Wednesday, December 21, 2016

കൃഷ്ണനും രാധയും



അനേകം ക്ഷേത്രങ്ങളില്‍ കൃഷ്ണനും രാധയും ഒന്നിച്ച് നില്‍ക്കുന്ന ശില്പങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവും.

അവ പ്രണയത്തിന്‍റെ സാക്ഷാത്കാരവും ദിവ്യമായ രൂപവുമാണ്. കൃഷ്ണനും രാധയും ഒരു ദിവ്യ പ്രണയത്തില്‍ പങ്കാളികളായിരുന്നുവെന്ന് നമുക്കറിയാം. എന്നാല്‍ കൃഷ്ണന്‍ രാധയെ ഉപേക്ഷിച്ച ശേഷം എന്ത് സംഭവിച്ചു എന്ന് പലര്‍ക്കും അറിയില്ല.

നന്ദാവനം വിട്ട ശേഷം കൃഷ്ണന്‍ രാധയെ കണ്ടിട്ടില്ലേ? എങ്ങനെയാണ് രാധ ഭുമി വിട്ടുപോയത്? ഈ ചോദ്യങ്ങളെല്ലാം സംശയമുണ്ടാക്കുന്നതും എല്ലാവര്‍ക്കും വ്യക്തമായ ഉത്തരമുള്ളതുമല്ല. അത് മനസിലാക്കുന്നതിന് രാധ ആരാണെന്നും എന്തിനാണ്, എങ്ങനെയാണ് ഭൂമിയിലേക്ക് വന്നതെന്നും അറിയേണ്ടതുണ്ട്.

കൃഷ്ണനോടുള്ള ദിവ്യ പ്രണയം

രാധ കാറ്റിന്‍റെ രൂപത്തില്‍ വൃഷഭാനുവിന്‍റെ ഭാര്യയുടെ ഗര്‍ഭപാത്രത്തിലേക്ക് പ്രവേശിച്ചുവെന്നും അതിസുന്ദരിയായ ഒരു പെണ്‍കുഞ്ഞായി ജന്മമെടുത്തെന്നും ഒരു വിശ്വാസമുണ്ട്.

രാധ ജനിച്ച സ്ഥലം ഇന്ന് റാവലിലെ ക്ഷേത്രത്തിലെ ഗര്‍ഭഗൃഹത്തിലാണ്.

രാധയ്ക്ക് കൃഷ്ണനേക്കാള്‍ പന്ത്രണ്ട് മാസം പ്രായം കൂടുതലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ശ്രീകൃഷ്ണന്‍റെ ദിവ്യ പ്രണയി ആയതിനാല്‍ അദ്ദേഹത്തിന്‍റെ മുഖം ദര്‍ശിക്കുന്നത് വരെ രാധ കണ്ണുതുറന്നില്ല. ഇക്കാരണത്താല്‍ വൃഷഭാനുവും ഭാര്യയും രാധ അന്ധയാണെന്ന് കരുതി ഏറെ വ്യാകുലരായി.

വൃന്ദാവനവും പ്രണയവും  ബ്രാജിലെ ഏറ്റവും അനുഗ്രഹീത സ്ഥലമായും, രാധറാണിയുടെ ഹൃദയമായും കരുതപ്പെട്ടിരുന്ന വൃന്ദാവനത്തിലാണ് കൃഷ്ണന്‍റെയും രാധയുടെയും പ്രണയം പൂവിട്ടത്.

ഇവിടെ അവര്‍ പല ലീലകളിലുമേര്‍പ്പെട്ടു. യമുനയുടെ തീരത്താണ് മഹാ രാസലീല നടന്നത്. എന്നാല്‍ സമയം വന്നു ചേര്‍ന്നപ്പോള്‍ സുധാമയുടെ ശാപം യാഥാര്‍ത്ഥ്യമായി. കൃഷ്ണന്‍ കംസനെ വധിക്കാനായി മഥുര ഉപേക്ഷിക്കാനൊരുങ്ങുന്നു. അവിടം വിടുന്നതിന് മുമ്പ് കൃഷ്ണന്‍ പോയാലും കരയില്ലെന്ന് രാധ വാക്കു നല്‍കി.

ഹൃദയം തകര്‍ന്ന രാധ

കൃഷ്ണന്‍റെ വിയോഗത്തില്‍ പൂര്‍ണ്ണമായും ദുഖിതയായി ഹൃദയം തകര്‍ന്ന രാധ കൃഷ്ണനെയോര്‍ത്ത് കരയില്ലെന്നും കണ്ണീര്‍ പൊഴിക്കില്ലെന്നും വാക്കു നല്‍കി. തന്‍റെ പ്രണയം ഉപാധികളില്ലാത്തതാണെന്നും അവസാനം വരെ അവളോട് കടപ്പെട്ടിരിക്കുമെന്നും ബ്രാജ് അവളുടെ പേരില്‍ അറിയപ്പെടുമെന്നും ആളുകള്‍ കൃഷ്ണന് പകരം അവളുടെ പേര് ഉച്ചരിക്കുമെന്നും കൃഷ്ണന്‍ പറയുന്നു. ഇന്ന് വൃന്ദാവനിലും ബ്രാജിലുമുള്ളവര്‍ പരസ്പരം ആശംസിക്കുമ്പോള്‍ രാധേ രാധേ എന്ന് പറയുന്നത് നമുക്ക് കാണാനാവും.

കൃഷ്ണന്‍ ഉപേക്ഷിച്ചതിന് ശേഷം

കൃഷ്ണന്‍ മഥുര ഉപേക്ഷിക്കുന്ന ദിവസം എത്തിച്ചേര്‍ന്നു. ഇതിന് ശേഷം രാധയ്ക്ക് എന്ത് സംഭവിച്ചുവെന്ന് ഒരു കൃതിയിലും പറയുന്നില്ല.

രാധ ഒരു ജീവച്ഛവമായി എന്നാണ് പറയപ്പെടുന്നത്. ഒരിക്കല്‍ താമര പോലെ ശോഭിച്ചിരുന്ന അവളുടെ മുഖം വാടിയ പൂവ് പോലെയായി. ഉരുകിയ സ്വര്‌ണ്ണം പോലെയുണ്ടായിരുന്ന അവളുടെ നിറം യമുനാ നദി പോലെ കറുപ്പായി. കൃഷ്ണനൊപ്പം താന്‍ ജീവിച്ച വൃന്ദാവനത്തിലും മറ്റു സ്ഥലങ്ങളിലും അവള്‍ ആ ഓര്‍മ്മകളുമായി അലഞ്ഞു തിരി‍ഞ്ഞു.

രാധയ്ക്ക് എന്ത് സംഭവിച്ചു

രാധയുടെ ജീവിതാവസാനത്തെക്കുറിച്ച് പല വിശ്വാസങ്ങളുണ്ട്. കൃഷ്ണന്‍ ഭൂമി ഉപേക്ഷിക്കുന്ന സമയത്ത് സ്വയം ഉപേക്ഷിക്കുന്നതിന് മുമ്പ് ഒരു ദൈവികമായ വായുപേടകം വിളിച്ച് വരുത്തുകയും ബ്രിജിലെ ജനങ്ങളെയും രാധയെയും കൂടെ കൊണ്ടുപോവുകയും ചെയ്തു എന്നാണ് ഒരു വിശ്വാസം.

രാധയ്ക്ക് എന്ത് സംഭവിച്ചു
മറ്റൊരു വിശ്വാസം അനുസരിച്ച് കൃഷ്ണന്‍ ഓടക്കുഴലില്‍ തന്‍റെ ഏറ്റവും മനോഹരമായ ഈണങ്ങള്‍ രാധയ്ക്ക് വേണ്ടി വായിക്കുകയും പെട്ടന്ന് തന്നെ രാധ മുന്നില്‍ പ്രത്യക്ഷപ്പെടുകയും എന്നെന്നേക്കുമായി കൃഷ്ണനുമായി ചേരുകയും ചെയ്തു. രാധ ശരിക്കും കൃഷ്ണനില്‍ നിന്നാണ് വന്നതെന്നാണ് അനേകം കഥകളില്‍ പറയുന്നത്.

#ഭാരതീയചിന്തകൾ
Continue Reading…

പരശുരാമജയന്തി



വിഷ്ണുഭഗവാന്റെ ദശാവതാരങ്ങളില്‍ വച്ച് ത്രേതായുഗം മുതല്‍ കലിയുഗംവരെ പ്രത്യക്ഷപ്പെടുന്ന ഒരു പുണ്യാവതാരമാണ് പരശുരാമന്‍. നിഗൂഢമായ താന്ത്രികവൈദിക വിദ്യകളുടെയും ആയോധനകലയുടെയും ആചാര്യനാണ് പരശുരാമന്‍. ക്ഷത്രിയനിേേഗ്രാഹം എന്ന കര്‍ത്തവ്യം നിര്‍വഹിച്ചതിനുശേഷം പരശുരാമന്‍ പ്രത്യക്ഷപ്പെടുന്നതെല്ലാം തപസ്വിയോ, ഗുരുവോ ആയാണ്. മര്‍ത്ത്യന്റെ രജോഗുണത്തെ ഇല്ലാതാക്കുന്നതിന്റെ പ്രതീകമായി പരശുരാമന്റെ ക്ഷത്രിയവംശ നിഗ്രഹത്തെ കണക്കാക്കാം. അതിനുശേഷമാണ് മര്‍ത്ത്യന് ആദ്ധ്യാത്മികമായ ഉന്‍മുഖത ഉണ്ടാകുന്നത്. അതില്‍ പരശുരാമന്റെ ഗുരുസ്ഥാനത്തെയും കണക്കാക്കാം. വേദമാതാവെന്ന് പ്രസിദ്ധമായ ഗായത്രീമന്ത്രത്തിന്റെ ഋഷിയായിരിക്കുന്ന വിശ്വാമിത്രനും തന്ത്രവിദ്യയുടെ ആചാര്യനായിരിക്കുന്ന പരശുരാമനും തമ്മില്‍ ഒരു സഹോദരൂഢബന്ധമുണ്ട്. ഇതു സംബന്ധിച്ചുള്ള ഐതിഹ്യം ഇപ്രകാരമാണ്. പുരുരവസ്സിന്റെ വംശത്തില്‍ പിറന്ന കൗശികന്റെ പുത്രിയായ സത്യവതിയെ ഋചീക മഹര്‍ഷി പരിണയിച്ചു. കൗശികന് പുത്രന്മാര്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് അദ്ദേഹം ഉത്തമനായ ഒരു പുത്രന്‍ ജനിക്കുന്നതിന് തന്നെ അനുഗ്രഹിക്കണമേയെന്ന് ഋചീകമുനിയോട് അഭ്യര്‍ത്ഥിച്ചു. അതനുസരിച്ച് മുനി അദ്ദേഹത്തിന്റെ പത്‌നിയ്ക്ക് ക്ഷത്രിയഗുണങ്ങളോടുകൂടിയ പുത്രന്‍ ജനിക്കുന്നതിനുള്ള പായസത്തെയും പിന്നെ സ്വഭാര്യയായ സത്യവതിക്ക് ബ്രാഹ്മണലക്ഷണങ്ങളോടുകൂടിയ പുത്രന്‍ ജനിക്കുന്നതിനുള്ള പായസത്തെയും നല്‍കി.  വിധിവൈപരീധ്യംകൊണ്ട് അവര്‍ പായസത്തെ മാറി കഴിച്ചു. അങ്ങിനെ കൗശികന്റെ പുത്രനായി ബ്രാഹ്മണസ്വഭാവത്തോടുകൂടിയ വിശ്വാമിത്രന്‍ ജനിച്ചു. സ്വപുത്രനായ ജമദഗ്നിയെ ഋചീകമുനി തന്റെ  തപശക്തികൊണ്ട് ബ്രാഹ്മണസ്വഭാവത്തോടുകൂടി യവനാക്കി. പക്ഷേ സത്യവതി ഭക്ഷിച്ച പായസത്തിന്റെ ശക്തികൊണ്ട് ജമദഗ്നിയുടെ പുത്രനായ പരശുരാമന്‍ ക്ഷത്രിയസ്വഭാവത്തോടു കൂടിയവനായിത്തീര്‍ന്നു. ജമദഗ്നിയ്ക്ക് രേണുക എന്ന ഭാര്യയിലാണ് വിഷ്ണുഭഗവാന്‍ ഭാര്‍ഗവരാമന്‍ എന്ന നാമധേയത്തില്‍ അവതരിച്ചത്. അദ്ദേഹം ശിവനെ തപസ്സുചെയ്ത് പ്രീതിപ്പെടുത്തി പരശു സ്വന്തമാക്കി. അങ്ങനെ അദ്ദേഹം പരശുരാമന്‍ എന്ന നാമധേയത്തില്‍ പ്രസിദ്ധനായിത്തീര്‍ന്നു. ഒരിക്കല്‍ രേണുക ജലം കൊണ്ടുവരുന്നതിനായി നര്‍മ്മദയിലേക്കു പോയി. ഈ സമയത്ത് അവിടെ സ്‌നാനം ചെയ്യുകയായിരുന്ന ചിത്രരഥന്‍ എന്ന ഗന്ധര്‍വനെ രേണുക മോഹത്തോടുകൂടി നോക്കിനിന്നു. രേണുക തിരികെയെത്തിയപ്പോള്‍ ജമദഗ്നി കാര്യങ്ങളെല്ലാം ദിവ്യദൃഷ്ടികൊണ്ട് മനസ്സിലാക്കുകയും പത്‌നിയുടെ ശിരസ് ഛേദിച്ചു കളയുവാന്‍ പുത്രന്മാരോട് പറയുകയും ചെയ്തു. പക്ഷേ ആരുംതന്നെ അതിന് തയ്യാറായില്ല. അവസാനം പരശുരാമന്‍ ആ കൃത്യത്തെ നിര്‍വഹിച്ചു. സന്തുഷ്ടനായ ജമദഗ്നി ഇഷ്ടമുള്ള വരത്തെ വരിച്ചുകൊള്ളുവാന്‍ പരശുരാമനോടു പറഞ്ഞു. അമ്മയെ ജീവിപ്പിച്ചുകിട്ടണമെന്ന് പരശുരാമന്‍ അപേക്ഷിച്ചു. അതനുസരിച്ച് മുനി രേണുകയ്ക്ക് പുനര്‍ജന്മം നല്‍കി
പരശുരാമന്‍ ക്ഷത്രിയവധം ആരംഭിക്കുവാനുണ്ടായ സംഭവം ഇങ്ങനെയാണ്. കൃതവീര്യന്റെ പുത്രനായ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ ദത്താത്രേയ മഹര്‍ഷിയെ പ്രസാദിപ്പിച്ച് ആയിരം കൈകള്‍ നേടിയെടുത്തു. ഒരിക്കല്‍ കാര്‍ത്തവീര്യന്‍ നായാട്ടിനായി നര്‍മ്മദാനദിയുടെ തീരത്തേക്ക് പോയി. അങ്ങിനെ അദ്ദേഹം ജമദഗ്നിയുടെ ആശ്രമത്തിലും എത്തിച്ചേര്‍ന്നു. മുനി കാമധേനുവിന്റെ മാഹാത്മ്യംകൊണ്ട് നൃപനും അനുചരന്മാര്‍ക്കും മൃഷ്ടാന്നഭോജനം നല്‍കി. കാമധേനുവിന്റെ മാഹാത്മ്യം കണ്ട് അത്ഭുതവിവശനായ കാര്‍ത്തവീര്യന്‍ അതിനെ തനിക്കു നല്‍കുവാന്‍ അഭ്യര്‍ത്ഥിച്ചു. മുനി അതിന് വിസമ്മതിച്ചപ്പോള്‍ കാര്‍ത്തവീര്യന്‍ പശുവിനെ ബലമായി പിടിച്ചുകൊണ്ടുപോയി. ഈ സമയത്ത് പരശുരാമന്‍ അവിടെയുണ്ടായിരുന്നില്ല.  ഈ വിവരം അറിഞ്ഞ് പരശുരാമന്‍ കാര്‍ത്തവീര്യന്റെ തലസ്ഥാനമായ മാഹിഷമതീപുരിയിലേക്ക് പോകുകയും അദ്ദേഹത്തെ വധിക്കുകയും കാമധേനുവിനെ തിരികെകൊണ്ട് വരികയും ചെയ്തു.
ഇതിനുശേഷം പരശുരാമന്‍ സ്ഥലത്തില്ലാത്ത സമയത്ത് കാര്‍ത്തവീര്യന്റെ പുത്രന്‍മാര്‍ വന്ന് ജഗമദഗ്നിയെ വധിച്ച് അദ്ദേഹത്തിന്റെ ശിരസ്സ് ഛേദിച്ചുകൊണ്ടുപോയി. പരശുരാമന്‍ തിരികെ വന്നപ്പോള്‍ മാതാവായ രേണുക ഈ വിവരം പറയുകയും ഇരുപത്തൊന്നു തവണ മാറത്തടിച്ച് കരയുകയും ചെയ്തു. പ്രതികാരമൂര്‍ത്തിയായി മാറിയ പരശുരാമന്‍ ഭാരതവര്‍ഷമാകെ സഞ്ചരിച്ച് ഇരുപത്തൊന്ന് തവണ ക്ഷത്രിയന്മാരെ നിഗ്രഹിച്ചു. ക്ഷത്രിയസ്ത്രീകളുടെ ഗര്‍ഭത്തിലുണ്ടായിരുന്ന ശിശുക്കളെ വരെ പരശുരാമന്‍ നശിപ്പിച്ചതായി പറയപ്പെടുന്നു. അവസാനം ഋചീകന്‍ തുടങ്ങിയ മുനിമാര്‍ പ്രത്യക്ഷപ്പെട്ട് പരശുരാമനെ ക്ഷത്രിയനിഗ്രഹത്തില്‍ നിന്നും പിന്‍തിരിപ്പിച്ചു. താന്‍ കൊന്നൊടുക്കിയ ക്ഷത്രിയന്‍മാരുടെ രക്തംകൊണ്ട് പരശുരാമന്‍ അഞ്ച് കയങ്ങള്‍ നിര്‍മ്മിക്കുകയും അതില്‍വെച്ച് പിതൃക്കള്‍ക്ക് തര്‍പ്പണം നടത്തുകയും ചെയ്തു. കുരുക്ഷേത്രത്തിന്റെ സമീപത്തുള്ള ആ പുണ്യസ്ഥലം സ്യമന്തപഞ്ചകം എന്നപേരില്‍ അറിയപ്പെടുന്നു.
ഇരുപത്തൊന്നു തവണ ക്ഷത്രിയരെ വധിച്ചതിന്റെ പ്രായശ്ചിത്തമായി തന്റെ ധനമെല്ലാം ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യുവാ
ന്‍ പരശുരാമന്‍ തീരുമാനിച്ചു. അങ്ങനെ അദ്ദേഹം സ്യമന്തകപഞ്ചകത്തിന്റെ തീരത്തുവെച്ച് ഒരു മഹായാഗം നടത്തി. ആ യാഗത്തിന്റെ പ്രധാന ഋത്വിക് കശ്യപനായിരുന്നു. ക്ഷത്രിയരെ നിഗ്രഹിച്ച് താന്‍ നേടിയെടുത്ത ഭൂമിയെല്ലാം പരശുരാമന്‍ കശ്യപന് ദാനം ചെയ്തു. ഭൂമി ലഭിച്ചപ്പോള്‍ കശ്യപന്‍ പരശുരാമനോട് തന്റെ ഭൂമിയില്‍ നില്‍ക്കുന്നത് യോഗ്യമല്ലെന്ന് പറഞ്ഞു. അതുകേട്ട് പരശുരാമന്‍ ദക്ഷിണസമുദ്രത്തിന്റെ തീരത്തേക്ക് പോയി. തനിക്കാവശ്യമുള്ള സ്ഥലം നല്‍കുവാന്‍ സാഗരദേവതയായ വരുണനോട് അഭ്യര്‍ത്ഥിച്ചു. സമുദ്രത്തിലേക്ക് ഒരു ശൂര്‍പ്പം എറിയുവാന്‍ വരുണന്‍ പറയുകയും, പരശുരാമന്‍ അപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്തു. ആ ശൂര്‍പ്പം എറിഞ്ഞ ദേശം കടലിറങ്ങി കരയായി കാണപ്പെട്ടു. പ്രസ്തുതദ്ദേശം ശൂര്‍പ്പാരകം അഥവാ കേരളം എന്ന നാമധേയത്തില്‍ വിഖ്യാതമായിത്തീര്‍ന്നു. പരശുരാമന്‍ പരശുവാണ് എറിഞ്ഞതെന്ന് മറ്റൊരു ഐതിഹ്യമുണ്ട്. ആ പുണ്യസ്ഥലവും ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തശേഷം പരശുരാമന്‍ മഹേന്ദ്രഗിരിയില്‍ ചെന്ന് തപസ്സനുഷ്ഠിക്കാന്‍ തുടങ്ങി.
പരശുരാമനെകുറിച്ച് രാമായണത്തില്‍ പരാമര്‍ശമുണ്ട്. ശ്രീരാമന്‍ സീതയെ പരിണയിച്ച് ദശരഥാദികളോടൊത്ത് അയോധ്യയിലേക്ക് മടങ്ങുകയായിരുന്നു. മാര്‍ഗമധ്യേ പരശുരാമന്‍ അവരെ തടഞ്ഞുനിര്‍ത്തി ശ്രീരാമനോട് ഇപ്രകാരം ചോദിച്ചു. ” ഭവാന്‍ ജനകരാജധാനിയില്‍വെച്ച് ശൈവചാപത്തെ കുലച്ചുവെന്ന് കേട്ടിരിക്കുന്നു. ഈ വൈഷ്ണവ ചാപത്തെ കുലയ്ക്കുവാന്‍ ഭവാന് സാധിക്കുമോ?”. ഏറെ നേരത്തെ തര്‍ക്കത്തിനുശേഷം ശ്രീരാമന്‍ വൈഷ്ണവചാപം വാങ്ങികുലച്ചു. ബ്രഹ്മാണ്ഡത്തെ ലക്ഷ്യമാക്കിയാല്‍ അത് നശിച്ചുപോകുമോയെന്ന് ഭയന്ന് പരശുരാമന്‍ സ്വതപശക്തിയെ തന്നെ ശ്രീരാമബാണത്തിന്റെ ലക്ഷ്യമാക്കിവെച്ചു. സന്തുഷ്ടനായ പരശുരാമന്‍ സ്വതപശക്തിയെ ശ്രീരാമന് നല്‍കി തപസ്സിനായി മഹേന്ദ്രപര്‍വതത്തിലേക്ക് പോയി.
ഭീഷ്മരെയും കര്‍ണ്ണനെയും ആയുധവിദ്യ അഭ്യസിപ്പിച്ചത് പരശുരാമനാണെന്ന് മഹാഭാരതം പറയുന്നു. ഭീഷ്മര്‍ അംബയെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതില്‍ കുപിതനായി പരശുരാമന്‍ അദ്ദേഹത്തോട് യുദ്ധത്തിന് വരികയുണ്ടായി. തുടര്‍ന്ന് ദേവന്‍മാരും പിതൃക്കളും ഗംഗാദേവിയും അഭ്യര്‍ത്ഥിച്ചതനുസരിച്ച് ഭീഷ്മര്‍ പരശുരാമനോടുള്ള യുദ്ധം അവസാനിപ്പിക്കുകയും അദ്ദേഹത്തിന്റെ പാദങ്ങളില്‍വീണ് പ്രണമിക്കുകയും ചെയ്തു.
പരശുരാമന്‍ കര്‍ണനും തമ്മിലുള്ള ചരിത്രം ഇപ്രകാരമാണ് പറയുന്നത്. കര്‍ണന്‍ താന്‍ ഭൃഗുവംശത്തില്‍ ജനിച്ച ബ്രാഹ്മണനാണെന്ന് പറഞ്ഞ് പരശുരാമന്റെ അടുക്കല്‍ ബ്രഹ്മാസ്ത്രവിദ്യ പഠിക്കുവാന്‍ ചെന്നു. ഒരുനാള്‍ പരശുരാമന്‍ കര്‍ണന്റെ മടിയില്‍ തലവെച്ച് ഉറങ്ങുകയായിരുന്നു. ഈ സമയത്ത് അളര്‍ക്കന്‍ എന്നുപേരോടുകൂടിയ ഒരു വണ്ട് കര്‍ണന്റെ തുട തുളച്ച് രക്തം കുടിക്കുവാന്‍ തുടങ്ങി. ഗുരുവിന് നിദ്രാഭംഗം വരരുതല്ലോ എന്നു കരുതി കര്‍ണന്‍ വേദന സഹിച്ചിരുന്നു. അല്പസമയം കഴിഞ്ഞ് ഉറക്കമുണര്‍ന്ന പരശുരാമന്‍ അതുകണ്ട് ബ്രാഹ്മണന് സാധ്യമല്ല എന്നു പറഞ്ഞു. പരശുരാമന്റെ ആജ്ഞ കേട്ടു ഭയചകിതനായ കര്‍ണ്ണന്‍ സത്യമെല്ലാം തുറന്നുപറഞ്ഞു. അപ്പോള്‍ പരശുരാമന്‍, ശത്രുവിനോടു എതിരിടുമ്പോള്‍ ഞാന്‍ ഉപദേശിച്ച ബ്രഹ്മാസ്ത്രവിദ്യ നിഷ്ഫലമായി പോകട്ടെയെന്ന് കര്‍ണ്ണനെ ശപിച്ചു. ഈ ശാപത്തിന്റെ ഫലമായാണ് കര്‍ണ്ണന് ബ്രഹ്മാസ്ത്രത്തെ അര്‍ജ്ജുനന് നേരെ പ്രയോഗിക്കാന്‍ സാധിക്കാതെ പോയത്.

Continue Reading…

ഹസ്തമാലകൻ

                                                                                                                                  ഭാരതം മുഴുവൻ അദ്വൈതദർശനത്തിന്റെ മഹത്ത്വം വർണ്ണിച്ചു കൊണ്ട്‌ ശ്രീശങ്കരൻ കർണ്ണാടകയിലെമൂകാംബികയിലുമെത്തി (ചില ഗ്രന്ഥങ്ങളിൽ ശ്രീവേലി എന്നും കാണുന്നു). അവിടെ പ്രഭാകരൻ എന്നൊരു ബ്രാഹ്മണനും അദ്ദേഹത്തിന്റെ മകനും ശ്രീശങ്കരനെ കാണാനെത്തി. പല യാഗങ്ങളും ചെയ്ത പ്രസിദ്ധി നേടിയ പ്രഭാകരന്‌ ഒരു മകൻ മാത്രമേയുള്ളു. എന്നാൽ അവൻ ആരോടും മിണ്ടുകയില്ല; എന്ത്‌ ചോദിച്ചാലും മറുപടി പറയുകയുമില്ല. ഇങ്ങനെയുള്ള തന്റെ പതിമൂന്ന്‌ വയസ്സുള്ള മകനെ അനുഗ്രഹിക്കണമെന്നാണ്‌ പ്രഭാകരന്റെ ആവശ്യം. ശങ്കരാചാര്യർ അവനോട്‌ ചോദിച്ചു “നീ ആരാണ്‌?” ഉടൻ ആ കുട്ടി സ്ഫുടമായി പന്ത്രണ്ട്‌ ശ്ലോകങ്ങൾ ചൊല്ലി. വേദാന്തതത്ത്വങ്ങൾ വ്യക്തമായി വ്യക്തമായി വർണ്ണിക്കുന്നവയായിരുന്നു അവ ഈ ശരീരം എന്റെയല്ല പരമാത്മാവാണ്‌ എന്റെ ശരീരംഎന്നാണ് അതിലെ സാരം. ശങ്കരാചാര്യർ ആ ഉത്തരത്തിൽ സന്തുഷ്ടനായി അവനൊരു നെല്ലിക്ക കൊടുത്തു. കൈയിലൊതുങ്ങുന്ന നെല്ലിക്ക പോലെ ഉപനിഷത്തുകളിലെ ഗഹനമായ ആശയങ്ങൾ വിവരിച്ചതു കൊണ്ട്‌ ശങ്കരാചാര്യർ അവന്‌ ഹസ്തമാലകൻ എന്ന്‌ നാമകരണം ചെയ്തു
Continue Reading…

കാലഘടന


____

          ബ്രഹ്മാവിന്റെ ഒരു പകല്‍ 432 കോടി മനുഷ്യവര്‍ഷം ആകുന്നു. ഇതിന് ഒരു കല്‍പകാലം എന്നുപറയുന്നു. ഒരു കല്‍പത്തില്‍ 14 മനുക്കളുടെ ഭരണം നടക്കുന്നു. അതായത് 100 ചതുര്‍യുഗത്തില്‍ 14 മനുക്കള്‍ ഭരിക്കുന്നു. ഓരോ മന്വന്തരത്തിലും ഓരോ ഇന്ദ്രന്മാരും ഓരോ സപ്തര്‍ഷികളും ഉണ്ടായിരിക്കുന്നതാണ്.

ഒരു മന്വന്തരം എന്നുപറഞ്ഞാല്‍ 71 ചതുര്‍ യുഗങ്ങളാണ്. ഒരു ചതുര്‍യുഗത്തില്‍ 4 യുഗങ്ങള്‍ ഉണ്ടായിരിക്കും. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം. കലിയുഗം 403200 മനുഷ്യവര്‍ഷങ്ങള്‍ ആകുന്നു. ഒരു ചതുര്‍ യുഗം 433200 മനുഷ്യവര്‍ഷമാണ്. ഒരു മന്വന്തരം അഥവാ 71 ചതുര്‍യുഗം 30 കോടി മനുഷ്യവര്‍ഷം.

ഒരു മന്വന്തരത്തില്‍ ഒരു മനുവും അദ്ദേഹത്തിന്റെ മക്കളുമാണ് ഭരിക്കുന്നത്. ഇന്ദ്രനും സപ്തര്‍ഷികളും ഇതിന്റെ മേല്‍നോട്ടം വഹിക്കും. ബ്രഹ്മജ്ഞാനം ലോകത്തിന് പകര്‍ന്നുതരുവാന്‍ ഓരോ ചതുര്‍യുഗത്തിലുമുള്ള ദ്വാപരയുഗാന്ത്യത്തില്‍ ഓരോ വ്യാസന്മാരും അവതരിക്കും.
ഇപ്പോള്‍ ഏഴാം മന്വന്തരമാണ്. വൈവസ്വത മനുവാണ് ഭരണകര്‍ത്താവ്. ഇന്ദ്രന്‍ പുരന്ദരനാണ്.
സപ്തര്‍ഷികള്‍
1. കശ്യപന്‍,
2. അത്രി
3. വസിഷ്ഠന്‍
4. വിശ്വാമിത്രന്‍
5. ഗൗതമന്‍
6. ജമദഗ്നി
7. ഭരദ്വജന്‍.

ഇപ്പോള്‍ 28-ാം ചതുര്‍യുഗത്തിലെ കലിയുഗമാണ്. ഇപ്പോഴുള്ള വ്യാസനാണ് പരാശരസുതനായ വേദവ്യാസന്‍ അഥവാ കൃഷ്ണദ്വൈപായനന്‍.
27 വ്യാസന്മാര്‍ വന്നുപോയിക്കഴിഞ്ഞു. അവരുടെ പേരുകള്‍ ഇങ്ങനെ:

1. വിധി
2. പ്രജാപതി
3. ഉശനസ്സ്
4. ഗീഷ്പതി
5. സവിതാവ്
6. മൃത്യു
7. മഘവാവ്
8. വസിഷ്ഠന്‍
9. സാരസ്വതന്‍
10. ത്രിധാമാവ്
11. ത്രിവൃഷന്‍
12. ഭരദ്വാജന്‍
13. അന്തരീക്ഷന്‍
14. ധര്‍മ്മന്‍
15. ത്രയ്യാരുണി,
16, ധനഞ്ജയന്‍
17. മേതാതിഥി
18. വ്രതി
19. അത്രി
20. ഗൗതമന്‍
21. ഹര്യാത്മാവ്
22. വേനന്‍,
23. വാജശ്രവസ്സ്
24. സോമന്‍
25. അമൃഷ്യായനന്‍
26. തൃണബിന്ദു
27. ഭാര്‍ഗവന്‍ (ജാതുകര്‍ണന്‍)
28. ഇപ്പോഴത്തെ വ്യാസനാണ് കൃഷ്ണദ്വൈപായനന്‍ എന്ന പരാശര സുതനായ വേദവ്യാസന്‍
29. അടുത്ത ചതുര്‍യുഗത്തിലെ ദ്വാപരയുഗാന്ത്യത്തില്‍ വരാന്‍ പോകുന്ന വ്യാസന്‍ അശ്വത്ഥാമാവ്.
Continue Reading…

ദോഷങ്ങളകറ്റുന്ന ഗായത്രി മന്ത്രങ്ങള്‍



ചൊല്ലുന്നവനെ രക്ഷിക്കുന്നത് (*ഗായന്തം ത്രായതേ*) എന്നാണ് ' ഗായത്രി ' എന്ന വാക്കിനര്‍ത്ഥം.

ഈ മന്ത്രം വിശ്വാമിത്ര മഹര്‍ഷിയാണ് കണ്ടെത്തിയതെന്ന് കാണുന്നു.

ലോക സമൃദ്ധിക്കും ക്ഷേമത്തിനും കാരണമായ ഗായത്രികള്‍ കണ്ടു പിടിച്ചതുകൊണ്ട് കൗശികന്‍ എന്ന അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് വിശ്വാമിത്രന്‍ (വിശ്വം - ലോകം, മിത്രന്‍ - സുഹൃത്ത്) അഥവാ ലോകത്തിന്റെ സുഹൃത്ത് എന്നായി.

അദ്ദേഹത്തിന്റെ കാലശേഷം ഓരോ ദൈവത്തിനുമുളള ഗായത്രി മന്ത്രങ്ങള്‍ മറ്റു മഹര്‍ഷിമാരാലും കണ്ടുപിടിക്കപ്പെട്ടു. അവയില്‍ ഏറ്റവും നല്ല ഫലം നല്‍കു ഗായത്രി മന്ത്രങ്ങള്‍ ഇവിടെ ഫല സഹിതം കുറിക്കുന്നു.

ഈ ഗായത്രികള്‍ അവരവരുടെ ഇഷ്ട ദൈവത്തെ ധ്യാനിച്ച്, അല്ലെങ്കില്‍ ഏതു ദോഷമാണോ ആ ദോഷത്തിനുളള കാരക മൂര്‍ത്തിയെ ധ്യാനിച്ച് മന്ത്രം നിത്യാ ചൊല്ലി ആരാധിച്ചാല്‍ ഫലം സുനശ്ചിതമാണ് എന്നാണ് വിശ്വാസവും അനുഭവവും

ഗണപതി ഗായത്രി

ഓം ഏക ദന്തായ വിദ് മഹേ
വക്ര തുന്ധായ ധീമഹി
തന്നോ ദന്തിഃ പ്രചോദയാത് !!
ഫലം: ഉദിഷ്ഠ കാര്യ സിദ്ധിക്ക്

ഗണപതി ഗായത്രി

ഓം ലംബോദരായ വിദ് മഹേ
വക്ര തുണ്ഡായ ധീമഹി
തന്നോ ദന്തിഃ പ്രചോദയാത് !!
ഫലം: സര്‍വ്വ തടസ്സങ്ങളും അകന്ന്‍ വിജയം കരഗതമാകും

ശിവ ഗായത്രി

ഓം മഹാദേവായ വിദ് മഹേ
രൂദ്ര മൂര്‍ത്തിയേ ധീമഹി
തന്നോ ശിവ പ്രചോദയാത്. !!
ഫലം: ആയുസ്സ് വര്‍ദ്ധിക്കുന്നു.

ശിവ ഗായത്രി

ഓം സദാ ശിവായ വിദ് മഹേ
ജഡാധരായ ധീമഹി
തന്നോ രുദ്ര പ്രചോദയാത് !!
ഫലം : ആപത്തുകള്‍ അകലുന്നു.

ശിവ ഗായത്രി

ഓം ഗൗരീനാഥായ വിദ് മഹേ
മഹാദേവായ ധീമഹി
തന്നോ ശിവ പ്രചോദയാത് !!
ഫലം : ആപത്തുകള്‍ അകലുന്നു.

ശ്രീ അയ്യപ്പ ഗായത്രി

ഓം ഭൂത നാഥായ വിദ്മഹേ
മഹാ ശാസ്തായ ധീമഹി
തന്നോ അയ്യപ്പ പ്രചോദയാത് !!
ഫലം : രോഗ മുക്തി

ശ്രീ സുബ്രഹ്മണ്യ ഗായത്രി

ഓം ഷഡാനനായ വിദ്മഹേ
ശക്തി ഹസ്തായ ധീമഹി
തന്നോ സ്‌കന്ദ പ്രചോദയാത് !!
ഫലം : സര്‍വ്വ ന.കളും വുെം

സൂര്യ ഗായത്രി

ഓം ഭാസ്‌കരായ വിദ്മഹേ
മഹാദ്യുതി കരായ ധീമഹി
തന്നോ ആദിത്യഃ പ്രചോദയാത് !!
ഫലം : കണ്ണുരോഗങ്ങള്‍ അകലുന്നു. ആരോഗ്യം വര്‍ദ്ധിക്കുന്നു.

സോമ ഗായത്രി

ഓം അത്രി പുത്രനായ വിദ്മഹേ
അമൃതമയായ ധീമഹി
തന്നോ സോമ പ്രചോദയാത് !!
ഫലം : ജ്ഞാനം വര്‍ദ്ധിക്കുന്നു, തണുപ്പു സംബന്ധിയായ രോഗങ്ങള്‍ അകലുന്നു. മനഃശാന്തി ലഭിക്കുന്നു

ചൊവ്വാ ഗായത്രി

ഓം അംഗാരകായ വിദ് മഹേ
ഭൂമി പുത്രനായ ധീമഹി
തന്നോ ഭൗമ പ്രചോദയാത് !!
ഫലം : ചൊവ്വായുടെ ഈ ഗായത്രി ജപിച്ചാല്‍ ചൊവ്വാ ദോഷം അകലുന്നു. കൂടപ്പിറപ്പുകള്‍ക്കിടയില്‍ ഐക്യം വര്‍ദ്ധിക്കുന്നു.

ബുധഃ ഗായത്രി

ഓം ഗജധ്വജായ വിദ്മഹേ
ശുകഹസ്തായ ധീമഹി
തന്നോബുധഃ പ്രചോദയാത് !!
ഫലം : ബുദ്ധി വികാസം, വിദ്യാ അഭിവൃദ്ധി

ഗുരു ഗായത്രി

ഓം ഋഷഭധ്വജായ വിദ്മഹേ
കൃണിഹസ്തായ ധീമഹി
തന്നോ ഗുരു പ്രചോദയാത് !!
ഫലം : ഗുരുവിന്റെ ദൃഷ്ടിയാല്‍ സര്‍വ്വനന്മകളും നേടാം.

ശുക്ര ഗായത്രി

ഓം അശ്വധ്വജായ വിദ്മഹേ
ധനുര്‍ഹസ്തായ ധീമഹി
തന്നോ ശുക്ര പ്രചോദയാത് !!
ഫലം : ശുക്രനെ ധ്യാനിച്ച് ഈ ഗായത്രി ജപിച്ചാല്‍ വിവാഹ തടസ്സം അകലുന്നു.

ശനി ഗായത്രി

ഓം കാകധ്വജായ വിദ്മഹേ
ഖഡ്ഗ ഹസ്തായ ധീമഹി
തന്നോ മന്ദ പ്രചോദയാത് !!
ഫലം : ശനിദോഷം, രോഗങ്ങള്‍ എന്നിവ അകലുന്നു. ഗൃഹയോഗവും സിദ്ധിക്കുന്നു.

രാഗു ഗായത്രി

ഓം നാഗരാജായ വിദ്മഹേ
പദ്മ ഹസ്തായ ധീമഹി
തന്നോ രാഗു പ്രചോദയാത് !!
ഫലം : സര്‍പ്പദോഷങ്ങള്‍ അകലുന്നു

കേതുഃ ഗായത്രി

ഓം അശ്വധ്വജായ വിദ്മഹേ
ശൂലഹസ്തായ ധീമഹി
തന്നോ കേതുഃ പ്രചോദയാത് !!
ഫലം: തിന്മകളും ദുരോഗ്യങ്ങളും അകലുന്നു, ജ്ഞാനം, വീട് എന്നിവ കരഗതമാകുന്നു

ശ്രീ മഹാവിഷ്ണു ഗായത്രി

ഓം നാരായണായ വിദ്മഹേ
വാസുദേവായ ധീമഹി
തന്നോ വിഷ്ണു പ്രചോദയാത് !!
ഫലം : സമ്പത്ത് വര്‍ദ്ധിക്കുന്നു.

ശ്രീ മഹാവിഷ്ണു ഗായത്രി

ഓം വജ്‌റ നവായ വിദ്മഹേ
തീക്ഷ്ണ ദംഷ്ട്രായ ധീമഹി
തന്നോ നൃസിംഹഃ പ്രചോദയാത് !!
ഫലം : ശത്രു ഭയം അകലുന്നു

ശ്രീ മഹാവിഷ്ണു ഗായത്രി

ഓം ജാമ ദഗ് ന്യായ വിദ്മഹേ
മഹാ വീരായ ധീമഹി
തന്നോ പരശുരാമ പ്രചോദയാത് !!
ഫലം : പിതൃക്കളുടെ അനുഗ്രഹം

ശ്രീ മഹാവിഷ്ണു ഗായത്രി

ഓം ദശരഥായ വിദ്മഹേ
സീതാ വല്ലഭായ ധീമഹി
തന്നോ രാമഃ പ്രചോദയാത് !!
ഫലം: ജ്ഞാനം വര്‍ദ്ധിക്കുന്നു.

ശ്രീ മഹാവിഷ്ണു ഗായത്രി

ഓം ഭൂവരാഹായ വിദ്മഹേ
ഹിരണ്യ ഗര്‍ഭായ ധീമഹി
തന്നോ ക്രോഡഃ പ്രചോദയാത് !!
ഫലം : വരാഹമൂര്‍ത്തിയുടെ ഈ മന്ത്രമ ജപിച്ചാല്‍ ലക്ഷ്മി കടാക്ഷം എന്നും നിലനില്‍ക്കും.

ശ്രീ മഹാവിഷ്ണു ഗായത്രി

ഓം നിരഞ്ജനായ വിദ്മഹേ
നിരാപാശായ ധീമഹി
തന്നോ ശ്രീനിവാസായ പ്രചോദയാത് !!
ഫലം : ആഗ്രഹിച്ച കാര്യങ്ങള്‍ നിറവേറും.

ശ്രീ മഹാവിഷ്ണു ഗായത്രി

ഓം വാഗീശ്വരായ വിദ്മഹേ
ഹയഗ്രീവായ ധീമഹി
തന്നോ ഹംസ പ്രചോദയാത് !!
ഫലം: വിദ്യയില്‍ അഭിവൃദ്ധി

ശ്രീ മഹാവിഷ്ണു ഗായത്രി

ഓം സഹസ്ര ശീര്‍ഷായ വിദ്മഹേ
വിഷ്ണു വല്ലഭായ ധീമഹി
തന്നോ ശേഷഃ പ്രചോദയാത് !!
ഫലം: ഭയം അകലുന്നു

ശ്രീ മഹാവിഷ്ണു ഗായത്രി

ഓം കശ്യപേശായ വിദ്മഹേ
മഹാബാലായ ധീമഹി
തന്നോ കൂര്‍മ്മഃ പ്രചോദയാത് !!
ഫലം : അവിചാരിതമായ അപകടങ്ങള്‍ ഒഴിഞ്ഞു പോകും

ശ്രീ മഹാവിഷ്ണു ഗായത്രി

ഓം ത്രിവിക്രമായ വിദ്മഹേ
വിശ്വരൂപായ ചധീമഹി
തന്നോ വാമന പ്രചോദയാത് !!
ഫലം : സന്താന ഭാഗ്യം

ശ്രീ മഹാവിഷ്ണു ഗായത്രി

ഓം ദാമോദരായ വിദ്മഹേ
വാസു ദേവായ ധീമഹി
തന്നോ കൃഷ്ണ പ്രചോദയാത് !!
ഫലം : സന്താന ഭാഗ്യം ലഭിക്കുന്നു.

ശ്രീ മഹാവിഷ്ണു ഗായത്രി

ഓം ആദിവൈദ്യായ വിദ്മഹേ
ആരോഗ്യ അനുഗ്രഹാ ധീമഹി
തന്നോ ധന്വന്തരിഃ പ്രചോദയാത് !!
ഫലം : രോഗങ്ങള്‍ അകലുന്നു. ആരോഗ്യം വര്‍ദ്ധിക്കുന്നു.

ശ്രീ മഹാവിഷ്ണു ഗായത്രി

ഓം പക്ഷിരാജായ വിദ്മഹേ
സ്വര്‍ണ്ണ പക്ഷ്യായ ധീമഹി
തന്നോ ഗരുഢഃ പ്രചോദയാത് !!
ഫലം : മരണ ഭയം അകലുന്നു.

ശ്രീ മഹാവിഷ്ണു ഗായത്രി

ഓം പീതാംബരായ വിദ്മഹേ
ജഗാന്നാഥായ ധീമഹി
തന്നോ രാമ പ്രചോദയാത് !!
ഫലം : സര്‍വ്വനന്മകളും ലഭിക്കുന്നു

ശ്രീ മഹാവിഷ്ണു ഗായത്രി

ഓം ധര്‍മ്മ രൂപായ വിദ്മഹേ
സത്യവ്രതായ ധീമഹി
തന്നോ രാമ പ്രചോദയാത് !!
ഫലം : സര്‍വ്വ നന്മകള്‍ക്കും.

ശ്രീ മഹാവിഷ്ണു ഗായത്രി

ഓം ഉഗ്രരൂപായ വിദ്മഹേ
വജ്രനാഗായ ധീമഹി
തന്നോ നൃസിംഹ പ്രചോദയാത് !!
ഫലം : ദുഷ്ട ശക്തികളില്‍ നിന്നും മോചനം

യമഗായത്രി

ഓം സൂര്യ പുത്രനായ വിദ്മഹേ
മഹാകാലായ ധീമഹി
തന്നോ യമഃ പ്രചോദയാത് !!
ഫലം : മരണ ഭയം മാറുന്നു.

ശ്രീ കൂബേര ഗായത്രി

ഓം യക്ഷരാജായ വിദ്മഹേ
വൈശ്രവണായ ധീമഹി
തന്നോ കൂബേരഃ പ്രചോദയാത് !!
ഫലം: സമ്പത്തും ഐശ്വര്യവും വര്‍ദ്ധിക്കും

ശ്രീ ദക്ഷിണാമൂര്‍ത്തി ഗായത്രി

ഓം ജ്ഞാനമുദ്രായ വിദ്മഹേ
തത്ത്വ ബോധായ ധീമഹി
തന്നോ ദേവഃ പ്രചോദയാത് !!
ഫലം : വിദ്യാഭ്യാസ മേന്മ ലഭിക്കുന്നു

ശ്രീ അന്ന പൂര്‍ണ്ണ ഗായത്രി

ഓം ഭഗവനൈ്യ വിദ്മഹേ
മഹേശ്വരൈ്യ ധീമഹി
തന്നോ അന്നപൂര്‍ണ്ണാ പ്രചോദയാത് !!
ഫലം : ഇല്ലായ്മയും ഭക്ഷണ ദാരിദ്രവും അകലുന്നു.

ശ്രീ ബാലാഗായത്രി

ഓം ബാലാംബികായൈ വിദ്മഹേ
സദാനവ വര്‍ഷായൈ ധീമഹി
തന്നോ ബാലാ പ്രചോദയാത് !!
ഫലം: കൂട്ടികളുടെ രോഗങ്ങള്‍ ശമിക്കുന്നു

ശ്രീ സരസ്വതി ഗായത്രി

ഓം വാക് ദേവൈ്യ ച വിദ്മഹേ
വിരിഞ്ച പത് നൈ്യ ച ധീമഹി
തന്നോ വാണിഃ പ്രചോദയാത് !!
ഫലം: വിദ്യയും അറിവും വര്‍ദ്ധിക്കുന്നു.

ശ്രീ മഹാലക്ഷമീ ഗായത്രി

ഓം പത്മ വാസിനൈ്യ ച വിദ്മഹേ
പത്മ ലോ ച നൈ്യ ച ധീമഹേ
തന്നോ ലക്ഷ്മി പ്രചോദയാത് !!
ഫലം : ദാരിദ്ര്യം അകലുന്നു

ശ്രീ സപ്ത മാതാ ഗായത്രികള്‍

ഓം ബ്രഹ്മശക്തൈ്യ ച വിദ്മഹേ
പീത വര്‍ണ്ണ്യച ധീമഹി
തന്നോ ബ്രാഹ്മിഃ പ്രചോദയാത് !!
ഫലം : ചര്‍മ്മരോഗം ദേഭമാകുന്നു

ശ്രീ സപ്ത മാതാ ഗായത്രികള്‍

ഓം ശ്വേത വര്‍ണ്യേ ച വിദ്മഹേ ശൂല ഹസ്തായൈ ച ധീമഹി
തന്നോ മാഹേശ്വരീ പ്രചോദയാത് !!
ഫലം : സര്‍വ്വ മംഗളങ്ങളും സിദ്ധിച്ച് വീട്ടില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നു.

ശ്രീ സപ്ത മാതാ ഗായത്രികള്‍

ഓം ശിഖി വാഹനായൈ വിദ്മഹേ
ശക്തി ഹസ്തായൈ ച ധീമഹി
തന്നോ കൗമാരിഃ പ്രചോദയാത് !!
ഫലം : രക്തസംബന്ധിയായ രോഗങ്ങള്‍ അകലും

ശ്രീ സപ്ത മാതാ ഗായത്രികള്‍

ഓം ശ്യാമ പര്‍ണൈ്യ ച വിദ്മഹേ
ചക്ര ഹസ്തായൈ ച ധീമഹി
തന്നോ വൈഷ്ണവീ പ്രചോദയാത് !!
ഫലം: വിഷ ജന്തുക്കളാലുളള അപകടങ്ങള്‍ അകലും

ശ്രീ സപ്ത മാതാ ഗായത്രികള്‍

ഓം ശ്യാമളായൈ ച വിദ്മഹേ
ഹല ഹസ്തായൈ ച ധീമഹി
തന്നോ വരാഹി പ്രചോദയാത് !!
ഓം മഹിഷധ്വജായൈ വിദ്മഹേ
ദണ്ഡ ഹസ്തായൈ ധീമഹി
തന്നോ വരാഹീ പ്രചോദയാത് !!
ഫലം : ശത്രുശല്യങ്ങള്‍ അകന്ന്‍ ജീവിതത്തില്‍ അഭിവൃദ്ധിയുണ്ടാകും

ശ്രീ സപ്ത മാതാ ഗായത്രികള്‍

ഓം ശ്യാം വര്‍ണ്ണായൈ വിദ്മഹേ
വജ്‌റ ഹസ്തായൈ ധീമഹി
തന്നോ ഐന്ദ്രീ പ്രചോദയാത് !!
ഫലം : ഇന്ദ്രാണിയെ ക്കുറിച്ചുളള ഈ ഗായത്രി ജപിച്ചാല്‍ ദമ്പതിമാര്‍ക്കിടയില്‍ ഐക്യം വര്‍ദ്ധിക്കും

ശ്രീ സപ്ത മാതാ ഗായത്രികള്‍

ഓം കൃഷ്ണ വര്‍ണ്ണായൈ വിദ്മഹേ
ശൂല ഹസ്തായൈ ധീമഹി
തന്നോ ചാമുണഡാ പ്രചോദയാത് !!
ഫലം : ഞരമ്പ് സംബന്ധിയായ രോഗങ്ങള്‍ അകലും

ശ്രീ വീരഭദ്ര ഗായത്രി

ഓം ഭസ്മായുധായ വിദ്മഹേ
രക്ത നേത്രായ ധീമഹി
തന്നോ വീരഭദ്ര പ്രചോദയാത്
ഫലം: ജോലിയില്‍ ഉയ്യര്‍ച്ച

ശ്രീ കാര്‍ത്ത വീര്യാര്‍ജ്ജുന ഗായത്രി

കാര്‍ത്ത വീര്യായ വിദ് മഹേ
മഹാബലായ ധീമഹി
തന്നോര്‍ജ്ജുന പ്രചോദയാത്
ഫലം: കളവു പോയ വസ്തുതിരികെ കിട്ടും

ശ്രീ ദുര്‍ഗ്ഗാ ഗായത്രി

"ഓം കാര്‍ത്ത്യായിന്യൈ ച വിദ് മഹേ
കന്യാ കുമാര്യൈ ച ധീമഹി
തന്നോ ദുര്‍ഗ്ഗാ പ്രചോദയാത് !! "
ഫലം : മംഗല്യ ഭാഗ്യം സിദ്ധിക്കും

മഹാകാളി ഗായത്രി

ഓം കാളികായൈ വിദ് മഹേ
ശ്മശാന വാസിന്യൈ ധീമഹി
തന്നോ ഘോരാ പ്രചോദയാത് !! "
ഫലം : സര്‍വ്വ ദൈവങ്ങളെയും പൂജിച്ച ഫലം

ഈ ഗായതികള്‍ പ്രഭാത സ്നാനത്ത്തിനു ശേഷം മനസ്സിരുത്തി ഒന്‍പത് തവണയെങ്കിലും നിത്യവും ജപിക്കണം. വിശ്വാസത്തോടെ ജപിക്കുക.

വിശ്വാസമാണ് എല്ലാത്തിന്റെയും ആധാരം.

#ഭാരതീയചിന്തകൾ
Continue Reading…

ദാക്ഷായണി(സതി)

ദാക്ഷായണി(സതി)
🌼🌼🌼🌼🌸🔯🌸🌼🌼🌼🌼
ഹൈന്ദവപുരാണങ്ങളിലെ ശിവന്റെ ആദ്യഭാര്യയാണ് സതി. ബ്രഹ്മാവിന്റെ പുത്രനായ ദക്ഷന്റെ മകളാണ്. ദാക്ഷായണി, ഗൗരി, അപർണ്ണ എന്നും പേരുകളുണ്ട്.

ഒരിക്കൽ ദക്ഷൻ ഒരു യജ്ഞം നടത്തി. ഇതിലേക്ക് സതിയും ശിവനുമൊഴികെയുള്ള ദേവകളൊക്കെ ക്ഷണിക്കപ്പെട്ടിരുന്നു. എന്നിട്ടും യജ്ഞത്തിന്‌ ചെന്ന സതിയെ ദക്ഷൻ ശരിയായ രീതിയിൽ സ്വീകരിച്ചില്ല. ശിവനെ ദക്ഷൻ അപമാനിക്കാനുള്ള കാരണം താനാണ്‌ എന്നതിനാൽ സതി തന്റെ യോഗശക്തിയുപയോഗിച്ച് സൃഷ്ടിച്ച അഗ്നിയിൽ വെന്തുമരിച്ചു. സതി എന്ന ആചാരത്തിന്റെ ഉദ്ഭവം ഇതിലാണ്‌.

ക്രോധത്താൽ ശിവൻ ദക്ഷനെ വധിച്ചുവെങ്കിലും പിന്നീട് പുനരുജ്ജീവിപ്പിച്ചു. സതി ഹിമവാന്റെ പുത്രിയായ പാർവതിയായി പുനർജനിച്ച് ശിവന്റെ ഭാര്യയായി.

ശിവന്റെ ശക്തി ദുർഗ്ഗാ ദേവി (ആദി പരാശക്തിയുടെ അവതാരം) ആണ് .ദക്ഷന്റെ തപസ്സിൽ സംപ്രീത ആയ ദുർഗ്ഗാ ദേവി ദക്ഷ പുത്രി ആയി ദാക്ഷായണി(സതി) ഭാവത്തിൽ ദക്ഷന്റെയും പ്രസൂതിയുടെയും മകളായി ജനിച്ചു. ദക്ഷ യാഗത്തിൽ അപമാനിതയായതിൽ മനം നൊന്തു സതി (അർത്ഥം = സ്വാതിക ഭാവം ഉള്ളവൾ ) തന്റെ യോഗ വിദ്യ കൊണ്ടു ഉണ്ടാക്കിയ അഗ്നിയിൽ തന്റെ ദാക്ഷായണി ഭാവത്തിൽ നിന്നു ദേഹത്യാഗം ചെയ്യുന്നു. പിന്നീട് ദുർഗ്ഗ ഹിമവാന്റെയും മേനാവതിയുടെയും മകളായി പാർവ്വതി(അർത്ഥം = പർവ്വത പുത്രി , പ്രകൃതി ) എന്ന പേരിൽ അവതാരം എടുത്തു .
Continue Reading…

ആദിശക്തി - സതി ദേവി


🌼🌼🌼🌼🌸🔯🌸🌼🌼🌼🌼
ആദിശക്തിയെ സതിയുടെ ശരീരപിണ്ഡങ്ങളുടെ രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രങ്ങളാണ് ശക്തിപീഠങ്ങൾ.
ദേവി സതിയുടെ മൃതശരീരം സുദർശനചക്രത്താൽ ഖണ്ഡിക്കപ്പെടുകയും അവ പൃഥ്വിയുടെ ഓരോ ഭാഗങ്ങളിൽ പതിക്കുകയും ചെയ്തു. ഇവയാണ് പിൽക്കാലത്ത് ശക്തിപീഠങ്ങളായ് അറിയപ്പെട്ടത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തിപീഠങ്ങൾ സ്ഥിതി ചെയ്യുന്നു. ശക്തിപീഠങ്ങളുടെ സംരക്ഷണാർഥം ശിവൻ കാലഭൈരവന്റെ രൂപത്തിൽ ഓരോ ശക്തിപീഠങ്ങളിലും സ്ഥിതിചെയ്യുന്നു.

ഐതിഹ്യം
---------------------------

ദക്ഷയജ്ഞത്തിനെത്തിയ സതി ദേവി

സതിയുടെ ചേതനയറ്റ ശരീരവുമായി അലഞ്ഞുനടക്കുന്ന ശിവൻ
ദക്ഷപ്രജാപതിയുടെ പുത്രിയായി ആദിശക്തി സതീരൂപത്തിൽ ജന്മമെടുത്തു. ശിവനുമായി സംഗമിക്കുകയായിരുന്നു സതി അവതാരത്തിന്റെ ലക്ഷ്യം. ശിവവിരോധിയായിരുന്ന ദക്ഷന് സതി ശിവനെ വിവാഹം ചെയ്യുന്നത് ഒന്നുകൊണ്ടും സ്വീകാര്യമല്ലായിരുന്നു. എന്നാൽ ശിവനും സതിയുമായുള്ള വിവാഹം സംഭവിക്കുകതന്നെ ചെയ്തു.

ശിവന്റെയും സതിയുടെയും വിവാഹം ദക്ഷന് ശിവനോടുള്ള വിരോധത്തെ ഇല്ലാതാക്കുകയല്ല മറിച്ച് വർദ്ധിപ്പിക്കുകയാണ് ചെയ്തത്. ദക്ഷന്റെ പ്രിയപുത്രിയായിരുന്ന സതി തന്റെ ഇച്ഛയ്ക്ക് വിരുദ്ധമായി ഒരു യോഗിയായ ശിവനെ വിവാഹം ചെയ്തതിൽ, ദക്ഷന് സതിയോടും നീരസമുണ്ടായി.

ഒരിക്കൽ മഹായാഗം നടത്തുവാൻ ദക്ഷൻ തീരുമാനിച്ചു. ശിവനും സതിയും ഒഴികെയുള്ള സമസ്ത ദേവീ ദേവന്മാർക്കും ഋഷിവര്യന്മാർക്കും ദക്ഷൻ തന്റെ യജ്ഞത്തിൽ സംബന്ധിക്കുവാൻ ക്ഷണപത്രിക അയച്ചു. എങ്കിലും തന്റെ ഭവനത്തിൽ വെച്ചുനടക്കുന്ന യജ്ഞത്തിൽ സമ്മേളിക്കുവാനുള്ള ആഗ്രഹം സതി ശിവനെ അറിയിച്ചു. ക്ഷണമില്ലാത്ത യജ്ഞത്തിൽ പങ്കെടുക്കുന്നത് യജ്ഞം നടത്തുന്നവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ശിവൻ പറഞ്ഞു. സതിയെ യജ്ഞത്തിന് അയക്കാതിരിക്കുവാൻ ശിവൻ പരമാവധി ശ്രമിച്ചുവെങ്കിലും സതി തന്റെ നിശ്ചയത്തിൽനിന്നും അണുവിട അനങ്ങിയില്ല. നിർബന്ധിതനായ ശിവൻ തന്റെ വാഹനമായ നന്തിയേയും ഗണങ്ങളേയും സതിയുടെകൂടെ അയച്ചു.

എന്നാൽ സതിക്ക് തന്റെ ഗൃഹത്തിൽ ഒരാദരവും ദക്ഷൻ നൽകിയില്ല. ദക്ഷൻ ശിവനെ അപമാനിക്കുകയും ചെയ്തു. എന്നാൽ തന്റെ പതിയ്ക്കുനേരെയുള്ള അപമാനം സതിക്ക് സഹനീയമായിരുന്നില്ല. ദാക്ഷയനിയായതാണ് താൻ ചെയ്ത അപരാധം എന്ന് സതി പറഞ്ഞു. യജ്ഞഭൂമിയിൽ വെച്ച് തന്റെ യോഗശക്തിയിൽനിന്നുദ്ഭവിച്ച അഗ്നിയിൽ സതി പ്രാണത്യാഗം ചെയ്തു.

സതിയുടെ പ്രാണത്യാഗത്തെ തുടർന്ന് കുപിതനും ദുഃഖിതനുമായ ഭഗവാൻ ശിവൻ ദക്ഷനെ വധംചെയ്ത് യജ്ഞത്തെ ഇല്ലാതാക്കുവാൻ വീരഭദ്രനെ ദക്ഷ ഭവനത്തിലേക്കയച്ചു. വീരഭദ്രൻ ദക്ഷന്റെ ശിരസ്സ് ഛേദിച്ചു. ദക്ഷന്റെ ഭവനത്തിലെത്തിയ ശിവൻ ദക്ഷപത്നിയായ പ്രസൂതിയുടെയും മറ്റു പരിവാരങ്ങളുടേയും അപേക്ഷമാനിച്ച് ദക്ഷനെ പുനഃർജീവിപ്പിക്കാൻ ശിവൻ നിശ്ചയിച്ചു. ഒരു ആടിന്റെ ശിരസ്സ് നൽകി ശിവൻ ദക്ഷനെ പുനഃർജീവിപ്പിച്ചു. അജ്ഞതമൂലം താൻ ചെയ്ത അപരാധങ്ങൾക്കെല്ലാം ശിവനോട് ദക്ഷൻ ക്ഷമയാചിച്ചു. സതിയുടെ നിഷ്പ്രാണ ശരീരം കണ്ട് വികാരാധീതനായ ശിവൻ സതിയുടെ ശരീരവും കയ്യിലേന്തി സഞ്ചരിക്കുവാൻ തുടങ്ങി. ഭഗവാൻ വിഷ്ണു ശിവനെ തന്റെ ദുഃഖത്തിൽ നിന്നും മോചിപ്പിക്കുന്നതിനായി സുദർശനചക്രം കൊണ്ട് സതിയുടെ ശരീരത്തെ ഖണ്ഡിച്ചു. സതിയുടെ ശരീരത്തിന്റെ വിവിധ ഖണ്ഡങ്ങൾ ഭൂമിയുടെ പലഭാഗങ്ങളിലായി പതിച്ചു. ഇവയാണ് പിന്നീട് ശക്തിപീഠങ്ങളായി പരിവർത്തനം ചെയ്യപ്പെട്ടത്.

ശിവന്റെ ഒരു അവതാരമായ കാലഭൈരവന്റെ സഹിതമാണ് ശക്തിപീഠങ്ങളിൽ ആദിശക്തി വിരാജിക്കുന്നത്
Continue Reading…

അഭിമന്യു

അഭിമന്യുവിനെ അറിയാത്തവർ ആരും ഉണ്ടാവില്ല. ഇദ്ദേഹം ശ്രീകൃഷ്ണന്റെ സഹോദരി സുഭദ്രയുടേയും. അർജ്ജുനന്റെയും പുത്രനാണ്.മഹാഭാരതയുദ്ധത്തിൽ സുപ്രധാന പങ്കുവഹിച്ച ഈ വീരയോദ്ധാവിന്റെ പൂർവ്വജന്മത്തെക്കുറിച്ച് മഹാഭാരതത്തിലുള്ള ഒരു കഥ നോക്കാം. ഭൂമിയിൽ ദുഷ്ട സർഗ്ഗം വർദ്ധിച്ചുവന്ന നാളുകളിൽ ദേവന്മാർ കൂടിയാലോചന നടത്താനായി സമ്മേളിച്ചു. ഒരോ ദേവനും ഏതേത് രൂപങ്ങളിൽ ഭൂമിയിൽ അവതരിക്കണമെന്നതിനെ കുറിച്ച് അവർ ചർച്ച ചെയ്തു തുടങ്ങി. മഹാവിഷ്ണു അപ്പോൾ ചന്ദ്രനോട് ഇങ്ങനെ പറഞ്ഞു.ദേവാ അങ്ങയുടെ പുത്രൻ ഭൂമിയിൽ അവതരിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെ ഭഗവാന്റെ വാക്കുകൾ കേട്ടപ്പോൾ ചന്ദ്രൻ ആകെ സംങ്കടത്തിലായി. ഭഗവാന്റെ നിർദ്ദേശം നിരസിക്കുന്നതെങ്ങനെ? ചന്ദൻ പറഞ്ഞു. ഭഗവാനെ എന്റെ പുത്രനായ വർച്ചസ്സ് എന്റെ ജീവനാണ് അവനെ പിരിഞ്ഞിരിക്കാൻ എനിക്ക് സാധിക്കില്ല എങ്കിലും ദേവനി യോഗത്തിന് തടസ്സം നിൽക്കാൻ ഞാനാളല്ല. അതിനാൽ ഒരു ഉടമ്പടിയ്ക്ക് അങ്ങ് തയ്യാറാകണം. ഭൂമിയിൽ അർജ്ജുനന്റെ പുത്രനായി അവൻ ജനിക്കട്ടെ പക്ഷേ കുറച്ച് വർഷങ്ങൾ മാത്രമേ അവൻ ഭൂമിയിൽ വസിക്കാവൂ. അതിനു ശേഷം കുരുക്ഷേത്രയുദ്ധത്തിൽ ശത്രുക്കളുടെ ചക്രവ്യൂഹത്തിൽ പ്രവേശിച്ച് അവൻ മരിക്കണം.. വിഷ്ണുദേവൻ ആ ഉടമ്പടിസമ്മതിച്ചു. അങ്ങനെ വർച്ചസ്സ് അഭിമന്യുവായി സുഭദ്രയുടെ ഉദരത്തിൽ ജനിച്ചു.കുരുക്ഷേത്രയുദ്ധത്തിൽ അഭിമന്യു കൊടുങ്കാറ്റിനെപോലെ സംഹാര താണ്ഡവമാടി കർണ്ണൻ. ദ്രോണർ.ദുര്യോധനൻ തുടങ്ങിയ വീരപരാക്രമികൾപോലും അഭിമന്യുവിന്റെ കൈവേഗത്തിന് മുന്നിൽ പരാജിതരായി തീർന്നു. യുദ്ധത്തിന്റെ വിജയോന്മഭലഹരിയിൽ അഭിമന്യു ദ്രോണാചര്യർ നിർമ്മിച്ച ചക്രവ്യൂഹത്തിൽ പ്രവേശിച്ചു. പക്ഷേ ചുറ്റും നിന്ന് പോരാടുന്ന കൗരവയോദ്ധാക്കളെ പരാജയപ്പെടുത്തി വ്യൂഹത്തിൽ നിന്നും പുറത്ത് വരാൻ അഭിമന്യുവിന് സാധിച്ചില്ല.ഒടുവിൽ ദുശാസ്സനൻ അഭിമന്യുവിനെ ഗദകൊണ്ട് അടിച്ചു കൊന്നു. ഇവിടെ അഭിമന്യുവിന് ചക്രവ്യുഹത്തിൽ നിന്ന് പുറത്ത് കടക്കാൻ സാധിക്കാതെവന്നതിന് ഒരു കാരണമുണ്ട്. സുഭദ്ര ഗർഭവതിയായിരുന്ന നാളിൽ ഒരു ദിവസം അന്ത:പുരത്തിലെഴുന്നള്ളിയ ജ്യേഷ്ഠനായ ശ്രീകൃഷ്ണനോട് സുഭദ്ര പറഞ്ഞു ജ്യേഷ്ഠാ പലവിധത്തിലുള്ള ആയുധപ്രയോഗരീതികളും അങ്ങ് എനിക്ക് ഉപദേശിച്ചു തന്നിട്ടുണ്ട് എന്നാൽ ചക്രവ്യൂഹം ചമയ്ക്കുന്നത് എങ്ങനെയെന്ന് മാത്രം പറഞ്ഞു തന്നില്ല എനിക്ക് ചക്രവ്യൂഹം ഉപദേശിച്ചാലും.തന്റെ സഹോദരിയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ഭാവാൻ തീർച്ചയാക്കി... അനുജത്തി ചക്രവ്യൂഹനിർമ്മാണം അസാധാണ പരാക്രമിയായ ഒരുവനുമാത്രമേ സാധിക്കുകയുള്ളു. വണ്ടിചക്രത്തിന്റെ ആകൃതിയിൽ നിർമ്മിക്കുന്ന വ്യൂഹത്തെഭേദിക്കാൻ ചക്രവ്യൂഹനിർമ്മാണത്തെക്കാൾ കഴിവ് ആവശ്യമാണ്...ഇങ്ങനെ ഭഗവാൻ ചക്രവ്യൂഹനിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ വിവരിച്ച് കൊടുത്തു. സുഭദ്ര എല്ലാം ശ്രദ്ധ പൂർവ്വം മൂളികേട്ടിരുന്നു. ചക്രവ്യൂഹം ഭേദിച്ച് അകത്ത് കടക്കുന്നതുവരെയുള്ള കാര്യങ്ങൾ കൃഷ്ണൻ പറഞ്ഞു കഴിഞ്ഞു. അപ്പോൾ അദ്ദേഹത്തിന് ഒരു സംശയം തോന്നി താൻ പറയുന്ന കാര്യങ്ങൾ കേൾക്കുന്നത് സുഭദ്ര തന്നെയാണോ? ഭഗവാൻ അൽപനേരത്തെക്ക് സംസാരം നിർത്തിനോക്കിയപ്പോൾ തന്റെ സഹോദരി ഇരിപ്പിടത്തിൽ തല ചായ്ച്ച് മയങ്ങുന്നതാണ് കൃഷ്ണൻകണ്ടത്.. എങ്കിൽ താൻ പറയുന്നത് മൂളികേൾക്കുന്നതാരാണ്.ശ്രീകൃഷ്ണൻ ശ്രദ്ധാപൂർവ്വം വീക്ഷിച്ചു. സുഭദ്രയുടെ ഉദരത്തിൽ നിന്നാണ് ആ ശബ്ദംകേൾക്കുന്നതെന്നും. ആ ശിശു ചക്രവ്യൂഹനിർമ്മാണവും അതിനകത്ത് പ്രവേശിക്കുന്നതും ശ്രദ്ധാപൂർവ്വം പഠിച്ചിരിക്കുന്നുവെന്നും ഭഗവാന് മനസ്സിലായി.പെട്ടെന്ന് ശ്രികൃഷ്ണൻ ചന്ദ്രദേവന്റെ അഭ്യർത്ഥന ഓർമ്മ വന്നു. ചക്രവ്യൂഹത്തിൽ പ്രവേശിച്ച് വർച്ചസ്സ് മരിക്കണമെന്നല്ലേ ചന്ദ്രദേവൻ ആഗ്രഹിക്കുന്നത്. അങ്ങനെയാണങ്കിൽ ചക്രവ്യുഹത്തിൽനിന്ന് പുറത്ത് വരുന്ന രീതി ഇനി പറയേണ്ടതില്ലെന്ന് ഭഗവാൻ തീർച്ചയാക്കി. ഇങ്ങനെ ഗർഭസ്ഥനായിരുന്ന സമയത്ത് ഭഗവാനിൽ നിന്ന് കേട്ടുപഠിച്ച അറിവ് ഉപയോഗിച്ചാണ് അഭിമന്യു ചക്രവ്യുഹത്തിൽ പ്രവേശിച്ചത്.ചന്ദ്രദേവനും ഭഗവാനും തീർച്ചയാക്കിയതുപോലെ അതിൽ നിന്ന് പുറത്ത് വരാൻ സാധിക്കാതെ അഭിമന്യു മരണപെട്ടു തന്റെ പിതാവിന്റെയടുത്തെത്തി...... ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. എല്ലാവർക്കും നല്ലതു വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
Continue Reading…

നക്ഷത്ര ദേവതകളും മന്ത്രങ്ങളും



നക്ഷത്ര ദേവതകളും മന്ത്രങ്ങളും

ജന്മ നക്ഷത്രങ്ങള്‍ പ്രധാനം ആണ് എന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. ഓരോ നക്ഷത്രത്തിനും ഓരോ ദേവതകള്‍ ഉണ്ട്. ആ ദേവതകളെ ആരാധിക്കുന്നതും ,നിത്യം മന്ത്രം ജപിക്കുന്നതും ഗ്രഹ /നക്ഷത്ര ദോഷങ്ങളും അകറ്റുന്നതിനും ജീവിതം സുഖ പ്രദം ആക്കുന്നതിനും സഹായകം ആകും.

ജ്യോതിഷ പരിഹാര പ്രകാരം ഗ്രഹ ദേവതാ മന്ത്രങ്ങള്‍ ജപിക്കുന്നതിന് പ്രത്യേക ദീക്ഷ വേണം എന്ന് ഇല്ല. ദിവസം നൂറ്റി എട്ടു വീതാമോ അതിന്റെ ഗുണിതങ്ങളോ ജപിക്കാം, മന്ത്ര ജപങ്ങള്‍ക്ക് ആവശ്യം ഉള്ള സാത്വിക ആഹാരം, മദ്യ മാംസ വര്‍ജനം,ഇവ ഇതിനും ബാധകം ആണ് .

നിത്യ ജപം ആണ്

നക്ഷത്രങ്ങളും മന്ത്രങ്ങളും താഴെ കൊടുക്കുന്നു

അശ്വതി -ദേവത -അശ്വിനി കുമാരന്മാര്‍
മന്ത്രം -ഓം ആശ്വിനീ കുമാരാഭ്യാം നമ :

ഭരണി -ദേവത -യമന്‍
മന്ത്രം -ഓം യമായ നമ :

കാര്‍ത്തിക -ദേവന്‍ -അഗ്നി ദേവന്‍
മന്ത്രം -ഓം അഗ്നയെ നമ :

രോഹിണി -ദേവന്‍ -ബ്രഹ്മാവ്‌
മന്ത്രം -ഓം ബ്രഹ്മണെ നമ :

മകയിരം -ദേവന്‍ -ചന്ദ്രന്‍
മന്ത്രം -ഓം ചന്ദ്രമസേ നമ :

തിരുവാതിര -ദേവന്‍ -ശിവന്‍
മന്ത്രം -ഓം നമശിവായ ,അല്ലെങ്കില്‍ ഓം രുദ്രായ നമ :

പുണര്‍തം -ദേവി -അദിതി
മന്ത്രം -ഓം അദിതയേ നമ :

പൂയം -ദേവന്‍ -ബ്രുഹസ്പതി
മന്ത്രം -ഓം ബ്രുഹസ്പതയെ നമ :

ആയില്യം -ദേവത -സര്‍പങ്ങള്‍/നാഗരാജാവ്
മന്ത്രം -ഓം സര്‍പ്യെഭ്യോ നമ :

മകം -ദേവത -പിതൃക്കള്‍
മന്ത്രം -ഓം പിതുര്‍ഭ്യോ നമ :

പൂരം -ദേവത -അര്യമ
മന്ത്രം -ഓം ആര്യംമ്നെ നമ :

ഉത്രം -ദേവത -ഭഗന്‍
മന്ത്രം -ഓം ഭഗായ നമ :

അത്തം -ദേവന്‍ -സൂര്യന്‍
മന്ത്രം -ഓം സവിത്രേ നമ ;

ചിത്തിര -ദേവന്‍ -ത്വഷ്ടാവ്
മന്ത്രം -ഓം വിശ്വ കര്‍മനേ നമ :

ചോതി -ദേവത -വായു ദേവന്‍
മന്ത്രം -ഓം വായവേ നമ :

വിശാഖം -ദേവത -ദേവത -ഇന്ദ്രാഗ്നി
മന്ത്രം -ഓം ഇന്ദ്രാഗ്നിഭ്യാം നമ ;

അനിഴം -ദേവത -മിത്രന്‍
മന്ത്രം -ഓം മിത്രായ നമ :

തൃക്കേട്ട -ദേവത -ഇന്ദ്രന്‍
മന്ത്രം -ഓം ഇന്ദ്രായ നമ :

മൂലം -ദേവന്‍ -നിര്യതി
മന്ത്രം -ഓം നിര്യതയെ നമ :

പൂരാടം -ജലം ,വരുണന്‍ /തപസ്
മന്ത്രം -ഓം അദ്രഭ്യോ നമ :

ഉത്രാടം -ദേവത -വിശ്വദേവന്‍
മന്ത്രം -ഓം വിശ്വദേവേഭ്യോ നമ :

തിരുവോണം -ദേവന്‍ -വിഷ്ണു
മന്ത്രം -ഓം വിഷ്ണവേ നമ :അല്ലെങ്കില്‍ ഓം നമോ ഭഗവതേ വാസുദേവായ :

അവിട്ടം -ദേവത -വസുക്കള്‍
മന്ത്രം -ഓം വസുഭ്യോ നമ :

ചതയം -ദേവന്‍ -വരുണന്‍
മന്ത്രം -ഓം വരുണായ നമ :

പൂരൂരുട്ടാതി -ദേവത -അജൈകപാദന്‍
മന്ത്രം -ഓം അജൈകപദേ നമ :

ഉതൃട്ടാതി -ദേവത -അഹിര്‍ബുധ്നി
മന്ത്രം -ഓം അഹിര്‍ബുധിന്യായ നമ :

രേവതി -ദേവത -പൂഷാവ്
മന്ത്രം -ഓം പൂഷ്നെ നമ : .🙏...ക
Continue Reading…

ജന്മനക്ഷത്രം അനുസരിച്ച് രത്നങ്ങള്‍



അശ്വതി                    – വൈഡൂര്യം

ഭരണി                       – വജ്രം

കാര്‍ത്തിക                 – മാണിക്യം

രോഹിണി                – മുത്ത്

മകീര്യം                     – പവിഴം

തിരുവാതിര              – ഗോമേദകം

പുണര്‍തം                  – മഞ്ഞ പുഷ്യരാഗം

പൂയം                       – ഇന്ദ്രനീലം

ആയില്യം                  – മരതകം

മകം                          – വൈഡൂര്യം

പൂരം                         – വജ്രം

ഉത്രം                          – മാണിക്യം

അത്തം                       – മുത്ത്

ചിത്തിര                     – പവിഴം

ചോതി                       – ഗോമേദകം

വിശാഖം                    – മഞ്ഞപുഷ്യരാഗം

അനിഴം                       – ഇന്ദ്രനീലം

തൃക്കേട്ട                       – മരതകം

മൂലം                          – വൈഡൂര്യം

പൂരാടം                      – വജ്രം

ഉത്രാടം                       – മാണിക്യം

തിരുവോണം               – മുത്ത്

അവിട്ടം                       – പവിഴം

ചതയം                        – ഗോമേദകം

പൂരോരുട്ടാതി              – മഞ്ഞ പുഷ്യരാഗം

ഉത്രട്ടാതി                      – ഇന്ദ്രനീലം

രേവതി                        – മരതകം

നവരത്നങ്ങള്‍ 9 ഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നു

ജ്യോതിഷത്തില്‍ വളരെ പ്രചാരമുള്ള നവരത്നങ്ങള്‍ 9 ഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നു.

ഗ്രഹം        :- രത്നം         :- വര്‍ണ്ണം

സൂര്യന്‍      – മാണിക്യം      – പിങ്ക്

ചന്ദ്രന്‍        – മുത്ത്             – വെളുപ്പ്‌

ചൊവ്വ        – പവിഴം         – ചുവപ്പ്

ബുധന്‍        – മരതകം         – പച്ച

വ്യാഴം        – പുഷ്യരാഗം    – മഞ്ഞ

ശുക്രന്‍         – വജ്രം             – വെളുപ്പ്‌

ശനി             – ഇന്ദ്രനീലം       – നീല

രാഹു          – ഗോമേദകം      – ബ്രൌണ്‍

കേതു           – വൈഡൂര്യം    – വെളുപ്പ്‌

ജ്യോതിഷാചാര്യനായ വരാഹമിഹിരന്‍ ജ്യോതിഷത്തില്‍ ഉപയോഗിക്കപ്പെടുന്ന 22 രത്നങ്ങളെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു. (ഒരു പക്ഷേ 9 ഗ്രഹങ്ങള്‍, ലഗ്നം, 12 രാശികള്‍ ഇവയെ ഉദ്ദേശിച്ചായിരിക്കാം) അവ താഴെപ്പറയുന്നവയാണ്.

മാണിക്യം, മുത്ത്, പവിഴം, മരതകം, പുഷ്യരാഗം, വജ്രം, ഇന്ദ്രനീലം, വൈഡൂര്യം, ഹക്കിക്ക് (ഏഗേറ്റ്), ഓപ്പല്‍, സ്ഫടികം, ചന്ദ്രകാന്തം, ശംഖ്, അസുരത്നം, വിമലക, രാജമണി, ബ്രാഹ്മണി, ജ്യോതിരസ, സസ്യക, സൗഗന്ധിക. പീതാനിയ, (ബ്ലഡ് സ്റ്റോണ്‍) ജമുനിയ (അമതിയസ്റ്റ്)

ആധുനിക ഭാരതീയ ജ്യോതിഷത്തില്‍ നവഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്ന നവരത്നങ്ങള്‍ എന്നറിയപ്പെടുന്ന മാണിക്യം, മുത്ത്, പവിഴം, മരതകം, പുഷ്യരാഗം, വജ്രം, ഇന്ദ്രനീലം, ഗോമേദകം, വൈഡൂര്യം എന്നിവയാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്.
Continue Reading…

കന്യാകുമാരി ബാലാംബിക


****************
കന്യാകുമാരിയില്‍ ധ്യാനത്തിലമര്‍ന്ന പെണ്‍കിടാവിന്റെ രൂപത്തിലാണ് ദേവി. ഇന്ത്യയുടെ തെക്കേ മുനമ്പില്‍, സമുദ്രങ്ങള്‍ സംഗമിക്കുന്ന ത്രിവേണിയില്‍. ബാലാംബികയായി. സ്വയംവരമംഗല്യഹാരവുമായി ശുചീന്ദ്രനാഥനെ കാത്തിരുന്ന കുമാരിയാണ് ദേവി എന്ന് ഐതിഹ്യം. വിവാഹനാളില്‍ ദേവന്‍ എത്താത്തതിനെ തുടര്‍ന്ന് കുമാരി കന്യകയായി തുടര്‍ന്നു. വലംകൈയ്യില്‍ രണ്ടു മടക്കുള്ള സ്വര്‍ണ്ണരുദ്രാക്ഷ ജപമാലയേന്തി അഭയമുദ്രയുമായി നില്‍ക്കുന്ന കന്യകയായ ദേവിയുടെ രുദ്രാക്ഷശില കൊണ്ടുള്ള വിഗ്രഹമാണ് ക്ഷേത്രത്തിലുള്ളത്്. കുമാരിയുടെ വജ്രമൂക്കുത്തിയുടെ ഉജ്ജ്വലദ്യുതി കേള്‍വികേട്ടതാണ്.
കിഴക്കോട്ടാണ് പ്രതിഷ്ഠയെങ്കിലും വടക്കേനടയിലൂടെയാണ് പ്രവേശനം. പ്രധാന ഉത്സവസമയത്തു മാത്രമെ കിഴക്കെ നട തുറക്കാറുള്ളൂ. ക്ഷേത്രം തമിഴ്‌നാട്ടിലാണെങ്കിലും മലയാളക്ഷേത്രാചാര പ്രകാരമുള്ള പൂജാവിധികളാണ് ഇവിടെ തുടരുന്നത്. ഇടവമാസത്തിലെ വൈകാശി ഉത്സവമാണ് ഏറ്റവും പ്രധാനം. നവരാത്രി ആഘോഷവും ഗംഭീരമാണ്. വിജയദശമി ദിവസം ദേവി വെളളിക്കുതിരപ്പുറത്തേറി പതിനൊന്നു കിലോമിറ്റര്‍ അകലെയുള്ള മഹാദാനപുരത്തേക്ക് ഘോഷയാത്രയായി എഴുന്നള്ളും.
കന്യകയാല്‍ മാത്രമെ വധിക്കപ്പെടൂ എന്ന് ബാണാസുരനു ലഭിച്ച വരദാനത്തെ തുടര്‍ന്നാണ് പരാശക്തി കുമാരിയായി അവതാരമെടുത്തത്. കുമാരിയില്‍ മഹാദേവന്‍ അനുരക്തനായി. വിവാഹമുറച്ചു. അവതാരോദ്ദേശ്യം പാളുമെന്നായപ്പോള്‍ ദേവകള്‍ നാരദനെ സമീപിച്ചു. അര്‍ദ്ധരാത്രിയുള്ള മുഹൂര്‍ത്തത്തിലെത്താന്‍ പുറപ്പെട്ട മഹാദേവനു മുന്നില്‍ നാരദന്‍ കോഴിയായി കൂവി. പ്രഭാതമായെന്നും മുഹൂര്‍ത്തം മാറിയെന്നും ധരിച്ച ശങ്കരന്‍ നിരാശനായി മടങ്ങിപ്പോയി. കാത്തിരുന്നു ദു:ഖിതയായ കുമാരി നിത്യകന്യകയായി തുടര്‍ന്നു. സദ്യക്കു വേണ്ടി തയ്യാറാക്കിയ അരിയു മറ്റും കുമാരി വലിച്ചെറിഞ്ഞതു കൊണ്ടാവണം കന്യാകുമാരിയിലെ മൺതരികൾ ധ്യാനമണികൾ പോലെയാനിന്നും.
Continue Reading…

വഴിപാടുകളും മൂലമന്ത്രങ്ങളും

                     
🎀🎀🎀🎀🎀🎀🎀🎀🎀

ദേവീദേവന്മാര്‍ക്കോരോരുത്തര്‍ക്കും ചെയ്യേണ്ട പ്രധാന വഴിപാടുകളും മൂലമന്ത്രങ്ങളും ഭാരതീയ പൈതൃകം നമുക്ക്‌ നല്‍കിയിട്ടുണ്ട്‌. വരും തലമുറയ്‌ക്ക് ഗുണകരമായിട്ടുള്ള ആചാരാനുഷ്‌ഠാനങ്ങളേ അവര്‍ താളിയോലകളില്‍ ആലേഖനം ചെയ്‌തിട്ടുള്ളൂ. അവ പൂര്‍ണ്ണ വിശ്വാസത്തോടെ ഭക്‌തിപൂര്‍വ്വം ആചരിച്ചാല്‍ സര്‍വ്വ ഐശ്വര്യങ്ങളും കൈവരും.

ഗണപതി
💧💧💧💧💧💧💧💧💧
ഗണപതിഭഗവാന്‌ പൂജയ്‌ക്ക് വയ്‌ക്കേണ്ട പ്രധാന പുഷ്‌പമാണ്‌ കറുകപ്പുല്ല്‌. നിവേദ്യം അപ്പവും, മോദകവും. അഷ്‌ടോത്തരാര്‍ച്ചന, ഗണപതിസൂക്‌താര്‍ച്ചന മുതലായ അര്‍ച്ചനകളാണ്‌ പ്രധാനം. ഗണപതിഹോമം നടത്തിയാലോ ഫലം വിഘ്‌നനാശനം. ഗണപതിഭഗവാനുള്ള പ്രത്യേക വഴിപാടാണ്‌ നാളികേരമുടയ്‌ക്കല്‍.
ചൊല്ലേണ്ട മൂലമന്ത്രം
‘ഓം ഗം ഗണപതയേ നമ:’
നിത്യേന നൂറ്റെട്ട്‌ പ്രാവശ്യം ഈ മന്ത്രം ഉരുക്കഴിക്കുക.

ശ്രീമഹാവിഷ്‌ണു
💧💧💧💧💧💧💧💧💧
ശ്രീമഹാവിഷ്‌ണുവിന്‌ പ്രിയപ്പെട്ട പുഷ്‌പങ്ങളാണ്‌ തുളസി, ചെത്തി, മന്ദാരം, പിച്ചകം തുടങ്ങിയവ. വിഷ്‌ണുസഹസ്രനാമസ്‌തോത്രം, വിഷ്‌ണുസൂക്‌തം, ഭാഗ്യസൂക്‌തം, പുരുഷസൂക്‌തം തുടങ്ങിയവകൊണ്ടുള്ള അര്‍ച്ചനയാണ്‌ ചെയ്യേണ്ടത്‌. ഭഗവാന്‌ സുദര്‍ശനഹോമമാണ്‌ മുഖ്യം. തൊഴില്‍ലാഭം, ആയുരാരോഗ്യസൗഖ്യം, ഐശ്വര്യവര്‍ദ്ധനവ്‌, ശത്രുനാശം, ബുദ്ധിവികാസം തുടങ്ങിയവയാണ്‌ ഫലങ്ങള്‍.
‘ഓം നമോ നാരായണായ’
(അഷ്‌ടാക്ഷരമന്ത്രം),
'ഓം നമോ ഭഗവതേ വാസുദേവായ’
(ദ്വാദശാക്ഷരമന്ത്രം)
എന്നിവയാണ്‌ മൂലമന്ത്രങ്ങള്‍.
ഇവ നിത്യേന നൂറ്റെട്ട്‌ പ്രാവശ്യം ചൊല്ലുക.

ശ്രീപരമശിവൻ
💧💧💧💧💧💧💧💧💧
ശ്രീപരമശിവന്‌ ഇഷ്‌ട പുഷ്‌പം കൂവളത്തിലയാണ്‌. ആയുര്‍സൂക്‌താര്‍ച്ചന, സ്വയംവരപുഷ്‌പാഞ്‌ജലി, മംഗല്യപുഷ്‌പാഞ്‌ജലി, ഉമാമഹേശ്വരപുഷ്‌പാഞ്‌ജലി എന്നീ അര്‍ച്ചനകള്‍ മുഖ്യം. ഭസ്‌മാഭിഷേകം, ധാര തുടങ്ങിയവയാണ്‌ അഭിഷേകങ്ങളില്‍ പ്രധാനപ്പെട്ടവ. ശിവഭഗവാന്‌ രുദ്രഹോമം, മഹാമൃത്യുഞ്‌ജയഹോമം, മൃത്യുഞ്‌ജയഹോമം തുടങ്ങിയ ഹോമങ്ങളാണ്‌ നടത്തേണ്ടത്‌. ഫലം ദീര്‍ഘായുസ്സ്‌, ആയുരാരോഗ്യസൗഖ്യം, വിദ്യാഗുണം, മനോനിയന്ത്രണം, ദാമ്പത്യസുഖം, ഈശ്വരാധീനം തുടങ്ങിയവ.
ശിവന്റെ മൂലമന്ത്രമായ
'ഓം നമ:ശിവായ’
നൂറ്റെട്ടുപ്രാവശ്യം നിത്യേന ചൊല്ലുക.

ശ്രീരാമചന്ദ്രസ്വാമി
💧💧💧💧💧💧💧💧💧
ശ്രീരാമചന്ദ്രസ്വാമിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പങ്ങളാണ്‌ രാമതുളസി, മുല്ലമൊട്ട്‌ എന്നിവ. പാല്‍പ്പായസം, അവില്‍, പഴം എന്നിവയാണ്‌ നിവേദ്യം. ശ്രീരാമചന്ദ്രനെ നിത്യം ധ്യാനിച്ചാല്‍ ഏകപത്നീവ്രതം, ശാന്തത, ശൗര്യം, ജ്‌ഞാനപ്രാപ്‌തി, വിവാഹലബ്‌ധി, നേതൃപാടവം എന്നിവ ഫലം.
നിത്യേന നൂറ്റെട്ടുപ്രാവശ്യം
‘ഹരേ രാമ, ഹരേരാമ, രാമരാമ ഹരേ ഹരേ.....
ഹരേ കൃഷ്‌ണ, ഹരേകൃഷ്‌ണ, കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ’.....
ചൊല്ലുക.

സരസ്വതീദേവി
💧💧💧💧💧💧💧💧💧
സരസ്വതീദേവിക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ട പുഷ്‌പമാണ്‌ താമര. ത്രിമധുരം, പഞ്ചാമൃതം, പഴം എന്നിവയാണ്‌ നിവേദ്യം. സരസ്വതീ പുഷ്‌പാഞ്‌ജലിയാണ്‌ അര്‍ച്ചന. ഫലം വിദ്യാഗുണം,
'ഓം ഹ്രീം ഹ്രീം സരസ്വത്യൈ സ്വാഹാ’ എന്ന മൂലമന്ത്രം നൂറ്റെട്ടുപ്രാവശ്യം ഉരുക്കഴിക്കുക.
(ആവാഹനത്തിനായി സ്വാഹാ എന്നും മറ്റു സന്ദര്‍ഭങ്ങളില്‍ നമ: എന്നും മന്ത്രത്തോടൊപ്പം ചേര്‍ക്കുന്നു.)

ശ്രീകൃഷ്‌ണൻ
💧💧💧💧💧💧💧💧💧
ഭഗവാന്‍ ശ്രീകൃഷ്‌ണന്റെ ഇഷ്‌ടപുഷ്‌പമാണ്‌ നീലശംഖ്‌പുഷ്‌പം, കൃഷ്‌ണതുളസി മുതലായവ. വെണ്ണ, അവില്‍, പഴം, പാല്‍പ്പായസം എന്നിവയാണ്‌ നിവേദ്യങ്ങള്‍. സൗമനസ്യം, കലാവിജയം, സന്താനലബ്‌ധി, ബുദ്ധി, സാമര്‍ത്ഥ്യം, അഭീഷ്‌ടസിദ്ധി, ദു:ഖനിവാരണം എന്നിവ ഫലം.
ഓം ക്ലീം കൃഷ്‌ണായനമ:’
എന്ന മൂലമന്ത്രം നൂറ്റെട്ടുപ്രാവശ്യം നിത്യേന ചൊല്ലുക.

മഹാലക്ഷ്‌മി
💧💧💧💧💧💧💧💧💧
മഹാലക്ഷ്‌മിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പങ്ങളാണ്‌ വൈഷ്‌ണവസംബന്ധമായ എല്ലാ പുഷ്‌പങ്ങളും. ശ്രീസൂക്‌താര്‍ച്ചനയാണ്‌ അര്‍ച്ചനയായി കഴിക്കേണ്ടത്‌. ഫലം ഐശ്വര്യം, തേജസ്സ്‌ മുതലായവ. പാല്‍പ്പായസം മുതലായവയാണ്‌ നിവേദ്യങ്ങള്‍.
'ഓം ഹ്രീം മഹാലക്ഷ്‌മ്യൈനമ:’
എന്ന മൂലമന്ത്രം നിത്യേന നൂറ്റെട്ടുപ്രാവശ്യം ചൊല്ലുക.

ദുര്‍ഗ്ഗാഭഗവതി
💧💧💧💧💧💧💧💧💧
ദുര്‍ഗ്ഗാഭഗവതിയുടെ ഇഷ്‌ടപുഷ്‌പമാണ്‌ കുങ്കുമപ്പൂവ്‌. ലളിതാസഹസ്രനാമാര്‍ച്ചന, നാമാര്‍ച്ചന, അഷ്‌ടോത്തരശതനാമാര്‍ച്ചന, ത്രിശനി അര്‍ച്ചന തുടങ്ങിയ അര്‍ച്ചനകളാണ്‌ ദേവിക്ക്‌ തൃപ്‌തി നല്‍കുന്നത്‌. പായസം, കൂട്ടുപായസം എന്നിവയാണ്‌ നിവേദ്യങ്ങള്‍. ദാമ്പത്യസുഖം, ഐശ്വര്യവര്‍ദ്ധനവ്‌ എന്നിവയാണ്‌ ഫലം.
‘ഓം ഹ്രീം ദും ദുര്‍ഗ്ഗായൈ നമ:’
എന്ന്‌ നിത്യേന നൂറ്റിയെട്ട്‌ പ്രാവശ്യം ചെല്ലുക.

ശ്രീപാര്‍വ്വതി
💧💧💧💧💧💧💧💧💧
ശ്രീപാര്‍വ്വതിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പങ്ങളാണ്‌ ചെത്തി, ചെമ്പരത്തി എന്നിവ. സ്വയംവരാര്‍ച്ചന, ലളിതാസഹസ്രനാമാര്‍ച്ചന എന്നീ അര്‍ച്ചനകളാണ്‌ നടത്താറുള്ളത്‌. ഫലമോ സന്താനസൗഖ്യം, ദാമ്പത്യസുഖം എന്നിവ. പായസമാണ്‌ നിവേദ്യം.
‘ഓം ഹ്രീം ഉമായൈ നമ:’
എന്ന മൂലമന്ത്രം നൂറ്റിയെട്ട്‌ പ്രാവശ്യം ഉരുക്കഴിക്കുക.

ഭദ്രകാളി, ചാമുണ്ഡി, രക്‌തേശ്വരി
💧💧💧💧💧💧💧💧💧
ഭദ്രകാളി, ചാമുണ്ഡി, രക്‌തേശ്വരി എന്നിവരുടെ ഇഷ്‌ടപുഷ്‌പമാണ്‌ ചെത്തി, ചെമ്പരത്തി, ചുവന്നപൂക്കള്‍ എന്നിവ. രക്‌തപുഷ്‌പാഞ്‌ജലി, ഭദ്രകാളി അഷ്‌ടോത്തരശതനാമാര്‍ച്ചന, ലളിതാസഹസ്രനാമാര്‍ച്ചന എന്നീ അര്‍ച്ചനകളാണ്‌ ചെയ്യേണ്ടത്‌. കൂട്ടുപായസം, കടുംപായസം എന്നിവയാണ്‌ നിവേദ്യങ്ങള്‍. ശത്രുനാശം, ഊര്‍ജ്‌ജസ്വലത, രോഗനിവാരണം, ആലസ്യമുക്‌തി, കുജദോഷശാന്തി എന്നിവയാണ്‌ ഫലങ്ങള്‍.
‘ഓം ഐം ക്ലീം സൗ: ഹ്രീം ഭദ്രകാള്യൈനമ:’
എന്ന മൂലമന്ത്രം നൂറ്റെട്ട്‌ പ്രാവശ്യം ഉരുക്കഴിക്കുക.

ഹനുമാൻ
💧💧💧💧💧💧💧💧💧
ഭക്‌തഹനുമാന്‌ കദളിപ്പഴം ആണ്  നിവേദ്യം. വെറ്റിലമാലയാണ്‌ മറ്റ്‌ വഴിപാട്‌. വീര്യം, ഓജസ്സ്‌, കര്‍മ്മകുശലത, ശനിദോഷശാന്തി എന്നിവയാണ്‌ ഫലം.
”ഓം നമോ ഭഗവതേ ആഞ്‌ജനേയായ മഹാബലായസ്വാഹാ, ഓം ഹം ഹനുമതേ നമ:”
എന്ന മൂലമന്ത്രം നൂറ്റെട്ടുപ്രാവശ്യം നിത്യേന ചൊല്ലുക.

ശ്രീഅയ്യപ്പന്‍
💧💧💧💧💧💧💧💧💧
ശ്രീഅയ്യപ്പന്‍, ശ്രീധര്‍മ്മശാസ്‌താവ്‌ തുടങ്ങിയവര്‍ക്ക്‌ ചെത്തി മുതലായ പുഷ്‌പങ്ങളാണ്‌ പ്രാധാന്യം. ഹരിഹരസൂക്‌താര്‍ച്ചന, ശാസ്‌തൃസൂക്‌താര്‍ച്ചന എന്നിവയാണ്‌ അര്‍ച്ചനകള്‍. നാളികേരമുടയ്‌ക്കലാണ്‌ പ്രത്യേക വഴിപാട്‌. നെയ്യഭിഷേകം, ഭസ്‌മാഭിഷേകം എന്നിവയാണ്‌ അഭിഷേകങ്ങള്‍. അരവണ, അപ്പം മുതലായവയാണ്‌ നിവേദ്യങ്ങള്‍. ശനിദോഷശാന്തി, ശത്രുനാശം, പാപനാശം, രോഗനാശം മുതലായവയാണ്‌ ഫലങ്ങള്‍.
'ഓം ഘ്രും നമ: പരായ ഗോപ്‌ത്രേ’
എന്ന മൂലമന്ത്രം നൂറ്റെട്ട്‌ പ്രാവശ്യം ചൊല്ലുക.

ശ്രീസുബ്രഹ്‌മണ്യൻ
💧💧💧💧💧💧💧💧💧
ശ്രീസുബ്രഹ്‌മണ്യ (മുരുകന്‍) സ്വാമിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പങ്ങളാണ്‌ ചെത്തി, ചുവന്നപൂക്കള്‍ എന്നിവ. കുമാരസൂക്‌താര്‍ച്ചനയാണ്‌ അര്‍ച്ചന. പഞ്ചാമൃതം, പാല്‍ എന്നിവയാണ്‌ നിവേദ്യങ്ങള്‍. പഞ്ചാമൃതം, ഭസ്‌മം എന്നിവയാണ്‌ പ്രധാന അഭിഷേകങ്ങള്‍. ജ്യോതിഷപാണ്ഡിത്യം, ശത്രുനാശം, വിഘ്‌നനാശം, ഉദ്യോഗലബ്‌ധി, സന്താനഭാഗ്യം, ആരോഗ്യവര്‍ദ്ധന മുതലായവയാണ്‌ ഫലം.
'ഓം വചത്ഭുവേ നമ:’
എന്ന മൂലമന്ത്രം നൂറ്റെട്ട്‌ പ്രാവശ്യം ചൊല്ലുക.

നാഗരാജാവ്‌ നാഗയക്ഷി
💧💧💧💧💧💧💧💧💧
നാഗരാജാവ്‌ നാഗയക്ഷി തുടങ്ങിയവര്‍ക്ക്‌ സര്‍പ്പസൂക്‌തപുഷ്‌പാഞ്‌ജലിയാണ്‌ അര്‍ച്ചന. നൂറും പാലുമാണ്‌ അഭിഷേകം. കവുങ്ങിന്‍പൂക്കുലയാണ്‌ നിവേദ്യം. ഉരുളികമഴ്‌ത്തല്‍ ആണ്‌ പ്രത്യേക വഴിപാട്‌. സര്‍പ്പദോഷശാന്തിയാണ്‌ ഫലം.
‘ഓം നമ: കാമരൂപിണേ മഹാബലായ നാഗാധിപതയേനമ:’
എന്ന മൂലമന്ത്രം നൂറ്റെട്ട്‌ പ്രാവശ്യം നാഗരാജാവിനും,
‘ക്ലീം നാഗയക്ഷീ യക്ഷിണീസ്വാഹാ നമ:’ നാഗയക്ഷിക്കും ഉരുക്കഴിക്കുക.

മത്സ്യമൂര്‍ത്തി
💧💧💧💧💧💧💧💧💧
മത്സ്യമൂര്‍ത്തിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പമാണ്‌ മന്ദാരം. മലര്‍പ്പൊടിയാണ്‌ നിവേദ്യം. ഭോഗസൗഖ്യം, കാര്യസാധ്യം എന്നിവഫലം.

കൂര്‍മ്മമൂര്‍ത്തി
💧💧💧💧💧💧💧💧💧
കൂര്‍മ്മമൂര്‍ത്തിക്ക്‌ ഇഷ്‌ടപുഷ്‌പം ചെത്തിമൊട്ട്‌. നിവേദ്യം ത്രിമധരം, അപ്പം മുതലായവ. ഗൃഹലാഭം, ദീര്‍ഘായുസ്സ്‌, ഇന്ദ്രിയനിഗ്രഹം എന്നിവയാണ്‌ ഫലങ്ങള്‍.

വരാഹമൂര്‍ത്തി
💧💧💧💧💧💧💧💧💧
വരാഹമൂര്‍ത്തിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പം തുളസിയും, നിവേദ്യം അപ്പവും, നെയ്‌പ്പായസവുമാണ്‌. വേദപാണ്ഡിത്യം, ശാന്തി, ധനലാഭം എന്നിവയാണ്‌ ഫലം.

നരസിംഹമൂര്‍ത്തി
💧💧💧💧💧💧💧💧💧
നരസിംഹമൂര്‍ത്തിയുടെ ഇഷ്‌ടപുഷ്‌പം ചുവന്ന ചെത്തിയും, നിവേദ്യം പായസവുമാണ്‌. ശത്രുനാശം, ആരോഗ്യം, രോഗശാന്തി, പാപനാശം, ശൗര്യം, വീര്യം മുതലായവയാണ്‌ ഫലങ്ങള്‍.

ദക്ഷിണാമൂര്‍ത്തി
💧💧💧💧💧💧💧💧💧
ദക്ഷിണാമൂര്‍ത്തിയുടെ ഇഷ്‌ടപ്പെട്ട പുഷ്‌പങ്ങളാണ്‌ കൂവളത്തിലയും, മറ്റ്‌ ശിവാരാധനാ പുഷ്‌പങ്ങളും. രുദ്രസൂക്‌താര്‍ച്ചനയാണ്‌ അര്‍ച്ചന. രുദ്രാഭിഷേകമാണ്‌ അഭിഷേകം. രുദ്രഹോമമാണ്‌ ഹോമം. അറിവ്‌, ദീര്‍ഘായുസ്സ്‌, മുക്‌തി എന്നിവയാണ്‌ ഫലങ്ങള്‍.

നവഗ്രഹങ്ങള്‍
💧💧💧💧💧💧💧💧💧
നവഗ്രഹങ്ങള്‍ക്ക്‌ നവഗ്രഹമന്ത്രാര്‍ച്ചനയാണ്‌ അര്‍ച്ചന. ഗ്രഹങ്ങള്‍ക്ക്‌ പറഞ്ഞിരിക്കുന്ന വസ്‌ത്രം, ധാന്യം, രത്നം തുടങ്ങിയവ സമര്‍പ്പിക്കലാണ്‌ പ്രത്യേക വഴിപാടുകള്‍. ഗ്രഹദോഷശാന്തി, നാഗദോഷശാന്തി എന്നിവയാണ്‌ ഫലം.

പരശുരാമൻ
💧💧💧💧💧💧💧💧💧
പരശുരാമന്‌ ഇഷ്‌ടപുഷ്‌പം രാമതുളസിയും, നിവേദ്യം ശര്‍ക്കരപ്പായസവുമാണ്‌. ആയോധനകലകളില്‍ വിജയം, ശത്രുനാശം, പാപനാശം, കര്‍മ്മകുശലത തുടങ്ങിയവയാണ്‌ ഫലങ്ങള്‍.

വാമനമൂര്‍ത്തി
💧💧💧💧💧💧💧💧💧
വാമനമൂര്‍ത്തിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പമാണ്‌ വാടാകുറിഞ്ഞിപ്പൂവ്‌. കദളിപ്പഴം, പായസം എന്നിവയാണ്‌ നിവേദ്യങ്ങള്‍. വിനയം, സൗമനസ്യം, ബുദ്ധിസാമര്‍ത്ഥ്യം, വിഘ്‌നനാശം മുതലായവ ഫലം.

ബലരാമൻ
💧💧💧💧💧💧💧💧💧
ബലരാമന്റെ ഇഷ്‌ടപുഷ്‌പം വെളുത്തശംഖ്‌പുഷ്‌പം. നിവേദ്യം പായസം. വ്യവഹാരവിജയം, കൃഷിലാഭം, വ്യവസായലാഭം എന്നിവയാണ്‌ ഫലങ്ങള്‍.

പരിശുദ്ധമായ ശരീരത്തോടും മനസ്സോടുംകൂടി ഭക്‌തിപുരസ്സരം മേലുദ്ധരിച്ച കാര്യങ്ങള്‍ അനുഷ്‌ഠിക്കുന്നവര്‍ക്ക്‌  സദ്‌ഫലം സുനിശ്‌ചയം........
Continue Reading…

അംഗദന്‍

അംഗദന്‍
💧💧💧💧💧💧💧💧💧
രാമായണത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഒരു വാനരന്‍. വാനരരാജാവായ ബാലിയുടെ പുത്രന്‍. പുരാണങ്ങള്‍ പ്രകീര്‍ത്തിക്കുന്ന പഞ്ചകന്യകമാരില്‍ ഒരാളായ താരയാണ് അംഗദന്റെ മാതാവ്. അംഗദന്‍ ബൃഹസ്പതിയുടെ അംശാവതാരമാണെന്ന് കമ്പരാമായണത്തില്‍ ഒരു സൂചനയുണ്ട്. അംഗദന്‍ ദൗത്യകര്‍മത്തിന് പ്രസിദ്ധനാണ്. സീതാന്വേഷണാര്‍ഥം സുഗ്രീവന്‍ അയച്ച വാനരസേനയിലെ പ്രമുഖാംഗം, തികഞ്ഞ രാമഭക്തന്‍, ഹനുമാനെപ്പോലെ ബലവാനും സാഹസികനും ബുദ്ധിശാലിയും വിവേകിയും സമരവിദഗ്ധനുമായ വാനരസേനാനി എന്നീ നിലകളില്‍ വിഖ്യാതനാണ് അംഗദന്‍. ഈ വാനരരാജകുമാരന്‍ രാമരാവണയുദ്ധത്തില്‍ ഇന്ദ്രജിത്തുമായി ഏറ്റുമുട്ടി തന്റെ യുദ്ധ വൈദഗ്ധ്യവും സ്വാമിഭക്തിയും വ്യക്തമാക്കി. രാവണനുമായുള്ള സംവാദത്തില്‍ അംഗദന്റെ നീതിനിപുണതയും വാക്ചാതുര്യവും തെളിഞ്ഞുകാണാം. ഈ കഥയെ ആധാരമാക്കി അജ്ഞാതകര്‍തൃകവും അപൂര്‍ണവുമായ അംഗദദൂത് എന്ന ഒരു മണിപ്രവാളചമ്പു ലഭിച്ചിട്ടുണ്ട്.

സംസ്കൃതസാഹിത്യത്തില്‍ രാമായണകഥയെ ആധാരമാക്കിയുള്ള നിരവധി കാവ്യങ്ങളില്‍ അംഗദന്റെ ധീരതയുടെയും നയവൈദഗ്ധ്യത്തിന്റെയും വര്‍ണനകള്‍ ലഭിക്കുന്നുണ്ട്. 13-ാം ശ.-ത്തിന്റെ അന്ത്യത്തില്‍ ജീവിച്ചിരുന്ന സുഭട്ടന്‍, അംഗദനെ നായകനാക്കി ദൂതാംഗദം എന്നൊരു കാവ്യം രചിച്ചു. വാല്മീകിരാമായണം, അധ്യാത്മരാമായണം എന്നീ പ്രസിദ്ധ രാമകഥാകാവ്യങ്ങളില്‍ അംഗദനെ ഹനുമാന്റെ സഖാവ്, രാമന്റെ സേവകന്‍, വാനരന്‍മാരുടെ സേനാനായകന്‍, ആദര്‍ശഭക്തന്‍ എന്നീ നിലകളില്‍ പ്രശംസിച്ചിട്ടുണ്ട്.

രാമായണത്തില്‍ത്തന്നെ ശത്രുഘ്നന്റെ ഒരു പുത്രനും മഹാഭാരതത്തില്‍ കുരുക്ഷേത്ര യുദ്ധത്തില്‍ പങ്കെടുത്ത ഒരു സേനാനിയും (ദ്രോണപര്‍വം, XXV:38), ഭാഗവതത്തില്‍ കൃഷ്ണസഹോദരനായ ഗദന്റെ ഒരു പുത്രനും അംഗദന്‍ എന്ന പേരില്‍ അറിയപ്പെടുന്നു.
Continue Reading…

ശിവ-ശക്ത്യൈക്യം

ശിവ-ശക്ത്യൈക്യം
(വിവരണം)
🍃🍃🍃🍃🍃🍃🍃🍃🍃
ദേവിയും ദേവനും ഭിന്നവ്യക്തികളായിട്ടാണ് സാധാരണ മനസ്സിലാക്കുന്നത്. ശിവനും ശക്തിയും അതേമമാതിരി രണ്ടാണെന്ന് പലരും ധരിച്ചിട്ടുണ്ട്. ഇത് തികച്ചും തെറ്റാണെന്നു തെളിയിച്ചുകൊണ്ടാണ് ശൈവസിദ്ധാന്തത്തില്‍ ശിവശക്തൈക്യം സ്ഥാപിച്ചിരിക്കുന്നത്. ത്രിഗുണസമാനത്വമുള്ള പ്രകൃതിയില്‍നിന്നു നാദമുണ്ടായതായിട്ടാണ് ശിവപുരാണകല്പന. അനന്തരം ബിന്ദു ആവിര്‍ഭവിച്ചു. സദാശിവന്‍ ബിന്ദുവില്‍നിന്നു ജനിച്ചു. സദാശിവനില്‍നിന്ന് മഹേശ്വരനും, മഹേശ്വരനില്‍നിന്ന് ശുദ്ധവിദ്യയും മായയില്‍ നിന്ന് കാലം, നിയതി, കല, വിദ്യ, രാഗം, ത്രിഗുണം എന്നിവയുമുണ്ടായി. ശിവന്റെ സഹചാരിണിയായി ഉമയെ വര്‍ണിക്കുമ്പോള്‍ രണ്ടു വ്യത്യസ്ത വ്യക്തികളുടെ ചിന്ത സാധാരണയായി രൂപം കൊള്ളും. എന്നാല്‍ യോഗസിദ്ധാന്തപ്രകാരം ജീവന്‍ സഹസ്രാരപദ്മത്തിലെത്തി അനുഭൂതി നേടുന്ന അനുഭവസിദ്ധാന്തമാണ് ശിവശക്ത്യൈക്യംകൊണ്ട് ലഭിക്കുന്നത്. ഭൗതികമായ ജീവന്റെ ദ്വൊതഭാവങ്ങളെല്ലാം അദ്വൊതമായ ശിവസങ്കല്പത്തില്‍ ലയിക്കുന്നതായണ് ശിവശക്തൈക്യം. ഇത് സമാധിസ്ഥനും ജ്ഞാനവാനുമായ യോഗിയുടെ അവസ്ഥയാണ്. ശിവനും ശക്തിയും വ്യക്തികളല്ല, തത്ത്വമാണെന്ന് ഗ്രഹിക്കുക. ശിവനില്ലാത്ത ശക്തിക്കോ ശക്തിയെ കൂടാതുള്ള ശിവനോ വ്യക്തിത്വമില്ല. മൂല പ്രകൃതിയെന്ന് വര്‍ണിച്ചിരിക്കുന്നതും ശിവനില്‍നിന്ന് ശക്തിയുണ്ടായിയെന്ന് പറഞ്ഞിരിക്കുന്നതും സൃഷ്ടിയുടെ ആദ്യഭാവത്തെ സൂചിപ്പിക്കുന്ന ശിവതത്ത്വത്തില്‍ പ്രകൃതിയും, പ്രകൃതിയില്‍ ശിവതത്ത്വവും അടങ്ങിയിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതിനാണ്.

‘ഏതാവാനസ്യ മഹിമാf തോജ്യായാംശ്ച പുരുഷ:
പാദോസ്യ വിശ്വാഭൂതാനി ത്രിപാദസ്യാമൃതം ദിവി’

പുരുഷസൂക്തഭാഗത്തിലെ പ്രകൃതിപുരുഷഭാവനയും ശിവതത്ത്വത്തിലെ ശിവശക്തൈ്യക്യവും രണ്ടായി കാണാന്‍ സാധിക്കുന്നില്ല. ശിവനും ശക്തിയും തമ്മിലുള്ള അഭേദ്യം സ്ഥാപിച്ചുകൊണ്ടാണ് ശിവമഹിമ വര്‍ണിക്കപ്പെട്ടിരിക്കുന്നത്. സൂര്യചന്ദ്രന്‍മാരും രശ്മികളുമായിട്ടുള്ള ബന്ധം പോലെ അഭേദ്യമാണ് ശിവശക്തിസ്വരൂപം. അവ പരസ്പരം ആശ്രയിക്കപ്പെട്ടിരിക്കുന്നു.
പുരുഷഭാവമാര്‍ന്നതെല്ലാം ശിവനെന്നും, സ്‌ത്രൈണങ്ങളായവ ശക്തിയെന്നും സാധാരണ സങ്കല്പിക്കുക പതിവാണ്. എന്നാല്‍ എല്ലാം പൗരുഷമാണെന്നാണ് ശിവപുരാണമതം. ശിവശക്തൈ്യക്യത്തിന്റെ അനന്യഭാവമാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്. സൃഷ്ടികളെല്ലാം ശിവസങ്കല്പത്തിലുദ്ഭവിക്കുകയും പ്രളയ സങ്കല്പത്തില്‍ വിലയം പ്രാപിക്കുകയും ചെയ്യുന്ന അവസ്ഥാവിശേഷങ്ങളെ സൂചിപ്പിക്കുകയാണ് ശിവശക്തൈ്യക്യം കൊണ്ട് ഉദ്ദേശിക്കുന്നത്. ശക്തിസ്വരൂപിണിയായ പ്രകൃതി ശിവതത്ത്വത്തില്‍ വിലയം പ്രാപിക്കുന്നു. ആദിപുരുഷനായ ശിവനില്‍നിന്ന് വീണ്ടും ഉല്‍പത്തി സംഭവിക്കുകയും ചെയ്യുന്നു. ഇങ്ങനെ സൃഷ്ടി സ്ഥിതിലയഭാവങ്ങളില്‍ ശിവശക്തൈക്യം നിലനില്ക്കുന്നു.
‘ഇച്ഛാശക്തി ജ്ഞാനശക്തി ക്രിയാശക്തിസ്വരൂപിണി’ എന്നിങ്ങനെയുള്ള വര്‍ണനയുടെ രഹസ്യവും ഈ തത്ത്വം വെളിവാക്കുന്നു. മാര്‍ക്കണ്ഡേയപുരാണത്തില്‍ ശക്തിയുടെ അനന്തമായ വൈഭവങ്ങളെ വര്‍ണിക്കുന്ന ഒരേ കാരണത്തിന്റെ സഗുണനിര്‍ഗുണഭാവങ്ങള്‍ തന്നെയാണ് പുരുഷനെന്നും പ്രകൃതിയെന്നും ശിവനെന്നും ശക്തിയെന്നും വര്‍ണിക്കപ്പെട്ടിരിക്കുന്നത്.

‘രുദ്രോ ഗന്ധ: ഉമാ പുഷ്പം
രുദ്രോfര്‍ഥ: അക്ഷര: സോമാ
രുദ്രോ ലിംഗമുമാപീഠം
രുദ്രോ വഹ്നിരുമാ സ്വാഹാ
രുദ്രോ യജ്ഞ ഉമാ വേദി:
രുദ്രോ ദിവാ ഉമാ രാത്രി:
രുദ്ര: സോമ ഉമാ താര
രുദ്ര: സൂര്യ ഉമാച്ഛായാ
തസ്‌മൈ തസൈ്യ നമോ നമ:’ (രുദ്രഹൃദയോപനിഷത്ത്)

എന്നിങ്ങനെ ഉമാമഹേശ്വര മാഹാത്മ്യം വര്‍ണിക്കുന്നിടത്ത് അഭിന്നവും അനന്യവുമായ തത്ത്വമാണ് ശിവനും ശക്തിയുമെന്ന്‌വ്യക്തമാക്കപ്പെട്ടിരിക്കുന്നു.
Continue Reading…

എന്താണ് ഈ തങ്കയങ്കി



വിഗ്രഹത്തിൽ അണിയിക്കുന്ന ഒരു അലങ്കാരമാണ് തങ്കയങ്കി. ദേവതയുടെ തിരുമുഖമോ, ശരീരം മുഴുവനായോ സ്വർണം മുതലായ ലോഹങ്ങളിലോ, പഞ്ചലോഹം മുതലായ ലോഹക്കൂട്ടുകളിലോ ആണ് അങ്കികൾ നിർമിയ്ക്കുന്നത്. അങ്കികവചം അണിയിക്കുന്നത്‌ പോലെ വിഗ്രഹത്തിൽ ചാർത്തുന്നു. അഭിഷേകത്തിനു ശേഷമാണ് പൊതുവെ അങ്കികൾ ചാർത്തുന്നത്. ഗോളക എന്നും ഇതിനെ വിളിയ്ക്കാറുണ്ട്.

1973-ൽ തിരുവിതാംകൂർ മഹാരാജാവ്‌ ശ്രീ ചിത്തിരതിരുനാൾ തിരുമനസ്സ് കൊണ്ടാണ് ശബരിമലയിൽ സ്വാമിയ്ക്കായി നാനൂറ്റി അന്‍പത്തിയൊന്ന് പവന്‍ തൂക്കമുള്ള തങ്കയങ്കി സമർപ്പിച്ചത്. തങ്കയങ്കിയില്‍ ഭഗവാൻറെ തിരുമുഖം, കിരീടം, പീഠം, കൈകള്‍, ആഭരണങ്ങള്‍ എന്നിവയെല്ലാമുണ്ട്. ഇത് അയ്യപ്പസ്വാമിയുടെ വിഗ്രഹത്തിൽ അണിയിക്കുന്നു. മണ്ഡലപൂജക്കാണ്‌ ശബരിമല മുകളിലെ അയ്യപ്പവിഗ്രഹത്തിൽ ചാർത്തുന്നത്‌. ആറന്മുളയിൽ സൂക്ഷിയ്ക്കുന്ന അങ്കി മണ്‌ഡലപൂജയ്‌ക്ക്‌ രണ്ടുനാൾ മുമ്പാണ്‌ അനുഷ്‌ഠാനത്തിന്റെ പുണ്യവുമായി രഥയാത്രയായി അവിടെ നിന്നും നിന്നു പുറപ്പെടുന്നത്‌.

കഴിഞ്ഞ ദേവപ്രശ്‌നത്തില്‍, മാളികപ്പുറത്തമ്മയെയും അയ്യപ്പനെയും സമഭാവത്തില്‍ പരിഗണിക്കണമെന്ന്് കണ്ടതിനെത്തുടർന്നു, തന്ത്രിയുടെ ഉപദേശം അനുസരിച്ച് ഹരിപ്പാട് കരുവാറ്റ പാലാഴി ജഗദമ്മ ട്രസ്റ്റാണ് 312 പവനോളം സ്വര്‍ണത്തില്‍ത്തീര്‍ത്ത തങ്കയങ്കി മാളികപ്പുറത്തമ്മയ്ക്ക് വഴിപാടായി സമര്‍പ്പിച്ചിരുന്നു.

Continue Reading…

ഭഗവാൻ വിഷ്ണുവിന് സുദർശനചക്രം ലഭിച്ച കഥ



ഒരു കാലത്ത് ദൈത്യൻമാർ വലിയ പരാക്രമശാലികളായിരുന്നു. അവർ ഭൂലോകവാസികളെയും ദേവൻമാരെയും പലതരത്തിലും പീഡിപ്പിക്കുകയും ധർമ്മത്തെ നശിപ്പിക്കുകയും ചെയ്തുവന്നു.

അസുരൻമാരുടെ ശല്യം സഹിക്കവയ്യാതെ ദേവൻമാർ വിഷ്ണുവിനെ അഭയം പ്രാപിച്ചു. എന്നാൽ ദേവരക്ഷകനായ ശ്രീഹരിയും ആ ദൈത്യൻമാരെ വധിക്കാൻ അശക്തനായിരുന്നു. അതിനാൽ വിഷ്ണു കൈലാസത്തിൽ ചെന്ന് ഭഗവാൻ ശിവനെ വിധിപ്രകാരം ആരാധിച്ചു തുടങ്ങി. അദ്ദേഹം സഹസ്രനാമങ്ങൾകൊണ്ട് ഭഗവാനെ സ്തുതിച്ചു. ഓരോ നാമത്തിനും ഓരോ താമരപ്പൂവും ചാർത്തി. അപ്പോൾ ശങ്കരൻ വിഷ്ണുവിന്റെ  ഭക്തി പരീക്ഷിക്കുന്നതിനായി ഭഗവാൻ കൊണ്ടുവന്ന ഒരായിരം താമരപൂക്കളിൽ നിന്ന് ഒരെണ്ണം എടുത്തു ഒളിച്ചുവച്ചു. ശിവന്റെ  മായയാൽ വിഷ്ണു അതറിഞ്ഞിരുന്നില്ല. *നാമം അവസാനിക്കാറായപ്പോൾ ഒരു പൂവ് കുറഞ്ഞിരിക്കുന്നതു കണ്ട് വിഷ്ണു വിഷമിച്ചു. ആ പൂവിനു വേണ്ടി ശ്രീഹരി അന്വേഷണം ആരംഭിച്ചു. ഭൂലോകം മുഴുവനും ചുറ്റി നടന്നിട്ടും ശ്രീഹരിക്ക് ഒരു പൂവുപോലും കിട്ടിയില്ല. ഉത്തമവ്രതങ്ങൾ അനുഷ്ഠിക്കുന്ന ശ്രീഹരി ധൈര്യം കൈവിട്ടില്ല. ആ ഒരു പൂവിനു വേണ്ടി വിശുദ്ധബുദ്ധിയായ വിഷ്ണു താമരപൂപോലെയുളള തന്റെ നയനങ്ങളിൽ ഒന്നിനെ തന്നെ പറിച്ചെടുത്ത് ഭഗവാനു നേദിച്ചു. അതുകണ്ട് അത്യന്തം പ്രസന്നനായ ഭഗവാൻ ശിവൻ വിഷ്ണുവിൻറെ മുമ്പിൽ പ്രത്യക്ഷനായി. അദ്ദേഹം ശ്രീഹരിയോട് ഇപ്രകാരം ചോദിച്ചു.

"ശ്രീഹരി! ഞാൻ നിങ്ങളിൽ വളരെ അധികം പ്രസന്നനായിരിക്കുന്നു. നിങ്ങൾ ആഗ്രഹിക്കുന്ന എന്തും ചോദിച്ചു കൊളളുക".

അപ്പോൾ വിഷ്ണു പറഞ്ഞു

"ഭഗവാനേ! ശിവശങ്കരാ! ഞാൻ എന്താണു പറയേണ്ടത്! അന്തര്യാമി ആയ അവിടുന്ന് സകലതും അറിയുന്നവനാണല്ലോ. എങ്കിലും അങ്ങയുടെ ചോദ്യത്തിന് മറുപടി പറയാൻ താൻ നിർബന്ധിതനായിരിക്കുന്നു.


ദൈത്യൻമാർ സകല ലോകങ്ങളേയും പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു. അതുമൂലം ഞങ്ങൾ വളരെയധികം കഷ്ടമനുഭവിക്കുന്നു. അവനെ നേരിടാൻ എന്റെ  ആയുധങ്ങൾ പോരാതെയും വന്നിരിക്കുന്നു. അതിനാൽ ആണ് ഞാൻ അങ്ങയെ അഭയം പ്രാപിച്ചിരിക്കുന്നത്*". - വിഷ്ണു ഇപ്രകാരം പറഞ്ഞതുകേട്ട് ദേവാധിദേവനായ ശംഭു തേജോരാശിമയമായ സ്വന്തം സുദർശനചക്രം വിഷ്ണുവിന് നൽകി അനുഗ്രഹിച്ചു.

ഭഗവാൻ ശ്രീഹരി സുദർശനചക്രം ഉപയോഗിച്ച് സകല ദൈത്യൻമാരെയും വധിച്ച് ലോകത്തെ രക്ഷിച്ചു. അതോടെ ദേവൻമാർക്കും സൗഖ്യം ലഭിച്ചു. തനിക്ക് ചക്രം ലഭിച്ചതിൽ ഭഗവാൻ വിഷ്ണു അത്യധികം പ്രസന്നനും പരമസൗഖ്യവാനുമായി.

#ഭാരതീയചിന്തകൾ                      
[6:30 PM, 12/20/2016] +91 94477 74901: ശിവ ലിംഗമായ  വിഷ്ണുവും, വിഷ്ണുവായ ശിവലിംഗമും

കൈലാസത്തില്‍ പാര്‍വതീ പരമേശ്വരന്മാരുടെ വിവാഹ ശേഷം
ഉലകത്തിനെ സമപ്പെടുതാന്‍ ഭഗവാന്‍ അഗസ്ത്യരെ തെക്ക്ദിശക്ക് പറഞ്ഞയച്ചു

തമിഴ് നാട്ടില്‍ കുറ്റാലം എന്ന സ്ഥലത്ത് വന്ന  അഗസ്ത്യര്‍ ശിവ ലിംഗ പൂജ ചെയ്യാന്‍ ആഗ്രഹിച്ചു.  അവിടെ  ഒരു വിഷ്ണു ക്ഷേത്രം കണ്ടു അദ്ദേഹം അവിടെപോയപോള്‍ മൂല സ്ഥാനത് വിഷ്ണു പ്രതിഷ്ഠ കണ്ടു ..അഗസ്ത്യര്‍  വിഷ്ണുവിന്റെ  പ്രതിഷ്ടയില്‍ കൈ വെച്ച് കുറു കുറു കുറ്റാല നാഥാഎന്ന് പറഞ്ഞു.  വിഷ്ണു  കുറുകി ശിവലിംഗമായി മാറി.. അതാണ്‌ കുറ്റാലനാഥ ക്ഷേത്രം.

ഹരിയും  ഹരനും ഒന്ന് എന്ന്തിനെ ഉണര്‍ത്തും വിധമായ ഇരുമൂര്‍ത്തികളും അഗസ്ത്യര്‍ മൂലമായി ഒരു തിരുവിളയാടല്‍  തന്നെ സംഭവിച്ചു.

കുറ്റാല നാഥന്‍ ക്ഷേത്രതിനടുത്തു തന്നെ നടരാജന്‍ നാട്യം ആടിയ പഞ്ച സഭകളില്‍ ഒന്നായ  ചിത്രസഭ ഉണ്ട്.  ഈ സഭയില്‍ നടരാജന്‍ വിഗ്രഹം  ത്രിപുരതാണ്ഡവ മൂര്തിയായി ദര്‍ശനം കൊടുക്കുന്നു.

ലിംഗ രൂപിയായ കുറ്റാലനാഥര്‍ മീതെ അഗസ്ത്യരുടെ  വിരല്‍ പതിഞ്ഞയിടം  കുഴിയുണ്ട്.  അത് ഭഗവാനു വേദനിക്കും എന്ന് മനസ്സിലാക്ക്യ  ഭക്തര്‍ കുറ്റാലമലയില്‍ നിന്നും മൂലികകള്‍ കൊണ്ടുവന്നു തൈലം  ഉണ്ടാക്കി അത് ലിംഗത്തിന്  ലേപനം ചെയ്തിരുന്നു.  ഇപ്പോഴും  രാവിലെ ഒന്‍പതര പുജക്ക് ദിവസവും ലിംഗത്തിന്‍ ഉച്ചിയില്‍ തൈലം  തടവുന്ന പുജയുണ്ട്.

 പശുവിന്‍പാല്‍, ഇളനീര്‍, ചന്ദനം, മറ്റും നാല്പത്തിരണ്ടു  വിധം  മൂലികകള്‍ ചേര്‍ത്തു തൊണ്ണൂറു നാള്‍ തുടര്‍ച്ചയായി പാചകം ചെയ്ത മരുന്ന് ചെക്കില്‍ ആട്ടിയ ശുദ്ധ നല്ലെണ്ണ യുമായി  ചേര്‍ത്ത്  തൈലം തയാര്‍ ചെയ്തു ഭഗവാനു സമര്‍പ്പിച്ച ശേഷം ഭക്തര്‍ക്ക്‌  പ്രസാദമായി കൊടുക്കുന്നു.  തലവേദന ഉള്ളവര്‍ക്ക്  ഈ തൈലം  ആശ്വാസം പകരുന്നു.

ഈ ക്ഷേത്രത്തില്‍ പരാശക്തി  ശ്രീചക്രപീഠവാസിനിയായി ഭക്തര്‍ക്ക്‌ ദര്‍ശനം  കൊടുക്കുന്നു..  ഭൂമിദേവിയായിരുന്ന അംബിക എന്നതിനാല്‍  ഇതിനു ധരണീപീഠം എന്ന പേരും ഉണ്ട്.  ഉഗ്ര ദേവിയായി സ്ഥിതിചെയ്യുന്നതിനാല്‍   നേര്‍ഭാഗത്ത്‌  ശിവലിംഗ പ്രതിഷ്ടയും ഉണ്ട്.  പൌര്‍ണമി  ദിനം ഇവിടെ നവശക്തി പൂജ ചെയ്യപെടുന്നു.
Continue Reading…

മുത്ത്



ചന്ദ്രന്‍റെ രത്നമായ മുത്ത് സമുദ്രത്തില്‍ നിന്നാണ് ലഭിക്കുന്നത്. ഇപ്പോള്‍ ശ്രീലങ്ക, പേര്‍ഷ്യന്‍ ഉള്‍ക്കടല്‍, മെക്സിക്കോ, ഓസ്ട്രേലിയ, ബംഗാള്‍ ഉള്‍ക്കടല്‍ എന്നീ ഭാഗങ്ങളിലെ സമുദ്രത്തിലെ ചിപ്പിയില്‍ നിന്നുമാണ് മുത്ത് ധാരാളമായി ലഭിക്കുന്നത്. നിഷ്കളങ്കതയുടേയും, പരിശുദ്ധിയുടേയും പര്യായമായി മുത്തിനെ പരിഗണിക്കുന്നു.

പ്രാചീനഗ്രന്ഥങ്ങള്‍ പ്രധാനമായും എട്ടുതരം മുത്തുകള്‍ ഉള്ളതായി പറയപ്പെടുന്നു.

1). ഗജമുത്ത്
2). സര്‍പ്പമുത്ത്
3). ചിപ്പിമുത്ത്
4). ശംഖുമുത്ത്
5). മേഘമുത്ത്
6). മുളമുത്ത്
7). മത്സ്യമുത്ത്
8). പന്നിമുത്ത്

പ്രാചീനഗ്രന്ഥങ്ങളില്‍ പ്രധാനമായും 8 സ്ഥലങ്ങളില്‍ നിന്ന് മുത്തുകള്‍ കിട്ടുന്നതായി പറയപ്പെടുന്നു.

1). സിംഹളക
2). പരലോകം
3). സൗരാഷ്ട്രം
4). താമ്രപൗര്‍ണ്ണിനദി
5). പരസവ
6). വടക്കന്‍ രാജ്യങ്ങള്‍
7). പാണ്ഡ്യവടക
8). ഹിമാലയം

വിവിധതരം മുത്തുകള്‍ ആണ് വിവിധ സ്ഥലങ്ങളില്‍ നിന്ന് കിട്ടുന്നത്. ഇരുണ്ട മുത്ത് വിഷ്ണുവിന്‍റെയും, ചന്ദ്രശോഭകാണിക്കുന്ന മുത്ത് ഇന്ദ്രന്‍റെയും, മഞ്ഞനിറമുള്ള മുത്ത് വരുണന്‍റെയും, കറുത്ത മുത്ത് യമന്‍റെയും, ചുവന്ന മുത്ത് വായുവിന്‍റെയും, താമരയുടെ തിളക്കമുള്ള മുത്ത് അഗ്നിയുടേയും പ്രതിരൂപങ്ങളാണ്.

ജ്യോതിഷപ്രകാരം ദുര്‍ബ്ബലനായിരിക്കുന്ന ചന്ദ്രനെ അനുകൂലനാക്കുവാനും, അതുവഴി നല്ല ഫലങ്ങള്‍ അനുഭവിക്കാനുമാണ്‌ മുത്ത് സാധാരണയായി ധരിക്കുന്നത്. മുത്തിനെപ്പറ്റി പഠിക്കുമ്പോള്‍ ചന്ദ്രനെക്കുറിച്ചുകൂടി നാം അറിയേണ്ടതാണ്.

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനാണ് ജലാശയങ്ങളില്‍ വേലിയേറ്റവും വേലിയിറക്കവും ഉണ്ടാക്കുന്നത്. ഈ ചന്ദ്രന്‍റെ ആകര്‍ഷണശക്തിയാണ് 5 ലിറ്ററോളം വരുന്ന മനുഷ്യശരീരത്തിലെ രക്തത്തിലും സ്വാധീനിക്കുന്നത്. ഇത് ജ്യോതിഷത്തിന്‍റെ ശാസ്ത്രീയതയ്ക്ക് ഉറപ്പുനല്‍കുന്ന ഒരു വസ്തുത ആണ്. ചന്ദ്രന്‍ ജ്യോതിഷത്തില്‍ ദേഹകാരകനും, മനകാരകനുമാണ്.

ചന്ദ്രന്‍റെ രത്നമായ മുത്ത് ധരിച്ചാല്‍

മനസ്സ്, അമ്മ, ദേഹം, ശാന്തസ്വഭാവം, സൌഖ്യം, ഉദ്യോഗം, കീര്‍ത്തി, രാത്രി, കൃഷി, ബുദ്ധി, വടക്കുപടിഞ്ഞാറെ ദിക്ക്, സുഖഭോജനം, സൗന്ദര്യം, ജലദോഷം, അജീര്‍ണം, വെള്ളനിറം, ആകാംഷ.

മേല്‍ പ്രതിപാദിച്ചവയുമായി സംബന്ധിക്കുന്ന എല്ലാ കുറവുകള്‍ക്കും, അല്ലെങ്കില്‍ പരാജയങ്ങള്‍ക്കും, ഇവയുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ കഴിയാതെ പോവുകയും ചെയ്യുന്നുവെങ്കില്‍ അതിന്‍റെ പൂര്‍ണ്ണകാരണം ചന്ദ്രന്‍ അനുകൂലനല്ല എന്നതാണ്.

ചന്ദ്രന്‍റെ രത്നമായ മുത്ത് ധരിച്ചാല്‍ ഈ പ്രശ്നങ്ങളെ നല്ലൊരു ശതമാനം വരെ അതിജീവിക്കുവാന്‍ കഴിയും. ചന്ദ്രന്‍റെ ശക്തി ധരിക്കുന്ന ആളിലേയ്ക്ക് വ്യാപിക്കുവാന്‍ കഴിയും

നല്ല മുത്ത് ധരിച്ചാല്‍ ഉണ്ടാകുന്ന പൊതു ശുഭ ഫലങ്ങള്‍ താഴെപ്പറയുന്നവയാണ്

ആലസ്യം, സ്വപ്നാടനം തുടങ്ങിയ നിദ്രയുമായി ബന്ധപ്പെട്ട രോഗങ്ങള്‍, കഫരോഗങ്ങള്‍, അതിസാരം, പരുക്കള്‍, ശീതജ്വരം, അരുചി, മഞ്ഞപ്പിത്തം, മാനസിക ക്ലേശങ്ങള്‍, മഹോദരം, ജലദോഷം, പീനസം, സ്ത്രീജന്യരോഗങ്ങള്‍, ജലജീവികളില്‍ നിന്നുള്ള ഉപദ്രവം.

ഈ രോഗങ്ങള്‍ക്ക് പ്രതിവിധിയായും,  ഈ രോഗങ്ങള്‍ ഉണ്ടാകാതെയിരിക്കുവാനും, മുത്ത് എന്ന രത്നം ശരീരത്തില്‍ അണിയുന്നത് ഉത്തമമായിരിക്കും. ചന്ദ്രന്‍റെ ദോഷഫലങ്ങളെ അകറ്റി നിര്‍ത്തുകയും, ഗുണഫലങ്ങളെ വര്‍ദ്ധിപ്പിക്കുകയുമാണ് മുത്ത് ചെയ്യുന്നത്. ഇതിന്‍റെ കാഠിന്യം 3.5 , സ്പെസഫിക് ഗ്രാവിറ്റി 1.5 - 2.86 ആണ്.

നല്ല മുത്ത് ധരിച്ചാല്‍ ഉണ്ടാകുന്ന പൊതു ശുഭ ഫലങ്ങള്‍ താഴെപ്പറയുന്നവയാണ്. വൈധവ്യം ഉണ്ടാവാതെ ഇരിക്കുക, സൗഭാഗ്യങ്ങള്‍, ധനസമ്പാദനം, പാപമോചനം, ബുദ്ധിശക്തി, കീര്‍ത്തി, സ്ത്രീകള്‍ ധരിച്ചാല്‍ വശ്യതയുണ്ടാവുക ആകര്‍ഷകത്വം, ജാതകത്തിലെ ചന്ദ്രന്‍റെ സ്ഥാനവും പക്ഷബലവുമനുസരിച്ച് മറ്റു പല ഗുണഫലങ്ങളും അനുഭവിക്കാനും ഇടവരും. മുത്ത് പൊടിയായും, ചാരമായും ഔഷധങ്ങള്‍ക്ക് ഉപയോഗിച്ചുവരുന്നു. പലരോഗങ്ങള്‍ക്കും ഇത് ആയുര്‍വേദത്തില്‍ പ്രതിവിധിയാണ്.

മുത്ത് രത്നധാരണ രീതി
മുത്ത് പ്രധാനമായും മൂന്ന് തരത്തില്‍ ലഭിക്കുന്നു.

1). നാച്ച്വറല്‍
2). കള്‍ച്ചേര്‍ഡ്
3). ഇമിറ്റേഷന്‍

മുത്ത് ധരിക്കണമെന്ന് ഉറച്ചുകഴിഞ്ഞാല്‍ അത് അംഗീകൃത വ്യാപാരികളില്‍ നിന്ന് മാത്രം വാങ്ങിക്കുക. ദോഷഫലം ഒരിക്കലും ചെയ്യുകയില്ലായെന്ന് ഒരു ജ്യോതിഷിയുടെ ഉറപ്പ് ലഭിച്ചതിനുശേഷം മാത്രമേ മുത്ത് ധരിക്കാവു. *രത്നങ്ങള്‍ക്ക് പൊതുവേ ക്ഷിപ്രഫലദാന ശേഷിയുണ്ട്.

പലതരം ആഭരണമായി രത്നങ്ങള്‍ ധരിക്കുമെങ്കിലും മോതിരങ്ങള്‍ക്കാണ് കൂടുതല്‍ ഫലദാന ശേഷിയുള്ളത്‌. ദോഷഫലങ്ങള്‍ ഉണ്ടോയെന്ന് അറിയാന്‍ പതിനാല് ദിവസം രത്നം അതേ നിറത്തിലുള്ള പട്ടുതുണിയില്‍ പൊതിഞ്ഞ് കൈയില്‍ കെട്ടിനോക്കി പരീക്ഷിക്കുന്നത് ഉത്തമമായിരിക്കും. പതിനാല് ദിവസത്തിനകം ഗുണഫലങ്ങള്‍ അനുഭവപ്പെടുന്നു എങ്കില്‍ ഇത് ധരിക്കുവാന്‍ തീര്‍ച്ചപ്പെടുത്തും.

മോതിരത്തില്‍ ധരിക്കേണ്ട മുത്തിന് ഏറ്റവും കുറഞ്ഞത് 3 1/2 (മൂന്നര) കാരറ്റ് ഭാരം ഉണ്ടായിരിക്കണം. മുത്ത് വിരലില്‍ സ്പര്‍ശിക്കത്തക്ക വിധത്തിലായിരിക്കണം മോതിരത്തില്‍ മുത്ത് ഘടിപ്പിക്കേണ്ടത്. മോതിരം നിര്‍മ്മിക്കുവാന്‍ വെള്ളി ലോഹം മാത്രം ഉപയോഗിക്കുക. തിങ്കളാഴ്ചയോ, രോഹിണി, അത്തം, തിരുവോണം നക്ഷത്രങ്ങള്‍ വരുന്ന ദിവസങ്ങളിലോ, ചന്ദ്രന്‍റെ കാലഹോരയിലോ മുത്ത് ലോഹത്തില്‍ ഘടിപ്പിക്കുക. മോതിരം തയ്യാറായി കഴിഞ്ഞാല്‍ വെള്ളനിറമുള്ള പാട്ടില്‍ പൊതിഞ്ഞ് ചന്ദ്രയന്ത്രത്തിനുമുമ്പില്‍ ഒരു പീഠത്തില്‍ വയ്ക്കണം. അതിനുശേഷം ചന്ദ്രമന്ത്രം ജപിച്ച് ഇതിന് ശക്തി പകരണം. ഷോഡശോപചാരപൂജ നടത്തി ദാനധര്‍മ്മങ്ങള്‍ നടത്തി മോതിരം ഇടതുകൈയുടെ ചെറുവിരലിലോ മോതിരവിരലിലോ അണിയണം. ഒരാള്‍ മുത്ത് മോതിരമായി ധരിച്ചുകഴിഞ്ഞാല്‍ അതിന്‍റെ ദോഷഹരണശക്തി 2 വര്‍ഷം ഒരു മാസം 27 ദിവസം നിലനില്‍ക്കും. അതിനുശേഷം പുതിയ മോതിരം ധരിക്കേണ്ടി വരും. പഴയ മോതിരം മറ്റാര്‍ക്കെങ്കിലും ഉപയോഗിക്കുവാന്‍ കൊടുക്കാം. അല്ലെങ്കില്‍ പൂജാമുറിയില്‍  സൂക്ഷിച്ചു വെയ്ക്കാം.

മുത്ത് ധരിക്കുന്നവര്‍ മരതകം, വജ്രം, ഇന്ദ്രനീലം, ഗോമേദകം, വൈഡൂര്യം എന്നീ രത്നങ്ങളോ ഉപരത്നങ്ങളോ ധരിക്കരുത്.

#ഭാരതീയചിന്തകൾ
Continue Reading…

തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവം 2017ജനുവരി 11 മുതൽ 22 വരെ ആഘോഷിക്കുന്നു..

.
.
ശ്രീ മഹാദേവനും ശ്രീ പാർവതി ദേവിയും ഒരേ ശ്രീകോവിലിൽ അന്നഭിമുഖരായി വാണരുളുന്ന ഈ പുണ്യ ക്ഷേത്രത്തിൽ ധനുമാസത്തിലെ തിരുവാതിര നാൾ മുതൽ പന്ത്രണ്ട് ദിവസം വളരെ പ്രധാനമാണ്. ശ്രീ പാർവതി ദേവിയുടെ നട വർഷത്തിൽ പന്ത്രണ്ടു ദിവസം മാത്രമേ തുറക്കുകയുള്ളു എന്ന സവിശേഷതയും ഈ ക്ഷേത്രത്തിനുണ്ട്.

എറണാകുളം ജില്ലയിൽ ആലുവാ താലുക്കിലാണ് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാദേവനാണിവിടെ പ്രധാന മൂർത്തി. സദാശിവനെ കിഴക്ക് ഭാഗത്തേക്കുംശ്രീപാർവതിയെ പടിഞ്ഞാറു ഭാഗത്തേക്കും ദർശനമായി പ്രതിഷ്ഠിച്ചിരിക്കുന്നു. ധനുമാസത്തിൽ തിരുവാതിരനാൾ മുതൽ 12 ദിവസം മാത്രമെ ശ്രീപാർവതിയുടെ നട തുറക്കുകയുള്ളു. അതു കൊണ്ടു ഈ ദിവസങ്ങളിൽ ദേവിയെ ദർശിക്കാൻ എത്തുന്ന ഭക്തജനത്തിരക്ക് കൂടുതലാണ്. മംഗല്യതടസ്സം,ദാമ്പത്യ സുഖകുറവ് എന്നിവ അനുഭവിക്കുന്നവർ ദേവിയെ പ്രാർത്ഥിച്ച് അനുഭവസിദ്ധി കൈവരിക്കുന്നു എന്നാണ് വിശ്വാസം. ഈ ക്ഷേത്രത്തിനെ സ്ത്രീകളുടെ ശബരിമല എന്നും വിളിച്ചുപോരുന്നു.

ഐതിഹ്യം

പ്രശസ്തമായ അകവൂർ മനയിൽ ശിവഭക്തനായ ഒരു നമ്പൂതിരി ഉണ്ടായിരുന്നു. ഇദ്ദേഹത്തിന് തൃശ്ശൂർ ജില്ലയിലെ ഐരാണിക്കുളം ക്ഷേത്രത്തിൽ നിത്യവും കുളിച്ചു തൊഴൽ പതിവുണ്ടായിരുന്നു. വാർദ്ധക്യസഹജമായ അസുഖം മൂലം തന്റെ കുളിച്ചു തൊഴൽ മുടങ്ങും എന്ന ഭയപ്പാടോടെ അദ്ദേഹം ഒരു ഉപായത്തിനായി മഹാദേവനോട് പ്രാർത്ഥിച്ചുപോന്നു. ഒരിക്കൽ പ്രാർത്ഥകഴിഞ്ഞു മടങ്ങിയ നമ്പൂതിരിയുടെ ഓലക്കുടയിൽ കയറി വന്ന മഹാദേവനാണ് ഇവിടെ കുടികൊള്ളുന്നതെന്നാണ് പ്രശസ്തമായ ഒരു ഐതിഹ്യം [ വർഷത്തിൽ 12 ദിവസം മാത്രമാണ് ഇവിടെ പാർവ്വതീ ദേവിയുടെ നട തുറക്കുന്നത് . ദേവന്റെ നാളായ ധനു മാസത്തിലെ തിരുവാതിര മുതലുള്ള 12 നാളാണ് ദേവിയുടെ നട തുറക്കുന്ന ദിവസങ്ങൾ. ഈ നടതുറപ്പിനു പിന്നിലും ഒരു ഐതിഹ്യം ഉണ്ട്. മുൻപ് ദേവനുള്ള നിവേദ്യം ഒരുക്കിയിരുന്നത് ദേവിയായിരുന്നു. ഒരിക്കൽ ആകാംക്ഷ അടക്കാനാവാതെ നമ്പൂതിരി ശ്രീകോവിലിന്റെ വാതിൽ പഴുതിലൂടെ നോക്കുകയുണ്ടായി , അപ്പോൾ സർവ്വാഭരണ വിഭൂഷിതയായി ദേവി നിന്ന് നിവേദ്യം തയ്യാറാക്കുന്നതു കാണുകയും ഈ കാഴ്‌ച കണ്ട് നമ്പൂതിരി അമ്മേ സർവ്വേശ്വരി എന്നു വിളിച്ചുപോയി. ഇതുകണ്ട ദേവി ഇവിടം വിട്ടുപോകാനൊരുങ്ങി , തുടർന്ന് ഭക്തന്റെ യാചനയുടെ ഫലമായി വർഷത്തിൽ 12 ദിവസം ദേവനോടൊപ്പം ഭക്തജനങ്ങൾക്ക് ദർശനം നല്കാം എന്നും അറിയിച്ചു. ഈ ദിവസങ്ങളിൽ ദേവിയുടെ സാന്നിധ്യം ഭക്തർ അറിയുന്നു.
Continue Reading…

തിരുവപ്പന മഹോത്സവം



മുത്തപ്പന്റെ ആരൂഢസ്‌ഥാനമായ കുന്നത്തൂർ പാടിയിലെ തിരുവപ്പന മഹോത്സവം
ധനു ഒന്ന്
മുതൽ ജനവരി 15 വരെ നടക്കും. കണ്ണൂർ ജില്ലയിലെ പയ്യാവൂരിനടുത്ത് പശ്ചിമഘട്ടത്തിലെ ഉടുമ്പമലയിൽ സമുദ്രനിരപ്പിൽ നിന്ന് 3000 അടി ഉയരത്തിലാണ് കുന്നത്തൂർപാടി സ്‌ഥിതി ചെയ്യുന്നത്.

 ചുറ്റും നിബിഡവനമായ ഇവിടെ മനുഷ്യനിർമിതമായ ക്ഷേത്രമില്ല. താത്കാലികമായി കെട്ടിയുണ്ടാക്കുന്ന മടപ്പുരയിലാണ് മുത്തപ്പന്റെ സ്‌ഥാനം.

 ഉത്സവത്തിന്റെ ആദ്യ ദിവസം രാത്രി മുത്തപ്പന്റെ ബാല്യം, കൗമാരം, ഗാർഹസ്‌ഥ്യം, വാനപ്രസ്‌ഥം എന്നീ ജീവിതഘട്ടങ്ങളെ സൂചിപ്പിച്ച് പുതിയ മുത്തപ്പൻ, പുറംകാല മുത്തപ്പൻ, നാടുവാഴിൾൻ ദൈവം, തിരുവപ്പന എന്നിവ പാടിയിലെ ദേവസ്‌ഥാനത്ത് കെട്ടിയാടും .

ധനു രണ്ടിന് ഒരു കോലക്കാരൻ കോലത്തുമ്മേൽ കോലമായാണ് നാലു മുത്തപ്പൻമാരേയും കെട്ടിയാടുന്നത്. രാത്രി വൈകി തുടങ്ങിയാൽ പുലരും വരേയുള്ള ചടങ്ങുകളാണ് കുന്നത്തൂർ പാടിയിലുള്ളത്. തിരുവപ്പനയും വെള്ളാട്ടവും പാടിയിൽ ഒരുമിച്ച് കെട്ടിയാടിക്കാറില്ല. കൂടാതെ മുത്തപ്പനു തന്റെ അമ്മയെ കാണണമെന്ന് ആവശ്യപ്പെടുന്ന ദിവസം മുത്തപ്പന്റെ മാതൃഭാവത്തിലുള്ള മൂലംപെറ്റ ഭഗവതിയേയും ഇവിടെ കെട്ടിയാടിക്കും.

ഐതിഹ്യപ്രകാരം അയ്യങ്കര ഇല്ലം വിട്ടിറങ്ങിയ മുത്തപ്പൻ യാത്രാമദ്ധ്യേ കുന്നത്തൂരെത്തി. പനങ്കള്ളു കുടിക്കാൻ പനയിൽ കയറിയ മുത്തപ്പനെ ചന്ദൻ എന്നയാൾ അമ്പെയ്യാൻ ശ്രമിച്ചു. ബോധരഹിതനായ ചന്ദൻ കല്ലായി മാറിയത്രേ. ഭർത്താവിനെ തേടിയെത്തിയ ചന്ദന്റെ ഭാര്യ ഈ കാഴ്ച കണ്ട് നിലവിളിച്ചു. പനയുടെ മുകളിൽ കണ്ട ദിവ്യ രൂപത്തെ ആ സ്ത്രീ മുത്തപ്പാ എന്നു ഭകതി പുരസരം വിളിച്ചു. സംപ്രീതനായ മുത്തപ്പൻ ചന്ദനെ പൂർവരൂപത്തിലാക്കി അനുഗ്രഹിച്ചത്രേ.

ചന്ദനും ഭാര്യയും കള്ളും ചുട്ട മീനും ധാന്യങ്ങളും തേങ്ങാപ്പൂളും മുത്തപ്പനു നിവേദ്യമായി അർപ്പിച്ചു. ഇതിന്റെ അനുസ്മരണമാണ് ഉത്സവം അരങ്ങേറുന്നത്. ചന്ദന്റെ അഭ്യർഥന പ്രകാരം കുന്നത്തൂർപാടിയിൽ മുത്തപ്പൻ സ്‌ഥാനം ചെയ്തു. താഴേ നിന്നും പടവുകൾ കയറിയെത്തുന്ന തുറസായ സ്‌ഥലവും ഇതിനോടു ചേർന്നുള്ള ഗുഹയുമാണ് ഇവിടെയുള്ളത്.

ഉത്സവകാലത്ത് ഗുഹയോടു ചേർന്ന് താത്കാലിക മടപ്പുര കെട്ടിയുണ്ടാക്കുന്നു. ഇതാണ് ഉത്സവത്തിനുള്ള ശ്രീകോവിൽ.

 മടപ്പുരയുടെ പടിഞ്ഞാറു വശത്തായി ഒരു കല്ലും പാറകൊണ്ടുള്ള ഒരു പീഠവും മണ്ണുകൊണ്ട് നിർമിച്ച ഒരു പീഠവും കാണാം. ഗുഹയ്ക്ക് ഇരുവശത്തുമായി രണ്ട് പനമരങ്ങളും ഉണ്ട്.

വടക്കുവശത്തായി തിരുവങ്കടവ് എന്ന ഒരു നീരുറവയും ഉണ്ട്. കന്നി മാസത്തിൽ പുത്തരി വെള്ളാട്ടമാണ് ഇവിടെ നടത്തുക. ബാക്കിയെല്ലായിടത്തും തുലാമാസത്തിൽ നടത്തുമ്പോൾ ഇവിടെ കന്നി മാസത്തിലാണ് പുത്തരി വെള്ളാട്ടം. ഇവിടെ ഉത്സവത്തിന് പുരളിമലയിൽ നിന്നാണ് മുത്തപ്പന്റെ മലയിറക്കൽ നടക്കുന്നത് എന്നതാണ് പ്രത്യേകത.

മറ്റെല്ലാ മടപ്പുരകളിലും മലയിറക്കൽ നടക്കുന്നത് കുന്നത്തൂർ പാടിയിൽ നിന്നാണ്. ഉത്സവത്തിന് വൈകുന്നേരം മുത്തപ്പൻ വെള്ളാട്ടവും അർധരാത്രി തിരുവപ്പനയും ഉണ്ടാകും. അഞ്ഞൂറ്റാൻമാരാണ് ഇവിടെ ദൈവത്തിന്റെ കോലം ധരിക്കുന്നത്.
Continue Reading…

മുത്തപ്പ മാഹാത്മ്യം



എരുവേശ്ശിയില്‍ അയ്യങ്കര മന വാഴുന്നവര്‍ക്കും അന്തര്‍ജനം പാര്‍വ്വതിക്കുട്ടിയമ്മയ്ക്കും സന്താനഭാഗ്യമില്ലാത്തതിന്റെ മനക്ലേശം വളരെയേറെയായിരുന്നു. അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം പതിവുപോലെ തോഴിമാരോടൊപ്പം പുഴയില്‍ കുളിക്കാന്‍ പോയ പാടിക്കുറ്റിയമ്മ എന്ന പാര്‍വ്വതിക്കുട്ടിയമ്മ ഒന്ന് മുങ്ങി നിവര്‍ന്നതും ആ കാഴ്ച്ച കണ്ടു. കൈകാലിട്ടടിച്ച് കരയുകയും ചിരിക്കുകയും ചെയ്യുന്ന ഒരു ആണ്‍കുഞ്ഞതാ പുഴയോരത്ത്. അവര്‍ ആ അനാഥശിശുവിനെ സ്വന്തം മകനെയെന്നപോലെ അയ്യങ്കര മനയില്‍ വളര്‍ത്തി.

പക്ഷെ മാതാപിതാക്കള്‍ ബ്രാഹ്മണരാണെന്നും വളരുന്നത് ഒരു മനയിലാണെന്നുമുള്ള ചിന്തയൊന്നും അശേഷം പോലും ഉണ്ണിക്കുണ്ടായിരുന്നില്ല. അവന്‍ കാടായ കാടൊക്കെ അലഞ്ഞുനടന്നു. കണ്‍‌മുന്നില്‍ വന്നുപെട്ട മൃഗങ്ങളെയൊക്കെ വേട്ടയായി. വേട്ടമൃഗങ്ങളുടെ തോലെടുത്ത് വസ്ത്രമായി ധരിച്ചു. പുഴക്കരയില്‍ മത്സ്യം പിടിക്കുകയും വേട്ട മാസവും മത്സ്യവുമൊക്കെ യഥേഷ്ടം ഭക്ഷിക്കുന്നതിനൊപ്പം തരപ്പെടുന്നിടത്തുനിന്നൊക്കെ മദ്യസേവയും നടത്തിപ്പോന്നു.

അയ്യങ്കര വാഴുന്നവര്‍ക്ക് ഇതൊക്കെ താങ്ങാവുന്നതിലധികമായിരുന്നു. മനസ്സ് നൊന്ത അദ്ദേഹം ജീവത്യാഗം ചെയ്യാന്‍ വരെ മുതിരുന്നു. ഇതറിഞ്ഞ ഉണ്ണി മന വിട്ടിറങ്ങുകയും അതിന് മുന്നേ ജ്വലിക്കുന്ന കണ്ണുകളും അമ്പും വില്ലുമൊക്കെയായി തന്റെ ദേവാംശം മാതാപിതാക്കള്‍ക്ക് ബോദ്ധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.

 മനവിട്ടിറങ്ങിയ കഥാനായകന്‍ നിറയെ ചെത്തുപനകളുള്ളl കുന്നത്തൂര്‍പാടിയാണ് വിഹാരകേന്ദ്രമായി തിരഞ്ഞെടുത്തത്. അടിയാനായ മുത്തോരാന്‍ ചന്തനും അനുജനും അവിടത്തെ ചെത്തുകാരാണ്. സ്ഥിരമായി പനയില്‍ നിന്ന് കള്ള് മോഷണം പോകുന്നതായി അവര്‍ക്ക് സംശയമുണ്ട്. ഒരിക്കല്‍ പനയില്‍ കയറി മാട്ടുപാനിയില്‍നിന്നും കള്ള് യഥേഷ്ടം കുടിക്കുന്ന ഒരു വയസ്സനെ ചന്തന്‍ ചീത്തവിളിക്കുകയും അമ്പൊരെണ്ണം തൊടുക്കുകയും ചെയ്തു. അത്ഭുതമെന്നേ പറയേണ്ടൂ ചന്തന്‍ ഒരു കല്‍‌പ്രതിമയായി മാറി. ഭര്‍ത്താവിനെ കാണാതെ അന്വേഷിച്ചിറങ്ങിയ ചന്തന്റെ ഭാര്യ പനയില്‍ ഇരുന്ന് കള്ളുകുടിക്കുന്ന മുത്തപ്പനേയും താഴെ കല്‍‌പ്രതിമയായി നില്‍ക്കുന്ന ചന്തനേയും കണ്ടു. അവര്‍ ഉടനെ മുത്തപ്പാ (മുത്തച്ഛാ) എന്ന് വിളിച്ച് കരയാന്‍ തുടങ്ങി. മുത്തപ്പന്‍ കനിഞ്ഞു. കല്‍‌പ്രതിമ ചന്തനായി മാറി.

 കുന്നത്തൂര്‍ പാടിയില്‍ നിന്ന് മുത്തപ്പന്‍ പിന്നീട് പുരളി മല‍ വഴി പലനാടുകള്‍ താണ്ടി പറശ്ശിനിക്കടവിലേക്ക് എത്തുകയായിരുന്നു. അതിനെപ്പറ്റി മറ്റൊരു ഐതിഹ്യമാണ് നിലവിലുള്ളത്.

തളിയില്‍ പെരുവണ്ണാനാണ് കരക്കാട്ടിടത്തില്‍ സാമന്തന്‍‌മാരുടെ പരദേവതയുടെ കോലം കെട്ടിവന്നിരുന്നത്. പെരുവണ്ണാന് കള്ള് സേവ സമയത്ത് മീന്‍ ഇല്ലാതെ പറ്റില്ല. ഇപ്പോള്‍ മുത്തപ്പന്‍ മടപ്പുര നിലനില്‍ക്കുന്ന പുഴയരുകിലായി അയാള്‍ ചൂണ്ടയിട്ട് വലിയൊരു മീനിനെ പിടിച്ചു. പക്ഷെ പച്ചമീന്‍ തിന്നാനൊക്കില്ലല്ലോ. അതിനെന്ത് വേണമെന്ന് ആലോചിച്ച് നില്‍ക്കേ പെട്ടെന്നതാ പുഴക്കരയില്‍ ചുള്ളിക്കമ്പുകള്‍ കത്തുന്നു. പെരുവണ്ണാന്‍ മീന്‍ ആ തീയില്‍ പൊള്ളിച്ചെടുത്ത് സേവിക്കുകയും ചുള്ളിക്കമ്പുകള്‍ തീവയ്ക്കാതെ കത്തിയതിന് പിന്നില്‍ മുത്തപ്പന്റെ കൃപാകടാക്ഷമാണെന്ന വിശ്വാസത്തില്‍ അവിടെ ആദ്യം തന്നെ ചുട്ടമീനും കള്ളും നിവേദിച്ചു.

 പയംകുറ്റിവെയ്ക്കല്‍ ‍(പൈംകുറ്റി) എന്ന ആ ചടങ്ങ് പിന്നീടങ്ങോട്ട് പതിവാകുകയും ആ ചടങ്ങില്‍ ഒരു തിയ്യ കുടുംബം പെരുവണ്ണാനോടൊപ്പം കൂടുകയും ചെയ്തു. ഒടുവില്‍ അവിടെ മുത്തപ്പന്‍ മടപ്പുര ഉയരുകയും ചെയ്തു.

ഈ ഐതിഹ്യത്തിന് മറ്റൊരു മറ്റൊരു വകഭേദവും ലഭ്യമാണ്. പറശ്ശിനിപ്പുഴയോരത്ത് കാഞ്ഞിരമരത്തില്‍ തറച്ച ഒരു അസ്ത്രമാണ് മുത്തപ്പന്റെ വരവറിയിച്ചതെന്ന് മറ്റൊരു ഭാഷ്യമുണ്ട്. വണ്ണാന്‍ സമുദായത്തിലെ അന്നത്തെ കാരണവര്‍ പറശ്ശിനിപ്പുഴയില്‍ ചൂണ്ടയിട്ട് നില്‍ക്കുന്ന സമയത്ത് പെട്ടെന്ന് ഒരു അസാധാരണ ശബ്ദം കേള്‍ക്കുന്നു. ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കുമ്പോള്‍ അവിടെയുള്ള ഒരു കാഞ്ഞിരമരത്തില്‍ ഒരു ശരം തറച്ച് നില്‍ക്കുന്നു. വണ്ണാന്‍ ചുറ്റും കണ്ണോടിക്കുകയും ഒച്ചവെച്ച് നോക്കുകയും ചെയ്തെങ്കിലും അമ്പയച്ച ആളെ കാണാഞ്ഞ് പരിഭ്രാന്തനായി തൊട്ടടുത്തുള്ള തിയ്യത്തറവാട്ടിലെ കാരണവരുടെ അടുത്തേക്ക് ഓടി. കാരണവര്‍ പുഴക്കരയില്‍ വന്ന് കാഞ്ഞിരമരത്തിലെ അസ്ത്രം കണ്ട ഉടനെ അത് മുത്തപ്പന്റെ സാന്നിദ്ധ്യമാണെന്ന് മനസ്സിലാക്കി വീട്ടില്‍പ്പോയി നിറപറയും നിലവിളക്കും എടുത്തുകൊണ്ടുവന്നുവെച്ച് പൂജ തുടങ്ങി. കള്ളും മീനും നിവേദിക്കുകയും ചെയ്തു. പിന്നീട് ശരം പിഴുതെടുത്തുകൊണ്ടുപോയി വീട്ടില്‍ കൊണ്ടുപോയി പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം

.മുള്ളുള്ള ഒരുതരം ചെടിയാണ് പറച്ചിങ്ങ. ഈ ഭാഗത്തൊക്കെ പറച്ചിങ്ങക്കാടായിരുന്നെന്നും അതാണ് പിന്നീട് പറുഷ്‌നിക്കടവും പറശ്ശിനിക്കടവുമൊക്കെയായി മാറിയതെന്ന് പറയപ്പെടുന്നു.എല്ലാ ദിവസവും തെയ്യം വഴിപാടായി നടന്നുപോകുന്ന കേരളത്തിലെ ഏക അമ്പലമാണ് പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം. താന്‍ വേട്ടയാടിക്കൊന്ന മൃഗങ്ങളുടെ തോലുലിഞ്ഞ് വസ്ത്രമാക്കുകയും മീന്‍ ചുട്ട് തിന്ന് കള്ളുകുടിച്ച് നടക്കുകയുമൊക്കെ ചെയ്യുന്നതിലൂടെ മറ്റുള്ളിടത്ത് ആചരിച്ചുവരുന്ന ക്ഷേത്രനിയമങ്ങള്‍ ഇവിടെ ലംഘിക്കപ്പെടുകയും മാറ്റിയെഴുതപ്പടുകയും ചെയ്തിരിക്കുകയാണ്.

മുത്തപ്പന്‍ വേട്ടയ്ക്കിറങ്ങുമ്പോള്‍ കൂട്ട് പോകുന്ന മൃഗമെന്ന നിലയ്ക്കാണ് നായ മുത്തപ്പന്റെ സന്തത സഹചാരി ആകുന്നത്. നായയില്ലെങ്കില്‍ മുത്തപ്പനില്ല. മുത്തപ്പനില്ലെങ്കില്‍ നായയുമില്ലെന്ന് പറയപ്പെടുന്നു. ക്ഷേത്രത്തില്‍ തയ്യാറാക്കുന്ന പ്രസാദം എപ്പോഴും ആദ്യം നല്‍കുക ക്ഷേത്രത്തിനുള്ളിലെ ഒരു നായയ്ക്കാണ്. ക്ഷേത്രത്തിലെ നായകളുടെ പ്രാധാന്യവുമായി ബന്ധപ്പെട്ട് പല വിശ്വാസങ്ങളുമുണ്ട്.

കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്ഷേത്രാധികാരികള്‍ ക്ഷേത്രത്തിനുള്ളിലെ നായ്ക്കളുടെ എണ്ണം കുറയ്ക്കുവാന്‍ നിശ്ചയിച്ചതിന്റെ ഭാഗമായി അവിടെ കറങ്ങി നടക്കുന്ന കുറച്ച് നായ്ക്കളെയും നായ്ക്കുഞ്ഞുങ്ങളെയും ക്ഷേത്രത്തില്‍ നിന്നും ദൂരെക്കൊണ്ടുപോയി കളഞ്ഞു. പക്ഷേ അന്നത്തെ ദിവസം മുതല്‍ മുത്തപ്പന്‍ തെയ്യം കെട്ടുന്ന വ്യക്തിക്ക് തെയ്യം ആടുവാന്‍ കഴിഞ്ഞില്ല. നായ്ക്കളെ ക്ഷേത്രത്തില്‍ നിന്നു പുറത്താക്കിയതുകൊണ്ടാണ് മുത്തപ്പന്‍ തെയ്യം കെട്ടുന്ന ആള്‍ക്ക് ഇങ്ങനെ സംഭവിച്ചതെന്ന് മനസ്സിലാ‍ക്കിയ ക്ഷേത്ര ഭാരവാഹികള്‍ നായ്ക്കളെ ക്ഷേത്രത്തില്‍ തിരിച്ചുകൊണ്ടുവന്നു. അന്നുമുതല്‍ തെയ്യം പൂര്‍വ്വസ്ഥിതിയിലാവുകയും ചെയ്തു എന്നാണ് വിശ്വാസം.

പൈംകുറ്റി, വെള്ളാട്ടം, തിരുവപ്പന എന്നിവയാണ് മുത്തപ്പന്റെ പ്രധാന വഴിപാടുകള്‍ . തെയ്യത്തിന്റെ ബാല്യരൂപമാണ് വെള്ളാട്ടം. തിരുമുടി ഇല്ല എന്നുള്ളതാണ് വെള്ളാട്ടത്തിന്റെ പ്രത്യേകത. ചെറിയ മുടി ഉണ്ടായിരിക്കും. വെള്ളാട്ടം തെയ്യരൂപമായി വരുന്നതോടെ തിരുമുടി അണിയുകയും അതോടൊപ്പം ഉറഞ്ഞാടലും ഉരിയാടലുമൊക്കെ ഉണ്ടാകുകയും ചെയ്യുന്നു. വഴിപാടുകള്‍ വളരെ ജനകീയമാണ് പറശ്ശിനിക്കടവില്‍ . എതൊരു നിര്‍ദ്ധനന്റേയും മടിശ്ശീലയ്ക്ക് ഇണങ്ങുന്ന വിധം 25 പൈസയ്ക്ക് വരെ നടത്താവുന്ന വഴിപാടുകള്‍ ഉണ്ടിവിടെ.
Continue Reading…

നിറപറ


       
മുഖ്യമായും ഈശ്വരപ്രീതിക്കുള്ള ഒരു വഴിപാടാണ് ഇത്.

ക്ഷേത്രങ്ങളിലെ ചില പ്രത്യേക ചടങ്ങുകള്‍ക്ക് നിറപറ വയ്ക്കാറുണ്ട്.

നിറപറക്ക് നെല്ലാണ് ഉപയോഗിക്കുക. അവിലും, മലരും, അരിയും മറ്റും നിറപറ വഴിപാടായി ചിലര്‍ കഴിച്ചുവരുന്നു.

ഹിന്ദുക്കള്‍ കതിര്‍മണ്ഡപത്തില്‍ കത്തിച്ചുവെച്ച നിലവിളക്കിനു മുന്‍പില്‍ നിറപറയും, പറയുടെ മദ്ധ്യത്തില്‍ തെങ്ങിന്‍പൂക്കുലയും വയ്ക്കുന്നു.

തൂശനില അഥവാ നാക്കിലയില്‍ വേണം പറ വയ്ക്കാന്‍. പറയുടെ പാലം കിഴക്കുപടിഞ്ഞാറായി വരത്തക്കവിധമേ എപ്പോഴും പറ വയ്ക്കാവു.

വാലുള്ള കുട്ടയില്‍ നെല്ല് എടുത്തു വച്ച് അതില്‍നിന്നു ഭക്തിപൂര്‍വ്വം ഇരുകൈകളുംകൊണ്ട് വാരി മൂന്നുപ്രാവിശ്യം പറയിലിടുക. അതിനുശേഷം കുട്ടയെടുത്ത് അതിന്റെ വാലില്‍കൂടി നെല്ല് പറയില്‍ ഇടുക. പറനിറഞ്ഞു ഇലയില്‍ വിതറിവീഴുന്നതുവരെ നെല്ല് ഇടണം.

നിറപറ ഗുണങ്ങള്‍

1. ദേവസന്നിധിയില്‍ നെല്‍പറ വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
   
കുടുംബഐശ്വര്യം, യശസ്സ്

2. ദേവസന്നിധിയില്‍ അവില്‍പറ  വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
   
ദാരിദ്ര്യ ശമനം

3. ദേവസന്നിധിയില്‍ മലര്‍പറ  വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
   
രോഗശാന്തി

4. ദേവസന്നിധിയില്‍ ശര്‍ക്കരപറ  വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
   
ശത്രു ദോഷം നീങ്ങും.

5. ദേവസന്നിധിയില്‍ നാളികേര പറവെച്ചാല്‍ ലഭിക്കുന്ന ഗുണം ?
   
കാര്യതടസ്സം നീങ്ങും.

6. ദേവസന്നിധിയില്‍ പുഷ്പം പറവെച്ചാല്‍ ലഭിക്കുന്ന ഗുണം ?
   
മാനസിക ദുരിതങ്ങള്‍ നീങ്ങും.

7. ദേവസന്നിധിയില്‍ പഴം പറ വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
   
കാര്‍ഷിക അഭിവൃദ്ധി ലഭ്യമാകും.

8. ദേവസന്നിധിയില്‍ മഞ്ഞള്‍ പറവെച്ചാല്‍ ലഭിക്കുന്ന ഗുണം ?
   
മംഗല്യഭാഗ്യം

9. ദേവസന്നിധിയില്‍ എള്ള് പറ വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
   
രാഹുദോഷം നീങ്ങും, ശാശ്വത സുഖം.

10. ദേവസന്നിധിയില്‍ നാണയ പറ വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
     
ധനസമൃദ്ധി.                      
[8:23 PM, 12/20/2016] +91 94477 74901: മഹാഭാരതം വനപർവത്തിൽ ചിന്തോദ്ദീപകമായൊരു ചോദ്യോത്തരപരമ്പരയുണ്ട് .. പാണ്ഡവരുടെ വനവാസകാലം... യുധിഷ്ഠിരനോട് യക്ഷൻ ചോദ്യക്കുന്നത്. 🌷

👉🏻സൂര്യൻ ഏതിൽ ഊന്നി നിൽക്കുന്നു?
💬 സത്യത്തിൽ

👉🏻ദുഷ്ടന്റെ രീതിയെന്ത്? -
💬 അഭയം തേടിയെത്തുന്നവരെ തിരസ്കരിക്കൽ

👉🏻ഭൂമിയെക്കാൾ ഗുരുത്വമുള്ളത്? -
💬 അമ്മ

👉🏻ആകാശത്തെക്കാൾ ഉയർന്നത്‌ -
💬 അച്ഛൻ

👉🏻കാറ്റിനെക്കാൾ വേഗം കൂടിയത്? -
💬 മനസ്സ്

👉🏻പുല്ലിനെക്കാളെറെയുള്ളത്? -💬 ചിന്തകൾ

👉🏻ഹ്യദയമില്ലാത്തത്? -
💬 കല്ല്

👉🏻മരണമടുത്തയാളുടെ മിത്രം? 💬 ദാനം

👉🏻സുഖത്തിന് ആശ്രയം? -
💬 ശീലം

👉🏻ശ്രേഷ്ഠമായ സ്വത്ത്? -
💬 അറിവ്

👉🏻ഏറ്റവും വലിയ ലാഭം? -
💬 ആരോഗ്യം

👉🏻ഏറ്റവും വലിയ സുഖം? -
💬 സന്തുഷ്ടി

👉🏻പരമമായ ധർമ്മം? -
💬 ആരെയും ഉപദ്രവിക്കാതിരിക്കൽ

👉🏻ഏതിനെ അടക്കിയാൽ ദുഃഖിക്കേണ്ടി വരില്ല? -
💬 മനസ്സിനെ

👉🏻എന്തിനെ ഉപേക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരില്ല? -
💬 ക്രോധത്തെ

👉🏻എന്തിനെ ഉപേക്ഷിച്ചാൽ സുഖം കൈവരും? -
💬 അതിമോഹത്തെ.

👉🏻എന്തിനെ ഉപേക്ഷിച്ചാൽ അന്യർ ഇഷ്ടപ്പെടും? -
💬 അഹങ്കാരത്തെ

👉🏻അജ്ഞതയെന്നാൽ? -
💬  കടമകൾ അറിയാത്തത്


👉🏻ലോകത്തെ മൂടിയിരിക്കുന്നതെന്ത്‌?
💬 അജ്ഞാനം

👉🏻നിത്യനരകം ആർക്കാണു കിട്ടുക? -
💬 കൊടുക്കാമെന്നു പറഞ്ഞു ദരിദ്രനെ വെറും കൈയോടെ അയക്കുന്നവന്..

Continue Reading…

ക്ഷേത്രം എന്നാൽ എന്ത്..? എന്തിനു വേണ്ടി..?


ക്ഷേത്രാരാധനയുടെ പൊരുള്‍.
…………………………………………………………………………………

ക്ഷേത്രങ്ങളിൽ പൂജാരിമാർ പത്തല്ല നൂറോ അഞ്ഞൂറോ ദക്ഷിണ കൊടുത്താലും ഭക്തനെ സ്പർശിക്കുന്നില്ല. എന്തുകൊണ്ട്? തുടർന്നു വായിക്കുക

കല്ലിനെയും ലോഹത്തെയുമാണ് ക്ഷേത്രത്തില്‍ ആരാധിക്കുന്നതെന്ന ചില തെറ്റായ ധാരണകള്‍ പലരും രഹസ്യമായും പരസ്യമായും വെളിപ്പെടുത്തുന്നതു കേള്‍ക്കാറുണ്ട്. പക്ഷേ, കല്ലും ലോഹവും അപാരമായ ഊര്‍ജത്തിന്റെ ഉറവിടങ്ങളാണെന്ന് ആധുനികശാസ്ത്രം കണ്ടെത്തിയിട്ടുണ്ടെന്ന വസ്തുത മറക്കാനാവില്ല.

ഭാരതീയ സംസ്കാരത്തിന്റെയും പൈതൃകത്തിന്റേയും അക്ഷയഖനികളാണ് ക്ഷേത്രങ്ങള്‍. അവയില്‍ ഒരു ജനതയുടെ ജീവിതവും സംസ്കാരവും പാരമ്പര്യവും ഇഴചേരുന്നു. തലമുറകള്‍ക്ക് ഭാരതീയ സംസ്കാരത്തെ പകര്‍ന്നു നല്‍കുന്ന ചൈതന്യകേന്ദ്രങ്ങളായാണ് ക്ഷേത്ര സങ്കേതങ്ങളെ നൂറ്റാണ്ടുകളായി നാം കണക്കാക്കുന്നത്. ക്ഷത്രത്തെ ത്രാണനം ചെയ്യുന്നത് ക്ഷേത്രം എന്നാണ് പ്രമാണം. അതായത് മനസ്സിന്റെ മുറിവുകളെ, വ്യഥകളെ ഇല്ലായ്മ ചെയ്യുന്ന പുണ്യസ്ഥാനമാണ് ക്ഷേത്രം. പ്രശ്നങ്ങള്‍ അലട്ടുമ്പോള്‍, ഭയഭീതികള്‍ മനസ്സിനെ ഗ്രസിക്കുമ്പോള്‍ നാം ഈശ്വരനെ ഓര്‍ക്കുന്നു. ഈശ്വരന്റെ വാസസ്ഥാനമാകുന്ന ക്ഷേത്രത്തേയും. ഭൗതികതയുടെ മായാവലയത്തില്‍ നിലതെറ്റുന്ന മനസ്സിനെ സ്വച്ഛമാക്കാന്‍ ഈശ്വരദര്‍ശനംകൊണ്ട് സാധിക്കും. ദാഹിക്കുന്നവന് വെള്ളവും വിശക്കുന്നവന് ഭക്ഷണവും പോലെയാണ് വിശ്വാസിക്ക് ക്ഷേത്രദര്‍ശനവും. ക്ഷേത്രദര്‍ശനത്തിലൂടെ മനസ്സിന് ലഭിക്കുന്ന ശാന്തിയും സമാധാനവും സംതൃപ്തിയും അനിര്‍വചനീയമെന്ന് അനുഭവസ്ഥര്‍ പറയും.

""ദേഹോ ദേവാലയ പ്രോക്തു
ജീവേ ദേവ സദാശിവ''
എന്നാണ് യോഗാശാസ്ത്രഗ്രന്ഥമായ "കുളാര്‍വതന്ത്രം' പറയുന്നത്. അതായത്, ദേഹം ദേവാലയമായി സങ്കല്പിച്ചാല്‍ ജീവന്‍ ആ ദേവാലയത്തിലെ ദേവനാണ്. ദേഹത്തിലെങ്ങനെയാണോ ജീവന്‍ അതുപോലെയാണ് ക്ഷേത്രത്തില്‍ ദേവചൈതന്യം. ക്ഷേത്രാരാധനയുടെ പ്രഥമലക്ഷ്യം അവനവനില്‍ കുടികൊള്ളുന്ന ഈശ്വരചൈതന്യത്തെ ഉണര്‍ത്തുകയാണെന്ന തിരിച്ചറിവ് നമ്മുടെ പൂര്‍വ്വികരായ ഋഷീശ്വരന്മാര്‍ക്കുണ്ടായിരുന്നു. മുന്‍ശ്ളോകത്തില്‍ അന്തര്‍ലീനമായ വസ്തുതയും ഇതുതന്നെ. ഈശ്വരന്‍ സര്‍വ്വവ്യാപിയാണെന്ന് പ്രപഞ്ചസത്യം. സര്‍വ്വത്ര വ്യാപിച്ച ഈശ്വരചൈതന്യത്തെ ഒരു ബിന്ദുവില്‍ കേന്ദ്രീകരിച്ച് ലഭ്യമാക്കുകയാണ് ക്ഷേത്രത്തിന്റെ ധര്‍മം. കല്ലിനെയും ലോഹത്തെയുമാണ് ക്ഷേത്രത്തില്‍ ആരാധിക്കുന്നതെന്ന ചില തെറ്റായ ധാരണകള്‍ പലരും രഹസ്യമായും പരസ്യമായും വെളിപ്പെടുത്തുന്നതു കേള്‍ക്കാറുണ്ട്. പക്ഷേ, കല്ലും ലോഹവും അപാരമായ ഊര്‍ജത്തിന്റെ ഉറവിടങ്ങളാണെന്ന് ആധുനികശാസ്ത്രം കണ്ടെത്തിയിട്ടുണ്ടെന്ന വസ്തുത മറക്കാനാവില്ല.
ഭൗതിക, ആത്മീയ ഉയര്‍ച്ചയുടെ പ്രഭവകേന്ദ്രമായി മാറത്തക്കവിധം ഏതെങ്കിലുമൊരു ഭൗതിക വസ്തുവിലേക്ക് പ്രപഞ്ചശക്തിയെ ആവാഹിക്കാനുള്ള കുശാഗ്രബുദ്ധി നമ്മുടെ പൂര്‍വ്വികര്‍ക്കുണ്ടായി. തന്ത്രമന്ത്രങ്ങളിലൂടെ ആ വസ്തുവിന്റെ ചൈതന്യം വര്‍ധിപ്പിച്ച് ജനോപകാരത്തിന് ഉപയോഗിക്കുകയാണ് അവര്‍ ചെയ്തത്. ശാസ്ത്രപ്രകാരം ഏറ്റവും അനുയോജ്യമായ സ്ഥലത്ത് പണിത് ദേവപ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങള്‍ ഒരു നാടിന്റെ ജീവനാഡിയാണ്.
"വിഗ്രഹ'മെന്നാല്‍ വിശേഷാല്‍ ഗ്രഹിക്കുന്നതെന്നാണര്‍ത്ഥം. താന്ത്രികവിധി ഏറ്റവും കൃത്യമായി പാലിക്കപ്പെട്ട് പ്രതിഷ്ഠിക്കുന്ന വിഗ്രഹത്തില്‍ ദേവചൈതന്യം കുടിയേറും. തന്ത്രി പ്രതിഷ്ഠാമന്ത്രം ചൊല്ലി വിഗ്രഹം പീഠസുഷിരത്തില്‍ ഇറക്കിവെയ്ക്കുമ്പോള്‍, പുറത്ത് ശംഖ്, മരപ്പാണി എന്നിവയുടെ ശബ്ദം പുറപ്പെടുവിക്കാറുണ്ട്. "തോ', "തൈ' എന്നീ രണ്ട് കൊട്ട് മന്ത്രത്തിന്റെ യതിസ്ഥാനത്ത് കേള്‍ക്കാം. കൃത്യമാത്രയിലെ ഈ ശബ്ദങ്ങള്‍ സൃഷ്ടിക്കുന്ന വൈഖരിതരംഗത്തിലൂടെ ആചാരമന്ത്രത്തിന്റെ പ്രാണസ്പന്ദനങ്ങള്‍ വിഗ്രഹം ഏറ്റുവാങ്ങുന്നു. ഈ വൈഖരിതരംഗത്തെ ശാസ്ത്രീയമായി അപഗ്രഥിക്കാം. ഈ തരംഗം ഒരു വസ്തുവില്‍ തട്ടുമ്പോള്‍ പുറത്തെ ഇലക്ട്രോണുകള്‍ തൊട്ടടുത്ത പഥത്തിലേക്ക് പോകുന്നു. എല്ലാ പരമാണുക്കളുടെയും ഈ അധികോര്‍ജമാണ് അനുഗ്രഹവര്‍ഷമായി വിഗ്രഹത്തില്‍നിന്ന് പുറത്തേക്ക് പ്രവഹിക്കുന്നത്. ഈ ഊര്‍ജം സ്വീകരിക്കുകയാണ് ക്ഷേത്രദര്‍ശനത്തിന്റെ മുഖ്യഘടകം. ഒരു ക്ഷേത്രത്തിന് പരമാണുവിന്റെ (ആറ്റം) ഘടനയാണുള്ളത്. ന്യൂക്ളിയസ് എന്ന കേന്ദ്രബിന്ദുവും അതിനു പുറമെ ഇലക്ട്രോണുകളുടെ ഏഴ് കേന്ദ്രവൃത്തങ്ങളും കെ, എല്‍, എം, എന്‍, ഒ, പി, ക്യൂ തുടങ്ങിയ ഏഴ് ഷെല്ലുകളുണ്ട്. ഇതനുസരിച്ച് ശ്രീകോവിലിനെ "കെ' ഷെല്ലായും അന്തര്‍മണ്ഡലത്തെ "എല്‍' ഷെല്ലായും വിളക്കുമാടത്തെ "എന്‍' ഷെല്ലായും പുറത്തെ ബലിവട്ടത്തെ "ഒ' ഷെല്ലായും പ്രദക്ഷിണ വഴിയെ "പി' ഷെല്ലായും പുറമതിലിനെ "ക്യൂ' ഷെല്ലായും കണക്കാക്കുന്നു. ഇത്തരം ഊര്‍ജസവിശേഷതകള്‍ പുരാതനകാലം തൊട്ടേ ആചാര്യന്മാര്‍ തിരിച്ചറിഞ്ഞിരുന്നുവെന്നത് അത്യത്ഭുതമാണ്. ഈ ശ്രമത്തില്‍ പ്രദക്ഷിണവഴിയും ചുറ്റുമതിലും അപ്രധാനമെന്ന് കണക്കിലെടുത്താല്‍ ബാക്കിയുള്ളവയെ പഞ്ചപ്രാകാരങ്ങള്‍ എന്നാണ് വിളിക്കുന്നത്. ഈ പഞ്ചപ്രാകാരങ്ങളിലൂടെ ചൈതന്യം സംഭരിക്കപ്പെടുന്നു.
ഒരു മനുഷ്യന്‍ രണ്ട് കൈകളും കൂപ്പി മുകളിലേക്കുയര്‍ത്തി നില്‍ക്കുന്നതുപോലുള്ള ഘടനയാണ് ക്ഷേത്രത്തിന്റേത്. ശ്രീകോവിലില്‍ തലവെച്ചും, ചുറ്റമ്പലത്തില്‍ കരങ്ങള്‍ വെച്ചും ഗോപുരത്തിലേക്ക് പാദങ്ങള്‍ വെച്ചും കിടക്കുന്ന ഭഗവാന്റെ രൂപമായും കണക്കാക്കപ്പെടുന്നു. അതിനാല്‍ ഗോപുരം തൊട്ടുവണങ്ങിയാല്‍ ഭഗവാന്റെ പാദം തൊട്ടു വന്ദിക്കുന്നതായാണ് സങ്കല്പം.
പ്രതിഷ്ഠാസമയത്ത് സ്വയംഭൂക്ഷേത്രമല്ലെങ്കില്‍ ഷഡാധാര ക്രിയയിലൂടെയാണ് ക്ഷേത്രനിര്‍മാണവും വിഗ്രഹപ്രതിഷ്ഠയും നിര്‍വഹിക്കുന്നത്.

യോഗാനാളം നപുംസക ശിലകൊണ്ടുണ്ടാക്കിയ പീഠത്തെ തുളച്ച് വിഗ്രഹത്തെ ബന്ധിക്കുന്ന ഷഡാധാര പ്രക്രിയ ക്ഷേത്രനിര്‍മാണഘട്ടത്തിലുണ്ട്. ഒരു മനുഷ്യന്റെ നട്ടെല്ലിനകത്തുകൂടി സുഷുമ്നാ നാഡിയും അതിനു സമാന്തരമായി പോകുന്ന ഇട, പിംഗള നാഡികളും കൂടിച്ചേരുന്ന ആറ് ഗാംഗ്ളിയകളായി ഷഡാധാര പ്രക്രിയയെ ഗണിക്കാം. മൂലാധാരം, സ്വധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആഞ്ജ എന്നിങ്ങനെ കണക്കാക്കപ്പെടുന്ന ഈ ആറ് ഗാംഗ്ളിയകളിലൂടെയാണ് മന്ത്രധ്വനികള്‍ ദേവന്റെ കുണ്ഡലിനിശക്തിയെ സഹസ്രാധാരദളപത്മത്തിലേക്ക് ഉയര്‍ത്തുന്നത്. അനേകം കാരണങ്ങളാല്‍ ദിനം പ്രതി കുറയുന്ന ദേവചൈതന്യത്തെ വര്‍ധിപ്പിക്കുകയാണ് പൂജാരിയുടെ ധര്‍മം.

തന്ത്രിയും ക്ഷേത്രശാന്തിക്കാരനുമാണ് ചൈതന്യത്തെ സന്നിവേശിപ്പിക്കുന്നവര്‍. അമ്പലത്തില്‍ പൂജ ചെയ്യുന്നവര്‍ പ്രസാദം നല്‍കുമ്പോഴും മറ്റും അന്യസ്പര്‍ശം ഇല്ലാതിരിക്കാന്‍ ശ്രമിക്കുന്നത് കണ്ടിട്ടില്ലെ? ചൈതന്യ ലോപത്തെ കരുതിയാണിത്. സാന്ദ്രത കുറഞ്ഞ വസ്തു സാന്ദ്രതയുള്ള വസ്തുവില്‍ സ്പര്‍ശിക്കുമ്പോള്‍ കൂടിയ സാന്ദ്രത കുറഞ്ഞ ഭാഗത്തേക്ക് ഒഴുകും. അതുതന്നെയാണ് ക്ഷേത്രപൂജാരി അന്യരെ സ്പര്‍ശിക്കുമ്പോഴും സംഭവിക്കുക.

ക്ഷേത്രദര്‍ശനത്തിന് എത്തുന്നവരില്‍ കുറെ പേര്‍ക്കെങ്കിലും ദര്‍ശനം എങ്ങനെ നിറവേറ്റണമെന്നതിനെക്കുറിച്ച് കാര്യമായ അറിവുണ്ടാകാറില്ല. കുളിച്ച് ശുദ്ധഹൃദയത്തോടെ വേണം മന്ത്രചൈതന്യം നിറഞ്ഞ ക്ഷേത്രമതില്‍ക്കകത്ത് പ്രവേശിക്കാന്‍. കുളിയും വൃത്തിയുള്ള വസ്ത്രവും ക്ഷേത്രദര്‍ശനത്തിന്റെ പ്രഥമകാര്യമാണ്. പാദരക്ഷകള്‍ അഴിച്ച് പുറത്തുവെച്ച് കൂപ്പുകൈ നെഞ്ചോട് ചേര്‍ത്ത് അകത്തെത്തുന്ന ഭക്തന്‍ പ്രദക്ഷിണം നടത്തണം.പ്രദക്ഷിണത്തെക്കുറിച്ച് തന്ത്രശാസ്ത്രം പറയുന്നത് ഇപ്രകാരമാണ്.

"പ്ര' ഛിന്നതി ഭയം സര്‍വ്വേ
"ദ' കാരോ മോക്ഷസിദ്ധിദേഃ
"ക്ഷി' കാരോ ത്ക്ഷീയതേ രോഗോ
"ണ' കാരം ശ്രീ പ്രദായകം

അതായത് "പ്ര' എന്ന അക്ഷരം സര്‍വ്വ ഭയനാശത്തേയും "ദ' കാരം മോക്ഷത്തെയും "ക്ഷി' കാരം രോഗം, അപരാധം എന്നിവയുടെ ശമനത്തേയും "ണ' കാരം ഐശ്വര്യത്തേയും കുറിക്കുന്നു.
ദേവനെ കേന്ദ്രബിന്ദുവായി സങ്കല്പിച്ച് നടത്തുന്ന പ്രദക്ഷിണം ബലിക്കല്ലുകള്‍ക്ക് പുറത്തുകൂടിവേണം. ചുറ്റുമതിലിന് പുറത്തുകൂടിയുള്ള പ്രദക്ഷിണത്തിന് അന്തര്‍മണ്ഡലത്തിലെയും ഫലസിദ്ധിയുണ്ടെന്നാണ് വിശ്വാസം. ദേവനില്‍നിന്ന് എത്രയും അകന്ന് വലംവെച്ചാല്‍ അത്രയും നല്ലതാണെന്നര്‍ത്ഥം.

ഓട്ടപ്രദക്ഷിണം എന്ന് നമ്മള്‍ ഹാസ്യരൂപേണ പറയാറുണ്ട്. ക്ഷേത്രത്തില്‍ ഇതു പാടില്ല. പൂര്‍ണ്ണഗര്‍ഭിണിയായ സ്ത്രീ തലയില്‍ എണ്ണക്കുടവുമായി അടിവെച്ചടിവെച്ച് നടക്കുംപോലെ വേണം പ്രദക്ഷിണം എന്ന് യോഗശാസ്ത്രങ്ങള്‍ പറയുന്നു. ഭഗവാനെ മനസ്സില്‍ ധ്യാനിച്ചും നാമം ചൊല്ലിയും വേണം പ്രദക്ഷിണം നടത്താന്‍. ധൃതി കൂടാതെ പൂര്‍ണ്ണമനസ്സോടെ നടത്തുന്ന പ്രദക്ഷിണത്തിന് ഫലം കൂടുമത്രെ. ഓരോ ദേവനുമുണ്ട് പ്രദക്ഷിണ കണക്കുകള്‍. ഗണപതിക്ക് ഒന്ന്, സൂര്യന് രണ്ട്, ശിവന് മൂന്ന്, ദേവി, വിഷ്ണു, ശാസ്താവ് ~ നാല്, സുബ്രഹ് മണ്യന് അഞ്ച്, അരയാലിന് ഏഴ് എന്നിങ്ങനെയാണ് ചിട്ട.

ഒരു പ്രദക്ഷിണംകൊണ്ട് ബ്ര ഹ് മഹത്യപാപം തീരും. രണ്ടാം പ്രദക്ഷിണത്തില്‍ ദേവാരാധനക്കര്‍ഹരാകും. മൂന്നാമത്തതോടെ മുക്തിയും പ്രാപ്യമാകുമെന്നാണ് ബ്രഹ് മനാരദീയം പറയുന്നത്. പ്രദക്ഷിണവും നമസ്ക്കാരവും ചെയ്ത് തീര്‍ത്ഥവും പ്രസാദവും മൂന്നുതവണ നാരായണമന്ത്രത്തോടെ സേവിക്കണം. ഈ തീര്‍ത്ഥവും ചന്ദനവും ശരീരത്തിന് ഉന്മേഷവും ഉത്തേജനവും നല്‍കും.
Continue Reading…

കുചേല ദിനം



ഗുരുകുലത്തില്‍ ഗുരു സാന്ദീപനി മഹര്‍ഷിയുടെ ശിഷ്യരായിരുന്നു ബലരാമനും ശ്രീകൃഷ്ണനും. സുദാമാവ് എന്ന പയ്യനും. വിദ്യാഭ്യാസമെല്ലാം കഴിഞ്ഞ് അവര്‍ പിരിഞ്ഞു. ശ്രീകൃഷ്ണന്‍ ദ്വാരകയ്ക്കും സുദാമാവ് അദ്ദേഹത്തിന്റെ  വീട്ടിലേക്കും പോയി.

ഭക്തിയില്‍ മാത്രം ഊന്നല്‍ കൊടുത്തുള്ള ജീവിതമായിരുന്നു സുദാമാവിന്റേത്. ഭഗവാന്‍ ശ്രീകൃഷ്ണനില്‍ ഇത്രയും ഭക്തിയുള്ള ഒരു സാധുവിനെ കാണുക പ്രയാസമാണ്. വീട്ടുകാര്യങ്ങളിലൊന്നും ശ്രദ്ധിക്കാതെ ഭഗവാനില്‍ മാത്രം ഊന്നല്‍. വീട്ടില്‍ ഭാര്യയും മക്കളും വിശപ്പുകൊണ്ട് പൊറുതിമുട്ടുന്നതൊന്നും സുദാമാവ് ശ്രദ്ധിക്കാറില്ല. ഉണ്ണാനും ഉടുക്കാനും ഇല്ലാതായ സുദാമാവിന് അങ്ങനെ കുചേലന്‍ (മോശമായ വസ്ത്രം ധരിക്കുന്നവന്‍) എന്ന പേരും വീണു.

ഇന്ന് ഏറ്റവും വലിയ ദുഃഖം ദാരിദ്ര്യദുഃഖമാണ്. അതാണ് ഇന്ന് കുചേലന്റെ അല്ലെങ്കില്‍ സുദാമാവിന്റെ കുടുംബത്തിലുള്ളത്. കുട്ടികള്‍ക്ക് ഒരുനേരം കഞ്ഞി കൊടുക്കാന്‍ പോലും ഭാര്യയായ സാധ്വിയ്ക്ക് കഴിയാറില്ല. കണ്ണുനീരൊഴുക്കുവാനെ സമയമുള്ളൂ.

ഇങ്ങനെയിരിക്കെ പട്ടിണി സഹിക്കവയ്യാതായപ്പോള്‍ കുചേല പത്‌നി, കരുണാമൂര്‍ത്തിയായ ദ്വാരകാനാഥനെ ചെന്നു കാണാന്‍ ഭര്‍ത്താവിനോട് ഉപേക്ഷിച്ചു. കാണാന്‍പോയപ്പോള്‍ എന്തെങ്കിലും കാഴ്ചവെക്കണമെന്ന സാമാന്യ മര്യാദയുടെ ഭാഗമായി കുറച്ച് നെല്ല് അവിലാക്കയതാണ് ഒരു തുണിക്കഷ്ണത്തില്‍ പൊതിഞ്ഞു കൊടുത്തത്. അത് കല്ലും മണ്ണും നിറഞ്ഞതായിരുന്നു.

രുഗ്മിണിയോടൊത്ത് സല്ലപിച്ചുകൊണ്ടിരുന്ന ജഗദ്‌നാഥന്‍ ദൂരെനിന്നു തന്നെ തന്റെ സതീര്‍ത്ഥ്യനായ സുദാമാവ് വരുന്നതുകണ്ടപ്പോള്‍ ഓടിച്ചെന്ന് സ്വീകരിച്ചുകൊണ്ടുവന്നു.

സ്വര്‍ണത്തട്ടില്‍ കുചേലന്റെ പാദങ്ങള്‍ വെച്ച് രുഗ്മിണി പകര്‍ന്നുകൊടുത്ത സ്വര്‍ണപാത്രത്തിലെ ജലംകൊണ്ട് പാദുകങ്ങളെ കഴുകി ആ തീര്‍ത്ഥജലം സ്വന്തം ശിരസ്സിലും ദേഹത്തും തളിച്ചു. രുഗ്മിണി വീശിക്കൊടുത്തു.

തനിക്ക് നല്‍കാന്‍ എന്താണ് കൊണ്ടുവന്നിരിക്കുന്നതെന്ന് ഭഗവാന്‍ ചോദിച്ചപ്പോള്‍, ഒരു മലിനവസ്ത്രക്കഷ്ണത്തില്‍ പൊതിഞ്ഞ അവല്‍ ഭഗവാന് എങ്ങനെ കൊടുക്കുമെന്നായിരുന്നു ആ ബ്രാഹ്മണന്റെ ചിന്ത. ഈ സമയം കുട്ടിക്കാലത്ത് നടന്ന പല കാര്യങ്ങളും അദ്ദേഹം ഓര്‍ത്തെടുത്തു. ഈ സമയം കുചേലന്‍ തന്റെ കക്ഷത്തൊളിപ്പിച്ച കിഴിക്കെട്ട് കണ്ണന്‍ കണ്ടു. ഉടന്‍തന്നെ അത് പിടിച്ചെടുത്ത് ഒരുപിടി അവല്‍ വാരിത്തിന്നു. രണ്ടാമത് വാരാന്‍ തുടങ്ങിയപ്പോള്‍ സാക്ഷാല്‍ ലക്ഷ്മീദേവിയുടെ അവതാരമായ രുഗ്മിണി കൈപിടിച്ച് തടഞ്ഞു.

ദേവന്മാര്‍ക്കുകൂടി കിട്ടാഞ്ഞ ഐശ്വര്യവും സായൂജ്യവും ഇപ്പോള്‍തന്നെ ആ കുചേല ബ്രാഹ്ണന് ലഭിച്ചുകഴിഞ്ഞു. ഇനിയും അവന്‍ തിന്നുകയാണെങ്കില്‍ ഞങ്ങള്‍ കുചേലദാസരായി കഴിയേണ്ടിവരുമെന്ന് ദേവി ഓര്‍മിപ്പിച്ചു. ഇങ്ങനെ പലതും സംസാരിച്ച് രാത്രിയവിടെ കഴിച്ചുകൂട്ടി.

പിറ്റേദിവസം രാവിലെ ഭഗവാനോട് യാത്ര പറഞ്ഞ് കുചേലന്‍ വീട്ടിലേക്ക് തിരിച്ചു.
അങ്ങനെ ഓരോന്ന് ആലോചിച്ചുകൊണ്ടായിരുന്നു നടത്തം. തന്റെ ദാരിദ്ര്യത്തെപ്പറ്റി പറയാനാണല്ലോ കൃഷ്ണനെ കാണാന്‍ വന്നത്. ഇനി ഭാര്യ ചോദിച്ചാല്‍ എന്താണ് പറയുക എന്ന ചിന്തയുമായി നടന്നു. വീടിന്റെ സ്ഥാനത്തെത്തിയപ്പോള്‍ അവിടെ വീടില്ല. പകരം മനോഹരമായ ഒരു ഹര്‍മ്യത്തിനുമുന്നിലാണ് താന്‍ നില്‍ക്കുന്നതെന്ന് മനസ്സിലായ കുചേലന്‍ തനിക്ക് വഴിതെറ്റിപ്പോയോ എന്ന് ചിന്തിച്ച് നാലുപാടും നോക്കി. അപ്പോഴതാ രത്‌നാഭരണങ്ങളും പട്ടുവസ്ത്രങ്ങളും ധരിച്ച് ഭാര്യയും മക്കളും ദാസിമാരും വന്ന് കുചേലനെ എതിരേറ്റതു കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു. ഇത് സ്വപ്‌നമോ യാഥാര്‍ത്ഥ്യമോ? അന്ധാളിച്ചുനില്‍ക്കെ യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചുവരാന്‍ കുറച്ചുസമയം എടുത്തു.

ഒരുപിടി അവല്‍ നേടിത്തന്ന ഐശ്വര്യങ്ങള്‍ തന്റെ ജീവിതരീതിക്ക് ഒരു മാറ്റവും വരുത്താതെ ഭഗവാന്റെ പാദാരവിന്ദത്തില്‍ അര്‍പ്പിച്ച് ദിനംതോറും കൂടിയ ഭക്തിയോടെ ആ കുചേല ബ്രാഹ്മണന്‍ ബാക്കി ജീവിതം സുഖസൗകര്യത്തോടെ കഴിച്ചുകൂട്ടി. കുചേലന് മുക്തിയും ലഭിച്ചു. ഇത്തരത്തിലുള്ള ഭക്തി നമുക്കേവര്‍ക്കും ലഭ്യമാകട്ടെ.നമഃ

കണ്ണിരോടെയാണിത് വായിച്ച് തീർത്തത്, കുചേലന് അവിൽ പൊതി ഉണ്ടായിരുന്നു എനിക്കോ ഞാൻ എന്നെത്തന്നെ സമർപ്പിക്കുന്നു കൃഷ്ണാ..........
Continue Reading…

Friday, December 9, 2016

ദശാവതാരം



എല്ലാ അവതാരങ്ങളും 1200 ദിവ്യവര്‍ഷങ്ങള്‍ ഇടവിട്ടാണ്‌ സംഭവിക്കുന്നത്‌. സത്യയുഗത്തില്‍ മത്സ്യം,കൂര്‍മം, വരാഹം,നരസിംഹം എന്നിവയും വാമനന്‍, പരശുരാമന്‍,ശ്രീരാമന്‍ ത്രേതായുഗത്തിലും ബലരാമനും ,ശ്രീകൃഷ്ണന്‍ ദ്വാപരയുഗത്തിലും കല്‍ക്കി കലിയുഗത്തിലും അവതരിക്കുന്നു.
ഹിന്ദുപുരാണങ്ങളസരിച്ചു് മഹാവിഷ്ണുവിന്റെ അംശാവതാരങ്ങളെയാണ്‌ ദശാവതാരങ്ങൾ എന്നു പറയുന്നത്.

1. മത്സ്യം

മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളിൽ ആദ്യത്തേതാണ് മത്സ്യാവതാരം. വൈവസ്വതമനു എന്ന മനുവിന്റെ ഭരണകാലത്താണ് മഹാവിഷ്ണു മത്സ്യമായി അവതരിച്ചത്. ബ്രഹ്മാവ് വേദം ചൊല്ലിക്കൊണ്ടിരുന്ന സമയം ഹയഗ്രീവൻ എന്ന അസുരൻ ബ്രഹ്മസന്നിധിയിൽ നിന്ന് വേദസംഹിതകൾ അപഹരിച്ചു. ഈ അസുരനെ വധിച്ച് വേദങ്ങളെ തിരിച്ചെടുക്കുന്നതിനായി മഹാവിഷ്ണു മത്സ്യാവതാരം കൈക്കൊണ്ടു.
വൈവസ്വതമനു സ്നാനാദികർമ്മങ്ങൾക്കായി കൃതമാല നദിയിൽ ഇറങ്ങിയ നേരം ഒരു മത്സ്യം തന്നെ രാജാവിന്റെ കൂടെ കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ടു. ദയാലുവായ രാജാവ് മത്സ്യത്തെ മൺകുടത്തിൽ വളർത്തി. കാലക്രമേണ മത്സ്യം വളർന്നു. മത്സ്യത്തെ ഗംഗാനദിയിൽ നിക്ഷേപിച്ചു. ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ ഗംഗാനദി മത്സ്യത്തെ വഹിയ്ക്കാൻ അശക്തയായി. ഒടുവിൽ മത്സ്യം രാജാവിനോട് ഏഴുദിവസത്തിനുള്ളിൽ മഹാപ്രളയം സംഭവിയ്ക്കുമെന്നും ഒരു തോണി നിർമ്മിച്ച് സപ്തർഷികളോടൊപ്പം രക്ഷപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തു. മഹാപ്രളയസമയത്ത് മത്സ്യത്തിനു മുളച്ച കൊമ്പിൽ തോണിയുമായി ഹിമവത് ശൃംഗത്തിലെത്തി. മനുവും സപ്തർഷികളും ഏതാനും ബീജങ്ങളും മാത്രം അവശേഷിച്ചു.

2. കൂര്‍മ്മം.

മഹാവിഷ്ണുവിന്റെ രണ്ടാമത്തെ അവതാരമാണ് കൂർമ്മം. ദുർവാസാവ് മഹർഷിയുടെ ശാപം നിമിത്തം ജരാനര ബാധിച്ചുപോയ ദേവന്മാർ, തങ്ങളുടെ ജരാനര പാലാഴി കടഞ്ഞെടുത്ത് അമൃതം ഭക്ഷിച്ചാൽ മാറുമെന്ന് മനസ്സിലാക്കി. അതിൻപ്രകാരം ദേവന്മാര്‍ അസുരന്മാരുടെ സഹായത്തോടുകൂടി പാലാഴി കടയാൻ തുടങ്ങി. മന്ഥരപർവതം കടകോലും വാസുകി എന്ന സർപ്പം കയറുമാക്കിയാണു പാലാഴി മഥനം ആരംഭിച്ചത്. ഈ സമയം സമുദ്രത്തിലാണ്ടുപോയ മന്ഥരപർവതത്തെ ഉയര്‍ത്തി പൂർവസ്ഥിതിയിൽ എത്തിയ്ക്കുന്നതിനായാണ് മഹാവിഷ്ണു കൂർമ്മാവതാരം കൈക്കൊണ്ടത്. തന്റെ പുറത്തുതാങ്ങി പർവതത്തെ മേല്പോട്ടുയർത്തിയ അദ്ദേഹം ദേവാസുരന്മാരെ പാലാഴിമഥനം പൂര്‍ത്തിയാക്കി അമൃതം നേടിയെടുക്കുവാന്‍ സഹായിച്ചു.

3. വരാഹം.

മഹാവിഷ്ണുവിന്റെ ഗോപുരദ്വാരത്തിൽ നിന്നിരുന്ന രണ്ട് കിങ്കരന്മാരാണ് ജയനും വിജയനും. സനകാദി മഹർഷികൾ ഒരിയ്ക്കൽ മഹാവിഷ്ണുവിനെ സന്ദർശിയ്ക്കുന്നതിനായി വൈകുണ്ഠത്തിൽ ചെന്നു. എന്നാൽ ജയവിജയന്മാർ ഇവരെ അനാദരിച്ചു. കോപിഷ്ടരായ മഹര്‍ഷിമാര്‍ അവരെ രാക്ഷസന്മാരായി മാറട്ടെയെന്നു ശപിക്കുകയും ശേഷം മൂന്നുതവണ മഹാവിഷ്ണുവിനാൽ ഈ ജന്മങ്ങളിൽ നിഗ്രഹിയ്ക്കപ്പെട്ടാൽ ശാപമോക്ഷം ലഭിയ്ക്കും എന്ന് അനുഗ്രഹിയ്ക്കുകയും ചെയ്തു. അപ്രകാരം കശ്യപമഹർഷിയ്ക്കും ദിതിയ്ക്കും ജനിച്ച പുത്രന്മാരാണ് ഹിരണ്യാക്ഷനും ഹിരണ്യകശിപുവും. അസുരന്മാരായി ജനിച്ച ജയവിജയന്മാർ ലോകപീഡ ചെയ്തു നടക്കാൻ തുടങ്ങി. ഒരിയ്ക്കൽ ഹിരണ്യാക്ഷൻ സമുദ്രത്തിലിറങ്ങി ഗദ കൊണ്ട് തിരമാലകളെ താഡനം ചെയ്തുകൊണ്ടിരുന്നു. ഭയചകിതനായ വരുണദേവൻ മഹാവിഷ്ണുവിനെ അഭയം പ്രാപിയ്ക്കുകയും മഹാവിഷ്ണു വരാഹവേഷം കൈക്കൊണ്ട് സമുദ്രഭാഗത്ത് എത്തി. മഹാവിഷ്ണുവിനെ കണ്ട നേരം ഹിരണ്യാക്ഷൻ ഭൂലോകത്തെ കയ്യിലേന്തി പാതാളത്തിലേയ്ക്ക് പലായനം ചെയ്തുവെന്നും വരാഹവേഷം പൂണ്ട മഹാവിഷ്ണു അവിടെച്ചെന്ന് ഹിരണ്യാക്ഷനെ വധിച്ച് ഭൂലോകത്തെ വീണ്ടെടുത്തു എന്നുമാണ് ഐതിഹ്യം.

4. നരസിംഹം.

ദശാവതാരങ്ങളിലെ നാലാമത്തെ അവതാരമാണ് നരസിം‌ഹം. സഹോദരനായ ഹിരണ്യാക്ഷന്റെ വധത്തെ തുടർന്ന് ഹിരണ്യകശിപു ക്രോധാവിഷ്ടനായി. ബ്രഹ്മാവിനെ തപസ്സ് ചെയ്ത് അതി വിചിത്രമായ ഒരു വരം വാങ്ങി.മനുഷ്യനോ മൃഗമോ, ആയുധങ്ങള്‍ കൊണ്ടോ, പകലോ രാത്രിയോ, ഭൂമിയിലോ ആകാശത്തിലോ പാതാളത്തിലോ, വീടിനകത്തോ പുറത്തോ വച്ച് തന്നെ ആരും കൊല്ലരുത് എന്നായിരുന്നു ആ വരം. വരലബ്ദിയില്‍ മദിച്ചു നടന്ന ഹിരണ്യകശിപുവിന് പരമവിഷ്ണുഭക്തനായ പുത്രൻ ജനിച്ചു. വിഷ്ണുഭക്തിയിൽ നിന്നും തന്റെ പുത്രനായ പ്രഹ്ലാദനെ പിന്തിരിപ്പിയ്ക്കാൻ ഹിരണ്യകശിപു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ പ്രഹ്ലാദനെ വധിയ്ക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ചു. തൂണിലും തുരുമ്പിലും വിഷ്ണു വസിയ്ക്കുന്നുണ്ടെന്ന് പ്രഹ്ലാദൻ പറഞ്ഞതുകേട്ട് കോപിഷ്ടനായ ഹിരണ്യകശിപു ഒരു തൂണില്‍ ഗദകൊണ്ട് തല്ലിയിട്ട് എവിടെ നിന്റെ മഹാവിഷ്ണുവെന്ന്‍ ചോദിക്കുകയും തത്സമയം ആ തൂൺ പിളർന്ന് മഹാവിഷ്ണു നരസിം‌ഹമൂർത്തിയായി അവതരിച്ചു വാതില്‍പ്പടിയില്‍ വച്ച് ഹിരണ്യകശിപുവിനെ നഖങ്ങള്‍ കൊണ്ട് മാറുപിളര്‍ന്ന്‍ വധിക്കുകയും ചെയ്തു.

5. വാമനന്‍.

മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യരൂപം വാമനനാണ്. പ്രഹ്ലാദന്റെ ശാപപ്രകാരം മഹാബലിയെ പാതാളത്തിലേക്കയക്കാൻ അവതരിച്ച “വടു” ആയിരുന്നു വാമനൻ. അദിതിയുടേയും കശ്യപന്റെയും പുത്രനായാണ്‌ വാമനൻ ജനിച്ചത്. ദേവന്മാരെക്കാള്‍ വളര്‍ന്ന മഹാബലിയെ ഭയപ്പെട്ട ദേവര്‍ മഹാവിഷ്ണുവിനോട് സങ്കടമഭ്യര്‍ത്ഥിക്കുകയും മനുഷ്യരൂപത്തിലവതരിച്ച് വിഷ്ണു വാമന വേഷത്തില്‍ മഹാബലിയുടെ അടുക്കല്‍ ചെന്ന്‍ തപസ്സു ചെയ്യുവാന്‍ മൂന്നടി മന്‍ണു ചോദിക്കുകയും ഇഷ്ടമുള്ളിടത്തു നിന്നളന്നെടുത്തുകൊള്‍വാന്‍ മഹാബലി പറഞ്ഞതുകേട്ട് ഭീമാകാരരൂപം പൂണ്ട വാമനന്‍ ആദ്യം ഭൂമിയേയും രണ്ടാമത് ആകാശത്തേയും അളന്നെടുത്തിട്ട് അടുത്ത കാലടിവയ്ക്കുവാന്‍ സ്ഥലം ചോദിക്കുകയും അത് തന്റെ ശിരസ്സില്വച്ചുകൊള്ളാനനുവദിച്ച് മഹാബലി മുട്ടുകുത്തി നില്‍ക്കുകയും ചെയ്തു. ഈ സമയം വാമനന്‍ മഹാബലിയെ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തുകയും ദേവഭയം അവസാനിപ്പിക്കുകയും ചെയ്തു.

6. പരശുരാമന്‍.

പരശു ആയുധമാക്കിയ ഭാർഗ്ഗവപുത്രൻ രാമനെ പരശുരാമനെന്ന് ഇതിഹാസങ്ങൾ വാഴ്ത്തുന്നു. ത്രേതായുഗത്തിൽ ശ്രീരാമന്റെ ഗുരുവായും, ദ്വാപരയുഗത്തിൽ ഭീഷ്മരുടെയും പിന്നീട് കർണ്ണന്റെ ഗുരുവായും ആയോധനകലകൾ അഭ്യസിപ്പിച്ചിരുന്നു. രാമൻ ഇതിഹാസങ്ങളിലും പിന്നീട് വന്ന ഇതിഹാസങ്ങളുടെ പുനർവായനയിലും വിവാദപുരുഷനായി നിലകൊള്ളുന്നു. പിതാവിന്റെ ആജ്ഞയനുസരിച്ച് സ്വന്തം അമ്മയുടെ കഴുത്തറുത്തു കൊന്നുവെന്നതിലൂടെയും ഇതിഹാസങ്ങളിൽ രാമൻ വിവാദപുരുഷനാവുന്നു. തന്റെ പിതാവായ ജമദഗ്നിയെ വധിച്ചതിന്റെ പക തീര്‍ക്കാനായി പരശുരാമന്‍ ഇരുപത്തൊന്നുവട്ടം ക്ഷത്രിവംശനിഗ്രഹം നടത്തിയതായി പറയപ്പെടുന്നു. ഹൈന്ദവപുരാണം പ്രകാരം സപ്തചിരഞ്ജീവികളിൽ ഒരാളും വിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒരാളുമാണ്‌ പരശു ആയുധമാക്കിയ രാമൻ.

7. ശ്രീരാമന്‍.

ദശാവതാരങ്ങളിൽ ഏഴാമത്തേതാണ് അവതാരമാണ് രാമൻ‍. അയോദ്ധ്യയിലെ രാജാവായിരുന്ന ദശരഥന് പട്ടമഹിഷിയായ കൗസല്യയിൽ ജനിച്ച ആദ്യപുത്രനാണ്‌ രാമൻ. ഹിന്ദുമതത്തിൽ രാമനെ മര്യാദാ പുരുഷോത്തമനായി കരുതുന്നു. ലക്ഷ്മീദേവിയുടെ അവതാരമായ സീതാദേവിയാണ് പത്നി.ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരായിരുന്നു രാമന്റെ സഹോദരൻമാർ. ദശരഥൻ കൊടുത്ത വരം മുൻ‌നിർത്തി, തന്റെ മകനായ ഭരതൻ രാജാവാകണം എന്നുള്ളതും പതിന്നാലു വർഷത്തെ രാമൻ വനവാസത്തിന് പോകണം എന്നുള്ളതും കൈകേയിയുടെ ആവശ്യപ്രകാരമായിരുന്നു. പത്നി സീതക്കും അനുജൻ ലക്ഷ്മണനുമൊപ്പം താത ശാസന അനുസരിച്ച് രാമന്‍ പതിന്നാലു വർഷത്തെ വനവാസത്തിന് പോയി. വനവാസത്തിനിടക്ക് രാക്ഷസ രാജാവായ ലങ്കേശ്വരൻ രാവണൻ സീതയെ അപഹരിക്കുകയും ക്ലേശകരവും ശ്രമകരവുമായ നീണ്ട തിരച്ചിലിനു ശേഷം ഹനുമാന്‍ സുഗ്രീവന്‍ എന്നിവരും ശക്തമായൊരു വാനരപ്പടയുമൊരുമിച്ച് സേതുബന്ധനം നടത്തി ലങ്കയിലെത്തിച്ചേര്‍ന്ന രാമന്‍ ഘോരയുദ്ധത്തിനൊടുവിൽ രാവണനെ നിഗ്രഹിച്ച് സീതയെ വീണ്ടെടുക്കുകയും ചെയ്തു. ശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയ രാമന്റെ കിരീടധാരണം നടക്കുകയും അയോധ്യയുടെ രാജാവായി അവരോധിക്കുകയും ചെയ്തു.

8. ബലരാമന്‍.

മഹാവിഷ്ണുവിന്റെ എട്ടാമത് അവതാരമാണ്‌ ബലരാമൻ.ബാലദേവൻ,ബാലഭദ്രൻ,ഹലായുധൻ എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന ബലരാമനെ, ശ്രീകൃഷ്ണന്റെ ജ്യേഷ്ഠനായാണ്‌ പുരാണങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്. അതിയായ ബലത്തോട്‌ കൂടിയവനും സർവരെയും ആകർഷിക്കുന്ന സ്വരൂപത്തോടുകൂടിയവരുമായതുകൊണ്ട്‌ ബലരാമൻ എന്ന പേരുണ്ടായതെന്ന്‌ പറയപ്പെടുന്നു. വൈദീക സാഹിത്യത്തിലെ ഇന്ദ്രൻ പരിവർത്തനം വന്ന് കൃഷിക്കാർക്ക് രാമനായിത്തീരുകയും പൂ‌ർവഭാരതത്തിൽ ദാശരഥീരാമനായും പശ്ചിമഭാരതത്തിൽ ബലരാമനായും സ്വീകരിക്കപ്പെട്ടിരുന്നു. മഹാവിഷ്ണുവിന്റെ അവതാരമാകുമ്പോഴും ബലരാമൻ അനന്തന്റെ അവതാരമായി കരുതിപോരുന്നു. ത്രേതായുഗത്തിലെ അനന്തന്റെ അവതാരമായ ലക്ഷ്മണനുശേഷം ദ്വാപരയുഗത്തിൽ ഭഗവാനു ജ്യേഷ്ഠനായി പിറന്നുവെന്നാണ് പുരാണങ്ങൾ ഘോഷിക്കുന്നത്.

9. ശ്രീകൃഷ്ണന്‍.

മഹാവിഷ്ണുവിന്റെ ഒമ്പതാമത് അവതാരമാണ്‌ ശ്രീകൃഷ്ണന്‍. വസുദേവരുടേയും ദേവകിയുടേയും എട്ടാമത്തെ പുത്രനായി കാരാഗൃഹത്തിലാണു കൃഷ്ണജനനം. അമ്മാവനായ കംസനെ വധിക്കുന്നത് ദേവകീ പുത്രനായിരിക്കുമെന്ന അശരീരിയാണു അവര്‍ കാരഗൃഹത്തിലടയ്ക്കപ്പെടാന്‍ കാരണം. പക്ഷേ വിധിയുടെ അലംഘനീയതപോലെ കൃഷ്ണന്‍ ഭൂജാതനാകുകയും കംസന്‍ കൊല്ലപ്പെടുകയും ചെയ്തു. കൃഷ്ണന്റെ കൈകളാല്‍ ധാരാളം അസുരന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പാണ്ഡവരുടെ ഉറ്റമിത്രമായിരുന്ന കൃഷ്ണന്‍ കുരുക്ഷേത്രയുദ്ധത്തില്‍ പലപ്പോഴും അവരെ അകമഴിഞ്ഞ് സഹായിക്കുകയുണ്ടായി. അര്‍ജ്ജുനനെ യുദ്ധപ്രാപ്തനാക്കുന്നതിനുവേണ്ടി യുദ്ധമുഖത്തു വച്ച് അദ്ദേഹമുപദേശിച്ചതാണു ഭഗവദ് ഗീത. ശ്രീകൃഷ്നനു പതിനാറായിരത്തെട്ട് ഭാര്യമാര്‍ ഉണ്ടായിരുന്നുവെന്നാണു പറയപ്പെടുന്നത്. താങ്ങാനാവാത്ത ഭാരത്താല്‍ വശംവദയായ ഭൂമിദേവിയുടെ അഭ്യര്‍ത്ഥനപ്രകാരം മർത്യ ലോകത്തെ ശുദ്ധീകരിച്ചു ധർമം പുനസ്ഥാപിക്കാനായാണു ഭഗവാൻ അവതരിച്ചത്.

10.കല്‍ക്കി.

മഹാവിഷ്ണുവിന്റെ പത്താമത്തേതും അവസാനത്തേതുമായ അവതാരമാണ് കൽക്കി എന്നു പറയപ്പെടുന്നു. കലിയുഗത്തിന്റെ അവസാനത്തിൽ എല്ലാ ജനങ്ങളും നാസ്തികരായി,ശീലഗുണമില്ലാത്തവരായി ഭവിക്കുകയും ലോകം അധർമ്മങ്ങളായ പ്രവൃത്തികളെക്കൊണ്ട് നിറയുകയും ചെയ്യുകയും, ഈ കാലഘട്ടത്തിൽ മഹാവിഷ്ണു വിഷ്ണുയശസ്സിന്റെ പുത്രനും യാജ്ഞ്യവൽക്യപുരോഹിതനുമായ കൽക്കി ആയവതരിച്ച് ദുഷ്ടനിഗ്രഹം നടത്തും. പ്രജകളെ ചാതുർവർണ്ണ്യത്തിലും നാലാശ്രമങ്ങളിലും സനാതനമാർഗ്ഗത്തിലും തിരികെ കൊണ്ടുവന്ന് യഥോചിതമായ മര്യാദ നിലനിർത്തും. ശേഷം കൽക്കി അവതാരം ഉപേക്ഷിച്ച് സ്വർഗാരോഹണം നടക്കും. അനന്തരം കലിയുഗം അവസാനിക്കും. കൃതയുഗം ആരംഭിക്കുകയും ചെയ്യും.
Continue Reading…

പുനർജ്ജനി ഗുഹ


(ഗുരുവായൂർ ഏകാദശി ദിവസത്തിൽ) നൂഴൽ നടക്കുന്നു.  (2016 ഡിസംബർ 10നു ഏകാദശി.)

തൃശ്ശൂർ ജില്ലയിലെ തിരുവില്വാമലയിലാണ്‌‍ പുനർജ്ജനി ഗുഹ സ്ഥിതിചെയ്യുന്നത്. മലയിലെ ഒരു പാറയിടുക്കിലൂടെ നൂറ് മീറ്ററോളം നീളമുള്ള ഒരു പ്രകൃതിദത്ത തുരങ്കമാണ് പുനർജ്ജനി ഗുഹ.
തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിന്ന് കിഴക്ക് ഭാഗത്തായി 2 കിലോമീറ്റർ അകലെയാണ് പുനർജ്ജനി ഗുഹ. ക്ഷേത്ര ഐതിഹ്യങ്ങളും ആചാരങ്ങളുമായി പുനർജ്ജനി ഗുഹ ബന്ധപ്പെട്ടു കിടക്കുന്നു.
മൂന്നു മലകൾ ചേർന്ന വിൽവമലയിലെ ഭൂതമലയുടേയും വിൽവമലയുടേയും അതിരിലാണ്, പുനർജ്ജനി സ്ഥിതി ചെയ്യുന്നത്.

ഈ തുരങ്കത്തിന്റെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേയ്ക്ക് നൂഴൽ നടത്തിയാൽ എല്ലാ പാപങ്ങളും കഴുകിക്കളഞ്ഞ് ഒരാൾക്ക് പുനർജ്ജന്മം സംഭവിക്കുന്നു എന്നാണ് വിശ്വാസം. പുരുഷന്മാർക്കു മാത്രമേ നൂഴൽ നടത്തുവാൻ അനുവാദം ഉള്ളൂ. സ്ത്രീകൾക്കും ഗുഹ സന്ദർശിക്കുവാൻ അനുവാദം ഉണ്ട്. വർഷത്തിൽ ഒരിക്കൽ മാത്രം വൃശ്ചിക മാസത്തിലെ ശുക്ലപക്ഷഏകാദശി നാൾ (ഗുരുവായൂർ ഏകാദശി ദിവസത്തിൽ) നൂഴൽ നടക്കുന്നു.
അല്പ ദൂരം നിവർന്നു നട്ക്കാം. പിന്നെ കുമ്പിട്ടു നീങ്ങാം.പിന്നെ വടക്കു പടിഞ്ഞാറോട്ട് ചെരിഞ്ഞ് പോകണം. പിന്നെ കിഴക്കോട്ട് മലർന്ന് നിരങ്ങി നീങ്ങണം. അകത്ത് വെളിച്ചം തെളിയിക്കില്ല.

ചടങ്ങുകൾ
തലേദിവസം ദേവസ്വത്തിൽ നിന്നും റ്റോക്കൺ വാങ്ങിയവർക്കാണ് നൂഴാൻ അനുവാദമുള്ളു. 600-800 പേർക്ക് നൂഴാനുള്ള  സമയമെ ഉള്ളു.
ഏകാദശി ദിവസം തിരുവില്വാമല ക്ഷേത്രം|തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രം തുറന്ന് അമ്പലത്തിലെ പൂജകൾക്കുശേഷം മേൽശാന്തിയും മറ്റുള്ളവരും ഗുഹാമുഖത്തു ചെന്ന് പത്മമിട്ട് പൂജ നടത്തും.മുകളിൽ നിന്ന് നെല്ലിക്ക ഉരുട്ടി വിടും. അത് താഴെ ഗുഹാമുഖത്ത് എത്തിയ ശേഷമാണ് പുനർജ്ജനി നൂഴൽ തുടങ്ങുന്നത്.
കിഴകു മലയുടെ വടക്കെ ചരുവിലെ ഒരിക്കലം വറ്റാത്ത ഗണപതി തിർത്ഥം  സ്പർശിച്ചുവേണം പുനർജ്ജനിയിലേക്ക് പോകുവാൻ.

ഐതിഹ്യം
ശ്രീപരശുരാമൻ 21 പ്രാവശ്യം ലോകം ചുറ്റി കൊന്നൊടുക്കിയ ക്ഷത്രിയരുടെ പ്രേതങ്ങൾക്ക് വീണ്ടും ജ്ന്മമെടുത്ത് പാപനിഗ്രഹം ചെയ്യാൻ പ്റ്റാത്തതിനാൽ ദേവഗുരു ബൃഹസ്പതിയുടെ ഉപദേശ പ്രകാരം വിശ്വകർമ്മാവ് പ്ണിതതാണ് ഈ ഗുഹയെന്നു പുരാണം.ഐരാവത്തിൽ ദേവ്വേന്ദ്രനും ബ്രഹ്മാവ്, വിഷ്ണു, ശിവൻ, മറ്റു ദേവന്മാരും ഗുഹ നിർമ്മാണ സമയത്ത് ഉണ്ടായിരുന്നു വത്രെ.
പരശുരാമൻ 101 തവണ പുനർജ്ജനി നൂണ്ട് പപമോചനം നേടിയിട്ടുണ്ടത്രെ
Continue Reading…

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates