പാതാളരാവണനും ഹനുമാനും ലങ്കാധിപനായ രാവണനെ കൂടാതെ ഒരു രാവണന് കൂടി ഉണ്ടായിരുന്നു, അതാണ് പാതാള രാവണന്.കമ്പരാമായണത്തിലാണ് ഇദ്ദേഹത്തെ കുറിച്ച് വിശദീകരിക്കുന്നത്. ആ കഥ ഇങ്ങനെ.. വിഷ്ണുഭഗവാനെ ഭയന്ന് പാതാളത്തില്‍ ഒളിച്ച് കഴിഞ്ഞ രാക്ഷസന്മാരുടെ നേതാവായിരുന്നു പാതാളരാവണന്.ബ്രഹ്മാവില്‍ നിന്ന് വരം നേടിയ ഇദ്ദേഹം അഹങ്കാരിയായി മാറുകയും രാക്ഷസരൊഴികയുള്ള ജാതികളെ ഉപദ്രവിക്കുകയും ചെയ്ത് പോലും.വരമണി എന്ന ഇന്ദ്രനീല രത്നം ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു, അത് പിളര്‍ന്നാല്‍ മാത്രമേ ഈ ദുഷ്ടനെ കൊല്ലുവാന്‍ സാധിക്കുകയുമുള്ളു.രാക്ഷസന് അഹങ്കാരി ആയതില്‍ ഒട്ടും അത്ഭുതപ്പെടാനില്ല!! വര്‍ഷങ്ങള്‍ കഴിഞ്ഞു.. രാമരാവണയുദ്ധ സമയമായി.. ലങ്കാധിപനായ ദശമുഖരാവണന്‍ ശ്രീരാമദേവനു മുമ്പില്‍ പരാജയപ്പെട്ട് തുടങ്ങി.അങ്ങനെയാണ് രാവണന് ദൂതനെ അയച്ച് പാതാള രാവണനെ ലങ്കയില്‍ വരുത്തിയത്.രാവണനും രാവണനും ഒന്ന് ചേര്‍ന്നു!! ശ്രീരാമലക്ഷ്മണന്മാരെ നിഗ്രഹിക്കണം, അതാണ് അവരുടെ ലക്ഷ്യം. സമയം രാത്രിയായി.. സുഗ്രീവനും വിഭീഷണനും യുദ്ധമുഖത്തിരുന്ന് എന്തെല്ലാമോ ചര്‍ച്ച ചെയ്യുന്നു.ലക്ഷ്മണന്റെ മടിയില്‍ തല വച്ച് ശ്രീരാമ...