Wednesday, May 25, 2016

പ്രവൃത്തി എങ്ങനെയാകണം




          ഒരിക്കൽ അര്ജുനൻ കൃഷ്ണനോട് ചോദിച്ചു. "ഭഗവാനേ, എന്ത് കൊണ്ടാണ് യുധിഷ്ഠിരനെക്കാൾ വലിയ ദാനശീലനായി എല്ലാവരും കർണനെ കാണുന്നത്? ആരും എന്ത് ദാനം ചോദിച്ചാലും അവർ രണ്ടു പേരും ഒരിക്കലും കൊടുക്കാതിരുന്നിട്ടില്ലല്ലോ. പിന്നെന്താണ് കർണനെ കൂടുതൽ മഹാനായ ദാനശീലനായി കണക്കാക്കുന്നത്?"

ഭഗവാൻ കൃഷ്ണൻ ചിരിച്ചു കൊണ്ട് പറഞ്ഞു "വരൂ, ഞാൻ നിനക്ക് നേരിട്ട് തന്നെ കാണിച്ചു തരാം."

അവർ രണ്ടു പേരും രണ്ടു ബ്രാഹ്മണർ ആയി വേഷം മാറി യുധിഷ്ഠിരന്റെ സഭയിലെത്തി .തങ്ങൾക്കു യജ്ഞം ചെയ്യാൻ വേണ്ടി ചന്ദനമുട്ടികൾ ദാനമായി തരേണം എന്നവശ്യപ്പെട്ടു. യുധിഷ്ഠിരൻ ഉടനെ ഭടന്മാരെ എല്ലായിടത്തേയ്ക്കും ചന്ദനമുട്ടിക്കായി അയച്ചു. പക്ഷെ കൊടും മഴക്കാലമായിരുന്നതിനാൽ ഉണങ്ങിയ ചന്ദനമുട്ടി ഒരിടത് നിന്നും കിട്ടിയില്ല. അത് കാരണം നനഞ്ഞ ചന്ദനമുട്ടികൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ബ്രാഹ്മണവേഷം ധരിച്ച കൃഷ്ണനും അര്ജുനനും അടുത്തതായി കര്ണന്റെ രാജസഭയിലേയ്ക്ക് പോയി. ഇതേ ആവശ്യം കർണനോടും പറഞ്ഞു. കർണൻ അൽപനേരം ആലോചിച്ചശേഷം പറഞ്ഞു "മഴ ആയതിനാൽ ഉണങ്ങിയ ചന്ദനമുട്ടി കിട്ടാൻ പ്രയാസമായിരിക്കുമല്ലൊ. ഒരു വഴിയുണ്ട്...ദയവായി അൽപസമയം കാത്തിരുന്നാലും "

ഇത് പറഞ്ഞിട്ട് കർണൻ ഒരു മഴു എടുത്തു ചന്ദനത്തടി കൊണ്ട് ഉണ്ടാക്കിയ തന്റെ കൊട്ടാരത്തിന്റെ ജനലുകളും വാതിലുകളും വെട്ടിക്കീറി കഷണങ്ങളാക്കി,എന്നിട്ട് ബ്രാഹ്മണര്ക്ക് ദാനമായി നല്കി.

കൃഷ്ണനും അര്ജുനനും അതേറ്റു വാങ്ങി തിരികെ നടന്നു...വഴിമദ്ധ്യേ കൃഷ്ണൻ പറഞ്ഞു "ഇപ്പൊൾ മനസ്സിലായില്ലേ അര്ജുനാ, രണ്ടു പേരും തമ്മിലുള്ള വ്യത്യാസം? നമ്മൾ യുധിഷ്ഠിരനോട് അദ്ദേഹത്തിന്റെ ചന്ദനതടിയിൽ നിര്മിച്ച വാതിലുകൾ തരണം എന്നാവശ്യപ്പെട്ടിരുന്നെങ്കിൽ ഒരു മടിയും കൂടാതെ സന്തോഷത്തോടെ യുധിഷ്ഠിരൻ നല്കിയേനെ. പക്ഷെ ആ ചിന്ത അദ്ദേഹത്തിന് സ്വയം ഉണ്ടായില്ല. എന്നാൽ കർണനോട് അത് നമ്മൾ നേരിട്ട് ചോദിക്കേണ്ടി വന്നില്ല. യുധിഷ്ഠിരൻ ദാനം ചെയ്യുന്നത് അത് ധര്മം ആയതിനാലാണ് . കർണൻ ദാനം നൽകുന്നത്, ദാനംകൊടുക്കൽ എന്നാ പ്രവൃത്തി അദ്ദേഹത്തിന് ഇഷ്ടമായതു കൊണ്ടും. ഇതാണ് രണ്ടു പേരും തമ്മിലുള്ള വ്യത്യാസം, ഇത് കൊണ്ടാണ് കർണനെ കൂടുതൽ മഹാനായ ദാനശീലൻ ആയി ലോകർ കണക്കാക്കുന്നത്..

എന്ത് പ്രവൃത്തിയേയും ഇഷ്ടപ്പെട്ടു ചെയ്‌താൽ അതാണ്‌ കൂടുതൽ മഹത്തരം എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. പല രീതിയിൽ ഒരു പ്രവൃത്തി നമുക്ക് ചെയ്യാം..ആരെങ്കിലും പറഞ്ഞത് കൊണ്ട് ഒരു പ്രവൃത്തി ചെയ്യാം...അല്ലെങ്കിൽ കടമയായി ചെയ്യാം...അല്ലെങ്കിൽ ധർമം അതായത് കൊണ്ട് ചെയ്യാം...അതുമല്ലെങ്കിൽ കർണനെ പോലെ ആ പ്രവൃത്തിയോടുള്ള ഇഷ്ടം കൊണ്ട് ചെയ്യാം. ഇതിൽ അവസാനത്തെ രീതിയിൽ എന്ത് കർമവും ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. എന്ത് ജോലിചെയ്താലും ആ ജോലിയെ ആസ്വദിച്ചു, ഇഷ്ടപ്പെട്ടു തന്നെ ചെയ്യുക.
Continue Reading…

ധ്യാനത്തിന്‍റെ ഫലം



സങ്കല്‍പ്പത്തിലുള്ള വ്യക്തിയെയല്ല, യഥാര്‍ത്ഥത്തിലുള്ള സ്വന്തം രൂപത്തെ തിരിച്ചറിയാന്‍ ധ്യാനത്തിലൂടെ കഴിയും. നിങ്ങളില്‍ നിശബ്ദയുണ്ട്‌. നിങ്ങളുടെ സങ്കല്‍പ്പവ്യക്തി നിശബ്ദതയില്ലാത്ത ബഹളം നിറഞ്ഞയാളാണ്‌. കുറവുകളുള്ള സങ്കല്‍പവ്യക്തി നിറഞ്ഞ ഒരാളില്‍ നിന്ന്‌ വ്യത്യസ്തനാണ്‌. മനസ്സിനുള്ളിലെ നിശബ്ദത ഒരിക്കല്‍ അനുഭവിച്ചറിഞ്ഞാല്‍ നിങ്ങള്‍ ഹിമാലയകെടുമുടിയില്‍ എത്തിയെന്ന്‌ പറയാം.
ഹിമാലയപര്‍വ്വതത്തിലെ നിശബ്ദതയെ മറ്റ്‌ പര്‍വ്വതങ്ങളിലെ നിശബ്ദതയുമായി താരതമ്യം ചെയ്തു നോക്കൂ. ഹിമാലയത്തിലെ നിശബ്ദത വ്യത്യസ്തമാണ്‌. കാരണം അത്‌ പരിശുദ്ധമാണ്‌. അതില്‍ സംഗീതം നിറഞ്ഞിരിക്കുന്നു. കാരണം പറയാം. മഹാന്മാരായ സന്യാസിമാര്‍ അവിടെയിരുന്ന്‌ തപസ്സുചെയ്തിട്ടുണ്ട്‌. അവരുടെ ഉള്ളിലെ ശാന്തി പുറത്തേക്കൊഴുകിയതാണ്‌ഹ്ള
മനസ്സിനകത്തെ നിശബ്ദത കണ്ടെത്തിക്കഴിഞ്ഞാല്‍ നിങ്ങളുടെ രാത്രിയും പകല്‍ പോലെയാകും. എല്ലാത്തിനും എല്ലായ്പ്പോഴും വ്യക്തതയുണ്ടാകും. നിങ്ങളുടെ മരണം ജീവിതമാകും. നിങ്ങളുടെ സങ്കടങ്ങള്‍ സന്തോഷമാകും. വേദനിപ്പിക്കുന്നതാണെന്ന്‌ നിങ്ങള്‍ കരുതിയവയൊക്കെ സന്തോഷിപ്പിക്കുന്നതായി മാറും.
നിശബ്ദതയുടെ അനുഭവം അഹംഭാവത്തെ അലിയിച്ചുകളയും. അഹംഭാവം തടവറകള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. അബോധമനസ്സും തടവറകള്‍ സൃഷ്ടിക്കുന്നു. ധ്യാനത്തിന്റെ പരിണതഫലമാണ്‌ ഈ തടവറയില്‍ നിന്നുള്ള മോചനം. അപ്പോള്‍ ഈശ്വരന്‍ ഒരു സങ്കല്‍പമല്ല, ഒരനുഭവമായി മാറുന്നു.
അതിനായി സ്വയം യോഗ്യതയുള്ളവരാക്കുകയും തയ്യാറെടുക്കുകയും വേണം. ഈശ്വരന്‍ വരുന്നത്‌ പല വഴികളിലൂടെയായിരിക്കും. മനസ്സ്‌ ശബ്ദമുഖരിതവും അസ്വസ്ഥവുമാണെങ്കില്‍ നിങ്ങള്‍ക്ക്‌ അദ്ദേഹത്തെ കേള്‍ക്കാന്‍ കഴിയുകയില്ല. ഈശ്വരനെ അറിഞ്ഞാല്‍ നിങ്ങള്‍ സ്വയം അലിഞ്ഞുപോകും. നദി സമുദ്രത്തില്‍ ലയിക്കുതുപോലേയാണിത്‌. ഈശ്വരന്‍ നിങ്ങളുടെ വാതില്‍ക്കല്‍ വന്ന്‌ മുട്ടിവിളിക്കുന്നത്‌ കാറ്റിന്റെ രൂപത്തിലാകാം, പക്ഷികളിലൂടെയാകാം, നമുക്കറിയാത്ത പല വഴികളിലൂടെയുമാകാം.
അറിയാത്ത എന്തും ഭയമായി മാറാം. അവസരങ്ങള്‍ വരുമ്പോള്‍ ഭയം ഇല്ലാതാകുന്നു. തിരച്ചിലിന്‌ ശേഷം വേണ്ടത്‌ കണ്ടെത്തണം. ഇതിനായി സ്വയം സമര്‍പ്പിക്കണം. സമര്‍പ്പിക്കുന്ന വിദ്യ നിങ്ങള്‍ക്കറിയാമെങ്കില്‍ സന്തോഷം നേടാന്‍ സാധിക്കും. സമര്‍പ്പണമല്ലാതെ മറ്റൊന്നും തൃപ്തിപ്പെടുത്തുകയില്ല.
സ്വന്തം കാര്യങ്ങളെയും പ്രതീക്ഷകളെയും ഉപേക്ഷിക്കുകയാണ്‌ സമര്‍പ്പിക്കുക എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. യാഥാര്‍ത്ഥ്യം നിങ്ങളിലേക്ക്‌ പ്രവേശിക്കുന്നതിന്‌ ഈ പ്രതീക്ഷകള്‍ ഒരു തടസ്സമായി ഭവിക്കാം. ഈശ്വരന്റെ പ്രവേശനത്തിനായി സ്വന്തം സാന്നിധ്യമൊരുക്കുകയാണ്‌ യഥാര്‍ത്ഥ പ്രാര്‍ത്ഥന.
Continue Reading…

ഗുരുവായൂരപ്പന്‍



വൈകുണ്ഠത്തില്‍ മഹാവിഷ്ണു സൂക്ഷിച്ചിരുന്ന പാതാളാഞ്ജനശില എന്ന അപൂര്‍വ്വ അഞ്ജനക്കല്ലുകൊണ്ടുള്ള വിഷ്ണുവിഗ്രഹമാണു ഗുരുവായൂരില്‍ ഉള്ളത്‌.എന്നാണു ഐതീഹ്യം...വിഷ്ണു ഭഗവാനില്‍ നിന്ന്‌ ബ്രഹ്മാവു വഴി സുതപസ്സിണ്റ്റെ കൈകളില്‍ എത്തി തുടര്‍ന്ന്‌ കശ്യപ പ്രജാപതിയും പിന്നിട്‌ വസുദേവരും ശ്രികൃഷ്ണനും ഈ വിഗ്രഹം പൂജിച്ചു..എന്നും ഐതീഹ്യം വ്യക്തമാക്കുന്നു....ഭൂലോക വൈകുണ്ഠം എന്നു അറിയപ്പെടുന്ന ഇവിടെ വെളിപ്പിനു 3 മണിക്കാണു നടതുറക്കുന്നത്‌.. സധാരണ ദിവസങ്ങളില്‍ അഞ്ചു പ്രധാന പൂജകളും മൂന്നു ശീവേലിയും ഉള്‍പ്പടെ പന്ത്രണ്ടു ദര്‍ശനങ്ങളെന്നറിയ്പ്പെടുന്ന പൂജകളാണു നടക്കുന്നത്‌..ഉദയാസ്തമന പൂജയുണ്ടങ്കില്‍ പൂജയുടെ എണ്ണം ഇരുപത്തിയൊന്നകും.

നിത്യപൂജകള്‍

രാവിലെ 3.00-3.20 നിര്‍മ്മാല്യം

പുലര്‍ച്ചെ രണ്ടര മണിക്ക്‌ മേല്‍ശന്തി രുദ്രതീര്‍ത്ഥത്തില്‍ കുളികഴിഞ്ഞ്‌ മൂന്നു മണിയോടെ ശ്രീകോവില്‍ നടതുറക്കുന്നു. നദസ്വരവും ശംഖനാദവും അലയടിച്ചുയരുന്ന ഈ വേളയിലാണു ഭഗവാന്‍ പള്ളിയുണരുന്നത്‌..തലേന്നു ചര്‍ത്തിയ അലങ്കാരങ്ങളോടെ ഭഗവനെ ദര്‍ശിക്കുന്നത്‌ പുണ്യകരമായ അനുഭവമാണു..രാത്രി മുഴുവന്‍ ശ്രീകോവിലില്‍ തങ്ങിനില്‍ക്കുന്ന ഭഗവദ്‌ ചൈതന്യം ഈ സമയം പുറത്തേക്ക്‌ പ്രസരിക്കുകയും ഭക്തി ലഹരിയില്‍ തൊഴുതു നില്‍ക്കുന്നവരില്‍ അലിഞ്ഞുചേരുകയും ചെയ്യും.. വ്യാഴ,ബുധ ദോഷമുള്ളവര്‍ക്ക്‌ ഏറ്റവും ഗുണകരമാണു ഈ നിര്‍മ്മാല്യ ദര്‍ശനം

3.20-3.30 തൈലാഭിഷേകം ,വാകച്ചാര്‍ത്ത്‌, ശംഖാഭിഷേകം

തലേ ദിവസത്തെ ആടയാഭരണങ്ങള്‍ നീക്കിയ ശേഷം തൈലഭിഷേകം നടക്കും ശുദ്ധമായ നല്ലെണ്ണയാണു ഇതിനു ഉപയോഗിക്കുന്നത്‌..ചക്കിലാട്ടിയ 8 നാഴി നല്ലെണ്ണ തലേ ദിവസം തന്നെ വെള്ളിക്കുടത്തിലാക്കി ഇലകൊണ്ടൂ കുടം മൂടിവെക്കും ഭഗവാണ്റ്റെ ദേഹത്തു കൂടി ഒഴുകിയിറങ്ങുന്ന എണ്ണ വിശേഷപ്പെട്ട ഔഷധമാണു..ഏതു രോഗത്തിനും വിശേഷിച്ചു വാതരോഗത്തിനും ഈ ഔഷധം ഉള്ളില്‍ കഴിക്കുകയോ പുറമെ പുരട്ടുകയോ ചെയ്യാം വഴിപാടായി കൌണ്ടറില്‍ ഇത്‌ ഭക്തജനങ്ങള്‍ക്ക്‌ ലഭിക്കാന്‍ സൌകര്യം ഉണ്ട്‌.. തൈലാഭിഷേകം കഴിയുമ്പോള്‍ ആണു വാകചാര്‍ത്ത്‌..എണ്ണ നിശ്ശേഷം തുടച്ചു നീക്കിയ ശേഷം വിഗ്രഹത്തില്‍ നെന്‍മേനി വാക പ്പൊടി വിതറും. ഇതാണു വാകചാര്‍ത്ത്‌..വിഗ്രഹത്തില്‍ മുഴുവന്‍ വാകപ്പൊടി തൂകിയ ശേഷം ചെറിയ ബ്രഷ്‌ ഉപയോഗിച്ചു അതു തുടച്ചു മാറ്റും..തുടര്‍ന്ന്‌ ശംഖാഭിഷേകം ആണു..വലംപിരി ശംഖില്‍ തീര്‍ത്ഥജലം നിറച്ച്‌ വേദമന്ത്രങ്ങള്‍ ഉരുവിട്ടികൊണ്ടു മേല്‍ശന്തിയും ഒാതിക്കനും ചേര്‍ന്ന്‌ അഭിഷേകം നടത്തുന്നു..വാകപ്പൊടിയുടെ അംശവും മന്ത്രപൂരിതമായ തീര്‍ത്ഥ ജലവും ഒൌഷധഗുണമുള്ള വിഗ്രഹത്തിലൂടെ ഒഴുകിയിറങ്ങി എത്തുന്നതും വിശേഷ ഔഷധമാണു. ഇതു തീര്‍ത്ഥമായി ഭകതജങ്ങള്‍ക്ക്‌ വെളിയില്‍ ലഭിക്കും.ഇതിനു ശേഷം സ്വര്‍ണ്ണം കൊണ്ടുള്ള കുടത്തില്‍ തീര്‍ത്ഥജലം കൊണ്ടൂ അഭിഷേകം നടക്കുന്നു.

3.30-4.15 മലര്‍നിവേദ്യം അലങ്കാരം

പട്ട്‌ ശിരസ്സില്‍ വെച്ച്‌ അതിനു മേല്‍ സ്വര്‍ണ്ണകിരീടം വച്ച്‌ വലിയമാല കഴുത്തില്‍ ചാര്‍ത്തി രണ്ടു വയസ്സു പ്രായമുള്ള ഉണ്ണിയുടെ രൂപത്തില്‍ ഭഗവാനെ അലങ്കരിക്കും. പട്ടുകോണകം ധരിപ്പിച്ച്‌ അരഞ്ഞാണമായി മോതിര മാല ചാര്‍ത്തി കൈയില്‍ കദളിപ്പഴവും കൊടുത്താണു ഒരുക്കുന്നത്‌.. അപ്പോള്‍ നിവേദ്യം പതിവുണ്ടൂ.മലര്‍ ശര്‍ക്കര,കദളിപ്പഴം നാളികേരം എന്നിവയാണു നേദ്യസാധങ്ങള്‍ വെള്ളി പാത്രത്തിലാണു നേദ്യ ഒരുക്കുന്നത്‌.

4.15-4.30 ഉഷനിവേദ്യം

ഉഷനിവേദ്യത്തിനു ഉണ്ണിക്കണ്ണനു നെയ്യ്പ്പയസം ,വെണ്ണ, വെള്ളച്ചോറു, കദളിപ്പഴം, പഞ്ചസാര എന്നിവയാണു ഇഷ്ടവിഭവങ്ങള്‍.

4.30-6.15എതിരേറ്റു പൂജ ,ഉഷ പൂജ

ഉഷ നിവേദ്യം കഴിഞ്ഞ്‌ 5.30 വരെ ഉള്ള സമയം ദര്‍ശനത്തിനു ഉള്ളതാണു..സൂര്യോദയം ആകുമ്പോഴുമേക്കും എതിരേറ്റു പൂജ തുടങ്ങുന്നു..സൂര്യനെ എതിരേല്‍ക്കുന്ന ചടങ്ങാണു എതിരേറ്റു പൂജയെന്നു പറയുന്നത്‌. ഉദയ സമയത്തെ ആശ്രയിച്ചാണു ഇതു നടത്തുന്നത്‌..ഈ സമയം പുറത്ത്‌ ഗണപതി ഹവനവും ഉപദേവന്‍മാരായ ഗണപതി ശാസ്താവ്‌,ഭഗവതി എന്നിവര്‍ക്ക്‌ നിവേദ്യം നടത്തുന്നു..വെള്ളച്ചോറു, കദളിപ്പഴം,പഞ്ചസാര എന്നിവ തൃമധുരത്തോടോപ്പം ഈ നിവേദ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നു.. ഈ സമയം തന്നെ ഭഗവാനും പൂജ നടക്കുന്നുണ്ടായിരിക്കും

6.15-7.00 ശ്രീബലി

എതിരേറ്റു പൂജകഴിഞ്ഞാല്‍ ശീവേലിക്കുള്ള ഒരുക്കങ്ങളായി..ആനപ്പുറത്തണു ശ്രീബലി,, ശ്രീബലിക്ക്‌ തിടമ്പേറ്റാന്‍ അതിനവകാശമുള്ള പതിമ്മുന്ന്‌ ഇല്ലക്കാരില്‍ നിന്നും ആറു മാസം കൂടിയിരിക്കുമ്പോള്‍ രണ്ടുപേരെ വീതം തിരഞ്ഞെടുക്കും. മൂന്ന്‌ പ്രദക്ഷിണമാണു ശ്രീബലിക്കുള്ളത്‌..ആദ്യ പ്രദക്ഷിണത്തില്‍ തണ്റ്റെ ഭൂതഗണങ്ങള്‍ക്ക്‌ നിവേദ്യംകൊടുക്കുന്നത്‌ നേരില്‍ കണ്ട്‌ ശേഷം രണ്ടൂം മൂന്നും പ്രദക്ഷിണം സന്തോഷസൂചകമായി ഭക്തരോടൊപ്പം നടത്തിയിട്ടാണു ഉള്ളിലേക്ക്‌ പോകുന്നത്‌..

7.00-9.00 പാലഭിഷേകം നവകാഭിഷേകം പന്തീരടി നിവേദ്യം പൂജ

ആദ്യം രുദ്ര തീര്‍ത്ഥജലം കൊണ്ടു അഭിക്ഷേകം നടത്തിയ ശേഷം ഇളനീരുകൊണ്ടു അഭിക്ഷേകം നടത്തുന്നു. അതു കഴിഞ്ഞാണു പാലഭിക്ഷേകം . ഇതിനു വേണ്ടി പശുക്കളെ ദേവസ്വം വളര്‍ത്തുന്നുണ്ടു. ഇതില്‍ നിന്നും അന്നന്ന്‌ കിട്ടുന്ന പാലിണ്റ്റെ പകുതി അഭിക്ഷേകത്തിനും ബാക്കി പാല്‍പ്പായസത്തിനും ഉപയോഗിക്കും. തുടര്‍ന്നാണു നവകാഭിക്ഷേകം ഒന്‍പത്‌ കുടത്തില്‍ നിറച്ച തീര്‍ത്ഥമാണു അഭിക്ഷേകം ചെയ്യുന്നത്‌. മൂന്ന്‌ ലിറ്റര്‍ വീതം കൊള്ള്ളുന്ന ഒന്‍പത്‌ വെള്ളിക്കുടങ്ങളാണു ഇതിനുപയോഗിക്കുന്നത്‌.അതുകഴിഞ്ഞ്‌ ഭഗവാനെ ഉണ്ണികൃഷ്ണനായി ഒരുക്കുന്നു. മഞ്ഞപ്പട്ട്‌ ചുറ്റി കിരീടവും മാലയും ഒാടക്കുഴലും പൊന്നരിഞ്ഞാണവും ധരിപ്പിച്ച്‌ അരക്ക്‌ മേലോട്ട്‌ ചന്ദനം ചാര്‍ത്തുന്നു. ഒരുക്കം കഴിഞ്ഞ്‌ പന്തീരടി പൂജയാണു. നിഴലിനു പന്ത്രണ്ടടി നീളമുള്ള സമയത്ത്‌ നടത്തുന്നതാണു പന്തീരടി പൂജ. ഈ സമയത്തും നിവേദ്യം ഉണ്ടു. പായസവും ചോറും ആണു നേദിക്കുന്നത്‌. ചോറു കൈക്കുത്തരി കൊണ്ടു തന്നെ വെക്കുന്നു. പന്തീരടി പൂജ നടത്തുന്നത്‌ ഒാതിക്കന്‍മാര്‍ ആണു. നാലു കുടുംബക്കാര്‍ ഇതിനു അവകാശികളായുണ്ടൂ. മണ്ഡലകാലത്ത്‌ പഞ്ചഗവ്യം കൊണ്ടൂള്ള അഭിഷേകം ഉണ്ട്‌.വിദ്യാലാഭത്തിനു ഈ പ്രസാദം അതീവ ഗുണകരമാണു. രോഗങ്ങള്‍ക്ക്‌ ഔഷധമായും ഇത്‌ ഉപയോഗിക്കുന്നു.9 മുതല്‍ 11.30 വരെ ദര്‍ശന സമയം ആണു.

11.30-12.30 ഉച്ച പൂജ

ഉച്ച പൂജക്ക്‌ വിപുലമായ ചടങ്ങുകളാണു. നിവേദ്യമാണു പ്രധാനം. പാല്‍പ്പയസം, തൃമധുരം, പാലടപ്രഥമന്‍, വെള്ളനിവേദ്യം,ഇരട്ടിപ്രഥമന്‍, എന്നിവക്ക്‌ പുറമെ നാലു കറി നിവേദ്യം എന്നു അറിയപ്പെടുന്ന കാളന്‍, ഒാലന്‍, എരിശ്ശേരി, നെയ്യില്‍ വറുത്ത ഉപ്പേരി തുടങ്ങിയവയും വെണ്ണ തൈരു ,പഴം എന്നിവയും നേദിക്കുന്നു. ഈ സമയത്ത്‌ തന്നെ ഒരു ശ്രേഷ്ഠബ്രാഹ്മണനു ഇതേ പോലെ തിടപ്പള്ളിയിലിരുത്തി ആഹാരം കൊടുക്കും.നേദ്യം കഴിഞ്ഞാല്‍ പൂജയാണു. നടയടച്ചാണു പൂജ.ഈ സമയം പുറത്ത്‌ ഇടക്കയുടെ അകമ്പടിയോടെ അഷ്ടപദി പാടും. ഭഗവാനെ ചതുര്‍ബാഹു ആയിട്ടാണു ഒരുക്കുന്നുത്‌. ശംഖ്ചക്രഗദാ പത്മധാരിയായി കളഭവും ചാര്‍ത്തി വിളങ്ങുന്ന ഭഗവാന്‍ ഈ സമയം ഏറെ സന്തുഷ്ടനാണു.ഭക്തര്‍ ദര്‍ശനം നടത്തേണ്ട വിശേഷപ്പെട്ട സമയം ആണു ഇത്‌. ഉച്ചപൂജകഴിഞ്ഞു ഒരു മണിക്ക്‌ മുന്‍പേ നട അടക്കും.

വൈകിട്ട്‌ 4.30-5.00കാഴ്ച ശീവേലി

വൈകുന്നേരം നാലരക്കാണു നടതുറക്കുന്നത്‌.തുറന്നാല്‍ ഉടന്‍ തന്നെ ശീവേലി നടത്തുന്നു. ഉച്ചക്ക്‌ നടത്തേണ്ട ശീവേലി ഇവിടെ വൈകിട്ട്‌ നാലരക്കാണു. മൂന്നാനകളാണു എഴുന്നള്ളത്തിനു .നടുവിലുള്ള ആനപ്പുറത്ത്‌ ഭഗവാനും അകമ്പടിയായി നെറ്റിപ്പട്ടം കെട്ടിയ രണ്ടാനകളും. 5 മണി മുതല്‍ ദര്‍ശന സമയം ആണ് .

6.15-6.45 ദീപാരാധന

അസ്തമയ സമയത്താണു ദീപാരധന. സര്‍വ്വഭരണ വിഭൂഷിതനായ ഭഗവാനെ വെള്ളി വിളക്കില്‍ കത്തിച്ച ദീപം കൊണ്ടാണു ആരാധന നടത്തുന്നത്‌.അമ്പലം മുഴുവന്‍ ഈ സമയം ദീപം കൊണ്ടു അലങ്കരിക്കുന്നു.

7.30-8.15 അത്താഴ പൂജ നിവേദ്യം പൂജ

ദീപാരാധനക്ക്‌ ശേഷം അത്താഴ പൂജയുടെ ഒരുക്കങ്ങള്‍ ആരംഭിക്കും നിവേദ്യത്തോടൊപ്പമാണു പൂജ. അവല്‍, വെള്ള നിവേദ്യം ,പഴം, പഞ്ചസാര, കാരോലപ്പം, പാലടപ്രഥമന്‍, പഞ്ചസാര പ്പായസം തുടങ്ങിയവയാണു നേദ്യ വിഭവങ്ങള്‍. അപ്പവും അടയും വച്ചുള്ള അത്താഴ പൂജ ഭഗവാനു പ്രിയപ്പെട്ടതത്രെ. കൊല്ലത്തില്‍ ഒരിക്കല്‍ (നിറപുത്തരി ദിവസം ഉപ്പുമാങ്ങവെച്ച്‌ പൂജയും പതിവുണ്ടു. )

8.45-9.00 അത്താഴ ശീവേലി

മൂന്നാമത്തെ ശീവേലി തുടങ്ങുന്നത്‌ അത്താഴ പൂജ കഴിഞ്ഞാണു.ക്ഷേത്രം മുഴുവന്‍ ദീപം കൊണ്ടു അലങ്കരിച്ചിരിക്കും മൂന്ന് പ്രദക്ഷിണം കഴിഞ്ഞാണു ഭഗവാന്‍ അകത്തേക്ക്‌ പോകുന്നത്‌.

9.00-9.15 തൃപ്പുക ഓല വായന

അത്താഴ ശീവേലി കഴിഞ്ഞാലുടന്‍ തൃപ്പുകയാണു. ചന്ദനം ഗുല്‍ഗുലു തുടങ്ങിയ എട്ടുതരം ഒൌഷധസുഗന്ധദ്രവ്യങ്ങള്‍ പൊടിച്ച്‌ ചേര്‍ത്ത്‌ ഭഗവാനെ പുകക്കുന്നു. ഈ സമയം അതീവ ഹൃദ്യമായ സുഗന്ധം ശ്രീകോവിലില്‍ നിന്ന് പുറത്തേക്ക്‌ പ്രവഹിക്കും.ഇത്‌ ശ്വസിക്കുന്നതും ശരീരത്തില്‍ ഏല്‍ക്കുന്നതും ഏറ്റവും ഉത്തമം ആണു.രോഗശാന്തിക്കും ദോഷ ശമനത്തിനും ഇതേറെ ഗുണം ചെയ്യുന്നു. തൃപ്പുക കഴിഞ്ഞാല്‍ ഒാല വായന ആണു. കലവറയില്‍ നിന്ന് അന്നത്തെ ആവശ്യങ്ങള്‍ക്ക്‌ എടുത്ത സാധനങ്ങളുടെ അളവും വിവരങ്ങളും ഒാലയില്‍ രേഖപെടുത്തി ഭഗവാനെ വായിച്ച്‌ കേള്‍പ്പിക്കുന്നു. ഇതിനു നിയോഗിക്ക പെട്ട ആള്‍ ഒാല ഉറക്കെ വായിച്ച്‌ ശേഷം നടയില്‍ വെക്കുന്നു. 9.15 നു നട അടക്കുന്നു. നടയടച്ച ശേഷം ഭഗവാണ്റ്റെ സഹോദരീ സങ്കല്‍പത്തില്‍ ഉള്ള ഉപദേവതയായ ഇടത്തരികത്ത്കാവ്‌ ഭഗവതിക്ക്‌ അഴല്‍ നേദിക്കുക എന്ന ചടങ്ങും ക്ഷേത്രത്തില്‍ ഉണ്ടൂ. പച്ചരി,വെള്ളരി,നാളികേരം എന്നിവ വെച്ച്‌ വാഴത്തണ്ടില്‍ തുണി ചുറ്റി എണ്ണയില്‍ നനച്ച്‌ കത്തിച്ച്‌ ദേവിക്ക അഗ്നി നേദിക്കുന്ന ചടങ്ങാണു അഴല്‍ നേദ്യം. നിര്‍മ്മാല്ല്യം മുതല്‍ തൃപ്പുകവരെ ഉള്ള ചടങ്ങുകള്‍ പന്ത്രണ്ട്‌ ദര്‍ശങ്ങള്‍ എന്ന് അറിയപ്പെടുന്നു. പന്ത്രണ്ട്‌ ദര്‍ശനങ്ങള്‍ കണ്ട്‌ ഭജനം ഇരിക്കൂന്നത്‌ ഏറ്റവും ഗുണകരമാണു. കൃഷ്ണനാട്ടം ആണു ഭഗവാണ്റ്റെ ഇഷ്ട വഴിപാട്‌.... ഉദയാസ്തമന പൂജ ഉള്ള ദിവസങ്ങളില്‍ ഉച്ചപൂജവരെ ഉള്ള പൂജകളുടെ സമയങ്ങളില്‍ സാധാരണ ദിവസങ്ങളുടെതില്‍ നിന്ന് മാറ്റം ഉണ്ടാകും. അന്നേ ദിവസം നട അടക്കാന്‍ എകദേശം രാത്രി 10 മണി ആകും.. അത്മസമര്‍പ്പണത്തോടെ ആചാര്യന്‍മാര്‍ നൂറ്റാണ്ടുകളായി നടത്തുന്ന പൂജാകര്‍മ്മങ്ങളും നിഷ്ഠയും ഉപാസനയുമാണു ഗുരുവായൂരിലെ ചൈതന്യതിന്‍റെ ഹേതു.
Continue Reading…

ഭഗവാന്‍ ബ്രഹ്മാവിന് സ്വപ്രഭാവം വെളിപ്പെടുത്തുന്നു – ഭാഗവതം (29)



ആത്മമായാമൃതേ രാജന്‍ പരസ്യാനുഭ വാത്മനഃ
ന ഘടേതാര്‍ത്ഥസംബന്ധ : സ്വപ്നദ്രഷ്ടുരിവാഞ്ജസാ (2-9-1)
തപോ മേ ഹൃദയം സാക്ഷാദാത്മാഹം തപസോ നഘ! (2-9-22)
സൃജാമി തപസൈവേദം ഗ്രസാമി തപസാ പുനഃ
ബിഭര്‍മ്മി തപസാ വിശ്വം വീര്യം മേ ദുശ്ചരം തപഃ (2-9-23)

ശുകമുനി പറഞ്ഞു:

രാജന്‍, സൃഷ്ടിക്കപ്പെട്ട വസ്തുക്കളുമായി ആത്മാവിന്-ബോധസ്വരൂപമായ ആത്മാവിന്‍, യാതൊരു വകബന്ധങ്ങളും ഉണ്ടാവുകവയ്യ. എന്നാല്‍ ഭഗവല്‍മായയാല്‍ ആത്മ-വസ്തു ബന്ധം ഉളളതായി കാണപ്പെടുന്നു. മനുഷ്യനും അവന്റെ സ്വപ്നസംഗതികളുമായി യാഥാര്‍ഥ്യത്തില്‍ ബന്ധമില്ലാത്തതുപോലെ. നാമവും രൂപവും, ‘ഞാന്‍’, ‘എന്റെ’, എന്നഭാവങ്ങളും മായാവലയത്തിനു ള്ളില്‍ മാത്രമേയുളളൂ. അവയ്ക്ക്‌ നാമരഹിതമായ, അനന്തമായ, പരമാത്മാവിനെ തൊടാന്‍ സാദ്ധ്യമല്ല തന്നെ. ഭഗവാന്‍ സ്വയം സൃഷ്ടികര്‍ത്താവിനു വെളിപ്പെടുത്തിയ ആ സത്യം ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞുതര‍ാം.

ആദിയില്‍ ബ്രഹ്മാവിനു സൃഷ്ടിക്കാനുളള ആഗ്രഹമുണ്ടായപ്പോള്‍ സ്വയം അതിനുളള കഴിവുണ്ടായിരുന്നില്ല. ആഗ്രഹസഫലീകരണത്തിനായി തീവ്രമായി ആലോചിച്ചിരിക്കുമ്പോള്‍ ‘തപഃ’, എന്ന രണ്ടക്ഷരങ്ങള്‍ രണ്ടുതവണ അശരീരിയായിക്കേട്ടു. ബ്രഹ്മാവ്‌ ഇതുനിര്‍ദ്ദേശമായിക്കരുതി കഠിനമായ തപസ്സനുഷ്ടിക്കാന്‍ തുടങ്ങി. ആയിരം ദേവവര്‍ഷങ്ങള്‍തന്നെ അദ്ദേഹം തപസ്സിരുന്നു. ഈ തപസ്സിന്റെ ഫലമായി അദ്ദേഹത്തിന്‌ സൃഷ്ടിപ്രക്രിയകള്‍ മനസിലുളവായി. അതറിവായി. സന്യാസിവര്യന്‍മാരുടെപോലും പരമധനമത്രെ തപസ്സ്‌.

ബ്രഹ്മ തപസ്സില്‍ സന്തുഷ്ടനായ ഭഗവാന്‍ സ്വപ്രഭാവം അദ്ദേഹത്തിനു വെളിപ്പെടുത്തി. ആ പ്രഭാവപ്രദേശത്ത്‌ യാതൊരുവിധ കാലുഷ്യങ്ങളോ ഭയമോ ഇല്ല. രജേസ്തമോഗുണങ്ങളോ സത്വഗുണമോ പോലും അവിടെയില്ല. അവിടെ മായയോ കാലമോ ഇല്ല. ഭഗവല്‍പാര്‍ഷദന്മ‍ാര്‍പോലും ഭഗവാനെപ്പോലെത്തന്നെ ശോഭയാര്‍ന്ന് കാണപ്പെടുന്നു. എല്ലാവിധ സല്‍ഗുണങ്ങളും ഐശ്വര്യങ്ങളും അവിടെ നിറഞ്ഞിരിക്കുന്നു.

സര്‍വ്വാന്തര്യാമിയായി, സര്‍വ്വനിയന്താവായി വര്‍ത്തിക്കുന്നു ആ പ്രഭാവത്തേയും ശോഭയേയും മനസില്‍ നിറച്ച്‌ ബ്രഹ്മാവു നിലകൊണ്ടു. അപൂര്‍വ്വാഭരണങ്ങളണിഞ്ഞ് ഏറ്റവും സുന്ദരമായൊരു സിംഹാസന ത്തിലാരൂഢനായി ഐശ്വര്യമഹത്തുക്കളുടെ അകമ്പടിയോടെ ഭഗവാന്‍ കാണപ്പെട്ടു. ഇരുപത്തിയഞ്ച്‌ പ്രകൃതി ശക്തികളാല്‍ (പത്തിന്ദ്രിയങ്ങള്‍, അഞ്ച്ഭൂതങ്ങള്‍, അഞ്ചുസൂക്ഷ്മഭൂതങ്ങള്‍, മനസ്, അഹങ്കാരം, വിശ്വബോധം, പ്രകൃതി, ആത്മാവ്‌) ആ സിംഹാസനം അലങ്കരിച്ചിരുന്നു.

ഭഗവാന്‍ ബ്രഹ്മാവിനോടു പറഞ്ഞു. “താങ്കളുടെ തപസ്സില്‍ ന‍ാം അതീവ സന്തുഷ്ടനായിരിക്കുന്നു. മനുഷ്യന്റെ ധാര്‍മ്മീകമായ പ്രവര്‍ത്തനങ്ങള്‍ എന്റെ ദൃഷ്ടിയില്‍ പര്യവസാനിക്കുന്നു. തപസ്സ്‌ എന്റെ ഹൃദയമാണ്‌. തപസ്സിന്റെ ആത്മാവുതന്നെ ഞാനാകുന്നു. ഈ തപസ്സിന്റെ ഫലമായാണ്‌ ഞാന്‍ വിശ്വം സൃഷ്ടിക്കുന്നുത്‌. ഇതേ തപസ്സിനാല്‍ ഞാന്‍ വിശ്വത്തെപരിരക്ഷിച്ച്‌ അവസാനം എന്നിലേക്ക്‌ വിലയിപ്പിക്കുന്നു. എന്റെ ശക്തി തപസ്സിലടങ്ങിയിരിക്കുന്നു. ശരിയായ തപസ്സിനാല്‍ ഞാന്‍ സംപ്രീതനാവുന്നു. കളളത്തരത്തില്‍ പ്രവര്‍ത്തിക്കുന്നു യോഗിക്ക്‌ എന്നെ പ്രീതിപ്പെടുത്താന്‍ കഴിയില്ല. ബ്രഹ്മദേവാ, താങ്കള്‍ക്കാവശ്യമുളള വരം ആവശ്യപ്പെട്ടാലും. എല്ലാ അനുഗ്രഹങ്ങളും നല്‍കാന്‍ കഴിയുന്നവനാണ്‌ ഞാന്‍ എന്നറിയുക.”
Continue Reading…

ചെറിയും ചിരങ്ങും മാറാൻ വെള്ളരിക്ക സമർപ്പണം


      ചൊറിയും ചിരങ്ങും മാറാൻ വെള്ളരിക്ക കൊണ്ടുവന്ന് സമർപ്പിക്കുന്ന ക്ഷ്രേത്രമാണ് ഗരുഡൻകാവ്. ചൊറിയും ചിരങ്ങും പിടിച്ച് ബുദ്ധിമുട്ടുന്ന കുട്ടികളെ ഇവിടെ കൊണ്ടു വന്ന് ദർശനം ചെയ്യിച്ച് വഴിപാട് കഴിച്ചാൽ ഉടനെ ആശ്വാസം ലഭിക്കുമെന്നാണ് വിശ്വാസം. സർപ്പബാധാ പരിഹാരത്തിനും ക്ഷേത്രം പ്രസിദ്ധമാണ്. മലപ്പുറം ജില്ലയിൽ തിരൂർ -ചമ്രവട്ടം റൂട്ടിൽ പൂഴിക്കുന്ന് സ്റ്റോപ്പിനടുത്താണ് ക്ഷേത്രം. പ്രധാന മൂർത്തി മഹാവിഷ്ണുവാണെങ്കിലും ഗരുഡനാണ് കൂടുതൽ പ്രാധാന്യം.
        കശ്യപ-വിനത പുത്രനാണ് ഗരുഡൻ. സൽസന്താന ലബ്ദ്ധിക്കുള്ള വരം വാങ്ങിയ വിനിത മുട്ട ഒരു കുടത്തിൽ സൂക്ഷിച്ചു വെച്ചു. ആയിരം വർഷം കഴിഞ്ഞകഴിഞ്ഞപ്പോൾ അണ്ഡം പൊട്ടി ഗരുഡൻ പുറത്ത് വന്ന് ഉഗ്രതേജസ്സോടെ പറന്നുയർന്നു. അമ്മ പന്തയത്തിൽ പരാജയപ്പട്ടപ്പോൾ ജ്യേഷ്ഠത്തിയായ കദ്രുവിന്റെ ദാസിയായി തീർന്നതിൽ പുത്രന് അതിയായ ദു:ഖമുണ്ടായിരുന്നു. ഒടുവിൽ ദേവലോകത്ത് നിന്ന് അമൃത് കൊണ്ട് വന്ന് കൊടുത്താൽ ദാസ്യം ഒഴിവാക്കാമെന്ന് കദ്രു സമ്മതിച്ചു. തന്നോട് എതിർത്ത എല്ലാവരെയും പരാജയപ്പടുത്തിക്കൊണ്ട് ഗരുഡൻ അമൃതകലശം എടുത്ത് ആകാശത്തേക്കുയർന്നു. അത് കണ്ടപ്പോൾ മഹാവിഷ്ണു സന്തോഷിച്ച് ഗരുഡനെ തന്റെ വാഹനമായി സ്വീകരിച്ചു. അമരത്വം കല്പിച്ച് നൽകിയപ്പോൾ ഗരുഡനും സന്തോഷമായി. രണ്ടുപേരും സന്തോഷത്തിലമർന്ന ഭാവമാണിവിടെയെന്ന് പഴമ.
Continue Reading…

ശ്രീ ഗണേശാഷ്‌ടോത്തര ശതനാമാവലി

ഓം ഗജാനനായ നമഃ ഓം ഗണാദ്ധ്യക്ഷായ നമഃ ഓം വിഘ്‌നരാജായ നമഃ ഓം വിനായകായ നമഃ ഓം ദ്വൈമാതുരായ നമഃ ഓം സുമുഖായ നമഃ ഓം പ്രമുഖായ നമഃ ഓം സന്മുഖായ നമഃ ഓം കൃത്തിനേ നമഃ ഓം ജ്ഞാനദീപായ നമഃ ഓം സുഖനിധയേ നമഃ ഓം സുരാദ്ധ്യക്ഷായ നമഃ ഓം സുരാരിഭിദേ നമഃ ഓം മഹാഗണപതയേ നമഃ ഓം മാന്യായ നമഃ ഓം മഹന്മാന്യായ നമഃ ഓം മൃഡാത്മജായ നമഃ ഓം പുരാണായ നമഃ ഓം പുരുഷായ നമഃ ഓം പൂഷണേ നമഃ ഓം പുഷ്കരിണേ നമഃ ഓം പുണ്യകൃതേ നമഃ ഓം അഗ്രഗണ്യായ നമഃ ഓം അഗ്രപൂജ്യായ നമഃ ഓം അഗ്രഗാമിനേ നമഃ ഓം മന്ത്രകൃതേ നമഃ ഓം ചാമീകരപ്രഭായ നമഃ ഓം സര്‍വ്വസ്‌മൈ നമഃ ഓം സര്‍വ്വോപാസ്യായ നമഃ ഓം സര്‍വ്വകര്‍ത്രേ നമഃ ഓം സര്‍വ്വനേത്രേ നമഃ ഓം സവ്വസിദ്ധിപ്രദായ നമഃ ഓം സവ്വസിദ്ധായ നമഃ ഓം സര്‍വ്വവന്ദ്യായ നമഃ ഓം മഹാകാളായ നമഃ ഓം മഹാബലായ നമഃ ഓം ഹേരംബായ നമഃ ഓം ലംബജഠരായ നമഃ ഓം ഹ്രസ്വഗ്രീവായ നമഃ ഓം മഹോദരായ നമഃ ഓം മദോത്‌ക്കടായ നമഃ ഓം മഹാവീരായ നമഃ ഓം മന്ത്രിണേ നമഃ ഓം മംഗളദായേ നമഃ ഓം പ്രമദാര്‍ച്യായ നമഃ ഓം പ്രാജ്ഞായ നമഃ ഓം പ്രമോദരായ നമഃ ഓം മോദകപ്രിയായ നമഃ ഓം ധൃതിമതേ നമഃ ഓം മതിമതേ നമഃ ഓം കാമിനേ നമഃ ഓം കപിത്ഥപ്രിയായ നമഃ ഓം ബ്രഹ്മചാരിണേ നമഃ ഓം ബ്രഹ്മരൂപിണേ നമഃ ഓം ബ്രഹ്മവിടേ നമഃ ഓം ബ്രഹ്മവന്ദിതായ നമഃ ഓം ജിഷ്ണവേ നമഃ ഓം വിഷ്ണുപ്രിയായ നമഃ ഓം ഭക്തജീവിതായ നമഃ ഓം ജിതമന്മഥായ നമഃ ഓം ഐശ്വര്യദായ നമഃ ഓം ഗ്രഹജ്യായസേ നമഃ ഓം സിദ്ധസേവിതായ നമഃ ഓം വിഘ്‌നഹര്‍ത്ത്രേ നമഃ ഓം വിഘ്‌നകര്‍ത്രേ നമഃ ഓം വിശ്വനേത്രേ നമഃ ഓം വിരാജേ നമഃ ഓം സ്വരാജേ നമഃ ഓം ശ്രീപതയേ നമഃ ഓം വാക്‍പതയേ നമഃ ഓം ശ്രീമതേ നമഃ ഓം ശൃങ്ഗാരിണേ നമഃ ഓം ശ്രിതവത്സലായ നമഃ ഓം ശിവപ്രിയായ നമഃ ഓം ശീഘ്രകാരിണേ നമഃ ഓം ശാശ്വതായ നമഃ ഓം ശിവനന്ദനായ നമഃ ഓം ബലോദ്ധതായ നമഃ ഓം ഭക്തനിധയേ നമഃ ഓം ഭാവഗമ്യായ നമഃ ഓം ഭവാത്മജായ നമഃ ഓം മഹതേ നമഃ ഓം മംഗളദായിനേ നമഃ ഓം മഹേശായ നമഃ ഓം മഹിതായ നമഃ ഓം സത്യധര്‍മ്മിണേ നമഃ ഓം സതാധാരായ നമഃ ഓം സത്യായ നമഃ ഓം സത്യപരാക്രമായ നമഃ ഓം ശുഭാങ്ങായ നമഃ ഓം ശുഭ്രദന്തായ നമഃ ഓം ശുഭദായ നമഃ ഓം ശുഭവിഗ്രഹായ നമഃ ഓം പഞ്ചപാതകനാശിനേ നമഃ ഓം പാര്‍വതീപ്രിയനന്ദനായ നമഃ ഓം വിശ്വേശായ നമഃ ഓം വിബുധാരാദ്ധ്യപദായ നമഃ ഓം വീരവരാഗ്രജായ നമഃ ഓം കുമാരഗുരുവന്ദ്യായ നമഃ ഓം കുഞ്ജരാസുരഭഞ്ജനായ നമഃ ഓം വല്ലഭാവല്ലഭായ നമഃ ഓം വരാഭയ കരാംബുജായ നമഃ ഓം സുധാകലശഹസ്തായ നമഃ ഓം സുധാകരകലാധരായ നമഃ ഓം പഞ്ചഹസ്തായ നമഃ ഓം പ്രധാനേശായ നമഃ ഓം പുരാതനായ നമഃ ഓം വരസിദ്ധിവിനായകായ നമഃ ഇതി ശ്രീ ഗണേശാഷ്‌ടോത്തര ശതനാമാവലി സമാപ്തം
Continue Reading…

ദീപാരാധന



പൂജാവേളയിലെ ഏറ്റവും വിശേഷപ്പെട്ട ഒരു ചടങ്ങാണ് ദീപാരാധന. ദീപാരാധനയെന്നാല്‍ ദീപങ്ങള്‍കൊണ്ടുള്ള ആരാധനയാണ്. താന്ത്രികമായും മാന്ത്രികമായും വൈദീകകര്‍മ്മങ്ങളിലൂടെ സകല ചൈതന്യവും ഭഗവല്‍പാദത്തിലേയ്ക്ക് അര്‍പ്പിക്കുകയാണ് ദീപാരാധനയുടെ മുഖ്യലക്ഷ്യം. ദീപാരാധന എന്നതുകൊണ്ട്‌ സാധാരണ അര്‍ത്ഥമാക്കുന്നത് സന്ധ്യാവേളയില്‍ നടത്തുന്ന ദീപാരാധനയാണ്. ദീപാരാധനയ്ക്കു സാധാരണയായി തട്ടുവിളക്ക്, പര്‍വ്വതവിളക്ക്, നാഗപത്തി വിളക്ക്, ഏകാങ്ക വിളക്ക് എന്നിങ്ങനെ വിവിധ വിളക്കുകള്‍ ഉപയോഗിച്ച് ഭഗവാനെ ഉഴിയുന്നു. അവസാനം കല്‍പ്പൂരദീപം കാട്ടി പൂവുഴിഞ്ഞ് ദേവപാദത്തില്‍ സമര്‍പ്പിക്കുന്നു. ഈ ചടങ്ങാണ് ദീപാരാധന. ദീപാരാധന തന്നെ പലവിധത്തിലുണ്ട്. അലങ്കാര ദീപാരാധന, പന്തീരടി ദീപാരാധന ഉച്ചപൂജാ ദീപാരാധന, സന്ധ്യാദീപാരാധന, അത്താഴപൂജ ദീപാരാധന എന്നിങ്ങനെ ദീപാരാധനയ്ക്കു വിവിധ പേര്‍ നല്‍കിയിരിക്കുന്നു. ഓരോ ദീപാരാധനയുടെയും സവിശേഷതകള്‍ താഴെ കൊടുക്കുന്നു.

അലങ്കാര ദീപാരാധന

രാവിലെ അഭിഷേകം നടത്തിയശേഷം ദേവനെ അലങ്കരിച്ച് ത്രിമധുരം നേദിച്ച് പ്രീതിപ്പെടുത്തിയ ശേഷം നടത്തുന്ന ദീപാരാധനയാണിത്‌. ഈ ദീപാരാധന തൊഴുതാല്‍ മുന്‍ജന്മദോഷങ്ങള്‍ ഒക്കെ മാറുമെന്നാണ് വിശ്വാസം.

ഉഷപൂജാ ദീപാരാധന

ഉഷപൂജയുടെ അന്ത്യത്തില്‍ നടത്തുന്ന ഈ ദീപാരാധന തൊഴുന്നത് വിദ്യാവിജയത്തിനും ഉദ്യോഗലബ്ധിക്കും സഹായിക്കുന്നു.

എതൃത്തപൂജാ ദീപാരാധന

ക്ഷേത്രങ്ങളിലെ രണ്ടാമത്തെ പൂജയാണ് എതൃത്തപൂജ എന്നറിയപ്പെടുന്നത്. ഇതിന്റെ സമാപനവേളയില്‍ നടത്തുന്ന ദീപാരാധന ദര്‍ശനംകൊണ്ട് രോഗശാന്തിയും ആരോഗ്യസിദ്ധിയും ഉണ്ടാവുന്നു.

പന്തീരടിപൂജാ ദീപാരാധന

പന്തീരടിപൂജയ്ക്കൊടുവില്‍ നടത്തുന്ന ഈ ദീപാരാധന ദര്‍ശിച്ചാല്‍ ഐശ്വര്യ സമൃദ്ധിയും, ദാരിദ്ര്യശാന്തിയും, ധനലബ്ധിയും ഉണ്ടാകുന്നു.

ഉച്ചപൂജാ ദീപാരാധന

ഉച്ചയ്ക്ക് ദേവങ്കല്‍ അര്‍പ്പിക്കുന്ന ദീപാരാധനയാണ് ഉച്ച ദീപാരാധന. ഈ ദര്‍ശനം സര്‍വ്വ പാപങ്ങളും മാറ്റി നമുക്ക് ഐശ്വര്യം പ്രദാനം ചെയ്യുന്നു.

സന്ധ്യാ ദീപാരാധന

സന്ധ്യാനേരത്ത് നടത്തുന്ന ദീപാരാധനയാണിത്‌ ഈ ദീപാരാധന തൊഴുതാല്‍ സര്‍വ്വഐശ്വര്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം.

അത്താഴപൂജാ ദീപാരാധന

അത്താഴപൂജ നടത്തികഴിഞ്ഞ് നടത്തുന്ന ദീപാരാധനയാണിത്‌. ഈ ദീപാരാധന ദര്‍ശനപുണ്യം ദാമ്പത്യസൗഖ്യം പ്രദാനം ചെയ്യുന്നു.
Continue Reading…

സന്ധ്യാ പ്രാര്‍ഥനയുടെ പ്രസക്തി



കേരളത്തിന്റെ ഒരു പ്രത്യേകത യാണല്ലോ സന്ധ്യാ പ്രാര്‍ത്ഥന. നിലവിളക്ക് കൊളുത്തി വച്ചുള്ള പ്രാര്‍ഥനാ രീതി ഇന്ന് ഹിന്ദുക്കള്‍ മാത്രമല്ല ചെയ്യുത് വരുന്നത്. ഇത് തന്നെ സന്ധ്യാ സമയത്തെ ആ നിലവിളക്കിന്റെ സാന്നിധ്യം എത്ര മഹത്തരം ആണെന്നതിന്റെ തെളിവാണ്. നമ്മുടെയെല്ലാം സ്രഷ്ടാവും നമ്മെ നിയന്ത്രിക്കുന്ന ആ പരമാത്മാവ്‌ ഒരു വലിയ വെളിച്ചമാണ്. ആ വെളിച്ചത്തിന്റെ ചെറു കണികകളാണ് നമ്മുടെയുള്ളില്‍ വിളങ്ങുന്നതും. അങ്ങനെയുള്ള ഈശ്വരനാകുന്ന വെളിച്ചത്തിന്റെ പ്രതീകമാണ് നമ്മുടെ വിളക്ക്. സന്ധ്യാ സമയത്ത് നാമ ജപം കേരളത്തിന്റെ ഒരു ട്രേഡ് മാര്‍ക്ക്‌ ആയിരുന്നു ഒരു കാലത്ത്. പക്ഷെ ഇന്നത്തെ അവസ്ഥ പറയാതിരിക്കുകയാണ് ഭേദം. ഇന്ന് കേരളത്തില്‍ സന്ധ്യാ സമയത്ത് വീടുകളില്‍ നിന്നും ഉയരുന്നത് (എല്ലായിടത്തുമല്ല) ഈശ്വര മന്ത്രങ്ങള്‍ അല്ല! മറിച്ച് അട്ടഹാസങ്ങളും വെല്ലുവിളികളും കരച്ചിലും ആളുകളെ പരസ്പരം തമ്മിലടിപ്പിക്കാനുള്ള ഉപദേശങ്ങളും ഉപജാപങ്ങളുടെയും അവിഹിത ബന്ധങ്ങളുടെയും നിറം പിടിപ്പിച്ച കഥകളുമാണ്‌ - ഞാന്‍ പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല TV സീരിയലുകളുടെ ചാനല്‍ പ്രവാഹങ്ങളാണ്. നമ്മള്‍ പേരിനു ഒരു നിലവിളക്ക് കത്തിച്ചു വയ്ക്കും. കൂടെ ഒരു സീരിയലും. നിലവിളക്കിന്റെ മുന്നില്‍ പിന്നെ കേള്‍ക്കുന്നത് കൂട്ട "നിലവിളികള്‍"ആണ്. വിളക്ക് കത്തിക്കുന്ന സമയത്തെങ്കിലും TV നിര്‍ത്തിക്കൂടെ?
പൊതുവേ വീടുകളില്‍ ഒരു വിചാരം ഉള്ളത് സന്ധ്യാ നാമം കേവലം സ്ത്രീകളുടെയും കുട്ടികളുടെയും മാത്രം "ജോലി" ആണെന്നാണ്‌. വീട്ടിലെ പുരുഷന്മാര്‍ എന്തുകൊണ്ട് സന്ധ്യാനാമം ചൊല്ലുന്നില്ല?(ഞാന്‍ കാടടച്ചു വെടിവയ്കുകാണെന്ന് വിചാരിക്കരുത്, ചെയ്യാത്തവരെ മാത്രമാണ് ഉദ്ദേശിക്കുന്നത്)
നമ്മുടെയെല്ലാം ജീവന്റെ അടിസ്ഥാനമായ ഈശ്വരനോട് കൂടുതല്‍ അടുത്ത് ജീവിക്കാന്‍ കിട്ടുന്ന ഒരു അവസരമാണ് പ്രാര്‍ത്ഥന സമയം. മനസ്സിനെ ഏകാഗ്രമാക്കി നിര്‍ത്തി തന്നെ തന്നെ ഈശ്വരന് അര്‍പ്പിച്ചു കൊണ്ട് ചെയ്യുന്ന പ്രാര്‍ഥനയാണ് ഏറ്റവും ഉത്തമം എന്ന് ഗുരുദേവന്‍ ആത്മോപദേശ ശതകത്തിലെ 29 ആം ശ്ലോകത്തില്‍ പറയുന്നത് നോക്കൂ:

മനമലര്‍ കൊയ്ത്തു മഹേശ പൂജ ചെയ്യും
മനുജന് മറ്റൊരു വേല ചെയ്യ്തിടെന്ട
വനമലര്‍ കൊയ്തുമതല്ലയായ്കില്‍ മായാ
മനുവുരുമിട്ടു മിരിക്കില്‍ മായ മാറും"

ജഗദീശ്വരന്റെ ഉത്തമ പൂജക്ക്‌ ഏറ്റവും നല്ലത് തന്നെതന്നെഈശ്വരന് ഒരു പുഷ്പം അര്‍പ്പിക്കുന്നതിനു സമാനമായി അര്‍പ്പിച്ചു കൊണ്ട്ചെയ്യുന്ന പൂജആണെന്നാണ്‌. അങ്ങിനെയുള്ള പ്രാര്‍ത്ഥന നാം കേവലംനമ്മുടെമാത്രം സുഖത്തിനും സുഭിക്ഷതക്കും വേണ്ടി മാത്രമല്ല "ലോകാ സമസ്താ സുഖിനോ ഭവന്തു" എന്നാ വിശാല ആഗ്രഹത്തോടെ ചെയ്യുമ്പോള്‍ നമ്മുടെപ്രാര്‍ഥനയുടെ അര്‍ത്ഥവും വ്യാപ്തിയും ഫലവും പതിന്‍ മടങ്ങ്‌ വര്‍ധിക്കുന്നു.

എല്ലാവര്ക്കും സന്ധ്യാ സമയത്ത് വീട്ടില്‍ എത്താന്‍ സാധിക്കുകയില്ല.ദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍, വ്യവസായ വാണിജ്യ മേഘലയിലും മറ്റു സേവന മേഘലകളിലും ജോലി ചെയ്യുന്നവര്‍ ഒക്കെയും പക്ഷെ സൌകര്യ പ്രദമായ സമയം ദിവസവും പ്രാര്‍ത്ഥനക്കായി മാറ്റി വയ്ക്കേണ്ടതാണ്. കുടുംബാഗങ്ങലെല്ലാം കൂടി ഒരുമിച്ചു ഈശ്വരനെ സ്മരിക്കുമ്പോള്‍ ആ കുടുംബത്തിലെ ഈശ്വര ചൈതന്യം കൂടുതല്‍ തെളിമയുള്ളതാകുന്നു.അത് നമ്മുടെ ജീവിതചര്യ ആകുമ്പോള്‍ "അപരന് വേണ്ടി അഹര്‍ന്നിശം കൃപണത വിട്ടു പ്രയത്നം ചെയാനുള്ള കൃപ" നമ്മളില്‍ ഉണ്ടാകും. സന്ധ്യാ നേരത്ത് നമ്മുടെ ഭവനങ്ങള്‍ ഈശ്വര മന്ത്രങ്ങളാല്‍ അനുഗ്രഹീതമാകുവാനും ജഗദീശ്വരന്റെസാന്നിധ്യം ഏവര്‍ക്കും അനുഭവിച്ച റിയാനും കഴിയുമാറാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

സന്ധ്യാദീപം നമോസ്തുതേ...
Continue Reading…

ശ്രീകൃഷ്ണലീലകള്‍



കണ്ണന് യശോദാമ്മയെപ്പോലെ തന്നെ പ്രിയപ്പെട്ടവളായിരുന്നു ദേവകീദേവിയും...
കണ്ണന്‍ സ്വയംവരമൊക്കെ, കഴിഞ്ഞ്,രുഗ്മിണീദേവിയേയും കൊണ്ട് ദേവകീദേവിയെ കണ്ട് അനുഗ്രഹം വാങ്ങാനായി ചെന്നു.
അപ്പോള്‍ ഏതൊരമ്മയെയും പോലെ ദേവകീദേവിയും തന്ടെ പരിഭവമറിയിച്ചു...
പെറ്റമ്മയായിട്ടും കണ്ണന്ടെ ബാലലീലകള്‍ ഒന്നുംതന്നെ കാണാനോ ആസ്വദിക്കാനോ കഴിഞ്ഞിട്ടില്ലല്ലോ!!
"കണ്ണാ നീയാടിയ ലീലകള്‍ ഒന്നൂടി ആടൂല്ലേ??..." ദേവകീദേവിക്കും പരിഭവമായി ചോദ്യം അത് തന്നെയായിരുന്നു.....
ഭക്തരുടെ പരിഭവം കേട്ടാല്‍ തന്നെ കാരുണ്യം ചൊരിയുന്ന ആ ഭക്തവത്സലന് അത് കേട്ടു നില്‍ക്കാന്‍ കഴിയുമെന്ന് തോന്നുന്നുണ്ടോ??
കണ്ണന്‍ ഉടനെ തന്ടെ പെറ്റമ്മക്കുവേണ്ടി ആ ബാലലീലകളെല്ലാം ഒന്നൊഴിയാതെ വീണ്ടും ആടി --പൂതനാമോക്ഷം,യശോദക്ക് വായില്‍ വിശ്വരൂപദര്‍ശനം, ഉല്ലൂഖലബന്ധനം,
കാളിയമര്‍ദനം,രാസലീലകള്‍....ഒന്നും ബാക്കിവക്കാതെ അതെല്ലാം വേണ്ടും ആടി; കണ്ണന്‍ ദേവകീദേവിക്കായി...
അപ്പോള്‍ ഇതെല്ലാം കണ്ടു നിന്ന രുഗ്മിണീദേവിക്കും വന്നു പരിഭവം...അമ്മക്ക് മാത്രം ഇതെല്ലാം കാട്ടിക്കൊടുത്തില്ല്യെ??
അപ്പോള്‍ രുഗ്മിണീദേവിയുടെ പരിഭവം കണ്ണന്‍ തീര്‍ത്തത് എങ്ങനെയാണെന്നോ?
താന്‍ ആടിയ ലീലകളില്‍ ഏറ്റവും ഹൃദ്യമായ ഒരു ലീലയുടെ ബിംബം സമ്മാനിച്ച്‌ കൊണ്ട്!!!
തൈരിന്ടെ കലം ഉടച്ച ശേഷം ആ കടകോല്‍ പിടിച്ചു നില്‍ക്കുന്ന ഉണ്ണിക്കണ്ണന്ടെ മനോഹരമായ ഒരു വിഗ്രഹമായിരുന്നു അത് -ഇടതു കയ്യില്‍ തൈര്കടഞ്ഞിരുന്ന ആ കയറുമുണ്ട്‌!!
അങ്ങനെ രുഗ്മിണീദേവിക്ക് ആ വിഗ്രഹം ഏറെ പ്രിയപ്പെട്ടതായി...
രുഗ്മിണീദേവി ഈ വിഗ്രഹം എന്നും പൂജിക്കാന്‍ തുടങ്ങി.
ആ ചൈതന്യവത്തായ വിഗ്രഹം ഇന്ന് നമുക്ക് കാണാം --ഉടുപ്പി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍!!!!
സര്‍വം ശ്രീകൃഷ്ണാര്‍പ്പണമസ്തു
Continue Reading…

വീരഭദ്രൻ



ഹിന്ദു വിശ്വാസപ്രകാരം, 'വീരഭദ്രൻ' ശിവന്റെ
കോപത്തിൽ നിന്ന് സൃഷ്ടിക്കപ്പെട്ട ഒരു അതിമാനുഷനാണ്. ശിവപത്നിയായ ദാക്ഷായണി (സതി) ദക്ഷൻ നടത്തിയ യജ്ഞത്തിൽ വച്ച് തന്റെ പിതാവായ ദക്ഷനിൽ നിന്നേറ്റ അപമാനം മൂലം അഗ്നിപ്രവേശം
ചെയ്തതറിഞ്ഞ ശിവന്റെ കോപത്തിൽ നിന്നാണ് വീരഭദ്രൻ ജനിക്കുന്നത്.
വീരഭദ്രനൊപ്പം ജന്മം കൊണ്ട, ഭദ്രന്റെ പങ്കാളി ഭദ്രകാളി, പ്രകൃതിസ്വരൂപിണിയായ ദേവിയുടെ കോപത്തിൽ നിന്ന് ജന്മം കൊണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. വീരഭദ്രൻ അറിയപ്പെടുന്നത്
ശിവനുവേണ്ടി ദേവന്മാരോട് പോലും പോരാടുകയും
ദ്വാദശാദിത്യന്മാരിലെ ഭഗനെ അന്ധനാക്കുകയും പൂഷണന്റെ ദന്തങ്ങൾ അടിച്ചുടയ്ക്കുകയും ചെയ്ത വീരയോദ്ധാവായാണ്. വീരഭദ്രന്റെ വീര്യവും ശക്തിയും കണ്ട് ഭയന്ന് മറ്റു ദേവന്മാർ യുദ്ധക്കളം വിട്ടോടി.
വീരഭദ്രൻ മുഖ്യപ്രതിഷ്ഠയായുള്ള ഒരു ക്ഷേത്രം ഉത്തരാഖണ്ഡിലെ ഋഷികേശിനടുത്തുള്ള വീരഭദ്രൻ എന്ന പട്ടണത്തിൽ ഉണ്ട്. അതേപോലെ തന്നെ തമിഴ്നാട്ടിലെ പേരാമ്പല്ലൂർ ജില്ലയിലെ പശുമ്പാലൂർ എന്ന
സ്ഥലത്തും ഒരു വീരഭദ്രക്ഷേത്രമുണ്ട്.

ആവിർഭാവം

പ്രജാപതികളിൽ പ്രമുഖനായ ദക്ഷന്റെ ഇളയ പുത്രിയായിരുന്നു ദാക്ഷായണി എന്നും വിളിക്കപ്പെട്ടിരുന്ന സതി. യൗവനമെത്തിയ സതി പരമേശ്വരനായ ശിവനെ തന്റെ പതിയായി മനസിൽ വരിച്ച്
രഹസ്യമായി പൂജിച്ചു പോന്നിരുന്നു. തന്റെ അധികാരത്തിൽ പ്രമത്തനായ ദക്ഷൻ, മകളായ സതിയുടെ സ്വയംവരത്തിനു
ശിവനെ ഒഴികെ മറ്റെല്ലാ ദേവന്മാരെയും രാജകുമാരന്മാരെയും ക്ഷണിച്ചു.
എന്നാൽ സതി തന്റെ സ്വയംവരമാല്യം ശിവന്റെ നാമം ഉച്ചത്തിൽ വിളിച്ചുകൊണ്ട് വായുവിലേക്കെറിഞ്ഞു. സ്വയംവരത്തിന്റെ
നിയമങ്ങളനുസരിച്ച് ദക്ഷനു മകളെ ശിവനു വിവാഹം ചെയ്തു നൽകുകയല്ലാതെ മറ്റു മാർഗമില്ലായിരുന്നു. ഇത് മൂലം ശിവനോട് പക തോന്നിയ ദക്ഷൻ, ശിവനെ അപമാനിക്കാനായി ഒരു മഹാ യാഗം നടത്താൻ തീരുമാനിച്ചു. യജ്ഞത്തിൽ പങ്കെടുക്കാൻ ശിവനെ ഒഴിവാക്കി മറ്റെല്ലാ ദേവന്മാരെയും ഋഷിമാരെയും ക്ഷണിച്ചു. മനഃപൂർവ്വമുള്ള ഈ അവഗണനയിൽ ക്രുദ്ധയായ സതി ദക്ഷനോട് യാഗശാലയിൽ എത്താനും തന്റെ പിതാവായ ദക്ഷനോട് നേരിട്ട് ഇതിനെ പറ്റി ചോദ്യം ചെയ്യാനും തീരുമാനിക്കുന്നു. എന്നാൽ യാഗശാലയിൽ വച്ച് ദക്ഷൻ ശിവനെയും ശിവപത്നിയായ തന്റെ പുത്രിയെയും അപമാനിച്ച് സംസാരിക്കുന്നു.
തന്റെ ഭർത്താവിനെ അപമാനിച്ചുള്ള സംസാരത്തിൽ അതീവ ക്രുദ്ധയായ സതി, മുറിവേറ്റ തന്റെ ആത്മാഭിമാനത്തിന്റെ രോഷത്തിൽ,
ആത്മീയതേജസിനാൽ സ്വയം ദഹിപ്പിക്കുന്നു. മരിക്കും മുൻപ് ദക്ഷനെ ശപിക്കുകയും ചെയ്യുന്നു. സതി ആത്മാഹൂതി ചെയ്ത വിവരമറിഞ്ഞ ശിവൻ അതീവ ക്രുദ്ധനാകുകയും രോഷം കൊണ്ട് തന്റെ ജട പറിച്ച്
കൈലാസത്തിലെറിയുകയും ചെയ്യുന്നു. തേജോരൂപമായ ആ
ജടാശകലത്തിൽ നിന്നും ആയിരം കൈകളോടെയും ഭീമാകാര
രൂപത്തോടെയും മൂന്ന് കണ്ണുകളോടെയും കപാലമാലകളണിഞ്ഞു വിവിധ ആയുധങ്ങൾ ധരിച്ചും അജ്ഞാന നാശകനായ വീരഭദ്രൻ
ഉടലെടുക്കുന്നു. അധർമ്മത്തെ നശിപ്പിക്കാനുള്ള വീരഭദ്രന്റെ ചുമതലയിൽ സഹായിക്കാൻ, ശക്തിരൂപിണിയായ ദേവി ഭദ്രകാളിയായി അവതരിച്ചു.
Continue Reading…

ശ്രീ കാലഭൈരവദേവന്‍



ഭൈരവമൂര്‍ത്തികളില്‍ കാലരൂപത്തിലുള്ള പ്രധാനമൂര്‍ത്തിയാണ്‌ കാലഭൈരവന്‍. കാശിയിലാണ്‌ പ്രധാന കാലഭൈരവക്ഷേത്രം സ്‌ഥിതി ചെയ്യുന്നത്‌. കാശിക്ഷേത്രനഗരത്തിന്റെ മുഖ്യകാവല്‍ ദൈവമാകുന്നു കാലഭൈരവന്‍.. , പൂര്‍ണ്ണനഗ്നരൂപനും ദേഹം മുഴുവന്‍ സര്‍പ്പങ്ങളാല്‍ ചുറ്റപ്പെട്ടവനും ത്രിശൂലം, ഉടുക്ക്‌, പാശം, കപാലം എന്നിവ ധരിച്ചവനും കപാലമാല അണിഞ്ഞവനും നായ്‌ വാഹനനുമായ കാലധര്‍മ്മ സംരക്ഷണമൂര്‍ത്തിയാണ്‌ ശ്രീ കാലഭൈരവദേവന്‍.
ശ്രീ കാലഭൈരവദേവനായി ശ്രീപരമേശ്വദേവന്‍ അവതരിക്കുന്ന കഥ. ബ്രഹ്‌മാവ്‌ തന്റെ സൃഷ്‌ടിയിലുള്ള അഹങ്കാര മതിഭ്രമം നിമിത്തം സാക്ഷാല്‍ ശ്രീവിശ്വനാഥ ഭഗവാനെ; കോടാനുകോടി ബ്രഹ്‌മാണ്ഡങ്ങളെ സൃഷ്‌ടിച്ചവനും രക്ഷിക്കുന്നവനും അവസാനം സംഹരിക്കുന്നവനുമായ ശ്രീ വിശ്വനാഥദേവനെ തന്നെ നിന്ദിക്കുവാന്‍ തുടങ്ങി. അപ്പോള്‍ ബ്രഹ്‌മാവിനെ വീണ്ടെടുക്കുവാന്‍വേണ്ടി വിശ്വനാഥഭഗവാന്റെ അഘോരഭാവത്തില്‍നിന്ന്‌ അവതാരം ചെയ്‌ത മൂര്‍ത്തിയാണ്‌ ശ്രീ കാലഭൈരവദേവന്‍.

ശ്രീ കാലഭൈരവദേവന്‍ തന്റെ നഖങ്ങളാല്‍ ബ്രഹ്‌മാവിന്റെ ഊര്‍ദ്ധ്വമുഖമായ അഞ്ചാമത്തെ തല നുള്ളിയെടുത്തു എന്നാണ്‌ പുരാണം. വിധികര്‍ത്താവായ ബ്രഹ്‌മദേവന്റെ തലവിധിയെ തന്നെ മാറ്റിമറിച്ച ശിവഭഗവാന്റെ അവതാരമാണ്‌ ശ്രീ കാലഭൈരവദേവന്‍. ഭൂലോകവാസികളായ മനുഷ്യരുടെയെല്ലാം തലവിധിയെത്തന്നെ മാറ്റിയെഴുതി അനുകൂലമാക്കാന്‍ ശ്രീ കാലഭൈരവദേവനെ ആരാധിച്ചാല്‍ മതിയാകും. ശ്രീ കാലഭൈരവദേവന്റെ അനുഗ്രഹം ലഭിക്കുവാന്‍ ശ്രീ കാശി വിശ്വനാഥഭഗവാനെ സ്‌തുതിച്ച്‌ പ്രസന്നനാക്കിയാല്‍ മാത്രമേ സാധിക്കൂ. കാലഭൈരവദേവന്റെ ശക്‌തി ദേവിയാകുന്നു; കാലഭൈരവിദേവി.

കാലസംഗീതത്തില്‍ എപ്പോഴും മുഴുകിയിരിക്കുന്നവനും കാലനിര്‍ണ്ണയത്തിന്റെ മുഖ്യകേന്ദ്രവുമായ കാലഭൈരവദേവനാണ്‌ നമ്മുടെ ഗ്രാമകാവല്‍ ദേവതമുതല്‍ പ്രപഞ്ചമാകുന്ന മഹാക്ഷേത്രത്തിന്റെയും മഹാകാവല്‍ ദൈവം. എല്ലാ കാവല്‍ദേവതകളും ധര്‍മ്മദേവതകളും കാലഭൈരവനില്‍നിന്നും കാലഭൈരവിയില്‍നിന്നുമുള്ള അംശദേവതകളാണ്‌. കാലഭൈരവാഷ്‌ടകവും കാലഭൈരവ മൂലമന്ത്രവും ജപിച്ച്‌ പൂജിച്ച ഏലസ്‌ നമ്മുടെ കൈയിലോ, കഴുത്തിലോ, ദേഹത്തോ, പോക്കറ്റിലോ, പഴ്‌സിലോ സൂക്ഷിച്ചാല്‍ കാലനും ആ വ്യക്‌തിയെ തൊടാതെ മാറിനില്‍ക്കുമെന്നാണ്‌ പഴമൊഴി. ജാതകവശാലുള്ള ശനി, രാഹു, കേതു, ചൊവ്വ തുടങ്ങിയ ഗ്രഹങ്ങള്‍ ദോഷം ചെയ്യുന്ന സമയത്തിനും ദുര്‍ഗ്രഹദേവതാദോഷങ്ങള്‍ക്കും അകാലമൃത്യുദോഷം, യാത്രാദോഷം, വിളിദോഷം, ദൃഷ്‌ടിദോഷം തുടങ്ങിയ അനേകം പ്രശ്‌നങ്ങള്‍ക്കും കാലഭൈരവമഹാമന്ത്രം അഭിമന്ത്രിച്ച ചരട്‌ ഭസ്‌മം ഇവ ദേഹത്ത്‌ ധരിച്ചാല്‍ കാലഭൈരമൂര്‍ത്തിയുടെ അനുഗ്രഹത്താല്‍ ആ വ്യക്‌തി എത്ര കടുത്ത ആപത്തില്‍നിന്നും രക്ഷപ്രാപിക്കും.

ശ്രീ മഹാകാലഭൈരവമൂര്‍ത്തിയെ മനസ്സാ സ്‌മരിച്ചുകൊണ്ട്‌ ശ്രീ ആദിശങ്കരാചര്യ സ്വാമികള്‍ എഴുതിയ കാലഭൈരവാഷ്‌ടകം നിത്യവും ജപിക്കുക. ശോകം, ദീനത, ലോഭം, കോപം, താപം എന്നിവ ഇല്ലാതാക്കി അറിവും മോക്ഷവും ലഭിക്കും. ശ്രീ കാലഭൈരവാഷ്‌ടകത്തിന്റെയും മന്ത്രത്തിന്റെയും മഹിമയാണ്‌ മുകളില്‍ വിവരിച്ചത്‌.
ഇനി ഭൈരവയന്ത്രത്തിന്റെ മഹിമയെപ്പറ്റി വിവരിക്കാം. ആപദുദ്ധാരകമായ ഭൈരവയന്ത്രം ധരിച്ചാല്‍ ഭയം, അപമൃത്യു എന്നിവയുണ്ടാകുകയില്ല. സര്‍വ്വവിധ സമ്പത്തുകളും അഭീഷ്‌ടസിദ്ധികളും ഉണ്ടാകുന്നതാണ്‌. ഗ്രഹദോഷങ്ങളോ, ശത്രുപീഡകളോ ഉണ്ടാകുകയുമില്ല. ഭരണാധികാരികള്‍ക്ക്‌ സകലവിധ വിജയങ്ങളും ഉണ്ടാകുന്നതാണ്‌. ആപത്തുകളെ ഇല്ലാതാക്കുന്നതിന്‌ തന്ത്രവിധികളില്‍ ഏറ്റവും ശ്രേഷ്‌ഠമാണ്‌ ഭൈരവയന്ത്രം. ആപത്തുകളില്‍നിന്ന്‌ രക്ഷനേടാന്‍ ശ്രീ കാലഭൈരവദേവനെ ഭജിക്കുക. ശ്രീ കാലഭൈരവ മഹിമ വര്‍ണ്ണിച്ചാലും വര്‍ണ്ണിച്ചാലും തീരില്ല. സര്‍വ്വവിധ കാലദോഷങ്ങള്‍ക്കും ഭൂത, പ്രേത, ശത്രുദോഷങ്ങള്‍ക്കും ഭയം, ഉന്മാദം, അപസ്‌മാരം അലസത, ശ്രദ്ധക്കുറവ്‌, വ്യവഹാരദോഷം, ആയുര്‍ദോഷം, വിട്ടുമാറാത്ത രോഗങ്ങള്‍, വാസ്‌തുദോഷങ്ങള്‍ തുടങ്ങി ജാതിമതഭേദമന്യേ എല്ലാവരുടേയും പ്രശ്‌നങ്ങളും കാലഭൈരവപൂജയും വഴിപാടുകളും കൊണ്ടുമാറും കാലഭൈരവപൂജയാല്‍ സര്‍വ്വവിധ ആപത്തുകളും മാറ്റാം.
Continue Reading…

പരബ്രഹ്മം.

ഹൈന്ദവദർശനമനുസരിച്ച് പ്രപഞ്ചം മുഴുവനും നിറഞ്ഞുനിൽക്കുന്ന ചൈതന്യധാരയാണ് ബ്രഹ്മം പ്രപഞ്ചത്തിലുള്ള എല്ലാം ബ്രഹ്മത്തിന്റെ വിവിധ രൂപങ്ങളത്രെ. ബ്രഹ്മം അനന്തവും എങ്ങും നിറഞ്ഞുനിൽക്കുന്നതുമായ ശക്തിയാണ്. എല്ലാം ബ്രഹ്മത്തിൽനിന്ന് ഉണ്ടാകുന്നു. നിലനിൽക്കുമ്പോഴും ബ്രഹ്മത്തിന്റെ ഭാഗം തന്നെ. നശിക്കുമ്പോഴും ബ്രഹ്മത്തിലേക്ക് പോകന്നു. ഹിന്ദു ദർശനമനുസരിച്ച് ഈ വിശ്വത്തിന്റെ പരമസത്യമാണ് ബ്രഹ്മം. വിശ്വത്തിന്റെ കാരണവും കാര്യവും ബ്രഹ്മം തന്നെ. ബ്രഹ്മത്തിൽ നിന്നാണ് വിശ്വത്തിന്റെ ഉത്പത്തി. വിശ്വം ബ്രഹ്മത്തിൽ അധാരിതമാണ്. ഒടുവിൽ എല്ലാം ബ്രഹ്മത്തിൽ വിലീനമാവുകയും ചെയ്യുന്നു. ബ്രഹ്മം സ്വയം പരമജ്ഞാനം ആകുന്നു. പ്രകാശമാകുന്നു. നിരാകാരവും അനന്തവും നിത്യവും ശാശ്വതവും സർ‌വവ്യാപിയുമാണ് ബ്രഹ്മം. സൃഷ്ടി-സ്ഥിതി-വിനാശങ്ങൾ ബ്രഹ്മത്തിൽ മേളിക്കുന്നു.

പരബ്രഹ്മം
നിർഗുണവും അസീമവുമായ ബ്രഹ്മത്തിന്റെ രൂപം. അനന്തമായ സത്യം, അനന്തമായ ചിത്തം, അനന്തമായ ആനന്ദം - അതാണ് പരബ്രഹ്മം.

അപരബ്രഹ്മം
ഗുണങ്ങളോടുകൂടിയ ബ്രഹ്മത്തിന്റെ രൂപമാണ് അപരബ്രഹ്മം. ബ്രഹ്മത്തെ പല രൂപം നൽകി പൂജിക്കുന്നു, ആരാധിക്കുന്നു
Continue Reading…

ധ്യാനത്തിന്‍റെ ഫലം



സങ്കല്‍പ്പത്തിലുള്ള വ്യക്തിയെയല്ല, യഥാര്‍ത്ഥത്തിലുള്ള സ്വന്തം രൂപത്തെ തിരിച്ചറിയാന്‍ ധ്യാനത്തിലൂടെ കഴിയും. നിങ്ങളില്‍ നിശബ്ദയുണ്ട്‌. നിങ്ങളുടെ സങ്കല്‍പ്പവ്യക്തി നിശബ്ദതയില്ലാത്ത ബഹളം നിറഞ്ഞയാളാണ്‌. കുറവുകളുള്ള സങ്കല്‍പവ്യക്തി നിറഞ്ഞ ഒരാളില്‍ നിന്ന്‌ വ്യത്യസ്തനാണ്‌. മനസ്സിനുള്ളിലെ നിശബ്ദത ഒരിക്കല്‍ അനുഭവിച്ചറിഞ്ഞാല്‍ നിങ്ങള്‍ ഹിമാലയകെടുമുടിയില്‍ എത്തിയെന്ന്‌ പറയാം.
ഹിമാലയപര്‍വ്വതത്തിലെ നിശബ്ദതയെ മറ്റ്‌ പര്‍വ്വതങ്ങളിലെ നിശബ്ദതയുമായി താരതമ്യം ചെയ്തു നോക്കൂ. ഹിമാലയത്തിലെ നിശബ്ദത വ്യത്യസ്തമാണ്‌. കാരണം അത്‌ പരിശുദ്ധമാണ്‌. അതില്‍ സംഗീതം നിറഞ്ഞിരിക്കുന്നു. കാരണം പറയാം. മഹാന്മാരായ സന്യാസിമാര്‍ അവിടെയിരുന്ന്‌ തപസ്സുചെയ്തിട്ടുണ്ട്‌. അവരുടെ ഉള്ളിലെ ശാന്തി പുറത്തേക്കൊഴുകിയതാണ്‌ഹ്ള
മനസ്സിനകത്തെ നിശബ്ദത കണ്ടെത്തിക്കഴിഞ്ഞാല്‍ നിങ്ങളുടെ രാത്രിയും പകല്‍ പോലെയാകും. എല്ലാത്തിനും എല്ലായ്പ്പോഴും വ്യക്തതയുണ്ടാകും. നിങ്ങളുടെ മരണം ജീവിതമാകും. നിങ്ങളുടെ സങ്കടങ്ങള്‍ സന്തോഷമാകും. വേദനിപ്പിക്കുന്നതാണെന്ന്‌ നിങ്ങള്‍ കരുതിയവയൊക്കെ സന്തോഷിപ്പിക്കുന്നതായി മാറും.
നിശബ്ദതയുടെ അനുഭവം അഹംഭാവത്തെ അലിയിച്ചുകളയും. അഹംഭാവം തടവറകള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. അബോധമനസ്സും തടവറകള്‍ സൃഷ്ടിക്കുന്നു. ധ്യാനത്തിന്റെ പരിണതഫലമാണ്‌ ഈ തടവറയില്‍ നിന്നുള്ള മോചനം. അപ്പോള്‍ ഈശ്വരന്‍ ഒരു സങ്കല്‍പമല്ല, ഒരനുഭവമായി മാറുന്നു.
അതിനായി സ്വയം യോഗ്യതയുള്ളവരാക്കുകയും തയ്യാറെടുക്കുകയും വേണം. ഈശ്വരന്‍ വരുന്നത്‌ പല വഴികളിലൂടെയായിരിക്കും. മനസ്സ്‌ ശബ്ദമുഖരിതവും അസ്വസ്ഥവുമാണെങ്കില്‍ നിങ്ങള്‍ക്ക്‌ അദ്ദേഹത്തെ കേള്‍ക്കാന്‍ കഴിയുകയില്ല. ഈശ്വരനെ അറിഞ്ഞാല്‍ നിങ്ങള്‍ സ്വയം അലിഞ്ഞുപോകും. നദി സമുദ്രത്തില്‍ ലയിക്കുതുപോലേയാണിത്‌. ഈശ്വരന്‍ നിങ്ങളുടെ വാതില്‍ക്കല്‍ വന്ന്‌ മുട്ടിവിളിക്കുന്നത്‌ കാറ്റിന്റെ രൂപത്തിലാകാം, പക്ഷികളിലൂടെയാകാം, നമുക്കറിയാത്ത പല വഴികളിലൂടെയുമാകാം.
അറിയാത്ത എന്തും ഭയമായി മാറാം. അവസരങ്ങള്‍ വരുമ്പോള്‍ ഭയം ഇല്ലാതാകുന്നു. തിരച്ചിലിന്‌ ശേഷം വേണ്ടത്‌ കണ്ടെത്തണം. ഇതിനായി സ്വയം സമര്‍പ്പിക്കണം. സമര്‍പ്പിക്കുന്ന വിദ്യ നിങ്ങള്‍ക്കറിയാമെങ്കില്‍ സന്തോഷം നേടാന്‍ സാധിക്കും. സമര്‍പ്പണമല്ലാതെ മറ്റൊന്നും തൃപ്തിപ്പെടുത്തുകയില്ല.
സ്വന്തം കാര്യങ്ങളെയും പ്രതീക്ഷകളെയും ഉപേക്ഷിക്കുകയാണ്‌ സമര്‍പ്പിക്കുക എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. യാഥാര്‍ത്ഥ്യം നിങ്ങളിലേക്ക്‌ പ്രവേശിക്കുന്നതിന്‌ ഈ പ്രതീക്ഷകള്‍ ഒരു തടസ്സമായി ഭവിക്കാം. ഈശ്വരന്റെ പ്രവേശനത്തിനായി സ്വന്തം സാന്നിധ്യമൊരുക്കുകയാണ്‌ യഥാര്‍ത്ഥ പ്രാര്‍ത്ഥന.
Continue Reading…

സത്യനാരായണബലി

സത്യനാരായണബലി

ദക്ഷിണതാന്ത്രികവിധികളില്‍ അത്യപൂര്‍വ്വമായ ചടങ്ങാണ് മഹാസത്യനാരായണബലിയെന്നു അറിയപ്പെടുന്നത്. വിഷ്ണു ഭഗവാന്റെ വിരാട് പുരുഷഭാവമാണ്. സത്യനാരായണ സ്വാമി. സദാശിവമൃത്യുഞ്ജയഭാവവും ആദിനാരായണമൂര്‍ത്തീഭാവവും മഹാമായ ചൈതന്യവും ലയിച്ചു ചേര്‍ന്ന മൂര്‍ത്തീഭാവമാണ് സത്യനാരായണസ്വാമിയെന്നു അറിയപ്പെടുന്നത്. ശൈവ - വൈഷ്ണവ - ശാക്തേയഭാവങ്ങള്‍ ലയിച്ചു ചേര്‍ന്നതാണ് ഈ ദര്‍ശനം അതിനാല്‍ ഉപാസകര്‍ക്ക് സര്‍വ്വാഭീഷ്ട പ്രദായകമാണ് . സര്‍വ്വവിധ പ്രയാസങ്ങളും നീക്കം ചെയ്തു സകല ശോകങ്ങളും അകറ്റി ആനന്ദം പ്രദാനം ചെയ്യുന്നതാണ് സത്യനാരായണ സ്വാമിയുടെ ഉപാസന എന്നത് ആഗമതന്ത്രങ്ങളില്‍ പ്രസിദ്ധമാകുന്നു. ഏതുകാലത്തും ഏതെല്ലാം സാഹചര്യത്തിലും എവിടെയും ആര്‍ക്കും അനുഷ്ടിക്കാവുന്നതും അതി വിശിഷ്ടവുമായ പ്രാധാന പൂജാചടങ്ങാണ് സത്യനാരായണബലി.

"സത്യനാരായണ പൂജനടത്തിയാല്‍
നിത്യലക്ഷ്മി സാന്നിധ്യം ഫലം"

എന്നാണ് നാരായണ തന്ത്രം പറയുന്നത്. സത്യപ്രധാനമായ ഈ അനുഷ്ടാനച്ചടങ്ങ്‌ ആര് നടത്തുന്നുവോ അവരോടു കൂടെ നിത്യവും ലക്ഷ്മീസാന്നിധ്യം ഉപയുക്തമാകുന്നു.അതായത് സകലവിധ ഐശ്വര്യങ്ങളും അവര്‍ക്ക് എന്നും ലഭ്യമാകുന്നു എന്ന് ചുരുക്കം.
Continue Reading…

കുരുക്ഷേത്ര യുദ്ധം

കുരുക്ഷേത്ര യുദ്ധം ആരംഭം കുറിച്ച നാൾ ദുര്യോധനൻ സ്വമാതാവായ ഗാന്ധാരിയോട് ആശീർവാദംതേടി അന്തപുരത്തിലെത്തി.

കാൽതൊട്ട് വണങ്ങിയ മകന്റെ നെറുകയിൽ കൈവച്ച് ആ മാതാവ് പറഞ്ഞത് ' വിജയീ ഭവ' എന്നായിരുന്നില്ല,

'യതോ ധർമ്മസ്തതോ ജയ
(ധർമ്മം വിജയിക്കട്ടെ)
എന്നാണ്.

സ്വന്തം മക്കൾ ഓരോരുത്തരായി മരിച്ച വാർത്ത കേട്ടപ്പോഴും,
മകൻ പരാജയത്തിലേക്ക് പതിക്കുന്ന സത്യം തിരിച്ചറിഞ്ഞിട്ടും ആ വാക്യത്തിന് യുദ്ധം നീണ്ട 18 ദിവസങ്ങളിലും മാറ്റമുണ്ടായില്ല.

സ്വമാതാവ് ഒരു ദിവസം പോലും താൻ വിജയിക്കട്ടെ എന്ന് പറയാതിരിന്നിട്ടും 18 ദിവസവും ആ മാതാവിന്റെ കാൽതൊട്ട് ആശീർവാദം വാങ്ങാതെ ദുര്യോധനനും പടയ്ക്കിറങ്ങിയില്ല.

പതിവ്രതാ രത്നമായിരുന്ന തന്റെ ഒരു ആശീർവാദം മകനെ വിജയത്തിലെത്തിക്കുമെന്നറിഞ്ഞിട്ടും "ധർമ്മം ജയിക്കട്ടെ" എന്നു മാത്രം പറഞ്ഞ മാതാക്കന്മാരും,
സ്വന്തം പരാജയ ഉറപ്പാക്കിയിട്ടും ഒരുനാൾ പോലും തനിക്ക് വിജയം നേരാത്ത മാതാവിന്റെ കാൽതൊട്ട് വണങ്ങാൻ മടിക്കാത്ത പുത്രന്മാരുടെയും പരമ്പരയാണ് നമ്മുടെ ഭാരതം.!....
ഹരി ഓം....
Continue Reading…

നാമജപം

🐚🍃നാമജപത്തിന് പ്രത്യേകം സമയം നോക്കേണ്ട ആവശ്യമില്ല ശുദ്ധിപോലും നോക്കണ്ട ...കാരണം നമ്മളെ ശുദ്ധീകരിക്കുന്നതാണ് നാമം ...ഒരാള്‍ ചൊല്ലുന്ന നാമം ഉച്ചത്തിലാണെങ്കിൽ അത് ചുറ്റുപാടും ശുദ്ധമാക്കുന്നു ...പൂന്താനം പറയുന്ന പോലെ സ്വപ്നത്തിൽ താനറിയാതെ എങ്കിലും നാമം ചൊല്ലിയാൽ അതിന്റെ പുണ്യം കിട്ടും നാമജപത്തിലൂടെ മനഃശുദ്ധിയുണ്ടാകും നാമജപം പാപനാശനത്തിനുള്ള ഒരു സിദ്ധൌഷധമാണ് എന്തിനേറെ പറയുന്നു ..നാമജപത്തിന്റെ മാഹാത്മ്യം വർണ്ണിക്കുവാൻ ആയിരം നാവുള്ള അനന്തനു പോലും സാദ്ധ്യമല്ല ...ഹരേ നാരായണ ...ഗോവിന്ദ ...അമ്മേ നാരായണ ...രാമ രാമ 🍃🐚
Continue Reading…

Sunday, May 8, 2016

സന്ധ്യാവന്ദനം


ആദ്യം ആചമനം നടത്തുക

വലതു കയ്യില്‍ ജലമെടുത്ത് ഓം അച്യുതായ നമ: എന്നു ജപിച്ച് ജലം കഴിയ്ക്കുക്കുക. വീണ്ടും ജലമെടുത്ത്
ഓം അനന്തായ നമ: എന്നു ജപിച്ച് ജലം കഴിയ്ക്കുക വീണ്ടും ഓം ഗോവിന്ദായ നമ: എന്നു ജപിച്ച് ജലം കഴിയ്ക്കുക.
ആന്തരിക ശുദ്ധിയ്ക്കും കണ്ഠ ശുദ്ധിയ്ക്കും വേണ്ടിയാണ്‌ ആചമനം നടത്തുന്നത്. ഈശ്വര നാമം ജപിച്ച് ആചമനം ചെയ്യുന്നത് ആന്തരികമായ് ശുദ്ധി വരുത്തും എന്നു ഋഷീശ്വരന്മാർ പറഞ്ഞിരിയ്ക്കുന്നു. ഏതു തരത്തിലുള്ള് നാമ ജപവുമാവാം. ചിലര്‍ കേശവായ സ്വാഹാ, നാരായണായ സ്വാഹാ, മാധവായ സ്വാഹാ എന്നും ജപിയ്ക്കുന്നു. എല്ലം സ്വീകാര്യമാണ്‌. വൈദിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവർ

"ഓം ശംന്നോ ദേവീരഭീഷ്ടയ
ആപോഭവന്തുപീതയേ
ശം യോരഭിസ്രവന്തുന"

എന്നു ജപിച്ച് ആചമനം നടത്തുന്നു.
ആചമന ശേഷം ഭസ്മധാരണം നടത്തണം.
സ്നാനത്തിനു ശേഷം തണുത്തിരിയ്ക്കുന്ന ശരീരത്തെ പ്രത്യേകിച്ച് സന്ധി ബന്ധങ്ങളെ അമിതമായ ജലാംശത്തില്‍ നിന്നും രക്ഷിയ്ക്കുന്നതിനായാണ് ഭസ്മധാരണം നടത്തുന്നത്. ഭസ്മധാരണം വഴി ശരീരത്തിന്‌ ഉണര്‍‌വ്വും ഉന്മേഷവും പ്രാപ്തമാകുന്നു. കൂടാതെ മനസ്സിന് ആത്മീയ അനുഭൂതിയും ലഭിയ്ക്കുന്നു. ആയതിനാല്‍ ഭസ്മധാരണം നിര്‍‌ബന്ധമാണ്‌. പ്രഭാതത്തില്‍ ഭസ്മം ജലത്തില്‍ കുഴച്ചും സന്ധ്യയ്ക്ക് ജലം ഉപയോഗിയ്ക്കാതെയും വേണം ഭസ്മം ധരിയ്ക്കാന്‍. ഭസ്മധാരണം ഈശ്വരീയനാമ സ്മരണയോടുകൂടി ചെയ്യന്‍ ആചാര്യന്മാർ സം‌വിധാനം ചെയ്തിരിയ്ക്കുന്നു. ആയതിന്റെ വിശദാംശങ്ങള്‍ താഴെ കൊടുത്തിരിയ്ക്കുന്നു.
ആദ്യം ഇടതു കൈവെള്ളയില്‍ ആവശ്യത്തിനു ഭസ്മം എടുത്ത് വലതുകയ്യില്‍ അല്പം ജലമെടുത്ത്

1, ഓം ആപോഹിഷ്ഠാമയോ ഭുവസ്താന
ഊര്‍ജ്ജേദധാതന മഹേരണായ ചക്ഷസേ

(അപ്ദേവിമാരായ നിങ്ങള്‍ സുഖദായിനികളാണല്ലോ. അപ്രകാരമിരിയ്ക്കുന്ന നിങ്ങള്‍ ഞങ്ങള്‍ക്ക് അന്നാദികളായ ഉപഭോജ്യവസ്തുക്കള്‍ പ്രദാനം ചെയ്താലും. തന്നെയുമല്ല ഞങ്ങള്‍ക്ക് അവികലമായ വീക്ഷണ ശക്തിയും സമീചീനവുമായ ജ്ഞാനവും നലകണം. നിങ്ങള്‍ ഞങ്ങളെ ഐശ്വര്യാദി സുഖാനുഭവങ്ങള്‍ക്കും ഉത്ക്റ്ഷ്ട് ജ്ഞാനസമ്പാദനത്തിനും യോഗ്യന്മാരാക്കിതീര്‍ക്കണേ!)

2 ,ഓം യോവശിവതമോരതസ്തസ്യ
ഭാജയതേഹന: ഉശതീരിവ മാതര:

(ഹേ അപ്ദേവിമാരെ നിങ്ങളുടെ നൈസര്‍ഗ്ഗികമായ രസം ഏറ്റവും സുഖകരമാണ്‌. ആരസം ഈ ലോകത്തില്‍ തന്നെ ഞങ്ങള്‍ക്ക് അനുഭവ വേദ്യമാക്കിത്തരേണമേ. സന്താനങ്ങളുടെ സുഖ സമൃദ്ധിയെ ഇച്ഛിയ്ക്കുന്ന ജനനികള്‍ സ്നേഹസ്നുതപയോധരകളായി എപ്രകാരമാണോ തങ്ങളുടെ ശിശുക്കള്‍ക്ക് സ്തന്യം നല്‍കുന്നത് അപ്രകാരം ഉന്മേഷകരമായ ജലരസം ഞങ്ങള്‍ക്ക് പ്രദാനം ചെയ്താലും)

3, ഓം തസ്മ അരംഗമാമവോയസ്യക്ഷയായ
ജിന്വഥ അപോജന യഥാചന:

(ഹേ അപ്ദേവിമാരെ വിവിധ പാപങ്ങളുടെ ക്ഷയത്തിനായി ഞങ്ങള്‍ക്ക് നിങ്ങളെ വേഗത്തില്‍ വേഗത്തില്‍ത്തന്നെ പ്രാപിയ്ക്കുമാറാകട്ടെ. പരിശുദ്ധകളും പാപനാശിനികളുമായ ഗംഗാദി നദികളില്‍ സ്നാന തര്‍പ്പണാദികള്‍കൊണ്ട് ഞങ്ങള്‍ പാപ വിമുക്തന്മാരായിത്തീരട്ടെ.)

എന്നീ മന്ത്രങ്ങള്‍ ഓരോന്നും ജപിച്ചു കൊണ്ട് ഓരോപ്രാവശ്യവും ജലം ഭസ്മത്തിലും ശരീരത്തിലും തളിയ്ക്കുക
പുണ്യാഹമന്ത്രങ്ങളാണ്‌ ഇതു മൂന്നും. ക്ഷേത്രങ്ങളിലെ പൂജ, അഭിഷേകം, പുണ്യാഹനിര്‍മ്മിതി എന്നിവയ്ക്കും മറ്റുകര്‍മ്മങ്ങള്‍ക്ക് പുണ്യാഹ നിര്‍മ്മിതിയ്ക്കും ഈ മന്ത്രങ്ങള്‍ അത്യന്താപേക്ഷിതമാണ്‌. ആയതിനാല്‍ വളരെ പവിത്രമായ മന്ത്രങ്ങളാണിവ. മൂന്നും ചേര്‍ത്ത് ആപോഹിഷ്ഠാദി എന്നു പറയുന്നു.
അതിനുശേഷം ആവശ്യത്തിനു ജലം ചേര്‍ത്ത് വലതുകയ്യുടെ മോതിരവിരല്‍ ഭസ്മത്തില്‍ തൊട്ടുകൊണ്ട് താഴെ പറയുന്ന മന്ത്രം ജപിയ്ക്കുക

ഓം അഗ്നിരിതി ഭസ്മ, വായൂരിതി ഭസ്മ, ജലമിതി ഭസ്മ സ്ഥലമിതി ഭസ്മ വ്യോമേതി ഭസ്മ സര്‍‌വ്വം ഹവ ഇദം ഭസ്മ മന ഏതാനി ചക്ഷുംഷി ഭസ്മാനി

ഓം ത്ര്യയംബകം യജാമഹേ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍‌വ്വാരുകമിവ ബന്ധനാത്
മൃതൃോര്‍മുക്ഷീയമാംമൃതാത്

ഈ മന്ത്രം മൃതൃു൦ജയമന്ത്രം എന്നറിയപ്പെടുന്നു. രുദ്രനെ പൂജിയ്ക്കുവാന്‍ വളരെ വിശിഷ്ഠമായ മന്ത്രമാണിത്.നിത്യാനുഷ്ഠാനങ്ങള്‍ ചെയ്യുന്നതിലൂടെത്തന്നെ ഈശ്വര പൂജയ്ക്കും അവസരമൊരുക്കുന്ന വിധത്തിലാണ്‌ ആചാര്യന്മാര്‍ രൂപകല്‍‌പ്പന ചെയ്തത്
ശേഷം രണ്ടു കയ്യും ചേര്‍ത്ത് ഭസ്മം നന്നായി കുഴയ്ക്കുക. ചൂണ്ടു വിരല്‍ നടുവിരല്‍ മോതിരവിരല്‍ എന്നീ വിരലുകള്‍ മാത്രം ചേര്‍ത്തുപിടിച്ചുകൊണ്ട്
ഓം നമശ്ശിവായ:
എന്നു ജപിച്ച് നെറ്റി, കഴുത്ത്, മാറിടം, പുറത്ത് വലത്തും, ഇടത്തും വലതു കൈപാര്‍ശ്വം ഇടതുകൈപാര്‍ശ്വം വലതുകൈത്തണ്ട, ഇടതുകൈത്തണ്ട, വയറിനിരുവശത്തും, ശരീരത്തിന്റെ സന്ധികളിലും ഭസ്മം ധരിയ്ക്കുക. ഭസ്മധാരണത്തിനുശേഷം ചന്ദനവും സിന്ദൂരവും തൊടണം.
ഭസ്മധാരണത്തിനുശേഷം ഗായത്രീ മന്ത്രം ഋഷി ഛന്ദസ് ദേവത എന്നീ ന്യാസങ്ങളോടു കൂടി മൂന്നുപ്രാവശ്യം ജപിയ്ക്കണം.
ആദ്യം നടുവിരലും മോതിരവിരലും ചേര്‍ത്തുപിടിച്ച് അവയുടെ രണ്ടാമത്തെ സന്ധിയില്‍ പെരുവിരല്‍ തൊട്ടുകൊണ്ട് മറ്റുവിരലുകള്‍ ഉയര്‍ത്തിപ്പിടിയ്ക്കുക. ഈ മുദ്രയ്ക്ക് മൃഗമുദ്ര എന്നുപറയുന്നു. മൃഗമുദ്ര കൊണ്ട് ശിരസ്സില്‍ സ്പര്‍ശിച്ച് ഓം ഗാഥിനോ വിശ്വാമിത്ര ഋഷി എന്നും മൂക്കിനു താഴെ തൊട്ട് ഗായത്രി ഛന്ദ: എന്നും ഹൃദയത്തില്‍ സ്പര്‍ശിച്ച് സവിതാ ദേവത എന്നും ജപിയ്ക്കുക (ഇത് ഋഷി ഛന്ദസ്സ് ദേവത ന്യാസം)
തുടര്‍‌ന്ന് ഗായത്രി മന്ത്രം മൂന്നു പ്രാവശ്യം ജപിയ്ക്കുക

ഓം ഭൂര്‍ഭുവസ്വ:
തത് സവിതുര്‍‌വരേണ്യം
ഭര്‍ഗ്ഗോ ദേവസ്യ ധീമഹി
ധിയോ യോന: പ്രചോദയാത്

(യാതൊരാള്‍ ഞങ്ങളുടെ ധീകളെ പ്രചോദനം ചെയ്യുന്നുവോ ആ ദേവനായ സവിതാവിന്റെ വരേണ്യമായ ഭര്‍ഗ്ഗസ്സിനെ ഞങ്ങള്‍ ധ്യാനിയ്ക്കുന്നു)
ശേഷം വീണ്ടും ഋഷി ഛന്ദസ്സ് ദേവത ന്യസിയ്ക്കുക.
ഇനി തര്‍പ്പണം ചെയ്യുക
രണ്ടുകൈവെള്ളയ്ക്കുള്ളീല്‍ നിറയെ ജലമെടുത്ത് കൈവിരലുകളുടെ അഗ്രഭാഗത്തൂടെ ജലം ഒഴിയ്ക്കുക. ഇപ്രകാരം മൂന്നുപ്രാവശ്യം ഒഴിയ്ക്കുക. ഓരോപ്രാവശൃ൦ ഒഴിയ്ക്കുമ്പോകും ദേവാൻ തര്‍പ്പയാമി എന്നു ചൊല്ലണം. ഇനി ദേവഗണാന്‍ തര്‍പ്പയാമി എന്നുജപിച്ച് വീണ്ടും മൂന്നുപ്രാവശ്യം ഒഴിയ്ക്കണം.പിന്നെ കൈകുമ്പിളില്‍ ജലമെടുത്ത് മൂന്ന്പ്രാവശ്യം ഋഷീൻ തര്‍പ്പയാമി എന്നും മൂന്നുപ്രാവശ്യം ഋഷീഗണാൻ തര്‍പ്പയാമി എന്നും ജപിച്ച് രണ്ടു കൈകള്‍ക്കിടയിലൂടെ ഒഴിയ്ക്കണം. പിന്നെ കൈയില്‍ ജലമെടുത്ത് ചൂണ്ടുവിരലിനും പെരു വിരലിനും ഇടയിലൂടെ മൂന്നു പ്രാവശ്യം പിതൃൻ തര്‍പ്പയാമി എന്നും മൂന്നുപ്രാവശ്യം പിതൃ ഗണാൻ തര്‍പ്പയാമി എന്നും ഒഴിയ്ക്കണം തുടര്‍ന്നു വലതുകയ്യില്‍ ജലമെടുത്ത് ഓം ഭുര്‍ഭുവസ്വരോം എന്നുജപിച്ച് തലയ്ക്കു മുകളില്‍ചുറ്റി വീഴ്തുക. വീണ്ടും ആചമനം ചെയ്യുക. ശേഷം ധ്യാനം, പ്രാര്‍ത്ഥന, ജപം എന്നിവ ചെയ്യുക. അതിനു ശേഷം ക്ഷേത്ര ദര്‍ശനം നടത്തുക.
ക്ഷേത്രദര്‍ശനത്തിനു ശേഷം മാത്രം പ്രഭാത ഭക്ഷണം കഴിയ്ക്കുക. ശേഷം ചെടികള്‍ മുതലായവയ്ക്ക് വെള്ളമൊഴിയ്ക്കുക. അതിനുശേഷം കുടുംബാംഗങ്ങളുമായി അല്‍‌പ്പനേരം കുശലപ്രശ്നങ്ങള്‍ നടത്തുക. പിന്നീട് അവരവരുടെ ജോലികള്‍ക്ക് പോകുക. ജോലിചെയ്യുമ്പോഴും ഈശ്വരസ്മരണയോടും അത്യധികം ശ്രദ്ധയോടും കൂടി ചെയ്യുക
Continue Reading…

മഹാത്മാക്കളുമായുള്ള സമ്പർക്കമാണ്‌ സത്സംഗം



ഒരിക്കല്‍ നാരദന്‍ മഹാവിഷ്ണുവിനേ കണ്ട്, പ്രഭോ, സത്സംഗം കൊണ്ടുള്ള പ്രയോജനം എന്താണെന്ന് അരുളിച്ചെയ്യണം എന്നു പറഞ്ഞു.

മഹാവിഷ്ണു, അദ്ദേഹത്തോട്, ബദര്യാശ്രമത്തിലുള്ള ഒരു അത്തി മരത്തില്‍ ഒരു പുഴു ഇരിപ്പുണ്ടെന്നും, അതിനോടു ചോദിച്ചാല്‍ പറഞ്ഞു തരുമെന്നും പറഞ്ഞു.

നാരദന്‍ പോയി പുഴുവിനെ കണ്ടു പിടിച്ചു. പുഴുവിനോട് ചോദിച്ചു സത്സംഗം കൊണ്ടുള്ള പ്രയോജനം എന്താണെന്ന്.

പുഴു ഒന്നും പറഞ്ഞില്ല. പക്ഷെ അത് ഒന്നു വിറച്ചു. താഴെവീണു ചത്തു.

പാവം നാരദന്‍. വേഗം വൈകുണ്ഠത്തില്‍ ചെന്ന് വിവരം പറഞ്ഞു.

മഹാവിഷ്ണു പറഞ്ഞു. അങ്ങ് അയോധ്യയിലേക്കു ചെല്ലൂ. അവിടെ വൈശ്വാനരന്‍, എന്നൊരു ബ്രാഹ്മണന്‍റെ പശു പ്രസവിക്കാറായി നില്പുണ്ട്. അതു പ്രസവിക്കുമ്പോള്‍, ആ കുട്ടിയോടു ചോദിക്കൂ.

നാരദന്‍ പോയി. ഒത്തിരി വൈശ്വാനരന്മാര്‍ ഉള്ളതില്‍ നിന്ന് പ്രസവിക്കാറായ പശു ഉള്ള വൈശ്വാനരനെ കണ്ടു പിടിച്ചു. ഒരു കൊല്ലം എടുത്തെന്നു മാത്രം.

പശു പ്രസവിച്ചു. നാരദന്‍ ഉടമസ്ഥന്‍റെ അനുവാദത്തോടെ പശുക്കുട്ടിയുടെ ചെവിയില്‍ ചുണ്ടു ചേര്‍ത്തുവച്ച് ചോദിച്ചു. സത്സംഗം കൊണ്ടുള്ള പ്രയോജനം എന്താണ്?

പശുക്കുട്ടി കണ്ണൊന്ന് ഉരുട്ടി. മുകളിലേക്ക് നോക്കി. ഒന്നു വിറച്ചു. ചത്തു.

പുഴുവിന് ഉടമസ്ഥന്മാരില്ല. ഇതങ്ങനെയാണോ? വേഗം വൈകുണ്ഠത്തില്‍ എത്തി.ഭഗവാനോട് പറഞ്ഞു  “പ്രഭോ അതും മരിച്ചു”

മഹാവിഷ്ണു ഒന്നു പുഞ്ചിരിച്ചു. വിഷമിക്കണ്ടാ നാരദരേ, അങ്ങ് കാശി രാജ്യത്തേക്ക് പോകുക. അവിടെ രാജ്ഞി പൂര്‍ണ്ണഗര്‍ഭിണിയാണ്. അവര്‍ പ്രസവിക്കുന്ന ശിശുവിനോട് ചോദിക്കൂ. ഉത്തരം നിശ്ചയമായും കിട്ടും.

"വേണ്ടാ ഭഗവാനേ, എനിക്കറിയണ്ടാ, സത്സംഗം കൊണ്ടൂള്ള പ്രയോജനം. ഇനി ഞാന്‍ ഒന്നും ചോദിക്കുന്നില്ല. അദ്ദേഹത്തിന് മക്കളുണ്ടാകാതിരുന്ന് ഉണ്ടാകുന്ന കുട്ടിയാണ്. ആ കുഞ്ഞിനെക്കൂടെ ഞാൻ കൊലയ്ക്ക് കൊടുക്കണോ" നാരദർ പറഞ്ഞു.

പേടിക്കണ്ടാ നാരദരേ. ചെല്ലൂ. ഞാനല്ലേ പറയുന്നത് ചെല്ലൂ. ഭഗവാന്‍ പറഞ്ഞു..

ഭഗവാൻറെ വാക്കുകൾ അനുസരിക്കുകയില്ലാതെ വേറെ വഴിയില്ലല്ലോ, നാരദർ കാശിയിലേയ്ക്ക് പുറപ്പെട്ടു.

കാശിരാജ്യത്ത് ഉത്സവം. രാജ്ഞി തിരുവയറൊഴിയാന്‍ പോകുന്നു. നാരദന്‍ അവിടെഎ‍ത്തിയപ്പോള്‍ അതീവ സന്തോഷത്തോടുകൂടി രാജാവ് എതിരേറ്റിരുത്തി. അചിരേണ രാ‍ജ്ഞി പ്രസവിച്ചു. ഒരാണ്‍കുട്ടി. ആശീര്‍വദിക്കാന്‍ വേണ്ടി കുഞ്ഞിനെ നാരദമഹര്‍ഷിയുടെ കൈയ്യില്‍ കൊടുത്തു. അദ്ദേഹം ചുറ്റുമൊന്നു നോക്കി. ചോദിക്കാ‍മോ?

പിന്നെ എന്തും വരട്ടെ എന്നു വിചാരിച്ച് കുഞ്ഞിനെ മാറോട് ചേര്‍ത്ത്, ചെവിയില്‍ ചുണ്ടു വച്ച് ചോദിച്ചു സത്സംഗം കൊണ്ടുള്ള പ്രയോജനം എന്താണ് കുമാരാ?. നാരദന്‍റെ ഹൃദയമിടിപ്പ് ഒരു നിമിഷനേരം നിന്നു. അദ്ദേഹം കണ്ണുകളടച്ചു. തുറന്നു നോക്കിയപ്പോഴും ഭാഗ്യം കുഞ്ഞു മരിച്ചില്ല എന്നു തന്നെയല്ല എഴുന്നേറ്റിരിക്കുന്നു.

“തപോനിധേ”  അത്ഭുതം! കുഞ്ഞു സംസാരിച്ചു തുടങ്ങി “ഞാന്‍ കഴിഞ്ഞതിന്‍റെ മുന്‍പിലത്തെ ജന്മത്തില്‍ ഒരു പുഴു ആയിരുന്നു. ബദരീനാഥിലേ അത്തി മരത്തില്‍. അങ്ങയോടുള്ള സംഗം കൊണ്ട് അടുത്ത ജന്മത്തില്‍ പശുവായും അതിന്റടുത്ത ജന്മത്തില്‍ ഇതാ മനുഷ്യനായും -- അതും രാജകുമാരനായി -- ജനിച്ചു.“

പയ്യീച്ച, പൂച്ച, പുലി, വണ്ടെലി ഞണ്ടു-
പച്ചപ്പൈയ്യെന്നുതൊട്ടു പലമാതിരിയായ ജന്മം
പയ്യെക്കഴിഞ്ഞു പുനരീ മനുജാകൃതത്തേ
ക്കൈയ്യില്‍ കിടച്ചതു കളഞ്ഞു കുളിച്ചിടൊല്ലേ

എന്നാണ് എന്നാൽ, അങ്ങയുടെ അടുപ്പം -സത്സംഗം- കൊണ്ട് എനിക്ക് മൂന്നാമത്തെ ജന്മം മനുഷ്യജന്മമായി. വളരെ സന്തോഷം. ഇത്രയും പറഞ്ഞു കുഞ്ഞു വീണ്ടും സാധാരണ ശിശുവിനെപ്പോലെയായി.

സമയം പാഴാക്കുന്നവന്‍ ജീവിതം തന്നെ പാഴാക്കുന്നു. മഹാത്മാക്കളോടും, ഭക്തന്മാരോടുമോക്കെയുള്ള സമ്പര്‍ക്കമാണ് സത്സംഗം. സത്സംഗത്തിലൂടെ നിസ്സംഗത്വവും, നിസ്സംഗത്വത്ത്തിലൂടെ ക്രമേണ നിർമോഹത്വവും, നിശ്ചലതത്വവും ഒടുവിൽ ജീവന്മുക്തി തന്നെയും സാദ്ധ്യമാകുന്നു.
Continue Reading…

കാളിയകഥ


സ്വായംഭുവമന്വന്തരത്തിൽ യശസ്വിയായ വേദശിരസ്സ് എന്ന മഹർഷി തപസ്സ് അനുഷ്ഠിയ്ക്കുന്ന സമയം.
ആയിടയ്ക്ക്, അതേ ആശ്രമത്തിൽ തപസ്സിനായി, അശ്വശിരസ്സ് എന്ന മഹർഷിയും വന്നു. ആ വരവ് വേദശിരസ്സിന് ഇഷ് ടപെട്ടില്ല. അദ്ദേഹം അശ്വശിരസ്സിനോട് പറഞ്ഞു :-- ‘മഹർഷേ ! തപസ്സിന് വേറൊരിടത്തു പോയാലും ! ഇവിടെ തപസ്സുചെയ്യുന്നത് എനിയ്ക്ക് ഇഷ്ടമല്ല.’
ഇതുകേട്ട് അശ്വശിരസ്സു പറഞ്ഞു: ‘ മഹാവിഷ്ണുവിന്റേതാണ്, ഈ ഭൂമി. എത്രയോ മുനിമാർ ഇവിടെ തപസ്സുചെയ്തിരിക്കുന്നു !!! ഒരു പാമ്പിനെപ്പോലെ നിങ്ങൾ കോപിച്ച് സീല്ക്കാരത്തോടെ സംസാരിക്കുന്നതിനാൽ ഗരുഡനെ ഭയക്കേണ്ട പാമ്പായി തീരട്ടെ! "
വേദശിരസ്സിന് ഈ ശാപം സഹിക്കാനായില്ല. അദ്ദേഹം തിരിച്ചു ശപിച്ചു: ‘ചെറിയ തെറ്റിന് വലിയ ശാപം ചെയ്ത നിങ്ങൾ ദുഷ്ടനാണ്. അതിനാൽ കാക്കയായിത്തീരട്ടെ.’
കോപമടങ്ങിയപ്പോൾ രണ്ടു മഹർഷിമാർക്കും പശ്ചാത്താപമുണ്ടായി. പശ്ചാത്താപം കണ്ട ഭഗവാൻ മഹാവിഷ്ണുവിന് ദയതോന്നി. അദ്ദേഹം അവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. എന്നിട്ട് പറഞ്ഞു:-- ‘നിങ്ങൾ രണ്ടാളും എന്റെ ഭക്തന്മാരാണ്. എന്റെ കണ്ണിൽ അഭിന്നരാണ്. നിങ്ങളുടെ ശാപവാക്കുകൾ നിഷ്ഫലമാവുകയില്ല.
വേദശിരസ്സേ, ഞാൻ അങ്ങയുടെ ശിരസ്സിൽ പാദംവച്ചനുഗ്രഹിക്കുന്ന ദിവസം അങ്ങേക്ക് ഗരുഡഭയം ഒഴിവാകും. അശ്വശിരസ്സേ, അങ്ങ്, കാക്കയായാലും ജ്ഞാനിയായിരിക്കും. സങ്കടപ്പെടാതിരിയ്ക്കുക. ഇതിൽനിന്നു ക്ഷിപ്രകോപത്തിന്റെ ദുഷ്ഫലം മനസ്സിലാക്കി ജീവിയ്ക്കുക."
തന്റെ ഭക്തന്മാരെ അനുഗ്രഹിച്ച് മഹാവിഷ്ണു മറഞ്ഞു.
അശ്വശിരസ്സ് ഭുശുണ്ഡൻ എന്ന കാകനായി അനിലപർവ്വതത്തിൽ അഭയം തേടി. സർവ്വ ശാസ്ത്രവിശാരദനായ ആ കാക്കയാണ്, ഗരുഡന് രാമായണമുപദേശിച്ചത്.
വേദശിരസ്സാകട്ടെ കദ്രു-കശ്യപദമ്പതിമാരുടെ പുത്രനായി കാളിയൻ എന്ന പേരിൽ പിറന്നു.
കാളിയനോടൊപ്പം ജനിച്ച സർപ്പങ്ങളിൽ അനന്തൻ ഭൂഭാരം വഹിക്കാനായി പാതാളത്തിലാക്കി വാസം. മറ്റു സർപ്പങ്ങൾ സുതലം, മഹാതലം, രസാതലം, തലാതലം എന്നിവിടങ്ങളിൽ താമസമാക്കി.
കാളിയനാകട്ടെ, ഭൂതലത്തിലെ രമണകദ്വീപിൽ വസിച്ചു. അവിടെ ഗരുഡഭയംകൊണ്ട് സ്ഥിരവാസം സാധിച്ചില്ല. സർപ്പങ്ങൾ ഗരുഡനു നല്‍കിവന്ന ബലിയും രത്നദാനവും കാളിയന് ഇഷ്ടപ്പെട്ടില്ല. താൻ ബലിനല്‍കാതിരിക്കുകയും ബലിസാധനങ്ങൾ സ്വയം ആഹരിയ്ക്കുകയും ചെയ്തു.
ഈ ധിക്കാരം ഗരുഡൻ പൊറുത്തില്ല. എങ്ങനെയാണെങ്കിലും കാളിയനെ വകവരുത്താനായി ഗരുഡന്റെ ശ്രമം. ഭയന്നോടിയ കാളിയന് എങ്ങും അഭയം ലഭിച്ചില്ല. അവസാനം നാരദനിർദേശമനുസരിച്ച് കാളിയൻ കാളിന്ദിയിലെത്തി സസുഖം വാണു. അവിടെ ഗരുഡൻ ചെല്ലുകയില്ല. ചെന്നാൽ ദേഹനാശം സംഭവിയ്ക്കുമെന്ന് ഒരു മഹർഷി ശപിച്ചിരുന്നു. ഈ ശാപം ഭയന്ന് ഗരുഡൻ കാളിന്ദിയിൽ പോകാതെയായി. അതാണ് കാളിയൻ സ്വൈരമായി പാർക്കാൻ യമുന സുരക്ഷിതസ്ഥാനം ആയത് .
കാളിയൻ വേദശിരസ്സ് ആണല്ലോ -- അതിനാൽ ഭഗവാൻ ശാപമോക്ഷം നല്കിയതനുസരിച്ച് കൃഷ്ണാവതാരത്തിൽ തലയിൽ ചവിട്ടി നൃത്തം ചെയ്തതോടെ, ഗരുഡഭയവും തീർന്നു.
ഇതാണ് കാളിയകഥ.
Continue Reading…

മന്ത്രോച്ചാരണം

മന്ത്രജപത്തിന് പ്രധാനമായി മൂന്ന് ഘടകങ്ങളുണ്ട്. ദേവ ഋഷി ഛന്ദസ്സുകളാണവ . മന്ത്രത്തിന്‍റെ ശക്തിയെക്കുറിച്ചറിഞ്ഞ്, മന്ത്രങ്ങളെ ഒരു പ്രത്യേക സന്ദര്‍ഭത്തിനായി ക്രോഡീകരിച്ച് അവയെ സ്വാധീനത്തിലാക്കി ലോകത്തിന് സംഭാവന നല്‍കിയവരാണ് ഋഷിമാര്‍ ‍. ഇവരെ ഗുരുക്കന്മാരായി വരിക്കണം . ഛന്ദസ് എന്നത് മന്ത്രം ആലപിക്കേണ്ട രീതിയാണ്.സ്വരങ്ങളുടെ ആരോഹണാവരോഹണങ്ങള്‍ , യതി എന്നിവയനുസരിച്ച് മന്ത്രം പല രീതിയില്‍ ജപിക്കണം . ഓരോ മന്ത്രത്തിന്‍റെയും സ്വാധീനം ഓരോരോ മണ്ഡലത്തിലാണ് . ഓരോ മണ്ഡലത്തിനും അധിപനായി ഓരോ ദേവതയെ സങ്കല്‍പിച്ചിരിക്കുന്നു . കൂടുതല്‍ ആഴത്തിലേക്കിറങ്ങിച്ചെല്ലുന്പോള്‍ എല്ലാം ഒന്നിലെത്തിച്ചേരുമെന്ന് മനസ്സിലാകും .മന്ത്രം ജപിക്കുന്പോള്‍ അധിപനായ ദേവതയെ ധ്യാനിക്കണം . പ്രപഞ്ചത്തെ മുഴുവന്‍ നയിക്കുന്ന, പ്രപഞ്ചം നിറഞ്ഞു നില്‍ക്കുന്ന ഒരൊറ്റ ശക്തി മാത്രമേയുള്ളുവെങ്കിലും ഓരോരോ സന്ദര്‍ഭത്തിനായി ഓരോരോ ഭാവം സങ്കല്‍പിച്ച് ഓരോരോ രൂപത്തില്‍ ‍‍സാധകന്‍റെ ഏകാഗ്രതക്കായി ദേവതാരൂപം കല്‍പിച്ചിരിക്കുന്നു. ഒരുപക്ഷേ വിഗ്രഹാരാധന രൂപമെടുത്തതു തന്നെ ഇങ്ങനെയാകാം . ഓരോ മന്ത്രവും ഉടലെടുത്തത് ഓരോ ശബ്ദത്തില്‍നിന്നാണ്. മന്ത്രത്തിന്‍റെ മുഴുവന്‍ ശക്തിയും ഉള്‍ക്കൊള്ളുന്ന ഈ ശബ്ദത്തെ സൂചിപ്പിക്കുന്ന അക്ഷരമാണ് ബീജം .ഒരു വന്‍വൃക്ഷം ഒരു വിത്തില്‍ ഉള്‍ക്കൊള്ളുന്നതുപോലെയാണിത് . ഓരോ മന്ത്രത്തിനും ബീജമുണ്ട്. മന്ത്രത്തിന്‍റെ മുഴുവന്‍ ശക്തിയും ബീജത്തിലടങ്ങിയിരിക്കുന്നു എങ്കിലും അതിന്‍റെ തത്വം എന്തെന്ന് മന്ത്രം വിശദീകരിക്കുന്നു .
മന്ത്രോച്ചാരണം വെറും അന്ധവിശ്വാസമല്ലെന്നും അതിന് ശാസ്ത്രീയമായ ഒരു അടിത്തറയുണ്ടെന്നും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്
കടപ്പാട് ഭട്ടതിരിജി
Continue Reading…

ഓം നമ: ശിവായ



ശിവനിർമ്മാല്യത്തെ മറികടക്കുക എന്നത് മനുഷ്യന് ശക്തിഹീനതക്ക് കാരണമാകുന്ന ഒന്നാണ്. അതിനു ഒരു കഥ ഉണ്ട് , '' പുഷ്പദന്തൻ എന്ന് പേരോടുകൂടിയ ഒരു ഗന്ധർവ്വൻ പൂക്കൾ മോഷ്ടിക്കുന്നതിനിടയിൽ അറിയാതെ ശിവനിർമ്മാല്യത്തെ മറികടകുകയും അക്കാരണത്താൽ അദൃശ്യമാകുവാനുള്ള തന്റെ ശക്തി നഷ്ടമാകുകയും, ഗന്ധർവ്വൻ ഭഗവാൻ ശിവനിൽ തന്റെ ശക്തിക്കായി കൈകൊണ്ടു അപേക്ഷിക്കുകയും ' ആ ' അപേക്ഷയാണ് നാം വായിക്കാറുള്ള '' ശിവമഹിമ്ന സ്തോത്രം '' . സ്തോത്രപാരായണ അപേക്ഷയാൽ ഗന്ധർവ്വന് തന്റെ ശക്തി തിരികെ ലഭിക്കുകയും ചെയ്തു''. അതുകൊണ്ട് നമുക്കും ശിവനിർമ്മാല്യത്തെ മറികടക്കുവാൻ പാടില്ല. ഇക്കാരണത്താലാണ് ശിവനടയിൽ ചുറ്റുവലം വെക്കരുത് എന്ന നിയമം കാട്ടുന്നത്. എന്നാൽ ഇതിന് പിന്നിൽ ഒളിഞ്ഞുകിടക്കുന്ന രഹസ്യം അറിഞ്ഞിരിക്കേണ്ടത് ആവശ്യം തന്നെയാണ്. ഭഗവാനായിക്കൊണ്ട് നൽകുന്ന ഏതൊരു കാര്യത്തിലും അത് വ്യക്തിയോ, വസ്തുവോ, ദ്രവ്യമോ, എന്തുമാകാം അതിനെ നിന്ദ കൽപ്പിക്കയും, പുശ്ചിക്കുകയും അപഹാസ്യത്തിനോ, അപവാദത്തിനൊ വശം വരുത്തുകിൽ അത് എത്ര വലിയ ശക്തിശാലി ആയിരുന്നാലും ശരിതന്നെ അൽപ സമയം കൊണ്ട് തന്നെ ആ വ്യക്തിക്ക് ഏതൊരു മാർഗ്ഗേണയും ശക്തിഹീനത വന്നു ഭവിക്കുവാൻ കാരണം ആകും. ഇത് ഒരുപരീക്ഷണം അല്ല വാസ്തവം തന്നെയാണ്. അങ്ങനെ നോക്കുകിൽ ഈശ്വരകർമ്മം ചെയ്യുന്നവരെയും നിന്ദിക്കുക, പുശ്ചിക്കുക എന്നത് പൂർണ്ണ രൂപേ ഇതിനർത്ഥം കാണാവുന്നതാണ്. ഈശ്വരനായിക്കൊണ്ട് ജീവിതം നയിക്കുന്നവരെ നാം എപ്പോഴും നന്മയുടെ വശം കൊണ്ട് മാത്രമേ ദർശിക്കാവൂ തിന്മയിലൂടി മഹത്വുക്കളെ മറികടക്കുക മര്യാദക്കു അധീതമാണ് . ഇപ്രകാരം തിരസ്കാരം ഉൾക്കൊണ്ട ഒരു സമൂഹത്തിൽ മൃത്യുവിനും ഭയഭീതികൾക്കും വലിയ സ്ഥാനമുണ്ടായിരിക്കും എന്നത് സത്യമായ ശാസ്ത്രവചനമാണ്. ആരുടെ മസ്തിഷ്കത്തിൽ നിന്നാണോ ജ്ഞാനഗംഗ ഒഴുകുന്നതും  ചരിത്രത്തിന്റെ ധവളകൊടുമുടിക്ക് മുകളിൽ വസിക്കുന്നതും ശ്രുൻഗാര വിഭൂതികളുടെ വൈഭവം നിറഞ്ഞ ശക്തിപൗത്രൻ കാമം ഒഴിഞ്ഞു പ്രേമം ഉള്കൊണ്ട സജ്ജന രക്ഷകനും ദുർജന നിഗ്രഹനുമായ കർമ്മയോഗി ബാലചന്ദ്രനെ തൻ മസ്ത്തിഷ്കത്തിൽ ചൂടി പുഞ്ചിരി തൂകി കൊണ്ട് ഈ വിശ്വരക്ഷക്കായി വിഷപാനം ചെയ്ത നന്മയുടെയും ജ്ഞാനത്തിന്റെയും മൂർത്തി ആകാരസ്വരൂപനാണ്, അങ്ങനെ ഉള്ള ഭഗവാൻ ശിവന് അനന്ത പ്രണാമം
Continue Reading…

പുഷ്പാഞ്ജലി



മാനസികവും ശാരീരികവുമായ ശുദ്ധി വരുത്തുന്നതിന് വേണ്ടിയാണ് പുഷ്പം കൊണ്ട് അര്‍ച്ചന നടത്തുന്നത്. ഇതിലൂടെ ദീര്‍ഘായുസ്സും ശത്രുദോഷനിവാരണവും സമ്പല്‍സമൃദ്ധിയുമുണ്ടാകുന്നു. രക്തപുഷ്പാഞ്ജലി ആഗ്രഹസഫലീകരണത്തിനും ശത്രുദോഷത്തിനും വേണ്ടിയും കുങ്കുമാര്‍ച്ചന മംഗല്യസിദ്ധിക്കും വേണ്ടി നടത്തുന്നു. സഹസ്രനാമാര്‍ച്ചന, അഷ്ടോത്തരശതനാമാര്‍ച്ചന മുതലായവ ഐശ്വര്യത്തിനും വേണ്ടിയാണ് നടത്തുന്നത്. ഭാഗ്യസൂക്താര്‍ച്ചന, ശ്രീസൂക്താര്‍ച്ചന തുടങ്ങിയവ ധനം, ഐശ്വര്യവര്‍ദ്ധനവ്‌ എന്നിവയ്ക്കുവേണ്ടി നടത്തുന്നു. ത്രിമധുരം, ജ്ഞാനം വര്‍ദ്ധിക്കുന്നതിനുവേണ്ടി നടത്തുന്ന വഴിപാടാണ്. മനശാന്തിക്കും ആഗ്രഹസഫലീകരണത്തിനും വേണ്ടി നിറമാല ചാര്‍ത്തുന്നു. മനശാന്തിക്കും ഐശ്വര്യത്തിനും വേണ്ടി ചുറ്റുവിളക്ക് നടത്തുന്നു.
Continue Reading…

പരശുരാമാവതാരം



പരശുരാമന്‍ മഹാവിഷ്ണുവിന്റെ അവതാരം. പലഭാഗത്തും അദ്ദേഹം പ്രത്യക്ഷപ്പെടുന്നുണ്ട്. മഹത്തായ കേരളക്കരയെ സമുദ്രത്തില്‍ നിന്നും ഉയര്‍ത്തിയത് അദ്ദേഹത്തിന്റെ തപോബലത്താലാണ്. ശ്രീമദ്്ഭാഗവതത്തിലും, രാമായണത്തിലും, മഹാഭാരതത്തിലും പരശുരാമന്‍ വരുന്നുണ്ട്. ക്ഷത്രിയ വിരോധിയായി അനേകം തവണ യുദ്ധത്തില്‍ ക്ഷത്രിയരെ വധിച്ച പരശുരാമന്‍, ശ്രീരാമന്റെ സീതാ വിവാഹം കഴിഞ്ഞ് വരുംവഴി വഴിതടയുന്നതും രാമായണത്തില്‍ പറയുന്നു. കര്‍ണ്ണനെ ശിഷ്യനായി സ്വീകരിച്ചു.

ബ്രാഹ്മണനാണെന്ന് നുണ പറഞ്ഞാണ് കര്‍ണ്ണന്‍ പരശുരാമനുമായി അടുത്തത്. വിദ്യാഭ്യാസകാലത്ത് ശിഷ്യന്റെ മടിയില്‍ തലവച്ച് ഗരു ഉറങ്ങിപ്പോയി. ആസമയത്ത് ഒരു വണ്ട് വന്ന് കര്‍ണ്ണന്റെ തുടയില്‍ തുരക്കാന്‍ തുടങ്ങി. അദ്ദേഹം അനങ്ങാതെയിരുന്നു. കുടുകുടെ ചോര ഒഴുക്കിട്ടു. ചേരയുടെ ചാല്‍ പരശുരാമന്റെ ദേഹത്ത്മുട്ടി ആതണുപ്പില്‍ ഗുരു ഉണര്‍ന്നു.

ചോരച്ചാല്‍ കണ്ട് നോക്കിയപ്പോള്‍ കര്‍ണ്ണന്റെ തുടതുരക്കുന്ന വണ്ടിനെകണ്ടു. ക്രുദ്ധനായി അദ്ദേഹം ശിഷ്യനോട് തിരക്കി. നീയാരാണ് സത്യം പറയൂ. വേദന സഹിച്ച്്് ഇത്രനേരം മിണ്ടാതിരുന്ന നീ ഒരിക്കലും ഒരു ബ്രാഹ്മണനാവില്ല. കര്‍ണ്ണന്‍ ഒടുവില്‍ പറഞ്ഞു. ഞാന്‍ രാധേയനാണ്്. അതോടെ ഗുരുവഞ്ചന നടത്തിയ അധാര്‍മ്മികതക്ക് ശിഷ്യനെ ശപിച്ചു. വേണ്ടസമയത്ത്് നിനക്ക് ആയുധം പ്രയോഗിക്കാന്‍ കഴിയാതെ പോകട്ടേ എന്ന്.

അതാണ് ആ ശിഷ്യന്റെ അന്ത്യത്തിനും കാരണം.കേരളത്തിലെ നൂറ്റെട്ട് ദുര്‍ഗ്ഗാലയവും ,നുറ്റെട്ട്്് ശിവാലയങ്ങളും കൂടാതെ ശബരിമലയിലും പ്രതിഷ്ഠനടത്തിയത്് ഭാര്‍ഗ്ഗവരാമനാണ്. അതിന്നാല്‍ നാമെല്ലാം ആ അവതാരത്തോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. തീവ്രമായ ഭക്തി നമുക്കുമുന്നില്‍ തുറന്നുതന്നത് ആരാമന്‍ നല്‍കിയ സിദ്ധിവിശേഷത്താലാണ്. ക്ഷേത്രങ്ങള്‍ ഇല്ലാത്ത പ്രദേശം മലയാളക്കരയില്‍ കാണില്ല. അതില്‍ പകുതിയിലേറെയും നമുക്ക് നഷ്ടപ്പെട്ടുകഴിഞ്ഞതിന്റെ ശേഷിപ്പുകള്‍ പലേടത്തും കണുന്നുണ്ട്.
Continue Reading…

മാതൃപഞ്ചകം.



ആസ്താം  താവദീയം പ്രസൂതി സമയേ ദുർവാര  ശൂലവ്യഥ
നൈരുച്യം  തനു  ശോഷണം  മലമയീ  ശയ്യ  ച  സാംവത്സരീ
ഏകസ്യാപി  ന  ഗർഭഭാരഭരണ  ക്ലേശസ്യയസ്യ  ക്ഷമാ  ദാതും
നിഷ്കൃതി  മുന്നതോപി  തനയ  തസ്യ  ജനന്യൈ   നമ:

ഗുരുകുലമുപസൃത്യ  സ്വപ്നകാലേ  തു  ദൃഷ്ട്വ
യതി  സമുചിത  വേഷം  പ്രാരുധോ  മാം  ത്വമുചൈ
ഗുരുകുലമഥ   സർവ്വം   പ്രാരുദത്തെ     സമക്ഷം
സപദി  ചരനയൊസ്തൈ   മാതുരസ്തു  പ്രണാമ:

ന  ദത്തം   മാതസ്തേ   മരണ  സമയേ  തോയമപി  വാ
സ്വഥാ  വാ  നോ  ധെയാ  മരണദിവസേ ശ്രാദ്ധ  വിധിന
ന  ജപ്തോ  മാതസ്തേ    മരണ സമയേ  താരക  മനു
അകാലെ   സംപ്രാപ്തെ   മയി  കുരു  ധയാം  മതരതുല്യാം

മുക്താ  മനിസ്ത്വം , നയനം  മമേതി
രാജേതി  ജീവേതി  ചിരം  സ്തുത  ത്വം
ഇത്യുക്ത  വത്യ വാചി  മാതാ
ദദാമ്യഹം  തണ്ടുലമേവ   ശുല്കം.

ആംബേതി താതേതി   ശിവേതി  തസ്മിൻ
പ്രസൂദികാലേ യദവോച   ഉചി
കൃഷ്ണേതി ഗോവിന്ദ ഹരേ  മുകുന്ദേതി
അഹോ ജന്യേ  രചിതോയം  അഞ്ചലി:
ആദിശങ്കരാചാര്യർ
Continue Reading…

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates