Thursday, September 24, 2015

രാമേശ്വരം

-ശ്രീരാമചന്ദ്രനാൽ ശിവപ്രതിഷ്ഠ നടന്ന സ്ഥലം എന്ന് വിശ്വസിക്കപ്പെടുന്ന പ്രദേശമാണ് രാമേശ്വരം. രാമന്റെ ഈശ്വരൻ വാണരുളുന്ന ദേശം എന്ന അർഥത്തിൽ ഈ പ്രദേശത്തിന് രാമേശ്വരം എന്ന് നാമം.മുഖ്യ തീർഥാടനസ്ഥാനങ്ങൾ*****************************ശ്രീ രാമനാഥസ്വാമി ക്ഷേത്രം----------------------------------------ശ്രീ രാമനാഥസ്വാമിയും, അദ്ദേഹത്തിന്റെ ധർമപത്നിയായ ശ്രീ പർവതവർത്തിനിയമ്മയുമാണ് രാമേശ്വരം ശ്രീ രാമനാഥസ്വാമിക്ഷേത്രത്തിലെ മുഖ്യദേവതകൾ. മിക്ക ക്ഷേത്രങ്ങളിലുംദേവി ദേവന്റെ വാമഭാഗത്ത് (ഇടതുവശത്ത്) നിലകൊള്ളുമ്പോൾ,ഇവിടെ ദേവസന്നിധിയുടെ ദക്ഷിണഭാഗത്തായിട്ടാണ് (വലതുവശത്ത്) ദേവീസന്നിധിയുള്ളത്. ഭക്തജനങ്ങൾ ഇതൊരു സവിശേഷതയായി കാണുന്നു.ഭാരതത്തിലുള്ള നാല് ഹിന്ദുമഹാക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ രാമനാഥസ്വാമിക്ഷേത്രം. വടക്ക് ബദരീനാഥം, കിഴക്ക് പുരി ജഗന്നാഥം, പടിഞ്ഞാറ് ദ്വാരക, തെക്ക് രാമേശ്വരം എന്നിവയാണ് മഹാക്ഷേത്രങ്ങൾ.ഇവയിൽ രാമേശ്വരം മാത്രമാണ് ശിവക്ഷേത്രം. വൈഷ്ണവരും ശൈവരും ഒരുപോലെ തീർഥാടനത്തിനെത്തുന്ന സ്ഥലമാണ് രാമേശ്വരം ക്ഷേത്രം. ഭാരതത്തിലുള്ള പന്ത്രണ്ട് ജ്യോതിർലിംഗക്ഷേത്രങ്ങളിൽ ഒന്നാണ് രാമേശ്വരം ക്ഷേത്രം. ക്ഷേത്രത്തിനുള്ളിലെ ദീർഘമായ പ്രാകാരങ്ങൾ (പ്രദക്ഷിണത്തിനുള്ള ഇടവഴികൾ) പ്രശസ്തമാണ്. ഇവയിൽത്തന്നെ ഏറ്റവും പുറമേയുള്ള മൂന്നാം പ്രാകാരം അതിന്റെ ദൈർഘ്യത്താൽ കീർത്തികേട്ടതാണ്. ക്ഷേത്രത്തിനുള്ളിലുള്ള ഇരുപത്തിരണ്ട് പവിത്രകുണ്ഡങ്ങളിലെ ജലത്തിലുള്ള സ്നാനം മോക്ഷദായകമായി വിശ്വാസികൾ കരുതിപ്പോരുന്നു.ഗന്ധമാദനപർവതം------------------------------രാമേശ്വരം ക്ഷേത്രത്തിൽ നിന്ന് വടക്കായി രണ്ടുകിലോമീറ്റർദൂരത്തിൽ ഗന്ധമാദനപർവതം സ്ഥിതിചെയ്യുന്നു. ഇവിടെ മൺതിട്ടയുടെ മുകളിൽ തളത്തോടുകൂടിയ മണ്ഡപം നിർമിച്ചിരിക്കുന്നു. ഈ മണ്ഡപത്തിൽ ശ്രീരാമന്റെ പാദങ്ങൾ കാണാം. ഇവിടെനിന്ന് വീക്ഷിച്ചാൽരാമേശ്വരം നഗരത്തിന്റെ നയനാനന്ദകരമായ ദൃശ്യവും ദ്വീപിന്റെ പലഭാഗങ്ങളും കാണാം.ശ്രീ ഗോദണ്ഡരാമക്ഷേത്രം-------------------------------------ഗോദണ്ഡരാമക്ഷേത്രം എന്ന ശ്രീരാമക്ഷേത്രംരാമേശ്വരം പട്ടണത്തിൽനിന്ന് ഏകദേശം ഏഴുകിലോമീറ്റർ തെക്കായി ധനുഷ്കോടിയിലേക്കുള്ള മാർഗമധ്യേ സ്ഥിതിചെയ്യുന്നു. ഈ സ്ഥലത്തുവച്ചാണ്വിഭീഷണൻ ശ്രീരാമനെ ആശ്രയം പാപിച്ചതെന്നും ലക്ഷ്മണൻ വിഭീഷണനെ ലങ്കാധിപതിയായി കിരീടധാരണം നടത്തിയതെന്നും വിശ്വസിക്കപ്പെടുന്നു. വിഭീഷണപട്ടാഭിഷേകം ഇവിടെ ഉത്സവമായി ആഘോഷിക്കുന്നു. ഗോദണ്ഡരാമക്ഷേത്രത്തിലെ ഉത്സവത്തിന്റെ തൊട്ടടുത്ത ദിവസം രാമനാഥസ്വാമിക്ഷേത്രത്തിൽ രാമലിംഗപ്രതിഷ്ഠോത്സവം നടക്കുന്നു.

Continue Reading…

ശ്രീ പരീക്ഷിത്ത്‌ രാജാവ്

പാണ്ഡവരില് അര്ജുനന്റെ പുത്രനായ അഭിമന്യുവിന്റെ പുത്രനാണ്പരീക്ഷിത്ത്‌.. കുരുക്ഷേത്രയുദ്ധത്തില് പാണ്ഡവര് കൌരവന്മാരെ മുഴുവനും കാലപുരിക്കയച്ചു. ദ്രോണപുത്രനായ അശ്വതഥാമാവ് പ്രതികാരമായി പാണ്ഡവരുടെ മക്കളെയും ബ്രഹ്മാസ്ത്രം പ്രയോഗിച്ച് കൊന്നൊടുക്കി അഭിമന്യുവിന്റെ ഭാര്യ ഉത്തര ഗര്ഭിണിയായിരുന്നു. ഗര്ഭത്തിലിരിക്കുന്ന ആ കുഞ്ഞിനു നേരെയും ബ്രഹ്മാസ്ത്രം പാഞ്ഞു വന്നു. ശ്രീകൃഷ്ണഭഗവാനെവിളിച്ച് ഉത്തര ഹൃദയം പൊട്ടിക്കരഞ്ഞു.വിഷ്ണുഭഗവാന് സ്വന്തം തേജസ്സു കൊണ്ട് അവളുടെ ഗര്ഭത്തെ മായയാല് മറച്ചു. അതോടെ ബ്രഹ്മാസ്ത്രത്തിന് കുഞ്ഞിനെ കൊല്ലാന്കഴിഞ്ഞില്ല. ഗര്ഭത്തില് ഇരുന്നുകൊണ്ട് കുഞ്ഞു തന്നെ രക്ഷിക്കുന്നഭഗവാന്റെ മുഖം ഒരു നോക്ക് കണ്ടു. അങ്ങനെ വിഷ്ണുവിനാല് രക്ഷിക്കപ്പെട്ടഅഭിമന്യുപുത്രനാണ് വിഷ്ണുരാതന് അഥവാ പരീക്ഷിത്ത്‌..പാണ്ഡവര് യുദ്ധം ജയിച്ചു. യുധിഷ്ടിരന് രാജാവായി. യാഗങ്ങള് നടത്തിഅദ്ദേഹം ഖ്യാതി നേടി. പിന്നീട് ഭഗവാന് അര്ജുനനെയും കൂട്ടി ദ്വാരകാപുരിയിലേക്കെഴുന്നെള്ളി.ഏകദേശം നാലുമാസം കഴിഞ്ഞപ്പോള് ശ്രീകൃഷ്ണന് സ്വര്ഗ്ഗാരോപണംചെയ്ത വിവരം അര്ജുനനന് യുധിഷ്ടിരനോടും മറ്റും വ്യസനത്തോടെ അറിയിച്ചു. ധര്മ്മപുത്രാധികളെല്ലാം ഈ ദുഖഭാരം താങ്ങാനാവാതെ, പരീക്ഷിത്തിനെ രാജാവായി അഭിഷേകം ചെയ്തിട്ട്, ഭഗവാനെ ധ്യാനിച്ച് ഭഗവത്പദം പ്രാപിക്കുകയുംചെയ്തു. പരമഭക്തനായ പരീക്ഷിത്ത്‌ ധര്മ്മാനുസരണം രാജ്യം ഭരിച്ചു.ഉത്തരന്റെ പുത്രിയായ ഇരാവതിയെ പാണിഗ്രഹണം ചെയ്തു. നാല് പുത്രന്മാരും ജനിച്ചു. പരീക്ഷിത്ത്‌ മൂന്ന് അശ്വമേധങ്ങള് നടത്തി തന്റെ കീര്ത്തി വര്ദ്ധിപ്പിച്ചു . അങ്ങനെയിരിക്കെ രാജ്യത്ത് കലിയുടെ ഉപദ്രവങ്ങള് മനസ്സിലാക്കിയ രാജാവ് കലിയെ തോല്പ്പിച്ച് കീഴടക്കി. പേടിച്ചു വിറച്ച കലി തനിക്ക് വസിക്കാനുള്ള സ്ഥാനങ്ങള് കല്പ്പിച്ചു നല്കണമെന്നഭ്യര്ദ്ധിച്ചു. അതനുസരിച്ച് ചൂതുകളി, മദ്യസേവ, സ്ത്രീസേവ, ജീവഹിംസ എന്നീ നാല് സ്ഥാനങ്ങള് കലിക്കു വാസസ്ഥാനമായി അനുവദിച്ചുകൊടുത്തു. വീണ്ടും കലിയുടെ അപേക്ഷയനുസരിച്ച് ക്രോധം കൊണ്ട് മതികെട്ടവരിലും കലിക്കിരിക്കാന് സ്ഥലം നല്കി. അങ്ങനെ അഞ്ചു വാസസ്ഥാനങ്ങള് കൊണ്ട് തൃപ്തനായി കലി മടങ്ങി.പരീക്ഷിത്തിന് അറുപത്തിയാറ് വയസ്സ് പ്രായമായപ്പോള്ഒരുദിവസം നായാട്ടിനായി കാട്ടില് പുറപ്പെട്ടു. നായാട്ടിനുശേഷം തളര്ന്ന രാജാവ് ജലപാനത്തിനായി അടുത്തു കണ്ട ആശ്രമത്തില് ചെന്നു. അപ്പോള്ധ്യാനനിരതനായിരിക്കുന്ന ശമീകന് എന്ന മുനി, രാജാവ് എഴുന്നെള്ളിയത്ശ്രദ്ധിച്ചതുമില്ല. തന്നെ അപമാനിക്കുകയാണ്മുനിയെന്ന് വിചാരിച്ച് രാജാവ് ആശ്രമത്തിന് പുറത്തുവന്നു. അപ്പോള് അവിടെ ഒരു പാമ്പ് ചത്തുകിടക്കുന്നത് കണ്ടു . തന്റെ അമ്പുകൊണ്ട് കോരിയെടുത്ത് മുനിയുടെ കഴുത്തില് മാലയായി അണിയിച്ചു. മുനിയാകട്ടെ ഇതൊന്നും അറിയുന്നില്ല. ഇത്രയും ചെയ്തുകഴിഞ്ഞപ്പോള് രാജാവിന് പശ്ചാത്താപമുണ്ടായി , അദ്ദേഹം അവിടെനിന്ന് കൊട്ടാരത്തിലോട്ടു മടങ്ങി പോവുകയും ചെയ്തു. അല്പ്പസമയം കഴിഞ്ഞു കുശന് എന്ന് പേരായ ഒരു മുനികുമാരന് ആശ്രമത്തില് എത്തിയപ്പോള് ഇത് കാണുകയും, മുനിയുടെ മകനായ ശ്രുംഗി യോട് ഈ വിവരം പരിഹാസരൂപത്തില് അറിയിക്കുകയും ചെയ്തു . ഇതുകേട്ടു അദ്ദേഹത്തിന് വ്യസനവും ക്രോധവും ഉണ്ടായി "ഇന്നേക്ക് ഏഴാം നാള് തക്ഷകന് കടിയേറ്റു രാജാവ് മരിക്കാനിടയാകട്ടെ" എന്ന് ശപിച്ചു . എന്നിട്ട് പിതാവിന്റെ അരികിലെത്തി മൃതസര്പ്പത്തെ കഴുത്തില് നിന്ന് എടുത്തു മാറ്റി. മുനി സമാധി ഉണര്ന്നു നോക്കിയപ്പോള് കണ്ടത് സംഭ്രമിച്ച് നമസ്കാരം ചെയ്തു തൊഴുകൈയ്യോടെ നില്ക്കുന്ന മകനെയാണ്. നടന്നതെല്ലാം മകന് അച്ഛനെ പറഞ്ഞു ധരിപ്പിച്ചു. അവന് ചെയ്തത് തെറ്റായിപ്പോയെന്ന് മുനി പറഞ്ഞിട്ട് ശിഷ്യനായഗൌരമുഖനെ വിളിച്ചു രാജാവിനെ വിവരമറിയിക്കാനയച്ചു .ഗൌരമുഖന് രാജാവിനോട് ശാപത്തെപ്പറ്റി വിവരമുണര്ത്തിച്ചു. രാജാവാകട്ടെ , "മുന്നമേ മരിച്ചിരിപ്പോരുഞാന് ജഗന്നാഥന് തന് അനുഗ്രഹത്താല് ജീവിച്ചേനിത്രനാളും " എന്ന് പറഞ്ഞ് ദൂതന് സമ്മാനങ്ങള് നല്കി മടക്കി അയക്കുകയും അതോടൊപ്പം ഈ വിവരം അറിയിച്ച ശമീക മഹാത്മാവിന് നന്ദി അറിയിക്കാനും അരുളിച്ചെയ്തു. (ഭഗവാന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ്അശ്വത്ഥമാവിന്റെബ്രഹ്മാസ്ത്രത്തില് നിന്നും മുന്നമേ മരിക്കാതെരക്ഷപ്പെട്ടത്) പരീക്ഷിത്ത്‌ രാജാവ് രാജ്യഭാരം പുത്രനായ ജനമേജയനെ ഏല്പ്പിച്ചു.തച്ഛന്മാരെ വിളിച്ച് ഗംഗയില് ഒറ്റത്തൂണില് ഒരു പ്രാര്ത്ഥനാമന്ദിരംതീര്ത്ത്‌. അതില് കിഴക്കോട്ടു അഗ്രമാക്കി ദര്ഭ വിരിച്ച് അതില്വടക്കോട്ട്‌ മുഖമായി ഭഗവത് നാമങ്ങള് മാത്രം ധ്യാനിച്ചുകൊണ്ടിരുന്നു.ഇതുകണ്ട് ദേവന്മാര് പൂമാരി ചൊരിഞ്ഞു. യക്ഷകിന്നരഗന്ധര്വന്മാര്ആകാശത്ത് താളമേളങ്ങളോടെ ഗാനമാലപിച്ചു. അത്രി,അംഗിരസ്സ്,വസിഷ്ടന്,വിശ്വാമിത്രന്, പരാശരന് , പിപ്പലാദന് , മൈത്രേയന് ,ഗൌതമന്, നാരദന് എന്നീ മഹര്ഷിമാരെല്ലാം സന്നിഹിതരായിരുന്നു . ആനേരത്താണ് വ്യാസനന്ദന് ശ്രീശുകമഹര്ഷി അവിടെ എത്തിച്ചേര്ന്നത്.ദിഗംബരനും, മഹാത്മാവുമായ ശ്രീശുകനെക്കണ്ട് എല്ലാവരും എഴുന്നേറ്റു. ആചാരങ്ങളും, പൂജകളും, വന്ദനങ്ങളും ചെയ്തു സല്ക്കരിച്ചു . ശ്രീശുകമഹര്ഷി,രാജാവിന് പരമപദപ്രാപ്തിക്കുള്ള തത്വം ഉപദേശിച്ചു. അന്ത്യകാലത്ത് മനുഷ്യന് ദേഹത്തിലും ദേഹസംബന്ധമായവയിലും ഉള്ള ആസക്തി അറുത്തു കളയണം. തീര്ത്ഥസ്നാനം ചെയ്ത് ഏകാന്തസ്ഥാനത്തിരുന്ന് ഇന്ദ്രിയങ്ങളെ അടക്കി പ്രാണായാമം ചെയ്ത് പ്രണവം ജപിച്ച് മനസ്സിനെ ഭഗവത്രൂപത്തില് ഉറപ്പിക്കണം. ഭഗവത് സ്വരൂപമായ വിരാട് രൂപത്തെ രാജാവിനു ശ്രീശുകന് വിസ്തരിച്ചു മനസ്സിലാക്കിക്കൊടുത്തു. ഇപ്രകാരം ധാരണ ചെയ്തപ്പോള് രാജാവിന്റെ മനസ്സില് ഭക്തി ഉറക്കുകയും ആനന്ദംസ്പുരിക്കുകയും ചെയ്തു. പിന്നെ ശ്രീശുകന് ഭഗവത്കഥകള് പറയാനാരംഭിച്ചു . ഏഴു ദിവസം നിരാഹാരവൃതത്തില് എല്ലാവരും ഇരുന്നുകഥ കേട്ട് എഴാം ദിവസം കഥ അവസാനിച്ചു. രാജാവ് ശ്രീശുകന്റെ പാദത്തില് സാഷ്ടാംഗപ്രണാമംചെയ്തു.കശ്യപന് എന്ന വിഷഹാരി പരീക്ഷിത്ത്‌ രാജാവിനുണ്ടായ ശാപവൃത്താന്തമറിഞ്ഞു . തക്ഷകന് കടിക്കുമ്പോള് വിഷമിറക്കി രാജാവിനെ രക്ഷിച്ചാല് തനിക്ക് ധാരാളം പൊന്നും പണവും പ്രതിഫലമായിക്കിട്ടും എന്ന് വിചാരിച്ച് കശ്യപന്പുറപ്പെട്ടു. തക്ഷകന് ഒരു ബ്രാഹ്മണ വേഷത്തില് കുറച്ച് വിശിഷ്ട ഫലങ്ങള്കാഴ്ചയായി കൊണ്ടുവന്നു. വഴിക്ക് വച്ച് അവര് പരിചയപ്പെടുകയുംതങ്ങളുടെ ശക്തി പരീക്ഷിച്ചു നോക്കുകയും ചെയ്തു. രണ്ടുപേരും ഒന്നിനൊന്നു തോല്ക്കാന് തയ്യാറാകത്തതുകൊണ്ട് ബ്രാഹ്മണന് കശ്യപന് ധാരാളം പൊന്നും ദ്രവ്യവും നല്കി തിരിച്ചയച്ചു . തക്ഷകന് അതേ ബ്രാഹ്മണ വേഷത്തില് രാജസന്നിധിയില്എത്തി ഫലങ്ങള് രാജാവിന് കാഴ്ചവച്ചു. സന്തോഷവാനായ രാജാവ് അതിലൊരണ്ണം എടുത്ത് പൊളിച്ചപ്പോള് മായാവിയായി തക്ഷകന് ഒരു പുഴുവിന്റെരൂപത്തില് ആ ഫലത്തില് നിന്നും പുറത്തുവന്ന് യഥാര്ത്ഥ രൂപം ധരിക്കയും രാജാവിനെ കടിക്കുകയും ചെയ്തു. നിമിഷങ്ങള്ക്കകം വിഷബാധിതനായി രാജാവ് ഭസ്മമായി ഭവിച്ചു. രാജാവിന്റെ ധന്യമായ മോക്ഷപ്രാപ്തി കണ്ട് ദേവദുന്ദുഭികള്വാദ്യഘോഷങ്ങള് മുഴക്കി. ഗന്ധര്വന്മാരുംഅപ്സരസ്സുകളും പാട്ടുപാടി നൃത്തം വച്ചു. ദേവന്മാര് പൂമഴപെയ്തു. അങ്ങനെ പരീക്ഷിത്ത്‌ രാജാവ് മോക്ഷപ്രാപ്തനായി

Continue Reading…

സന്ധ്യാസമയം

സന്ധ്യാസമയത്തിന് ജീവിതത്തില് വളരെയേറെ പ്രാധാന്യം ആചാര്യന്മാര് കല്പിച്ചിട്ടുണ്ട്. സന്ധ്യാസമയം നാമജപത്തിന് മാത്രമുള്ളതാണ്.സൂര്യന്ടെയും ചന്ദ്രന്ടെയും സദ്ഗുണങ്ങള് ഭൂമിയില് അനുഭവപ്പെടാത്ത സമയമാണത്. അന്തരീക്ഷം വിഷവായുക്കളെകൊണ്ട് അപ്പോള് നിറഞ്ഞിരിക്കും.ആ സമയത്ത് നാമജപമല്ലാതെ മറ്റൊന്നും ചെയ്യരുത്. കിണറ്റില് നിന്ന് വെള്ളം കോരാന് പാടില്ല. കല്ലില് തുണികള് അടിച്ചു ശബ്ദമുണ്ടാക്കി അലക്കരുത്. ചെടികളില് നിന്ന് ഇലകളോ കായ്കളോ കിഴങ്ങുകളോ ഒന്നും അടര്ത്തിയെടുക്കരുത്. പൂക്കള് പാറിക്കരുത്. സന്ധ്യയായാല് ചെടികള് നിശ്ചലമാകയും രാത്രി സുഷുപ്തിയില് ലയിക്കുകയും ചെയ്യുന്നു.സന്ധ്യാസമയം ജലപാനംപോലും അരുത്. സന്ധ്യയില് സംഗം ചെയ്ത് കുട്ടികള് ജനിച്ചാല് അവര് മന്ദബുദ്ധികളോ ദുഷ്ടരോ ആയിത്തീരും.ക്ഷേത്രത്തില് സന്ധ്യക്കുള്ള ദീപാരാധന തൊഴുന്നത് വളരെ വിശേഷമാണ്.

Continue Reading…

ജ്യോതിർലിംഗങ്ങൾ+ ദ്വാദശ ജ്യോതിർലിംഗ സ്തോത്രം-

-ശിവനെ ജ്യോതിർലിഗ രൂപത്തിൽ ആരാധിക്കുന്ന ഭാരതത്തിൽ ഉള്ള 12 ശിവ ക്ഷേത്രങ്ങളാണു ദ്വാദശ ജ്യോതിർലിംഗങ്ങൾഈ ക്ഷേത്രങ്ങൾ ഭാരതീയ സംസ്കാരവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ഇതിൽ തെക്കെ അറ്റത്തുള്ളതു രാമേശ്വരവും വടക്കുള്ളതു കേദാർനാഥുമാണ്. ഇവ ശൈവപുരാണങ്ങളുമായും ചരിത്രവുമായും അടുത്തുനിൽക്കുന്നു1 ) സോമനാഥൻ : സോംനാഥ് ക്ഷേത്രംഈ ക്ഷേത്രം ഗുജറാത്തിലെ സൗരാഷ്ട്രയിലുള്ള പ്രഭാസ് പട്ടണത്തിൽ സ്ഥിതി ചെയ്യുന്നു. ഈ ക്ഷേതം ഭാരതീയ സംസ്കാരത്തിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്.2 ) മഹാകാലേശ്വരൻ : ശ്രീ മഹാകാലേശ്വർ ക്ഷേത്രംമഹാകാലേശ്വര ക്ഷേത്രം മദ്ധ്യപ്രദേശിലെപുരാതന നഗരമായ അവന്തി അഥവാ ഉജ്ജെയിനിൽ സ്ഥിതി ചെയ്യുന്നു.3 ) ഭീംശങ്കർ : ഭീമശങ്കർ ക്ഷേത്രംത്രിപുരാസുര വധവുമായി ബന്ധപ്പെട്ട ഈ ക്ഷേത്രം മഹാരാഷ്ട്രയിലെ പൂനക്കടുത്തുള്ളസഹ്യാദ്രി കുന്നുകളിൽ സ്ഥിതി ചെയ്യുന്നു.4 ) ത്രയംബകേശ്വർ : ത്രയംബകേശ്വർ ക്ഷേത്രംമഹാരാഷ്ട്രയിലെ നാസിക്കിനടുത്താണു ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗോദാവരി നദി ക്ഷേത്ര പരിസരത്തു നിന്നാണു ഉദ്ഭവിക്കുന്നതു.5 ) രാമേശ്വർ : തമിഴ്നാടിനു തെക്കേ അറ്റത്തുള്ള രാമേശ്വര ദ്വീപിൽ സ്ഥിതി ചെയ്യുന്നു. സേതുബന്ധനം ഇതിനടുത്താണു.6 ) ഓംകാരേശ്വർ : ഓംകാരേശ്വർ ക്ഷേത്രംമദ്ധ്യപ്രദേശിലെനർമ്മദാ നദീ തീരത്തുള്ള ദ്വീപിൽ ഈ അമലേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നു.7 ) വൈദ്യനാഥൻ : വൈദ്യനാഥ ജ്യോതിർലിംഗംജാർഖണ്ഡ് ദിയോഗാർഹിൽ ഈ പുരാതന ക്ഷേത്രം സ്ഥിതി ചെയ്യുന്നു.8 ) മല്ലികാർജ്ജുനൻ : മല്ലികാർജ്ജുന ക്ഷേത്രംആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിൽ കാണപ്പേടുന്ന ശ്രീ ശൈലം മല്ലികാർജ്ജുന ക്ഷേത്രം ശില്പ്പകലകൾ കൊണ്ട് പ്രസിദ്ധമാണു.9 ) കേദാർനാഥ് : കേദാർനാഥ് ക്ഷേത്രംഹിമാലയത്തിൽ മഞ്ഞിനാൽ മൂടി കാണപ്പെടുന്ന ഈ ക്ഷേത്രം വർഷത്തിൽ ആറുമാസം മാത്രമേ തറക്കുകയുള്ളു. ഹിമാചൽ പ്രദേശ്‌ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം നിർമ്മിച്ചത് ആദി ശങ്കരാചാര്യരാണു.10 ) വിശ്വനാഥൻ : കാശി വിശ്വനാഥ ക്ഷേത്രംജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രസിദ്ധം ഈ ക്ഷേത്രമാണു. ഉത്തർപ്രദേശിലെ ബനാറസിൽ (കാശി / വാരണാസി) സ്ഥിതി ചെയ്യുന്നു.11 ) നാഗേശ്വർ : നാഗേശ്വർ ജ്യോതിർലിംഗംഗുജറാത്തിലെ ദ്വാരകക്ക് സമീപം സ്ഥിതി ചെയ്യുന്നു.12 ) ഘൃഷ്ണേശ്വർ : ഘൃഷ്ണേശ്വർ മഹാരാഷ്ട്രയിലെ എല്ലോറ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു. ഒന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച ശിലാലിഖിതങ്ങൾ ഇവിടെ കാണാം.:::::::::: ദ്വാദശ ജ്യോതിർലിംഗ സ്തോത്രം ::::::::::പന്ത്രണ്ട് ജ്യോതിർലിംഗങ്ങളെക്കുറിച്ചും അവയുടെ സ്ഥാനത്തെകുറിച്ചും പ്രതിപാദിക്കുന്ന സംസ്കൃത സ്തോത്രമാണ് ദ്വാദശ ജ്യോതിർലിംഗ സ്തോത്രം. ആദിശങ്കരനാണ് ഇതിന്റെ കർത്താവ്.സൗരാഷ്ട്രേ സോമനാഥം ച ശ്രീശൈലേ മല്ലികാർജുനം.ഉജ്ജയിന്യാം മഹാകാലം ഓംകാരമമലേശ്വരം..പരല്യാം വൈദ്യനാഥം ച ഡാകിന്യാം ഭീമശങ്കരം.സേതുബന്ധേ തു രാമേശം നാഗേശം ദാരുകാവനേ..വാരണസ്യാം തു വിശ്വേശം ത്ര്യംബകം ഗൗതമീതടേ.ഹിമാലയേ തു കേദാരം ഘുഷ്മേശം ച ശിവാലയേ..ഏതാനി ജ്യോതിർലിംഗാനി സായം പ്രാതഃ പഠേത് നരഃ. സപ്തജന്മകൃതം പാപം സ്മരണേന വിനശ്യതി..ഏതേശാം ദർശനാദേവ പാതകം നൈവ തിഷ്ഠതി.കർമക്ഷയോ ഭവേത്തസ്യ യസ്യ തുഷ്ടോ മഹേശ്വരഃ..ഇതി ദ്വാദശ ജ്യോതിർലിംഗസ്തോത്രം സംപൂർണ്ണം.

Continue Reading…

ഹലായുധനായ ബലരാമൻ

മഹാവിഷ്ണുവിന്റെഎട്ടാമത്തെ അവതാരമാണ് ഭഗവാന് ബലരാമന്.വസുദേവരുടെ ജ്യേഷ്ഠപുത്രനാണ് ബലരാമന്.രോഹിണിയാണ് ബലരാമന്റെ അമ്മ.ദേവകിയുടെ ഏഴാമത്തെ ഗര്ഭത്തിലാണ് ബലരാമന് വളര്ന്നത്.എന്നാല് കംസന്റെ കാരാഗൃഹത്തില് കിടന്നിരുന്ന ദേവകിയുടെ ഗര്ഭം രോഹിണിയിലേയ്ക്ക് ആകര്ഷിക്കപ്പെട്ടു. ദേവകിയുടെ ഗര്ഭം അലസിയെന്ന് കംസനെ കാവല്ക്കാര്വഴി അറിയിക്കുകയും ചെയ്തു.ഒരു സ്ത്രീയില് നിന്നും മറ്റൊരു സ്ത്രീയിലേയ്ക്ക്ഗര്ഭം മാറ്റിയതിന്നാല് ബലരാമനെ സംഘര്ഷണന് എന്നും അറിയപ്പെട്ടുന്നു.ബാലദേവന്, ബലഭദ്രന്, ഹലായുധന് എന്നീ പേരുകളിലും ബലരാമന് അറിയപ്പെടുന്നു.ബലരാമന് കൃഷിയുടെ അധിദേവനായി അറിയപ്പെടുന്നു.കലപ്പയും ഗദയുമാണ് ആയുധങ്ങള്. അതിയായ ബലത്തോടുകൂടിയവനും ഏവരേയും ആകര്ഷിക്കുന്ന രൂപത്തോടുകൂടിയവനുമായതുകൊണ്ടാണ്ബലരാമന് എന്ന പേരുണ്ടായത്.ഹല(കലപ്പ)മാണ് ബലരാമന്റെ ആയുധം. ഗദായുദ്ധത്തിനുംഇദ്ദേഹം അതിനിപുണനായിരുന്നു. മഗധയുടെ രാജാവ് ജരാസന്ധനെ ഗദായുദ്ധത്തില്തോല്പിക്കുകയുണ്ടായി.കൊല്ലുവാനാണ് ശ്രമിച്ചതെങ്കിലും കൊല്ലാതെ വിടുകയായിരുന്നു. ദുര്യോധന പുത്രി ലക്ഷണയുടെ സ്വയംവരം നടക്കുമ്പോള് കൗരവര് ശ്രീകൃഷ്ണന്റെ പുത്രനായ സാംബനെ പിടിച്ചുകെട്ടി.ആ സദസ്സിലേയ്ക്ക് ബലരാമന് എത്തിച്ചേര്ന്നു. എന്നാലും ദുര്യോധനാദികള്ക്ക് സാംബനെ വിട്ടയക്കാന് താല്പര്യമുണ്ടായില്ല.ബലരാമന് എടുത്ത് ഗംഗയിലേക്കിടുവാന്നിശ്ചയിച്ച് കലപ്പയടുത്ത് ഹസ്തിനപുരത്തിന്റെ നഗരഭിത്തിയില് ചാരിവച്ചു. ഹസ്തിനപുരം ആകെ ഇളകുവന് തുടങ്ങി. ദുര്യോധനന് ഒടുവില് ലക്ഷണയെ സാംബനോട് ഒപ്പംകൊണ്ടുവന്ന് ബലരാമന് നല്കി. പിന്നീടാണ് ബലരാമനില് നിന്നും ഗദായുദ്ധം ദുര്യോധനന് പഠിയ്ക്കുന്നത്.

Continue Reading…

ജ്യോതിർലിംഗങ്ങൾ+ ദ്വാദശ ജ്യോതിർലിംഗ സ്തോത്രം-

-ശിവനെ ജ്യോതിർലിഗ രൂപത്തിൽ ആരാധിക്കുന്ന ഭാരതത്തിൽ ഉള്ള 12 ശിവ ക്ഷേത്രങ്ങളാണു ദ്വാദശ ജ്യോതിർലിംഗങ്ങൾഈ ക്ഷേത്രങ്ങൾ ഭാരതീയ സംസ്കാരവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ഇതിൽ തെക്കെ അറ്റത്തുള്ളതു രാമേശ്വരവും വടക്കുള്ളതു കേദാർനാഥുമാണ്. ഇവ ശൈവപുരാണങ്ങളുമായും ചരിത്രവുമായും അടുത്തുനിൽക്കുന്നു1 ) സോമനാഥൻ : സോംനാഥ് ക്ഷേത്രംഈ ക്ഷേത്രം ഗുജറാത്തിലെ സൗരാഷ്ട്രയിലുള്ള പ്രഭാസ് പട്ടണത്തിൽ സ്ഥിതി ചെയ്യുന്നു. ഈ ക്ഷേതം ഭാരതീയ സംസ്കാരത്തിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്.2 ) മഹാകാലേശ്വരൻ : ശ്രീ മഹാകാലേശ്വർ ക്ഷേത്രംമഹാകാലേശ്വര ക്ഷേത്രം മദ്ധ്യപ്രദേശിലെപുരാതന നഗരമായ അവന്തി അഥവാ ഉജ്ജെയിനിൽ സ്ഥിതി ചെയ്യുന്നു.3 ) ഭീംശങ്കർ : ഭീമശങ്കർ ക്ഷേത്രംത്രിപുരാസുര വധവുമായി ബന്ധപ്പെട്ട ഈ ക്ഷേത്രം മഹാരാഷ്ട്രയിലെ പൂനക്കടുത്തുള്ളസഹ്യാദ്രി കുന്നുകളിൽ സ്ഥിതി ചെയ്യുന്നു.4 ) ത്രയംബകേശ്വർ : ത്രയംബകേശ്വർ ക്ഷേത്രംമഹാരാഷ്ട്രയിലെ നാസിക്കിനടുത്താണു ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗോദാവരി നദി ക്ഷേത്ര പരിസരത്തു നിന്നാണു ഉദ്ഭവിക്കുന്നതു.5 ) രാമേശ്വർ : തമിഴ്നാടിനു തെക്കേ അറ്റത്തുള്ള രാമേശ്വര ദ്വീപിൽ സ്ഥിതി ചെയ്യുന്നു. സേതുബന്ധനം ഇതിനടുത്താണു.6 ) ഓംകാരേശ്വർ : ഓംകാരേശ്വർ ക്ഷേത്രംമദ്ധ്യപ്രദേശിലെനർമ്മദാ നദീ തീരത്തുള്ള ദ്വീപിൽ ഈ അമലേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നു.7 ) വൈദ്യനാഥൻ : വൈദ്യനാഥ ജ്യോതിർലിംഗംജാർഖണ്ഡ് ദിയോഗാർഹിൽ ഈ പുരാതന ക്ഷേത്രം സ്ഥിതി ചെയ്യുന്നു.8 ) മല്ലികാർജ്ജുനൻ : മല്ലികാർജ്ജുന ക്ഷേത്രംആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിൽ കാണപ്പേടുന്ന ശ്രീ ശൈലം മല്ലികാർജ്ജുന ക്ഷേത്രം ശില്പ്പകലകൾ കൊണ്ട് പ്രസിദ്ധമാണു.9 ) കേദാർനാഥ് : കേദാർനാഥ് ക്ഷേത്രംഹിമാലയത്തിൽ മഞ്ഞിനാൽ മൂടി കാണപ്പെടുന്ന ഈ ക്ഷേത്രം വർഷത്തിൽ ആറുമാസം മാത്രമേ തറക്കുകയുള്ളു. ഹിമാചൽ പ്രദേശ്‌ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം നിർമ്മിച്ചത് ആദി ശങ്കരാചാര്യരാണു.10 ) വിശ്വനാഥൻ : കാശി വിശ്വനാഥ ക്ഷേത്രംജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രസിദ്ധം ഈ ക്ഷേത്രമാണു. ഉത്തർപ്രദേശിലെ ബനാറസിൽ (കാശി / വാരണാസി) സ്ഥിതി ചെയ്യുന്നു.11 ) നാഗേശ്വർ : നാഗേശ്വർ ജ്യോതിർലിംഗംഗുജറാത്തിലെ ദ്വാരകക്ക് സമീപം സ്ഥിതി ചെയ്യുന്നു.12 ) ഘൃഷ്ണേശ്വർ : ഘൃഷ്ണേശ്വർ മഹാരാഷ്ട്രയിലെ എല്ലോറ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു. ഒന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച ശിലാലിഖിതങ്ങൾ ഇവിടെ കാണാം.:::::::::: ദ്വാദശ ജ്യോതിർലിംഗ സ്തോത്രം ::::::::::പന്ത്രണ്ട് ജ്യോതിർലിംഗങ്ങളെക്കുറിച്ചും അവയുടെ സ്ഥാനത്തെകുറിച്ചും പ്രതിപാദിക്കുന്ന സംസ്കൃത സ്തോത്രമാണ് ദ്വാദശ ജ്യോതിർലിംഗ സ്തോത്രം. ആദിശങ്കരനാണ് ഇതിന്റെ കർത്താവ്.സൗരാഷ്ട്രേ സോമനാഥം ച ശ്രീശൈലേ മല്ലികാർജുനം.ഉജ്ജയിന്യാം മഹാകാലം ഓംകാരമമലേശ്വരം..പരല്യാം വൈദ്യനാഥം ച ഡാകിന്യാം ഭീമശങ്കരം.സേതുബന്ധേ തു രാമേശം നാഗേശം ദാരുകാവനേ..വാരണസ്യാം തു വിശ്വേശം ത്ര്യംബകം ഗൗതമീതടേ.ഹിമാലയേ തു കേദാരം ഘുഷ്മേശം ച ശിവാലയേ..ഏതാനി ജ്യോതിർലിംഗാനി സായം പ്രാതഃ പഠേത് നരഃ. സപ്തജന്മകൃതം പാപം സ്മരണേന വിനശ്യതി..ഏതേശാം ദർശനാദേവ പാതകം നൈവ തിഷ്ഠതി.കർമക്ഷയോ ഭവേത്തസ്യ യസ്യ തുഷ്ടോ മഹേശ്വരഃ..ഇതി ദ്വാദശ ജ്യോതിർലിംഗസ്തോത്രം സംപൂർണ്ണം.

Continue Reading…

Sunday, September 20, 2015

നന്ദികേശ്വരൻ

ശിവന്റെ ഭൂതഗണങ്ങളില് പ്രമുഖന്. നന്ദി, നന്ദികേശന്, നന്ദിപാര്ശ്വന് എന്നീ പേരുകളിലും അറിയപ്പെടുന്നു.ഈ ശിവപാര്ഷദന്കശ്യപമഹര്ഷിക്ക് കാമധേനുവിലുണ്ടായ പുത്രനാണെന്ന് വായുപുരാണത്തില് പറയുന്നുണ്ട്. ശിവന്റെ വാഹനമായ കാള എന്നനിലയില് സുരഭീപുത്രനായ നന്ദികേശ്വരന് ആരാധ്യനാണ്. ശിശുവായിരിക്കുമ്പോള് അജ്ഞാതമായ കാരണത്താല് മാതാപിതാക്കളാല് പരിത്യക്തനായി. ഈ ദിവ്യശിശു ശിലാദനന് എന്ന മഹര്ഷിയുടെ പുത്രനായതെങ്ങനെഎന്ന് ശിവപുരാണത്തില്വിവരിക്കുന്നതിപ്രകാരമാണ്:ശാലങ്കായന്റെ പുത്രനായ ശിലാദനന് ലൗകിക ജീവിതം നയിച്ചിരുന്ന ഒരു ശിവഭക്തനായിരുന്നു. സന്താനസൗഭാഗ്യമില്ലാതെ ദുഃഖിതനായ അദ്ദേഹം ശിവനെ തപസ്സു ചെയ്തു പ്രസാദിപ്പിച്ചു. പ്രത്യക്ഷനായ പരമശിവന് പുത്രലബ്ധിയ്ക്കുള്ള അനുഗ്രഹം നല്കി. കാലം കുറേക്കഴിഞ്ഞ് ഒരു യാഗം ചെയ്യാനായി നിലമുഴുതപ്പോള്ഒരദ്ഭുതശിശു ദൃശ്യനായി. ഒരു കൊച്ചുമുക്കണ്ണന്. കൈകള് നാല്. ശിരസ്സില് ജടാമകുടങ്ങള്. ശിലാദനന് ആ കുഞ്ഞിനെ വളര്ത്തി. ക്രമേണ കുട്ടിക്കു മനുഷ്യരൂപം ലബ്ധമായി. ആയിടെ മിത്രാവരുണന്മാര് ആ വഴി വന്നു. ബാലന് അവരോട് അനുഗ്രഹമഭ്യര്ഥിച്ചു. 'നിനക്കെന്തിന് അനുഗ്രഹം? നിന്റെ ആയുസ്സ് അവസാനിക്കാറായല്ലോ', എന്ന അവരുടെ പ്രവചനം കേട്ട് ദുഃഖിതനായ ബാലന്പണ്ട് അച്ഛന് ചെയ്തതുപോലെ ശിവനെ ഉപാസിച്ചു പ്രത്യക്ഷനാക്കി'ദീര്ഘായുസ്സു നല്കണം' എന്നഭ്യര്ഥിച്ചു. 'ദീര്ഘായുസ്സുമാത്രമല്ല,കൈലാസത്തില്വന്ന് പുത്രനെപ്പോലെ ഞങ്ങളോടൊപ്പം ദീര്ഘജീവിതസുഖംഅനുഭവിച്ചു ജീവിക്കുകയും ചെയ്തുകൊള്ളൂ' എന്ന് പരമശിവന് അനുഗ്രഹിച്ചു. സന്തുഷ്ടനായ നന്ദികേശന് അച്ഛന്റെ അനുവാദത്തോടെ കൈലാസത്തിലെത്തിശിവസേവയില് മുഴുകി കാലം കഴിച്ചു.നന്ദികേശ്വരന് ശിവസേവകനായതിനു പിന്നില് മറ്റൊരു കഥ കൂടിയുണ്ട്.നന്ദിക്ക് രണ്ടു ഗുരുനാഥന്മാരുണ്ടായിരുന്നു ദധീചിമഹര്ഷിയുംദക്ഷപ്രജാപതിയും. ദക്ഷശിഷ്യനായ നന്ദി ഗുരുവിന്റെ സ്വച്ഛന്ദചാരിത്വത്തെ എതിര്ത്തിരുന്നു. തന്റെ ആരാധനാമൂര്ത്തിയായ ശ്രീപരമേശ്വരനെ മ്ളേച്ഛമായ രീതിയില് ആക്ഷേപിക്കുന്നതു കേട്ടു സഹികെട്ട് ഒരുനാള് നന്ദി ദക്ഷനെ വിട്ട് കൈലാസത്തിലെത്തിശിവനെ അഭയം പ്രാപിച്ചു.കൈലാസത്തില് ഭൂതഗണങ്ങളുടെ നായകനായ ദ്വാരപാലകനായി അംഗീകരിക്കപ്പെട്ട ആ ഭക്താഗ്രണി അതോടെ ശിവജീവിതത്തിന്റെ ഒരവിഭാജ്യഘടകമായിത്തീര്ന്നു. നന്ദിയുടെ അനേകം അദ്ഭുതചരിതങ്ങള്ശിവപുരാണത്തില്വര്ണിക്കുന്നുണ്ട്. ഒരിക്കല് സുരഭിയുടെ സന്താനങ്ങളായ ധേനുക്കള് തങ്ങളുടെ സഹോദരനായ നന്ദിയെ ഒന്നു പരീക്ഷിക്കാന് തുനിഞ്ഞു. അവ തങ്ങളുടെ ക്ഷീരസമൃദ്ധമായ അകിടുകളില്നിന്നും നിരന്തരം പാല് ചുരത്തി കൈലാസഗിരിയെ ഒരു ദുഗ്ധവാരിധിയാക്കി മാറ്റി. രുഷ്ടനായ രുദ്രന് തൃതീയനേത്രം തുറന്ന് അവയെ ഒന്നു നോക്കിയപ്പോള് ആ വെള്ളപ്പശുക്കളെല്ലാം വിചിത്രവര്ണകളായി. തങ്ങളുടെ നിറം വീണ്ടും വെണ്മയുള്ളതാക്കാന് അവ വെണ്ണിലാവിന്റെ ഉടമയായ പൂര്ണചന്ദ്രനെ ചെന്നു കണ്ടു. ശിവനെ ഇത് കൂടുതല് രുഷ്ടനാക്കി. അപ്പോള് കശ്യപ പ്രജാപതി ഇടപെട്ട് പശുക്കളെ നിലയ്ക്കുനിര്ത്തി. തന്റെ പ്രിയപുത്രനായ നന്ദികേശ്വരനെ വാഹനമായി സ്വീകരിച്ച് പ്രപഞ്ചം മുഴുവന് സഞ്ചരിച്ച് ഭക്തന്മാരെ രക്ഷിക്കുകയും ദുഷ്ടന്മാരെ ശിക്ഷിക്കുകയും ചെയ്യണമെന്നഭ്യര്ഥിച്ചു. ശിവന് അതംഗീകരിച്ചു. അങ്ങനെ ആവശ്യം വരുമ്പോള് ഋഷഭരൂപത്തില് ശിവവാഹനമാകാനും നന്ദികേശ്വരനു ഭാഗ്യം ലഭിച്ചു.മരുത് പുത്രിയായ സുയശയാണ് നന്ദിയുടെ ധര്മപത്നി എന്ന് ശിവപുരാണം പാതാളഖണ്ഡം ഏഴാം അധ്യായത്തില് പ്രസ്താവിച്ചിട്ടുണ്ട്.നന്ദികേശ്വരന് ജ്ഞാനിയും തപസ്വിയുമായിരുന്നു. മാര്ക്കണ്ഡേയമുനിക്ക് സ്കന്ദപുരാണം പറഞ്ഞുകൊടുത്തത്നന്ദിയുടെ പാണ്ഡിത്യത്തിന്റെ മികവിനു തെളിവാണ്. ശിവനെ മാനിക്കാതെ കൈലാസത്തിനു മീതേ പുഷ്പകവിമാനത്തില് കടന്നുപോയ രാവണന്റെ ധിക്കാരം സഹിക്കാതെ വാനരവേഷത്തില് വിമാനയാത്രയ്ക്കു തടസ്സം സൃഷ്ടിച്ച നന്ദിയെ രാവണന് ശപിക്കാനൊരുങ്ങിയപ്പോള് 'നീ വാനരവംശത്താല് നശിച്ചു പോകട്ടെ' എന്ന് നന്ദി രാവണനെ ശപിച്ച് അസ്തവീര്യനാക്കിയതായി കഥയുണ്ട്. ശിവക്ഷേത്രങ്ങളില് ശിവനോടൊപ്പം നന്ദികേശ്വരനും പൂജിക്കപ്പെടുന്നു.

Continue Reading…

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates