Friday, February 2, 2024

ദശാവതാര കഥകൾ. 1️⃣

🌹🌹🌹🌹🌹🌹 ദശാവതാര കഥകൾ.  1️⃣

🌹🌹🌹🌹🌹🌹
പ്രപഞ്ചത്തിന് ആധാര ഭൂതമായ മൂന്ന് ഗുണങ്ങളാണ് സാത്വികം,രാജസം, താമസം. ഇവകാണാവുന്നതും നശ്വരവു
മാണ് എന്നാൽ ഈശ്വരന് ആകൃതിയോ രൂപമോ ഇല്ലാത്തതിനാൽ അദ്ദേഹം നിർഗുണൻ ആണെന്ന് തന്നെ പറയാം. മാംസ ചക്ഷുസുകൾ കൊണ്ട് അദ്ദേഹത്തെ കാണാൻ സാധിക്കുകയില്ല.മറിച്ച്ജ്ഞാനം കൊണ്ട് അറിയാം. പഞ്ചഭൂത നിർമ്മിതമായ പ്രപഞ്ചത്തിൽ ആദ്യം ഉണ്ടായത് ആദി നാരായണനാണ് .ബാല രൂപിയായ വിഷ്ണു വിശാലമായ ജല പരപ്പിൽ ആലിലയിൽ പള്ളി കൊണ്ട് കിടക്കുമ്പോൾ തന്റെസത്വത്തെക്കുറിച്ചും സൃഷ്ടിയെക്കുറിച്ചും എല്ലാം സന്ദേശിച്ച് വ്യാ കുലപ്പെടുവാൻ തുടങ്ങി. അപ്പോൾ മഹാദേവിയായ പരാശക്തി അദ്ദേഹത്തിന് ആദ്യംഅശരീരി
വാക്യങ്ങളാലും പിന്നെസ്വരൂപിയായുംസ്വാന്തനം അരുളി. അല്ലയോ വിഷ്ണു ലോകത്തിന് സൃഷ്ടി സ്ഥിതി ലയങ്ങൾ ഉണ്ടാകുന്ന കാലങ്ങളിൽ എല്ലാം പരാശക്തിയുടെ പ്രഭാവം നിമിത്തംഅങ്ങയുംഉണ്ടായിട്ടുണ്ടല്ലോ .ഇനി സത്വഗുണ പ്രധാനനായ അങ്ങയുടെ നാഭിയിൽ നിന്നും രജോ ഗുണപ്രധാനനായ ബ്രഹ്മാവ് ഉണ്ടാവും ആ ബ്രഹ്മാവിൻറെ ഭ്രൂമധ്യത്തിൽ നിന്ന്  താമസ ശക്തിപ്രധാനമായ ശിവനും ജനിക്കും ബ്രഹ്മാവ് തൻറെ രജോ ഗുണം കൊണ്ട് രക്തവർണ്ണമായ ലോകത്തെ സൃഷ്ടിക്കും. ആ ജഗത്തിന് അങ്ങ്രക്ഷിതാവായി തീരും. ശിവമൂർത്തി ആകട്ടെ കൽപ്പാന്തത്തിൽ അതിന്റെ അന്തകനുവുമായി തീരും ഈ കർമ്മങ്ങൾക്കെല്ലാം സാക്ഷിയും സഹായമായി നിൽക്കുന്നത് സാത്വിക ശക്തിയായ ഞാൻ തന്നെയാണെന്ന് അറിഞ്ഞു കൊള്ളുക - ദുഷ്ടനിഗ്രഹത്തിനും ശിഷ്ടസംരക്ഷണത്തിനുമായി മഹാവിഷ്ണു പലഅവതാരങ്ങളും എടുത്തിട്ടുണ്ട്. ലോകത്തിൽ ദുഷ്ടന്മാർ വർദ്ധിക്കുമ്പോൾ അവരെ അമർച്ച ചെയ്ത് ധർമ്മം നിലനിർത്തുക ദേവന്മാരുടെ കർത്തവ്യമാണ്. അതിനായി വിഷ്ണു ഭഗവാൻ പത്തു പൂർണാവതാരങ്ങളുംഅസംഖ്യ അംശാഅവതാരങ്ങളും എടുത്തിട്ടുണ്ട്. ഭൃഗു മഹർഷിയുടെ ശാപം കൊണ്ടാണ് മഹാവിഷ്ണുവിന് അനേകം അവതാരങ്ങൾ എടുക്കേണ്ടി വന്നിട്ടുള്ളത് എന്ന് ദേവി ഭാഗവതത്തിൽ പറയുന്നു. ആ കഥ ഇങ്ങനെ
യാണ് അതി പ്രതാപശാലിയായിരുന്ന കശ്യപമഹർഷിക്ക് കശിപു എന്ന് പേരായ മഹാപരാക്രമിയായഒരുപുത്രൻഉണ്ടായിരുന്നു. ദേവലോകവും പാതാളവും അയാളുടെ നിയന്ത്രണത്തിൽആയിരുന്നതിനാൽ ദേവന്മാർ ദുഃഖിതരായിരുന്നു അവർ ദേവലോകത്തെ കശി പൂവിൻറെ അധീനതയിൽ നിന്നും മോചിപ്പിക്കുന്നതിന് ഘോര യുദ്ധങ്ങളിൽ ഏർപ്പെട്ടു. ഒടുവിൽ ഒരു യുദ്ധത്തിൽ കശിപു വധിക്കപ്പെട്ടു.
പിന്നീട് കശി പുവിൻറെ പുത്രനായ പ്രഹ്ളാദൻ ഭരണംഏറ്റെടുത്തു .പ്രഹ്ലാദനും ദേവേന്ദ്രനും തമ്മിലായി തുടർന്നുള്ള പോരാട്ടം. നൂറു വർഷക്കാലം നീണ്ടു നിന്ന യുദ്ധത്തിൽ പ്രഹ്ളാദൻ പരാജിതനായി. അതിൽ മനം രാജാവ് പൗത്രനായ മഹാബലിയെ രാജാധികാരം ഏൽപ്പിച്ച് വാനപ്രസ്ഥം സ്വീകരിച്ചു. ബലിയും ദേവന്മാരും തമ്മിലുള്ള യുദ്ധം സന്ധിയില്ലാതെ തുടർന്നു ശക്തനും തന്ത്രജ്ഞനുമായ ബലിയെ തോൽപ്പിക്കാൻ കഴിയാതെ ദേവന്മാർ പരാജയത്തിന്റെവക്കിലെത്തി. അവർ മഹാവിഷ്ണുവിനെ വിളിച്ചു പരാതിപറഞ്ഞു. അദ്ദേഹം ദേവകുലത്തിന്റെ അപേക്ഷ കൈക്കൊണ്ടതോടെ വിജയം മുന്നിൽ കണ്ടിരുന്ന അസുരപ്പട ഒരിക്കൽ കൂടി പരാജയത്തിന്റെ രുചി അറിഞ്ഞു. ദേവന്മാരെ തോൽപ്പിക്കാൻ കഴിയില്ല എന്നറിഞ്ഞതോടെഅസുരപ്പടയുടെ വീര്യം കെട്ടടങ്ങി ദേവന്മാരെ പരാജയപ്പെടുത്താൻഎന്താണ് ഒരുപോംവഴി 
എന്നു അസുരന്മാരാ ആലോചിച്ചു ഒടുവിൽ അസുരഗുരുവായശുക്രാചാര്യരെ തന്നെശരണം പ്രാപിക്കാൻ അവർ തീരുമാനിച്ചു. ശുക്രാചാര്യരെ കണ്ട്കാര്യങ്ങൾ ധരിപ്പിച്ചു. അദ്ദേഹം വാത്സല്യപൂർവ്വം അവരുടെ ആവലാതികൾ കേട്ടിരുന്നു. ഒടുവിൽ തൻറെ യോഗ സിദ്ധിയായി കരുത്ത് പകരാമെന്നും അവരെ ശ്രേഷ്ഠമായ മന്ത്രഔഷധങ്ങളാൽപരാജിതരാക്കാം എന്ന് അദ്ദേഹം ഉറപ്പ് നൽകി. ശുക്രാചാര്യർ കൂടുതൽ കരുത്ത് ആർജിക്കുന്നതിന് വേണ്ടി ശിവസന്നിധിയിലേക്ക്യാത്രതിരിച്ചു. ഈ വിവരം ദേവന്മാരെ പരിഭ്രാന്തരാക്കി.ഇതേസമയംഅസുരന്മാർ യുദ്ധം ഒഴിവാക്കുന്നതിനുള്ളതന്ത്രങ്ങൾമെനയുകയായിരുന്നു. അവർ ലൗകീകത വെടിഞ്ഞു വനത്തിൽ കഴിഞ്ഞിരുന്ന പ്രഹ്ലാദനെ കൂട്ടിക്കൊണ്ടുവന്ന്സന്ധിസംഭാഷണത്തിനായിദേവസഭയിലേക്ക് അയച്ചു അവിടെയെത്തി പ്രഹ്ലാദൻ സവിനയം ഇപ്രകാരം ഉണർത്തിച്ചു അല്ലയോ ദേവന്മാരെ എത്രകാലമായി ദേവാസുരയുദ്ധം തുടരുന്നു. ഞങ്ങൾക്കും മതിയായി. ഇനി ശേഷിക്കുന്ന കാലംസമാധാനത്തോടെ തപസ്സ് ചെയ്ത കഴിയാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് അതിനാൽ നിങ്ങൾഞങ്ങളെ വെറുതെ വിടുക. ഈ വാക്കുകൾ ദേവന്മാർ വിശ്വസിച്ചു. എന്നാൽ അസുരന്മാരാകട്ടെ കപട സന്യാസ ധാരികളായി ആശ്രമത്തിൽ ശുക്രാചാര്യരുടെ വരവും കാത്തിരിക്കുകയായിരുന്നു ഈ സമയത്ത് ശുക്രാചാര്യർ കൈലാസത്തിൽ എത്തി. പരമശിവനെ കണ്ട് കുശല പ്രശ്നങ്ങൾക്ക് ശേഷം തന്റെ ആഗമനോദ്ദേശം അറിയിച്ചു ദേവന്മാരെ തോൽപ്പിക്കുന്നതിന് ദേവ ഗുരുവായ ബൃഹസ്പതിക്ക് അറിയാൻ പാടില്ലാത്ത ഒരു വിദ്യ ഉദ്ദേശിച്ചു തരണമെന്ന് ആവശ്യപ്പെട്ടു. ഭഗവാൻ ആകെ കുഴങ്ങി ദേവന്മാരെ  പരാജയപ്പെടുത്തുന്നതിന് കൂട്ടുനിൽക്കാനുംവയ്യ ,ശുക്രാചാര്യരെ പിണക്കാനും വയ്യ. ഒടുവിൽ പരമശിവൻ ഒരുതാൽക്കാലിക പ്രതിവിധി കണ്ടെത്തി അദ്ദേഹം ശുക്രാചാര്യരെ ഒരുകഠിനവൃതാനുഷ്ഠാനത്തിനു പ്രേരിപ്പിച്ചു. ആയിരം സംവത്സരം തല കീഴായി നിന്നുതപസ്സനുഷ്ഠിക്കുക അങ്ങനെയെങ്കിൽ മന്ത്രം ഉള്ളിൽ തെളിഞ്ഞുവരുംഎന്നിങ്ങനെ ഭഗവാൻ അരുളിചെയ്തു അസുരകുല -ത്തിന്റെ വിജയത്തിന് വേണ്ടി ഏത് ത്യാഗത്തിന് ഒരുക്കമായിരുന്നു ;ശുക്രാചാര്യർതലകീഴായിൽ നിന്ന് തപസ്സ് തുടങ്ങി. വിവരങ്ങൾ അപ്പോൾതന്നെ ദേവലോകത്തെത്തി പരിഭ്രാന്തരായ ദേവലോകവാസികൾ തമ്മിൽ കൂടിയാലോചിച്ചു.ശുക്രാചാര്യർക്ക് വരസിദ്ധി ലഭിക്കുന്നതിന് മുമ്പ് തന്നെ യുദ്ധം ചെയ്തു അസുരപ്പട ഉന്മൂലനം ചെയ്യണമെന്ന് അഭിപ്രായം ഉയർന്നുവന്നു.അത് പ്രകാരം അവർ അസുരന്മാർക്കെതിരെ യുദ്ധം അഴിച്ചു വിട്ടു ആകെ വിഷമത്തിലായ അസുരന്മാർ തങ്ങളുടെ ഗുരുവിൻറെ അമ്മയായ കാവ്യമാതാവിനെ അഭയം പ്രാപിച്ചു. തപോബലവും സിദ്ധിയും ഉ ണ്ടായിരുന്ന കാവ്യമാതാവ് യോഗശക്തികൊണ്ട് മഹാവിഷ്ണുവിനെയും ദേവേന്ദ്രനെയും സ്തംഭിപ്പിച്ചു യുദ്ധത്തിൽ വിജയാപചയങ്ങൾ മാറിവന്നു മഹാവിഷ്ണു തന്റെ സുദർശ
നചക്രം കൊണ്ട് കാവ്യമാതാവിൻറെകണ്ഠംമുറിച്ചു.ലോകരക്ഷകനായ വിഷ്ണു ഭഗവാൻ സ്ത്രീ വധം ചെയ്തു' പിതാവായ ഭൃഗു മഹർഷിക്കു അത് സഹിക്കാനായില്ല 'അദ്ദേഹം മഹാവിഷ്ണുവിനെഇപ്രകാരം ശപിച്ചു നീ ദുഷ്ടനും ചതിയനും ആണ്. നിന്നെ സ്വാത്വികനെന്നു കരുതി പൂജ ചെയ്യുന്നവർ മൂഢരാണ്. നീ ഭൂമിയിൽ പലപലജന്മങ്ങൾ എടുക്കണം എന്നാലേ ഈ കൊടിയ പാപത്തിന് പരിഹാരമാവുകയുള്ളൂ മഹാവിഷ്ണുവിനെ ഇങ്ങനെ ശപിച്ചശേഷം മഹർഷി തന്റെ യോഗശക്തികൊണ്ട് കാവ്യ മാതാവിനു ജീവൻ നൽകി. മഹാവിഷ്ണു ആകട്ടെ എല്ലാം പൂർവ്വകൽപ്പിതമായ നിയോഗം എന്ന് കരുതി ഭൂമിയിൽ പല രുപങ്ങളിൽ അവതരിക്കാൻ ഉറച്ചു

   💝 തുടരും💝

  🌹

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates