Wednesday, May 20, 2015

ഹൈന്ദവ ദൈവങ്ങളും നാഗങ്ങളും ..............

നാഗവും ഗണപതിയും തമ്മിലുള്ള ബന്ധം എന്ത്?
ഗണപതിയുടെ അരഞ്ഞാണമാണ് നാഗം
. സർപ്പം ഏത് പേരിലാണ് ഗണപതിയുടെ അരഞ്ഞാണമായി വിളങ്ങുന്നത്?
ഉദരബന്ധനം എന്ന പേരിൽ
. മഹാവിഷ്ണുവും, സർപ്പവുമായുള്ള ബന്ധം എന്ത്?
അനന്തൻ എന്ന സർപ്പത്തിന്റെ പുറത്താണ് മഹാവിഷ്ണു ശയിക്കുന്നത്.
ശിവനും സർപ്പവും തമ്മിലുള്ള ബന്ധം എന്ത്?
സർപ്പത്തെ ശിവൻ ആഭരണമായി ധരിക്കുന്നു.
. പാലാഴി മഥനത്തിന് കയറാക്കിയതാരെയാണ്?
വാസുകി എന്ന സർപ്പത്തെ
. സർപ്പങ്ങളുടെ മാതാവ് ആരാണ്?
കശ്യപമുനിയുടെ ഭാര്യയായ കദ്രു
സർപ്പങ്ങളുടെ ഉത്സവമായ നാഗപഞ്ചമി ഏത് മാസത്തിലാണ്?
ശ്രാവണമാസത്തിൽ
. ഗരുഡനും സർപ്പങ്ങളും രമ്യതയിലായിവരുന്ന ദിവസം ഏത്?
നാഗപഞ്ചമി ദിവസം
. നാഗ പ്രീതിയ്ക്കായി ചെയ്യുന്ന കർമ്മങ്ങൾ ഏതെല്ലാം?
നൂറും പാലും, സർപ്പബലി, സർപ്പപാട്ട്
. സർപ്പക്കാവിലെ നാഗവിഗ്രഹങ്ങളിൽ കാണപ്പെടുന്ന ഫണങ്ങളുടെ എണ്ണം എത്ര?
1, 3, 5, 7
. സർപ്പക്കാവുകളിൽ ആരാധിയ്ക്കുന്ന കല്ലിന് പറയുന്ന പേര് എന്ത്?
ചിത്രകൂട കല്ല്‌
ബുദ്ധശാസനകളുടെ കാവൽക്കാരായി കരുതപ്പെടുന്നത് ആരെയാണ്?
നാഗങ്ങൾ
. ശത്രു നിഗ്രഹത്തിനായി അയക്കുന്ന ഒരു അസ്ത്രം ഏത്?
നാഗാസ്ത്രം
. സർപ്പങ്ങളുമായി ബന്ധമുള്ള പേരുകേട്ട ഇല്ലം ഏത്?
പാമ്പുമേക്കാട്ട്
. കേരളത്തിലെ പ്രധാനപ്പെട്ട നാഗാരാധന ക്ഷേത്രം ഏത്?
മണ്ണാറശാല ക്ഷേത്രം
. ദശാവതാരങ്ങളിൽ ആരുടെ ആത്മാവാണ് നാഗമായി രൂപാന്തരപ്പെട്ടത്?
ബലരാമൻ
നാഗങ്ങളെ സ്തുതിച്ചുകൊണ്ട് പാട്ടുപാടി നടന്നിരുന്ന വിഭാഗം ഏത്?
പുള്ളുവന്മാർ
ഗാർഗ്ഗമുനി തന്റെ അറിവ് സമ്പാദിച്ചത് ആരിൽ നിന്നാണ്?
ശേഷനാഗനിൽ നിന്ന്
ശിവ ശരീരത്തിൽ അണിയുന്ന പൂണൂൽ നാഗങ്ങളിൽ ഏത് പേരിൽ അറിയപ്പെടുന്നു?
ശേഷൻ
അഷ്ടനാഗങ്ങൾ ഏതെല്ലാം?
അനന്തൻ, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഖൻ, ഗുളികൻ, പത്മൻ, മഹാപത്മൻ
ശിവ ശരീരത്തിൽ അണിയുന്ന കുണ്ഡലങ്ങൾ നാഗങ്ങളിൽ ഏത് പേരിൽ അറിയപ്പെടുന്നു?
പേനമൻ, പിംഗളൻ
. ശിവ ശരീരത്തിൽ അണിയുന്ന വളകൾ നാഗങ്ങളിൽ ഏത് പേരിൽ അറിയുന്നു?
അശ്വരൻ, തക്ഷകൻ
നാഗപ്രീതിയ്ക്കുവേണ്ടി പുള്ളൂവർ പാടുവാൻ ഉപയോഗിക്കുന്ന വാദ്യങ്ങൾ ഏവ?
വീണ, കുടം, കൈമണി
. സർപ്പവുമായി ബന്ധപ്പെട്ട അനുഷ്ഠാനത്തെ വിളിക്കുന്ന പേര് എന്ത്?
സർപ്പോത്സവം
. സർപ്പോത്സവത്തിൽ പ്രീതിപ്പെടുത്തുന്ന നാഗങ്ങൾ ഏവ?
നാഗരാജാവ്, നാഗയക്ഷി, സർപ്പയക്തി, മണിനാഗം, കുഴിനാഗം, കരിനാഗം, എരിനാഗം, പറനാഗം
അഷ്ടനാഗങ്ങളെ എത്രയായി തരംതിരിച്ചിരിക്കുന്നു?
ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര എന്നിങ്ങനെ നാലായി തരം തരംതിരിച്ചിരിക്കുന്നു.
. നാഗാരാധനബന്ധമുള്ള സ്ഥലനാമങ്ങൾ ഏവ?
നാഗപ്പൂർ, നാഗപട്ടണം, നാഗർക്കോവിൽ, നാഗാലാന്റ്....

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates