Tuesday, February 27, 2024

തൃക്കുലശേഖരപുരം ശ്രീകൃഷ്ണക്ഷേത്രം

❦ ════ •⊰❂⊱• ════ ❦

```തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത്, കൊടുങ്ങല്ലൂർ നഗരസഭയിൽ തൃക്കുലശേഖരപുരം എന്ന സ്ഥലത്താണ് ഈ ശ്രീകൃഷ്ണക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ ആദ്യം പണിതീർത്ത വിഷ്ണുക്ഷേത്രം എന്ന് വിശ്വാസം. 

പ്രധാനമൂർത്തി യൗവനയുക്തനും, വിവാഹിതനുമായ ശ്രീകൃഷ്ണനാണ്. ക്ഷേത്രനിർമ്മിതികളിലെ ആദ്യകാല നിർമ്മിതികളിൽ പെട്ട ക്ഷേത്രമാണിത്. (800-1000 AD) ചതുർബാഹുവായ മഹാവിഷ്ണുവിന്റെ രൂപത്തിലാണ് ഇവിടെ വിഗ്രഹം. 

ചേരചക്രവർത്തിയും മഹാഭക്തനുമായിരുന്ന കുലശേഖര ആഴ്വാർ നടത്തിയ പ്രതിഷ്ഠയാണ് ഇവിടിയെന്ന് വിശ്വസിയ്ക്കപ്പെടുന്നു.

 ശ്രീകൃഷ്ണപിതാക്കന്മാരായ വസുദേവരും നന്ദഗോപരും ഇവിടെ പ്രത്യേകം ക്ഷേത്രങ്ങളിൽ കുടികൊള്ളുന്നു എന്ന വലിയൊരു പ്രത്യേകത ഈ ക്ഷേത്രത്തിനുണ്ട്. കൊടുങ്ങല്ലൂർ രാജാക്കന്മാരുടെ അരിയിട്ടുവാഴ്ച ഈ ക്ഷേത്രത്തിലാണ് നടത്താറുള്ളത്. 

പത്നീസമേതനായി ശ്രീലകത്ത് വാഴുന്ന ശ്രീകൃഷ്ണഭഗവാന് ഉപദേവതകളായി ഗണപതി, ശിവൻ, മഹാലക്ഷ്മി, പാർത്ഥസാരഥി, ഗോവർദ്ധനൻ, മോഹിനി, അയ്യപ്പൻ, ഹനുമാൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. 

മേടമാസത്തിലെ വിഷുദിവസം കൊടികയറി നടത്തുന്ന കൊടിയേറ്റുത്സവവും ചിങ്ങമാസത്തിലെ അഷ്ടമിരോഹിണിയുമാണ് ഇവിടെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൊച്ചിൻ ദേവസ്വം ബോർഡാണ് ക്ഷേത്രഭരണം കയ്യാളുന്നത്.```

*ചരിത്രം*

```കുലശേഖരസാമ്രാജ്യ സ്ഥാപകനായ കുലശേഖര ആഴ്‌വാർ നിർമ്മിക്കുകയോ പുതുക്കിപണിയുകയോ ചെയ്ത ക്ഷേത്രമാണെന്ന് കരുതപ്പെടുന്നു. ഹിന്ദു നവോത്ഥാനകാലത്ത് ചേരന്മാരുടെ പിൻഗാമികളായ കുലശേഖരന്മാർ വൈഷ്ണവമതാനുയായികളാക്കപ്പെട്ടു. കേരളക്കരയിൽ ആദ്യമായി അക്കാലത്ത് ഈ വൈഷ്ണവക്ഷേത്രം സ്ഥാപിച്ചു എന്ന് കരുതപ്പെടുന്നു.

 കുലശേഖര ആഴ്‌വാർ വൈഷ്ണവൻ ആയിരുന്നെങ്കിലും, പിന്നീട് വന്ന കുലശേഖരന്മാർ ശൈവർ ആയതിനാലാണ് ഈ ക്ഷേത്രത്തിൻ വേണ്ടത്ര പ്രോത്സാഹനം കിട്ടാതെ പോയതെന്ന് കരുതുന്നു. കൊടുങ്ങല്ലൂർ രാജകുടുംബത്തിന്റെ കുലദേവതയാണ്. കൊടുങ്ങല്ലൂർ തമ്പുരാക്കന്മാരുടെ അരിയിട്ടുവാഴ്ച ഈ ക്ഷേത്രത്തിലായിരുന്നു.```

*പ്രതിഷ്ഠ*

```പ്രധാന പ്രതിഷ്ഠ ശ്രീകൃഷ്ണൻ. യൗവനയുക്തനായ ശ്രീകൃഷ്ണൻ എന്നൊരു സങ്കല്പമുണ്ട്. കല്യാണകൃഷ്ണൻ എന്നും ഒരു പഴമയുണ്ട്. കിഴക്കോട്ടാണ് ദർശനം. ശംഖചക്രഗദാപദ്മധാരിയായ ഭഗവാനാണ്. ആറടി ഉയരം വരുന്ന വിഗ്രഹം നിൽക്കുന്ന രൂപത്തിലാണ്.```

*ഉപദേവത*

```ക്ഷേത്രപാലൻ, വസുദേവർ, നന്ദഗോപർ, മോഹിനി, പാർത്ഥസാരഥി, ഗോവർദ്ധനൻ, ഗരുഡൻ, നാഗദൈവങ്ങൾ, ഗണപതി, ശിവൻ, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഹനുമാൻ, നവഗ്രഹങ്ങൾ.

ഇവരിൽ പാർത്ഥസാരഥിയും ഗോവർദ്ധനനും ഭഗവാന്റെ രണ്ടുരൂപങ്ങളാണ്.```


Continue Reading…

പാമ്പുമേക്കാട്ടുമന

 -
❦ ════ •⊰❂⊱• ════ ❦

```കേരളത്തിലെ സുപ്രസിദ്ധമായ സർപ്പാരാധനാകേന്ദ്രമാണ് പാമ്പു മേക്കാട്ടുമന. കേരളത്തിൽ തൃശൂർ ജില്ലയിൽ മുകുന്ദപുരം താലുക്കിൽ വടമ വില്ലേജിലാണ് പാമ്പു മേക്കാട്ട് ഇല്ലം സ്ഥിതി ചെയ്യുന്നത്. ഐതിഹ്യങ്ങൾ നിറഞ്ഞ ‘പാമ്പു മേക്കാട്’ ഒരു കാലത്ത് ‘മേക്കാട്’ മാത്രമായിരുന്നു. 

മേക്കാട്ടുമനയിൽ സർപ്പാരാധന ആരംഭിച്ചതോടെയാണ്‌ പാമ്പു മേക്കാട് എന്നറിയപ്പെടാൻ തുടങ്ങിയത്. ഇവിടുത്തെ സർപ്പാരാധനയുടെ തുടക്കത്തെപറ്റി വ്യക്തമായ ചരിത്രരേഖകളൊന്നുമില്ല. ഐതിഹ്യങ്ങളെയും പുരാവൃത്തങ്ങളേയും ആശ്രയിക്കുകയേ നിവൃത്തിയുള്ളു.```

*ഐതിഹ്യം*

```മന്ത്രതന്ത്ര പ്രവീണരായിരുന്നുവെങ്കിലും ദുസ്സഹമായ ദാരിദ്ര്യദുഃഖം അനുഭവിക്കാനായിരുന്ന് മേക്കാട്ടുമനക്കാരുടെ വിധി. അക്കാലത്തൊരിക്കൽ, ദാരിദ്ര്യദുഃഖത്തിന് നിവൃത്തിയുണ്ടാക്കണമെന്ന പ്രാർത്ഥനയുമായി മനയ്ക്കലെ മൂത്ത നമ്പൂതിരി ചരിത്ര പ്രസിദ്ധമായ തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ,ഒരു വ്യാഴവട്ടകാലം നീണ്ട്നിൽക്കുന്ന ഭജനമിരിക്കാൻ ആരംഭിച്ചു. 

ഒരു രാത്രി വാസുകി എന്ന സർപ്പരാജൻ കൈയ്യിൽ മാണിക്യകല്ലുമായി പ്രത്യക്ഷപ്പെടുകയും വരങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. സർപ്പരാജന്റെ സാന്നിദ്ധ്യം തന്റെ ഭവനത്തിൽ എല്ലായ്പ്പോഴും ഉണ്ടാകണമെന്നും തന്റെ ദാരിദ്ര്യദുഃഖത്തിന് അറുതിവരുത്തണമെന്നും വരം അരുളാൻ ആവശ്യപ്പെട്ടെന്നും, വാസുകി നൽകുകയും ചെയ്തു എന്നുമാണ് വിശ്വാസം.

മനയ്ക്കൽ എത്തിയ നമ്പൂതിരിയുടെ ഓലക്കുടയിൽ പിണഞ്ഞിരുന്ന നാഗത്താനെയാണ് മേക്കാട്ടുമനയിലെ പരദേവതയായി കിഴക്കിനിയിൽ പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം. നാഗയക്ഷിയുടെയും വാസുകിയുടെയും കല്പനകൾ അനുസരിച്ച് മേക്കാട്ടുമനയിലെ ആളുകൾ ജീവിക്കാനാരംഭിച്ചു എന്നാണ് ഐതിഹ്യം. ഈ കഥയാണ് കൊട്ടാരത്തിൽ ശങ്കുണ്ണി, ‘ഐതിഹ്യമാല’യിൽ പാമ്പു മേക്കാട്ടുമനയിലെ നമ്പൂതിരിമാരുടെ സർപ്പാരാധന പ്രാധാന്യത്തിനു തെളിവായി കാണിക്കുന്നത്.```

*ചരിത്രം*

```കേരളത്തിലെ സർപ്പ ആരാധനയ്ക്ക് ശൈവ വൈഷ്ണവ ബന്ധങ്ങൾ ഉണ്ട്. ജൈന മതത്തിലെ സർപ്പ സാന്നിധ്യം ഹിന്ദു മതത്തിൽ നിന്നും കടം കൊണ്ടതാണ്. കന്യാകുമാരി മുതൽ ഗോകരണം വരെ സർപ്പാരാധന കാണാം. പ്രാദേശികമായി സർപ്പരാധനക്കു അവകാശമുള്ള ചില കേന്ദ്രങ്ങൾ ഉണ്ട്. അവർക്ക് അവരുടേതായ ആരാധന ക്രമങ്ങൾ പാരമ്പര്യമായി ഉണ്ട്.```

*പ്രതിഷ്ഠകൾ*

*നാഗരാജാവ്*

```മനയുടെ കിഴക്കിനിയിൽ, വാസുകിയും നാഗയക്ഷിയേയും പ്രതിഷ്ഠിച്ചിടത്ത് ഒരു കെടാവിളക്ക് കത്തികൊണ്ടിരിക്കുന്നു. അവരുടെ പ്രതിഷ്ഠകൾ രണ്ട് മൺപുറ്റുകളായി തീർന്നുവെന്നും പിന്നീട് അവയും നശിച്ച് വെറുമൊരു മൺതറ മാത്രമായി തീർന്നിരിക്കുന്നുവെന്നും പറയപ്പെടുന്നു. 

വാസുകിയിൽ നിന്നും ലഭിച്ച മാണിക്യക്കല്ല് എവിടെയാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നതെന്നും മനയിൽ ഇപ്പോഴുള്ള ഒരു വ്യക്തിക്കും വ്യക്തമായി അറിയില്ല. എങ്കിലും സർപ്പങ്ങളുടെയും മാണിക്യക്കല്ലിന്റെയും സാന്നിദ്ധ്യം മനയിൽ ഇപ്പോഴും ഉണ്ടെന്ന് വിശ്വസിക്കുന്നു.```

*വിശേഷദിവസങ്ങൾ*

```കേരളത്തിലെ മറ്റെല്ലാ സർപ്പകാവുകളിലും എന്നപോലെ സർപ്പങ്ങൾക്ക് നൂറും പാലും ഊട്ടുന്ന ചടങ്ങ് ഇവിടെയും ഉണ്ട്. അരിപ്പൊടി, മഞ്ഞൾപ്പൊടി, കദളിപ്പഴം, പാൽ എന്നിവയടങ്ങുന്ന മിശ്രിതം സർപ്പങ്ങൾക്ക് ഏറെ പഥ്യമാണെന്നാണ് വിശ്വാസം. വൃശ്ചികം ഒന്ന്, കന്നിമാസത്തിലെ ആയില്യം, മീനമാസത്തിലെ തിരുവോണം മുതൽ ഭരണി വരെ ദിവസങ്ങൾ, മേടമാസം പത്താം തിയതി ഇവയാണ് പാമ്പു മേക്കാട്ടുമനയിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങൾ.```

*വിശ്വാസങ്ങൾ*

```മനയിലെത്തുന്ന നാഗങ്ങളെ യാതൊരു കാരണവശാലും ഉപദ്രവിക്കരുതെന്നും, മനപറമ്പ് കിളയ്ക്കുകയോ ഉഴുതുമറിക്കുകയോ ചെയ്യരുതെന്നും, പറമ്പിന്റെ ഒത്തനടുവിൽ ഉള്ള എട്ടുകെട്ടിലെ അടുക്കളയിലല്ലാതെ മറ്റൊരു ദിക്കിലും തീകത്തിക്കരുതെന്നും മറ്റുമുള്ള നിർദ്ദേശങ്ങളാണ് ഇവിടെ ഉള്ളത്. പാമ്പു മേക്കാട്ടുമനയിലെ അംഗങ്ങൾ നാഗങ്ങളെ ‘പാരമ്പര്യങ്ങൾ‘ എന്നാണ് വിളിക്കുക.
മനയിൽ ഒരു ജനനം ഉണ്ടായാൽ ശിശുവിനെ സ്വീകരിക്കാൻ പാരമ്പര്യങ്ങൾ എത്തുമത്രെ. മരണം സംഭവിച്ചാൽ ഒരു പാരമ്പര്യവും മരിക്കും എന്നാണ് വിശ്വാസം. പറമ്പിലെങ്ങും തീ കത്തിക്കാൻ അനുവാദമില്ലാത്തതിനാൽ ‘തെക്കേക്കാവ്’ എന്നറിയപ്പെടുന്ന തെക്കേപറമ്പിലാണ് പാരമ്പര്യത്തിനും നമ്പൂതിരിക്കും ചിതയൊരുക്കുന്നത്. മനയിലെ അംഗങ്ങളും നാഗങ്ങളും തമ്മിലുള്ള ആത്മബന്ധം ഇവിടെ പ്രകടമാകുന്നു.```

*ഇരുളിലാണ്ട ആചാരങ്ങൾ*

```ഏകദേശം ആറോ ഏഴോ വർഷങ്ങൾക്ക് മുമ്പുവരെ പാമ്പു മേക്കാട്ട്മനയിൽ “എണ്ണയിൽ നോക്കൽ“ എന്ന ചടങ്ങ് നടത്തിവന്നിരുന്നു. മനയിലേക്ക് വേളികഴിച്ച് കൊണ്ടുവരുന്ന സ്ത്രീകൾക്കാണ് കുടുംബത്തിൽ സ്ഥാനം. അങ്ങനെയുള്ള സ്ത്രീയായിരിക്കും ഈ ചടങ്ങ് നടത്തുന്നത്. ഒരു പാത്രത്തിൽ, കെടാവിളക്കിലെ എണ്ണയെടുത്ത്, അതിൽ നോക്കിക്കൊണ്ട് സർപ്പദോഷങ്ങളെ കുറിച്ച് പ്രവചിക്കുകയും അതിനു പരിഹാരം നിർദ്ദേശിക്കുകയുമാണു ചെയ്തിരുന്നത്. 

ഇതിന് പ്രത്യേക പരിശീലനം അത്യാവശ്യമാണു. അതുകൊണ്ടായിരിക്കും ഇത് കൈവശമാക്കാൻ ആരും ശ്രമിക്കാത്തത്. മാത്രമല്ല, പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കാൻ ജ്യോത്സ്യന്മാർക്ക് കഴിയുമെന്നതിനാൽ, ഈ മനയ്ക്കലേക്ക്, സർപ്പദോഷം ഉണ്ടോ എന്നറിയാൻ വേണ്ടിയല്ല ദോഷപരിഹാരത്തിന് വേണ്ടിയാണ് ആളുകൾ വരേണ്ടത് എന്നു മനക്കാർക്ക് തോന്നുകയുമുണ്ടായി. അങ്ങനെ “എണ്ണയിൽ നോക്കൽ“എന്ന അപൂർവ്വ ചടങ്ങ് പാമ്പു മേക്കാട്ടുമനയ്ക്ക് അന്യമായി എന്നു പറയാം.

അതുപോലെ, തെക്കേക്കാവിൽ വളരുന്ന ഒരു ചെടിയുടെ ഇലകൾ പറിച്ച്, മനയുടെ തെക്കിനിയിൽ വച്ച് കാച്ചിയെടുക്കുന്ന ഒരു പ്രത്യേകതരം എണ്ണ കുഷ്ടരോഗത്തിന് വിശിഷ്ടമായ ഔഷധമായിരുന്നുവത്രേ. വർഷങ്ങൾക്ക് മുമ്പുതന്നെ ഈ രോഗചികിത്സ നിന്നുപോയിരിക്കുന്നു. മനയ്ക്കലെ ഇന്നത്തെ ഒരു വ്യക്തിക്കും ആ സസ്യത്തെ കുറിച്ചോ അതിന്റെ ഔഷധഗുണത്തെ കുറിച്ചോ കാര്യമായി ഒന്നും തന്നെ അറിയില്ല.

ഇങ്ങനെ നിന്നുപോയ ആചാരാനുഷ്ടാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് “നാഗബലി”. ഇത്ര വിശിഷ്ടവും പ്രയാസമേറിയതുമായ ചടങ്ങ് തുടർന്നുകൊണ്ടു പോകാനുള്ള ശക്തിയും ധൈര്യവും സാഹചര്യവും ഇല്ലാത്തതുകൊണ്ടായിരിക്കണം ഇതും തലമുറകൾക്ക് മുമ്പേ ഇല്ലാതായത്.```

*ഭരണ നിർവ്വഹണം*

```ഏറ്റവും പ്രായം ചെന്ന വ്യക്തിയാണ് മനയിലെ കാരണവർ. പ്രായപൂർത്തിയായവർക്ക് ഭരണാവകാശം ലഭിക്കും. ട്രസ്റ്റ് രൂപവൽക്കരിച്ച് ഓരോ ട്രസ്റ്റിക്കും ഒരു വർഷം വീതം ഭരണം നൽകുകയാണ് ഇന്ന് നടന്നുവരുന്നത്. മന്ത്രതന്ത്രങ്ങളെ തലമുറകളിലേക്ക് പകരുന്നത് വാമൊഴിയാണു.

മേടമാസത്തിൽ ചൊവ്വ, വെള്ളി, ഞായർ എന്നീ കൊടിയാഴ്ചയിലൊന്നിൽ മുടിയേറ്റ് നടത്തുന്നു. മേടമാസത്തിൽ കളമെഴുത്തും പാട്ടും ഒരു പ്രധാന ചടങ്ങാണ്. കേരളത്തിൽ സർപ്പബലി നടത്താൻ പാമ്പു മേക്കാട്ടുമനക്കാർക്കും അധികാരമുണ്ട്. മണ്ഡലകാലത്ത് എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ഇവിടെ സർപ്പബലി നടത്തിവരുന്നു. 

മണ്ഡലകാലത്ത് ചുരുക്കം മൂന്ന് ദിവസമെങ്കിലും ഇവിടെ കളമെഴുത്തും പാട്ടും നടത്തുന്നു. മറ്റ് സർപ്പകാവുകളിലെ പുള്ളുവൻപാട്ട് ഇവിടെ പതിവില്ല. സർപ്പം പാട്ടാണ് നടത്തിവരുന്നത്. വാരണാട്ട് കുറുപ്പന്മാരാണ് ഇവിടെ പരമ്പരാഗതമായി സർപ്പം പാട്ടും കളമെഴുത്തും നടത്തിവരുന്നത്.```

*ആവാഹനകർമ്മം*

```സർപ്പക്കാവ് ആവാഹിച്ച് മാറ്റുന്നതിനുള്ള അധികാരം പൂർവ്വീകമായി പാമ്പു മേക്കാട്ട് നമ്പൂതിരിമാർക്ക് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ പാതിരക്കുന്നത്ത് മനക്കാരും ചെയ്ത് പോരുന്നു. സർപ്പക്കാവ് ആവാഹനം മൂന്ന് രീതിയിലുണ്ട്. സർപ്പക്കാവ് പൂർണ്ണമായി മാറ്റുക, സർപ്പക്കാവിന്റെ വലിപ്പം കുറയ്യ്ക്കുക, ഒന്നിലധികം കാവുകളെ ഒന്നിച്ചുചേർത്ത് ഒരു കാവാക്കുക.
ആവാഹിച്ച കാവുകളെ മനയിലെ തെക്കേപറമ്പിലാണ് കുടിയിരുത്തുന്നത്. കുടിയിരുത്തിയ ശേഷം പഴയകാവുകളെ നശിപ്പിക്കാൻ മനക്കാർ അനുവാദം നൽകും.```

*മറ്റ് നാഗാരാധന കേന്ദ്രങ്ങളുമായുള്ള ബന്ധം*

```പാമ്പുമേക്കാട്ടിനു പുറമേ സർപ്പാരാധനയ്ക്ക് ഏറ്റവുമധികം പ്രാധാന്യം ലഭിക്കുന്ന രണ്ട് കേന്ദ്രങ്ങളാണ് നാഗർകോവിലും മണ്ണാറശാലയും. ഈ മൂന്ന് സ്ഥലങ്ങളേയും ബന്ധിപ്പിച്ച്കൊണ്ട് ഒരു സങ്കൽപ്പം ജനങ്ങൾക്കിടയിൽ നിലവിലുണ്ട്. സർപ്പശ്രേഷ്ഠനായ അനന്തൻ ഈ മൂന്ന് ദിക്കിലുമായി കിടക്കുന്നുവെന്നും അനന്തന്റെ ശിരസ്സ് നാഗർകോവിലിലും മദ്ധ്യം മണ്ണാറശാലയിലും പാദം പാമ്പുമേക്കാട്ടും ആയി വച്ചിരിക്കുകയാണെന്നും വിശ്വാസമുണ്ട്.

ദക്ഷിണേന്ത്യയിൽ പ്രമുഖ സർപ്പക്ഷേത്രമായ നാഗർകോവിലിലെ പ്രധാനതന്ത്രി പാമ്പുമേക്കാട്ട് മനയിലെ കാരണവരാണ്. ഇന്നും നാഗർകോവിലിലെ ഏത് വിശേഷത്തിനും ഈ മനയ്ക്കലെ കാരണവർ എത്തേണ്ടതുണ്ട്.

പാമ്പുമേക്കാട്ടുകാർക്ക് യാതൊരു വിധ ബന്ധവുമില്ലാത്ത ഒരു നാഗാരാധന കേന്ദ്രമാണ് മണ്ണാറശാല. സ്ത്രീകൾ ആണ് അവിടെ പൂജാരികൾ എന്നതും മണ്ണാറശാലയും പാമ്പുമേക്കാട്ടും തമ്മിൽ ബന്ധമില്ലെന്ന് തെളിയിക്കുന്നു.```.


Continue Reading…

Monday, February 26, 2024

കയ്യിൽ സമയമുണ്ടോ? ... ഗുരുവായൂർക്ക് പോന്നോളൂ. 10 ദിവസം ക്ഷേത്രത്തിൽ ഉത്സവമാണ്.

 കയ്യിൽ സമയമുണ്ടോ? ...

ഗുരുവായൂർക്ക് പോന്നോളൂ.

10 ദിവസം ക്ഷേത്രത്തിൽ  ഉത്സവമാണ്.



കണ്ണനെ കാണാം, കാഴ്ചശീവേലി കാണാം, അമർന്ന മേളം ആസ്വദിക്കാം..

പുറത്തിറങ്ങിയാൽ കഞ്ഞിയും പുഴുക്കും കഴിക്കാം... പാള പ്ലേറ്റിൽ കുത്തരിക്കഞ്ഞി ചെറുചൂടിൽ... കുത്തിയ പച്ച പ്ലാവില കൊണ്ട് കോരി കുടിക്കാം. ഉപദംശമായി മുതിരയും ഇടിച്ചക്കയും പുഴുക്കുണ്ട്. പപ്പടമൊന്ന് പൊടിക്കാം. നാളികേര പ്പൂളും ശർക്കരയും ഇടയ്ക്കൊന്ന് കടിക്കാം

മുക്തകണ്ഠം കഴിക്കാം.


ഏമ്പക്കം വിട്ട് ഇറങ്ങിയാൽ മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ ഇരിക്കാം.

അഷ്ടപദി കേൾക്കാം, ആധ്യാത്മിക പ്രഭാഷണം കേൾക്കാം, നാഗസ്വരം ആസ്വദിക്കാം.


പുള്ളുവൻ പാട്ടും നങ്ങ്യാർ കൂത്തും തുള്ളലും ഭരതനാട്യവും വില്ലിന്മേൽ തായമ്പകയും മോഹിനിയാട്ടവും കുത്തിയോട്ടവും കളരിപ്പയറ്റും  ... അങ്ങനെയങ്ങനെ വൈവിധ്യമാർന്ന കലാപരിപാടികൾ ആസ്വദിക്കാം .....


വീണ്ടും അകത്തൊന്ന് കയറിയാൽ ശ്രീഭൂതബലി ദർശനത്തിൻ്റെ തിരക്കായി.. ഭാഗ്യമുണ്ടെങ്കിൽ അകത്ത് കടന്ന് തൊഴാം.

ശീവേലി ആനകളെ കണ്ട് നിൽക്കാം-..


പ്രദക്ഷിണമായി കുളത്തിന് കിഴക്ക് ഭാഗത്ത് എത്തിയാൽ 'വൃന്ദാവനം' വേദിയായി. രാധികമാർ, ഗോപികമാർ മുല്ലപ്പൂ ചുറ്റലായി, വീര വീരാട... ചൊല്ലി കുമ്മിയടിക്കുന്നത് കാണാം...

ഈ വേദിയിൽ പുലരും മുതൽ സന്ധ്യവരെ കൈകൊട്ടിക്കളി മാത്രം.

അംഗനമാർ മൗലിയിൽ...

മുക്കുറ്റിയും കമുകിൻ പൂവും ചൂടി തിരക്ക് കൂട്ടുന്നുണ്ടാകും....


നടന്നു നീങ്ങുമ്പോൾ സ്വർണ ധ്വജത്തിൽ ഉത്സവക്കൊടി പാറിക്കളിക്കുന്നത് കാണാം. ഒരു നിമിഷം കണ്ണടച്ച് തൊഴുതോളൂ.


ശ്രദ്ധിച്ചാൽ ചെറുമണിനാദം കേൾക്കാം. സപ്തവർണക്കൊടിയിലെ കുടമണി കാറ്റിലാടുന്ന മന്ത്രസ്വനമാണത്.


നാലു നടകളിലെ അലങ്കാര വൈഭവം കാണാൻ മാത്രമുണ്ട്...

വിശന്നോ, കുറച്ച് കൂടി കഞ്ഞി കുടിച്ചോളൂ...


കലവറയൊന്ന് കാണേണ്ടേ ...

അമ്പമ്പോ ... വമ്പൻ കലവറ

മത്തൻ്റെയും ഇളവൻ്റെയും ഇടിച്ചക്കയുടെയും ചെറുമലകൾ ...

ഒരു ലക്ഷം കിലോ അരിയുടെ,

പതിനായിരം കിലോ പപ്പടത്തിൻ്റെ, 3600 കിലോ ഉപ്പിൻ്റെ സദ്യയും പകർച്ചയുമാണ് പത്തീസം .

2 കോടി 32 ലക്ഷം രൂപയുടെ  അന്നദാനം.


കഷണം നുറുക്കുന്നവർ, വിറകടുക്കുന്നവർ, അരി കഴുകുന്നവർ, ഇല തുടയ്ക്കുന്നവർ കുഞ്ചന് വർണിക്കാവുന്ന രാജസൂയത്തിൻ്റെ അഗ്രശാലയാണിത്.


ഒന്ന് വിശ്രമിച്ചോളൂ. ഇനി കൂത്ത് കാണണോ. കൂത്തമ്പലത്തിൽ ഒരു മണിക്ക് കൂത്ത് തുടങ്ങും.


3.30 ആയി....

കാഴ്ചശീവേലിയും മേളവും തുടങ്ങുകയായി.


മേളം കഴിഞ്ഞാൽ ദീപാരാധന തൊഴാം. കേളിയും മദ്ദളപ്പറ്റും ആസ്വദിക്കാം. പടിഞ്ഞാറു ഭാഗത്ത് പാഠകം കേൾക്കാം. രാമകഥ പറഞ്ഞ് ഒന്നിലേറെ പാഠകക്കാർ....


മണി അഞ്ചായാൽ വൈഷ്ണവം വേദി സജീവമാകും...

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാരൂപങ്ങളാണ്.

മണിപ്പൂരി, സത്രിയ, കഥക്, ഒഡീസി നൃത്തങ്ങൾ കാണാം.


രാത്രിയാൽ ചോറ്, രസ കാളൻ, ഉപ്പിലിട്ടത്, പപ്പടം കൂട്ടി ഊണ് കഴിക്കാം.'


ശ്രീഭൂതബലി എഴുന്നള്ളിച്ചിട്ടുണ്ടാകും. വടക്കെ നടയ്ക്കൽ സ്വർണപഴുക്കാമണ്ഡപത്തിൽ വീരാളിപ്പട്ട് വിരിച്ച് കണ്ണൻ എഴുന്നള്ളിയിരിക്കും. മുന്നിൽ ദീപം, ധൂപം, അലങ്കാരം


ഗണപതിക്കയ്യ് കൊട്ടി വച്ച് തായമ്പക തുടങ്ങുകയായി. ഏഴ് ദിവസം.. 3 തായമ്പക വീതം. ...

തുടക്കക്കാരും പരിണത പ്രജ്ഞരും..

ഇത്ര അടുക്കും ചിട്ടയുമായി  ഒരു തായമ്പക ഉത്സവം മറ്റൊരിടത്തും ഉണ്ടാകില്ല.


തായമ്പകയിലെ അത്യാധുനികരുടെ വേഷം കെട്ടും ഗോഷ്ടികളും ഇല്ലാത്ത പ്രതിഭയുടെ തിളക്കമുള്ള തായമ്പക..

മലമക്കാവും പാലക്കാടും കണ്ണൂർ ശൈലികളും കണ്ട് രസിക്കാം.


ചക്രവർത്തിയുടെ ദർബാർ പോലെയാണ് ഇവിടം. കണ്ണൻ കൺമുന്നിലുണ്ട്. പരാതികൾ പരിഭവങ്ങൾ പറയാം. ഉടൻ പരിഹാരമെന്ന് അനുഭവസ്ഥർ .


തായമ്പക കഴിയുമ്പോൾ രാത്രി ഒരു മണിയാകും. കുറച്ച് കൊമ്പ് പറ്റ്, കുഴൽപറ്റ് കേൾക്കാം...


ദാ വിളക്ക് എഴുന്നള്ളിപ്പായി.

മൂന്നാനകൾ നിരന്നു. ചുറ്റുവിളക്കുകൾ തെളിഞ്ഞു. പ്രദക്ഷിണം പൂർത്തിയാക്കി ഭഗവാനെ അകത്തേയ്ക്ക് എഴുന്നള്ളിച്ചു. ഓല വായിച്ച്, തൃപ്പുക നടത്തി. കണ്ണന് പള്ളിയുറക്കമായി.


പുറത്തിറങ്ങിയാൽ മൂന്ന് മണിക്ക് നിർമാല്യ ദർശനത്തിന് കാത്തു നിൽക്കുന്നവരുടെ വരി കാണാം. കുളിച്ച് കൂടെ ചേർന്നാൽ നിർമാല്യം മുതൽ അടുത്ത ദിവസത്തെ ഉത്സവം കൂടാം.


നിത്യോത്സവമാണ് ഗുരുവായൂരിൽ. ദിവസം 3 നേരം ആനയെ എഴുന്നള്ളിച്ച് മേളത്തോടെ ശീവേലി. ചുരുങ്ങിയത് 5000 പേർക്കെങ്കിലും  സദ്യ, കുറഞ്ഞത് 20,000 പേരുടെയെങ്കിലും തിരക്ക്.

ഇങ്ങനെ എന്നും ഉത്സവമായാൽ ശരിക്കുള്ള ഉത്സവം എങ്ങനെ തുടങ്ങും.


ഇല്ലായ്മയിൽ നിന്ന് തുടങ്ങാം. കൊടിയേറ്റ ദിവസമായ ഇന്ന് കാലത്ത്  ആന ഇല്ലാതെയാണ് ശീവേലി. വർഷം മുഴുവൻ ആനയെ എഴുന്നള്ളിക്കുന്ന ക്ഷേത്രത്തിൽ ഒരു നേരത്തെ സങ്കട ശീവേലി.


ഉച്ചകഴിഞ്ഞാൽ ആനയോട്ടമായി. കൃത്യം മൂന്നിന്. ആനകൾ കൂട്ടത്തോടെ ഓടിയെത്തും. പിന്നെ ഉത്സവ സമൃദ്ധിയാണ്.


രാത്രിയാണ് കൊടിയേറ്റം. കുംഭം പൂയം രാത്രിയുള്ളപ്പോൾ സ്വർണ കൊടിമരത്തിൽ വർണ കൊടി ഉയരും.


ഉത്സവം എത്തി എന്ന അറിയിപ്പായി...


എന്നാൽ പുറപ്പെട്ടോളൂ...

സമയക്കുറവ് പറഞ്ഞ് തിരക്ക് കൂട്ടണ്ട. ഇവിടെ നല്ല തിരക്കാകും.


സമയം നല്ലോണം വേണട്ടോ... വന്നോളൂ

Continue Reading…

Friday, February 23, 2024

എല്ലാ മതസ്ഥരും വിഗ്രഹാരാധകരാണ്


വിഗ്രഹം എന്ന വാക്കിന്റെ അർത്ഥമോ അതിന്റെ താത്പര്യമോ അറിയാത്ത യുക്തിവാദികളാണ് സിംഹത്തിന്റെ പ്രതിമ ചിരിക്കുമോ ഉപദ്രവിക്കുമോ തുടങ്ങിയ അബദ്ധ ജടിലവും, യുക്തിരഹിതവും, സാധാരണക്കാരിൽ ബുദ്ധിഭ്രമം ഉണ്ടാക്കുന്നതുമായ ചോദ്യങ്ങൾ ഉന്നയിക്കുന്നത്. 

 

'വിഗ്രഹം' എന്നാൽ 'വിശേഷേണ തത്വത്തെ ഗ്രഹിക്കാൻ സഹായിക്കുന്നതേതോ അത് വിഗ്രഹം' എന്നാണ്. ഒരു തത്വത്തെ മനസ്സിലാക്കാനും, അനുഭവിക്കാനും സഹായിക്കുന്നതാണ് 

 വിഗ്രഹം എന്നർത്ഥം.  ജഗത് മുഴുവൻ വ്യാപിച്ചു നിൽക്കുന്ന ഈശ്വര തത്വത്തെ മനസ്സിലാക്കാനും അനുഭവിക്കാനുമുള്ള പ്രതീകമാണ് ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ. അതിലൊരു symbolism ഉണ്ടെന്നു ചിന്തിക്കുന്ന എല്ലാവർക്കും അറിയുന്ന കാര്യമാണ്. 


    നമ്മുടെ ദേശീയ പതാക കാണുന്ന സമയത്തു നമുക്ക് ഓർമ്മ വരുന്നത് മുഴുവൻ ഭാരതത്തെയുമാണ്, അല്ലാതെ അത് cotton തുണിയാണോ, polyster തുണിയാണോ എന്നോ, അത് തയ്പ്പിച്ച ആളിനെയോ അല്ല ഓർമ്മ വരുന്നത്. അതൊരു തുണിയാണെങ്കിലും  ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയുമാണ് അതിൽ  കാണുന്നത്. അതൊരു വിഗ്രഹമാണ്. എല്ലാ മതസ്ഥരും വിഗ്രഹാരാധന ചെയ്യുന്നുണ്ട്.


 കുരിശ് വിഗ്രഹമാണ്, ദിക്ക് വിഗ്രഹമാണ്, ഈശ്വരനാമം എഴുതിയ കടലാസും തുണിയുമൊക്കെ നമ്മൾ അതിനെ ആദരിക്കുമ്പോൾ, വണങ്ങുമ്പോൾ, വിഗ്രഹങ്ങളാണ്.  

ഈ യുക്തി അനുസരിച്ചു ഈശ്വര വിഗ്രഹം കാണുന്ന സമയത്തു അത് നിർമിച്ച ശില്പിയെയോ, അത് ഏത് തരം ശിലയാണെന്നോ, പ്രതിഷ്ഠിച്ച ആളിനെയോ അല്ല ഓർമ്മ വരുന്നത്, പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഈശ്വര ചൈതന്യത്തെയാണ്  താന്ത്രിക വിധി പ്രകാരം പ്രതിഷ്ഠിച്ച വിഗ്രഹം കാണുമ്പോൾ ഉണ്ടാകുന്ന ഭാവം.


     ഒരിക്കൽ തന്റെ കൊട്ടാരം സന്ദർശിച്ച വിവേകാനന്ദ സ്വാമികളോട് രാജാവ്  വിഗ്രഹാരാധന തെറ്റല്ലേ എന്നും അത് വെറും കല്ലും, ചിത്രങ്ങളും അല്ലെ എന്നും ചോദിച്ചു. സ്വാമിജി ഉടനെ  അടുത്ത് ചുവരിൽ തൂക്കിയിരുന്ന ഒരു photo കയ്യിലെടുത്തു ഇതാരാണെന്നു അന്വേഷിച്ചു. അപ്പോൾ  രാജാവ് അത് തന്റെ അച്ഛന്റെ ഫോട്ടോയാണെന്ന് പറഞ്ഞു.  സ്വാമിജി ആ ഫോട്ടോയിലെക്കു തുപ്പാൻ രാജാവിനോട് നിർദ്ദേശിച്ചു. രാജാവ് അത് തന്റെ അച്ഛന്റെ ഫോട്ടോയാണെന്നും അതിനാൽ സാധിക്കില്ലെന്നും അറിയിച്ചു. സ്വാമിജി തിരിച്ചു ചോദിച്ചു "അത് അച്ഛന്റെ വെറും ഫോട്ടോയല്ലേ അച്ഛനല്ലല്ലോ"? രാജാവ് പറഞ്ഞു ഫോട്ടോയാണെങ്കിലും അത് കാണുമ്പോൾ തന്റെ അച്ഛനെയാണ് ഓർമ്മ വരുന്നത് എന്ന് രാജാവ് പറഞ്ഞു.


 ഇതുപോലെ ഒരു ഈശ്വര വിഗ്രഹം കാണുമ്പോൾ,  അത് വെറും  കല്ലാണ്‌ അല്ലെങ്കിൽ ഫോട്ടോയാണ് എന്നല്ല മറിച്ച്‌ ഈശ്വര ചൈതന്യത്തെയാണ് ഭക്തർക്ക്  ഓർമ്മ വരുന്നത് എന്ന് സ്വാമിജി മറുപടി നൽകി.  ക്ഷേത്രത്തിനു പുറത്തിരിക്കുന്ന പ്രതിമകളെയും (സിംഹത്തിന്റേതായാലും, ആനയുടേതായാലും) നമുക്ക് പൂജിക്കാം അത്  ഈശ്വര ചൈതന്യമാണ് എന്ന ഭാവത്തോടെയാണെങ്കിൽ മാത്രം അല്ലെങ്കിൽ അത് പ്രയോജനപ്പെടില്ല , മാത്രമല്ല  തെറ്റായ പാതയിലേക്ക് അത്തരം വീക്ഷണങ്ങൾ  നയിക്കുകയും ചെയ്യും. അതുകൊണ്ടു ക്ഷേത്രാരാധനയെ കുറിച്ച് പഠിക്കുകയും, കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും വേണം.


വിവേകാനന്ദ സ്വാമികൾ പറഞ്ഞ ഗംഭീരമായ ഒരു  വാചകം ഇവിടെ ആലോചനാമൃതമാണ്. സ്വാമിജി പറഞ്ഞു "കല്ല് ഈശ്വരനാണ് പക്ഷെ ഈശ്വരൻ കല്ലല്ല".  ഒരു കുട്ടി ചോദിച്ചാൽ അച്ഛനായാലും, അമ്മയായാലും, അധ്യാപകരായാലും ഇതാണ്‌  പറഞ്ഞു കൊടുക്കേണ്ടത്‌

Continue Reading…

പുത്തുക്കാവ് ദേവി ക്ഷേത്രം, കൊടകര

 പുത്തുക്കാവ് ദേവി ക്ഷേത്രം, കൊടകര

❦ ════ •⊰❂⊱• ════ ❦



തൃശൂർ ജില്ലയിൽ തൃശൂർ-ചാലക്കുടി ദേശീയപാതക്കുസമീപം കൊടകര ഗ്രാമപഞ്ചായത്തിലാണ് പുത്തുക്കാവ് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൊടകര പുത്തുക്കാവ് ഗ്രാമത്തിൻറെ മദ്ധ്യത്തിലായി മൂന്ന് വശവും വിശാലമായ പാടശേഖരങ്ങളാൽ ചുറ്റപ്പെട്ട മേലേക്കാവിലാണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദേവി കോപിച്ചാൽ വസൂരിയും, പ്രസാദിച്ചാൽ സർവ്വ ഐശ്വര്യവും കൈവരുമെന്നാണ് തട്ടകത്തിലെ വിശ്വാസം.


ചരിത്രം


കൊച്ചിരാജാവ് ക്ഷേത്രത്തിലേക്ക് അഞ്ചേക്കർ 13 സെൻറ് സ്ഥലം കരം ഒഴിവാക്കി ദാനം ചെയ്തതായി ചരിത്രരേഖയുണ്ട്. ക്ഷേത്രത്തിലേക്ക് വെളിച്ചപ്പാടിനെ നിയോഗിച്ചതും രാജാവാണത്രേ. 1973 മുതൽ ക്ഷേത്രം കൊടകര പഞ്ചായത്തിലെ മരത്തോംപിള്ളിക്കര-കാരൂർ-മനക്കുളങ്ങര, കാവിൽ, അഴകം-വെല്ലപ്പാടി എന്നീ വിവിധ ദേശക്കാരുടെ പ്രതിനിധികളാണ് ക്ഷേത്രഭരണം നടത്തുന്നത്.


ഐതിഹ്യം


ചിരപുരാതനകാലത്ത് കൊടുങ്ങല്ലൂർ ഭഗവതി തൻറെ ഭക്തനായ കോടശ്ശേരി കർത്താവിൻറെ കൂടെ ഇപ്പോഴത്തെ ക്ഷേത്രത്തിൻറെ സമീപമുള്ള മേലേക്കാവിൽ വന്നിരുന്നു എന്നാണ് ഐതിഹ്യം. കോടശ്ശേരി കർത്താവ് കൊടുങ്ങാല്ലൂർ ഭഗവതിയെ ദർശിച്ചതിനു ശേഷം വരുന്നവഴി യാത്രാക്ഷീണം കൊണ്ട് പുത്തുക്കാവിൽ എത്തിയപ്പോൾ തന്റെ കുട ഇപ്പോഴുള്ള “ശ്രീമൂലസ്ഥാന“ത്തു വച്ചിട്ടു കുളിക്കാൻ പോയെന്നും കുളി കഴിഞ്ഞ് തൻറെ കുട എടുക്കാൻ ശ്രമിച്ചപ്പോൾ സാധിക്കാതെ വരുകയും അങ്ങനെയാൺ ദേവി മേലേക്കാവിൽ കുടികൊണ്ടെന്നും ഐതിഹ്യം. 


പിന്നീട് മേലേക്കാവ് മതിൽ കെട്ടി സം‌രക്ഷിക്കുകയും ദേവിയെ ഇപ്പോഴുള്ള പുത്തുക്കാവ് ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠിക്കുകയും ചെയ്തു.


പ്രതിഷ്ഠ


മേലേക്കാവിൽ കുടിയിരുന്ന ദേവിയെ പുത്തുക്കാവ് ക്ഷേത്രം പണിത് പുന:പ്രതിഷ്ഠ നടത്തുകയാണ്‌‍ ചെയ്തത്. ക്ഷേത്രത്തിൽ വിഗ്രഹത്തിനു പകരം വാൽക്കണ്ണാടിയാണ് പ്രതിഷ്ഠ. മേലേക്കാവിൽ ഘണ്ഠാകർണൻ പ്രതിഷ്ഠയുമുണ്ട്. ഇത് വീരഭദ്രൻ ആണെന്ന് പറയപ്പെടുന്നു.


വിശേഷദിവസങ്ങൾ


മകരമാസം 10-മ് തിയതി നടക്കുന്ന താലപ്പൊലി ആൺ ക്ഷേത്രത്തിലെ പ്രധാന ഉത്സവം. ഉത്സവത്തിൻറെ മുന്നോടിയായിപത്താമുദയത്തിൻറെ അന്ന് താലപ്പൊലി കൊടികയറ്റം ക്ഷേത്രം തന്ത്രിയുടെ കാർമ്മികത്വത്തിൽ നടക്കുന്നു. ആദ്യം തന്ത്രിയുടെ ഇല്ലത്തേക്കും പിന്നീട് തട്ടകത്തിലെ കുടുംബങ്ങളിലും ദേവി എഴുന്നെള്ളുകയും പറയെടുപ്പും നടക്കുന്നു.


പുത്തൂക്കാവ് താലപ്പൊലി തട്ടകത്തമ്മയുടെ ആണ്ടുവിശേഷം എന്നാണറിയപ്പെടുന്നത്. ക്ഷേത്രം ഭരണസമിതിയിലെ ദേശങ്ങൾ ഊഴമിട്ടാണ്‌ താലപ്പൊലി മഹോൽസവം കൊണ്ടാടുന്നത്. മരുത്തോംപിള്ളിക്കര-കാരൂർ-മനക്കുളങ്ങര ദേശങ്ങൾ, അഴകം-വെല്ലപ്പാടി ദേശങ്ങൾ, കാവിൽ ദേശം എന്നിങ്ങനെ മൂന്ന് ഊഴമായിട്ടാണ്‌ താലപ്പൊലി ആഘോഷത്തിന്‌ നേതൃത്വം വഹിക്കുക. 


താലപ്പൊലിയുടെ തലേന്നാൾ ആനച്ചമയം, താലപ്പൊലി ദിവസം 7 ആന്യ്ക്ക് എഴുന്നെള്ളിപ്പ്, ശീവേലി, ഉച്ചയ്ക്ക് ആൽത്തറയിൽ ഓട്ടൻ തുള്ളൽ, പഞ്ചവാദ്യം, മേളം വൈകിട്ട് ദീപാരാധന, വിവിധ സമുദായങ്ങളുടെ താലിവരവ്, കലാപരിപാടികൾ, വെടിക്കെട്ട്, സാമുദായികകലാരൂപങ്ങൾ എന്നിവ അരങ്ങേറാറുണ്ട്.


ദളിത് പിന്നോക്ക വിഭാഗങ്ങളുടെ ദേവതയായി കണക്കാക്കുന്ന പുത്തുക്കാവിൽ ഭഗവതിയുടെ ഉത്സവത്തിന് കുടുംബിസമുദായക്കാറുടെ താലി എഴുന്നള്ളത്ത് ആണ് ആദ്യപരിപാടി. കൊടകര തട്ടാൻ സമുദായക്കാരുടെ താലിവരവ്, മരുത്തോംപിള്ളി പുലയസമുദായക്കാരുടെ താലിവരവും, മുടിയാട്ടവും, കാളകളിയും, ആശാരിമാരുടെ തട്ടിന്മേൽകളി, സാംബവസമുദായക്കാരുടെ കാളി-ദാരികൻ നൃത്തവും പറയൻ തുള്ളലും ഉത്സവത്തിന്റെ പ്രത്യേകതകളാണ്.


ക്ഷേത്രത്തിൽ കൊല്ലംതോറും കർക്കിടകത്തിലെ ആദ്യത്തെ വെള്ളിയാഴ്ച മഹാഗണപതി ഹോമവും ആനയൂട്ടും നടത്തിവരുന്നു. എല്ലാമാസവും ഭരണിനാളിൽ ഭരണി ഊട്ട് നടത്തിവരുന്നു.


Continue Reading…

Thursday, February 22, 2024

പഴയന്നൂർ ഭഗവതിക്ഷേത്രം


* പഴയന്നൂർ ഭഗവതിക്ഷേത്രം*
❦ ════ •⊰❂⊱• ════ ❦
```തൃശ്ശൂർ ജില്ലയിലെ പഴയന്നൂരിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ പഴയന്നൂർ ഭഗവതിക്ഷേത്രം. കൊച്ചി രാജവംശത്തിന്റെ പരദേവതയും ഉപാസനമൂർത്തിയാണ്‌‍ പഴയന്നൂർ ഭഗവതി. പ്രധാന പ്രതിഷ്ഠകൾ വിഷ്ണുവും ഭഗവതിയുമാണ്. ഭഗവതി അന്നപൂർണ്ണേശ്വരീഭാവത്തിലാണ് ഇവിടെ കുടികൊള്ളുന്നത്. അതിനാൽത്തന്നെ അന്നദാനത്തിന് ഇവിടെ പ്രാധാന്യമുണ്ട്. 

ഐതിഹ്യപ്രകാരം പാർവ്വതീദേവിയുടെ ഒരു വകഭേദമാണ് അന്നപൂർണ്ണേശ്വരി. പൂവൻ കോഴിയാണ് ഇവിടത്തെ വഴിപാട്. വഴിപാട് കോഴികൾ അമ്പലത്തിലും പരിസരത്തും വളരുന്നു. ക്ഷേത്രത്തിന്റെ ഉപക്ഷേത്രങ്ങളായി ഒരു ശിവക്ഷേത്രവും ഒരു വേട്ടേയ്ക്കരൻ ക്ഷേത്രവുമുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.```

*ഐതിഹ്യം*

```ആദ്യം ഇവിടെ വിഷ്ണുക്ഷേത്രം മാത്രമേ ഉണ്ടായിരുന്നുള്ളു. പള്ളിപ്പുറം ക്ഷേത്രം എന്നായിരുന്നു പേര്. തന്മൂലം പള്ളിപ്പുറത്തപ്പൻ എന്നാണ് ഭഗവാൻ ഇന്നും അറിയപ്പെടുന്നത്. പെരുമ്പടപ്പുസ്വരൂപത്തിലെ ഒരു രാജാവ് കാശിയിലെ പുരാണപുരിയിൽ നിന്നും ഭഗവതിയെ ഭജിച്ച് ആദ്യം വിഷ്ണുക്ഷേത്രത്തിനടുത്തുള്ള അരയാൽത്തറയിലും പിന്നീട് ക്ഷേത്രത്തിൻറെ തിടപ്പള്ളിയിലും കൊണ്ടുവന്ന് പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം. 

ഈ ഉപദേവതയ്ക്കാണ് പിന്നീട് വിഷ്ണുവിനൊപ്പം പ്രാധാന്യം ലഭിച്ചത്. ഭഗവതിയ്ക്ക് പ്രാധാന്യം ലഭിച്ചപ്പോൾ സ്ഥലനാമവും 'പുരാണപുരി' എന്നായി. ഇത് മലയാളീകരിച്ചാണ് പഴയന്നൂരായത്.

ഭഗവതി ആദ്യമായി രാജാവിനോടൊപ്പം വന്നത് ഒരു പൂവൻകോഴിയുടെ രൂപത്തിലായിരുന്നുവെന്നാണ് വിശ്വാസം. തന്മൂലമാണ് ക്ഷേത്രത്തിൽ പൂവൻകോഴി വളർത്തൽ പ്രധാന വഴിപാടായി മാറിയത്. പിൽക്കാലത്ത് കൊച്ചി രാജകുടുംബത്തിന്റെ പ്രധാന പരദേവതകളിലൊരാളായി മാറിയ പഴയന്നൂരമ്മയ്ക്ക് കൊച്ചിയ്ക്കടുത്ത് മട്ടാഞ്ചേരിയിലും ക്ഷേത്രം വന്നു. 

ഇത് കൊച്ചി പഴയന്നൂർ ഭഗവതിക്ഷേത്രം എന്നറിയപ്പെടുന്നു. കൊച്ചി രാജകുടുംബത്തിന്റെ ആസ്ഥാനങ്ങളിലൊന്നായിരുന്ന മട്ടാഞ്ചേരി കൊട്ടാരത്തിനകത്താണ് ഈ ക്ഷേത്രം. പഴയന്നൂരിലേതുപോലെ ഇവിടെയും സമീപം ശിവക്ഷേത്രവും വിഷ്ണുക്ഷേത്രവുമുണ്ട്.```

*ക്ഷേത്രനിർമ്മിതി*

*ക്ഷേത്രപരിസരവും മതിലകവും*

```തൃശ്ശൂർ ജില്ലയുടെ വടക്കുകിഴക്കേ അറ്റത്ത് പഴയന്നൂർ ഗ്രാമത്തിന്റെ ഒത്ത നടുക്കാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വടക്കാഞ്ചേരി-ആലത്തൂർ റോഡും പഴയന്നൂർ-ലക്കിടി റോഡും യഥാക്രമം ക്ഷേത്രത്തിന്റെ തെക്കും കിഴക്കും ഭാഗങ്ങളിലൂടെ കടന്നുപോകുന്നു. പഴയന്നൂർ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകൾ, പോലീസ് സ്റ്റേഷൻ, പോസ്റ്റ് ഓഫീസ്, ബസ് സ്റ്റാൻഡ്, വിവിധ കടകമ്പോളങ്ങൾ തുടങ്ങിയവയെല്ലാം ക്ഷേത്രത്തെ ചുറ്റിപ്പറ്റിയാണ് നിൽക്കുന്നത്. 

ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ വേട്ടേയ്ക്കരൻകാവ് റോഡിന്റെ തെക്കുഭാഗത്ത് എളനാട് റോഡിൽ പടിഞ്ഞാറോട്ട് ദർശനമായി കാണപ്പെടുന്നു. ക്ഷേത്രത്തിന്റെ ദർശനം കിഴക്കോട്ടാണെങ്കിലും തെക്കുഭാഗത്താണ് ക്ഷേത്രകവാടം. ക്ഷേത്രത്തിന്റെ പേര് എഴുതിവച്ച മനോഹരമായ കവാടം ആരെയും ആകർഷിയ്ക്കും. കവാടത്തിന് ഇരുവശവും രണ്ട് കോഴികളുടെ രൂപങ്ങൾ കാണാം. കവാടം കഴിഞ്ഞാൽ പതിവുപോലെ അരയാൽമരം കാണപ്പെടുന്നു. 

പടർന്നുപന്തലിച്ച ഏറെ പഴക്കം ചെന്ന അരയാലാണിത്. 'ഉണ്ണിയാൽ' എന്ന് ഈ ആൽമരം അറിയപ്പെടുന്നു. ഹൈന്ദവവിശ്വാസപ്രകാരം ത്രിമൂർത്തിസാന്നിദ്ധ്യമുള്ള പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. ദിവസവും രാവിലെ ഈ അരയാലിനെ ഏഴുവലം വയ്ക്കുന്നത് പുണ്യകരമായി കണക്കാക്കപ്പെടുന്നു. ഈ ആൽത്തറയിൽത്തന്നെയാണ് ഭഗവതിയുടെ ശ്രീമൂലസ്ഥാനം.

പിന്നീട് ഒരു നൂറുമീറ്റർ നടന്നാൽ ക്ഷേത്രഗോപുരത്തിന് മുന്നിലെത്താം. താരതമ്യേന അടുത്ത കാലത്ത് നിർമ്മിച്ചതാണ് ഈ ഗോപുരം. രണ്ടുനിലകളോടുകൂടിയ ഈ ഗോപുരത്തിന് വലിയ ആനവാതിലുണ്ട്. ഗോപുരത്തിന്റെ പടിഞ്ഞാറുഭാഗത്ത് ഒരു ശിവക്ഷേത്രം കാണാം. ഇരവിമംഗലം ക്ഷേത്രം എന്നറിയപ്പെടുന്ന ഈ ക്ഷേത്രം ഭഗവതിക്ഷേത്രത്തിന്റെ ഉപക്ഷേത്രമായി കണക്കാക്കപ്പെടുന്നു. നൂറ്റെട്ട് ശിവാലയങ്ങളിൽ പെടുന്നതാണ് ഈ ക്ഷേത്രം. 

കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന ശിവഭഗവാന് ഉപദേവതകളായി ഗണപതിയും നാഗദൈവങ്ങളുമുണ്ട്. ഇതിന് പുറകിൽ ക്ഷേത്രത്തിലെ പടിഞ്ഞാറേക്കുളം സ്ഥിതിചെയ്യുന്നു. അതിവിശാലമായ കുളമാണ് ഇത്. ഗോപുരത്തിന്റെ പടിഞ്ഞാറുഭാഗത്ത് ചെരുപ്പ്, വഴിപാട് കൗണ്ടറുകളും കിഴക്കുഭാഗത്ത് ദേവസ്വം ഓഫീസും സ്ഥിതിചെയ്യുന്നു. കൊച്ചിൻ ദേവസ്വം ബോർഡിനുകീഴിൽ തിരുവില്വാമല ഗ്രൂപ്പിൽ പെട്ട ഒരു ദേവസ്വമാണ് പഴയന്നൂർ ദേവസ്വം.

തെക്കേ നടയിലൂടെ അകത്ത് കടന്നാൽ പ്രത്യേകിച്ചൊന്നും കാണേണ്ടതില്ല. തെക്കുപടിഞ്ഞാറേമൂലയിൽ ഒരു തൂണിൽ ശ്രീഗുരുവായൂരപ്പന്റെ ഒരു ചിത്രം തൂക്കിയിട്ടിട്ടുള്ളത് കാണാം. പഴയന്നൂരിന് തെക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ഗുരുവായൂർ ക്ഷേത്രത്തെ ഉദ്ദേശിച്ച് പിൽക്കാലത്ത് സ്ഥാപിച്ച ചിത്രമാണിത്. കഷ്ടിച്ച് ഒരേക്കർ വിസ്തീർണ്ണം വരുന്ന ക്ഷേത്രവളപ്പിന്റെ വടക്കുപടിഞ്ഞാറുഭാഗത്ത് മുല്ലത്തറയും അതിൽ നാഗദൈവങ്ങളുടെ പ്രതിഷ്ഠയുമുണ്ട്.

നാഗരാജാവായി അനന്തനും നാഗയക്ഷിയും നാഗചാമുണ്ഡിയും നാഗകന്യകയും ചിത്രകൂടവും പരിവാരങ്ങളുമടങ്ങുന്നതാണ് ഈ നാഗദൈവപ്രതിഷ്ഠ. വടക്കുഭാഗത്താണ് ക്ഷേത്രത്തിലെ ഊട്ടുപുര സ്ഥിതിചെയ്യുന്നത്. ഇവിടെ നിത്യവും അന്നദാനം നടന്നുവരുന്നു. ക്ഷേത്രപരിസരത്ത് ആരും പട്ടിണി കിടക്കരുതെന്നാണ് നാട്ടുകാരുടെ വിശ്വാസം. 

അതിനാൽ എല്ലാവരും ഇതിൽ പങ്കെടുക്കും. ഊട്ടുപുരയ്ക്കപ്പുറത്ത് മറ്റൊരു ക്ഷേത്രക്കുളമുണ്ട്. മറ്റ് ക്ഷേത്രക്കുളങ്ങളുടെയത്ര വലിപ്പം ഇതിനില്ല.

ക്ഷേത്രദർശനവശമായ കിഴക്കുഭാഗത്ത് സ്ഥലം വളരെക്കുറവാണ്. ഇവിടെ ഭഗവദ്വാഹനമായ ഗരുഡനെയും ദേവീവാഹനമായ സിംഹത്തെയും ശിരസ്സിലേറ്റുന്ന രണ്ട് സ്വർണ്ണക്കൊടിമരങ്ങളുണ്ട്. ആദ്യം ചെമ്പുകൊടിമരങ്ങളായിരുന്നു. നവീകരണകലശത്തിനുശേഷമാണ് സ്വർണ്ണക്കൊടിമരങ്ങൾ പ്രതിഷ്ഠിച്ചത്. വിഷ്ണുക്ഷേത്രത്തിന് ബലിക്കൽപ്പുരയുണ്ട്. 

ഇതിന്റെ നേരെ മുന്നിൽ ഒരു മണ്ഡപവും കാണാം. കിഴക്കുഭാഗത്തുതന്നെയാണ് പ്രധാന ക്ഷേത്രക്കുളവും അതിനോടനുബന്ധിച്ചുള്ള കുളപ്പുരയും സ്ഥിതിചെയ്യുന്നത്. ഉത്സവക്കാലത്ത് ഭഗവാന്റെയും ഭഗവതിയുടെയും ആറാട്ട് നടക്കുന്നത് ഈ കുളത്തിലാണ്.

ഭഗവതിയുടെ നടയുടെ തൊട്ടടുത്തായി ഒരു കൂത്തമ്പലം പണിതിട്ടുണ്ട്. ഉത്സവക്കാലങ്ങളിൽ ഇവിടെ കൂത്ത് നടത്താറുണ്ട്. നങ്ങ്യാർക്കൂത്താണ് ക്ഷേത്രത്തിൽ നടത്തിവരുന്നത്. ഉത്സവക്കാലത്ത് കളമെഴുത്തും പാട്ടും നടത്തുന്നതും ഇവിടെത്തന്നെയാണ്. ഇത് ഭദ്രകാളീസാന്നിദ്ധ്യം കാണിയ്ക്കുന്നു. അടുത്തുള്ള വേട്ടേയ്ക്കരൻ ക്ഷേത്രത്തിൽ നിന്ന് വേട്ടേയ്ക്കരന്റെ പള്ളിവാൾ എഴുന്നള്ളിച്ചുകൊണ്ടുവന്നുവയ്ക്കുന്നതും ഇവിടെത്തന്നെ. 

അതിനാൽ, സർവ്വദേവതാസാന്നിദ്ധ്യം ഇവിടെ കാണാം. ക്ഷേത്രവളപ്പിലും പരിസരത്തുമെല്ലാം നിരവധി കോഴികളെ കാണാം. ക്ഷേത്രശ്രീകോവിലിലും നാലമ്പലത്തിലും മുല്ലത്തറയിലും പുറത്തെ ഇടവഴികളിലുമെല്ലാം ഇവ സ്വൈരവിഹാരം നടത്തുന്നു. ഇവയ്ക്ക് അന്നം നൽകുന്നത് പ്രധാനവഴിപാടായി കണ്ടുവരുന്നു.```

*നിത്യപൂജകളും തന്ത്രവും*

```നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് പഴയന്നൂർ ഭഗവതിക്ഷേത്രം. പുലർച്ചെ അഞ്ചുമണിയ്ക്ക് നടതുറക്കുന്നു. ആദ്യം നിർമ്മാല്യദർശനമാണ്. അതിനുശേഷം അഭിഷേകവും മലരുനിവേദ്യവും നടത്തുന്നു. തുടർന്ന് അഞ്ചരയോടെ ഉഷഃപൂജയും സൂര്യോദയസമയത്ത് എതിരേറ്റുപൂജയും ഗണപതിഹോമവും നടത്തുന്നു. 

രാവിലെ ഏഴുമണിയ്ക്ക് ഉഷഃശീവേലിയാണ്. എട്ടുമണിയ്ക്ക് പന്തീരടിപൂജയും തുടർന്ന് പത്തുമണിയോടെ ഉച്ചപ്പൂജയും പത്തരയ്ക്ക് ഉച്ചശീവേലിയും നടത്തി പതിനൊന്നുമണിയ്ക്ക് നടയടയ്ക്കുന്നു.

വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടത്തുന്നു. ഏഴുമണിയ്ക്ക് അത്താഴപ്പൂജയും ഏഴരയ്ക്ക് അത്താഴശീവേലിയും കഴിഞ്ഞ് രാത്രി എട്ടുമണിയ്ക്ക് വീണ്ടും നടയടയ്ക്കുന്നു.

സാധാരണദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേൽ സൂചിപ്പിച്ചത്. വിശേഷദിവസങ്ങളിലും (ഉദാ: കൊടിയേറ്റുത്സവം, നിറമാല, നവരാത്രി, തൃക്കാർത്തിക, അഷ്ടമിരോഹിണി) സൂര്യ-ചന്ദ്രഗ്രഹണങ്ങളുള്ള ദിവസങ്ങളിലും ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിലും ഇവയ്ക്ക് മാറ്റമുണ്ടാകും. ഉദയാസ്തമനപൂജയുള്ള ദിവസം പതിനെട്ട് പൂജകളുണ്ടാകും.

പെരുവനം കുന്നത്ത് പടിഞ്ഞാറേടത്ത് ഭട്ടതിരിമാർക്കാണ് ക്ഷേത്രത്തിലെ തന്ത്രാധികാരം. മേൽശാന്തി, കീഴ്ശാന്തി പദവികൾ ദേവസ്വം ബോർഡ് നിയമനമാണ്.```

*കൊടുങ്ങല്ലൂർ ഭഗവതിയും പഴയന്നൂർ ഭഗവതിയും*

```പഴയന്നൂർ ഭഗവതി കൊടുങ്ങല്ലൂർ ഭഗവതിയുടെ സഹോദരിയാണെന്നാണ് ഐതിഹ്യം. കൊടുങ്ങല്ലൂർ രാജകുടുംബത്തിന്റെ ഉപാസനാമൂർത്തിയാണ് കൊടുങ്ങല്ലൂരമ്മ. പെരുമ്പടപ്പ് രാജവംശം പഴയന്നൂരമ്മയെയാണ് ഉപാസന മൂർത്തിയായി സ്വീകരിച്ചത്.

പഴയന്നൂരമ്മയുടെ പ്രതിഷ്ഠ അക്കാലത്തെ കൊടുങ്ങല്ലൂർ രാജാവുമായി മത്സരിച്ച് നടത്തിയതാണെന്ന് ഒരു വാദം ഉണ്ട്. കൊടുങ്ങല്ലൂരിൽ ശൈവശാക്തേയ സങ്കല്പത്തിൽ ശിവനും ഭദ്രകാളിയുമാണ് പ്രതിഷ്ഠകൾ. 

എന്നാൽ പഴയന്നൂരിൽ വിഷ്ണുവും ദുർഗ്ഗയുമാണ് പ്രതിഷ്ഠകൾ. പഴയന്നൂർ തട്ടകത്തിൽ നിന്നും കൊടുങ്ങല്ലൂർ മീനഭരണി ഉത്സവത്തിന് ആരും പോകരുതെന്ന് വിലക്കുണ്ട്. കൊടുങ്ങല്ലൂരിൽ കോഴി വെട്ടായിരുന്നുവെങ്കിൽ ഇവിടെ കോഴി വളർത്തലാണ്.```


➿➿➿➿➿➿➿
*🦋🙏🙏🙏🦋*
➿➿➿➿➿➿➿
Continue Reading…

Monday, February 19, 2024

ഊരകം അമ്മത്തിരുവടി ക്ഷേത്രം

 
❦ ════ •⊰❂⊱• ════ ❦



```കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ പട്ടണത്തിന് 12 കിലോമീറ്റർ അകലെയായി ഊരകം എന്ന ഗ്രാമത്തിലാണ് അമ്മത്തിരുവടി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. "ആദിപരാശക്തിയും" പരമാത്മ ശക്തിസ്വരൂപിണിയുമായ "ദുർഗ്ഗാദേവിയാണ്" പ്രധാന പ്രതിഷ്ഠ.

 മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് ഭാവങ്ങളിലും ഇവിടെ ദേവി ആരാധിക്കപ്പെടുന്നു. പ്രശസ്തമായ നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്നതായി ഈ ക്ഷേത്രം കരുതപ്പെടുന്നു. ചെന്നൈക്കടുത്തുള്ള "കാഞ്ചി കാമാക്ഷി" തന്നെയാണ്‌ ഈ ദേവി എന്നൊരു സങ്കൽപ്പവുമുണ്ട്.```

*ഐതിഹ്യം*

```ഐതിഹ്യമനുസരിച്ച് പൂമുള്ളി നമ്പൂതിരി (തിരുവലയന്നൂർ ഭട്ടതിരി എന്നും ഇദ്ദേഹം അറിയപ്പെടാറുണ്ട്) 700 മുതൽ 1000 വരെ വർഷങ്ങൾക്കുമുൻപാണ് അമ്മത്തിരുവടി ക്ഷേത്രം സ്ഥാപിച്ചത്. ഈ ക്ഷേത്രം ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്താ‍യിരുന്നു നമ്പൂതിരിയുടെ ഇല്ലം സ്ഥിതിചെയ്തിരുന്നത്. കേരളത്തിലെ പുരാതനമായ 64 ഗ്രാമങ്ങളിൽ ഒന്നായ പെരുവനം ഗ്രാമത്തിന്റെ ഭാഗമായിരുന്നു ഊരകം.

 ചെന്നൈക്കടുത്തുള്ള കാഞ്ചീപുരം കാമാക്ഷിയമ്മൻ ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ പോയ നമ്പൂതിരിയുടെ ഭക്തിയിൽ പ്രീതയായ "കാഞ്ചി കാമാക്ഷി ദേവി" നമ്പൂതിരിയുടെ ഓലക്കുടയിൽ കേറി കേരളത്തിലെത്തിലെത്തി എന്നാണ് ഐതിഹ്യം. വീട്ടിൽ തിരിച്ചെത്തിയ നമ്പൂതിരി ഓലക്കുട വീട്ടിന്റെ നിലത്തു വെച്ചു. പിന്നീട് അദ്ദേഹം വന്നപ്പോൾ ഓലക്കുട നിലത്തുനിന്നും ഉയർത്താൻ സാധിച്ചില്ല. നിലത്ത് ഓലക്കുട ഉറച്ചുപോയിരുന്നു. 

പിന്നീട് ഈ കുടയിൽ ആദിപരാശക്തിയായ കാഞ്ചി കാമാക്ഷി കുടികൊള്ളുന്നു എന്ന് പ്രശ്നവശാൽ കണ്ടെത്തി. നമ്പൂതിരിയുടെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട ജഗദംബിക ഊരകം വിട്ട് ദേവിക്കായി അവിടെ ഒരു ക്ഷേത്രം പണിയാൻ ആവശ്യപ്പെട്ടു. ദൂരെ ഒരു കിണറ്റിൽ ദേവീവിഗ്രഹം കണ്ടെത്താമെന്നും മഹാമായ സ്വപ്നത്തിൽ അറിയിച്ചു. 

നമ്പൂതിരി ദേവി അരുളിച്ചെയ്തതുപോലെ ക്ഷേത്രം നിർമ്മിക്കുകയും തന്റെ എല്ലാ സ്വത്തുക്കളും ക്ഷേത്രത്തിന് ദാനം ചെയ്യുകയും ചെയ്തു. ക്ഷേത്രത്തിന്റെ ഭരണാധികാരം അദ്ദേഹം കൊച്ചി രാജ്യത്തിന് ഏൽപ്പിച്ചു. അന്നുമുതൽ ഈ ദേവി "അമ്മത്തിരുവടി" എന്ന് അറിയപ്പെടുന്നു.```

*ചരിത്രം*

```അടി എന്ന വിശേഷണം കൊണ്ട് ആദിയിൽ ഇത് ജൈനക്ഷേത്രമോ ബൌദ്ധക്ഷേത്രമോ ആയിരിക്കാനാണ് സാധ്യത എന്നാണ് ചരിത്രകാരനായ വി.വി.കെ വാലത്ത് കരുതുന്നത്. സന്യാസിമാരെ അക്കാലത്ത് അടികൾ എന്ന് വിളിച്ചിരുന്നു. ബ്രാഹ്മണമേധാവിത്വകാലത്ത് അത് പനിമലമകൾ അഥവാ പാർ‌വ്വതിയായിത്തീർന്നു.

സാഹിത്യഗ്രന്ഥങ്ങളിൽ ഈ ഭഗവതി പരാമർശിക്കപ്പെട്ടിട്ടുണ്ട്.

“ ഒരുവരുണ്ടേ ഭഗവതിമാർ
ഒരുവരിലുമഴകിയതോ
അഴകിയതോ ഞാനറിവേൻ
ഊരകത്തെ ഭഗവതിപോൽ
എന്നാണ്‌ മഹാകവി ഉള്ളൂർ കേരള സാഹിത്യചരിത്രത്തില്ഴുതിയിരിക്കുന്നത്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലും ക്ഷേത്രത്തെക്കുറിച്ച് പരാമർശമുണ്ട്.```

*വാസ്തുവിദ്യ*

```ക്ഷേത്രത്തിൽ രണ്ട് ഗോപുരങ്ങൾ, മതിൽക്കെട്ട്, ഊട്ടുപുര, നാലമ്പലം, രണ്ടുനിലയുള്ള ശ്രീകോവിൽ എന്നിവയുണ്ട്. പ്രധാനപ്രതിഷ്ഠയായ ഭഗവതി പടിഞ്ഞാറ് ദിശയിലേയ്ക്ക് ദർശനമായി വാഴുന്നു. ഇരിയ്ക്കുന്ന രൂപത്തിലുള്ള വിഗ്രഹത്തിന് നാലുകൈകളുണ്ട്.```

ഗണപതി, അയ്യപ്പൻ, സുബ്രഹ്മണ്യൻ (സങ്കല്പം), നാഗദൈവങ്ങൾ എന്നിവരാണ് ഉപപ്രതിഷ്ഠകൾ. കൂടാതെ കിഴക്കേ ഗോപുരത്തിൽ കൊടുങ്ങല്ലൂരമ്മയുടെ സാന്നിദ്ധ്യമുള്ളതായും പറയപ്പെടുന്നു.```

*ഉത്സവങ്ങൾ*

```ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ് മകീര്യംപുറപ്പാട്. അമ്മത്തിരുവടിയുടെ ആറാട്ടുപുഴ പൂരത്തിനുള്ള പുറപ്പാടായാണ് ഈ ഉത്സവം കണക്കാക്കപ്പെടുന്നത്. ആ‍റാട്ടുപുഴ പൂരത്തിൽ അമ്മത്തിരുവടിക്ക് ഒരു പ്രധാന പങ്കുണ്ട്. 

ആറാട്ടുപുഴ പൂരം കഴിഞ്ഞേ അമ്മത്തിരുവടി മടങ്ങാറുള്ളൂ. നവരാത്രി, തൃക്കാർത്തിക എന്നിവയും വിശേഷദിവസങ്ങളാണ്.```


Continue Reading…

Thursday, February 15, 2024

ആറാട്ടുപുഴ ക്ഷേത്രം

 *
❦ ════ •⊰❂⊱• ════ ❦

```കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ആറാട്ടുപുഴയിലെ പ്രശസ്തമായ ധർമശാസ്ത ക്ഷേത്രമാണ് ആറാട്ടുപുഴ ക്ഷേത്രം.```

*ചരിത്രം*



```ഈ ക്ഷേത്രത്തിന് 3,000 വർഷത്തിൽ അധികം പഴക്കം ഉണ്ടെന്നു കരുതപ്പെടുന്നു. അക്കാലങ്ങളിൽ ഇത് ദ്രാവിഡക്ഷേത്രമായിരുന്നു എന്നും പിന്നീട് കേരളത്തിലെ പ്രബലമായ ബൗദ്ധക്ഷേത്രമായി പരിണമിച്ചു എന്നും കരുതുന്നു. 8-ആം നൂറ്റാണ്ടിലാണ്‌ ഇത് ഹിന്ദുക്കളുടെ കൈകളിലെത്തിച്ചേരുന്നത്. പുരാതനവും പ്രശസ്തവുമായ ദേവമേള ഉത്സവം ഇവിടെയാണ് നടക്കുക. 1

08 ആനപ്പുറത്താണ് ഇവിടെ പൂരം നടത്തുക.108 ആനകൾ മുഴുവനും വെവേറെ ക്ഷേത്രങ്ങളിൽ നിന്നാണ് വരുന്നത്. ഓരോ ആനകളും ഓരോ ദേവകളെ പ്രതിനീധീകരിക്കും. ആറാട്ടുപുഴ ശാസ്താവ് ആതിഥേയനായിരിക്കും. എല്ലാ ദേവീദേവന്മാരും ഈ ഉത്സവത്തിന് ഒത്തുകൂടാറുണ്ടെന്നു വിശ്വസിക്കപ്പെടുന്നു.```

*പ്രതിഷ്ഠ*

```"അയ്യപ്പനാണ്" പ്രധാന പ്രതിഷ്ഠ. എല്ലാ ദേവതകളുടെയും ദൈവിക സാന്നിധ്യം ഇവിടത്തെ പ്രതിഷ്ഠയിൽ ഉണ്ടെന്നാണു വിശ്വാസം. ഇടതു കാലും വലതു കാലും മടക്കി ചമ്രം പിടിഞ്ഞിരുന്ന് ഇടതു കൈ വലത്തേ തുടയിൽ വിശ്രമിക്കുന്ന രീതിയിൽ ശാന്തമായി ഇരുന്ന് വലതു കാൽ മുട്ടിൽ ഊന്നിയ വലതു കൈയിൽ അമൃത കലശം ഏന്തിയ ഇവിടത്തെ ശാസ്താ വിഗ്രഹം പ്രശസ്തമാണ്[അവലംബം ആവശ്യമാണ്].
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
ശ്രീരാമന്റെ ഗുരുവായ ഗുരു വസിഷ്ഠന്റെ ദൈവിക ചേതന ഈ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ കുടികൊള്ളുന്നു എന്നാണ് വിശ്വാസം. മറ്റു പ്രതിഷ്ഠകളൊന്നും തന്നെ ഇല്ലാത്ത കേരളത്തിലെ ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.```

*വഴിപാടുകൾ*

```തിരൂട്ട്, അട, നാളികേരമുടക്കൽ, കരിക്കഭിഷേകം എന്നിവ ദേവൻ പ്രിയപ്പെട്ട വഴിപാടുകളാൺ. ആറാട്ടുപുഴ ശാസ്താവിനു അടയാൺ ഏറ്റവും ഇഷ്ടം. മാസത്തിൽ 15 ദിവസത്തിലധികം അട വഴിപാട് ഉണ്ടാകും. ദുരിതഹരവും കാര്യസിദ്ധിയുമാൺ ഫലം.```

*ആണ്ടുവിശേഷങ്ങൾ*

```മീനമാസത്തിലെ പൂരാഘോഷം, മിഥുനത്തിലെ പ്രതിഷ്ഠാദിനം, കർക്കടകത്തിലെ മഹാഗണപതി ഹോമം,ഇല്ലംനിറ, ചിങ്ങത്തിലെ ഉത്രാടം നാളിലെ ത്രുപ്പുത്തരി, കന്നിമാസത്തിലെ നവരാത്രി ആഘോഷങ്ങൾ, വൃശ്ചികത്തിലെ ദേശവിളക്ക്, ധനുമാസത്തിലെ പത്താമുദയ ആഘോഷങ്ങൾ, എല്ലാ മലയാള മാസത്തിലെയും ഒന്നാം തിയതിയും മുപ്പെട്ടു ശനിയാഴ്ചയും പ്രധാന വിശേഷങ്ങളാൺ. ആണ്ടുവിശേഷങ്ങളിൽ പ്രധാനം പൂരം തന്നെയാണ്.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*ദേവസംഗമം*

```പെരുവനം ഗ്രാമത്തിലെ 108 ദേവിദേവന്മാരുടെ സംഗമ ഭൂമിയായിരുന്നു ആറാട്ടുപുഴ. ഇന്ന് ദേവമേളയിൽ 23 ദേവിദേവന്മാർ പങ്കെടുക്കുന്നുണ്ട്. ആറാട്ടുപുഴപൂരത്തിൻറെ നെടുനായകത്വം വഹിക്കുന്ന തൃപ്രയാറപ്പൻ തൻറെ ഗുരുനാഥനെ കാണാൻ വരുന്നതാണ്‌ ആറാട്ടുപുഴപൂരം എന്നാണ്‌ ഐതിഹ്യം. പരബ്രഹ്മസ്വരൂപികളായ മുപ്പത്തിമുക്കോടി ദേവതകൾക്കുപുറമെ യക്ഷകിന്നര ഗന്ധർവ്വന്മാരും ആറാട്ടുപുഴപൂരത്തിനു എത്തുന്നു എന്നാണ്‌ വിശ്വാസം.```

*ക്ഷേത്രഭരണം*

```മാടമ്പ് എളമണ്ണ്, ചോരുഞ്ചേടത്ത്, കരോളിൽ എളമണ്ണ്, ചിറ്റിശ്ശേരി കപ്ലിങ്ങാട്ട്, ഓട്ടുമേയ്ക്കാട്ടൂർ എന്നീ മനകൾക്കാണ്‌ ഊരായ്മ സ്ഥാനം. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാൺ ആറാട്ടുപുഴ ക്ഷേത്രം.```

Continue Reading…

Tuesday, February 13, 2024

രാംലല്ല വിഗ്രഹത്തിലെ കണ്ണുകള്‍

രാംലല്ല വിഗ്രഹത്തിലെ കണ്ണുകള്‍ കൊത്തിയ സ്വര്‍ണ ഉളിയും വെള്ളി ചുറ്റികയും പങ്കുവച്ച് അരുണ്‍ യോഗിരാജ്...അയോദ്ധ്യയിലെ രാംലല്ല വിഗ്രഹം കണ്ടവരെ ആകര്‍ഷിച്ച ഒന്നാണ്, അതിന്റെ മനോഹരമായ നേത്രങ്ങള്‍. അഞ്ചു വയസുകാരന്റെ ജീവസുറ്റ മിഴികളില്‍ കുസൃതിയും, സ്‌നേഹവും, ദയയും ദര്‍ശിച്ചവര്‍ അനവധിയാണ്. വിഗ്രഹത്തിലെ മിഴികള്‍ നിര്‍മിച്ച സ്വര്‍ണ ഉളിയും വെള്ളി ചുറ്റികയും സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചിരിക്കുകയാണ് ശില്പി അരുണ്‍ യോഗിരാജ്.

ദൈവികതയും നിഷ്‌കളങ്കതയും തുളുമ്പിയ ആ കണ്ണുകള്‍ നിര്‍മിക്കാന്‍ 20 മിനിറ്റാണ് എടുത്തതെന്ന് മുന്‍പ് അദ്ദേഹം പറഞ്ഞിരുന്നു. കണ്ണുകള്‍ ഉണ്ടാക്കും മുമ്പ് താന്‍ സരയൂ നദിയില്‍ കുളിച്ചുവെന്നും, ഹനുമാന്‍ ഗഡിയിലും കനക് ഭവനിലും പ്രാര്‍ത്ഥിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 10 തരം കണ്ണുകള്‍ ഉണ്ടാക്കാന്‍ അറിയാമായിരുന്നതിനാല്‍ ഞാന്‍ വളരെ ആശയക്കുഴപ്പത്തിലായിരുന്നു. പിന്നെ, എനിക്ക് ഏറ്റവും നല്ലതെന്ന് തോന്നിയത് തീരുമാനിച്ചു. അദ്ദേഹം പറഞ്ഞു.... കടപ്പാട് ജന്മഭൂമി Online
Continue Reading…

Saturday, February 10, 2024

തൃക്കാക്കര വാമനമൂർത്തിക്ഷേത്രം


* *
❦ ════ •⊰❂⊱• ════ ❦



```ഇന്ത്യയിൽ വാമനൻ പ്രതിഷ്ഠയായി ഉള്ള വളരെ ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭരണത്തിലുള്ള ക്ഷേത്രം കേരളത്തിലെ എറണാകുളം ജില്ലയിലെ തൃക്കാക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വാമനനോടൊപ്പം ശിവനും ഇവിടെ പ്രത്യേകം ക്ഷേത്രത്തിൽ വാഴുന്നുണ്ട്. 

ചരിത്രപ്രാധാന്യമുള്ള ചില താളിയോല ഗ്രന്ഥങ്ങൾ ഈ ക്ഷേത്രത്തിലുണ്ട്. ഇവിടത്തെ പ്രധാന ഉത്സവം ഓണം ആണ്. ഓണസദ്യ ഈ ക്ഷേത്രത്തിൽ കെങ്കേമമായി നടത്തുന്നു. ജാതിമത ഭേദമന്യേ ധാരാളം ആളുകൾ ഇവിടത്തെ ഓണസദ്യയിൽ പങ്കെടുക്കുന്നു. തമിഴ് വൈഷ്ണവഭക്തകവികളായ ആഴ്‌വാർമാർ പാടിപ്പുകഴ്ത്തിയ നൂറ്റെട്ട് ദിവ്യദേശങ്ങളിലൊന്നുകൂടിയാണ് തൃക്കാക്കര ക്ഷേത്രം.```

*പേരിനു പിന്നിൽ*

```തൃക്കാക്കര എന്ന സ്ഥലനാമം “തിരു കാല് കര”യുടെ ചുരുക്കപേരാണ്. ക്ഷേത്രനിർമ്മാണത്തോടെയാകണം 'തിരു' വിശേഷണം സ്ഥലപേരിന്റെ മുമ്പിൽ വന്നുചേർന്നത്. കാൽകര നാടിന്റെ ഭരണസഭ തൃക്കാക്കരക്ഷേത്രത്തിലാണ് സമ്മേളിച്ചിരുന്നത്.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
 ഭഗവാന്റെ പാദമുദ്ര പതിഞ്ഞ സ്ഥലമെന്നതിനാൽ ആവാം തിരുകാൽക്കര എന്ന പേർ ലഭിച്ചത് എന്നും പറയുന്നു.```

*ഐതിഹ്യം, പുരാണം*

```ഭാഗവതത്തിൽ വാമനാവതാരം എന്ന ഭാഗത്തിൽ മഹാബലിയുടെ കഥ സവിസ്തരം പ്രതിപാദിക്കുന്നു.ഭക്തപ്രഹ്ലാദന്റെ പേരമകനായിരുന്നു മഹാബലി. അദ്ദേഹം ഒരുപാട് യജ്ഞങ്ങളും മറ്റും നടത്തി പുണ്യം നേടി. മികച്ച ഒരു ഭരണാധികാരിയായി പേരെടുത്ത അദ്ദേഹത്തെ എല്ലാവരും ആദരിച്ചു. സ്വർഗ്ഗലോകം കൂടി തന്റെ അധികാരത്തിന്റെ കീഴിൽ കൊണ്ടുവരാൻ മഹാബലി ആഗ്രഹിച്ചു. ഇതിൽ ഭയംപൂണ്ട ദേവന്മാർ മഹാവിഷ്ണുവിനെ ശരണം പ്രാപിച്ചു. 

ദേവന്മാരുടെ രക്ഷയ്ക്കായി ദേവമാതാവായ അഥിതി മഹാവിഷ്ണുവിന്റെ അനുഗ്രഹത്തിനായി തപസ് ചെയ്തു. ഒടുവിൽ വിഷ്ണു വാമനനായി അവതരിച്ച് മഹാബലിയുടെ യാഗശാലയിലെത്തി മൂന്നടി മണ്ണിന് യാചിച്ചു. ആദ്യത്തെ അടികൊണ്ട് ആകാശവും രണ്ടാമത്തെ അടികൊണ്ട് ഭൂമിയും പാതാളവും അളന്ന ഭഗവാൻ അവസാനത്തെ അടിയ്ക്കായി സ്ഥലം കണ്ടെത്താൻ വിഷമിച്ചപ്പോൾ മഹാബലി തന്റെ തല തന്നെ കാണിച്ചുകൊടുത്തു. പ്രസാദിച്ച ഭഗവാൻ തന്റെ മൂന്നാമത്തെ അടികൊണ്ട് മഹാബലിയെ അനുഗ്രഹിച്ച് അദ്ദേഹത്തെ സുതലം എന്ന ലോകത്തിന്റെ അധിപനാക്കി. 

വാമനൻ അവിടെ മഹാബലിയുടെ കാവൽക്കാരനായി നിലകൊണ്ടു. കൂടാതെ അടുത്ത മന്വന്തരത്തിൽ മഹാബലിക്ക് സ്വർഗ്ഗത്തിലെ ഇന്ദ്രപദവിയും വാഗ്ദാനം ചെയ്തു. എല്ലാ വർഷവും ഭഗവാൻറെ പിറന്നാൾ ആയ ചിങ്ങമാസത്തിലെ തിരുവോണം നാളിൽ എല്ലാവിധ സമൃദ്ധിയോടെയും തന്റെ പ്രജകളെ കാണാനുള്ള അനുഗ്രഹവും ഭഗവാൻ മഹാബലിയ്ക്ക് നൽകി.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
പിന്നീട്, ഈ സ്ഥലത്തിന്റെ മാഹാത്മ്യം കേട്ടറിഞ്ഞ കപിലമഹർഷി മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താനായി കഠിനതപസ്സ് ചെയ്യാൻ ഇവിടെയെത്തി. ഏറെനാൾ നീണ്ടുനിന്ന കഠിനതപസ്സിനൊടുവിൽ ഭഗവാൻ അദ്ദേഹത്തിന് ദർശനം നൽകി. മഹർഷിയുടെ ആഗ്രഹപ്രകാരം ഭഗവാൻ ഇവിടെത്തന്നെ നിത്യവാസം കൊള്ളാൻ തീരുമാനിച്ചു.

വാമനാവതാരത്തിൽ ഭഗവാന്റെ പാദം വന്നുപതിച്ച സ്ഥലം എന്ന അർത്ഥത്തിലാണ് 'തിരുക്കാൽക്കര' എന്ന പേര് ഈ സ്ഥലത്തിന് വന്നത്. കപിലമഹർഷിയെക്കൂടാതെ പരശുരാമനുമായി ബന്ധപ്പെട്ടും ഐതിഹ്യം നിലവിലുണ്ട്.```

*ചരിത്രം*

```കേരളത്തിന്റെ ദേശീയോത്സവമായ ഓണവുമായി ചരിത്രപരമായ ബന്ധവും ഈ ക്ഷേത്രത്തിനുണ്ട്. ചേരസാമ്രാജ്യത്തിന്റെ കാലത്താണ് കേരളത്തിൽ ഓണം ആഘോഷിച്ചുതുടങ്ങിയതെന്ന് കഥയുണ്ട്. മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന ചേരമാൻ പെരുമാളിന്റെ രാജ്യാതിർത്തിയ്ക്കുള്ളിലായിരുന്നു തൃക്കാക്കരയും. തൃക്കാക്കര ക്ഷേത്രത്തിൽ ചിങ്ങമാസത്തിൽ നടത്തിവന്നിരുന്ന ഉത്സവം എല്ലാ ഹൈന്ദവഭവനങ്ങളിലും ആചരിയ്ക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. അതെത്തുടർന്നാണ് കേരളത്തിൽ ഓണാഘോഷം തുടങ്ങിയത്.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
ക്ഷേത്രത്തിൽ ധാരാളം ശിലാലിഖിതങ്ങൾ കാണാം. ഇവയിൽ നിന്നാണ് ഓണത്തിന്റെ ഉദ്ഭവത്തെക്കുറിച്ചും മറ്റും നമുക്ക് അറിയാൻ കഴിയുന്നത്. മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന ചേരമാൻ പെരുമാളെ കാണാൻ പ്രദേശത്തെ നാടുവാഴികൾ ഒന്നിച്ചുകൂടിയിരുന്ന അവസരമായാണ് അവയിൽ നമുക്ക് ഓണത്തെ കാണാൻ കഴിയുന്നത്. പഴയ കാലത്ത് കർക്കടകമാസത്തിലെ തിരുവോണം തൊട്ട് ചിങ്ങമാസത്തിലെ തിരുവോണം വരെയാണ് തൃക്കാക്കരയിൽ ഉത്സവം ആഘോഷിച്ചിരുന്നത്. 

അതിനാൽ ഇതേ സമയം തന്നെയാണ് ഓണവും കൊണ്ടാടിയിരുന്നത്. 28 ദിവസവും വിവിധ വലിപ്പത്തിലുള്ള പൂക്കളങ്ങളിട്ട് കളിമണ്ണുകൊണ്ട് തൃക്കാക്കരയപ്പനെ നിർമ്മിച്ച് പൂജിച്ചുകൊണ്ടാണ് ആഘോഷങ്ങൾ നടത്തിയിരുന്നത്. പിൽക്കാലത്ത് ആചാരങ്ങൾ അതേപ്പടി തുടർന്നെങ്കിലും ഉത്സവം ചിങ്ങമാസത്തിലെ അത്തം തൊട്ട് 10 ദിവസമായി കുറഞ്ഞു. അങ്ങനെയാണ് അത്തത്തിന് പൂക്കളമിടാൻ തുടങ്ങിയത്.

എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തമിഴ് വൈഷ്ണവഭക്തകവിയായിരുന്ന നമ്മാഴ്വാർ തൃക്കാക്കരയപ്പനെക്കുറിച്ച് രണ്ട് പാസുരങ്ങൾ (സ്തുതിഗീതങ്ങൾ) രചിച്ചിരുന്നു. ഇവയിൽ അദ്ദേഹം സ്ഥലത്തെ 'കാൽക്കരൈ' എന്നും ഭഗവാനെ 'കാൽക്കരയപ്പപ്പെരുമാൾ' എന്നും ലക്ഷ്മീദേവിയെ 'പെരുംശെൽവ നായകി' എന്നും 'വാത്സല്യവല്ലി' എന്നുമാണ് വിശേഷിപ്പിച്ചിരുന്നത്. ക്ഷേത്രത്തെ അദ്ദേഹം 'കൊടിമതിൽ' എന്നും വിശേഷിപ്പിച്ചു.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
പന്ത്രണ്ടാം നൂറ്റാണ്ടോടെ തൃക്കാക്കര ക്ഷേത്രത്തിന്റെ പ്രതാപം കുറഞ്ഞുതുടങ്ങി. രാജാക്കന്മാർ തമ്മിലുള്ള കിടമത്സരവും അതെത്തുടർന്ന് ഊരാളന്മാർക്കും മറ്റും നേരിട്ട പ്രശ്നവുമെല്ലാം ക്ഷേത്രത്തെ പ്രതികൂലമായി ബാധിച്ചു. നിത്യനിദാനങ്ങൾക്കുപോലും ചെലവില്ലാതെയായി. പൂജാരിമാർക്ക് ഈ ക്ഷേത്രത്തോടുള്ള ഭക്തി വരെ നഷ്ടപ്പെട്ടു. ഇങ്ങനെ ക്ഷേത്രഭൂമി കാടുകയറി നശിച്ചു. ക്ഷേത്രത്തിന്റെ അധിഷ്ഠാനം മാത്രമേ ഇക്കാലത്ത് ബാക്കിയുണ്ടായിരുന്നുള്ളൂ. 

ഒടുവിൽ, 1921-ൽ അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ മൂലം തിരുനാൾ രാമവർമ്മയാണ് ക്ഷേത്രം നവീകരിച്ച് പുനഃപ്രതിഷ്ഠ നടത്തിയത്. തുടർന്ന് ക്ഷേത്രം അദ്ദേഹം ഏറ്റെടുത്തു. 1949-ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് രൂപവത്കരിച്ചപ്പോൾ ക്ഷേത്രം അതിന്റെ കീഴിലായി. ഇന്നും ഇത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാണ്. 

1961-ൽ കേരളം ഓണത്തെ ദേശീയോത്സവമായി അംഗീകരിച്ചപ്പോൾ ക്ഷേത്രത്തിലേയ്ക്ക് ഭക്തജനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹമായി. ഇന്ന് ഇവിടെയുള്ള ഓണാഘോഷത്തിൽ ആയിരങ്ങളാണ് പങ്കെടുക്കുന്നത്. തൃപ്പൂണിത്തുറയിൽ നടന്നുവരുന്ന അത്തച്ചമയത്തിന് കൊടി കൊണ്ടുപോകുന്നത് തൃക്കാക്കര ക്ഷേത്രത്തിൽ നിന്നാണ്.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി തൃക്കാക്കര ക്ഷേത്രത്തിന്റെ ചരിത്രത്തിലൊരിയ്ക്കലും നമ്പൂതിരിമാരുടെ സ്വാധീനമുണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 

കൊച്ചിയും പരിസരപ്രദേശങ്ങളും അടക്കിഭരിച്ചിരുന്ന പ്രശസ്ത ബ്രാഹ്മണരാജകുടുംബമായ ഇടപ്പള്ളി സ്വരൂപത്തിനുപോലും ക്ഷേത്രത്തിന്മേൽ അവകാശം സ്ഥാപിയ്ക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ, പിന്നീട് ഇടപ്പള്ളി തമ്പുരാൻ ഇവിടത്തെ ശാന്തിക്കാരനായി മാറുകയും ശാന്തിക്കാരനെ നിയമിയ്ക്കാനുള്ള അവകാശം നേടുകയും ചെയ്തു. 1949 വരെ ഈ സ്ഥിതി തുടർന്നു. ഇപ്പോൾ ദേവസ്വം ബോർഡാണ് ശാന്തി നിയമനങ്ങൾ നടത്തുന്നത്.```

*ക്ഷേത്രപരിസരവും മതിലകവും*

എറണാകുളം ജില്ലയിൽ എറണാകുളത്തുനിന്നും ഏകദേശം 8 കിലോമീറ്റർ വടക്കുകിഴക്കുമാറി കളമശ്ശേരി നഗരസഭയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ജില്ലാ ആസ്ഥാനമായ കാക്കനാട്, കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല തുടങ്ങിയവ തൃക്കാക്കരയിൽനിന്ന് വളരെ അടുത്താണ്. ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുകൂടെ ഇടപ്പള്ളി-പൂക്കാട്ടുപടി റോഡ് കടന്നുപോകുന്നു. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ക്ഷേത്രത്തിന്റെ നാലുഭാഗത്തും വഴികളുണ്ട്.

എട്ടേക്കറിലധികം വിസ്തീർണ്ണമുള്ള അതിവിശാലമായ ക്ഷേത്രസമുച്ചയമാണ് തൃക്കാക്കരയിലേത്. ഇതിനകത്ത് രണ്ട് ക്ഷേത്രങ്ങളുണ്ട് - വാമനക്ഷേത്രവും ശിവക്ഷേത്രവും. ശിവക്ഷേത്രത്തിനാണ് പഴക്കം കൂടുതലുള്ളത്. മഹാബലി തികഞ്ഞ ശിവഭക്തനായിരുന്നുവെന്നാണ് പുരാണകഥ. അദ്ദേഹം ആരാധിച്ചിരുന്ന സ്വയംഭൂവായ ശിവലിംഗമാണ് ശിവക്ഷേത്രത്തിലുള്ളതെന്ന് വിശ്വസിക്കപ്പെടുന്നു. 
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
ഈ ശിവനെ വന്ദിച്ചശേഷം വേണം വാമനനെ വന്ദിയ്ക്കാനെന്നാണ് ക്ഷേത്രത്തിലെ ആചാരം. 2014-ൽ ഈ ശിവക്ഷേത്രവും ഇതിനകത്തുള്ള ഉപക്ഷേത്രങ്ങളും പുതുക്കിപ്പണിതു. മുമ്പുണ്ടായിരുന്ന ക്ഷേത്രം അപൂർണ്ണമായ നാലമ്പലത്തോടെയാണ് നിലകൊണ്ടിരുന്നത്. എന്നാൽ ഇന്നത്തെ ക്ഷേത്രത്തിന് പൂർണ്ണ നാലമ്പലവും പ്രത്യേകം തിടപ്പള്ളിയും കിണറുമെല്ലാമുണ്ട്. ശിവക്ഷേത്രത്തിന്റെ തൊട്ടുമുന്നിലാണ് മഹാബലിയുടെ സിംഹാസനപ്രതിഷ്ഠയുള്ളത്.

ശിവക്ഷേത്രത്തിന്റെ വടക്കുഭാഗത്താണ് വാമനക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവക്ഷേത്രത്തെ അപേക്ഷിച്ച് വലിപ്പം കൂടുതലാണ് വാമനക്ഷേത്രത്തിന്. ഇതിനോടുചേർന്നാണ് ഗോപുരങ്ങളും ആനക്കൊട്ടിലും ശീവേലിപ്പുരയും കൊടിമരവുമെല്ലാമുള്ളത്. സാമാന്യം വലിപ്പമുള്ള ആനക്കൊട്ടിലാണ് ഇവിടെയുള്ളത്. നാലഞ്ചാനകളെ എഴുന്നള്ളിയ്ക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. 

ആനക്കൊട്ടിലിനപ്പുറത്താണ് ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന ചെമ്പുകൊടിമരമുള്ളത്. കൊടിമരത്തിനുമപ്പുറത്താണ് ക്ഷേത്രത്തിലെ ബലിക്കൽപ്പുര. വലിയ ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു. ബലിക്കല്ല് പിച്ചളയിൽ പൊതിഞ്ഞ് സ്വർണ്ണം പൂശി സംരക്ഷിച്ചിരിയ്ക്കുന്നു. ഇതിന്റെ മച്ചിൽ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്.

കിഴക്കും പടിഞ്ഞാറും നടകളിലുള്ള ഗോപുരങ്ങൾക്ക് നേരെ മുന്നിലും ക്ഷേത്രമതിൽക്കെട്ടിനകത്ത് തെക്കുഭാഗത്തും അരയാൽമരങ്ങളുണ്ട്. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു, അതായത് അരയാൽ ത്രിമൂർത്തീസ്വരൂപമാണ് എന്നാണ് വിശ്വാസം. 
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
ബുദ്ധ - ജൈനമതങ്ങളിലും അരയാലിനെ പുണ്യകരമായി കണക്കാക്കുന്നു. ഇന്ത്യയുടെ ദേശീയവൃക്ഷവും അരയാൽ തന്നെ. ഒരു ആൽമരത്തിന്റെ ചുവട്ടിൽ നാഗദൈവങ്ങളുടെ പ്രതിഷ്ഠയുണ്ട്. നാഗരാജാവായി അനന്തനും നാഗയക്ഷിയും നാഗകന്യകയും നാഗചാമുണ്ഡിയും ചിത്രകൂടവുമാണ് ഇവിടെയുള്ളത്.

വടക്കുഭാഗത്ത് ആനകളെ നിർത്തുന്ന സ്ഥലമാണ്. ഇതിനപ്പുറത്ത് ചെറിയൊരു ക്ഷേത്രക്കുളമുണ്ട്. 'കപിലതീർത്ഥം' എന്നാണ് ഇതിന്റെ പേര്. ക്ഷേത്രപ്രതിഷ്ഠ നടത്തിയതെന്ന് പറയപ്പെടുന്ന കപിലമഹർഷിയുടെ പേരിലറിയപ്പെടുന്ന ഈ കുളം വളരെ പവിത്രമായി കരുതുന്നു. ക്ഷേത്രം തന്ത്രിയ്ക്കും ശാന്തിക്കാർക്കും മാത്രമേ ഇതിൽ കുളിയ്ക്കാൻ അനുവാദമുള്ളൂ. മതിൽക്കുപുറത്ത് വടക്കുഭാഗത്ത് പൊതു ആവശ്യങ്ങൾക്കുള്ള ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു. ഈ കുളത്തിൽ കുളിച്ചാണ് ഭക്തർ ക്ഷേത്രദർശനം നടത്തുന്നത്. ഉത്സവക്കാലത്ത് ഭഗവാന്റെ ആറാട്ട് നടക്കുന്നതും ഇവിടെത്തന്നെ.

മതിൽക്കകത്ത് വടക്കുകിഴക്കുഭാഗത്ത് ബ്രഹ്മരക്ഷസ്സ് കുടികൊള്ളുന്നു. ഐതിഹ്യപ്രകാരം ഇവിടെ പണ്ട് ആത്മഹത്യ ചെയ്ത ഒരു ബ്രാഹ്മണബാലനാണ് ബ്രഹ്മരക്ഷസ്സായി വാഴുന്നത്. തൃക്കാക്കരയപ്പന്റെ നടയിൽ ഭജനമിരുന്ന ഈ ഉണ്ണി ഒരിയ്ക്കൽ കദളിപ്പഴം മോഷ്ടിച്ചുവെന്ന കുറ്റത്തിന് ശിക്ഷ കേൾക്കുകയും തുടർന്ന് ആത്മഹത്യ ചെയ്യുകയുമായിരുന്നുവത്രേ. 
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
മരിയ്ക്കും മുമ്പ് അവൻ 'ഭഗവദ്ചൈതന്യം നശിച്ചുപോകട്ടെ' എന്ന് ശപിയ്ക്കുകയും ചെയ്തു. ഈ ശാപമാണ് ക്ഷേത്രത്തെ അധഃപതനത്തിലെത്തിച്ചതെന്ന് വിശ്വസിച്ചുവരുന്നു. ഇന്ന് ഏതൊരു ചടങ്ങും ബ്രഹ്മരക്ഷസ്സിന്റെ അനുഗ്രഹത്തോടെയേ നടത്താറുള്ളൂ. പതിവിന് വിപരീതമായി ബ്രഹ്മരക്ഷസ്സിന് ശ്രീകോവിൽ പണിതിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. സാധാരണയായി ഒരു തറ മാത്രമേ ബ്രഹ്മരക്ഷസ്സിന് കാണാറുള്ളൂ. ഉഗ്രഭാവത്തോടെയുള്ള പ്രതിഷ്ഠയായതുകൊണ്ടാണത്രേ ഇങ്ങനെ ചെയ്തത്.```

*ശ്രീകോവിലുകൾ*

```വൃത്താകൃതിയിൽ തീർത്ത ഒറ്റനില ശ്രീകോവിലാണ് പ്രധാന ക്ഷേത്രത്തിലേത്. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിന് ഏകദേശം 160 അടി ചുറ്റളവുണ്ടാകും. ഇതിന്റെ മേൽക്കൂര ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടം ശോഭിച്ചുനിൽക്കുന്നു. അകത്തേയ്ക്ക് കയറാനുള്ള പടികൾ കരിങ്കല്ലിൽ പണിത് പിച്ചളയിൽ പൊതിഞ്ഞ് സ്വർണ്ണം പൂശിവച്ചിരിയ്ക്കുകയാണ്. നേരിട്ടുകയറാൻ പറ്റുന്ന രീതിയിലാണ് ഇവയുടെ നിർമ്മിതി. ശ്രീകോവിലിനകത്ത് അഞ്ചോളം മുറികളുണ്ട്. 

അവയിൽ പടിഞ്ഞാറേ അറ്റത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. നാലടിയോളം ഉയരം വരുന്ന അഞ്ജനശിലാനിർമ്മിതമായ വിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായാണ് ശ്രീ തൃക്കാക്കരയപ്പൻ കുടികൊള്ളുന്നത്. നിൽക്കുന്ന രൂപത്തിലാണ് വിഗ്രഹം. വാമനസങ്കല്പമാണെങ്കിലും വിഗ്രഹം ചതുർബാഹുവായ മഹാവിഷ്ണുവിന്റേതാണ്. 

അകത്ത് അഞ്ചോളം മുറികളുള്ളതിനാൽ സോപാനത്തുനിന്ന് ഏകദേശം 30 അടി ദൂരം വിഗ്രഹത്തിലേയ്ക്കുണ്ട്. ഇത്രയും ദൂരത്തുള്ള പ്രതിഷ്ഠകൾ അപൂർവ്വമാണ്. നാല് തൃക്കൈകളിൽ ശംഖ്, ചക്രം, ഗദ, താമര എന്നിവ ധരിച്ച് തൃക്കാക്കരയപ്പൻ കുടികൊള്ളുന്നു.

വാമനമൂർത്തിയുടെ ശ്രീകോവിലിന്റെ പുറംചുവരുകൾ ധാരാളം ചുവർച്ചിത്രങ്ങളാലും ദാരുശില്പങ്ങളാലും സമ്പന്നമാണ്. രാമായണം, മഹാഭാരതം തുടങ്ങിയ പുരാണങ്ങളിൽ നിന്നുള്ള നിരവധി രംഗങ്ങൾ ഇവിടെ കാണാം. ഗജമസ്തകങ്ങളിലൂടെയാണ് ശ്രീകോവിലിന്റെ കഴുക്കോൽ താങ്ങിനിർത്തിയിട്ടുള്ളത്. വടക്കുവശത്ത് ഓവ് പണിതിരിയ്ക്കുന്നു.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
ദീർഘചതുരാകൃതിയിലുള്ള ഒറ്റനില ശ്രീകോവിലാണ് ശിവക്ഷേത്രത്തിലുള്ളത്. കരിങ്കല്ലിൽ തീർത്ത ഈ ശ്രീകോവിൽ പ്രധാന ക്ഷേത്രത്തിലെ ശ്രീകോവിലുമായി തട്ടിച്ചുനോക്കുമ്പോൾ വളരെ ചെറുതും അനാകർഷകവുമാണ്. ഇതിന്റെ മേൽക്കൂര ഓടുമേഞ്ഞതാണ്. മുകളിലെ താഴികക്കുടം പിച്ചളയിലാണ് നിർമ്മിച്ചിരിയ്ക്കുന്നത്. ഇതിനകത്ത് രണ്ട് മുറികളേയുള്ളൂ. 

അവയിൽ പടിഞ്ഞാറേ അറ്റത്തുള്ളതാണ് ഗർഭഗൃഹം. ഒരടിയോളം ഉയരം വരുന്ന സ്വയംഭൂവായ ശിവലിംഗം കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. തികഞ്ഞ ശിവഭക്തനായിരുന്ന മഹാബലി ആരാധിച്ചിരുന്നതാണ് ഈ ശിവലിംഗമെന്ന് വിശ്വസിച്ചുവരുന്നു. സ്വയംഭൂലിംഗമായതിനാൽ മിനുക്കുപണികളൊന്നും തന്നെ ഇവിടെ നടത്തിയിട്ടില്ല. ശിവന് പ്രിയപ്പെട്ട കൂവളമാല, തുമ്പപ്പൂമാല, രുദ്രാക്ഷമാല എന്നിവ യാണ് പ്രധാന വഴിപാട്. തെക്കുംതേവർ എന്നറിയപ്പെടുന്ന മഹാദേവൻ മലതൃക്കാക്കരയിൽ കുടികൊള്ളുന്നു.

ശിവന്റെ ശ്രീകോവിൽ ഒഴുക്കൻ മട്ടിലുള്ള നിർമ്മിതിയായി കണക്കാക്കപ്പെടുന്നു. മുഖ്യപ്രതിഷ്ഠ തറനിരപ്പിൽ നിന്ന് അല്പം താഴെയാണ് സ്ഥിതിചെയ്യുന്നതെന്നത് ശ്രദ്ധേയമാണ്. വടക്കുവശത്ത് ഓവ് കരിങ്കല്ലിൽ നിർമ്മിച്ചിട്ടുണ്ട്. അഭിഷേകജലം ഇതിലൂടെ ഒഴുകിപ്പോകുന്നു. ശിവക്ഷേത്രമായതിനാൽ ഇവിടെ പൂർണ്ണപ്രദക്ഷിണം പാടില്ല.```

*നിത്യപൂജകളും തന്ത്രവും*

```നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ക്ഷേത്രമാണ് തൃക്കാക്കര വാമനമൂർത്തിക്ഷേത്രം. ഇവയിൽ മൂന്ന് പൂജകൾ (ഉഷഃപൂജ, ഉച്ചപ്പൂജ, അത്താഴപ്പൂജ) ശിവക്ഷേത്രത്തിലും നടത്തുന്നുണ്ട്. പുലർച്ചെ നാലരയ്ക്ക് ശംഖനാദത്തോടെ പള്ളിയുണർത്തി അഞ്ചുമണിയ്ക്ക് നടതുറക്കുന്നു. നിർമ്മാല്യദർശനമാണ് ആദ്യത്തെ ചടങ്ങ്. അതിനുശേഷം അഭിഷേകവും മലർ നിവേദ്യവും നടത്തുന്നു. 
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
അഞ്ചേമുക്കാലോടെ ഉഷഃപൂജയും തുടർന്ന് സൂര്യോദയസമയത്ത് എതിരേറ്റുപൂജയും നടത്തുന്നു. ആറരയ്ക്ക് എതിരേറ്റുശീവേലി നടത്തുന്നു. എട്ടുമണിയ്ക്ക് പന്തീരടിപൂജയാണ്. പത്തരയ്ക്ക് ഉച്ചപ്പൂജയും പതിനൊന്നരയ്ക്ക് ഉച്ചശീവേലിയും നടത്തി ഉച്ചയ്ക്ക് പന്ത്രണ്ടുമണിയ്ക്ക് നടയടയ്ക്കുന്നു.

വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടത്തുന്നു. തുടർന്ന് ഏഴരയോടെ അത്താഴപ്പൂജയും എട്ടുമണിയ്ക്ക് അത്താഴശീവേലിയും നടത്തി എട്ടരയ്ക്ക് വീണ്ടും നടയടയ്ക്കുന്നു.

സാധാരണ ദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേൽ സൂചിപ്പിച്ചത്. വിശേഷദിവസങ്ങളിലും ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിലും സൂര്യ-ചന്ദ്രഗ്രഹണങ്ങളുള്ള ദിവസങ്ങളിലും ഇവയിൽ മാറ്റമുണ്ടാകും. എല്ലാ മാസവും തിരുവോണം നക്ഷത്രദിവസം തന്ത്രിപൂജയും പ്രസാദ ഊട്ടുമുണ്ടാകാറുണ്ട്.```

*പ്രധാന ഉത്സവങ്ങൾ*

*തിരുവോണ മഹോത്സവം*

```ക്ഷേത്രത്തിലെ മുഖ്യ ഉത്സവം ചിങ്ങമാസത്തിൽ അത്തം നാളിൽ കൊടിയേറി തിരുവോണം നാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന തിരുവോണ മഹോത്സവമാണ്. ആദ്യകാലത്ത് കർക്കടകത്തിലെ തിരുവോണം മുതൽ ചിങ്ങത്തിലെ തിരുവോണം വരെ 28 ദിവസം ഉത്സവമുണ്ടായിരുന്നു! പിന്നീട് ചിങ്ങമാസത്തിലെ അത്തം കൊടിയേറിയുള്ള ഉത്സവമായി ചുരുങ്ങി. ഇന്നും ഇത് അതേപോലെ ആചരിച്ചുവരുന്നു. ഉത്സവത്തോടനുബന്ധിച്ച് കൊടിയേറ്റത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ വിവിധ ശുദ്ധിക്രിയകൾ നടത്തുന്നുണ്ട്. 
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
അത്തം നാളിൽ ഒരു നിശ്ചിതമുഹൂർത്തത്തിൽ ഗരുഡാങ്കിതമായ ചെമ്പുകൊടിമരത്തിൽ കൊടിയുയർത്തുന്നതോടെ ഉത്സവം തുടങ്ങുന്നു. തൃപ്പൂണിത്തുറയിൽ ഇതോടനുബന്ധിച്ച് നടത്തപ്പെടുന്ന പരിപാടിയാണ് 'അത്തച്ചമയം'. ഇതിനുള്ള കൊടി കൊണ്ടുവരുന്നതും തൃക്കാക്കരയിൽ നിന്നാണ്. പണ്ടുകാലത്ത് കൊച്ചി മഹാരാജാവ് തൃപ്പൂണിത്തുറയിൽ നിന്ന് എല്ലാ അലങ്കാരങ്ങളോടും കൂടി എഴുന്നള്ളി തൃക്കാക്കരയിലെത്തി കൊടി വാങ്ങിപ്പോകുന്ന പരിപാടിയുണ്ടായിരുന്നു.

കൊടിയേറ്റം കഴിഞ്ഞുള്ള പത്തുദിവസം തൃക്കാക്കര താന്ത്രികച്ചടങ്ങുകൾക്കും കലാപരിപാടികൾക്കും വേദിയാകും. വിശേഷാൽ ശീവേലി (ശ്രീഭൂതബലി), ദശാവതാരച്ചാർത്ത്, പൂക്കളമിടൽ എന്നിവയാണ് ഇവയിൽ പ്രധാനം. ഉത്സവക്കാലത്ത് പത്തുദിവസവും ക്ഷേത്രത്തിൽ ശ്രീഭൂതബലിയുണ്ടാകും. നിത്യശീവേലിയുടെ വിപുലീകരിച്ച രൂപമാണ് ശ്രീഭൂതബലി. രാവിലെയാണ് ഇത് നടത്തുക. ക്ഷേത്രത്തിലെ ദശാവതാരച്ചാർത്ത് വളരെ വിശേഷപ്പെട്ട ഒരു ചടങ്ങാണ്. 

പത്തുദിവസങ്ങളിൽ വിഗ്രഹത്തിൽ ഭഗവാന്റെ പത്ത് അവതാരങ്ങളുടെ രൂപത്തിൽ ചന്ദനം ചാർത്തുന്നതാണ് ഈ ചടങ്ങ്. ഓരോ ദിവസവും മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നീ രൂപങ്ങളിൽ ഭഗവാന് ചന്ദനം ചാർത്തുന്നു. ഇവയിൽ അഞ്ചാം നാളിലെ വാമനദർശനം വളരെ പ്രധാനപ്പെട്ടതാണ്.

 കൂടാതെ അവസാന നാളിൽ കൽക്കിദർശനം കഴിഞ്ഞാൽ വാമനന്റെ മറ്റൊരു രൂപമായ ത്രിവിക്രമന്റെ രൂപത്തിലും ചന്ദനം ചാർത്തുന്നുണ്ട്. ക്ഷേത്രനടയിൽ പത്തുദിവസവും പൂക്കളമിടും. കൊടിമരച്ചുവട്ടിൽ പ്രത്യേകം സ്ഥലത്ത് ചാണകം മെഴുകി അതിന്മേൽ പല വർണ്ണങ്ങളിലുള്ള പൂക്കളിട്ടുകൊണ്ടാണ് ചടങ്ങ് നടത്തുന്നത്. ഓരോ ദിവസവും പൂക്കളത്തിന്റെ വലിപ്പം കൂട്ടിക്കൂട്ടിക്കൊണ്ടുവരും. തിരുവോണം നാളിൽ വലിയ പൂക്കളമായിരിയ്ക്കും ഉണ്ടാകുക. ശിവക്ഷേത്രനടയിലും ഈ ദിവസങ്ങളിൽ വിശേഷാൽ ചടങ്ങുകളുണ്ടാകും.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
ഉത്സവനാളുകളിൽ ക്ഷേത്രത്തിൽ ധാരാളം കലാപരിപാടികളുമുണ്ടാകും. ചാക്യാർക്കൂത്ത്, കഥകളി, ഓട്ടൻ തുള്ളൽ, പാഠകം എന്നിവയാണ് അവയിൽ ഏറ്റവും പ്രധാനം. കൂടാതെ ശാസ്ത്രീയ സംഗീതം, നൃത്തനൃത്യങ്ങൾ, മിമിക്രി, കഥാപ്രസംഗം തുടങ്ങിയവയും ഭംഗിയായി നടത്താറുണ്ട്. ക്ഷേത്രപ്രദക്ഷിണവഴിയിൽ തെക്കുകിഴക്കേമൂലയിലുള്ള സ്റ്റേജിലാണ് പരിപാടികൾ നടത്താറുള്ളത്.

പൂരാടം നാളിലാണ് ഉത്സവത്തിനിടയിലെ പ്രധാന ചടങ്ങുകളിലൊന്നായ ഉത്സവബലി നടത്തുന്നത്. നിത്യേന നടക്കുന്ന ശീവേലിയുടെയും ശ്രീഭൂതബലിയുടെയും വിസ്തരിച്ച രൂപമാണ് ഉത്സവബലി. മരപ്പാണി കൊട്ടിക്കൊണ്ടാണ് ഇത് നടത്തുന്നത്. ഉത്രാടം നാളിലെ പകൽപ്പൂരവും വിശേഷച്ചടങ്ങാണ്. പിറ്റേന്ന് നടക്കുന്ന വലിയ പൂരത്തിന്റെ ഒരു ചെറുപതിപ്പ് എന്ന രീതിയിലാണ് ഇത് നടത്തുന്നത്. ഒമ്പത് ഗജവീരന്മാരെ അണിനിരത്തിയുള്ള ഈ പരിപാടി വളരെ ശ്രദ്ധേയമാണ്. ഇതിനോടനുബന്ധിച്ച് തൃക്കാക്കരയപ്പന് തിരുമുൽക്കാഴ്ച സമർപ്പിയ്ക്കുന്നതും പ്രധാനമാണ്. 

അന്ന് രാത്രിയാണ് പള്ളിവേട്ട. ഭഗവാൻ ക്ഷേത്രത്തിന് സമീപമുള്ള പറമ്പിൽ പോയി ഒരു കിടങ്ങിൽ അമ്പെയ്ത് തീർക്കുന്നതാണ് ഈ ചടങ്ങ്. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭഗവാൻ തിരിച്ചെഴുന്നള്ളുന്നു. പള്ളിവേട്ട കഴിഞ്ഞ് ക്ഷീണിച്ച ഭഗവാൻ പിറ്റേന്ന് രാവിലെ വളരെ വൈകി ഉണരുന്നു. അന്നാണ് വാമനന്റെ ജന്മനാൾ കൂടിയായ തിരുവോണം. രാവിലെ എല്ലാ താന്ത്രികച്ചടങ്ങുകൾക്കും ശേഷം മഹാബലിയെ ആനയിച്ചുകൊണ്ടുവരുന്ന പരിപാടി നടത്തുന്നു. 

ശിവക്ഷേത്രനടയിലാണ് ഈ ചടങ്ങുകളെല്ലാം നടത്തുന്നത്. അന്ന് രാത്രിയാണ് ആറാട്ട്. ഭഗവാൻ ഒമ്പത് ആനകളുടെ അകമ്പടിയോടെ ക്ഷേത്രത്തിനും നഗരത്തിനും ചുറ്റും പ്രദക്ഷിണം വച്ച് രാത്രി ഒമ്പതുമണിയോടെ ക്ഷേത്രക്കുളത്തിലെത്തുന്നു. വിശേഷാൽ പഞ്ചവാദ്യത്തോടെയാണ് എഴുന്നള്ളത്ത്. പുരാണകഥകളിലെ രംഗങ്ങൾ കോർത്തിണക്കിയ നിശ്ചലദൃശ്യങ്ങൾ അകമ്പടിയായുണ്ടാകും. ആറാട്ടുകടവിലെത്തുന്നതോടെ വിഗ്രഹം ആറാട്ടുകടവിലേയ്ക്ക് ഇറക്കിവയ്ക്കുന്നു. തുടർന്ന് തന്ത്രി സകല തീർത്ഥങ്ങളെയും ക്ഷേത്രക്കുളത്തിലേയ്ക്ക് ആവാഹിയ്ക്കുന്നു. 
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
അതിനുശേഷം തന്ത്രിയും ശാന്തിക്കാരും വിഗ്രഹം കയ്യിലേന്തി മൂന്നുതവണ മുങ്ങിനിവരുന്നു. പിന്നീട് വിഗ്രഹത്തിൽ മഞ്ഞളും ഇളനീരും അഭിഷേകം ചെയ്തശേഷം വിഗ്രഹവുമായി വീണ്ടും മൂന്നുതവണ മുങ്ങിനിവരുന്നു. ഭഗവാന്റെ സാന്നിദ്ധ്യം കൊണ്ട് പവിത്രമായ കുളത്തിൽ നിരവധി ഭക്തരും മുങ്ങിനിവരുന്നു. തുടർന്ന് എല്ലാവരും വസ്ത്രം മാറി തിരിച്ചെഴുന്നള്ളത്ത് നടത്തുന്നു. വഴിയിലുള്ള ഭക്തർ ഭഗവാനെ നിറപറയും നിലവിളക്കും കൊണ്ട് സ്വീകരിയ്ക്കുന്നു. തുടർന്ന് ക്ഷേത്രത്തിൽ മടങ്ങിയെത്തിയ ശേഷം ഏഴുതവണ ക്ഷേത്രത്തിനുചുറ്റും പ്രദക്ഷിണം വച്ച് കൊടിമരത്തിൽ നിന്ന് കൊടിയിറക്കുന്നു.

ഉത്സവത്തിന്റെ അവസാന ദിവസങ്ങളായ ഉത്രാടത്തിനും തിരുവോണത്തിനും ക്ഷേത്രത്തിലെത്തുന്നവർക്ക് വിഭവസമൃദ്ധമായ സദ്യ നൽകാറുണ്ട്. ക്ഷേത്രം വക ഓഡിറ്റോറിയത്തിലാണ് സദ്യ നടത്തുന്നത്. കള്ളവും ചതിയുമില്ലാതിരുന്ന ഒരു കാലത്തിന്റെ ഓർമ്മ പുതുക്കലായി ഈ ചടങ്ങ് നിലനിൽക്കുന്നു. ഈ ദിവസങ്ങളിൽ തന്നെയാണ് ക്ഷേത്രത്തിലെ വെടിക്കെട്ടും നടക്കുന്നത്.```

*ശിവരാത്രി*

```ശിവക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ് കുംഭമാസത്തിൽ കറുത്ത ചതുർദ്ദശി ദിവസം നടത്തപ്പെടുന്ന ശിവരാത്രി. ഈ ദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും കലാപരിപാടികളുമുണ്ടാകും. ശിവരാത്രി നാളിലെ പ്രധാന ചടങ്ങ് അഭിഷേകമാണ്. 

ഭക്തർ കൊണ്ടുവരുന്ന അഭിഷേകദ്രവ്യങ്ങൾ ശിവലിംഗത്തിൽ തുടരേ അഭിഷേകം ചെയ്യുന്നു. അന്ന് രാത്രി ക്ഷേത്രനടയടയ്ക്കില്ല. രാത്രിയിലെ ഓരോ യാമത്തിലും പൂജയും അതിനോടനുബന്ധിച്ച് കലശാഭിഷേകവുമുണ്ടാകും. നിരവധി ഭക്തർ ഇത് തൊഴാൻ ഉറക്കമൊഴിഞ്ഞ് ക്ഷേത്രത്തിലുണ്ടാകാറുണ്ട്.```


Continue Reading…

Friday, February 9, 2024

ഉറവപ്പാറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

🪷

* - *
❦ ════ •⊰❂⊱• ════ ❦



```കേരളത്തിലെ ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ തൊടുപുഴ മുനിസിപ്പാലിറ്റി പരിധിക്കുള്ളിൽ ഒളമറ്റം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ഉറവപ്പാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ഇവിടത്തെ പ്രധാന പ്രതിഷ്ഠ ബാലസുബ്രഹ്മണ്യൻ. ഈ ക്ഷേത്രം പഴനിയെ അനുസ്മരിപ്പിക്കും വിധം തറ നിരപ്പൽ നിന്ന് അഞ്ഞൂറ് അടി ഉയരത്തിൽ വലിയ ഒരു പാറയുടെ മുകളിൽ സ്ഥിതി ചെയ്യുന്നു.

വനവാസകാലത്ത് പാണ്ഡവർ ഇവിടെ വരികയും, പർണ്ണശാല കെട്ടി താമസിക്കുകയും ഇവിടെപ്രാർഥനയ്ക്ക് വേണ്ടി രാത്രി ഒരു ക്ഷേത്രം നിർമ്മിക്കുകയും ഉണ്ടായി എന്നാണ് ഐതിഹ്യം. പുലരും മുൻപ് പോകേണ്ടതിനാൽ വാതിൽ ഇല്ലാത്ത രീതിയിൽ കരിങ്കൽ പാളികൾ കൊണ്ട് ചുവരുകൾ നിർമിച്ച് പ്രതിഷ്ഠ നടത്തി.
ദ്വാപരയുഗം യുധിഷ്ഠിരൻ ശിവാരാധന നടത്തിയിട്ടുണ്ടെന്ന് പറയപ്പെടുന്ന ശ്രീകോവിലിനുള്ളിലെ പ്രതിഷ്ഠ സ്വയംഭൂ സങ്കൽപ്പത്തിലുള്ള ബാലസുബ്രഹ്മണ്യ ചൈതന്യ മാണെന്ന് പറയപ്പെടുന്നു. പാഞ്ചാലി പാണ്ഡവർക്ക് വേണ്ടി ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിച്ച അടുപ്പ് എന്ന് പറയപ്പെടുന്ന വലിയ മൂന്ന് പാറക്കല്ലുകൾ ക്ഷേത്രത്തിനു പിന്നിൽ സ്ഥിതി ചെയ്യുന്നു. ക്ഷേത്രത്തിനു പുറകിലായി ഭീമസേനൻ കാലു കൊണ്ട് നിർമ്മിച്ച തീർത്ഥം സ്ഥിതിചെയ്യുന്നു.```

*ക്ഷേത്രം*

```ഉപ്പും കുരുമുളകും ആണ് പ്രധാന വഴിപാട്. മകരമാസത്തിലെ പുണർതം പൂയം നാളുകൾ ഇവിടെ തിരുവുത്സവമായി ആഘോഷിക്കുന്നു. ചുറ്റമ്പലത്തിൽ ഗണപതിയും ശാസ്താവും ഉപദേവതമാരായി ഉണ്ട്.```


Continue Reading…

ആറ്റുകാൽപൊങ്കാലയ്ക്ക് എത്ര ദിവസം മുമ്പ് വ്രതം തുടങ്ങണം?

#ആറ്റുകാൽപൊങ്കാലയ്ക്ക് എത്ര ദിവസം മുമ്പ് വ്രതം തുടങ്ങണം?
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🍒🍒🍒🍒🍒🍒🍒🍒🍒🍒🍒🍒🍒🍒🍒
*പൊങ്കാലയിടുന്നവരെല്ലാം വ്രതം എടുക്കണം. കാപ്പുകെട്ടു മുതൽ വ്രതം അനുഷ്ഠിക്കുകയാണ് വേണ്ടത്. ഇങ്ങനെയുള്ള 9 ദിവസമാണ് വ്രതം അനുഷ്ഠിക്കേണ്ടത്. ആത്മാവ് ദേവിക്ക് സമർപ്പിക്കുന്നത് പൊങ്കാലയെ കൂടുതൽ ദീപ്തമാക്കുന്നു.*

#വ്രതം എങ്ങനെ വേണം?

വ്രതമെന്നാൽ ഭക്ഷണത്തിന്റെ നിയന്ത്രണം മാത്രമല്ല ശരീരത്തിന്റെയും മനസ്സിന്റെയും നിയന്ത്രണം കൂടിയാണ്. വ്രതമെടുക്കുന്ന ഒൻപത് ദിവസങ്ങളിലും എപ്പോഴും അമ്മയെ പ്രാർഥിച്ചുകൊണ്ടേയിരിക്കണം. സർവ്വ ദുരിതവും മാറ്റിതരണമെ, അനുഗ്രഹം ചൊരിയേണമെ, നവഗ്രഹദുരിതങ്ങളും മാറ്റിത്തരണമെ, ദൃഷ്ടിദോഷം, വിളിദോഷം, ശാപദോഷം എന്നിവ മാറ്റി തരണമേ എന്ന് ഭക്തിയോടെ പ്രാർഥിക്കണം.

ആഹാരത്തിനെന്തൊക്കെ നിയന്ത്രണം വേണം?
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
ഭക്തിയോടെ എപ്പോഴും അമ്മയെ പ്രാർഥിച്ചുകൊണ്ടിരുന്നാൽ ആഹാരം കഴിക്കണമെന്നുതന്നെ തോന്നില്ല. ക്ഷീണവും വരില്ല, ദൃഢമായ ഭക്തിയോടെ അമ്മ കൂടെയുണ്ടെന്ന് വിശ്വസിച്ച് ഒരുനേരം അരിയാഹാരം കഴിച്ച് ബാക്കി സമയം വിശന്നാൽ ഫലവർഗ്ഗങ്ങള്‍ കഴിച്ചു വ്രതമെടുക്കണം. മത്സ്യമാംസവും ലഹരി പദാർഥങ്ങളും പൂർണ്ണമായും ത്യജിക്കണം. ബ്രഹ്മചര്യം അനുഷ്ഠിക്കണം. ദേവി സ്തോത്രനാമാദികൾ ചൊല്ലുകയും ക്ഷേത്രദർശനം നടത്തുന്നതും നല്ലതാണ്.

പൊങ്കാലസമയത്ത് കോടിവസ്ത്രം തന്നെ ധരിക്കണോ?
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
പൊങ്കാലയിടാൻ കോട്ടൺ കോടി വസ്ത്രമാണ് ഏറ്റവും ഉത്തമം. ഇതിനു കഴിയാത്തവർ അലക്കി വൃത്തിയാ ക്കിയ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. ശരീരശുദ്ധിയും മനസ്സിന്റെ ശുദ്ധിയുമാണ് പ്രധാനം. നല്ല വാക്ക്, നല്ല ചിന്ത, നല്ല പ്രവൃത്തി എന്നിവയോടെ വേണം പൊങ്കാലയിടുവാൻ. മാസമുറ യായ സ്ത്രീകൾ പൊങ്കാലയിടാൻ പാടില്ല. 7 ദിവസം കഴിഞ്ഞ് ശുദ്ധ മായെന്ന് സ്വയം ബോധ്യമുള്ള വർക്ക് പൊങ്കാല സമർപ്പിക്കാം. പുല, വാലായ്മയുള്ളവർ പൊങ്കാലയിടരുത്, പ്രസവിച്ചവർ 90 കഴിഞ്ഞേ പാടുള്ളു. അല്ലെങ്കിൽ ചോറൂണു കഴിഞ്ഞ് പൊങ്കാലയിടാം.

             🌹അമ്മേ ദേവീ ശരണം 🙏
💓💓💓💓💓💓💓💓💓💓💓💓💓💓💓
Continue Reading…

Thursday, February 8, 2024

ദശാവതാര കഥകൾ 4️⃣ വരാഹാവതാരം

🦛🦛🦛🦛🦛🦛🦛🦛🦛🦛🦛🦛

🦛🦛🦛🦛🦛🦛
മഹാവിഷ്ണുവിൻറെ വാസസ്ഥലമായവൈകുണ്ഠത്തിന് ഏഴു ചുറ്റുമതിലുകളുംഅതിനെല്ലാം പ്രത്യേകം ദ്വാരപാലകരുമുണ്ടായിരുന്നു ഏഴാമത്തെ വാതിലിലെ കാവൽക്കാർ ജയവിജയന്മാർ ആയിരുന്നു. ഒരിക്കൽ സകനകനും മറ്റു മൂന്നു മുനിമാരും മഹാവിഷ്ണുവിനെ സന്ദർശി
ക്കുന്നതിനായി വൈകുണ്ഠത്തിലെത്തി. സകല ലോക
ങ്ങളിലുംഅവർ പ്രത്യേകം ആദരിക്കപ്പെട്ടിരുന്നു .അവർക്ക് എവിടെയും കടന്നു ചെല്ലാം ആരും അവരെ തടയുകയുമില്ല എന്നാൽ ജയ വിജയന്മാർ ആളറിയാതെ അവരെതടഞ്ഞു നിർത്തി. അസുരന്മാരായി ജനിക്കാൻ ഇടയാവട്ടെ എന്ന് അവരെ ശപിച്ചു. തങ്ങൾക്ക് അബദ്ധം പിണഞ്ഞു എന്നുബോധ്യപ്പെട്ടപ്പോൾ  ജയവിജയൻന്മാർ മഹർഷി
മാരോട് ക്ഷമാ
യാചനംചെയ്തു.മഹാവിഷ്ണുവും തന്റെ വിശ്വസ്ത ദാസന്മാർക്ക് വേണ്ടി മുനിമാരോട് അപേക്ഷിക്കുകയും അവരെ പ്രസാദിപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്തു. ഒടുവിൽ  മൂന്ന് ജന്മം അസുരന്മാരായ കഴിഞ്ഞ ശേഷം പൂർവസ്ഥിതി പ്രാപിച്ചുകൊള്ളാൻ പറഞ്ഞു കശ്യപമഹർഷിയുടെ 13 പത്നിമാരിൽ ദിദിക്കു മാത്രം സന്താനമില്ലായിരുന്നു ഒരു ദിവസം സന്ധ്യാ
കർമ്മങ്ങളിൽ ഏർപ്പെടുന്ന കശ്യപനെ പ്രേമ ചാപല്യങ്ങളോട് കൂടി ദിദിസമീപിച്ചു സായാഹ്ന പൂജയ്ക്ക് ഭംഗം വരുത്തരുതെന്ന് മഹർഷി ആവശ്യപ്പെട്ടു ദിതി പിൻ
വാങ്ങിയില്ല ഒടുവിൽ അദ്ദേഹം അവളുടെ ഇഷ്ടത്തിന് വഴിമാറി.ദിതി ഗർഭിണിയായി. 100 വർഷം അവൾ ആ ഗർഭത്തെ വഹിച്ചു. അന്ധകാരവും അനർത്ഥങ്ങളും നിറഞ്ഞ കാലഘട്ടമായിരുന്നു അത് ഒടുവിൽ അവർ രണ്ട്ആൺകുട്ടികളെ പ്രസവിച്ചു ഹിരണ്യകശുപു .വുംഹിരണ്യക്ഷനും. ജയ വിജയന്മാരുടെ അവതാരങ്ങൾ ആയിരുന്നു ഇവർ ബാലൻ
മാരായിരിക്കുമ്പോഴേ അവർ ദുർബുദ്ധികളും ആയിരുന്നു വളരുംതോറും അക്രമകാരികളായി മാറി
ക്കൊണ്ടിരുന്ന അവർ എല്ലാവരെയും ദ്രോഹിക്കാൻ തുടങ്ങി..
ശക്തനും ദുരഭിമാനിയുമായ ഹിരണ്യാ ക്ഷൻ തുല്യ ശക്തനായ ഒരു എതിരാളിക്ക് വേണ്ടി മൂന്ന് ലോകങ്ങളും സഞ്ചരിച്ചു. തനിക്ക് ഏറ്റുമുട്ടാൻ ആരുണ്ട് എന്ന ചിന്തയോടെ അവൻപലരെയും സമീപിച്ചു സമുദ്രദേവനായ വരുണനെ പോലും വെല്ലുവിളിച്ചു - ദുർബലനായ വരുണൻആകട്ടെ ഒഴിഞ്ഞു മാറിയിട്ട് മഹാവിഷ്ണുവിനോട് പൊരുതി കൈക്കരുത്ത് കാട്ടിക്കൊള്ളുവാൻഹിരണ്യാക്ഷനെ ഉപദേശിച്ചു. ഹിരണ്യാക്ഷൻ അതനുസരിച്ച് മഹാവിഷ്ണുവിനെ തേടി യാത്രതിരിച്ചു നാരദനിൽ നിന്നും വിഷ്ണു പാതാളത്തിൽ ഉണ്ടെന്നറിഞ്ഞ ഹിരണ്യാക്ഷൽ ഭൂമിയെയും വഹിച്ചുകൊണ്ട് ജലാന്തർ ഭാഗത്തേക്ക് മാഞ്ഞു.എങ്ങുംമഹാപ്രളയംഅനുഭവപ്പെട്ടു. ബ്രഹ്മാവിന് തൻറെ ദൗത്യമായ സൃഷ്ടികർമ്മം നടത്താൻ ഇത് തടസ്സമായിരുന്നു. അതിനാൽ അദ്ദേഹംവിഷ്ണു ഭഗവാനെ പ്രാർത്ഥിച്ച് ഒരു പരിഹാരമാർഗ്ഗത്തിനായി അപേക്ഷിച്ചു. ധ്യാനത്തിൽ മുഴുകിയിരുന്ന ബ്രഹ്മദേവന്റെ നാസികയിൽ നിന്നുംമഹാവിഷ്ണു ഒരു പെരുവിരൽ വലിപ്പമുള്ള വരാഹത്തിന്റെ (പന്നിക്കുട്ടിയുടെ )രൂപത്തിൽ പുറത്തുചാടി. നിമിഷം നേരം കൊണ്ട് വരാഹം ഒരു മലയോളം ഉയർന്നു വരാഹാവതാരം എടുത്ത മഹാവിഷ്ണു സമുദ്രത്തിലേക്ക് കുതിച്ചു എന്നിട്ട് ഭൂമിയെ എടുത്തുയർത്തി പഴയതു
പോലെ ജലനിരപ്പിൽ തന്നെ ഉറപ്പിച്ചു നിർത്തി .ഈ കാഴ്ച കണ്ടു കൊണ്ടാണ് ഹിരണ്യാക്ഷൻ അതുവഴി വന്നത്. അവനു സന്തോഷമായി തനിക്ക് പറ്റിയ ശക്തനായ ഒരു എതിരാളിയെ കിട്ടിയിരിക്കുന്നു; ഹിരണ്യാ
ക്ഷൻഇപ്രകാരം പറഞ്ഞു നീചനായ വിഷ്ണു ,നീ എത്രയെത്ര അസുരന്മാരെ കൊന്നിരിക്കുന്നു നിന്നോട് കണക്ക് ചോദി
ക്കാനാണ് ഞാനിപ്പോൾ വന്നിരിക്കുന്നത് ധൈര്യമുണ്ടെങ്കിൽ എന്നെ എതിർത്തു കൊള്ളുക ഇത് പറഞ്ഞു ഹിരണ്യാക്ഷൻ മഹാവിഷ്ണുവിന്റെ നേർക്കെടുത്തു. തുടർന്ന് നടന്ന ഘോര യുദ്ധത്തിൽ വിഷ്ണുഭഗവാൻഹിരണ്യാക്ഷനെ വധിച്ചു. അധർമ്മ മൂർത്തിയായ ഹിരണ്യാക്ഷ വധത്തോട് കൂടി ലക്ഷ്യം നിറവേറ്റിയ മഹാവിഷ്ണു വൈകുണ്ഠത്തിലേക്ക്  മടങ്ങിപ്പോയി

 🌷
Continue Reading…

ദശാവതാര കഥകൾ 3️⃣🌹 കുർമ്മാവതാരം🌹

🐡🐡🐡🐡🐡🐡🐡🐡🐡🐡🐡🐡
ദശാവതാര കഥകൾ 3️⃣

🌹 കുർമ്മാവ
താരം🌹
🐡🐡🐡🐡🐡🐡
മഹർഷി ശ്രേഷ്ഠനും മുൻകോപിയുമായദുർവാസാവു മഹർഷി ഒരിക്കൽ ദേവലോകത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. അദ്ദേഹത്തെ ആദരിക്കുന്നതിനായി ദേവലോകവാസികൾ പരിമളം വഴിഞ്ഞൊഴുകുന്ന ഒരു പൂമാലസമ്മാനിച്ചു.മഹർഷിയാകട്ടെ ആ മാല തനിക്കെതിരെ വരികയായിരുന്ന ദേവേന്ദ്രനു സമ്മാനിച്ചു. ഐരാവതത്തിൽ ഉപവിഷ്ടനായിരുന്ന ദേവേന്ദ്രൻ മാല ആനയുടെ മസ്തകത്തിൽ വച്ച് ശേഷം തന്റെ മുടി ഒതുക്കാൻ തുടങ്ങി. അതി രൂക്ഷമായ പരിമളം പരന്നതോടു കൂടി വണ്ടുകൾ അതിലേക്കു ആകർഷിക്കപ്പെട്ടു. ആനയ്ക്ക് വണ്ടുകളുടെ ഹുങ്കാരശബ്ദം ഇഷ്ടപ്പെട്ടില്ല. പൂമാല വലിച്ചിട്ട് നിലത്തിട്ട്ചവിട്ടി ദുർവാസവുമഹർഷിഇക്കാ
ഴ്ച എല്ലാം കണ്ടുനിൽക്കുകയായിരുന്നു. അത് അദ്ദേഹത്തിന് അസഹ്യമായി തോന്നി .തന്നെ അപമാനിച്ച ദേവേന്ദ്രനെ ഉഗ്രകോപത്തോടെ ഒന്ന് നോക്കിയിട്ട് ഇപ്രകാരം ശപിച്ചു. നിനക്കുംസകല ദേവകൾക്കും ജരാനരബാധിക്കട്ടെ.ദുർവാസ വിന്റെശാപമേറ്റ് സർവാംഗസുന്ദരന്മാരും,സുന്ദരികളും നിത്യ യൗവനത്തിൽ അഭിമാനിക്കുന്നവരുമായ ദേവതകൾ ഏറെവിരൂപന്മാരും വൃദ്ധന്മാരും ആകുന്നത് സങ്കൽപ്പിക്കുക കൂടി അസാധ്യ
മായിരുന്നു. അവർബ്രഹ്മാവിനെ ചെന്ന് കണ്ട് സങ്കടം ഉണർത്തിച്ചു. അദ്ദേഹമാകട്ടെ സ്വയം ഒരു പരിഹാരം തോന്നാത്തതിനാൽ ദേവകളെ വിഷ്ണു ഭഗവാന്റെ സമീപത്തേക്ക് കൂട്ടിക്കൊണ്ടുപോയി.ദേവകളുടെ സങ്കടം കേട്ട്പരമകാരുണികനായ ഭഗവാൻപറഞ്ഞു പാലാഴി കടഞ്ഞ അമൃത് ഭക്ഷിച്ചാൽ ജരാനര മാറിക്കിട്ടും. അതിനായി യത്നിക്കുക. അസുരന്മാരെ കൂടികൂട്ടുപിടിച്ച് മന്ദരപർവ്വത്തെ കടകോൽആക്കി വാസുകി സർപ്പത്തെ കയറാക്കി പാലാഴികടയാൻ അവരെ അദ്ദേഹംഉപദേശിച്ചുസുന്ദരന്മാരാകാനും അമരന്മാർ ആകാനും കൊതി മൂത്ത അസുരന്മാർ ദേവന്മാരുടെ അപേക്ഷ സ്വീകരിച്ചു എല്ലാവരും ചേർന്ന് മന്ദരപർവതത്തെ അടർത്തി
യെടുത്ത് പാലാഴിലേക്ക് നടന്നു 'എന്നാൽ പാതിവഴി പിന്നിട്ടപ്പോൾ തന്നെ അവർ ക്ഷീണിച്ചു അപ്പോൾ മഹാവിഷ്ണു അവിടെ എത്തി ഒറ്റക്കൈകൊണ്ട് പർവ്വതം എടുത്ത് ഉയർത്തി ഗരുഡൻ്റെ പുറത്ത് വച്ചുകൊണ്ട് പാലാഴി കരയിലെത്തി. ദേവന്മാരും അസുരന്മാരും പിന്നാലെഅവിടെ എത്തി മഥനം തുടങ്ങാനുള്ള തയ്യാറെടുപ്പായി. തല ഒരു വശത്തും വാൽ മറുവശത്തുമായി വാസുകി മന്ദരപർവതത്തെചുറ്റിക്കിടന്നു ഭഗവാനും ദേവന്മാരും വാസുകിയുടെ വാലിലും അസുരന്മാർ തലയിലുമായി പിടിച്ച് പാലാഴിമഥനം ആരംഭിച്ചു. വർദ്ധിച്ച ആവേശത്തോടെ കൂടി പ്രവർത്തിച്ചു പാലാഴി മഥന വേളയിൽ കടഞ്ഞു കൊണ്ടിരുന്ന മന്ദരപർവ്വതം ആഴിയിൽ താണുപോയി. ഇതുകണ്ട് ഭയന്ന്ദേവന്മാർ മഹാവിഷ്ണുവിനെ ശരണം പ്രാപിച്ചു.ഭഗവാൻ അവരെ സഹായിക്കാനായികൂർമ്മാവതാരമെടുത്തു. ലക്ഷം യോജന വിസ്താരമുള്ള ആമയായി മഹാവിഷ്ണു അവതരിച്ചു. എന്നിട്ട് ജലത്തി
ലേക്ക്ഊളിയിട്ടു ചെന്ന്rപർവ്വതത്തെമുതുകിൽ താങ്ങിനിർത്തി. അപ്പോൾ ആമയുടെ ശക്തികൊണ്ട് മന്ദരപർവ്വതം ക്രമം വിട്ട്
മേലോട്ട്ഉയർന്നുമഹാവിഷ്ണു ഉടനെ ഗരുഡനെ പർവതത്തിൻ്റെ മുകളിൽഇരുത്തി അതിനെ സമനിലയിൽ ആക്കി വളരെ സമയം തുടർന്ന് നിന്ന് പാലാഴി മഥനത്തിൻ്റെ ഫലമായി ദേവന്മാരും അസുരന്മാരും ഒന്നുപോലെ തളർന്നുതുടങ്ങി. അപ്പോൾ ആഴവും വിസ്താരമുള്ള ആപാൽക്കടലിൽ നിന്ന് ഓരോ വസ്തുക്കൾ ഉയർന്നുവന്നു തുടങ്ങി ആദ്യം ഉയർന്നു വന്ന കാള കൂടവിഷം ശ്രീപരമേശ്വരൻ തന്നെ സ്വീകരിച്ചു കാരണം മാരകമായ വിഷത്തിന് 14 ലോകങ്ങളെയുംനശിപ്പിക്കാനുള്ളകഴിവുണ്ടായിരുന്നു. അമൃതിനുമുമ്പ് പല വിശിഷ്ട വസ്തുക്കളും ഉയർന്നു വന്നു അവരെപലരായിപങ്കിട്ടെടുത്തു. കാമധേ
നുവിനെ മഹർഷിമാർ, ലക്ഷ്മിദേവിയെവിഷ്ണുഭഗവാൻ വാ രിണിദേവിയെ അസുരന്മാർ എന്നിങ്ങനെ ഒടുവിൽ എല്ലാവരും കാത്തു കാത്തിരുന്ന അമൃത കലശം ഉയർന്നു. ആ കലശമേന്തി വന്നത് ആയുർവേദത്തിന്റെ ദേവനായ ധന്വന്തരിയായിരുന്നു.


Continue Reading…

മാവിലക്കാവു ദേവത്താർ ക്ഷേത്രം

💝💝💝💝💝💝💝💝💝💝💝💝
മാവിലക്കാവു ദേവത്താർ ക്ഷേത്രം 
💝💝💝💝💝💝


കണ്ണൂരിൽ നിന്നും കണ്ണൂർ - കൂത്തുപറമ്പ് റൂട്ടിൽ സ്ഥിതി
ചെയ്യുന്നഅതിപുരാതനമായ ഒരുക്ഷേത്രമാണ് ഇത്. ധർമ്മ
ശാസ്താവാണ് ദേവത്താർ എന്നാണ്സങ്കല്പം. ശ്രീരാമന്റെ അവതാരമായി ദേവത്താറെ കണക്കാക്കുന്ന ഐതിഹ്യം നിലനിൽക്കുന്നു. ആണ്ടല്ലൂർക്കാവ് ദേവത്താർ, മാവിലക്കാവ് ദേവത്താർ, പടുവിലക്കാവ് ദേവത്താർ, കാപ്പാട്ദേവത്താർഎന്നിവർ നാലും സഹോ
ദരങ്ങൾആണു. നാവില്ലാത്ത ദേവത്താറാണ് മാവിലക്കാവിൽ എന്ന്സങ്കല്പം അതിനു ഉദ്ബോധകമായഒരുകഥയുണ്ട് ഒരിക്കൽ ഈ നാല്സഹോദരങ്ങളും കൂടി നാട് ചുറ്റാൻ ഇറങ്ങി നടന്നു. കുറേകഴിഞ്ഞപ്പോൾഅവർക്ക്ദാഹംതോന്നി. കിണറോ
കുളമോഅടുത്ത്എങ്ങുംകണ്ടില്ല.
അവിടെആകെ ഉണ്ടായിരുന്നത് നാളികേരത്തിന്റെ തൊണ്ട് അഴുക്കാൻ ഇട്ടിരുന്ന ഒരു കുഴിമാത്രമായിരുന്നു .ഈ ചെളി കുണ്ടിലെ വെള്ളം കുടിച്ച് ദാഹം തീർക്കാ
മെന്ന് കാപ്പാട് ദേവത്താർപറഞ്ഞു എന്നാൽ ഈ വിവരം ദേവഗണങ്ങളോടു ആരും പറയരുതെന്ന് കൂടി കാപ്പാട് ദേവത്താർ നിർദേശിച്ചിരുന്നു. പക്ഷേ മാവിലക്കാവ് ദേവത്താർ അത് കേട്ടില്ല അതിൽ കുപിതനായി കാപ്പാട് ദേവ ത്താർ,മാവിലക്കാവ്ദേവത്താറുടെ നാവ് പിഴുതെടുത്തു ഇതോടെ മാവിലക്കാവു ദേവത്താർ നാവില്ലാത്ത ദേവത്താറായി. മാവിലകാവിലെ പ്രധാന മൂർത്തി ദേവത്താറാണു. വേട്ടയ്ക്കൊരു മകനും, ഗണപതിയും, ഭഗവതിയും ഉപദേവന്മാരാ യി ഉണ്ടു. ഇതിൽ പ്രധാനി വേട്ടയ്ക്കൊരു മകനാണ്. ക്ഷേത്രത്തിൻറെദേവത്താരുടെഇടതുവശത്ത് ആയിട്ടാണ് വേട്ടയ്ക്ക് ഒരു മകൻറെസ്ഥാനം. ക്ഷേത്ര
ത്തിൻറെതെക്ക് കിഴക്ക് ആയി ഒരു കുറത്തിപ്പാല കാണാം. അവിടെ രണ്ടു ദേവതമാരെ പ്രതിഷ്ഠിച്ചിരിക്കുന്നു. രണ്ടുപേരും സഹോദരിമാരുമാണ്.പാലയിൽ ദൈവ ചൈതന്യം ഉണ്ട് എന്നാണു വിശ്വാസം. ദക്ഷയാഗവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ഇതിന് ആധാര
മായിട്ടുള്ളത്. കോപാകുലനായ ഭഗവാന്റെ കണ്ണുകളിൽ നിന്നും ഉഗ്രമൂർത്തിയും അത്യുഗ്രമൂർത്തിയുമായ രണ്ട് ദൈവ
സ്രോതസ്സുകൾ ഉത് ഭൂതമാ
യതാണ്കുറത്തി പാലയിൽ കുടികൊള്ളുന്നത്എന്നുവിശ്വസിച്ചുപോരുന്നു. ഉത്സവത്തിന് ദേവ ത്താറുടെ കോലം കെട്ടി മുടിയഴിയുന്നതുവരെ ദേവത്താർ സംസാരിക്കുകയില്ല. മേടം ഒന്നു മുതൽ ആറു വരെയാണ് ഉത്സവം. ആദ്യത്തെ അഞ്ച് ദിവസം ദേവത്താരുടെ കോലം കെട്ടിയാടും. ഉത്സവത്തിന് അടിയാണ് വിശേഷം. ലോകത്ത് ഒരിടത്തും ഇതുപോലെ ഒരുഅടിഉത്സവം കണ്ടെന്നു വരികയില്ല. മാവില കാവിൽ നിന്നും 2 കിലോമീറ്റർ അകലെ ഒരിക്കര എന്ന പ്രദേശത്ത് കച്ചേരി ഇല്ലം എന്ന് പേരിൽ ഒരുവീടുണ്ടായിരുന്നു അവിടെ താമസിച്ചിരുന്നത്ചെമ്പകശ്ശേരി തമ്പുരാൻ ആയിരുന്നു. വിഷുവിന് കണിയും കൈനീട്ടവും പ്രബലമായിരുന്ന കാലം. ഒരു വിഷുപ്പുലരിയിൽ വണ്ണാത്തി ക്കണ്ടിതണ്ടയാൻ എന്ന ഈഴവ പ്രമാണി തമ്പുരാന് ഒരു അവൽപൊതി കാഴ്ചവെച്ചു. തമ്പുരാൻറെ മക്കൾക്ക് അവൽ പൊതി
യിൽ ഒരു കണ്ണുണ്ടായിരുന്നു. പൊതിക്ക് വേണ്ടി അവർ ഉന്തുംതള്ളുമായി .പിന്നെ തമ്മിൽ അടിയായി. കളികാര്യത്തിൽ ആകുമെന്ന് കണ്ടപ്പോൾ തമ്പുരാൻ മനംനൊന്തു കുല ദേവനായ ദേവത്താറെ വിളിച്ച്പ്രാർത്ഥിച്ചു. ദേവത്താർ ഉടനെ പ്രത്യക്ഷ മായി. ദേവത്താ
ർക്ക്കുട്ടികളുടെ അടി കാണുന്നത് കൗതുകമായി. ദേവത്താർ അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. അടി കാര്യത്തിലാകും എന്ന് കണ്ടപ്പോൾ മുകനായ ദേവ ത്താർ ആംഗ്യം കാട്ടി അടി നിർത്താൻ ആവശ്യപ്പെട്ടു.അടിഅവസാനിച്ചെങ്കിലും അവൽപൊതിയുംആയി ഒരാൾകടന്നു കളഞ്ഞു. അവരുടെ മനസ്സിൽ പകയായി മൂന്നാം പാലം നാലാഞ്ചിറയിൽ വയലിൽ വെച്ച് പകരമടി
ക്കാൻതീരുമാനിച്ചു - തുടർന്ന് എല്ലാവർഷവും ഇതിൻ്റെസ്മരണ പുതുക്കി അടിഉത്സവമായിനടത്തിവരുന്നു .കച്ചേരി ഇല്ലത്തെ ബ്രാഹ്മണ പരമ്പരയിൽ കോവിലകത്തില്ലത്തെ കാരണവരാണ് ഇന്നും അവൽ കൂടുഎറിയുന്നത്.പൊതികൊണ്ടു വരുന്നതും വണ്ണാത്തി കണ്ടിതണ്ട യാൻ്റെ കുടുംബക്കാർ തന്നെയാണ്. അടിഉത്സവത്തിന് തുടക്കം കുറിക്കുന്നത് കച്ചേരി ഇല്ലം സ്ഥിതി ചെയ്തി
രുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന കച്ചേരി കാവിൽ ആണ്. ഇന്ന്ക്ഷേത്രമോ ഇല്ലമോ ഇവിടെ കാണാനില്ലെങ്കിലും അതിൻറെ ചില അവശി
ഷ്ടങ്ങൾ ഇവിടെയുണ്ട്.
 രണ്ടിന് കച്ചേരികാവിലും , നാലിന് മാവേലി കാവിനടുത്ത് മൂന്നാം പാലം നാലാഞ്ചിറ വയലിലും ആണ് അടി. കച്ചേരികാവിൽ തിങ്ങിക്കൂടുന്ന ജനത്തിന് നേരെ അവിൽ കൂടുഎറിയുന്നു. അവിലിനായി അടിനടക്കുന്നു. നാലിനുഅടിക്കൈകോളമാർ ആളുകളുടെ ചുമലിൽ ഇരുന്നാണ് അന്യോന്യം അടിക്കുന്നത്. അടി കൈക്കോളന്മാർ ആകാനുള്ള അവകാശം മാവിലെ വീട്ടുകാർക്കാണ്. നമ്പ്യാർ സമുദായത്തിൽ പെട്ടവരാണ് ഇവർ. രണ്ടു ചേരികളായി തിരിഞ്ഞു കഴിയുമ്പോൾ ഇവരെ മൂത്ത കൂർവ്വാടെന്നും ഇളയകൂർവ്വാർട് എന്നും ആണ് വിളിക്കുക ഇവർ മീനം 20 മുതൽ ഒരു മാസം നീണ്ട വൃത ശുദ്ധിയി
ലായിരിക്കും . ഒന്നാം തീയതി രാവിലെ കാവിലെത്തി കുളിച്ചുതൊഴുത് ഉച്ചയോടെ വലിയ വീട്ടിലെത്തണം. വലിയവീട്ടിൽ കാരണവരുടെ കൂടെസദ്യയുണ്ട് മുണ്ടും വാങ്ങി കാവിൽപോകും .അന്ന് മുടിയേറ്റ്നടക്കും.ദൈവത്താരുടെ മുടിയേറ്റ് കഴിഞ്ഞാൽ കൈക്കോളന്മാർക്ക്വില്ലെറിഞ്ഞുകൊടുക്കുന്ന ചടങ്ങുണ്ട്. ഇതാണ് വില്ലാട്ടമെന്ന ചടങ്ങ്. വില്ലാട്ടം പ്രധാന വഴിപാടാണ് രണ്ടാം തീയതി കാരണവരുടെ സാന്നിധ്യത്തിൽചേരിതിരിവിനെ പറ്റി തീരുമാനിക്കും ചേരിതിരിഞ്ഞു നിന്നതിനുശേഷമാണ് അവർ അടികൈക്കോ
ളന്മാരായി മാറുന്നത്. ഉത്സവവുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും പരമാധികാരി വലിയ വീട്ടിലെ കാരണവരാണ് ദേവത്താരുടെ കോലംകെട്ടുന്ന ആൾക്ക്പെരുവണ്ണാൻസ്ഥാനംനൽകുന്നതും കാരണവർ തന്നെ. അമ്പലത്തിലെ ചടങ്ങുകൾക്കു ശേഷം അടി അരങ്ങേറും. രണ്ടുകൂട്ടരേയും വേർതിരിച്ചു നിർത്തുന്ന അതിരു മാവി
ലായി വലിയ തോടാണ്. മുടിയും നഖവും പറ്റവെട്ടി അരയിൽകറുത്ത തോർത്ത് കെട്ടി ദേഹത്ത് കറുത്ത കരി തൊട്ടു കൊണ്ടാണ് അടിയിൽ പങ്കെടുക്കുക തുടർന്ന്ഇവർക്കു സ്ഥാനം നൽകുന്നതിന്റെ  അടയാ
ളമായികച്ചമുണ്ടു നൽകുന്നു. ഇവർമുറുക്കാൻ പൊതി കാരണവരുടെ കാലിൽ വെച്ച് തൊഴുത് ഭക്തിയോടെ ഇറങ്ങിപ്പോകുന്നു .അടി തുടങ്ങുന്നതിനു മുമ്പ് പ്രത്യേകം തയ്യാറാക്കിയ വെള്ളംകൊടുക്കും.കുടുക്കകളിൽശേഖരിക്കുന്നവെള്ളത്തിൽ ശർക്കര ജീരകം,, ചുക്ക് കുരുമുളക് ഏലയ്ക്കഎന്നിവചേർത്തിരിക്കും. അടി കഴിഞ്ഞ് കാവി 
ലെത്തിയാൽ നിലവിളക്കിൽ നിന്നും എണ്ണ ശരീരമാസകലം തേച്ച് കുളത്തിൽ പോയി കുളി
ക്കുന്നു മൂന്നാം ഉത്സവത്തിന് കൈക്കോളന്മാരുടെ ഉന്തും തള്ളും നടക്കും. നാലിനാണ് പ്രധാനമായ അടി ഉത്സവം. മുടിയേറ്റിനും പതിവ് ചടങ്ങുകൾക്കും ശേഷം മാവിലക്കാവിലെ പ്രസിദ്ധമായ 54 പടവുകളിലേക്കുള്ള പാഞ്ഞു കയറ്റമായി. പിന്നെ ക്ഷേത്ര
ത്തിലെത്തി മുടിയഴിച്ച ശേഷം കൈകോളന്മാർ നേരെ മൂന്നാം പാലത്തിന്സമീപം  'നാലാംചി
റയിൽഎത്തുന്നു. അവിടെ വച്ചാണ് ചരിത്രപ്രസമായ അടി ഉത്സവം പൊടിപൊടിക്കുന്നത്. അഞ്ചിന്പതിവ് ചടങ്ങുകൾക്ക് ശേഷം മഞ്ഞൾ കുറിയേറാണ് ദൈവത്താർ വലിയ മുടി അഴിച്ച ശേഷം വേറെ വേഷം ധരിച്ച് കയ്യിൽ മഞ്ഞൾ കുറിയുമായി  അടിക്കോളന്മാരുടെ നേരെച്ചെല്ലുന്നു കൈക്കോളന്മാർ ആകട്ടെ മഞ്ഞൾക്കുറി ശരീരത്തിൽ പറ്റാതിരിക്കാൻ ഒഴിഞ്ഞുമാറും കുറി ദേഹത്ത് തട്ടുന്നത് ദോഷമാണെന്ന് വിശ്വസിക്കുന്നു. ആറാം ഉത്സവ
ദിവസംവെളുപ്പിന് മൂന്നുമണിക്ക് ക്ഷേത്രത്തിൽ നിന്നുക്കോ
ളന്മാരുടെ അകമ്പടിയോടുകൂടി വേട്ടയ്
ക്കൊരു മകന്റെയും ദേവത്താരുടെയുംവിഗ്രഹങ്ങൾ കരുമാരി
ല്ലത്ത്തന്ത്രിയുടെധാർമികതയിൽ ആറാട്ട് തറയിൽ എത്തുന്നു. അവിടെ തിടമ്പ് നൃത്തവും മറ്റ് കർമ്മങ്ങളും നടക്കും അതിനുശേഷം കലാപരിപാടികളും കരിമരുന്ന് പ്രയോഗവും നടക്കുന്നതോടുകൂടി മഹത്തായ അടി ഉത്സവം സമാപിക്കുന്നു.


Continue Reading…

ദശാവതാര കഥകൾ' 2️⃣ മത്സ്യാവതാരം

🦈🦈🦈🦈🦈🦈🦈🦈🦈🦈🦈🦈
ദശാവതാരകഥ'
  2️⃣
 മത്സ്യാവതാരം🦈🦈🦈🦈🦈🦈🦈🦈🦈🦈🦈🦈
ദശാവതാരങ്ങളിൽ ആദ്യത്തെ താണ് മത്സ്യാവതാരം. ബ്രഹ്മാവിൻറെ പൗത്രനും മരീചിയുടെ  പുത്രനുമായ കശ്യപനു അദിതി എന്ന പത്നിയിൽ പിറന്ന മകനാണ് 
വിവസ്വാൻ വിവസ്വാന്റെ പുത്രനായ വൈവസ്വത മനുവിന്റെ കാലത്താണ് മഹാവിഷ്ണു മത്സ്യഅവതാരംകൈക്കൊണ്ടത്. ഒരിക്കൽ ബ്രഹ്മാവ് നിദ്രയിൽ ലയിച്ചിരുന്ന വേളയിൽ ഹയഗ്രീവൻ എന്നൊരു അസുരൻ വേദങ്ങളെ അപഹരിച്ചുകൊണ്ട് സമുദ്രത്തിൽ പോയി ഒളിച്ചിരുന്നു. വേദങ്ങൾ ഇല്ലെങ്കിൽ ലോകത്തിൻറെ ഗതി എന്തായി തീരുമെന്ന് പറയേണ്ട കാര്യമില്ലല്ലോ. അധർമ്മത്തിന്റെ അന്ധകാര
ത്തിലേക്ക് ലോകം കൂപ്പ് കുത്തി.ഒരിടത്തുംസത്യധർമ്മദികൾ ഇല്ലാതെയായി. വേദങ്ങളെ ഹയഗ്രീവനിൽനിന്നുംവീണ്ടെടു
ക്കുവാൻ മഹാവിഷ്ണു തൻറെ ആദ്യ അവതാരം എടുത്തു. വൈവസ്വതമനു അഥവാ സത്യവൃതൻ മഹാവിഷ്ണുവിന്റെ ഉത്തമ ഭക്തനാണ്. അദ്ദേഹം ബദരി എന്ന പുണ്യസ്ഥലത്ത് തപസ്സ് ചെയ്യുകയായിരുന്നു. കൃതമാല എന്ന നദീതീര
ത്തായിരുന്നു ബദരി .ഒരു ദിവസംഅദ്ദേഹം തർപ്പണം ചെയ്യാനായി കൈക്കുമ്പിളിൽ ജലം എടുത്തപ്പോൾ ഒരു കൊച്ചു മത്സ്യം അതിൽ
പ്പെട്ടു. അദ്ദേഹം മത്സ്യത്തെ ജലത്തിൽ തിരികെ വിട്ടു. അപ്പോൾ മത്സ്യംഇപ്രകാരംഅഭ്യർത്ഥിച്ചു രാജാവേ എന്നെ ഉപേക്ഷി
ക്കരുത്. എനിക്ക് വലിയ മത്സ്യങ്ങളെ ഭയമാണ്. അവ എന്നെ പിടിച്ചു തിന്നു കളയും. ഇത് കേട്ട് ദയാലുവായ മനു മത്സ്യത്തെ തൻ്റെ കമണ്ഡ
ലുവിട്ടുകൊണ്ടു
പോയി.എന്നാൽഅത്ഭുതമെന്നു പറയട്ടെ അടുത്തദിവസം മത്സ്യം വല്ലാതെ വളർന്നിരിക്കുന്നതായിആണ് രാജാവിന് കാണാൻ കഴിഞ്ഞത്. കമണ്ഡലുവിൽ ഇടം പോരാതെ വന്ന മത്സ്യം വീണ്ടും അപേക്ഷിച്ചു മഹാനുഭാവ , അങ്ങ് കാണു
ന്നില്ലേ എനിക്ക് ഇതിനുള്ളിൽ കഴിയാൻ വിഷമമുണ്ട്. വേറെ ഇടം ഉണ്ടാക്കി തരണേസത്യവൃതൻആ മത്സ്യത്തെ ഒരു കുടത്തിലിട്ടു. അടുത്ത ദിവസം അത് കുടത്തോളം വളർന്നു. അപ്പോൾ അതിനെ ഒരു കുട്ടകത്തിലേക്കും, അവിടെ '
നിന്ന്തടാകത്തിലേക്കുംമാറ്റിയെങ്കിലും മത്സ്യംഅനുദിനംവളർന്നുകൊണ്ടിരുന്നു. ഒടുവിൽ  മത്സ്യത്തെ ഒരു സമുദ്രത്തിലേക്ക് ആക്കി. ഇതൊരു സാധാരണ മത്സ്യമല്ല എന്ന സത്യവൃതനു മനസ്സിലായിരുന്നു.രാജാവിന്റെ ജിജ്ജാസ മനസ്സിലാക്കിയ മഹാവിഷ്ണു താൻ ആരാണെന്ന് വെളിപ്പെടുത്തിക്കൊണ്ട്ഇപ്രകാരം പറഞ്ഞു സത്യവൃത, ഇന്നേക്ക് ഏഴാം നാൾ ഒരു മഹാപ്രളയം ഉണ്ടാവും ലോകംമുഴുവൻ അതിൽ മുങ്ങിപ്പോകും സമുദ്രം ഇളകി മറിയും. എങ്ങും അന്ധകാരം പരക്കും. അതി
നാൽ അങ്ങ് ഭൂമിയിലുള്ള സകല ഔഷധങ്ങളും വിത്തുകളും ശേഖരിക്കുക എന്നിട്ട് സപ്തർഷികളെയും കയറ്റിയെത്തുന്ന ഒരു കപ്പലിനായി കാത്തിരിക്കുക. കപ്പൽ എത്തു
മ്പോൾ അതിൽ കയറി എൻറെ കൊമ്പിൽ ബന്ധിക്കണം. പ്രളയംഅടങ്ങും വരെ ഞാൻ സമുദ്രത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കും. ഭഗവാൻ അരുളിചെയ്ത പ്രകാരം സത്യവൃതൻ പ്രവർത്തിച്ചു ഏഴാം ദിവസം ഇരമ്പി പെയ്തു തുടങ്ങിയ പേമാരി ലോകത്തിൻറെ സകല ചരാചരങ്ങളെയും വിഴുങ്ങി അപ്പോൾ സപ്തർഷികളുമായി ഒരു കപ്പൽ എത്തി വാസുകിയും അതിലുണ്ടായിരുന്നു മുൻ നിർദ്ദേശപ്രകാരം താൻ സംഭരിച്ചിരുന്ന ഔഷധങ്ങളും വിത്തുകളും എല്ലാം എടുത്ത് സത്യവൃതൻ കപ്പലിൽ കയറി വാസുകിയെയെ കയറാക്കി ആ കപ്പൽ മഹാമത്സ്യത്തിന്റെകൊമ്പുമായി ബന്ധിച്ചു. മത്സ്യമാകട്ടെ കപ്പലിനെ വലിച്ചുകൊണ്ട് ഹിമാലയത്തിന്റെശൃംഗത്തിൽ എത്തി അതിനെ അവിടെ തളച്ചു. അതിനുശേഷം ആശൃംഗം, നൗബന്ധന ശൃഗം എന്ന പേരിലാണ് അറിയപ്പെട്ടത് മഹാമാരിയും കഴിഞ്ഞ് പ്രപഞ്ചത്തിൽ ഉണ്ടായിരുന്ന ജീവജാലങ്ങളെല്ലാം നശിച്ചു മനുവും
സപ്തർഷികളും ഏതാനും ഔഷധങ്ങളും മാത്രംരക്ഷപ്പെട്ടു ഭഗവാൻ മനുവിനു തത്വ ഉപദേശംനൽകിഭൂമിയിലേക്ക് അയച്ചശേഷം ഹയഗ്രീവനെ കണ്ടുപിടിച്ചു വധിച്ചു അവൻ മോഷ്ടിച്ചു കൊണ്ടുപോയ വേദങ്ങൾ വീണ്ടെടുത്തു ബ്രഹ്മാവിനെ തിരികെ ഏൽപ്പിച്ചതോടെ വിഷ്ണു
വിന്റെ മത്സ്യവതാരം പൂർത്തിയായി

🌹 
Continue Reading…

Friday, February 2, 2024

മംഗളാദേവി ക്ഷേത്രം


❦ ════ •⊰❂⊱• ════ ❦

```കേരളത്തിലെ ഇടുക്കി ജില്ലയിലെ കുമളിയിലെ പ്രശസ്തമായ ക്ഷേത്രമാണ് മംഗളാദേവി ക്ഷേത്രം. മംഗളദായിനി സങ്കൽപ്പത്തിലുള്ള ശ്രീ ഭദ്രകാളി (കണ്ണകി) ആണ് പ്രതിഷ്ഠ. പെരിയാർ കടുവ സംരക്ഷണകേന്ദ്രത്തിന് 14 കിലോമീറ്റർ ഉള്ളിൽ ആയി ആണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ സ്ഥലം കടൽനിരപ്പിൽ നിന്നും ഏകദേശം 1337 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.

പുരാതന ചേരനാട്ടിലെ മഹാരാജവായിരുന്ന ചേരൻ ചെങ്കുട്ടുവൻ ഏകദേശം 2000 വർഷങ്ങൾക്ക് മുമ്പ് വണ്ണാത്തിപ്പാറയിൽ കണ്ണഗിക്ക് വേണ്ടി ക്ഷേത്രം സ്ഥാപിക്കുകയും അതിനെ 'കണ്ണകി കോട്ടം' അല്ലെങ്കിൽ 'മംഗളാദേവി കണ്ണകി ക്ഷേത്രം' എന്ന് വിളിക്കുകയും പതിവ് പൂജകൾ നടത്തുകയും ചെയ്തിരുന്നു.

"ചിത്രപൗർണമി" നാളിൽ ധാരാളം ഭക്തർ ക്ഷേത്രം സന്ദർശിക്കാറുണ്ട്.കേരളത്തിലെ 108 ദുർഗ്ഗാലയങ്ങളിൽ ഉൾപ്പെട്ട ക്ഷേത്രമാണിത്. 1980 കൾക്ക് ശേഷം തമിഴ്‌നാട് സംസ്ഥാനവും ഈ ക്ഷേത്രത്തിന്റെ അവകാശം ഉന്നയിക്കുന്നു.```

*ഐതിഹ്യം*

```പാണ്ഡ്യനാടായ മധുരാപുരി ചുട്ടെരിച്ച ശേഷം കണ്ണകി ചേരനാട്ടിൽ എത്തി എന്ന ഐതിഹ്യത്തിലാണ് ഇവിടെ ക്ഷേത്രം ഉണ്ടായത് എന്നു കരുതപ്പെടുന്നു. പുരാതന ചേര- പല്ലവ- പാണ്ഡ്യ ശൈലിയിൽ ശിലാപാളികൾ അടുക്കിവെച്ച നിർമാണരീതിയാണ് കാണാൻ സാധിക്കുന്നത്. അതിനു ശേഷം കണ്ണകി ഇവിടെ നിന്നു കൊടുങ്ങല്ലൂരിലേക്കു പോയതായും ഐതിഹ്യം.```

*ചരിത്രം*

```മനുഷ്യ വാസമില്ലാത്ത, കൊടും കാടിനുള്ളിലായുള്ള ഈ ക്ഷേത്രം നാശാവസ്ഥയിലായതു സംബന്ധിച്ചും വിശ്വാസയോഗ്യമായ തെളിവുകൾ ഒന്നുമില്ല. ദക്ഷിണെന്ത്യയെക്കുറിച്ച് ചരിത്രഗ്രന്ഥം എഴുതിയിട്ടുള്ള എസ്.എൻ. സദാശിവന്റെ അഭിപ്രായത്തിൽ ഈ ക്ഷേത്രം തമിഴ്നാട്ടിൽ നിന്നുള്ള ശൈവമതക്കാരായ ചോള- മറവപ്പടയുടെ ആക്രമണത്തിലാണ് നശിപ്പിക്കപ്പെട്ടത്.

 അതിന്റെ സുവർണ്ണ നാളുകളിൽ ഈ ക്ഷേത്രം കാബൂളിലെ ചിത്രാൾ എന്ന സ്ഥലത്തുള്ള സമാനമായ ബുദ്ധവിഹാരവുമായി ബന്ധപ്പെട്ടിരുന്നു എന്നു കരുതുന്നു. ഇതേ പേരിലുള്ള ക്ഷേത്രം മംഗലാപുരത്ത് സ്ഥാപിക്കപ്പെട്ട ബുദ്ധമത ഭിക്ഷുകിയായ താരദേവിയൂടേതാണ്. ഇത് ക്രി.വ. അൻചാം നൂറ്റാണ്ടിലാണ് സ്ഥാപിക്കപ്പെടുന്നത്. 

ഇടുക്കിയിലേത് 6 മ് നൂറ്റാണ്ടിലും. സദാശിവന്റെ നിഗമനത്തിൽ കണ്ണകി പാണ്ഡ്യരാജ്യത്തിന്റെ പതനത്തിനു വഴിയൊരിക്കിയശേഷം സഹ്യപർവ്വതം കടന്നെത്തി മംഗളാദേവി ക്ഷേത്രത്തോടനുബന്ധിച്ചുള്ള ബുദ്ധമഠത്തിൽ അഭയം പ്രാപിച്ച ശേഷം സന്യാസിനിയായി ജിവീച്ചു. ലഭ്യമായ തെളിവുകൾ ചേർത്ത് വായിച്ചാൽ ഇത് ശക്തമായ തെളിവാകുമെന്ന് അദ്ദേഹം വാദിക്കുന്നു.

9 നൂറ്റാണ്ടിൽ ചോളരുടെ ആജ്ഞയിൽ തമിഴ്‌നാട്ടിൽ നിന്നുള്ള ശൈവ സന്യാസിയായ സംബന്ധമൂർത്തിയും അദ്ദേഹത്തിന്റെ മറവ സൈന്യവും ഈ ക്ഷേത്രം പിടിച്ചെടുക്കുകയും സന്യാസിമാരെ വധിക്കുകയും പിന്നീട് ശബരിമലയിലെ ക്ഷേത്രം പിടിച്ചെടുക്കാനായി യാത്രതിരിക്കുകയും ചെയ്തു എന്നു കരുതുന്നു.```

*വിവരണം*

```ഇടുക്കി ജില്ലയിലെ കുമളിയിൽ നിന്ന് 18 കിലോമീറ്ററോളം ദൂരത്തിൽ പെരിയാർ ടൈഗർ റിസർവിൽ ഒരു മലമുകളിൽ ഏതാണ്ട് 4000 അടി ഉയരത്തിലാണിത് സ്ഥിതി ചെയ്യുന്നത്.

ഒരു ചുമരിൽ അവലോകിതേശ്വരന്റെ ചിത്രം കാണാം. മറ്റൊരു ചുമരിൽ ബുദ്ധൻ ധ്യാനനിമഗ്നായിരിക്കുന്നതും മാരന്റെ പുത്രിമാർ പിറകിൽ നിന്ന് ആക്രമിക്കനെത്തുന്നതുമാണ് വരച്ചിരിക്കുന്നത്. കെ.എൻ. ഗോപാല പിള്ളയുടെ അഭിപ്രായപ്രകാരം ക്ഷേത്രത്തിൽ കാണുന്ന ബുദ്ധന്മാർ ബുദ്ധന്റെ അടുത്ത ശിഷ്യന്മാരുടേതാണ്. ക്ഷേത്രത്തിനു പുറത്ത് കാണുന്ന തകർന്ന മതിൽ സൂചിപ്പിക്കുന്നത് ക്ഷേത്രത്തിനോടൊപ്പം വിഹാരങ്ങളോ ചൈത്യങ്ങളോ ഉണ്ടായിരുന്നു എന്നാണ്.

ശ്രീകോവിലിന്റെ ഭാഗങ്ങളും പ്രതിഷ്ഠയുടെ ഭാഗങ്ങൾ പോലും തകർന്ന നിലയിലായതിനാൽ പ്രതിഷ്ഠ ഏതെന്നു പോലും കൃത്യമായി അറിയാത്ത നിലയിലാണ്. നൂറ്റാണ്ടുകളായി ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ക്ഷേത്രം പൂഞ്ഞാർ രാജവംശത്തിന്റെയും പിന്നീട് തിരുവിതാംകൂർ രാജവംശത്തിന്റെയും കൈകളിൽ ആയിരുന്നു. 1980-കളിൽ ഇങ്ങനെ ഒരു ക്ഷേത്രം ഉണ്ടെന്ന് അറിഞ്ഞ തമിഴ്നാട്ടുകാർ അവകാശവാദം ഉന്നയിച്ചതോടെ ഭൂമിശാസ്ത്രപരമായി നിസ്സംശയമായും കേരളത്തിന്റെ അതിർത്തിക്കുള്ളിൽ ഉഉള ഇവിടം തർക്കപ്രദേശമായി. 

പിന്നീട് ചിത്രപൗർണ്ണമി ദിവസം ക്ഷേത്രങ്ങളിൽ ഒന്നിൽ കേരളത്തിലെയും, മറ്റൊന്നിൽ തമിഴ്നാട്ടിലെയും പൂജാരിമാർക്ക് പൂജയ്ക്ക് അനുവാദം കൊടുക്കുന്നു. ഇവിടത്തെ ചിത്രപൗർണമി ഉത്സവം പ്രശസ്തമാണ്. 10,000-ത്തോളം ആളുകൾ ഈ ഉത്സവത്തിനു എത്തിച്ചേരുന്നു. ഉത്സവത്തിന് പ്രത്യേക പൂജകൾ രാവിലെ 6 മണിമുതൽ വൈകിട്ട് 4 മണിവരെ തുടരുന്നു. 

പെരിയാർ വന്യജീവി സംരക്ഷണകേന്ദ്രത്തിനുള്ളിലൂടെ ആണ് ക്ഷേത്രത്തിൽ എത്തിച്ചേരാൻ കഴിയുക. സ്വകാര്യ വാഹനങ്ങൾകടത്തിവിടുകയില്ല. പ്രത്യേകം അനുമതി ലഭിച്ച റ്റാക്സി ജീപ്പുകളിലോ കാട്ടിനുള്ളിലൂടെ 14 കി.മീ. നടന്നോ ഈ ഒരു ദിവസം മാത്രം ഭക്തന്മാർക്ക് മംഗളാദേവിയിൽ പ്രവേശനമുണ്ട്. മറ്റൊരു ദിവസവും ആരെയും വനത്തിനുള്ളിലേയ്ക്ക് കടത്തി വിടുകയില്ല. മംഗളാദേവി ഉൾപ്പെടുന്ന പെരിയാർ ടൈഗർ റിസർവ് പ്രദേശം മുഴുവൻ കേരള വനം വകുപ്പിന്റെ കർശന നിയന്ത്രണത്തിലാണ്

ഉത്സവ ദിവസം കണ്ണകി ട്രസ്റ്റ് - തമിഴ്‌നാട്, ഗണപതി-ഭഗവതി ക്ഷേത്ര ട്രസ്റ്റ്, കുമളി എന്നിവർ സംഘാടനത്തിനു നേതൃത്വം വഹിക്കുന്നു.```

കടപ്പാട് : ഓൺലെെൻ (Travelguide)

Continue Reading…

ദശാവതാര കഥകൾ. 1️⃣

🌹🌹🌹🌹🌹🌹 ദശാവതാര കഥകൾ.  1️⃣

🌹🌹🌹🌹🌹🌹
പ്രപഞ്ചത്തിന് ആധാര ഭൂതമായ മൂന്ന് ഗുണങ്ങളാണ് സാത്വികം,രാജസം, താമസം. ഇവകാണാവുന്നതും നശ്വരവു
മാണ് എന്നാൽ ഈശ്വരന് ആകൃതിയോ രൂപമോ ഇല്ലാത്തതിനാൽ അദ്ദേഹം നിർഗുണൻ ആണെന്ന് തന്നെ പറയാം. മാംസ ചക്ഷുസുകൾ കൊണ്ട് അദ്ദേഹത്തെ കാണാൻ സാധിക്കുകയില്ല.മറിച്ച്ജ്ഞാനം കൊണ്ട് അറിയാം. പഞ്ചഭൂത നിർമ്മിതമായ പ്രപഞ്ചത്തിൽ ആദ്യം ഉണ്ടായത് ആദി നാരായണനാണ് .ബാല രൂപിയായ വിഷ്ണു വിശാലമായ ജല പരപ്പിൽ ആലിലയിൽ പള്ളി കൊണ്ട് കിടക്കുമ്പോൾ തന്റെസത്വത്തെക്കുറിച്ചും സൃഷ്ടിയെക്കുറിച്ചും എല്ലാം സന്ദേശിച്ച് വ്യാ കുലപ്പെടുവാൻ തുടങ്ങി. അപ്പോൾ മഹാദേവിയായ പരാശക്തി അദ്ദേഹത്തിന് ആദ്യംഅശരീരി
വാക്യങ്ങളാലും പിന്നെസ്വരൂപിയായുംസ്വാന്തനം അരുളി. അല്ലയോ വിഷ്ണു ലോകത്തിന് സൃഷ്ടി സ്ഥിതി ലയങ്ങൾ ഉണ്ടാകുന്ന കാലങ്ങളിൽ എല്ലാം പരാശക്തിയുടെ പ്രഭാവം നിമിത്തംഅങ്ങയുംഉണ്ടായിട്ടുണ്ടല്ലോ .ഇനി സത്വഗുണ പ്രധാനനായ അങ്ങയുടെ നാഭിയിൽ നിന്നും രജോ ഗുണപ്രധാനനായ ബ്രഹ്മാവ് ഉണ്ടാവും ആ ബ്രഹ്മാവിൻറെ ഭ്രൂമധ്യത്തിൽ നിന്ന്  താമസ ശക്തിപ്രധാനമായ ശിവനും ജനിക്കും ബ്രഹ്മാവ് തൻറെ രജോ ഗുണം കൊണ്ട് രക്തവർണ്ണമായ ലോകത്തെ സൃഷ്ടിക്കും. ആ ജഗത്തിന് അങ്ങ്രക്ഷിതാവായി തീരും. ശിവമൂർത്തി ആകട്ടെ കൽപ്പാന്തത്തിൽ അതിന്റെ അന്തകനുവുമായി തീരും ഈ കർമ്മങ്ങൾക്കെല്ലാം സാക്ഷിയും സഹായമായി നിൽക്കുന്നത് സാത്വിക ശക്തിയായ ഞാൻ തന്നെയാണെന്ന് അറിഞ്ഞു കൊള്ളുക - ദുഷ്ടനിഗ്രഹത്തിനും ശിഷ്ടസംരക്ഷണത്തിനുമായി മഹാവിഷ്ണു പലഅവതാരങ്ങളും എടുത്തിട്ടുണ്ട്. ലോകത്തിൽ ദുഷ്ടന്മാർ വർദ്ധിക്കുമ്പോൾ അവരെ അമർച്ച ചെയ്ത് ധർമ്മം നിലനിർത്തുക ദേവന്മാരുടെ കർത്തവ്യമാണ്. അതിനായി വിഷ്ണു ഭഗവാൻ പത്തു പൂർണാവതാരങ്ങളുംഅസംഖ്യ അംശാഅവതാരങ്ങളും എടുത്തിട്ടുണ്ട്. ഭൃഗു മഹർഷിയുടെ ശാപം കൊണ്ടാണ് മഹാവിഷ്ണുവിന് അനേകം അവതാരങ്ങൾ എടുക്കേണ്ടി വന്നിട്ടുള്ളത് എന്ന് ദേവി ഭാഗവതത്തിൽ പറയുന്നു. ആ കഥ ഇങ്ങനെ
യാണ് അതി പ്രതാപശാലിയായിരുന്ന കശ്യപമഹർഷിക്ക് കശിപു എന്ന് പേരായ മഹാപരാക്രമിയായഒരുപുത്രൻഉണ്ടായിരുന്നു. ദേവലോകവും പാതാളവും അയാളുടെ നിയന്ത്രണത്തിൽആയിരുന്നതിനാൽ ദേവന്മാർ ദുഃഖിതരായിരുന്നു അവർ ദേവലോകത്തെ കശി പൂവിൻറെ അധീനതയിൽ നിന്നും മോചിപ്പിക്കുന്നതിന് ഘോര യുദ്ധങ്ങളിൽ ഏർപ്പെട്ടു. ഒടുവിൽ ഒരു യുദ്ധത്തിൽ കശിപു വധിക്കപ്പെട്ടു.
പിന്നീട് കശി പുവിൻറെ പുത്രനായ പ്രഹ്ളാദൻ ഭരണംഏറ്റെടുത്തു .പ്രഹ്ലാദനും ദേവേന്ദ്രനും തമ്മിലായി തുടർന്നുള്ള പോരാട്ടം. നൂറു വർഷക്കാലം നീണ്ടു നിന്ന യുദ്ധത്തിൽ പ്രഹ്ളാദൻ പരാജിതനായി. അതിൽ മനം രാജാവ് പൗത്രനായ മഹാബലിയെ രാജാധികാരം ഏൽപ്പിച്ച് വാനപ്രസ്ഥം സ്വീകരിച്ചു. ബലിയും ദേവന്മാരും തമ്മിലുള്ള യുദ്ധം സന്ധിയില്ലാതെ തുടർന്നു ശക്തനും തന്ത്രജ്ഞനുമായ ബലിയെ തോൽപ്പിക്കാൻ കഴിയാതെ ദേവന്മാർ പരാജയത്തിന്റെവക്കിലെത്തി. അവർ മഹാവിഷ്ണുവിനെ വിളിച്ചു പരാതിപറഞ്ഞു. അദ്ദേഹം ദേവകുലത്തിന്റെ അപേക്ഷ കൈക്കൊണ്ടതോടെ വിജയം മുന്നിൽ കണ്ടിരുന്ന അസുരപ്പട ഒരിക്കൽ കൂടി പരാജയത്തിന്റെ രുചി അറിഞ്ഞു. ദേവന്മാരെ തോൽപ്പിക്കാൻ കഴിയില്ല എന്നറിഞ്ഞതോടെഅസുരപ്പടയുടെ വീര്യം കെട്ടടങ്ങി ദേവന്മാരെ പരാജയപ്പെടുത്താൻഎന്താണ് ഒരുപോംവഴി 
എന്നു അസുരന്മാരാ ആലോചിച്ചു ഒടുവിൽ അസുരഗുരുവായശുക്രാചാര്യരെ തന്നെശരണം പ്രാപിക്കാൻ അവർ തീരുമാനിച്ചു. ശുക്രാചാര്യരെ കണ്ട്കാര്യങ്ങൾ ധരിപ്പിച്ചു. അദ്ദേഹം വാത്സല്യപൂർവ്വം അവരുടെ ആവലാതികൾ കേട്ടിരുന്നു. ഒടുവിൽ തൻറെ യോഗ സിദ്ധിയായി കരുത്ത് പകരാമെന്നും അവരെ ശ്രേഷ്ഠമായ മന്ത്രഔഷധങ്ങളാൽപരാജിതരാക്കാം എന്ന് അദ്ദേഹം ഉറപ്പ് നൽകി. ശുക്രാചാര്യർ കൂടുതൽ കരുത്ത് ആർജിക്കുന്നതിന് വേണ്ടി ശിവസന്നിധിയിലേക്ക്യാത്രതിരിച്ചു. ഈ വിവരം ദേവന്മാരെ പരിഭ്രാന്തരാക്കി.ഇതേസമയംഅസുരന്മാർ യുദ്ധം ഒഴിവാക്കുന്നതിനുള്ളതന്ത്രങ്ങൾമെനയുകയായിരുന്നു. അവർ ലൗകീകത വെടിഞ്ഞു വനത്തിൽ കഴിഞ്ഞിരുന്ന പ്രഹ്ലാദനെ കൂട്ടിക്കൊണ്ടുവന്ന്സന്ധിസംഭാഷണത്തിനായിദേവസഭയിലേക്ക് അയച്ചു അവിടെയെത്തി പ്രഹ്ലാദൻ സവിനയം ഇപ്രകാരം ഉണർത്തിച്ചു അല്ലയോ ദേവന്മാരെ എത്രകാലമായി ദേവാസുരയുദ്ധം തുടരുന്നു. ഞങ്ങൾക്കും മതിയായി. ഇനി ശേഷിക്കുന്ന കാലംസമാധാനത്തോടെ തപസ്സ് ചെയ്ത കഴിയാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് അതിനാൽ നിങ്ങൾഞങ്ങളെ വെറുതെ വിടുക. ഈ വാക്കുകൾ ദേവന്മാർ വിശ്വസിച്ചു. എന്നാൽ അസുരന്മാരാകട്ടെ കപട സന്യാസ ധാരികളായി ആശ്രമത്തിൽ ശുക്രാചാര്യരുടെ വരവും കാത്തിരിക്കുകയായിരുന്നു ഈ സമയത്ത് ശുക്രാചാര്യർ കൈലാസത്തിൽ എത്തി. പരമശിവനെ കണ്ട് കുശല പ്രശ്നങ്ങൾക്ക് ശേഷം തന്റെ ആഗമനോദ്ദേശം അറിയിച്ചു ദേവന്മാരെ തോൽപ്പിക്കുന്നതിന് ദേവ ഗുരുവായ ബൃഹസ്പതിക്ക് അറിയാൻ പാടില്ലാത്ത ഒരു വിദ്യ ഉദ്ദേശിച്ചു തരണമെന്ന് ആവശ്യപ്പെട്ടു. ഭഗവാൻ ആകെ കുഴങ്ങി ദേവന്മാരെ  പരാജയപ്പെടുത്തുന്നതിന് കൂട്ടുനിൽക്കാനുംവയ്യ ,ശുക്രാചാര്യരെ പിണക്കാനും വയ്യ. ഒടുവിൽ പരമശിവൻ ഒരുതാൽക്കാലിക പ്രതിവിധി കണ്ടെത്തി അദ്ദേഹം ശുക്രാചാര്യരെ ഒരുകഠിനവൃതാനുഷ്ഠാനത്തിനു പ്രേരിപ്പിച്ചു. ആയിരം സംവത്സരം തല കീഴായി നിന്നുതപസ്സനുഷ്ഠിക്കുക അങ്ങനെയെങ്കിൽ മന്ത്രം ഉള്ളിൽ തെളിഞ്ഞുവരുംഎന്നിങ്ങനെ ഭഗവാൻ അരുളിചെയ്തു അസുരകുല -ത്തിന്റെ വിജയത്തിന് വേണ്ടി ഏത് ത്യാഗത്തിന് ഒരുക്കമായിരുന്നു ;ശുക്രാചാര്യർതലകീഴായിൽ നിന്ന് തപസ്സ് തുടങ്ങി. വിവരങ്ങൾ അപ്പോൾതന്നെ ദേവലോകത്തെത്തി പരിഭ്രാന്തരായ ദേവലോകവാസികൾ തമ്മിൽ കൂടിയാലോചിച്ചു.ശുക്രാചാര്യർക്ക് വരസിദ്ധി ലഭിക്കുന്നതിന് മുമ്പ് തന്നെ യുദ്ധം ചെയ്തു അസുരപ്പട ഉന്മൂലനം ചെയ്യണമെന്ന് അഭിപ്രായം ഉയർന്നുവന്നു.അത് പ്രകാരം അവർ അസുരന്മാർക്കെതിരെ യുദ്ധം അഴിച്ചു വിട്ടു ആകെ വിഷമത്തിലായ അസുരന്മാർ തങ്ങളുടെ ഗുരുവിൻറെ അമ്മയായ കാവ്യമാതാവിനെ അഭയം പ്രാപിച്ചു. തപോബലവും സിദ്ധിയും ഉ ണ്ടായിരുന്ന കാവ്യമാതാവ് യോഗശക്തികൊണ്ട് മഹാവിഷ്ണുവിനെയും ദേവേന്ദ്രനെയും സ്തംഭിപ്പിച്ചു യുദ്ധത്തിൽ വിജയാപചയങ്ങൾ മാറിവന്നു മഹാവിഷ്ണു തന്റെ സുദർശ
നചക്രം കൊണ്ട് കാവ്യമാതാവിൻറെകണ്ഠംമുറിച്ചു.ലോകരക്ഷകനായ വിഷ്ണു ഭഗവാൻ സ്ത്രീ വധം ചെയ്തു' പിതാവായ ഭൃഗു മഹർഷിക്കു അത് സഹിക്കാനായില്ല 'അദ്ദേഹം മഹാവിഷ്ണുവിനെഇപ്രകാരം ശപിച്ചു നീ ദുഷ്ടനും ചതിയനും ആണ്. നിന്നെ സ്വാത്വികനെന്നു കരുതി പൂജ ചെയ്യുന്നവർ മൂഢരാണ്. നീ ഭൂമിയിൽ പലപലജന്മങ്ങൾ എടുക്കണം എന്നാലേ ഈ കൊടിയ പാപത്തിന് പരിഹാരമാവുകയുള്ളൂ മഹാവിഷ്ണുവിനെ ഇങ്ങനെ ശപിച്ചശേഷം മഹർഷി തന്റെ യോഗശക്തികൊണ്ട് കാവ്യ മാതാവിനു ജീവൻ നൽകി. മഹാവിഷ്ണു ആകട്ടെ എല്ലാം പൂർവ്വകൽപ്പിതമായ നിയോഗം എന്ന് കരുതി ഭൂമിയിൽ പല രുപങ്ങളിൽ അവതരിക്കാൻ ഉറച്ചു

   💝 തുടരും💝

  🌹
Continue Reading…

Thursday, February 1, 2024

കുമാരനല്ലൂർ ഭഗവതീക്ഷേത്രം



*കുമാരനല്ലൂർ ഭഗവതീക്ഷേത്രം*
❦ ════ •⊰❂⊱• ════ ❦
```കേരളത്തിന്റെ കോട്ടയം ജില്ലയിലെ കുമാരനല്ലൂരിൽ മീനച്ചിലാറിന്റെ പടിഞ്ഞാറേക്കരയിൽ നിന്ന് അല്പം മാറി സ്ഥിതി ചെയ്യുന്ന പ്രശസ്തമായ പരാശക്തിക്ഷേത്രമാണ് കുമാരനല്ലൂർ ഭഗവതീ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ, കാർത്ത്യായനീ ഭാവത്തിലുള്ള ദുർഗ്ഗാഭഗവതിയാണ്. എന്നാൽ, മധുര മീനാക്ഷീ സങ്കല്പത്തിലാണ് പ്രതിഷ്ഠ.

 "കുമാരനല്ലൂരമ്മ" എന്ന് ഇവിടത്തെ ഭഗവതി അറിയപ്പെടുന്നു. കേരളത്തിലെ 108 ദുർഗ്ഗാലയങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. ഈ ക്ഷേത്രത്തിനു 2400 വർഷത്തിൽ പരം പഴക്കമുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. എന്നാൽ ക്ഷേത്രം ചേരമാൻ പെരുമാളുടെ കാലത്തേ നിർമ്മിച്ചിട്ടുള്ളൂവെന്നും കണക്കാക്കപ്പെടുന്നു. ക്ഷേത്രത്തിന്റെ പഴക്കവും, ചുവർചിത്രങ്ങളും, ഐതിഹ്യങ്ങളിൽ ഉള്ള പരാമർശങ്ങളും ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, ശാസ്താവ്, ഭദ്രകാളി, നാഗദൈവങ്ങൾ എന്നിവർക്ക് പ്രതിഷ്ഠകളുണ്ട്. 

വൃശ്ചികമാസത്തിലെ രോഹിണി ആറാട്ടായുള്ള കൊടിയേറ്റുത്സവവും അതിനിടയിൽ വരുന്ന തൃക്കാർത്തികയുമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൂടാതെ കന്നിമാസത്തിലെ നവരാത്രി, മീനമാസത്തിലെ പൂരം നാൾ എന്നിവയും വിശേഷങ്ങളാണ്. കേരള ഊരാണ്മ ദേവസ്വം ബോർഡാണ് ക്ഷേത്രഭരണം നടത്തുന്നത്.```

*ഐതിഹ്യം*

```കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ പറയുന്ന പ്രസിദ്ധമായ ഒരു കഥയാണ് ഈ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിന് കാരണമായി പറയപ്പെടുന്നത്. അതിങ്ങനെ:

ഒരിയ്ക്കൽ, മധുര മീനാക്ഷി ക്ഷേത്രത്തിൽ ദേവിയ്ക്ക് ചാർത്തിയിരുന്ന മൂക്കുത്തി മോഷണം പോയി. എങ്ങനെയാണ് അത് പോയതെന്ന് ആർക്കും മനസ്സിലായില്ല. വിവരം അന്ന് മധുര ഭരിച്ചിരുന്ന പാണ്ഡ്യരാജാവിന് വിവരം കിട്ടിയപ്പോൾ അദ്ദേഹം അന്വേഷണത്തിന് ഉത്തരവിട്ടു. പല സ്ഥലങ്ങളിലായി അന്വേഷിച്ചിട്ടും മൂക്കുത്തി തിരിച്ചുകിട്ടിയില്ല. ഒടുവിൽ, ക്ഷേത്രത്തിലെ ശാന്തിക്കാരനറിയാതെ മൂക്കുത്തി പോകില്ലെന്ന് രാജാവ് തീർച്ചപ്പെടുത്തി. 

യഥാർത്ഥത്തിൽ ശാന്തിക്കാരൻ നിരപരാധിയായിരുന്നു. എങ്ങനെ മൂക്കുത്തി പോയെന്ന് അദ്ദേഹത്തിനും വിവരമുണ്ടായിരുന്നില്ല. എന്നാൽ, ഇതൊന്നും മനസ്സിലാക്കാതെ രാജാവ് ശാന്തിക്കാരനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ തുടങ്ങി. മണിക്കൂറുകളോളം ചോദ്യം ചെയ്യൽ തുടർന്നെങ്കിലും എങ്ങനെ പോയെന്ന് പറയാൻ ശാന്തിക്കാരന് കഴിയുന്നുണ്ടായിരുന്നില്ല. അവസാനം നാല്പതുദിവസത്തിനകം മൂക്കുത്തിയുമായി തിരിച്ചുവരണമെന്നും അല്ലാത്തപക്ഷം ശാന്തിക്കാരനെ തലയറുത്തുകൊല്ലുമെന്നും രാജാവ് ഉത്തരവിട്ടു. 

വ്യസനത്തോടെ ശാന്തിക്കാരൻ കൊട്ടാരം വിട്ടു. മൂക്കുത്തിയ്ക്കായി അദ്ദേഹം പല സ്ഥലത്തായി അലഞ്ഞുതിരിഞ്ഞുനടന്നെങ്കിലും എവിടെയും കണ്ടെത്താനായില്ല. ഒടുവിൽ മുപ്പത്തൊമ്പതാം ദിവസമായി. പിറ്റേദിവസം തന്റെ തലപോകുമല്ലോ എന്നാലോചിച്ച ശാന്തിക്കാരൻ, അതീവദുഃഖിതനായി അന്നത്തെ ദിവസം കഴിച്ചുകൂട്ടി. അന്നുരാത്രി അദ്ദേഹം ഉറങ്ങുന്ന സമയത്ത് അദ്ദേഹത്തിന് ഒരു സ്വപ്നദർശനമുണ്ടായി. അതീവസുന്ദരിയായ ഒരു യുവതി തന്റെയടുത്തുവന്ന് ഇനിയവിടെ താമസിച്ചാൽ ആപത്താണെന്നും അപ്പോൾ കാവൽക്കാരെല്ലാം ഉറക്കമായതിനാൽ വല്ല ദിക്കിലും പോയി രക്ഷപ്പെടാമെന്നും പറയുന്നതായിട്ടായിരുന്നു സ്വപ്നദർശനം. 

കണ്ണുതുറന്നുനോക്കിയപ്പോൾ ശാന്തിക്കാരൻ ആരെയും കണ്ടില്ല. ഇത് സാക്ഷാൽ ജഗദംബികയുടെ അരുളപ്പാടാണെന്ന് വിചാരിച്ച അദ്ദേഹം ഉടനെ അവിടെനിന്ന് പുറത്തിറങ്ങി ഓടാൻ തുടങ്ങി. ആ സമയത്ത്, സ്വപ്നത്തിൽ വന്ന യുവതി വീണ്ടും അദ്ദേഹത്തിന് മുന്നിൽ പ്രത്യക്ഷനാകുകയും, താനും കൂടെ വരികയാണെന്ന് അറിയിയ്ക്കുകയും ചെയ്തു. തുടർന്ന് അവർ ശാന്തിക്കാരന്റെ മുന്നിലായി ഓടിത്തുടങ്ങി. അന്ന് അമാവാസിയായിരുന്നെങ്കിലും അവരുടെ ശരീരശോഭയും ധരിച്ചിരുന്ന ആഭരണങ്ങളുടെ പ്രകാശവും കാരണം ശാന്തിക്കാരന് വഴി വ്യക്തമായി കാണാൻ കഴിയുമായിരുന്നു. 

കുറച്ചുദൂരം ചെന്നപ്പോൾ ആ സ്ത്രീ അപ്രത്യക്ഷയായി. അപ്പോൾ വഴി പൂർണ്ണമായും ഇരുട്ടിലായി. ശാന്തിക്കാരൻ എങ്ങനെയൊക്കെയോ തപ്പിത്തടഞ്ഞ് വഴിയിലൊരിടത്തെത്തി. രാജാവിന്റെ ഭടന്മാർ വന്ന് തന്നെ പിന്തുടർന്ന് വരാൻ സാധ്യതയുണ്ടെന്നതിനാൽ ഭയമുണ്ടായിരുന്നെങ്കിലും വിശ്രമിയ്ക്കാതെ നിവൃത്തിയില്ലെന്ന് തോന്നിയ അദ്ദേഹം ആ സമയത്ത് പെട്ടെന്നുണ്ടായ ഇടിമിന്നലിന്റെ വെളിച്ചത്തിൽ ഒരു വഴിയമ്പലം കണ്ടെത്തുകയും തോളത്തുണ്ടായിരുന്ന രണ്ടാം മുണ്ട് വിരിച്ചശേഷം അവിടെ കിടന്നുറങ്ങുകയും ചെയ്തു.

അക്കാലത്ത് ചേരദേശം വാണിരുന്ന ചേരമാൻ പെരുമാൾ, ഇന്നത്തെ കോട്ടയം ജില്ലയിൽ വൈക്കത്തിനടുത്തുള്ള ഉദയനാപുരത്ത് ഭഗവതിയ്ക്കും കുമാരനല്ലൂർ എന്ന് ഇപ്പോൾ അറിയപ്പെടുന്ന സ്ഥലത്ത് (അന്ന് കുമാരപുരം) സുബ്രഹ്മണ്യന്നും ക്ഷേത്രങ്ങൾ പണിയിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു. നേരത്തെ പറഞ്ഞ വഴിയമ്പലത്തിൽ കിടന്നുറങ്ങിയ ശാന്തിക്കാരൻ പിറ്റേന്ന് ഉണർന്നത് കുമാരപുരത്ത് പണിനടന്നുകൊണ്ടിരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലാണ്! അത്ഭുതത്തോടെ അദ്ദേഹം ചുറ്റും നോക്കിയപ്പോൾ ശ്രീകോവിലിലെ പീഠത്തിൽ താൻ പൂജിച്ചിരുന്ന സാക്ഷാൽ മധുര മീനാക്ഷിയെ അദ്ദേഹത്തിന് കാണാനിടയായി. 

തന്നെ പിന്തുടർന്നുവന്ന സുന്ദരി, സാക്ഷാൽ ജഗന്മാതാവാണെന്ന് മനസ്സിലാക്കിയ അദ്ദേഹം സാഷ്ടാംഗം പ്രണമിച്ചു. തുടർന്ന് അദ്ദേഹം അവിടെക്കൂടിയിരുന്നവരോടെല്ലാം മധുര മീനാക്ഷി ശ്രീലകത്ത് കുടികൊണ്ടെന്നും കുമാരനല്ല ഊരിലെന്നും വിളിച്ചുപറഞ്ഞു. നാട്ടുകാർ ഒന്നൊന്നായി ഓടിക്കൂടി നോക്കിയപ്പോൾ അവർക്ക് ശ്രീലകത്ത് ആരെയും കാണാനുണ്ടായിരുന്നില്ല. ഭക്തോത്തമനും ശുദ്ധഹൃദയനുമായ ആ ശാന്തിക്കാരന് മാത്രമാണ് ദേവിയെ കാണാനുണ്ടായിരുന്നത്. ശാന്തിക്കാരന്റെ വാക്കുകൾ കേട്ട നാട്ടുകാർ അദ്ദേഹത്തിന് ഭ്രാന്താണെന്ന് സംശയിച്ച് അദ്ദേഹത്തെ മർദ്ദിച്ചു. 

വിവരമറിഞ്ഞ് ക്ഷേത്രത്തിലെത്തിയ ചേരമാൻ പെരുമാൾക്കും ശ്രീലകത്ത് ആരെയും കാണാനുണ്ടായിരുന്നില്ല. ശാന്തിക്കാരൻ തന്നെ തൊട്ടുകൊണ്ട് നോക്കാൻ പെരുമാളോട് ആവശ്യപ്പെടുകയും അദ്ദേഹം തൻപ്രകാരം ചെയ്യുകയും ചെയ്തപ്പോൾ അദ്ദേഹത്തിനും ശ്രീലകത്ത് ഭഗവതിയെ കാണാനിടയായി. ഇതെങ്ങനെ സംഭവിച്ചെന്ന് പെരുമാൾ ചോദിച്ചപ്പോൾ തനിയ്ക്ക് നേരിട്ട അനുഭവങ്ങളെല്ലാം ശാന്തിക്കാരൻ അദ്ദേഹത്തെ അറിയിച്ചു. 

സംഭവങ്ങൾ കേട്ട പെരുമാൾ അത്ഭുതാവഹനായെങ്കിലും ദേവിയ്ക്ക് താൻ യാതൊന്നും കൊടുക്കില്ലെന്നും ദേവീപ്രതിഷ്ഠയ്ക്ക് നിർദ്ദേശിച്ച ഉദയനാപുരത്ത് താൻ സുബ്രഹ്മണ്യനെ പ്രതിഷ്ഠിയ്ക്കാൻ പോകുകയാണെന്നും അദ്ദേഹം അറിയിച്ചു. ഉടനെ പെരുമാൾ ഉദയനാപുരത്തേയ്ക്ക് പുറപ്പെട്ടു.

ഉദയനാപുരത്തേയ്ക്ക് പോകുന്ന വഴിയിൽ ഒരു സ്ഥലത്തെത്തിയപ്പോൾ അതികഠിനമായ മൂടൽമഞ്ഞുണ്ടാകുകയും പെരുമാൾക്കും സേവകർക്കും കണ്ണുകാണാതാകുകയും അവർ വഴിതെറ്റി അലയാൻ തുടങ്ങുകയും ചെയ്തു. അപ്പോൾ അദ്ദേഹത്തിന്റെ ഒരു സേവകൻ, ഇത് ദേവീകോപം മൂലമാണെന്നും അതിനാൽ ദേവിയെ പ്രീതിപ്പെടുത്താൻ കർമ്മം നടത്തണമെന്നും അദ്ദേഹത്തോട് പറഞ്ഞു. ദേവിയ്ക്ക് ശക്തിയുണ്ടെങ്കിൽ അവിടെ കൂടിയിരിയ്ക്കുന്ന മഞ്ഞുമുഴുവൻ മാറിപ്പോകട്ടെ എന്നായിരുന്നു പെരുമാളുടെ മറുപടി. 

ഉടനെ മഞ്ഞുമുഴുവൻ മാറിപ്പോയി. ആ സ്ഥലം തന്മൂലം 'മഞ്ഞൂർ' എന്നും പിന്നീട് അത് ലോപിച്ച് 'മാഞ്ഞൂർ' എന്നും അറിയപ്പെട്ടു. ഒരുപാടുകാലം മാഞ്ഞൂർ ദേശം കുമാരനല്ലൂർ ദേവസ്വം വകയായിരുന്നു. തുടർന്ന് ദേവീക്ഷേത്രത്തിൽ തിരിച്ചെത്തിയ അദ്ദേഹം, അവിടെ പ്രതിഷ്ഠയ്ക്ക് വച്ചിരുന്ന സുബ്രഹ്മണ്യവിഗ്രഹം ഉദയനാപുരത്തേയ്ക്ക് കൊണ്ടുപോകാൻ ഉത്തരവിടുകയും, നിശ്ചിതമുഹൂർത്തത്തിൽ തന്നെ അവിടെ പ്രതിഷ്ഠിയ്ക്കുകയും തുടർന്ന്, ഉദയനാപുരത്ത് പ്രതിഷ്ഠിയ്ക്കാൻ നിർദ്ദേശിച്ചിരുന്ന ദേവീവിഗ്രഹം അപ്പോഴേയ്ക്കും 'കുമാരനല്ലൂർ' എന്ന് പേരുമാറിക്കഴിഞ്ഞിരുന്ന സ്ഥലത്തെത്തിയ്ക്കുകയും ചെയ്തു
എന്നാൽ, ആ ദേവീവിഗ്രഹം ഉടനെ വന്നുചേരില്ലെന്ന് അധികം കഴിയും മുമ്പേ പെരുമാൾക്ക് ഒരു അറിവുകിട്ടുകയുണ്ടായി. പുതിയ വിഗ്രഹം ഉണ്ടാക്കാൻ ദിവസങ്ങൾ തികയില്ല. പ്രതിഷ്ഠയ്ക്ക് ഉചിതമായ ഒരു മുഹൂർത്തം ഇനിയുണ്ടാകാനും പാട്. ദുഃഖിതനായ അദ്ദേഹം, താൻ മഞ്ഞുകൊണ്ടതെല്ലാം വെറുതെയായല്ലോ എന്നാലോചിച്ച് കിടന്നുറങ്ങി. ആ സമയത്ത് അദ്ദേഹത്തിന് ദേവിയുടെ ഒരു സ്വപ്നദർശനമുണ്ടായി. 

നിലവിൽ പ്രതിഷ്ഠിയ്ക്കാൻ നിർദ്ദേശിച്ച വിഗ്രഹത്തെക്കാൾ ഉചിതമായ ഒരു വിഗ്രഹം, കുമാരനല്ലൂരിൽ നിന്ന് അല്പം വടക്കുകിഴക്കുമാറി സ്ഥിതിചെയ്യുന്ന 'വേദഗിരി' എന്ന സ്ഥലത്തെ ഒരു മലയിൽ ഒരു കിണറ്റിൽ കിടപ്പുണ്ടെന്നും അതുകൊണ്ടുവന്ന് പ്രതിഷ്ഠ നടത്തിയാൽ മതിയെന്നും ദേവി സ്വപ്നത്തിൽ അരുളി. കണ്ണുതുറന്നുനോക്കിയപ്പോൾ പെരുമാൾ ആരെയും കണ്ടില്ല. എങ്കിലും, ഇത് സത്യമാണോ എന്നറിയാൻ പെരുമാൾ ഏതാനും സേവകരോടൊപ്പം വേദഗിരിയിലെത്തി. അവിടം മുഴുവൻ കാടുപിടിച്ചുകിടക്കുകയായിരുന്നു. 

ആ കാടെല്ലാം വെട്ടിത്തെളിച്ചുനോക്കിയപ്പോൾ അവിടെ ഒരു കിണർ കാണാനിടയായി. പെരുമാളുടെ സേവകരിലൊരാൾ അതിലിറങ്ങിത്തപ്പിയപ്പോൾ അഞ്ജനശിലയിൽ തീർത്തതും ലക്ഷണമൊത്തതും കേടുപാടുകളൊന്നുമില്ലാത്തതുമായ ഒരു ദേവീവിഗ്രഹം കണ്ടുകിട്ടി. ചതുർബാഹുക്കളോടുകൂടി, കൈകളിൽ ശംഖും ചക്രവും വരദകടീബദ്ധമുദ്രകളും ധരിച്ച രൂപത്തിലുള്ളതായിരുന്നു ആ വിഗ്രഹം. 

തുടർന്ന് ആഘോഷപൂർവ്വം വിഗ്രഹം കുമാരനല്ലൂരിലെത്തിയ്ക്കുകയും നിശ്ചിതമുഹൂർത്തത്തിൽ തന്നെ ശ്രീലകത്ത് പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. തുടർന്ന് അവിടത്തെ നിത്യനിദാനം, ആട്ടവിശേഷങ്ങൾ തുടങ്ങിയവയും നിശ്ചയിച്ച പെരുമാൾ, ക്ഷേത്രം നാട്ടുകാരായ നമ്പൂതിരിമാരെ ഏല്പിയ്ക്കുകയും മധുരയിൽ നിന്നുവന്ന ശാന്തിക്കാരനെ ക്ഷേത്രത്തിലെ ശാന്തിക്കാരനാക്കുകയും ചെയ്തു. 

ആ ശാന്തിക്കാരന്റെ കുടുംബത്തിനാണ് ഇപ്പോഴും ക്ഷേത്രത്തിൽ പൂജാധികാരം. മധുരയിൽ നിന്ന് വന്ന ശാന്തിക്കാരന്റെ പിന്മുറക്കാരായതിനാൽ ആ കുടുംബം 'മധുര ഇല്ലം' എന്നറിയപ്പെടുന്നു.```

*ശ്രീകോവിൽ*

```രണ്ടുനിലകളോടുകൂടിയ ഭീമാകാരമായ വട്ടശ്രീകോവിലാണ് കുമാരനല്ലൂർ ക്ഷേത്രത്തിലുള്ളത്. ദേവിയുടെ ആയുധമായ ശ്രീചക്രത്തിന്റെ രൂപമാണ് ഇതിനുള്ളതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. സാധാരണയായി ദേവീക്ഷേത്രങ്ങളിൽ വട്ടശ്രീകോവിൽ അപൂർവ്വമാണ്. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിന് ഇരുന്നൂറടി ചുറ്റളവുണ്ടാകും. ഇരുനിലകളും ചെമ്പുമേഞ്ഞ് മനോഹരമാക്കിയിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടം ശോഭിച്ചുനിൽക്കുന്നു. 

ശ്രീകോവിലിനകത്ത് മൂന്നുമുറികളുണ്ട്. അവയിൽ പടിഞ്ഞാറേ അറ്റത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. മൂന്നടിയോളം ഉയരം വരുന്ന ചതുർബാഹുവായ ദേവീവിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അതിവിശിഷ്ടമായ അഞ്ജനശിലയിൽ തീർത്തതാണ് ഈ മനോഹരവിഗ്രഹം. വാസ്തവത്തിൽ നിൽക്കുന്ന രൂപത്തിലാണ് വിഗ്രഹമെങ്കിലും ആടയാഭരണങ്ങളും മറ്റും ചാർത്തിക്കാണുമ്പോൾ ഇരിയ്ക്കുന്ന രൂപത്തിലാണെന്ന് തെറ്റിദ്ധരിയ്ക്കപ്പെടുന്നുണ്ട്. 

ചതുർബാഹുവായ ദേവിയുടെ പുറകിലെ വലതുകയ്യിൽ ശ്രീചക്രവും പുറകിലെ ഇടതുകയ്യിൽ ശംഖും കാണാം. മുന്നിലെ വലതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന ദേവി, മുന്നിലെ ഇടതുകൈ അരയിൽ കുത്തിനിൽക്കുകയാണ്. ത്രിമൂർത്തികൾ ദേവിയെ സ്തുതിയ്ക്കുന്ന സമയത്തുള്ള ഭാവമാണ് ഇവിടെ പ്രതിഷ്ഠയ്ക്കെന്ന് പറയപ്പെടുന്നു. അങ്ങനെ വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ച് സാക്ഷാൽ ജഗദംബിക, കുമാരനല്ലൂരമ്മയായി വാഴുന്നു..

ശ്രീകോവിൽ, അതിമനോഹരമായ ചുവർച്ചിത്രങ്ങളും ദാരുശില്പങ്ങളും കൊണ്ട് അലംകൃതമാണ്. പണ്ടുകാലത്ത് പല ഫലമൂലാദികളുടെയും ചാറുകൾ കൊണ്ട് വരച്ചുചേർക്കപ്പെട്ടവയാണ് ഇവിടെയുള്ള ചുവർച്ചിത്രങ്ങൾ. അവയിൽ പലതിലും പുതിയ നിറങ്ങൾ ചേർത്തിട്ടുണ്ടെങ്കിലും പൂർണ്ണമായി അവ ഉൾക്കൊള്ളാൻ ഈ ചിത്രങ്ങൾക്കായിട്ടില്ല. കുമാരനല്ലൂരമ്മയുടെ തന്നെ ഒരു ചുവർച്ചിത്രം അവയിൽ ഏറ്റവും ശ്രദ്ധേയമാണ്. 

കൂടാതെ ഗണപതി, സരസ്വതി, ദക്ഷിണാമൂർത്തി, നടരാജൻ, ഓടക്കുഴലൂതുന്ന ശ്രീകൃഷ്ണൻ, പുലിപ്പുറത്ത് പോകുന്ന അയ്യപ്പൻ, ശ്രീരാമ പട്ടാഭിഷേകം, രാമ-രാവണ യുദ്ധം, രാവണന്റെ കൊട്ടാരത്തിലിരിയ്ക്കുന്ന ഹനുമാൻ, ഗജേന്ദ്രമോക്ഷം, സപ്തർഷികൾ, ശക്തിപഞ്ചാക്ഷരി (ശിവൻ കുടുംബസമേതനായുള്ള സങ്കല്പം), ശങ്കരനാരായണൻ, അർദ്ധനാരീശ്വരൻ തുടങ്ങിയവയും ഈ ചുവരുകളെ അലംകൃതമാക്കുന്ന ചിത്രങ്ങളിൽ പെടും. ദാരുശില്പങ്ങളിൽ വിവിധ ദേവതാരൂപങ്ങളും മഹർഷിരൂപങ്ങളും മൃഗരൂപങ്ങളും കാണാം. വടക്കുവശത്ത് അഭിഷേകജലം ഒഴുകിപ്പോകുന്ന ഓവ് വ്യാളീമുഖത്തോടെ നിർമ്മിച്ചിട്ടുണ്ട്. ഇതും ശ്രദ്ധേയമാണ്.```

*നാലമ്പലം*

```ശ്രീകോവിലിന്റെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. അതിവിശാലമാണ് ഇവിടെ നാലമ്പലം. നാലമ്പലത്തിനകത്തേയ്ക്ക് കടക്കുന്ന വഴിയുടെ ഇരുവശങ്ങളിലുമായി വാതിൽമാടങ്ങൾ പണിതിട്ടുണ്ട്. ഇവയിൽ തെക്കേ വാതിൽമാടം പൂജകൾക്കും ഹോമങ്ങൾക്കും ഉപയോഗിച്ചുവരുമ്പോൾ വടക്കേ വാതിൽമാടം നാമജപത്തിനാണ് ഉപയോഗിയ്ക്കുന്നത്. 

തെക്കുകിഴക്കേമൂലയിൽ പതിവുപോലെ തിടപ്പള്ളി പണിതിട്ടുണ്ട്; വടക്കുകിഴക്കേമൂലയിൽ കിണറും. ശ്രീകോവിലിനുമുന്നിൽ സാമാന്യത്തിലധികം വലുപ്പമുള്ള നമസ്കാരമണ്ഡപം പണിതിട്ടുണ്ട്. പതിനാറു കാലുകളുള്ള ഈ മണ്ഡപം ദീർഘചതുരാകൃതിയിലാണ് പണികഴിപ്പിച്ചിരിയ്ക്കുന്നത്. ഇവിടെ വച്ചാണ് ഉത്സവത്തിന് കലശപൂജയും മറ്റും നടത്തുന്നത്. മണ്ഡപത്തിന്റെ മച്ചിൽ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്.

 മണ്ഡപത്തിന്റെ തെക്കുപടിഞ്ഞാറേത്തൂണിൽ ശാസ്താവിന്റെ പ്രതിഷ്ഠയുണ്ട്. മണിഭൂഷണൻ എന്നാണ് ഇവിടെ ശാസ്താവ് അറിയപ്പെടുന്നത്. വലതുകൈ മലർത്തിപ്പിടിച്ച് ഇടതുകൈ തുടയോട് ചേർത്തുവച്ചിരിയ്ക്കുന്ന രൂപമാണ് ശാസ്താവിന്. നീരാജനമാണ് ശാസ്താവിന്റെ പ്രധാന വഴിപാട്. 

മണ്ഡപത്തിൽ തന്നെ അഞ്ചുതിരികളോടുകൂടിയ ഒരു വിളക്ക് കൊളുത്തിവച്ചിട്ടുണ്ട്. ഇത് ഭദ്രദീപം എന്ന് അറിയപ്പെടുന്നു. ഈ വിളക്ക് ഒരിയ്ക്കലും കെടാറില്ല. ഇതിൽ എണ്ണയൊഴിയ്ക്കുന്നത് പ്രധാന വഴിപാടാണ്.

ശ്രീകോവിലിനെ ചുറ്റിപ്പറ്റി അകത്തെ ബലിവട്ടം പണികഴിപ്പിച്ചിട്ടുണ്ട്. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിരൃതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ/സോമൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡി എന്നീ ക്രമത്തിൽ), 

വീരഭദ്രൻ (സപ്തമാതൃക്കൾക്കൊപ്പമുള്ള രണ്ട് ബലിക്കല്ലുകളിൽ കിഴക്കുഭാഗത്തേത്), ഗണപതി (സപ്തമാതൃക്കൾക്കൊപ്പമുള്ള രണ്ട് ബലിക്കല്ലുകളിൽ പടിഞ്ഞാറുഭാഗത്തേത്), ശാസ്താവ് (തെക്കുപടിഞ്ഞാറിനും പടിഞ്ഞാറിനും ഇടയിൽ), ബ്രഹ്മാവ് (വടക്കുകിഴക്കിനും കിഴക്കിനും ഇടയിൽ), അനന്തൻ (തെക്കുപടിഞ്ഞാറിനും പടിഞ്ഞാറിനും ഇടയിൽ, ശാസ്താവിന് സമീപം), സുബ്രഹ്മണ്യൻ (വടക്കുപടിഞ്ഞാറിനും വടക്കിനും ഇടയിൽ), ദുർഗ്ഗാദേവി (പടിഞ്ഞാറിനും വടക്കുപടിഞ്ഞാറിനും ഇടയിൽ), നിർമ്മാല്യധാരി (വടക്കിനും വടക്കുകിഴക്കിനും ഇടയിൽ) തുടങ്ങിയ മൂർത്തികളെ പ്രതിനിധാനം ചെയ്യുന്ന ചെറിയ ബലിക്കല്ലുകൾ ഇവിടെ കാണാം. 

ശീവേലിസമയത്ത് ഇവയിൽ ബലിതൂകുന്നു. ബലിക്കല്ലുകൾ ദേവന്റെ/ദേവിയുടെ വികാരഭേദങ്ങളാണെന്നാണ് വിശ്വാസം. തന്മൂലം, അവയിൽ ചവിട്ടുന്നതും തൊട്ട് തലയിൽ വയ്ക്കുന്നതും നിരോധിച്ചിരിയ്ക്കുന്നു. ഇപ്പോൾ ബലിക്കല്ലുകൾ പിച്ചളയിൽ പൊതിഞ്ഞ് സ്വർണ്ണം പൂശിവച്ചിട്ടുണ്ട്.```

*ക്ഷേത്രത്തിലെ ഉത്സവങ്ങൾ*

*കൊടിയേറ്റുത്സവം, തൃക്കാർത്തിക*

```കുമാരനല്ലൂർ ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷമാണ് വൃശ്ചികമാസത്തിൽ രോഹിണി നാളിൽ ആറാട്ട് വരത്തക്ക രീതിയിൽ നടത്തപ്പെടുന്ന കൊടിയേറ്റുത്സവവും, അതിനിടയിൽ വരുന്ന തൃക്കാർത്തികയും. ആറാട്ടിനെക്കാൾ ഇവിടെ വിശേഷം തൃക്കാർത്തികയാണ്.```

കടപ്പാട് : ഓൺലെെൻ (Travelguide)
🛕🪷🛕🪷🛕🪷🛕🪷
➿➿➿➿➿➿➿
*🦋🙏🙏🙏🦋*
➿➿➿➿➿➿➿
Continue Reading…

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates