Saturday, May 9, 2015

ബ്രഹ്മാസ്ത്രം...നാരായണാസ്ത്രം..പാശുപതാസ്ത്രം....

യുദ്ധം ഭാരതത്തില്‍ ആദ്യമല്ല..യുഗങ്ങള്‍ക്കു മുമ്പേ അന്ന് ഭാരതം അല്ല ദ്വാരക, മധുര, ഹസ്തിനപുരി, ഇന്ദ്രപ്രസ്ഥം ഒക്കെയാണ് ..പിന്നെ എത്രയോ ലോക യുദ്ധങ്ങള്‍ക്കു ഭൂമി മാതാവ് സാക്ഷ്യം വഹിച്ചു. പരീക്ഷിച്ചു ഫലപ്രാപ്തി (T&C-Tested&certify) ഉറപ്പാക്കിയ ശേഷം ആണ് അന്നും ആയുധങ്ങള്‍ പ്രയോഗിച്ചിരുന്നത്.അതില്‍ ഒരേ അസ്ത്രത്തിനാല്‍ പല ലക്ഷ്യങ്ങള്‍ (Multiple-targets) ‘’എടുക്കുമ്പോള്‍ ഒന്ന് തൊടുക്കുമ്പോള്‍ പത്തു കൊള്ളൂമ്പോള്‍ ആയിരം’’ ആ ശ്ലോകം നമ്മള്‍ പഠിച്ചിട്ടില്ലേ..? കലിയുഗമായ ഇന്ന് അതിന്റെ പരിഷ്കരിച്ച പതിപ്പല്ലേ ഉപയോഗത്തില്‍..? ഭൂതല മിസ്സൈലുകള്‍ മുതല്‍ ഭൂഖണ്ഡന്തരമിസ്സൈലുകള്‍ ( Continental Ballistic and Inter continental Ballistic Missiles) വരെ ആ കൂട്ടത്തില്‍ പെടും.. ഇന്നുപയോഗിക്കുന്ന ജൈവ-രാസായുധങ്ങളുടെ (Bio-Chemical Weapons) അന്നത്തെ പതിപ്പായിരുന്നില്ലേ നാഗാസ്ത്രം,വരുണാസ്ത്രം,ആഗ്നേയാസ്ത്രം എല്ലാം...?
സര്‍വ്വ വിനാശകാരിയായ ആണവ പോര്‍മുനകള്‍ (Nuclear War Heads) വഹിക്കാന്‍ കെല്പുള്ള അസ്ത്രങ്ങള്‍ അന്നും പ്രയോഗിച്ചിരുന്നതും പുരാണങ്ങളില്‍ പറയുന്നുണ്ട്.. അന്നത്തെ ബ്രഹ്മാസ്ത്രം എന്നാല്‍ എന്താണ്..? അണുബോംബിന്‍റെ അതെ പ്രവര്‍ത്തനതത്വം തന്നെ അല്ലെ..? ബ്രഹ്മാസ്ത്രം മാത്രമല്ല നാരായണാസ്ത്രം, പാശുപതാസ്ത്രം ഇവയെല്ലാം മാരക പ്രഹരശേഷിയില്‍ (Low-or-High Yield) വ്യതസ്തമാണ്‌.. ബ്രഹ്മാസ്ത്രത്തിന്റെ ചരിത്രം ദീര്‍ഘമാണ്‌. ബ്രഹ്മാവിന്റെ സൃഷ്ടിയാണിത്‌. പരമശിവന്‍ ഈ അസ്ത്രം അഗസ്ത്യന്‌ നല്കി. അഗസ്ത്യന്‍ അഗ്നിവേശനും. അഗ്നിവേശന്‍ ദ്രോണര്‍ക്കും ദ്രോണര്‍ വത്സലശിഷ്യന്‍ അര്‍ജുനനും കൈമാറി. സത്യം പുലര്‍ത്തുകയും ധര്‍മ്മം നിലനിര്ത്തുകയുമാണ്‌ ബ്രഹ്മാസ്ത്ര സൃഷ്ടിയുടെ ലക്ഷ്യം. ഇന്ത്യന്‍ പ്രതിരോധ വകുപ്പ്‌ മിസെയില്‍ പദ്ധതിക്ക്‌ ‘ബ്രഹ്മോസ്‌’ (Brahmos Missile technology) എന്ന്‌ പേരിട്ടത്‌ ഇതൊന്നും അറിയാതെയല്ല. ബ്രഹ്മാസ്ത്രത്തിന് പ്രത്യസ്ത്രം (anti-missile) ഇല്ല ഒരിക്കല്‍ പ്രയോഗിച്ചാല്‍ അത് തിരിച്ചെടുക്കാന്‍ സാധ്യമല്ല അത് കൊണ്ടാവാം ദ്രോണാചാര്യര്‍ സ്വന്തം പുത്രനായ ആശ്വതാത്മവിനു ആ ബ്രഹ്മാസ്ത്രവിദ്യ കൊടുക്കാന്‍ ആദ്യം മടിച്ചതും..
ഇനി നാരയാണസ്ത്രം എന്താണെന്ന് നോക്കാം ഭഗവാന്‍ ശ്രീഹരിയുടെ ആയുധസൃഷ്ടിയാണ് നാരായണാസ്ത്രം കുരുക്ഷേത്രത്തില്‍ ദ്രോണര്‍ വീണ ദിവസം ആശ്വതാത്മാവിന്‍റെ അസ്ത്രപ്രയോഗം എല്ലാവരും കണ്ടതാണ്. ക്രുദ്ധനായ ആശ്വതാത്മാവിനെ അര്‍ജുനനും ഭീമനും ഒരുമിച്ച് നേരിട്ടു. ഘോരമായ ശരവര്‍ഷം നടന്നു, ആശ്വതാത്മാവ് പാണ്ഡവപ്പടയെ ചുട്ടു വെണ്ണീറാക്കികൊണ്ടിരുന്നു. അര്‍ജുനന്‍റെ ശരമേറ്റു ആശ്വതാത്മാവിന്‍റെ വില്ലൊടിഞ്ഞു. ക്രോപാന്ധനായ ആശ്വതാത്മാവ് നാരായണാസ്ത്രം പ്രയോഗിച്ചു. നാരായണാസ്ത്രം ആകാശത്തെക്കുയര്‍ന്നു ആയിരം, പതിനായിരം ലക്ഷങ്ങളായി വളര്‍ന്നു പാണ്ഡവപ്പടയെ മുടിച്ചു. അര്ജുനന്‍ വിവശനായി തളര്ന്നു . നാരായാസ്ത്രം ഭീമന്‍റെ രഥം ചുട്ടുകരിച്ചു, ഭീമന്‍ മരിച്ചു എന്നു എല്ലാവരും കരുതി. ഉടന്‍ കൃഷ്ണന്‍ വിളിച്ചുപറഞ്ഞു...
"അര്‍ജുനാ, ഭീമാ, എല്ലാവരും ആയുധം താഴെ വയ്ക്കുക. നാരായണാസ്ത്രത്തെ ശസ്ത്രം കൊണ്ട് നേരിട്ടാല്‍ അത് ഇരട്ടി ഇരട്ടി ആയി ശക്തി പ്രാപിക്കും. അതുകൊണ്ടു എല്ലാവരും ആയുധം വച്ച് തേരില്‍ നിന്നിറങ്ങി കൈ കൂപ്പി അസ്ത്രത്തെ വണങ്ങുക അത് താനേ അടങ്ങിക്കൊള്ളും."
പാണ്ഡവപ്പട എല്ലാം ആയുധങ്ങളും താഴെവച്ചു നിന്നു വണങ്ങി. അസ്ത്രം സ്വയം അടങ്ങി. ഇന്നതിനു നാരായണാസ്ത്രത്തിനു സമാനമായി കലിയുഗത്തില്‍ ഉള്ളത് cluster bomb ആണെന്ന് പറയാം വിമാനത്തില്‍ നിന്ന് ഒരു മേഘപടലം(cluster- a number of things growing, fastened, or occurring close together) പോലെ വര്‍ഷിക്കുന്ന ഈ ബോംബ്‌ ഇതിനെ മറ്റൊരു Cluster ബോംബ്‌ കൊണ്ട് നേരിട്ടാല്‍ എന്താ ഫലം.. നാരായണാസ്ത്രം = എതിര്‍ക്കുമ്പോള്‍ ഇരട്ടിശക്തിയായി കൂടുന്നു.. അത് തന്നെയല്ലേ സംഭവിക്കുന്നത് അവിടെ സര്‍വ്വനാശം തന്നെ സംഭവിക്കുന്നു..അതുകൊണ്ടാവം 2010 ആഗസ്റ്റില്‍ ലോകരാജ്യങ്ങള്‍ എല്ലാം ജെനീവ കണ്‍വെന്‍ഷനില്‍ (Geneva Convention) ഒത്തു കൂടി cluster bomb സംഭരിക്കുന്നതും വില്കുന്നതും വാങ്ങുന്നതും എല്ലാം ഒരു നിയന്ത്രണത്തിന്‍ കീഴിലാക്കിയതും..
ഈ അസ്ത്രങ്ങളില്‍ എല്ലാം ഏറ്റവും ശക്തിയായി കാണുന്നത് വിശ്വനാഥന്‍റെ പാശുപതാസ്ത്രം ആണെന്ന് പുരാണം പറയുന്നു..ശ്രേഷ്ടമായ ബ്രഹ്മാസ്ത്രവിദ്യ ഉണ്ടായിട്ടു പോലും അര്‍ജുനനു യുദ്ധത്തിനു യുദ്ധം ജയിക്കാം എന്നുള്ള ആത്മവിശ്വാസം കൈവന്നത് മഹാദേവന്‍ പാശുപതാസ്ത്രം നല്കി അനുഗ്രഹിച്ചപ്പോളാണ്. ഭാരതയുദ്ധത്തില്‍ പാശുപതാസ്ത്രം പ്രയോഗിക്കേണ്ടി വന്നില്ല വിശ്വാസപ്രകാരം ത്രിമൂർത്തികളിൽ ഒരാളായ ശ്രീ പരമശിവന്‍റെ കൈവശമുള്ള അമ്പ് അല്ലെങ്കിൽ ശരം ആണു പാശുപതാസ്ത്രം. ശ്രീപരമശിവന്റെ കൈവശം പിനാകം എന്ന ഒരു വില്ലുണ്ട്. എപ്പോഴും വിഷം ചീറ്റുന്ന ഏഴു തലയുള്ള ഒരു ഉഗ്ര സർപ്പമാണു പിനാകം. ഈ വില്ലിൽ തൊടുക്കുന്ന അമ്പ് അല്ലെങ്കിൽ ശരം ആണു പാശുപതാസ്ത്രം. ബ്രഹ്മാസ്ത്രം, നാരായണാസ്ത്രം മുതലായവയേക്കൾ ശക്തമാണു പാശുപതാസ്ത്രം. എന്തോ പാശുപതാസ്ത്രത്തിന്‍റെ രഹസ്യം (Formula) മാത്രം ഇതുവരെ കലിയുഗത്തിലെ മനുഷ്യന്‍റെ ബോധമണ്ഡലത്തില്‍ പ്രപഞ്ചത്തിന്റെ ഗുരുവായ ദക്ഷിണാമൂര്ത്തി് ഭഗവാന്‍ ശിവന്‍ മനപൂര്‍വ്വം പകര്‍ത്താഞ്ഞതാവാം ശെരി അത് ആ വിഷയം അവിടെ നില്‍ക്കട്ടെ..
പുരാണങ്ങളില്‍ യുദ്ധാനന്തരം എന്ത് സംഭവിച്ചു എന്ന് കൂടി നോക്കാം.18 ദിവസം നീണ്ടു നിന്ന കുരുക്ഷേത്രയുദ്ധം അവസാനിച്ചപ്പോള്‍ ഇരു പക്ഷത്തും അവശേഷിച്ചത് നാമമാത്രമായ പേര്‍ പതിനെട്ടുനാൾ നീണ്ടുനിന്ന കുരുക്ഷേത്രയുദ്ധത്തെ അതിജീവിച്ചത് പന്ത്രണ്ടുപേർ മാത്രമായിരുന്നു. പാണ്ഡവപക്ഷത്ത് കൃഷ്ണനും, സാത്യകിയും, യുയുത്സുവും, പാണ്ഡവർ അഞ്ചുപേരുമായി എട്ടുപേർ മാത്രമായിരുന്നു യുദ്ധത്തിൽ പങ്കെടുത്തവരിൽ അതിനുശേഷം ജീവിച്ചത് കൗരവപക്ഷത്ത് നാലുപേർ മാത്രമാണ് പതിനൊന്ന് അക്ഷൗഹിണിപടയിൽ അവശേഷിച്ചത്. കൃപിയിൽ ദ്രോണർക്കു ജനിച്ച അശ്വത്ഥാമാവും, കൃപാചാര്യരും യുദ്ധത്തിൽ അവശേഷിച്ചിരുന്നു. ഇവർ രണ്ടുപേരും സപ്ത ചിരഞ്ജീവികളിൽ ഉൾപ്പെട്ടവരായിരുന്നതിനാൽ ഇരുവരയേയും മരണം തൊട്ടില്ല. ഇവരെ കൂടാതെ കൃതവർമ്മാവും, വൃഷകേതുവും യുദ്ധത്തിൽ മരിക്കാതെ അവശേഷിച്ചിരുന്നു..ഇന്ന് കലിയുഗത്തിലും 2 ലോകയുദ്ധങ്ങള്‍ ഭൂമി കണ്ടു പങ്കെടുത്ത സഖ്യകക്ഷികളും അച്ചുതണ്ടുശക്തികളും എന്ത് നേടി രണ്ടു ഭാഗത്തും കനത്ത നഷ്ടം ആയിരുന്നു ഫലം.. പുരാണങ്ങളിലും അന്നും ഇന്നും എല്ലാം യുദ്ധങ്ങള്‍ നഷ്ടം മാത്രമേ വരുത്തിയിട്ടുള്ളൂ..

ഓം നമശിവായ.

2 comments:

  1. ഈ എഴുത്തിൽ ഒരു തെറ്റുണ്ട് ബ്രഹ്മാസ്ത്രമല്ല, ബ്രഹ്മശിരസ് എന്ന അസ്ത്രമാണ് മഹാ ഭാരത യുദ്ധാവസാനം അർജുനനും ആശ്വത്മാവും തമ്മിൽ പ്രയോഗിക്കാൻ നോക്കിയത്. ബ്രഹ്മാസ്ത്രം അണുബോംബാണെങ്കിൽ, ബ്രഹ്മശിരസ് ന്യൂട്രോണ്‍ ബോംബാണ്. ശ്രീകൃഷ്ണന്റെ അഭ്യർത്ഥന മാനിച്ച് അർജുനന് ബ്രഹ്മശിരസ് തിരിച്ചെടുക്കാൻ പറ്റിയെങ്കിലും ആശ്വത്മാവിന് തിരിച്ചെടുക്കാൻ പറ്റിയില്ല. അങ്ങിനെ ഉത്തരയുടെ ഗർഭ പാത്രത്തിലേയ്ക്ക് തിരിച്ചു വിട്ട ബ്രഹ്മശിരസ് ഭഗവാൻ കൃഷ്ണൻ ഗർഭ പാത്രത്തിൽ കയറി നിർ വീര്യമാക്കിയെന്ന് കഥാവസാനം

    ReplyDelete
    Replies
    1. തെറ്റുചൂണ്ടി കാണിച്ചതിനു നന്ദി ,ഇനിയും എഴുതുക

      Delete

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates