Tuesday, May 19, 2015

രാമായണത്തിലെ ഏറ്റവും മഹത്തായ ശ്ലോകം


ഒരിക്കല്‍ വിക്രമാദിത്യന്‍ തന്റെ സദസ്സിലുള്ളവരോടായി ചോദിച്ചു." രാമായണത്തിലെ ഏറ്റവും മഹത്തായ ശ്ലോകമേതാണ്?. പറയുന്നവര്‍ക്ക് 1000 സ്വര്‍ണ്ണനാണയം സമ്മാനമായി നല്കുന്നതാണ്." വിക്രമാദിത്യസദസ്സിലെ പണ്ഡിതനായ വരരുചി ഈ ഉത്തരമന്വേഷിച്ച് കുറേനാള്‍ അലഞ്ഞു നടന്നു. അങ്ങനെ ഒരൂ ദിവസ്സം രാത്രി അദ്ദേഹം ഒരൂ മരച്ചുവട്ടില്‍ കിടന്നുറങ്ങിയപ്പോള്‍ രണ്ട് യക്ഷികള്‍ തമ്മില്‍ സംസാരിക്കുന്ന്ത് കേള്‍ക്കാനിടയായ്."ഇന്നു പറയക്കുടിലില്‍ ഒരു പെണ്‍കുഞ്ഞ് ജനിച്ചു. മാംവിദ്ധി എന്തെന്നു പോലുമറിയാത്ത് താഴെക്കിടന്നുറങ്ങുന്ന ഈ മനുഷ്യനാണ് അവളുടെ ഭര്‍ത്താവ് അയി വരുന്നത്. കഷ്ടം!".
ഇതുകേട്ട വരരുചി ചിന്തിച്ചു എന്നിട്ട് വിക്രമാദിത്യന്റെ മുന്‍പില്‍ ചെന്ന് പറഞ്ഞു. " രാജന്‍ അയോദ്ധ്യാകാണ്ഡത്തിലെ നാല്പതാം അദ്ധ്യായത്തിലെ ഒന്പതാമത്തെ ശ്ലോകമാണ് രാമായണത്തിലെ ഏറ്റവും മഹത്തായത്."

വാല്മീകി രാമായണത്തില്‍ നിന്ന്

"രാമം ദശരഥം വിദ്ധി മാം വിദ്ധി ജനക ആത്മജാം
അയോദ്ധ്യാം അടവീം വിദ്ധി ഗച്ഛാ താത് യഥാ സുഖം"

അദ്ധ്യാത്മരാമായണം കിളിപ്പാട്ടില്‍ നിന്ന്.

"രാമനെ നിത്യം ദശരഥനെന്നുള്ളിലാ-
മോദമോടു നിരൂപിച്ചു കൊള്ളണം
എന്നെജ്ജനകാത്മജയെന്നുറച്ചുകൊള്‍
പിന്നെയയോദ്ധ്യയെന്നോര്‍ത്തീടടവിയെ
മായാവിഹീനമീവണ്ണമുറപ്പിച്ചു
പോയാലുമെന്കില്‍ സുഖമായ് വരിക തേ."

രാമായണത്തിലെ ഏറ്റവും വികാരപരമായ സന്ദര്‍ഭമായ രാമന്റെ വനവാസ സമയത്ത് തന്നെ കണ്ട് യാത്രാനുമതി വാങ്ങാനെത്തിയ
ലക്ഷമണനോട് മാതാവായ സുമിത്ര പറയുന്നതാണ് ഈ ശ്ലോകം.
"രാമനെ നീ ദശരഥനായ് കാണുക. സീതയെ ഞാനായി കാണുക വനത്തെ അയോദ്ധ്യയായ് കണ്ട് സുഖമായ് ജീവിക്കുക."
രണ്ട് അമ്മമാരുടെ വ്യത്യസ്തഭാവങ്ങള്‍ രാമായണത്തില്‍ നമുക്കു കാണാം . ഒരമ്മ തന്റെ മകനുവേണ്ടി രാമന്റെ രാജ്യാഭിഷേകം മുടക്കി വനത്തിലേക്ക് അയയ്ക്കുന്നു. അടുത്തതാകട്ടെ തന്റെ മകനെ അതേ രാമന്റെ തൂണയ്ക്ക് ആശീര്‍വദിച്ച് അയയ്ക്കുന്നു. എന്തൊരു വൈരുദ്ധ്യം അല്ലേ?
ഒരേ അമ്മയുടെ വയറ്റില്‍ നിന്നും വരുന്ന സഹോദരങ്ങള്‍ തമ്മില്‍ത്തല്ലുന്ന ഇന്നത്തെ ലോകത്ത് സുമിത്രയുടെ ഈ വാക്കുകള്‍ക്ക് വളരെയധികം പ്രസക്തിയുണ്ട്.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates