Friday, February 23, 2024

എല്ലാ മതസ്ഥരും വിഗ്രഹാരാധകരാണ്


വിഗ്രഹം എന്ന വാക്കിന്റെ അർത്ഥമോ അതിന്റെ താത്പര്യമോ അറിയാത്ത യുക്തിവാദികളാണ് സിംഹത്തിന്റെ പ്രതിമ ചിരിക്കുമോ ഉപദ്രവിക്കുമോ തുടങ്ങിയ അബദ്ധ ജടിലവും, യുക്തിരഹിതവും, സാധാരണക്കാരിൽ ബുദ്ധിഭ്രമം ഉണ്ടാക്കുന്നതുമായ ചോദ്യങ്ങൾ ഉന്നയിക്കുന്നത്. 

 

'വിഗ്രഹം' എന്നാൽ 'വിശേഷേണ തത്വത്തെ ഗ്രഹിക്കാൻ സഹായിക്കുന്നതേതോ അത് വിഗ്രഹം' എന്നാണ്. ഒരു തത്വത്തെ മനസ്സിലാക്കാനും, അനുഭവിക്കാനും സഹായിക്കുന്നതാണ് 

 വിഗ്രഹം എന്നർത്ഥം.  ജഗത് മുഴുവൻ വ്യാപിച്ചു നിൽക്കുന്ന ഈശ്വര തത്വത്തെ മനസ്സിലാക്കാനും അനുഭവിക്കാനുമുള്ള പ്രതീകമാണ് ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ. അതിലൊരു symbolism ഉണ്ടെന്നു ചിന്തിക്കുന്ന എല്ലാവർക്കും അറിയുന്ന കാര്യമാണ്. 


    നമ്മുടെ ദേശീയ പതാക കാണുന്ന സമയത്തു നമുക്ക് ഓർമ്മ വരുന്നത് മുഴുവൻ ഭാരതത്തെയുമാണ്, അല്ലാതെ അത് cotton തുണിയാണോ, polyster തുണിയാണോ എന്നോ, അത് തയ്പ്പിച്ച ആളിനെയോ അല്ല ഓർമ്മ വരുന്നത്. അതൊരു തുണിയാണെങ്കിലും  ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയുമാണ് അതിൽ  കാണുന്നത്. അതൊരു വിഗ്രഹമാണ്. എല്ലാ മതസ്ഥരും വിഗ്രഹാരാധന ചെയ്യുന്നുണ്ട്.


 കുരിശ് വിഗ്രഹമാണ്, ദിക്ക് വിഗ്രഹമാണ്, ഈശ്വരനാമം എഴുതിയ കടലാസും തുണിയുമൊക്കെ നമ്മൾ അതിനെ ആദരിക്കുമ്പോൾ, വണങ്ങുമ്പോൾ, വിഗ്രഹങ്ങളാണ്.  

ഈ യുക്തി അനുസരിച്ചു ഈശ്വര വിഗ്രഹം കാണുന്ന സമയത്തു അത് നിർമിച്ച ശില്പിയെയോ, അത് ഏത് തരം ശിലയാണെന്നോ, പ്രതിഷ്ഠിച്ച ആളിനെയോ അല്ല ഓർമ്മ വരുന്നത്, പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഈശ്വര ചൈതന്യത്തെയാണ്  താന്ത്രിക വിധി പ്രകാരം പ്രതിഷ്ഠിച്ച വിഗ്രഹം കാണുമ്പോൾ ഉണ്ടാകുന്ന ഭാവം.


     ഒരിക്കൽ തന്റെ കൊട്ടാരം സന്ദർശിച്ച വിവേകാനന്ദ സ്വാമികളോട് രാജാവ്  വിഗ്രഹാരാധന തെറ്റല്ലേ എന്നും അത് വെറും കല്ലും, ചിത്രങ്ങളും അല്ലെ എന്നും ചോദിച്ചു. സ്വാമിജി ഉടനെ  അടുത്ത് ചുവരിൽ തൂക്കിയിരുന്ന ഒരു photo കയ്യിലെടുത്തു ഇതാരാണെന്നു അന്വേഷിച്ചു. അപ്പോൾ  രാജാവ് അത് തന്റെ അച്ഛന്റെ ഫോട്ടോയാണെന്ന് പറഞ്ഞു.  സ്വാമിജി ആ ഫോട്ടോയിലെക്കു തുപ്പാൻ രാജാവിനോട് നിർദ്ദേശിച്ചു. രാജാവ് അത് തന്റെ അച്ഛന്റെ ഫോട്ടോയാണെന്നും അതിനാൽ സാധിക്കില്ലെന്നും അറിയിച്ചു. സ്വാമിജി തിരിച്ചു ചോദിച്ചു "അത് അച്ഛന്റെ വെറും ഫോട്ടോയല്ലേ അച്ഛനല്ലല്ലോ"? രാജാവ് പറഞ്ഞു ഫോട്ടോയാണെങ്കിലും അത് കാണുമ്പോൾ തന്റെ അച്ഛനെയാണ് ഓർമ്മ വരുന്നത് എന്ന് രാജാവ് പറഞ്ഞു.


 ഇതുപോലെ ഒരു ഈശ്വര വിഗ്രഹം കാണുമ്പോൾ,  അത് വെറും  കല്ലാണ്‌ അല്ലെങ്കിൽ ഫോട്ടോയാണ് എന്നല്ല മറിച്ച്‌ ഈശ്വര ചൈതന്യത്തെയാണ് ഭക്തർക്ക്  ഓർമ്മ വരുന്നത് എന്ന് സ്വാമിജി മറുപടി നൽകി.  ക്ഷേത്രത്തിനു പുറത്തിരിക്കുന്ന പ്രതിമകളെയും (സിംഹത്തിന്റേതായാലും, ആനയുടേതായാലും) നമുക്ക് പൂജിക്കാം അത്  ഈശ്വര ചൈതന്യമാണ് എന്ന ഭാവത്തോടെയാണെങ്കിൽ മാത്രം അല്ലെങ്കിൽ അത് പ്രയോജനപ്പെടില്ല , മാത്രമല്ല  തെറ്റായ പാതയിലേക്ക് അത്തരം വീക്ഷണങ്ങൾ  നയിക്കുകയും ചെയ്യും. അതുകൊണ്ടു ക്ഷേത്രാരാധനയെ കുറിച്ച് പഠിക്കുകയും, കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും വേണം.


വിവേകാനന്ദ സ്വാമികൾ പറഞ്ഞ ഗംഭീരമായ ഒരു  വാചകം ഇവിടെ ആലോചനാമൃതമാണ്. സ്വാമിജി പറഞ്ഞു "കല്ല് ഈശ്വരനാണ് പക്ഷെ ഈശ്വരൻ കല്ലല്ല".  ഒരു കുട്ടി ചോദിച്ചാൽ അച്ഛനായാലും, അമ്മയായാലും, അധ്യാപകരായാലും ഇതാണ്‌  പറഞ്ഞു കൊടുക്കേണ്ടത്‌

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates