Friday, May 22, 2015

ഭരദ്വാജ മഹർഷി

സപ്തർഷിമാരിൽ ഒരാളായ ഭരദ്വാജ മഹർഷി ഭരദ്വാജവംശ പരമ്പരയിൽപെട്ട പ്രഗൽഭനായ മഹർഷി ആയിരുന്നു ഭരദ്വാജൻ. ദേവർഷി ബൄസ്പതിയുടെ മകനായിരുന്ന ഭരദ്വാജമഹർഷിയുടെ "യന്ത്ര സർവസ്വം" എന്ന ബൃഹത്ത്‌ ഗ്രന്ഥത്തിലൂടെ അന്ന് നിലവിലുണ്ടായിരുന്ന ശാസ്ത്രവിഞ്ജാനം എത്ര വലുതാണ്‌ എന്ന് മനസിലാക്കാം. മകനായ ദ്രോണ ( ദ്രോണാചാര്യർ) ഭരദ്വാജ ശിക്ഷണത്തിലൂടെ യുദ്ധ തന്ത്രങ്ങളിൽ അതിനിപുണൻ ആകുന്നതും മഹാഭാരത കഥകളിൽ പാണ്ടവ കൗരവ വംശത്തിന്റെ രാജഗുരുവായി തീരുന്നതും കാണാം. സംസ്‌കൃത ഭാഷയിൽ അഗാധ പാണ്ടിത്യം ഉണ്ടായിരുന്ന ഭരദ്വാജനെ പാണിനി, തെതരീയൻ തുടങ്ങിയ പിൽകാല പണ്ടിതന്മാർ തങ്ങളുടെ ഗ്രന്ഥങ്ങളിൽ പരാമർശ്ശിച്ചിട്ടുണ്ട്. ഋക് വേദത്തിലെ ആറാം മണ്ടലത്തിലെ ബ്രഹ്മ സൂത്ര, ശ്രുതസൂത്ര തുടങ്ങിയ മന്ത്രങ്ങൾ ഭരദ്വാജ വംശജർ എഴുതിയതാണെന്ന് പറയപ്പെടുന്നു. ചാണക്യന്റെ കൗടില്യശാസ്ത്രത്തിൽ ഭരദ്വാജന്റെ "ദ്വന്ത പ്രമാപക യന്ത്രം" (spectrometer) എന്ന് പരാമർശ്ശിക്കുന്നുണ്ട്‌. മഹർഷി ഭരദ്വാജന്റെ "അംശു ബോധിനി" എന്ന പ്രകൃതിയേയും അന്തരീക്ഷത്തേയും കുറിച്ചുള്ള ഗ്രന്ഥത്തിൽ ഈ യന്ത്രം ഉണ്ടാക്കുന്ന വിധം വിവരിച്ചിട്ടുണ്ട്‌. അന്തതാമ കിരണങ്ങൾ (infrared rays), ഗൗധതാമ കിരണങ്ങൾ (visible rays), താമകിരണങ്ങൾ (ultraviolet) തുടങ്ങിയ 3 തരം കിരണങ്ങളുടെ ആവൃതി അളക്കാൻ ആക്കാലത്ത്‌ ഉപയോഗിച്ച ഈ യന്ത്രത്തെ വാരണാസിയിലെ sah industrial research centre ൽ N G Dongre എന്ന പ്രൊഫസ്സർ പുനർന്നിർമ്മിച്ചിട്ടുണ്ട്‌. സ്വർണ്ണം, ചെമ്പ്‌, മെർക്കുറി തുടങ്ങിയ ലോഹങ്ങൾ പല അളവുകളിൽ എടുത്ത്‌ 400 ഡിഗ്രിയിലധികം ചൂടാക്കി ഉണ്ടാക്കിയെടുത്ത ഉപകരണങ്ങളും പലതരം ദർപ്പണങ്ങളും ചേർത്തുവെച്ചാണ്‌ ഇത്‌ ഉണ്ടാക്കുക. (ചിത്രം കാണുക).
ഭരദ്വാജ മഹർഷി എഴുതിയ യന്ത്രസർവ്വസ്വം എന്ന ഗ്രന്ഥത്തിന്റെ ഒരു ഭാഗമായ വൈമാനിക ശാസ്ത്രം സമീപകാലത്ത്‌ വളരേ അധികം ചർച്ച ചെയപ്പെട്ട വിഷയം ആണ്‌. ഡെക്കാൻ ഹേറാൾഡിൽ വന്ന ഒരു ലേഖനത്തിൽ മാണ്ട്യ സംസ്കൃത റിസ്സർച്ച്‌ അക്കാദമിയുടെ തലവനായ ലക്ഷ്മിതത്തചർ ഇങ്ങനെ പറയുന്നു "വീമാനങ്ങൾ ഉണ്ടായിരുന്നോ ഇല്ലായിരുന്നോ എന്നതിന്‌ ശാസ്ത്രീയ തെളിവുകൾ ഒന്നും ഇല്ല പക്ഷേ ഭരദ്വാജന്റെ വൈമാനിക ശാസ്ത്രം അടിസ്ഥാനമാക്കി ബനാറസ്‌ ഹിന്ദു യൂണിവേർസ്സിറ്റിയിൽ ഉണ്ടാക്കിയ കണ്ണാടിക്ക്‌ സമാനമായ പദാർത്ഥം റഡാറിന്റെ കണ്ണിൽപെടാതിരിക്കാൻ കഴിവുള്ളതായിരുന്നു". (Stealth bomber from shastra – deccan herald November 2, 02)

ദ്വന്ത പ്രമാപക യന്ത്രം" അഥവാ (spectrometer) നെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്‌ സന്ദർശ്ശിക്കുക. http://www.new1.dli.ernet.in/data1/upload/insa/INSA_1/20005afc_611.pdf

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates