Sunday, May 31, 2015

കൊടിമരം


ഒരു ക്ഷേത്രത്തിൽ എത്തിയാൽ ആദ്യം ഭക്തനെ സ്വാഗതം ചെയ്യുന്നത് മുന്നിലെ ധ്വജമായിരിക്കും. ശാസ്ത്രീയമായി പറഞ്ഞാൽ ഗ്രാമത്തിലെ മിന്നൽരക്ഷാചാലകത്തിൻറെ ഗുണമാണ് കൊടിമരം നിർവ്വഹിക്കുന്നത്. അതുകൊണ്ടാണ് ക്ഷേത്ര കൊടിമരത്തേക്കാൾ ഉയർന്ന കെട്ടിടങ്ങൾ നിർമ്മിച്ചാൽ തീപിടിക്കുമെന്ന് പറയുന്നത്. ഇത്തരത്തിലുളള കൊടിമരത്തെ ക്ഷേത്രമാകുന്ന ശരീരത്തിൻറെ നട്ടെല്ലായാണ് കരുതിപ്പോരുന്നത്. കൊടിമരത്തിൻറെ ചുവട് ഉറപ്പിച്ചിരിക്കുന്നത് ക്ഷേത്രശരീരത്തിൻറെ അരക്കെട്ടിലാണ്. അവിടെ നിന്നും അമ്പലത്തിൻറെ അടിയിലൂടെ ശ്രീകോവിലിൻറെ മധ്യത്തിൽ ദേവബിംബം വരെ പോകേണ്ടതാണിത്. എന്നാൽ ഭക്തർക്കു കാണത്തക്കവിധം ഗണിത ശാസ്ത്രത്തിൻറെ പിൻബലത്തോടെ ഇത് നിവർത്തിയിരിക്കുന്നുവെന്നുമാത്രം. ഇത്തരത്തിലുളള കൊടിമരത്തിന് മുകളിലായി അതാത് ക്ഷേത്രങ്ങളിലെ ദേവൻറെ വാഹനം ഉറപ്പിച്ചിരിക്കും. കുണ്ഡലിനീശക്തീയുടെ പ്രതീകമായി മുകളിൽ കൊടിക്കൂറയും കാണാം. ക്ഷേത്രത്തിലെ കൊടിയേറ്റിന് പിന്നിലും ഒരു രഹസ്യമുണ്ട്. കുണ്ഡലിനീ ശക്തിയാകുന്ന കൊടിക്കൂറയെ പ്രാണായാമത്തിലൂടെ ചൈതന്യശൃംഗത്തിലേക്ക് ഉയർത്തുന്നതിൻറെ പ്രതീകമാണ് കൊടിയേറ്റ്...............

Continue Reading…

അശ്വമേധയാഗം


യജുർ‌വേദത്തിന്റെ അനുബന്ധമായ ശതപഥ ബ്രാഹ്മണത്തിലാണു് അശ്വമേധയാഗത്തെ പറ്റി പരാമർശിച്ചിരിക്കുന്നത്. യജുർ‌വേദത്തിന്റെ കർമ്മകാണ്ഡമായ ശതപഥബ്രാഹ്മണത്തിൽ അശ്വമേധം എങ്ങനെ നടത്താം എന്ന് വിധിച്ചിരിക്കുന്നു. വമ്പിച്ച പണച്ചെലവും വിപുലമായ ചടങ്ങുകളും ഉള്ള അശ്വമേധം വളരെ സാമ്പത്തികശേഷിയുള്ള രാജാക്കന്മാരേ നടത്തിയിരുന്നുള്ളൂ. രാജ്യാഭിവൃദ്ധിക്കുവേണ്ടിയും യുദ്ധങ്ങളിൽ ബ്രഹ്മഹത്യാപാപങ്ങൾ കഴുകിക്കളയുന്നതിനും മറ്റുമാണ്‌ ഇത് ചെയ്തിരുന്നത്.

അശ്വം എന്നാൽ കുതിര എന്നും മേധസ്സ് എന്നത് ശരീരഭാഗങ്ങൾ എന്നുമാണ്‌. ഏതൊരു യാഗത്തിലാണോ കുതിരയുടെ ശരീരാവയവങ്ങൾ ഹോമിക്കപ്പെടുന്നത് അതാണ്‌ അശ്വമേധയാഗം.

ഇതിഹാസങ്ങളിലും പുരാണങ്ങളിലും മറ്റും അശ്വമേധയാഗം നടത്തിയതിനെ പറ്റി നിരവധി പരാമർശങ്ങൾ ഉണ്ടെങ്കിലും ചരിത്രത്തിൽ ആദ്യമായി അശ്വമേധം നടത്തി എന്ന് കരുതപ്പെടുന്നത് പുഷ്യാമിത്ര ശുംഗൻ ആണ്‌. അദ്ദേഹം മൗര്യവംശത്തിന്റെ ഭരണം പിടിച്ചെടുത്ത ശേഷം ചക്രവർത്തി പദം സ്വീകരിക്കാനായാണ്‌ ഇത് ചെയ്തത് എന്ന് പറയപ്പെടുന്നു. എന്നാൽ വ്യക്തമായ തെളിവുകൾ ഉള്ള ആദ്യത്തെ അശ്വമേധയാഗം നടത്തിയത് സമുദ്ര ഗുപ്തൻ ഒന്നാമൻ ആണ്‌. (ക്രി.വ. 380) ഇതിന്റെ സ്മാരകമായി നാണയങ്ങൾ പുറത്തിറക്കിയത് ഇന്ന് ലഭ്യമായിട്ടുണ്ട്. അതിനു ശേഷം സമുദ്രഗുപ്തൻ രാജാധിരാജ എന്ന സ്ഥാനപ്പേര്‌ സ്വീകരിക്കുകയുണ്ടായി. പിന്നീടുണ്ടായ ഒരു യാഗം കാനൗജിലെ രാജാവാണ്‌ നടത്തിയത്. എന്നാൽ പൃഥ്വീരാജ് ചൗഹാൻ യാഗാശ്വത്തെ കൊല്ലുകയും തുടർന്നുണ്ടായ യുദ്ധത്തിൽ കനൗജിലെ രാജാവിനെ തോല്പിച്ച് അദ്ദേഹത്തിന്റെ മകളെ വിവാഹം കഴിക്കുകയും ചെയ്തു. അവസാനത്തെ യാഗം നടത്തിയത് 1716 ലാണ്‌. ജയ്‌പൂർ രാജകുമാരനായ രാജ ജയ‌സിങ് രണ്ടാമനാണ്‌ അവസാനത്തെ അശ്വമേധ യജമാനൻ

Continue Reading…

Saturday, May 30, 2015

ശ്രീചക്രം

നവചക്രം എന്നപേരിലും അറിയപ്പെടുന്നു .നവ എന്ന സംസ്കൃത പദത്തിനർത്ഥം ഒൻപതു എന്നാകുന്നു.അതുകൊണ്ടുത്തന്നെ ശ്രീചക്രം ഒൻപതു സ്ഥിതികളെ സൂചിപ്പിക്കുന്നു[6].ശ്രീചക്രത്തിന്റെ ഒൻപതു സ്ഥിതികൾ ഇവയാണ്.

ത്രിലോകമോഹനം
ശ്രീചക്രത്തിന്റെ ഏറ്റവും പുറത്തായി കാണുന്ന മൂന്നുവരകൾ.

സർവ്വാശപരിപൂരക
ശ്രീചക്രത്തിൽ കാണുന്ന 16 താമരയിതളുകൾ.

സർവസന്ക്ഷോഭഹന
ശ്രീചക്രത്തിൽ കാണുന്ന 8 താമരയിതളുകൾ.

സർവസൗഭാഗ്യദായക
ശ്രീചക്രത്തിൽ കാണുന്ന 14 ചെറിയ ത്രികോണങ്ങൾ.

സർവഅർത്ഥ സാധക
ശ്രീചക്രത്തിൽ കാണുന്ന 10 ചെറിയ ത്രികോണങ്ങൾ.

സർവരക്ഷാകര
ശ്രീചക്രത്തിൽ കാണുന്ന 10 ചെറിയ ത്രികോണങ്ങൾ.

സർവരോഗഹാര
ശ്രീചക്രത്തിൽ കാണുന്ന 8 ചെറിയ ത്രികോണങ്ങൾ.

സർവസിദ്ധിപ്രധ
ശ്രീചക്രത്തിൽ കാണുന്ന 1 ചെറിയ ത്രികോണങ്ങൾ.

സർവഅനന്തമയ
ശ്രീചക്രത്തിൽ കാണുന്ന വൃത്തബിന്ദു.
Continue Reading…

പിറന്നാൾ ദിനം

ഒരു വ്യക്തി ജനിച്ച ദിവസത്തിന്റെ വാർഷികം ആഘോഷിക്കുന്ന ദിവസമാണ് പിറന്നാൾ. പിറന്നാൾ പല രീതിയിൽ ആഘോഷിക്കുന്നു. സമ്മാനം നൽകുന്നതും ആളുകൾ ഒത്തുകൂടുന്നതുമെല്ലാം പിറന്നാളാഘോഷത്തിലെ പരമ്പരാഗത രീതികളാണ്. ഒരു വ്യക്തിക്ക് എത്ര പ്രായമായെന്ന് അറിയിക്കുന്നതിനായാണ് പിറന്നാൾ ആഘോഷിക്കുന്നത്
ആട്ടപ്പിറന്നാളിന്‌ സവിശേഷമായ പ്രധാന്യവും കല്‍പ്പിക്കേണ്ടതുണ്ട്‌. പതിവായി ജന്മനക്ഷത്രം തോറും വിധിപ്രകാരമുള്ള അനുഷ്ഠനങ്ങള്‍ നടത്തികൊണ്ടുപോയാല്‍ അത്‌ ഗ്രഹപ്പിഴകള്‍ ബാധിക്കാതിരിക്കാനുള്ള ഏറ്റവും നല്ല കര്‍മ്മം തന്നെയാണ്‌. സാമാന്യമായി ഗണപതിഹോമം, ഭവഗതിസേവ എന്നിവ ജന്മനാള്‍തോറും നടത്തുന്നതുകൊണ്ടുതന്നെ പൊതുവായ ദോഷങ്ങള്‍ പരിഹരിക്കപ്പെടുന്നതായാണ്‌ അനുഭവം. പ്രത്യേകവും കഠിനവുമായ ഏതെങ്കിലും ദശകാലദോഷങ്ങളോ മറ്റോ ഉണ്ടെങ്കില്‍ അതിനു പരിഹാരമായ കര്‍മ്മങ്ങളും ഗണപതിഹോമം, ഭഗവതിസേവ എന്നിവയോടൊപ്പം നടത്താം. ദശാനാഥനായ ഗ്രഹത്തിനുള്ള പൂജകൂടി ജന്മനാള്‍തോറും നടത്തുന്നതും ഉത്തമം തന്നെ. ജന്മനക്ഷത്രദിവസം അതികാലത്തുണരുക, പ്രഭാതസ്നാനം സ്വാത്ത്വിക ജീവിതരീതി, അംഹിസ, വ്രതശുദ്ധി തുങ്ങിയവ ശീലിക്കേണ്ടതാണ്‌. എണ്ണതേച്ചുകുളി, ക്ഷൗരം, മൈഥുനം, ശ്രാദ്ധം, ചികില്‍സ, യാത്രാരംഭം, വിവാഹം, ശസ്ത്രക്രിയ, ഉപനയനം, സീമന്തം, വാഹനാരോഹണം, പ്രേതക്രിയകള്‍, സാഹസകര്‍മ്മങ്ങള്‍, യുദ്ധം, മാംസ മദ്യാദിസേവ, ഔഷധസേവ തുടങ്ങിയവയൊന്നും ജന്മനക്ഷത്രദിവസം പാടില്ല എന്നാണ്‌ വിധി. ക്ഷേത്രദര്‍ശനം, പുണ്യകര്‍മ്മങ്ങള്‍, പൂജാദികാര്യങ്ങള്‍, പുതുവസ്ത്രാഭരണാദി ധാരണം, പുത്തരിയൂണ്‌, തുടങ്ങിയവ ജന്മനക്ഷത്രത്തില അനുവദിക്കപ്പെട്ടിട്ടുണ്ട്‌. എന്തായാലും ഗ്രഹപ്പിഴാകാലങ്ങളില്‍ ജന്മനക്ഷത്രദിവസം തോറും വ്രതശുദ്ധിയോടെയും സ്വാത്ത്വിക ജീവിതരീതിയോടെയും കഴിയുന്നതാണ്‌ ഉത്തമം. ആണ്ടുപിറന്നാളിന്‌ സവിശേഷപ്രധാന്യത്തോടെ ഗണതിഹോമം, ഭവഗതിസേവ, പിറന്നാള്‍ ഹോമം, വിഷ്ണുപൂജ തുടങ്ങിയവ നടത്തുന്നത്‌ ദോഷശാന്തിക്കും ആയുരാരോഗ്യസൗഖ്യത്തിനും ഉത്തമമാണ്‌. വ്യക്തിയുടെ ദശാകാലം മറ്റുഘടകങ്ങള്‍ എന്നിവയനുസരിച്ച്‌ യുക്തിപൂര്‍വ്വം കര്‍മ്മങ്ങള്‍ തിരഞ്ഞെടുത്ത്‌ ചെയ്യാവുന്നതാണ്‌. ഉദാഹരണമായി ജാതകന്‍ വിദ്യാര്‍ത്ഥിയാണെങ്കില്‍ ആണ്ടുപിറന്നാളിന്‌ സരസ്വതീപൂജയോ, വിദ്യാഗോപാലമന്ത്രാര്‍ച്ചനയോ നടത്താം. ജാതകത്തില്‍ ആയുര്‍ദോഷമുള്ളവരും മറ്റു ഗ്രഹപ്പിഴകളുള്ളവരും ആണ്ടുപിറന്നാള്‍തോറും മൃത്യൂഞ്ജയഹോമം നടത്തുന്നത്‌ അതീവ ഫലപ്രദമാണ്‌. അനിഷ്ടസ്ഥാനത്ത്‌ നില്‍ക്കുന്നതോ മാരകത്വമുള്ളതോ ആയ ഗ്രഹങ്ങളുടെ ദശാകാലമാണെങ്കില്‍ ആണ്ടുപിറന്നാളിനെങ്കിലും മൃത്യൂഞ്ജയഹോമം പതിവായി ചെയ്യേണ്ടതാണ്‌. മൃത്യൂഞ്ജയഹോമം വിധിപ്രകാരം കര്‍മ്മപുഷ്ടിയുള്ള കര്‍മ്മിചെയ്താല്‍ അത്ഭുതകരമായ ഫലം ലഭിക്കുന്നതാണ്‌. ആണ്ടുപിറന്നാളിന്‌ ദാനം ഒരു പ്രധാനകര്‍മ്മമാണ്‌. അതില്‍ അന്നദാനം തന്നെ ഏറ്റവും വിശിഷ്ടം. അര്‍ഹതയുള്ളവര്‍ക്കേ ദാനം കൊടുക്കാവൂ എന്നുണ്ട്‌. എന്നാല്‍ അന്നദാനമാകട്ടെ സകല മനുഷ്യര്‍ക്കും, പക്ഷിമൃഗാദികള്‍ക്കും നല്‍കാം. ദശാനാഥന്‌ വിധിച്ചിട്ടുള്ള വസ്തുക്കള്‍, വസ്ത്രം തുടങ്ങിയവയും ഈ ദിവസം വിധിപ്രകാരം ദാനം ചെയ്യുന്നത്‌ ഉത്തമമാണ്‌. ഏതു വ്യക്തിയുടേയും ദശാസന്ധികാലത്ത്‌ അപകടങ്ങളോ അശുഭഫലങ്ങളോ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. ഒരുദശാകാലം തുടങ്ങുന്നതിന്‌ 6മാസം മുന്‍പുമുതല്‍ തുടങ്ങി 6 മാസക്കാലം വരെയുള്ള ഒരുവര്‍ഷം ശ്രദ്ധാപൂര്‍വ്വമുള്ള ജീവിതം, ഈശ്വരഭജനം എന്നിവ ആവശ്യമാണ്‌. ഇക്കാലത്ത്‌ വരുന്ന ജന്മനക്ഷത്രങ്ങളില്‍ അതാത്‌ ദശാനാഥന്മാരെ പൂജിക്കുന്നത്‌ നന്നായിരിക്കും. ഈ ഒരു വര്‍ഷക്കാലത്തുതന്നെ ആട്ടപ്പിറനാളുകളിലും ഗണപതിഹോമം, ഭഗവതിസേവ, ദശാനാഥന്‌ പൂജ തുടങ്ങിയവ സവിശേഷപ്രാധാന്യത്തോടെ നടത്തേണ്ടതാണ്‌. മാരകത്വം, അഷ്ടമബന്ധം, മറ്റു അശുഭത്വങ്ങള്‍ എന്നിവയുള്ള ദശാകാലങ്ങളുടെ സന്ധിയാണെങ്കില്‍ ഇക്കാലത്ത്‌ ജന്മനക്ഷത്രത്തില്‍ മൃത്യൂഞ്ജയ ഹോമവും നടത്തേണ്ടതാണ്‌.ദശാനാഥന്റെ ആഴ്ചദിവസവും ജന്മനക്ഷത്രദിവസവും ചേര്‍ന്നുവരുന്ന ദിവസത്തിന്‌ അനുഷ്ഠാനപരമായി കൂടുതല്‍ പ്രധാന്യമുണ്ട്‌. ഉദാഹരണത്തിന്‌ ശനിദശാകാലത്ത്‌ ഒരു വ്യക്തിയുടെ പിറന്നാള്‍ ശനിയാഴ്ച വന്നാല്‍ ആ ദിവസം അനുഷ്ഠിക്കുന്ന ഗ്രഹശാന്തികര്‍മ്മങ്ങള്‍ക്ക്‌ കൂടുതല്‍ ഫലദാനശേഷിയുണ്ടായിരിക്കും. ദോഷഫലങ്ങള്‍ പരിഹരിക്കുന്നതിനായി പിറന്നാള്‍ ദിവസം ആഴ്ചയുടെ അധിപനായ ഗ്രഹത്തെക്കൂടി പൂജിക്കുക. ഞായറാണെങ്കില്‍ സൂര്യനെയും തിങ്കളെങ്കില്‍ ചന്ദ്രനെയു ചൊവ്വയെങ്കില്‍ കുജനെയും ബുധനെങ്കില്‍ ബുധനെയും വ്യാഴമെങ്കില്‍ ഗുരുവിനെയും വെള്ളിയെങ്കില്‍ ശുക്രനെയും ശനിയെങ്കില്‍ ശനിയെയും പൂജിക്കുന്നത്‌ ഉത്തമമാണ്‌. ജന്മനക്ഷത്രദിവസം നക്ഷത്രത്തിന്റെ മൃഗം, പക്ഷി എന്നിവയ്ക്ക്‌ ആഹാരം കൊടുക്കുന്നതും വൃക്ഷം നട്ട്‌ വളര്‍ത്തുകയും പലിപാലിക്കുകയും ചെയ്യുന്നതും ഐശ്വര്യവും ആയുസ്സും കൈവരുന്നതിന്‌ ഫലപ്രദം. ഈ ദിവസം നക്ഷത്രാധിപനെ ഭജിക്കുന്നതും ദോഷശാന്തിക്ക്‌ ഉത്തമമാണ്‌. പിറന്നാള്‍ ദിനത്തില്‍ കേക്കുമുറിക്കുക, മെഴുകുതിരി ഊതിക്കെടുത്തുക തുടങ്ങിയ നിരര്‍ത്ഥക അനുഷ്ഠാനങ്ങള്‍ക്കുപകരം ജപം, പൂജ തുടങ്ങിയവ അനുഷ്ഠിക്കുന്നതാണ്‌
Continue Reading…

ഋതുമതിയാവുന്നവർക്ക് ഈ കഥ അറിയുമോ

ഒരിക്കല്‍ ഇന്ദ്രന്റെ അഹങ്കാരം സഹിക്കാന്‍ കഴിയാതെ ഗുരു ബൃഹസ്‌പതി ദേഷ്യത്തോടെ സ്വര്‍ഗം ഉപേക്ഷിച്ചു. ഇതിന്റെ ഫലമായി അസുരന്‍മാര്‍ ആക്രമിച്ച്‌ ഇന്ദ്രന്റെ സിംഹാസനം പിടിച്ചെടുത്തു. തെറ്റ്‌ മനസ്സിലാക്കിയ ഇന്ദ്രന്‍ ബ്രഹ്മദേവന്റെ സമീപത്ത്‌ സഹായമഭ്യര്‍ത്ഥിച്ച്‌ ചെന്നു. ഗുരുവിനെ പ്രീതിപ്പെടുത്തുന്നതിനായി ഇന്ദ്രന്‍ ഒരു ബ്രഹ്മജ്ഞാനിയെ സേവിക്കണമെന്ന്‌ ബ്രഹ്മാവ്‌ പറഞ്ഞു. ഇതനുസരിച്ച്‌ ഇന്ദ്രന്‍ ഒരു ബ്രഹ്മജ്ഞാനിയെ സേവിക്കാനായി പുറപ്പെട്ടു. എന്നാല്‍ ബ്രഹ്മജ്ഞാനി ഒരു അസുരന്റെ പുത്രനായിരുന്നു അതിനാല്‍ സ്വര്‍ഗം ദേവന്‍മാര്‍ക്ക്‌ നല്‍കുന്നതിന്‌ പകരം അസുരന്‍മാര്‍ക്ക്‌ സമര്‍പ്പിക്കാന്‍ തയ്യാറായി. ഇത്‌ ഇന്ദ്രനെ കുപിതനാക്കുകയും അദ്ദേഹം ബ്രഹ്മജ്ഞാനിയെ വധിക്കുകയും ചെയ്‌തു.

ഇന്ദ്രന്റെ പാപം ഇന്ദ്രന്‍ ഒരു പൂവിനുള്ളില്‍ ഒളിച്ചു. ബ്രഹ്മജ്ഞാനിയെ കൊന്നതിന്‌ ശേഷം ബഹ്മഹത്യപാപം ഇന്ദ്രനില്‍ ചുമത്തപ്പെട്ടു.ഇതിനെ തുടര്‍ന്ന്‌ ഇന്ദ്രന്‍ എവിടെപോയാലും അസുര രൂപത്തില്‍ ഈ പാപം അദ്ദേഹത്തെ പിന്തുടര്‍ന്നു. അതിനാല്‍ ഒരു പൂവിനുള്ളില്‍ ഒളിച്ചിരുന്ന്‌ ഇന്ദ്രന്‍ വര്‍ഷങ്ങളോളം വിഷ്‌ണു ഭഗവാനെ ഭജിച്ചു. വിഷ്‌ണു ഭഗവാന്‍ പ്രത്യക്ഷപ്പെട്ട്‌ അസുരനില്‍ നിന്നും ഇന്ദ്രനെ മോചിപ്പിച്ചു. എന്നാല്‍ പാപത്തില്‍ നന്നും മോചിതനാവാന്‍ കഴിഞ്ഞില്ല.
ഇന്ദ്രന്റെ പാപം പാപമോചനം ലഭിക്കുന്നതിനായി തന്റെ പാപം പങ്കിടാന്‍ ഇന്ദ്രന്‍ മരങ്ങള്‍, ഭൂമി, വെള്ളം, സ്‌ത്രീകള്‍ എന്നിവരോട്‌ അഭ്യര്‍ത്ഥിച്ചു. ഇതിന്‌ പകരമായി ഓരോ വരങ്ങള്‍ ഇവര്‍ക്ക്‌ നല്‍കാമെന്ന്‌ അദ്ദേഹം ഉറപ്പ്‌ നല്‍കി. ഇതിന്റെ ഫലമായി വൃക്ഷങ്ങള്‍ ഇന്ദ്രന്റെ പാപത്തിന്റെ നാലിലൊന്ന്‌ ഏറ്റെടുക്കുകയും വേരുകളില്‍ നിന്നും വീണ്ടും വളരാനുള്ള വരം നേടുകയും ചെയ്‌തു. വെള്ളവും പാപത്തിന്റെ ഒരു ഭാഗം ഏറ്റെടുത്ത്‌ എല്ലാ
ഇന്ദ്രന്റെ പാപം ഇന്ദ്രന്റെ പാപത്തിന്റെ ഒരു ഭാഗം സ്‌ത്രീകള്‍ ഏറ്റെടുത്തതിന്റെ ഫലമാണ്‌ ആര്‍ത്തവം.അതിനാല്‍ ആര്‍ത്തവ സമയത്ത്‌ സ്‌ത്രീകള്‍ക്ക്‌ അശുദ്ധി ഉണ്ടാകുന്നു. പുരുഷന്‍മാരേക്കാള്‍ ലൈംഗിക സുഖം ആസ്വദിക്കാനുള്ള വരമാണ്‌ ഇതിന്‌ പകരമായി ഇന്ദ്രനില്‍ നിന്നും സ്‌ത്രീകള്‍ നേടിയത്‌. ഇന്ദ്രന്റെ പാപം ഏറ്റെടുത്തതിനാല്‍ സ്‌ത്രീകള്‍ക്ക്‌ മാസത്തിലൊരിക്കല്‍ ആര്‍ത്തവം ഉണ്ടാകുകയും ബ്രാഹ്മഹത്യപാപം ഏറ്റെടുക്കേണ്ടി വരികയും ചെയ്യുന്നു.അതിനാല്‍ ആര്‍ത്തവകാലത്ത്‌ സ്‌ത്രീകള്‍ക്ക്‌ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിയില്ല.
ഏകാന്ത വാസത്തിനുള്ള കാരണം ആര്‍ത്തവ കാലത്തെ ഏകാന്ത വാസത്തിനുള്ള പ്രധാന കാരണം ആര്‍ത്തവ കാലത്ത്‌ സ്‌ത്രീകള്‍ക്ക്‌ അണുബാധയ്‌ക്കുള്ള സാധ്യത കൂടുതലാണ്‌ എന്നതാണ്‌. അതിനാല്‍ അണുബാധ ഒഴിവാക്കുന്നതിനായി വേറെ മുറിയില്‍ കഴിയേണ്ടി വരുന്നു.രണ്ടാമതായി, സ്‌ത്രീകളുടെ ശരീരം ഈ സമയത്ത്‌ വളരെ ദുര്‍ബലമായതിനാല്‍ വിശ്രമം ആവശ്യമാണ്‌ അതിനാലാണ്‌ വീട്ടിലെ പണികള്‍ ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കുന്നത്‌. അതിനാലാണ്‌ സ്‌്‌ത്രീകള്‍ വീട്ടു പണികളില്‍ നിന്നും സ്വയം ഒഴിവായി മുറിയില്‍ വിശ്രമിക്കുന്നത്‌. ആര്‍ത്തവ കാലത്ത്‌ സ്‌ത്രീകളുടെ ശരീരം പുറപ്പെടുവിക്കുന്ന നെഗറ്റീവ്‌ ഊര്‍ജ്ജം ചുറ്റുമുള്ളവരെ ബാധിക്കാതിരിക്കാനാണ്‌ മറ്റുള്ളവരെ സ്‌പര്‍ശിക്കരുതെന്ന്‌ പറയുന്നത്‌
Continue Reading…

ബലികല്ലിൽ ചവിട്ടിയാൽ തൊട്ടട്ട് തലയിൽ വയ്കരുത്

ബലികല്ലിൽ ചവിട്ടിയാൽ തൊട്ടട്ട് തലയിൽ വയ്കരുത് .............? ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യും ?
....ദേവന്റെ വികാരങ്ങളുടെ മൂര്ത്തിമദ് ഭാവങ്ങളാണ് ബലിക്കല്ലുകള് എന്നാണു സങ്കല്പം... ബലിക്കല്ലിൽ അഷ്ടദിക് പാലകർ കുടിയിര്ക്കുന്നു. എല്ലായ്പ്പോഴും ധ്യാനനിരതരായിരിക്കുന്നു അവർ .. അവർ തമ്മിൽ ഒരു വികാര വലയത്തിൽ ബന്തപ്പെട്ടു നില്കുന്നു ,...ഇവ ഒന്നില്നിന്നു മറ്റൊന്നിലേക്കുപകരുന്നവയാണ് ...ദേവന് ചുറ്റും ഈ വികാരവലയങ്ങള് നിരന്തരം ഭ്രമണം ചെയ്തു കൊണ്ടിരിക്കുന്നതിനാല് അവ മുറിഞ്ഞാല് വികാരങ്ങളുടെ മൂര്ത്തികളായ ഗന്ധര്വ്വന്മാര് ബാധിക്കുമെന്നാണ് വിശ്വാസം...എന്നാല് നടവഴിയിലൂടെ ദേവചൈതന്യ പ്രവാഹം നിരന്തരം പുറത്തേക്ക് പ്രസരിച്ചുകൊണ്ടിരിക്കുന്നതിനാല് നടവഴിയിലൂടെ കടന്നുപോകുകയും ചെയ്യാം...പരസ്പരം ബന്ധിച്ചു നിന്ന് ദേവനിലേക്ക് അന്തര്മുഖരായി വികാരങ്ങളടക്കി ധ്യാനാവസ്ഥയില്കഴിയുന്ന മൂര്ത്തികളെ ഇടമുറിഞ്ഞും ചവുട്ടിയും ധ്യാനം തടസ്സപ്പെടുത്തുമ്പോള് അവ കൊപിക്കുമെന്നാണ് വിശ്വാസം നാം ഈ കല്ലിൽ ചവിട്ടുമ്പോൾ അവർ ധ്യാന ത്തിൽ നിന്നും ഉണരുന്നു പിന്നീട് വീണ്ടും ധ്യാനത്തിലേക്ക് പോകുന്നു അപ്പോൾ പിന്നെ നാം തൊട്ടു തലയിൽ വെച്ചാൽ വീണ്ടും അവർ വീണ്ടും ധ്യാനതടസ്സം ഉണ്ടാവുന്നു
..മേലുദ്ധരിച്ച കാരണങ്ങള്കൊണ്ടാണ് ബലിക്കല്ല് അറിയാതെ ചവിട്ടുകയോ ,പരിഹാരമായി തൊട്ടു തലയില്വയ്ക്കുകയോ ചെയ്യരുതെന്ന് പഴമക്കാര് പറയുന്നത് ...ബലിക്കല്ല് തൊടാനുള്ളതല്ല ...." കരചരണകൃതം വാ കയജം കര്മ്മജം വാ ശ്രവണ നയനജം വാ മാനസംവാപരാധംവിഹിതമിഹിതം വാ സര്വ്വമേതല് ക്ഷമസ്വശിവശിവ കരുണാബ് ധോ ശ്രീമഹാ ദേവശം ഭോ "എന്ന് മൂന്നു വട്ടം ജപിക്കുക...അറിയാതെ ബലിക്കല്ല് ചവുട്ടിയ അപരാധം നീങ്ങിക്കിട്ടും....അല്ലാതെ ചവിട്ടികഴിഞ്ഞാല് ഒരിക്കലും ബലിക്കല്ല് തൊട്ടു തലയില് വയ്ക്കരുത്
Continue Reading…

ഈശ്വരാവതാരം എപ്പോള്‍ ഉണ്ടാവുന്നു?

ഈശ്വരാവതാരം എപ്പോള്‍ ഉണ്ടാവുന്നു?
ധ൪മ്മം ക്ഷയിക്കുകയും അധ൪മ്മം അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുമ്പോള്‍ ഈശ്വരാവതാരം ഉണ്ടാകുന്നു.

. എന്തിനാണ് ഈശ്വരാവതാരം ഉണ്ടാകുന്നത്?
ധ൪മ്മം നിലനി൪ത്തുന്നതിന്

. ഈശ്വരാവതാരോദ്ദേശ്യം എന്താണെന്നാണ് ഭഗവത് ഗീത പറയുന്നത്?
"പരിത്രാണായ സാധുനാം വിനാശായ ച ദുഷ്കൃതാം
ധ൪മ്മസംസ്ഥാപനാ൪ഥായ സംഭവാമി യുഗേ യുഗേ"
സജ്ജനങ്ങളെ സംരക്ഷിക്കുന്നതിനും ദു൪ജനങ്ങളെ നശിപ്പിക്കുന്നതിനും ധ൪മ്മം ഉറപ്പിക്കുന്നതിനും യുഗം തോറും അവതരിക്കുമെന്ന് ഭഗവാന്‍ തന്നെ പറയുന്നു.

പ്രധാന അവതാരങ്ങള്‍ എത്ര?
പത്ത് (ദശാവതാരം)

. പ്രധാന അവതാരങ്ങള്‍ ഏതെല്ലാം?
മത്സ്യം, കൂ൪മ്മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ബലരാമന്‍, ശ്രീകൃഷ്ണന്‍, കല്‍ക്കി.

. ദശാവതാരങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം ഏത്?
ശ്രീകൃഷ്ണന്‍

. ഈശ്വരന്‍ എവിടെ വസിക്കുന്നുവെന്നാണ് ഭഗവത് ഗീതയില്‍ പറയുന്നത്?
എല്ലാ ജീവജാലങ്ങളുടേയും ഉള്ളില്‍ വസിക്കുന്നുവെന്ന്.
"ഈശ്വരഃ സ൪വ്വഭൂതാനാം ഹൃദ്ദേശേƒ൪ജുന തിഷ്ഠതി
ഭ്രാമയന്‍ സ൪വ്വലോകാനി യന്ത്രാരൂഢാനി മായയാ"

. ഭഗവത് ഗീതയുടെ ക൪ത്താവാര്?
വേദവ്യാസന്‍

. ഗീത എന്ന വാക്കിന്‍റെ അ൪ത്ഥം എന്ത്?
ഗായതേ ഇതി ഗീത (പാടിപ്പുകഴ്ത്തപ്പെടുന്നത്)

എന്താണ് ഭഗവത് ഗീത പഠിപ്പിക്കുന്നത്‌?
അദ്വിതീയനായ ഈശ്വരനില്‍ വിശ്വാസം ഉണ്ടാവാനും ലോകത്തിന്‍റെ നിലനില്‍പ്പിനാധാരമായ ക൪മ്മം ചെയ്യുന്നതില്‍ ഉത്തേജനം ലഭിക്കുവാനും ധ൪മ്മം നിലനി൪ത്താനും ധ൪മ്മം അഭംഗുരം തുടരുന്നതിനും പൗരുഷത്തോടെ ക൪മ്മം ചെയ്യുന്നതിനും അങ്ങനെ ലോകൈശ്വര്യം ഉണ്ടാവാനുമാണ് ഭഗവത് ഗീത പഠിപ്പിക്കുന്നത്.

പാ൪ഥന്‍ എന്ന് പറയുന്നത് ആരെയാണ്?
അ൪ജ്ജുനനെ

. അ൪ജ്ജുനന് പാ൪ഥന്‍ എന്ന പേര് എങ്ങിനെ ലഭിച്ചു?
പൃഥ - കുന്തിയുടെ പുത്രനാകയാല്‍ പാ൪ഥന്‍ എന്ന പേര് ലഭിച്ചു?

ആരാണ് ഭഗവത് ഗീത ഉപദേശിച്ചത്?
ശ്രീകൃഷ്ണന്‍

. ഭഗവത് ഗീത ഉപദേശിക്കുന്ന ആളും കേള്‍ക്കുന്ന ആളും തമ്മിലുള്ള ബന്ധമെന്ത്?
ശ്രീകൃഷ്ണന്‍റെ അച്ഛന്‍റെ സഹോദരിയുടെ മകനും സ്യാലനുമാണ് അ൪ജ്ജുനന്‍.

. ഭഗവത് ഗീതയില്‍ എത്ര അദ്ധ്യായങ്ങള്‍ ഉണ്ട്?
പതിനെട്ട് (18)

ഭഗവത് ഗീതയില്‍ എത്ര ശ്ലോകങ്ങളുണ്ട്?
700 ശ്ലോകങ്ങള്‍

. ഭഗവത് ഗീത ഉള്‍ക്കൊള്ളുന്ന മഹദ്ഗ്രന്ഥം ഏത്?
മഹാഭാരതം

. മഹാഭാരതത്തില്‍ ഏത് ഭാഗത്ത് ഭഗവത് ഗീത ചേ൪ത്തിരിക്കുന്നു?
ഭീഷ്മപ൪വ്വത്തില്‍ 24 മുതല്‍ 42 വരെ പതിനെട്ട് അധ്യായങ്ങളിലായി ഭഗവത് ഗീത ചേ൪ത്തിരിക്കുന്നു.

ഭഗവത് ഗീതയ്ക്ക് ഭാഷ്യം (വ്യാഖ്യാനം - സംസ്കൃതം) എഴുതിയ മലയാളി ആര്?
ശ്രീ ശങ്കരാചാര്യ൪

ആദ്യമായി ഭഗവത് ഗീത മലയാളത്തില്‍ ത൪ജ്ജമ ചെയ്തതാരാണ്?
നിരണത്ത് മാധവപ്പണിക്ക൪

മഹാത്മാ ഗാന്ധിയ്ക്ക് ഇഷ്ടപ്പെട്ടിരുന്നതെന്ന് പറയുന്ന ഭഗവത് ഗീതാ ശ്ലോകം ഏത്?
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ
മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി"
ഇതാണ് മഹാത്മാ ഗാന്ധിയ്ക്ക് ഇഷ്ടപ്പെട്ടിരുന്നതായി പറയുന്ന ശ്ലോകം.

നിനക്ക് ക൪മ്മം ചെയ്യുവാന്‍ മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്‍റെ ഫലത്തില്‍ ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില്‍ സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

. എന്തിലാണ് ഈ ലോകം നിലനില്‍ക്കുന്നത്?
ഈ ലോകം ക൪മ്മത്തില്‍ നിലനില്‍ക്കുന്നു.
Continue Reading…

പറയിപെറ്റ പന്തിരുകുലം



പിതാവ് : വരരുചി

മാതാവ് : പഞ്ചമി

മക്കള്‍

1. മേഴത്തോൾ അഗ്നിഹോത്രി
2. രജകന്‍
3. ഉളിയന്നൂര്‍ തച്ചന്‍
4. വള്ളോന്‍
5. വടുതലനായര്‍
6. കാരയ്ക്കല്‍ മാതാ
7. ഉപ്പുകൊറ്റന്‍
8. തിരുവരങ്കം പാണനാര്‍
9. നാറാണത്തുഭ്രാന്തന്‍
10. അകവൂര്‍ ചാത്തന്‍
11. പാക്കനാര്‍ ,
12. വായില്ലാക്കുന്നിലപ്പന്‍.

ഐതിഹ്യപ്രകാരം വിക്രമാദിത്യന്റെ സദസ്സിലെ
മുഖ്യപണ്ഡിതനായിരുന്ന വരരുചി എന്ന ബ്രാഹ്മണനു് പറയ സമുദായത്തിൽ‌പ്പെട്ട ഭാര്യയിലുണ്ടായ പന്ത്രണ്ടു് മക്കളാണു് പറയിപെറ്റ പന്തിരുകുലം എന്നറിയപ്പെടുന്നതു്. സമൂഹത്തിലെ വിവിധ ജാതിമതസ്ഥർ എടുത്തുവളർത്തിയ പന്ത്രണ്ടുകുട്ടികളും അവരവരുടെ കർമ്മമണ്ഡലങ്ങളിൽ അതിവിദഗ്ദ്ധരും ദൈവജ്ഞരുമായിരുന്നുവെന്നും ഐതിഹ്യകഥകൾ പറയുന്നു. എല്ലാവരും തുല്യരാണെന്നും സകല ജാതിമതസ്ഥരും ഒരേ മാതാപിതാക്കളുടെ മക്കളാണെന്നുമുള്ള മഹത്തായ സന്ദേശമാണ് ഈ ഐതിഹ്യം നല്കുന്നത്.

കഥ

ഉജ്ജയിനിയിലെ (മധ്യപ്രദേശ്‌) രാജാവായിരുന്ന വിക്രമാദിത്യന്റെ
സദസ്സിലെ പണ്ഡിതശ്രേഷ്ഠനായിരുന്നു വരരുചി എന്ന ബ്രാഹ്മണൻ. എ.ഡി. മൂന്നാം നൂറ്റാണ്ടിലാണ് വരരുചി ജീവിച്ചിരുന്നത് എന്നാണ് വിശ്വാസം. ഒരിക്കൽ വിക്രമാദിത്യമഹാരാജാവ്‌ തന്റെ സദസ്സിലെ പണ്ഡിതരോടായി "രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശ്ലോകം ഏതാണ്‌?" എന്ന ചോദ്യം ചോദിച്ചു. പണ്ഡിതശ്രേഷ്ഠനായ വരരുചിക്കും അതിനുള്ള ഉത്തരം കണ്ടെത്താനായില്ല. അദ്ദേഹം കൂടുതൽ സമയം ആവശ്യപ്പെട്ട്‌, ഉത്തരം കണ്ടെത്താനായി യാത്രതുടങ്ങി. വിക്രമാദിത്യൻ വരരുചിക്ക് ഉത്തരം കണ്ടെത്താനായി 41 ദിവസത്തെ അവധി നൽകി.

നാൽപ്പതാം ദിവസം വനത്തിലൂടെയുള്ള യാത്രാമദ്ധ്യേ,
അദ്ദേഹം ഒരു ആൽമരച്ചുവട്ടിലിരിക്കേ ഉറങ്ങിപ്പോയി. ഉറങ്ങുന്നതിനു മുന്ന് വനദേവതമാരോട് പ്രാർത്ഥിച്ചാണ്‌ കിടന്നത്. വരരുചിയുടെ ഭാഗ്യത്തിന്‌ ആ ആൽമരം വനദേവതമാരുടെ വീടായിരുന്നു. അവർ കൂട്ടുകാർ അടുത്തുള്ള പറയി വീട്ടിൽ പ്രസവത്തിനു പോകാനായി കൂട്ടുകാരായ ദേവതമാർ വിളിച്ചിട്ടും പോവാതെ വരരുചിക്ക് കൂട്ട് ഇരുന്നു. വരരുചി ഉണർന്നപ്പോഴേക്കും പ്രസവത്തിനു പോയിരുന്നവർ
വന്നിരുന്നു വനദേവതമാരോട് സംസാരിക്കുന്നത് കേൾക്കാനിടയായി. ആ
പറയിക്കുണ്ടായ പെൺകുഞ്ഞിന്റെ ഭാവി ഭർത്താവാരായിരിക്കും എന്ന കൂട്ടുകാരുടെ ചോദ്യത്തിന്‌ “മാം വിദ്ധി” എന്നത് പോലും അറിയാത്ത ഈ വരരുചിയായിരിക്കും എന്നായിരുന്നു വനദേവതമഅർ പറഞ്ഞത്‌. രാമായണം, അയോദ്ധ്യാകാണ്ഡത്തിലെ

“ രാമം ദശരഥം വിദ്ധി, മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവീം വിദ്ധി, ഗച്ഛ തഥാ യഥാ സുഖം ”

എന്ന ശ്ലോകത്തെപ്പറ്റിയായിരുന്നു വനദേവതമാർ പറഞ്ഞത്. ഇതു കേട്ട് സന്തോഷിച്ച വരരുചി വിക്രമാദിത്യ സദസ്സിൽ എത്തുകയും ഈ ശ്ലോകം എട്ടു വിധത്തിൽ വ്യാഖ്യനിക്കുകയും ചെയ്തു. സുമിത്ര വനവാസത്തിനു മുൻപ് ലക്ഷ്മണനെ ഉപദേശിക്കുന്നതാണ് ഈ ശ്ലോകം. രാമനെ ദശരഥനായും, സീതയെ അമ്മയായും അടവിയെ (വനത്തെ) അയോദ്ധ്യ ആയും കരുതുക എന്നതാണ് ഈ വരികളുടെ അർത്ഥം. ഇതിൽ ഏറ്റവും ശ്രേഷ്ഠമായത് സീതയെ അമ്മയായി കരുതുക എന്ന “മാം വിദ്ധി ജനകാത്മജാം” എന്ന വരിയാണ്. തന്റെ പ്രശ്നത്തിനു പരിഹാരം ലഭിച്ചെങ്കിലും, വനദേവതമാരുടെ ഭാവി പ്രവചനം കേട്ട്‌ പരിഭ്രാന്തനായ വരരുചി ആ പെൺകുഞ്ഞിനെ നശിപ്പിക്കാൻ തീരുമാനിച്ചു. ഈ പെൺകുഞ്ഞ്‌ ജീവിച്ചിരിക്കുന്നത്‌ രാജ്യത്തിന്‌ ആപത്താണ്‌ എന്ന് അദ്ദേഹം വിക്രമാദിത്യ മഹാരാജാവിനെ ധരിപ്പിച്ചു. ഈ ദുരവസ്ഥ ഒഴിവാക്കാനായി ആ പെൺകുഞ്ഞിനെ നെറ്റിയിൽ തീപന്തം തറച്ച്‌ വാഴത്തട(വാഴപ്പിണ്ടി) കൊണ്ടുണ്ടാക്കിയ ചങ്ങാടത്തിൽ നദിയിലൊഴുക്കിയാൽ മതി എന്ന് നിർദ്ദേശിക്കുകയും ചെയ്തു. രാജകൽപനപ്രകാരം ഭടന്മാർ വരരുചിയുടെ ഇംഗിതം നടപ്പാക്കി.

അന്യജാതിയിൽ പെട്ട ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് ഒഴിവാക്കാൻ വരരുചി തെക്കോട്ട് സഞ്ചരിച്ച് കേരളത്തിൽ എത്തി. വർഷങ്ങൾകഴിഞ്ഞ്‌ തന്റെ യാത്രക്കിടയിൽ വരരുചി ഒരു ബ്രാഹ്മണഗൃഹത്തിലെത്തി.ആതിഥേയൻ അദ്ദേഹത്തെ പ്രാതലിനു ക്ഷണിക്കുകയും പ്രാതൽ കഴിക്കാൻ തീരുമാനിച്ച വരരുചി സ്നാനത്തിനായി പുറപ്പെടുകയും ചെയ്തു. കുളിക്കാൻ പോകുന്നതിനു മുൻപായി ആ ബ്രാഹ്മണന്റെ ബുദ്ധിശക്തി ഒന്നു പരീക്ഷിക്കാൻ തീരുമാനിച്ച വരരുചി കുറേ ആവശ്യങ്ങൾ മുന്നോട്ടുവച്ചു. കുളികഴിഞ്ഞെത്തുമ്പോൾ തനിക്കു വീരാളിപ്പട്ടു വേണം എന്നതായിരുന്നു ഒന്നാമത്തെ ആവശ്യം. അതിനുപുറമേ താൻ കഴിക്കുന്നതിനു മുൻപായി നൂറു പേർക്ക്‌ ഭക്ഷണം നൽകണമെന്നും, ഭക്ഷണത്തിന്‌ നൂറ്റൊന്നു കറിയുണ്ടാവണമെന്നും, ഭക്ഷണം കഴിഞ്ഞാൽ തനിക്കു മൂന്നു പേരെ തിന്നണമെന്നും, അതുകഴിഞ്ഞാൽ നാലുപേർ തന്നെ ചുമക്കണമെന്നും വരരുചി ആവശ്യപ്പെട്ടു. വ്യവസ്ഥകൾ കേട്ട്‌ സ്തബ്ധനായി നിന്ന ബ്രാഹ്മണനോട്‌ വ്യവസ്ഥകൾ അംഗീകരിച്ചിരിക്കുന്നുവെന്നും കുളികഴിഞ്ഞെത്തുമ്പോഴേക്കും എല്ലാം തയ്യാറാക്കാം എന്നും പറയാനായി ഇതു കേട്ടു ഉള്ളിൽ നിന്നിരുന്ന അദ്ദേഹത്തിന്റെ പുത്രി ആവശ്യപ്പെട്ടു.

വളരെ ബുദ്ധിമതിയായ ആ യുവതിക്ക്‌ വരരുചിയുടെ ആവശ്യങ്ങളുടെ പൊരുൾ മനസ്സിലായിരുന്നു. വീരാളിപ്പട്ടു വേണമെന്നു പറഞ്ഞതിന്റെ സാരം ചീന്തൽകോണകം വേണമെന്നാണ്. നൂറു പേർക്കു ഭക്ഷണം കൊടുക്കണമെന്നു പറഞ്ഞതിന്റെ സാരം അദ്ദേഹത്തിനു വൈശ്വദേവം (വൈശ്യം) കഴിക്കണമെന്നാണ്. വൈശ്യം കൊണ്ടു നൂറു ദേവതമാരുടെ പ്രീതിയുണ്ടാകുന്നതിനാലാണ് അങ്ങനെ പറഞ്ഞത്. പിന്നെ നൂറ്റെട്ടു കൂട്ടാൻ പറഞ്ഞതിന്റെ സാരം ഇഞ്ചിക്കറി വേണമെന്നാണ്. ഇഞ്ചിക്കറി ഉണ്ടായാൽ നൂറ്റെട്ടു കൂട്ടം കൂട്ടാന്റെ ഫലമുണ്ടെന്നാണ് വെച്ചിരിക്കുന്നത്. പിന്നെ അദ്ദേഹത്തിനു മൂന്നുപേരെ തിന്നണമെന്നു പറഞ്ഞതിന്റെ സാരം വെറ്റില, അടയ്ക്ക, ചുണ്ണാമ്പ്‌ എന്നിവ കൂട്ടി മുറുക്കണമെന്നാണ്. പിന്നെ അദ്ദേഹത്തെ നാലുപേരു ചുമക്കണമെന്നു പറഞ്ഞതിന്റെ സാരം ഊണു കഴിഞ്ഞാൽ കുറച്ചു കിടക്കണം. അതിനൊരു കട്ടിലു വേണം എന്നാണെന്നും യുവതി അച്ഛനു വിവരിച്ചുകൊടുത്തു.

യുവതിയുടെ ബുദ്ധിസാമർത്ഥ്യത്തിൽ ആകൃഷ്ടനായ വരരുചി അവളെ വിവാഹം കഴിക്കാനാഗ്രഹിക്കുകയും യുവതിയുടെ പിതാവ്‌ ആ ആഗ്രഹം നടത്തിക്കൊടുക്കുകയും ചെയ്തു.നാളുകൾക്കു ശേഷം വരരുചി തന്റെ ഭാര്യയുടെ നെറ്റിയിൽ ഒരു മുറിവിന്റെ പാട്‌ കാണാനിടയായി. അതിന്റെ പിന്നിലെ കഥയെപ്പറ്റി ചോദിച്ച വരരുചിക്ക്‌, ആ യുവതി ആ ബ്രാഹ്മണന്റെ സ്വന്തം പുത്രിയല്ലെന്നും അവളെ അദ്ദേഹം എടുത്തുവളർത്തിയതാണെന്നും മനസ്സിലായി. അപ്പോൾ വരരുചി പഴയ കഥകൾ ഓർമ്മിക്കുകയും വനദേവതമാരുടെ പ്രവചനം ശരിയായി എന്ന് മനസ്സിലാക്കുകയും ചെയ്തു. സ്വന്തമായി സമുദാ‍യത്തിൽ നിന്ന് ഭ്രഷ്ട് കൽപ്പിച്ച വരരുചി താൻ ചെയ്ത പാപങ്ങൾക്കു പ്രായ്ശ്ചിത്തമായി പത്നിയോടൊത്ത്‌ തീർഥയാത്രയ്ക്കൂ പോകാൻ തീരുമാനിച്ചു.

ഈ യാത്രയ്ക്കിടയിൽ വരരുചിയുടെ ഭാര്യ ഗർഭിണിയാകുകയും ഒരു കുട്ടിയെ പ്രസവിക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞ വരരുചി കുട്ടിക്കു വായ ഉണ്ടോ എന്നു ചോദിക്കുകയും ഭാര്യ ഉണ്ട്‌ എന്നു മറുപടി നൽകുകയും ചെയ്തു. എന്നാൽ കുട്ടിയെ അവിടെ ഉപേക്ഷിച്ച്‌ പോകാം എന്നായിരുന്നു വരരുചിയുടെ നിർദ്ദേശം. തന്റെ ആദ്യ ശിശുവിനെ ഉപേക്ഷിക്കാൻ മടിച്ചുനിന്ന ഭാര്യയോട്‌, വായ കീറിയ ഈശ്വരൻ വായ്ക്ക് ഇരയും കൽപിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

യാത്രയിൽ വരരുചിക്കും പത്നിക്കുമായി വീണ്ടും കുട്ടികൾ ജനിച്ചു. ഇതേ പ്രവൃത്തി അവരുടെ പതിനൊന്നാമത്തെ കുട്ടിയുടെ കാര്യത്തിൽ വരെ ആവർത്തിക്കപ്പെട്ടു. അതിനാൽ ഇനിയുള്ള കുട്ടിയെ നഷ്ടപ്പെടരുത്‌ എന്ന ആഗ്രഹത്തിൽ, കുട്ടിക്കു വായുണ്ടോ എന്ന ചോദ്യത്തിന്‌ ആ അമ്മ ഇല്ല എന്നു മറുപടി നൽകി. എന്നാൽ കുട്ടിയെ എടുത്തോളൂ എന്ന് വരരുചി നിർദ്ദേശിച്ചു. വരരുചിയുടെ പത്നിയുടെ പാതിവൃത്യത്തിന്റെ ശക്തിയാൽ അത്ഭുതകരമായി ആ കുട്ടിയുടെ വായ അപ്രത്യക്ഷമായി. ആ ശിശുവിനെ വരരുചി ഒരു മലയുടെ മുകളിൽ പ്രതിഷ്ഠിക്കുകയും അവൻ പിന്നീടു "വായില്ലാക്കുന്നിലപ്പൻ" എന്ന് അറിയപ്പെടുകയും ചെയ്തു.

ഈ സന്തതിപരമ്പരയിലെ ബാക്കി പതിനൊന്നു കുട്ടികളേയും സമൂഹത്തിന്റെ പല തട്ടുകളിലുള്ള വ്യക്തികൾ എടുത്തുവളർത്തി. ബ്രാഹ്മണനായ വരരുചിക്കും പറയ സമുദായത്തിൽ ജനിച്ച അദ്ദേഹത്തിന്റെ ഭാര്യയ്ക്കും ജനിച്ച സന്തതിപരമ്പരയാണ്‌ പറയിപെറ്റ പന്തിരുകുലം എന്ന് അറിയപ്പെടുന്നത്‌.
Continue Reading…

കിരാതമൂര്‍ത്തി



ശിവന്റെ ഒരു കാട്ടാളഭാവത്തിലുള്ള രൂപമാണ്‌ കിരാതമൂര്‍ത്തി...പാശുപതാസ്ത്ര സമ്പാദനത്തിനായി പാണ്ഡവനായ അര്‍ജ്ജുനന്‍ പരമശിവനെ ധ്യാനിച്ച് കഠിന തപസ്സ് അനുഷ്ഠിച്ചു. തപസ്സിന്റെ പാരമ്യത്തില്‍ സ്വതവേ ക്ഷിപ്രപ്രസാദിയായ ഭഗവാന്‍ പാര്‍ഥനു അഭീഷ്ടവരം നല്‍കുവാന്‍ അമാന്തിക്കുന്നതു കണ്ടു പാര്‍വതി പരിഭവിച്ചു. അപ്പോള്‍ ഭഗവാന്‍ ഒരു കാട്ടാളവേഷം ധരിച്ചു തപസ്ഥലത്തേക്കു പുറപ്പെട്ടതുകണ്ടു പരിഭ്രമിച്ച പാര്‍വ
തി ശങ്കിച്ച് ഇതെന്താണെന്നു ചോദിച്ചു. അഹങ്കാരിയായ അര്‍ജ്ജുനന്ന് ഗര്‍വ്വശമനം വരുത്തിയിട്ടല്ലാതെയുള്ള വരദാനം ഫലം ചെയ്യില്ലെന്ന് ശിവന്‍ മറുപടി പറഞ്ഞു. അപകടമെന്തെങ്കിലും സംഭവിച്ചേക്കുമെന്ന് ഭയന്ന് പാര്‍വതിയും കാട്ടാളത്തിയുടെ വേഷത്തില്‍ കൂടെക്കൂടി. ഇങ്ങനെ കാട്ടാളവേഷധാരിയായ ശിവനേയാണത്രെ കിരാതമൂര്‍ത്തിയായി ആരാധിക്കുന്നത്. വനവാസത്തിനിടെ ഇവര്‍ക്ക് ഒരു പുത്രനുണ്ടായതായും കഥയുണ്

കേരളത്തിലെ പല നമ്പൂതിരി ഗൃഹങ്ങളിലും ശിവന്റെ കാട്ടാളരൂപത്തെ കിരാതമൂര്‍ത്തിയെന്ന പരദേവതയായി ആരാധിക്കുന്നുണ്ട്. വേട്ടേക്കരന്‍ എന്ന രൂപത്തിലും കിരാതസൂനു(വേട്ടയ്ക്കൊരുമകന്‍) എന്ന രൂപ്ത്തിലും സങ്കല്‍പിച്ച് പൂജിക്കാറുണ്ട്

വേട്ടേക്കരന്‍ പാട്ട് എന്നത് ഒരു അനുഷ്ഠാനമാണ്‌. കുറുപ്പന്മാര്‍ കളമെഴുതി ( കറുപ്പ്, വെളുപ്പ്, പച്ച, മഞ്ഞ, ചുകപ്പ് എന്നീ വര്‍ണ്ണങ്ങളിലുള്ള പൊടികള്‍ ഉപയോഗിച്ച് ) പാട്ടുകൊണ്ട് ദേവനെ പുകഴ്ത്തുകയും, വാദ്യമേളങ്ങളുടെ അകമ്പടിയോടെ കോമരം(വെളിച്ചപ്പാട്) ഉറഞ്ഞുതുള്ളി കളം മായ്ക്കുകയും നാളികേരങ്ങള്‍ എറിഞ്ഞുടയ്ക്കുകയും ചെയ്യുന്ന ചടങ്ങുകള്‍ ദേവപ്രീതിക്കയി നടത്തപ്പെടുന്നു.
Continue Reading…

പ്രണവം (ഓം)....


അജ്ഞാതമായ ദിവ്യലോകങ്ങളുമായി ബന്ധപ്പെടുത്തുന്ന ധ്വനിയെ "മന്ത്രം" എന്നുപറയുന്നു. മന്ത്രങ്ങളില് ശ്രേഷ്ഠമായവ സര്വ്വേശ്വരനാമ മന്ത്രങ്ങളാണ്. ഈശ്വരനാമത്തില് ഏറ്റവും ഉത്കൃഷ്ടമായത് ആദിശബ്ദമായി അറിയപ്പെടുന്ന "ഓംകാരം" അല്ലെങ്കില് "പ്രണവ" മാണെന്നുള്ള മഹര്ഷിമാരുടെ ദര്ശനം ഹൈന്ദവ സംസ്കൃതിയുടെ മൂലപ്രമാണങ്ങളില് ഒന്നാണ്.

പ്രണവമന്ത്രം ത്രിഗുണാത്മകമാണ്. അതില് സൃഷ്ടികര്ത്താവായ 'ബ്രഹ്മാവും' പരിപാലകനായ 'ശ്രീമാഹാവിഷ്ണുവും' ലയംകരനായ 'ശ്രീമാഹാരുദ്രനും' അടങ്ങിയിരിക്കുന്നു. ആയതിനാല് പ്രണവമന്ത്ര ജപവും അതിന്റെ അര്ത്ഥഭാവനയും നടത്തുന്ന സാധകര് സര്വ്വേശ്വര പാദങ്ങളെ പ്രാപിക്കുന്നു. മന്ത്രശാസ്ത്രവിധി പ്രകാരം പ്രണവം ഒരു സേതുവാണ്. യാത്ര എളുപ്പമാക്കുന്നതിന് നദികള്ക്കും തോടുകള്ക്കും മറ്റും കുറുകേ പാലം പണിയുന്നു. അതുപോലെ മഹാമന്ത്രങ്ങള് പ്രണവ (ഓം) യുക്തമാകുമ്പോള് ഈശ്വരസന്നിധിയിലേയ്ക്കുള്ള മാര്ഗ്ഗം എളുപ്പമാകുന്നു. പ്രസ്തുത മന്ത്രങ്ങള് അതീവ ശക്തിയുക്തങ്ങളായിത്തീരുന്നു. പ്രണവം അതായത് 'ഓം' ആദി മന്ത്രമാണ്. പ്രണവത്തിന് രണ്ടു രൂപങ്ങളുള്ളതായി മന്ത്രതത്ത്വജ്ഞന്മാരായ യോഗീശ്വരന്മാര് വെളിവാക്കുന്നു. ഒന്ന് അക്ഷരാത്മകം; മറ്റൊന്ന് ധ്വന്യാത്മകം. അ + ഉ + മ് ഇവയുടെ സംയോഗത്താല് അക്ഷരാത്മകമായ 'ഓം' കാരമുണ്ടാകുന്നു. അത് മനുഷ്യര്ക്ക് ഉച്ചരിക്കുവാന് സാധിക്കുന്നു. ധ്വനാത്മകമായ പ്രണവത്തെപ്പറ്റി മന്ത്രശാസ്ത്രം പറയുന്നത്, അത് തൈലധാരപോലെ അവിച്ചിന്നവും വലിയ മണിയുടെ നാദം പോലെ മുഴങ്ങികൊണ്ടിരിക്കുന്നതുമാണെന്നാണ്. അത് ഉച്ചാരണാവയവങ്ങള്കൊണ്ട് ഉച്ചരിക്കാവുന്നതുമല്ലത്രേ. അതിനെ, യോഗയുക്തമായ അന്തഃകരണം മുഖാന്തിരം ചിദാകാശത്തില് ശ്രവിക്കുവാന് മാത്രമേ കഴിയുകയുള്ളൂ.

വേദങ്ങളിലും ഉപനിഷത്തുകളിലും തത്ത്വശാസ്ത്രങ്ങളിലും പുരാണങ്ങളിലുമൊക്കെ പ്രണവ മന്ത്രത്തിന്റെ ദിവ്യമാഹാത്മ്യത്തെക്കുറിച്ച് പ്രദിപാദിക്കപ്പെട്ടിട്ടുണ്ട്. പ്രവര്ത്തനമുള്ളിടത്തെല്ലാം സ്പന്ദനമുണ്ടെന്നും സ്പന്ദനമുള്ളിടത്തെല്ലാം ശബ്ദമുണ്ടെന്നുമാണ് വൈദികദര്ശനം സ്ഥാപിച്ചിരിക്കുന്നത്. പരംപൊരുളില് ലയിച്ച് സാമാന്യാവസ്ഥയിലിരിക്കുന്ന പ്രകൃതി, വിഷമാവസ്ഥയിലേയ്ക്കു നീങ്ങുന്ന പ്രവര്ത്തനത്തെയാണ് 'സൃഷ്ടിസ്ഥിതിലയങ്ങള്' എന്ന് പറയുന്നത്. പ്രകൃതി സാമാന്യാവസ്ഥയില് നിന്ന് വിഷമാവസ്ഥയിലേയ്ക്ക് നീങ്ങുവാന് തുടങ്ങുമ്പോള് സ്പന്ദനമാരംഭിക്കുന്നു. ഇപ്രകാരമുള്ള സ്പന്ദനത്തിന്റെ ആദ്യ ശബ്ദമാണ് പ്രണവം അല്ലെങ്കില് ഓംകാരം. സാധകന്റെ അന്തഃകരണം പ്രകൃതിയുടെ വിഷമാവസ്ഥ ആരംഭിക്കുന്ന ആദിമ സ്ഥിതിയിലെത്തിച്ചേരുമ്പോള് പ്രണവ ശബ്ദം കേള്ക്കുമാറാകുന്നു. പരമാത്മസ്വരൂപമായ ഈ പ്രണവത്തിന്റെ ബാഹ്യതലം നാമരൂപാത്മകമായ പ്രപഞ്ചമാണ്: ആന്തരികതലം പരമാത്മപദമാണ്. ഇപ്രകാരം പ്രണവത്തിന്റെ മാഹാത്മ്യം അതീവഗഹനമാകുന്നു. എത്ര വര്ണ്ണിച്ചാലും അത് അവസാനിക്കുകയില്ല.
Continue Reading…

ഇന്ദ്രൻ



 
 ഭാരതീയ പുരാണങ്ങളിലെ ദേവന്മാരുടെ രാജാവാണ് ഇന്ദ്രൻ. മഴയുടേയും ഇടിമിന്നലിന്റെയും ദേവനായി ഇന്ദ്രനെ കണക്കാക്കുന്നു.

ജനനം
ബ്രഹ്മാവിന്റെ മാനസപുത്രന്മാരിൽ ജ്യേഷ്ഠനായ മരീചിയിൽ നിന്ന് കശ്യപൻ ജനിച്ചു. കശ്യപന്‌‍ ദക്ഷപുത്രിമാരിൽ ജ്യേഷ്ഠത്തിയായ അദിതിയിൽ ജനിച്ചവനാ‍ണ്‌ ഇന്ദ്രൻ.

ഇന്ദ്രൻ ദേവന്മാരുടെ അധിപതിയാണ്. മഴയുടേയും ഇടിമിന്നിലിന്റെയും ദേവൻ കൂടിയാണ് ദേവൻ. ഇന്ദ്രൻ അഷ്ടദിക്പാലകന്മാരിൽ ഒരാൾ ആണ്.
ഇന്ദ്രൻ സ്വർഗ്ഗത്തിൽ അമരാവതി എന്ന കൊട്ടാരത്തിൽ ഭാര്യ ഇന്ദ്രാണിയോടൊപ്പം വസിക്കുന്നു എന്നു പുരാണങ്ങളീൽപറയപ്പെടുന്നു. ഇന്ദ്രന്റെ വാഹനങ്ങൾ ഐരാവതം എന്ന ആനയും ഉച്ഛൈശ്രവസ്സ് എന്ന കുതിരയും ആയുധം വജ്രായുധവും ആണെന്നും പുരാണങ്ങളീൽ പറയപ്പെടുന്നു.
Continue Reading…

എന്താണ് "പഞ്ചഗവ്യം " ..?


ഭാരതീയര്‍ ഔഷധമായി കരുതുന്ന ഒരു വസ്തുവാണ് പഞ്ച ഗവ്യം ...!
ഗവ്യം എന്നാല്‍ ഗോവില്‍ നിന്ന് ഗമിക്കുന്നത് അല്ലങ്കില്‍ പശുവില്‍ നിന്ന് ഉണ്ടാകുന്നത് എന്ന് അര്‍ത്ഥം...! പഞ്ച ഗവ്യം എന്നാല്‍ പശുവില്‍ നിന്ന് ഉണ്ടാകുന്ന അഞ്ചു വസ്തുക്കളുടെ കൂട്ട് എന്ന് പറയാം .! പശുവിനെ മാതാവായി കരുതുന്ന സംസ്കാരമാണ് ഭാരതത്തിന്‍റെത്..!
"ഗോമാതാ " എന്ന് നമ്മള്‍ പശുവിനെ വിളിക്കുന്നു ..!
ഭാരതത്തില്‍ ഒരു വ്യക്തി ,അമ്മയുടെ മുലപ്പാല്‍ കുടിക്കുന്നതിലും അധികം പശുവിന്‍റെ പാല്‍ കുടിക്കുന്നുണ്ട്‌ ..! അതുകൊണ്ട് തന്നെ "ഗോമാതാ " എന്ന സങ്കല്പം ഏറെ മഹത്തരം എന്ന് പറയേണ്ടതില്ല ..! --
-എന്നാല്‍ പഞ്ച ഗവ്യത്തിന്‍റെ കാര്യം പറയുമ്പോള്‍ ഈ സംസ്കാരത്തി ന്‍റെ മഹത്വം കുറേക്കൂടി ആഴത്തിലേക്ക് പോകുന്നു ....!

അത് മനസിലാകണം എങ്കില്‍ പഞ്ചഗവ്യത്തി ന്‍റെ ചേരുവകള്‍ എന്താണെന്ന് അറിയണം ..!
പാല് ,തൈര് ,നെയ്യ് ,ഗോമൂത്രം ,ചാണകം എന്നിവയാണ് പഞ്ചഗവ്യത്തിലെ അഞ്ചു വസ്തുക്കള്‍. . ഇതിനെ ഓരോന്നായി എടുക്കാം
.
പാല് ,തൈര് ,നെയ്യ് ,ഗോമൂത്രം ,ചാണകം എന്നീ വസ്തുക്കള്‍ ഒറ്റയ്ക്കെടുത്താല്‍ ഓരോന്നുംപശുവില്‍ നിന്ന് പുറത്തു വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ബാക്ട്ടീരിയകള്‍ നിറയും ..!!
ഏതാനും ദിവസം അത് അന്തരീക്ഷത്തില്‍ തുറന്നു വച്ചാല്‍ പുഴുവരിക്കും ..! (നെയ്യ് അല്‍പ്പം കൂടുതല്‍ ദിവസം എടുക്കും എന്ന് മാത്രം )
എന്നാല്‍ ഇത് പ്രത്യേക അനുപാതത്തില്‍ കൂട്ടി ചേര്‍ത്താല്‍ വര്‍ഷങ്ങളോളം ഒരു ബാക്ടീരിയ പോലും ഉണ്ടാകുന്നില്ല ..!എന്ന് മാത്രമല്ല ഇത് കഴിച്ചാല്‍ ബുദ്ധിക്ക് ഉണര്‍വും ,ശരീരത്തിന് ശുദ്ധിയും ഉണ്ടാകുന്നു എന്ന് പല പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട് ..!
പാശ്ചാത്യ രാജ്യങ്ങളില്‍ ഇത് പലതരത്തില്‍ പരീക്ഷണങ്ങള്‍ നടത്തി പഠനങ്ങളും പുറത്തു വന്നിട്ടുണ്ട് ..!
ഇത് പ്രത്യേക അനുപാതത്തിലാണ് കൂട്ടിചേര്‍ക്കുന്നത് ..!
ഒരു തവി ഗോമൂത്രത്തിന് രണ്ടു തവി ചാണകവെള്ളവും ,എട്ടു തവി പാലും ,,പതിനാലു തവി തൈരും ,,അതില്‍ ഒരു തവി നെയ്യും എന്നതാണ് ഈ അനുപാതം ..!ഇവ ഓരോന്നും പശുവില്‍ നിന്ന് ശേഖരിക്കേണ്ട സമയവും ദിവസവും എല്ലാം പ്രത്യേകം പറയുന്നുണ്ട് ..!ഇവ കൂടാതെ ഇളനീര് ,ഏത്തപ്പഴം മുതലായവയും ഇതില്‍ ചേര്‍ക്കുന്നു ..!
ഇങ്ങനെ നിര്‍മ്മിക്കുന്ന പഞ്ച ഗവ്യത്തിന് ,,ഒരു ബാക്ടീരിയ പോലും കടക്കാത്ത വസ്തുക്കളുടെ കൂട്ടത്തില്‍ ഒന്നാം സ്ഥാനം എന്ന് പറഞ്ഞാലും അത്ഭുതമില്ല ..!
മഹാക്ഷേത്രങ്ങളില്‍ നിത്യവും നടത്തുന്ന "നവക "ത്തിന് പഞ്ച ഗവ്യം ആടാറുണ്ട്‌ ..!! ഗുരുവായൂരിലെ നവകാഭിഷേകം ഏറെ പ്രസിദ്ധമാണ് ..!
ഗോമാതാ എന്ന ഭാരതീയര്‍ പശുവിനെ വിളിക്കുന്നതിനുള്ള കാരണങ്ങളില്‍ പഞ്ച ഗവ്യത്തിനുള്ള സ്ഥാനം വളരെ ചെറുത്‌ മാത്രം എന്ന് കൂടി മനസിലാക്കുക ..!
Continue Reading…

കലിദോഷനിവാരണം '''


ദ്വാപരയുഗത്തിന്റെ അന്തിമഘട്ടമെത്തി. ഇനി വരാന്‍ പോകുന്നത് കലിയുഗമാണെന്ന് ഏവര്‍ക്കും അറിയാം. കലികാലത്തുണ്ടാകുന്ന കാലുഷ്യങ്ങളെപ്പറ്റിയോര്‍ത്ത് ദേവന്മാരും മഹര്‍ഷിമാരുമൊക്കെ വ്യാകുലചിത്തരായി. സത്യധര്‍മ്മാദികള്‍ നശിക്കുകയും കാമക്രോധാദികള്‍ ശക്തിപ്രാപിക്കുകയും ചെയ്താല്‍ സാമാന്യജീവിതം അസ്വസ്ഥപൂര്‍ണ്ണമായിരിക്കുമല്ലോ എന്നവര്‍ വ്യാസനിച്ചു. ഇനി എന്താണൊരു വഴിയെന്ന് മഹര്‍ഷിമാര്‍ പലരും ചിന്തിച്ചു തുടങ്ങി. ഒരു ദിവസം മഹാത്മാവായ ശ്രീ നാരദമഹര്‍ഷി ബ്രഹ്മാവിനെ നേരില്‍ സമീപിച്ചു. തന്റെ സന്തതസഹചാരിയായ വീണയുടെ തന്ത്രികളില്‍ വിരലോടിച്ചിട്ട് ബ്രഹ്മാവിനെ സ്തുതിച്ചു. വീണു നമസ്ക്കരിച്ചിട്ട് എഴുന്നേറ്റു ചോദിച്ചു: “പ്രഭോ! കാലങ്ങളില്‍ വെച്ച് കലികാലം നമുക്കും കഷ്ടകാലം തന്നെ. ഭക്തിഹീനനായ മനുഷ്യരും ദുരാചാരികളുമാണ് എങ്ങും നിറഞ്ഞിരിക്കുന്നത്. കലിബാധ ഭൂലോകത്തെ ദുരിതലോകമാക്കുന്നു. ഭൂലോകത്തുകൂടി സഞ്ചരിക്കവേ എനിക്ക് എങ്ങനെയാണ് കലിബാധയില്‍ നിന്ന് മോചനം നേടാനാകുന്നത്?” ബ്രഹ്മാവ് ഇതുകേട്ട് തന്റെ സിംഹാസനമായ താമരയില്‍ നിന്ന് താഴെയിറങ്ങി. നാരദന്റെ സമീപത്തെത്തി പ്രസന്നചിത്തനായി പറഞ്ഞു. “വത്സാ, കലിബാധയെക്കുറിച്ച് നിനക്കും ആകുലതയുണ്ടോ?” “ശരിക്കും ഞാന്‍ ഭയന്നിരിക്കുകയാണ്. ഭൂലോകസഞ്ചാരം ഇനി വേണ്ടെന്നു നിശ്ചയിക്കേണ്ടിവരും. എങ്കിലും. കലി ഇവിടെയും ബാധിക്കാതിരിക്കണമല്ലോ.” “നാരദാ, നിന്നെ ഇങ്ങനെ ഓരോരോ ചോദ്യങ്ങളും പരാതികളുമായിട്ടാണ് കാണാറുള്ളത്. എന്നാല്‍ നീ ഇന്ന് ചോദിച്ച ചോദ്യം എനിക്ക് വളരെ പ്രിയമായിട്ടുള്ളതാണ്. കലിദോഷപരിഹാരത്തിന് ഒരു ഏകമാര്‍ഗ്ഗമുണ്ട്.” “പ്രഭോ, എന്താണത്?” “ഭഗവാന്‍ ആദിനാരായണന്റെ പവിത്രമായ മന്ത്രോച്ചാരണമാണ് കാലിദോഷനാശത്തിന് ഉത്തമമായ ഔഷധവും ഏകഉപായവും!” ബ്രഹ്മാവിന്റെ ഉപദേശം കേട്ട് നാരദന്റെ നെറ്റി ചുളിഞ്ഞു. “ഭഗവാന്‍ ആദിനാരായണന് അനേകായിരം നാമങ്ങളുണ്ടല്ലോ. എല്ലാ ഈശ്വരനാമങ്ങളും പവിത്രങ്ങളാണ്. ഭക്തജനങ്ങളുടെ നാവില്‍ അവയെല്ലാം ദിവ്യമന്ത്രങ്ങളുമാണ്. അതു കൊണ്ട് അവിടുന്ന് ഉദ്ദേശിക്കുന്ന പ്രത്യേക നാമം ഏതെന്നു പറഞ്ഞുതന്നാലും.” “സര്‍വ്വവേദമന്ത്രങ്ങളുടേയും നിഗൂഢമായ രഹസ്യം നിനക്കു ഞാന്‍ ഉപദേശിച്ചുതരാം. കേട്ടാലും. കലിയുഗത്തിലെ ഏറ്റവും ശക്തിയേറിയ നാമം ‘ഹരേ രാമ’ എന്നുള്ളതാണ്.” “ഹരേരാമ ഹരേരാമ രാമരാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണകൃഷ്ണ ഹരേഹരേ.” ബ്രഹ്മാവ് ഭക്തിപൂര്‍വ്വം ഉറക്കെ നാമം ചൊല്ലി. അതു കേട്ട് നാരദമുനി തന്റെ വീണ മീട്ടി ആ നാമം ഏറ്റുപാടി. പിന്നീട് ബ്രഹ്മാവ് വിശദീകരിച്ചു. “പതിനാറ് നാമങ്ങളാണ് ഈ വരികളിലുള്ളത്. കലികല്മഷത്തെ നശിപ്പിക്കാന്‍ ഇതിലും മെച്ചമായ മാര്‍ഗ്ഗം വേദശാസ്ത്രാദികളില്‍ പോലും കാണുന്നില്ല. ഈ നാമത്തിന്റെ സഹായത്താല്‍ ഷോഡശകാലാ സമ്പന്നനായ ജീവന്റെ ആവരണം വിച്ഛേദിക്കപ്പെടുന്നു. മഴമേഘങ്ങളുടെ മറവ് മാറിയാല്‍ സൂര്യന്‍ അധികം പ്രകാശത്തോടുകൂടി ശോഭിക്കും. അതുപോലെ ഈ നാമത്തിന്റെ സങ്കീര്‍ത്തനത്തിലൂടെപരബ്രഹ്മത്തിന്റെ യഥാര്‍ത്ഥസ്വരൂപം പ്രകാശിക്കും.” അപ്പോള്‍ നാരദമുനിക്ക് ചില സംശയങ്ങള്‍ തോന്നി. “പ്രഭോ, ഈ നാമം ജപിക്കുന്നതിന് എന്താണ് വിധിയെന്നു കൂടി പറഞ്ഞാലും.” “ഇതിനു വിശേഷിച്ച് വിധിയൊന്നുമില്ല. പരിശുദ്ധമോ അശുദ്ധമോ ആയ ഏതവസ്ഥയിലും ഈ നാമം ജപിക്കാം. ഈ നാമം ജപിക്കുന്നവഴി കലിദോഷം നശിക്കുന്നു. മാത്രമല്ല ജപിക്കുന്നവന് സാലോക്യം, സാമീപ്യം സാരൂപ്യം, സായൂജ്യം എന്നീ നാലുവിധത്തിലുള്ള മുക്തിയും ലഭിക്കുന്നു. ഈ നാമമന്ത്രം മൂന്നരകോടി ജപിച്ചാല്‍ അവന്‍ ബ്രഹ്മഹത്യാപാപത്തില്‍ നിന്ന് നിവൃത്തനായിത്തീരും. മനുഷ്യര്‍, ദേവന്മാര്‍, പിതൃക്കള്‍ എന്നിവരോടെല്ലാം ചെയ്തിട്ടുള്ള പാപങ്ങള്‍ നശിക്കും. എല്ലാവിധ പാപങ്ങളില്‍ നിന്നും ക്ലേശങ്ങളില്‍ നിന്നും അതിവേഗം നിവൃത്തനാകാന്‍ ഈ മഹാനാമമന്ത്രം മാത്രം ജപിച്ചാല്‍ മതി. ഇതിന് മാറ്റമില്ല.”
Continue Reading…

ക്ഷേത്ര ദര്‍ശനം...



ഗര്‍ഭഗൃഹത്തില്‍ തളംകെട്ടിനില്‍ക്കുന്ന ഈശ്വര ചൈതന്യം നമ്മളിലേക്ക് പ്രവഹിക്കുന്നതിന് നടയ്ക്ക്‌ നേരെ നില്‍ക്കാതെ ഇടത്തോ വലത്തോ ചേര്‍ന്ന് ഏതാണ്ട് 30ഡിഗ്രി ചരിഞ്ഞ് നിന്നു വേണം തൊഴേണ്ടത്. കൈകാലുകള്‍ ചേര്‍ത്ത് കൈപ്പത്തികള്‍ താമരമൊട്ടുപോലെ പിടിച്ചു ധ്യാനശ്ലോകമോ മൂലമന്ത്രമോ ജപിച്ചുകൊണ്ട് നില്‍ക്കണം.

വഴിപാടുകളുടെ പ്രാധാന്യം

നമ്മുടെ ഗുണത്തിനും അഭീഷ്ടസിദ്ധിക്കും വേണ്ടി ഭഗവാന്‍റെ തിരുമുന്നില്‍ സമര്‍പ്പിക്കുന്ന ഉപഹാരമാണ് വഴിപാടുകള്‍. വഴിപാട് എന്നതിന്‍റെ ശരിയായ അര്‍ത്ഥം ആരാധന എന്നാണെന്നും ഈശ്വരസന്നിധിയില്‍ വച്ച് ചെയ്യുന്ന ത്യാഗാമാണതെന്നും ഒരു വിശ്വാസമുണ്ട്.

വഴിപാട് യാഥാര്‍ത്ഥത്തില്‍ പൂജയുടെ ഒരു ഭാഗം തന്നെയാണ്. ഭക്തനെ പൂജയില്‍ ഭാഗികമായോ പൂര്‍ണമായോ ഭാഗമാക്കി തീര്‍ക്കുന്നതിനുള്ള ഒരു ഉപാധിയാണിത്. ഭക്തി നിര്‍ഭരമായ മനസ് ദേവനില്‍തന്നെ കേന്ദ്രികരിച്ചുകൊണ്ടും നിരന്തരമായി പ്രാര്‍ഥിച്ചുകൊണ്ടും നടത്തുന്ന വഴിപാടുകള്‍ നിശ്ചയമായും പൂര്‍ണ്ണഫലം നല്‍കുക തന്നെ ചെയ്യുമെന്ന് എത്രയോ അനുഭവങ്ങളാല്‍ ബോധ്യമായിടുണ്ട്.‌ വെറുതെ പ്രാര്‍ഥിക്കുന്നതിന്‍റെ പത്തിരട്ടിഫലം വഴിപാടുകള്‍ കഴിച്ചു കൊണ്ട് പ്രാര്‍ഥിക്കുമ്പോള്‍ ലഭിക്കുന്നു. ക്ഷേത്രങ്ങളില്‍ പൊതുവേ നടത്തപെടുന്ന വഴിപാടുകളെ ആറ് വിഭാഗങ്ങളായി തിരിക്കാം അര്‍ച്ചന, അഭിഷേകം, ചന്ദനം ചാര്‍ത്ത്, നിവേദ്യം, വിളക്ക് മറ്റുള്ളവ അങ്ങിനെയാണ് ആ വിഭാജനം.

അര്‍ച്ചന :

മന്ത്രങ്ങള്‍ ജപിച്ചുകൊണ്ട്‌ ദേവതയ്ക്ക് പൂജാപുഷ്പങ്ങളാല്‍ അര്‍ച്ചനയും, പുഷ്പാഞ്ജലിയും നടത്തുന്ന വഴിപാടാണിത്. അഷ്ടോത്തരശത(108) നാമാര്‍ച്ചന, ത്രിശതി(300) നാമാര്‍ച്ചന, ചതുശതി(400) നാമാര്‍ച്ചന, സഹസ്ര(1000) നാമാര്‍ച്ചന, ഭാഗ്യസൂക്തം, പുരുഷസൂക്തം, ഐകമത്യസൂക്തം തുടങ്ങിയ മന്ത്രങ്ങള്‍ ജപിച്ചു കൊണ്ടുള്ള അര്‍ച്ചനകള്‍ അന്നിവയൊക്കെ ഇതില്‍ ഉള്‍പെടും.

അഭിഷേകം :

ദാരു, കടുശര്‍ക്കര ബിംബങ്ങള്‍ക്ക് ഒഴിച്ച് മറ്റുള്ളവയ്ക്ക് എല്ലാം അഭിഷേകം പതിവാണ് ശുദ്ധജലം, പാല്‍, നെയ്യ്, ഇളനീര്‍, എണ്ണ, പനിനീര്‍, കളഭം, പഞ്ചാമൃതം തുടങ്ങിയവ എല്ലാം അതാതു ദേവതകള്‍ക്ക് അനുസരണമായി അഭിഷേകത്തിനു ഉപയോഗിക്കുന്നു.

ചന്ദനം ചാര്‍ത്തല്‍ :

ദേവബിംബങ്ങളില്‍ മുഖം മാത്രമായോ, പൂര്‍ണമായോ ചന്ദനം ചാര്‍ത്തുന്ന വഴിപാടാണിത്.

നിവേദ്യം :

പവിത്രമായ നിവേദ്യങ്ങള്‍ ഓരോരോ ദേവതാ സങ്കല്‍പം അനുസരിച്ച് വ്യത്യാസപെട്ടിരിക്കുന്നു. തൃമധുരം, വെള്ളനിവേദ്യം, പായസനിവേദ്യം, മലര്‍നിവേദ്യം, അപ്പനിവേദ്യം എന്നിവയൊക്കെ പ്രധാനമാണ്. പായസം തന്നെ പാല്‍പായസം, നെയ്‌പായസം, കൂട്ട്പായസം, കടുംപായസം എന്നിങ്ങനെ പല വിതത്തിലുണ്ട്.

വിളക്ക് :

നെയ്‌വിളക്ക്- വിളക്കുകളില്‍ പ്രധാനമാണ് ഇതു പൊതുവേ ശ്രീ കോവിലിനു ഉള്ളിലാണ് തെളിക്കാറുള്ളത്. എള്ളെണ്ണ വെളിച്ചെണ്ണ തുടങ്ങിയവയും അകത്തും, പുറത്തും ( വിളക്കുമാടം തുടങ്ങിയ ഭാഗങ്ങളില്‍ ) വിളക്കിനായി ഉപയോഗിക്കുന്നു . നീരാഞ്ജനവിളക്ക് തുടങ്ങിയ പ്രത്യേക വഴിപാടുമുണ്ട് .

ഗണപതി ഹോമം
നാളികേരമടിക്കല്‍
വെടിവഴിപാട്
തുലാഭാരം
കറുകഹോമം
മൃത്യുഞ്ജയ ഹോമം
പുഷ്പാഞ്ജലി ( അയൂരാരോഗ്യങ്ങള്‍ക്ക്)
രേക്ത പുഷ്പാഞ്ജലി ( ശത്രു ദോഷശമനം , അഷ്ടസിദ്ധി എന്നിവയ്ക്ക് )
സ്വയം വരാര്‍ചന ( മംഗല്യ സിദ്ധിക്ക് )
സഹസ്ര നാമാര്‍ച്ചന ( ഐശ്വര്യത്തിന് )
ഭഗവതിസേവ ( ദുരിത നിവാരണത്തിന് )
നെയ്‌വിളക്ക് ( നേത്രോഗ ശമനത്തിന്, അഷ്ടസിദ്ധിക്കും )
ധാര ( രോഗ ശാന്തിക്ക് )
നിറപറ ( ഐശ്വര്യത്തിന് )
അന്നദാനം ( ഐശ്വര്യത്തിന്, ദാരിദ്രദുഖ ശമനത്തിന്, രോഗശാന്തിക്ക് )
നിറമാല ( അഷ്ടസിദ്ധിക്ക് )
ചുറ്റുവിളക്ക് ( മനശാന്തിക്ക് )

എന്നിങ്ങനെ വഴിപാടുകളും , അതിന്‍റെ ഫലശ്രുതിയും എണ്ണമറ്റതാണ്‌. തീവ്രമായ ഭക്തിയോടെ വഴിപാടുകള്‍ നടത്തുമ്പോള്‍ ഭക്തനില്‍തന്നെ കാര്യ സാധ്യത്തിനായി ഒരു ഇച്ചാശക്തി വളരുന്നു
Continue Reading…

ദ്വാരക...............


 
ദ്വാരക എന്ന പേര് ദ്വാർ എന്ന സംസ്കൃത പദത്തിൽ നിന്നുണ്ടായതാണ്.വൈഷ്ണവരുടെ ഏറ്റവും പ്രധാനപ്പെട്ട പുണ്യസ്ഥലമാണ് ദ്വാരക. ശ്രീകൃഷ്ണന്റെ രാജധാനി ഇവിടെയായിരുന്നു എന്നാണ് വിശ്വാസം. ‘’ദ്വരവതി‘’, ‘’ദ്വാരാവതി‘’, ‘’കുശസ്ഥലി‘’ എന്നീ പേരുകളും ദ്വാരകയ്ക്കുണ്ടായിരുന്നു. ശ്രീകൃഷ്ണന്റെ നേതൃത്വത്തിലുള്ള യാദവരെ ജരാസന്ധന്റെ ആക്രമണത്തിൽനിന്ന് രക്ഷിക്കുവാനായി വിശ്വകർമാവാണ് ദ്വാരകാപുരി നിർമിച്ചതെന്നും ശ്രീകൃഷ്ണന്റെ മരണശേഷം ഈ നഗരം സമുദ്രത്തിൽ മുങ്ങിപ്പോയി എന്നും മഹാഭാരതത്തിൽ പ്രസ്താവിച്ചിരിക്കുന്നു.
ഇന്നു ദ്വാരകയിൽ നിലവിലുള്ള ക്ഷേത്രം 16-)o നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ്. ദ്വാരകാധീശക്ഷേത്രം ശ്രീകൃഷ്ണന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ പ്രപൗത്രനായ വജ്രനാഭൻ പണികഴിപ്പിച്ചതാണെന്നു കരുതപ്പെടുന്നു.നിലവിലുള്ള ക്ഷേത്രത്തിൽ ദിവസേന അഞ്ചുതവണ കേസരിവർണ്ണ പതാക ഉയർത്തണമെന്നുണ്ട്.രണ്ടു കവാടങ്ങളാണ് ക്ഷേത്രത്തിനുള്ളത്.ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് സ്വർഗ്ഗദ്വാരം എന്ന കവാടത്തിലൂടെയും,പുറത്തിറങ്ങുന്നത് മോക്ഷദ്വാരം കവാടത്തിലൂടെയുമാണ്.ദ്വാരകയിൽ ശ്രീകൃഷ്ണക്ഷേത്രത്തെ കൂടാതെ വാസുദേവ,ദേവകി,ബലരാമൻ,രേവതി,സുഭദ്ര,രുഗ്മിണിദേവി ,ജാംബവതി ദേവി,സത്യഭാമ ദേവി തുടങ്ങിയവരുടെ സ്ഥലങ്ങളുണ്ട്.ഗോമതിനദി കടലിൽ ചേരുന്നത് ദ്വാരകക്ക് അടുത്തുവച്ചാണ്. രുഗ്മിണി ദേവിയുടെ ഒരു പ്രത്യേക ക്ഷേത്രമുണ്ട്. ഒരു ബോട്ടിൽ യാത്രചെയ്താൽ അവിടെ എത്തിച്ചേരാം.കൂടാതെ തിവിക്രമ ,ലക്ഷ്മിനാരായണ തുടങ്ങിയവരുടെ വിശുദ്ധസ്ഥലം കൂടിയാണ് ദ്വാരക.

ശ്രീ ദ്വാരകനാഥന്റെ വിഗ്രഹം പലരൂപത്തിൽ ദർശിക്കുവാൻ സാധിക്കും.ഓരോ ദർശനത്തിലും പല രൂപത്തിലുള്ള വേഷഭൂഷാധികളാണ് ഉണ്ടാകാറുള്ളത്.വിവിധ ദർശനങ്ങൾ താഴെ പറയുന്നവയാണ്.

1.മംഗള
2.ശൃംഗാരം
3.രാജഭോജം
4.ബോഗ്
5.സന്ധ്യആരതി
6.ശയനം

ശ്രീകൃഷ്ണന്റെ നിർദേശപ്രകാരം വിശ്വകർമാവാണ് ദ്വാരക നിർമിച്ചതെന്ന് വിശ്വസിക്കുന്നു.കൃത്യമായ വാസ്തുശാസ്ത്രത്താൽ ഗോമതിനദിയുടെ തീരത്താണ് ദ്വാരക സ്ഥിതിചെയ്യുന്നത്.റോഡുകളും,സാമ്പത്തിക കാര്യാലയവും,പൊതുജനഉപയോഗസ്ഥലങ്ങളും അടക്കം എല്ലാവിധസൗകാര്യങ്ങളുമുള്ള നഗരമാണ് ദ്വാരക.പൊതുജനങ്ങൾ ഒത്തുകൂടുന്ന ഒരു വലിയ മുറി ദ്വാരകയിൽ ഉണ്ട്.അത് സുധർമസാധ എന്നറിയപ്പെടുന്നു.ദ്വാരകയിലെ പലസ്ഥലങ്ങളും സ്വർണ്ണം,വെള്ളി,കൂടാതെ വിലപിടിപുള്ള അമൂല്യ രത്നകല്ലുകളാൽ നിർമിതമാണ്‌.

ശ്രീകൃഷ്ണൻ അവതാരലക്‌ഷ്യം പൂർത്തികരിച്ചു വൈകുണ്ഡത്തിലേക്ക് പോയശേഷം,മഹാഭാരതയുദ്ധം കഴിഞ്ഞു 36 വർഷത്തിനു ശേഷം അർജുനൻ യാദവംശത്തെ ഹസ്തിനപുരിയിലേക്ക് മാറ്റിയശേഷം ദ്വാരകനഗരം സമുദ്രത്തിൽ ആണ്ടുപോയി. മഹാഭാരതം എന്ന ഇതിഹാസ്യകാവ്യത്തിൽ നിന്നും അർജുനൻ പറയുന്ന വാക്കുകളിലൂടെ ഇതു വ്യക്തമാകുന്നു.

" സമുദ്രം നഗരത്തിലേക്ക് ഇരച്ചുകയറി.തെരുവുകളും മനോഹരങ്ങളായ കെട്ടിടങ്ങളും സമുദ്രത്തിൽ മുങ്ങിതാണു.ഇന്നു ദ്വാരകയുടെ സ്ഥലത്ത് ഒരു സമുദ്രം മാത്രം.ദ്വാരക ഒരു പേര് മാത്രമായി അവശേഷിച്ചു.ഒരു ഓർമമാത്രമായി.വിഷ്ണുപുരാണത്തിലും ദ്വാരക സമുദ്രത്തിൽ ആണ്ടു പോയതിനെകുറിച്ച് പരാമർശിക്കുന്നു."
Continue Reading…

Friday, May 29, 2015

ഒരു വിളക്കില്‍ തിരിക്കെന്തിരിക ്കുന്നു

ഒരു വിളക്കില്‍ തിരിക്കെന്തിരിക ്കുന്നു എന്നായിരിക്കും പുതിയവരുടെ ചോദ്യം. എന്നാല്‍ ഒത്തിരി യാഥാര്‍ത്ഥ്യങ്ങ ളത്തില്‍ ഒളിഞ്ഞിരിക്കുന് നുവെന്ന് ഉത്തരം നല്‍കേണ്ടിവരും.
ഒറ്റത്തിരി മാത്രമിട്ട് വിളക്കുകത്തിച്ച ാല്‍ മുതിര്‍ന്നവര്‍ വഴക്കുപറയും. ഒറ്റത്തിരി രോഗത്തിന്റെ ലക്ഷണമെന്നാണ് അവര്‍ പറഞ്ഞിരുന്നത്. മൂന്നു തിരിയിട്ട് കത്തിച്ചാല്‍ അത് ആലസ്യത്തിന്റെ ലക്ഷണമാണെന്നും നാല് തിരിയാകട്ടെ ദാരിദ്രത്തിന്റെ ലക്ഷണമാണെന്നുമാ ണ് അറിവുള്ളവര്‍ പഠിപ്പിച്ചിരുന് നത്.
എന്നാല്‍ രണ്ടു തിരിയിട്ട് കത്തിച്ചാല്‍ (കിഴക്കോട്ടും പടിഞ്ഞാറോട്ടും ഉത്തമം) ധനമുണ്ടാകുമെന്ന ും തിരി അഞ്ചായാല്‍ വളരെ നല്ലതാണെന്നുംഏഴ് തിരിയിട്ട് കത്തിച്ചാല്‍ സര്‍വ്വ വിധ ഐശ്വര്യങ്ങളും ഉണ്ടാകുമെന്നുമാ ണ് ആചാര്യന്മാര്‍ വിധിച്ചിട്ടുള്ള ത്.
എന്നാല്‍ തിരിയെത്രയിട്ടാ ലും വെളിച്ചത്തിന് മാറ്റമുണ്ടാകുമെ ന്നല്ലാതെ മറ്റെന്തു ഗുണമാണ് ലഭിക്കുകയെന്ന് ചോദിച്ചാല്‍ അതിന് ശരിക്കുത്തരം നല്‍കാന്‍ കഴിഞ്ഞില്ലെങ്കി ല്‍ ചോദ്യകര്‍ത്താവി ന് കീഴടങ്ങുകയേ വഴിയുള്ളൂ.
എന്നാല്‍ " ഡൗസിങ് റോഡ്‌ " എന്ന ഒരു ചെറിയ ഉപകരണം കൊണ്ട് ഇതിന്റെ ശാസ്ത്രീയത ശാസ്ത്രജ്ഞന്മാര ്‍ തെളിയിച്ചിരിക്ക ുകയാണ്.
ഒറ്റത്തിരി മാത്രം ഇട്ട് കത്തിച്ചാല്‍വിളക്കില്‍ നിന്നുംപ്രതികൂല ഊര്‍ജ്ജമാണ് പ്രസരിക്കുന്നതെ ന്നാണ് ഈ ഉപകരണം നമ്മെ ബോദ്ധ്യപ്പെടുത് തിത്തരുന്നത്. രണ്ടു തിരിയിട്ട വിളക്കില്‍ നിന്നുംദൃശ്യമാകുന്നത് അനുകൂല ഊര്‍ജ്ജവും ഒന്നും മൂന്നും നാലും ദീപനാളങ്ങളുള്ള വിളക്കില്‍ നിന്നുംപ്രതികൂലോര്‍ജ്ജ ങ്ങള്‍ ഉണ്ടായപ്പോഴാകട് ടെ രണ്ടുംഅഞ്ചും ഏഴും തിരിയിട്ട വിളക്കില്‍ ദൃശ്യമായത് വളരെ അനുകൂലമായ ഊര്‍ജ്ജവും.
ദീപനാളത്തിന്റെ ശാസ്ത്രീയത വ്യക്തമായ രീതിയില്‍ മനസ്സിലാക്കിയതു കൊണ്ടാണ്‌ ഒറ്റതിരിയിട്ട് വിളക്ക് കത്തിക്കരുതെന്ന ് ആചാര്യന്മാര്‍ വിധിച്ചിരുന്നത
Continue Reading…

ദീപാരാധന:


പൂജാവേളയിലെ ഏറ്റവും വിശേഷപ്പെട്ട ഒരു ചടങ്ങാണ് ദീപാരാധന. ദീപാരാധനയെന്നാല ്‍ ദീപങ്ങള്‍കൊണ്ടു ള്ള ആരാധനയാണ്. താന്ത്രികമായും മാന്ത്രികമായും വൈദീകകര്‍മ്മങ്ങ ളിലൂടെ സകല ചൈതന്യവും ഭഗവല്‍പാദത്തിലേ യ്ക്ക് അര്‍പ്പിക്കുകയാ ണ് ദീപാരാധനയുടെ മുഖ്യലക്ഷ്യം. ദീപാരാധന എന്നതുകൊണ്ട്‌ സാധാരണ അര്‍ത്ഥമാക്കുന് നത് സന്ധ്യാവേളയില്‍ നടത്തുന്ന ദീപാരാധനയാണ്. ദീപാരാധനയ്ക്കു സാധാരണയായി തട്ടുവിളക്ക്, പര്‍വ്വതവിളക്ക് , നാഗപത്തി വിളക്ക്, ഏകാങ്ക വിളക്ക് എന്നിങ്ങനെ വിവിധ വിളക്കുകള്‍ ഉപയോഗിച്ച് ഭഗവാനെ ഉഴിയുന്നു. അവസാനം കല്‍പ്പൂരദീപം കാട്ടി പൂവുഴിഞ്ഞ് ദേവപാദത്തില്‍ സമര്‍പ്പിക്കുന് നു.ഈ ചടങ്ങാണ് ദീപാരാധന. ദീപാരാധന തന്നെ പലവിധത്തിലുണ്ട് . അലങ്കാര ദീപാരാധന, പന്തീരടി ദീപാരാധന ഉച്ചപൂജാ ദീപാരാധന, സന്ധ്യാദീപാരാധന , അത്താഴപൂജ ദീപാരാധനഎന്നിങ്ങനെ ദീപാരാധനയ്ക്കു വിവിധ പേര്‍ നല്‍കിയിരിക്കുന ്നു. ഓരോ ദീപാരാധനയുടെയും സവിശേഷതകള്‍ താഴെ കൊടുക്കുന്നു.
1. അലങ്കാര ദീപാരാധന:- രാവിലെ അഭിഷേകം നടത്തിയശേഷം ദേവനെ അലങ്കരിച്ച് ത്രിമധുരം നേദിച്ച്പ്രീതിപ്പെടുത്ത ിയ ശേഷം നടത്തുന്ന ദീപാരാധനയാണിത്‌ . ഈ ദീപാരാധന തൊഴുതാല്‍മുന്‍ജന്മദോഷങ്ങ ള്‍ ഒക്കെ മാറുമെന്നാണ് വിശ്വാസം.
2. ഉഷപൂജാ ദീപാരാധന :-ഉഷപൂജയുടെ അന്ത്യത്തില്‍ നടത്തുന്ന ഈ ദീപാരാധന തൊഴുന്നത്വിദ്യാവിജയത്തിന ും ഉദ്യോഗലബ്ധിക്കു ം സഹായിക്കുന്നു.
3. എതൃത്തപൂജാ ദീപാരാധന :- ക്ഷേത്രങ്ങളിലെ രണ്ടാമത്തെ പൂജയാണ്എതൃത്തപൂജ എന്നറിയപ്പെടുന് നത്. ഇതിന്റെ സമാപനവേളയില്‍ നടത്തുന്ന ദീപാരാധനദര്‍ശനംകൊണ്ട് രോഗശാന്തിയും ആരോഗ്യസിദ്ധിയും ഉണ്ടാവുന്നു.
4. പന്തീരടിപൂജാ ദീപാരാധന :- പന്തീരടിപൂജയ്ക് കൊടുവില്‍ നടത്തുന്ന ഈ ദീപാരാധന ദര്‍ശിച്ചാല്‍ ഐശ്വര്യ സമൃദ്ധിയും, ദാരിദ്ര്യശാന്തി യും, ധനലബ്ധിയും ഉണ്ടാകുന്നു.
5. ഉച്ചപൂജാ ദീപാരാധന :- ഉച്ചയ്ക്ക് ദേവങ്കല്‍ അര്‍പ്പിക്കുന്ന ദീപാരാധനയാണ് ഉച്ച ദീപാരാധന. ഈ ദര്‍ശനംസര്‍വ്വ പാപങ്ങളും മാറ്റി നമുക്ക് ഐശ്വര്യം പ്രദാനം ചെയ്യുന്നു.
6. സന്ധ്യാ ദീപാരാധന:- സന്ധ്യാനേരത്ത് നടത്തുന്ന ദീപാരാധനയാണിത്‌ ഈ ദീപാരാധന തൊഴുതാല്‍സര്‍വ്വഐശ്വര്യങ ്ങളും ലഭിക്കുമെന്നാണ് വിശ്വാസം.
7. അത്താഴപൂജാ ദീപാരാധന :- അത്താഴപൂജ നടത്തികഴിഞ്ഞ് നടത്തുന്ന ദീപാരാധനയാണിത്‌ . ഈ ദീപാരാധന ദര്‍ശനപുണ്യം ദാമ്പത്യസൗഖ്യം പ്രദാനം ചെയ്യുന്നു.
Continue Reading…

കൂവളം


ശ്രീ പരമേശ്വരന് ഏറ്റവും ഇഷ്ടപ്പെട്ട വൃക്ഷമാണ് കൂവളം ആയതിനാല്‍ ശിവദ്രുമം എന്ന പേരിലും ഈ വൃക്ഷംഅറിയപ്പെടുന്നു. ശിവക്ഷേത്രങ്ങളിൽ കൂവളമരത്തിനു ദിവ്യവും പ്രധാനവുമായ സ്ഥാനമാണ് നൽകിയിരിക്കുന്നത്. ശിവപാർവ്വതിമാർക്ക് പ്രിയപ്പെട്ട ഈ വൃക്ഷത്തിന്റെ മുള്ളുകൾ ശക്തിസ്വരൂപവും ശാഖകൾ വേദവും വേരുകൾ രുദ്രരൂപവുമാണെന്നും സങ്കൽപ്പിക്കപ്പെടുന്നു. കൂവളത്തിന്റെ ഓരോ ഇതളും മൂന്നായി പിരിഞ്ഞാണിരിക്കുന്നത്. മൂന്ന് ഭാഗങ്ങളേയും പരമശിവന്റെ തൃക്കണ്ണുകളായിട്ടാണ് വിശ്വസിച്ചുപോരുന്നത്.
ജന്മപാപങ്ങളെ ഇല്ലാതാകുന്ന ദിവ്യസസ്യമായി കരുതുന്നു. അമാവാസി, പൌർണ്ണമി ദിവസങ്ങളിൽ കൂവളത്തിന്റെ ഇലപറിക്കാൻ പാടില്ലെന്നാണ് വിശ്വാസം.
ഉഷ്ണവീര്യവും കൃമിഹരവും അതീവവിഷശമന ശക്തിയുമുള്ളതാണ് കൂവളം. പരമ ശിവന് കൂവളം പ്രിയങ്കരമാവുന്നത് ഈ വൃക്ഷത്തിന്റെ ഗുണവിശേഷത്തെ കണ്ടിട്ടെന്നു പ്രതീകാത്മകമായി പറയാം. ഒരു വില്വപത്രം കൊണ്ടു ശിവാര്‍ച്ചന നടത്തുന്നത് കോടിക്കണക്കിനു യജ്ഞങ്ങള്‍ ചെയ്ത ഫലത്തെ നല്കുന്നു. നാമെല്ലാം വഴിപാടുകള്‍ക്കായി അനേകായിരങ്ങള്‍ ചെലവഴിക്കപ്പെടുമ്പോള്‍ ദരിദ്രന്ഈശ്വരാനുഗ്രഹവും ആത്മ സംതൃപ്തിയും നേടാന്‍ കൂവളം സഹായിക്കുന്നു എന്ന കാര്യവും നാം ഓര്‍ക്കേണ്ടതുണ്ട് .
Continue Reading…

ആദിപരാശക്തി...


പ്രളയകാലത്ത് ഒരു പേരാലിന്റെ ഇലയില്‍ ഒരു ശിശുവായിക്കിടക്കുകയാണ് ഭഗവാന്‍ ശ്രീമഹാവിഷ്ണു....മറ്റൊന്നും ഭഗവാന്റെ കാഴ്ചയില്‍ കാണാനുമില്ല...അപ്പോള്‍ അദേഹം ഒരു അശരീരി കേട്ടു...
"സര്‍വ്വം ഖല്വിദ മേ വാഹം
നാന്യ ദസ്തി സനാതനം"
എല്ലാം ഞാന്‍ തന്നെയാണ് ..ഞാന്‍ അല്ലാതെ മറ്റൊരു വസ്തുവും ലോകത്ത് നിത്യമായോ സത്യമായോ ഇല്ല...

ഈ ധ്വനികേട്ട് ഭഗവാന്‍ അമ്പരന്നു...ആരാണിത് ..ആരുടെ ശബ്ധമാണിത്...ഒന്നും കാണുന്നുമില്ല...അങ്ങനെ കിടന്നപ്പോള്‍ തേജസ്വിനിയായ ഒരു നാരീരൂപം ഭഗവാന്റെ തിരുമുമ്പില്‍ പ്രകടമായി...
ആ രൂപത്തിന് നാല് ത്രിക്കൈകള്‍ ഉണ്ടായിരുന്നു..അവയില്‍ ശംഖു ചക്ര ഗദാപത്മായുധങ്ങളും , ചുറ്റും, രതി, ഭൂതി, ബുദ്ധി, മതി, കീര്‍ത്തി,സ്മൃതി, ധൃതി, ശ്രദ്ധ, മേധാ, സ്വധാ, സ്വാഹാ , നിദ്ര, ഭയാ,ഗതി , തുഷ്ടി, പുഷ്ടി ,ക്ഷമ,ലജ്ജ,ജ്യംഭത്ത ,തദ്രി , മുതലായ ശക്തികളാവൃതമായിരിക്കുന്നു...അവരെല്ലാം വിചിത്രായുധങ്ങള്‍ ധരിച്ചവരും,ദിവ്യമായ ഭൂഷണങ്ങള്‍ ധരിച്ചവരുമായിരുന്നു...
ഇത് കണ്ട ഭഗവാന്‍ അത്ഭുതപ്പെട്ടു(ഈ രൂപമാണ് നാരീരൂപത്തിലുള്ള നാരായണന്‍ - അമ്മേ നാരായണ )...വിഷ്ണു ചിഹ്നങ്ങളോട് കൂടിയ ഈ ദേവി ആരായിരിക്കും...വിഷ്ണുവിന്റെ അത്ഭുതം കണ്ട ദേവി പറഞ്ഞു അത്ഭുതപ്പെടെണ്ടതില്ല..സൃഷ്ടിയുടെ ആരംഭകാലങ്ങളിലെല്ലാം നാം ഇതേ രീതിയില്‍ കാണാരുള്ളതല്ലേ...നിര്‍ഗുണയും ,ഗുണാതീതയുമായ ആദിപരാശക്തിയുടെ പ്രാഭവം നിമിത്തം ഗുണസ്വരൂപികളായ നാം സൃഷ്ടിപ്രക്രിയയ്കായി പ്രകടമാകുന്നു..അങ്ങയെ അതിനു വേണ്ടി നിയോഗിക്കുവാനാണ് ഞാന്‍ സത്വഗുണ സ്വരൂപിയായ ശക്തിയായി ഇപ്പോള്‍ വന്നിരിക്കുന്നത് ...
കേട്ടുകൊള്‍ക...അങ്ങയുടെ നാഭിയില്‍ നിന്നും ബ്രഹ്മാവ്‌ രജോഗുണ പ്രധാനിയായി ഉണ്ടാകും...ബ്രഹ്മാവ്‌ രജോഗുണത്തിനു വഴിപ്പെട്ടു ഗത്യന്തരമില്ലാതെ ലോകത്തെ സൃഷിക്കും..ബ്രഹ്മാവിന്റെ നെട്ടിത്തടത്തില്‍നിന്നും രുദ്രന്‍ കോപത്തോടുകൂടി പ്രകടമാകും..ഇത് തമോഗുണസ്വരൂപമാണ് ...
ബ്രഹ്മാവ്‌ സൃഷ്ടിച്ചതിനെയൊക്കെ തമോഗുണത്തിനടിപ്പെട്ടു രുദ്രന്‍ നശിപ്പിക്കും...സത്വഗുണപ്രധാനിയായ ഹേ വിഷ്ണു !..ബ്രഹ്മാവിന്റെ സൃഷ്ടിക്കും ,രുദ്രന്റെ സംഹാരത്തിനുമിടയിലുള്ള കാലം ഈ സൃഷ്ടിയെ അങ്ങ് വേണ്ടവണ്ണം സംരക്ഷിക്കുക..ഇതാണ് അങ്ങയുടെ കര്‍ത്തവ്യം...അതിനു അങ്ങനെ സഹായിക്കുന്ന സാത്വികശക്തിയാണ് ഞാന്‍ ...
ലോകസൃഷ്ടി ഉണ്ടായത് ഇപ്രകാരമാണ്...ഇതിന്റെയെല്ലാം ആധാരശില മൂലപ്രകൃതി മാത്രവും...ഇതുതന്നെയാണ് സാക്ഷാല്‍ ആദിപരാശക്തി...
Continue Reading…

ഞാന്‍ ഓംകാരമാണ്....

--------------ૐ ૐ ૐ -----------------
http://www.theyogaofmantra.com/wp-content/uploads/2012/06/om-symbol-wallpaper-5.jpg
അന്ധകാരത്തില്‍ നിന്നും വെളിച്ചത്തിലേക്ക് പിടിച്ചുയര്‍ത്തുന്നതിന്റെ പ്രതീകമായാണ് ഓംകാരത്തെ കരുതി വരുന്നത്. ഹൈന്ദവതത്വങ്ങളുടെ അടിസ്ഥാനമായ ബ്രഹ്മത്തിന്റെ സ്പഷ്ടവും ദര്‍ശനസംബന്ധിയുമായ രൂപമാണ് ഇത്. ഓംകാരം ഉച്ചരിക്കുമ്പോള്‍ തന്നെ ആരുടെ മനസ്സിലും ആ ചിഹ്നം ഓര്‍മ്മ വരും. ഹൈന്ദവ ദര്‍ശനത്തിലെന്നതിലുപരി സിഖ്, ബുദ്ധ, ജൈനമതങ്ങളിലും ഓംകാരത്തെ അതേ അര്‍ത്ഥത്തില്‍ തന്നെ സ്വീകരിച്ചിട്ടുണ്ട്. ഓംകാരത്തിന്റെ അര്‍ത്ഥതലങ്ങളെ പാരാവാരമായി ആചാര്യന്മാര്‍ വിവരിച്ചിട്ടുണ്ടെങ്കിലും കളങ്കമില്ലാത്ത ഈശ്വരഭജനമെന്നാണ് പ്രണവം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്. സ്ഥിരമായി ഓംകാരം ജപിക്കുന്നവന്‍ ആരോ അവന്‍ തന്നിലുള്ള മൃഗീയവാസന മാറ്റി ജീവിതവിജയത്തിലെത്തിച്ചേരും.
അ, ഉ, മ എന്നീ മൂന്നക്ഷരങ്ങളുടെ സങ്കലനമാണ് ഓംകാരമെന്നത്. ഇതില്‍ അടങ്ങിയിരിക്കുന്ന ഓരോ അക്ഷരത്തിനും അതിന്റെ അര്‍ത്ഥവ്യാപ്തിയുണ്ട്. ' അ ' ആദിമത്വത്തേയും ' ഉ ' ഉത്കര്‍ഷത്തേയും ' മ ' മിതി (പരിധി) യേയും ചൂണ്ടികാണിക്കുന്നു. അതിനാലാണ് ഓംകാരത്തെ സൃഷ്ടിസ്ഥിതിലയങ്ങളുടെ പ്രതിനിധീകരണ ശക്തിയായി വിശേഷിപ്പിക്കുന്നതും.
പുണ്യപുരാണഗ്രന്ഥങ്ങളും ആചാര്യന്മാരുമൊക്കെ ഓംകാരത്തെ വിവരിച്ചിട്ടുണ്ട്. അവയില്‍ വേദങ്ങള്‍, ഉപനിഷത്തുക്കള്‍, ഭഗവദ്ഗീത തുടങ്ങിയവ ഉള്‍പ്പെടുന്നുണ്ട്. നിത്യമായ ഓംകാരജപം കൊണ്ട് ദേവേന്ദ്രന്‍, അസുരന്മാരുടെ ഹീനശക്തിയെ നേരിട്ട കഥകള്‍ അഥര്‍വ്വവേദത്തില്‍ പറയുന്നുണ്ട്. ബ്രഹ്മത്തെ അറിയാന്‍ ഓം ഉപയോഗിക്കാമെന്ന് യജുര്‍വേദം അനുശാസിക്കുന്നു. ഓംകാരത്തെ പരബ്രഹ്മമായി കഠോപനിഷത്ത് വിവരിക്കുമ്പോള്‍ മുണ്ഡകോപനിഷത്താകട്ടെ ഓംകാരധ്യാനം പരമാത്മാവുമായി ആത്മൈക്യം പ്രാപിക്കാന്‍ സഹായിക്കുമെന്നാണുപദേശിക്കുന്നത്. ഭഗവത് ഗീതയില്‍ സാക്ഷാല്‍ ശ്രീകൃഷ്ണഭഗവാന്‍ പറയുന്നത് താന്‍ ശബ്ദങ്ങളില്‍ ഓംകാരമാണെന്നാണ്. യോഗസൂത്രത്തില്‍ പതഞ്ജലി മഹര്‍ഷി ഓംകാരശബ്ദത്തെ വിശേഷിപ്പിക്കുന്നത്,
ഈശ്വരപ്രതീകത്തെ ഓംകാരമായി അംഗീകരിച്ച് തുടര്‍ച്ചയായ ഓംകാരജപവും ധ്യാനവും കൊണ്ട് ഒരു വ്യക്തിക്ക് സമാധിയടയുവാന്‍ കഴിയുമെന്നാണ്. ആധുനികയുഗത്തില്‍ സ്വാമി വിവേകാനന്ദന്‍, അരവിന്ദ - രമണ മഹര്‍ഷിമാര്‍ തുടങ്ങി അനേകം മഹദ് വ്യക്തിത്വങ്ങള്‍ ഓംകാരധ്വനിയെപ്പറ്റി വിശേഷണങ്ങള്‍ കുറിച്ചിട്ടുണ്ട്. ആദിയും അന്തവുമില്ലാത്ത ഓംകാരത്തെ പാശ്ചാത്യരും അംഗീകരിക്കാന്‍ തയ്യാറായിക്കഴിഞ്ഞുവെങ്കിലും അറിവില്ലാത്ത നിരവധി ഭാരതീയര്‍ ഇതിനെ ഇപ്പോഴും മതചിഹ്നമായി കരുതുന്നു. എന്നാല്‍, ഈശാധിഷ്ഠിതമായിരിക്കുന്ന ഓംകാരം എല്ലാത്തിന്റെയും അടിസ്ഥാനമാണെന്ന സത്യം അവരറിയാതെ പോയിരിക്കുന്നു.
ഓംകാരജപം കൊണ്ടും ധ്യാനം കൊണ്ടും പടയോട്ടങ്ങള്‍തന്നെ നടത്തി വിജയിച്ചുകൊണ്ടിരിക്കുന്നവരെ സൈബര്‍ യുഗത്തില്‍ നമുക്കിടയില്‍ കാണാവുന്നതാണെന്നതാണ് യാഥാര്‍ത്ഥ്യം. ഈശ്വരനും ഓംകാരവും ഒന്നുതന്നെയെന്നതാണ് ഏറ്റവും വലിയ തിരിച്ചറിവും
Continue Reading…

ദശപുഷ്പങ്ങളിൽ ഓരോന്നിനും ഓരോ ദേവതയുമായായി ബന്ധമുണ്ട്

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiTz7t8pOt7jFC0Yw1Y2YdHKedlfS_W5-xM66eAWpV8Gim1G1nzLebEfbhinXX8Aa5jWWFZOcByY0hhwIzzn0aYevqPQN_TMgJTBLQ5KBnMkvDUt3GV-dRuTHKEv7lqvlPTAMb3_ePypXu8/s1600/Dasapushpangal.jpg
ദശപുഷ്പങ്ങളിൽ ഓരോന്നിനും ഓരോ ദേവതയുമായായി ബന്ധമുണ്ട്. ദശപുഷ്പങ്ങളിൽ പുഷ്പിക്കാത്ത കറുകയുടെ ദേവത ആദിത്യനാണ്. കൃഷ്ണക്രാന്തിയുടെ ദേവത ശ്രീകൃഷ്ണനാണ്. ഇത് ചൂടിയാൽ വിഷ്ണുലോകത്തിലെത്താമെന്നാണ്. നിലപ്പനയുടെ ദേവത ഭൂമീദേവിയാണ്. നിലപ്പന ചൂടുന്നത് പാപങ്ങൾ ഹരിക്കും. ഇന്ദിരാദേവിയാണ് പൂവാങ്കുരുന്നിലയുടെയും തിരുതാളിയുടെയും ദേവത. പൂവാങ്കുരുന്നില ചൂടിയാൽ ദാരിദ്ര്യ ശമനമുണ്ടാകുമെന്നാണ്. തിരുതാളി ചൂടിയാൽ സൗന്ദര്യം കൂടും.

മുക്കുറ്റിയുടെ ദേവത പാർവ്വതിയാണ്. മുക്കുറ്റി മുടിയിൽ ചൂടുന്നതിലൂടെ സുമംഗലികൾക്ക് ഭർത്തൃസൗഖ്യവും പുത്രസിദ്ധിയും ഉണ്ടാകുമെന്നാണ് വിശ്വാസം. ഉഴിഞ്ഞയുടെ ദേവത ഇന്ദ്രാണിയാണ്.ഇതിന്റെ പൂക്കൾ ചൂടിയാൽ ആഗ്രഹ നിവൃത്തിയുണ്ടാകുമെന്നാണ്. കയ്യോന്നിയുടെ ദേവത പഞ്ചഭണ്ഡാരിയാണ്. പഞ്ചപാപങ്ങൾ കയ്യോന്നി ചൂടിയാൽ നശിക്കുമെന്നാണ്. മുയൽചെവിയന്റെ ദേവത ചിത്തജ്ഞാതാവാണ്.

മംഗല്യസിദ്ധിയാണ് മുയൽച്ചെവിയന്റെ പൂക്കൾ ചൂടിയാലുള്ള ഫലം. ചെറൂള ബലികർമ്മങ്ങൾക്കാണ് കൂടുതലും ഉപയോഗിക്കുന്നത്. ദേവത യമനാണ്. ചെറൂള ചൂടുന്നത് ആയുർവർദ്ധകമാണ്
Continue Reading…

വേദങ്ങൾ എന്തുകൊണ്ട് നാലായി ?????



അറിവ് ( ജ്ഞാനം ) പൂർണമാകണമെങ്കിൽ നാല് ഘടങ്ങൾ സമന്വയിപ്പിക്കേണ്ടതുണ്ട്, ബോധം, കർമ്മം, അനുഭവം അല്ലങ്കിൽ അനുഭൂതി, നൈരന്തര്യം എന്നീ നാല് അടിസ്ഥാനഘടകങ്ങൾ സമന്വയിപ്പിക്കുമ്പോഴാണ് അറിവ് ( ജ്ഞാനം ) പൂർണ്ണമാകുന്നത്. ബോധം എന്നാൽ പദാർത്ഥത്തെ പറ്റിയുള്ള താത്വികമായ ഉൾകാഴ്ചയാണ്. ബോധമില്ലെങ്കിൽ മനുഷ്യനെ സംബന്ധിച്ചിടത്തോളം വലിയ ന്യൂനത തന്നെയാണ്. അബോധാവസ്ഥയില്‍ മനുഷ്യൻ വെറും മാംസപിണ്ഡം മാത്രമാണ്. കർമ്മം എന്നാൽ പ്രവൃത്തി ( ആക്ഷൻ ) , കർമ്മം ചെയ്യുമ്പോഴാണ് അനുഭവമുണ്ടാകുന്നത്. അനുഭവത്തിൽ നിന്ന് നൈരന്തര്യം ഉണ്ടാകുന്നു. നൈരന്തര്യം എന്നാൽ അനുഭവത്തെ നൽകുന്ന പദാർത്ഥത്തെ നിലനിർത്തുക എന്നതാണ്. മറ്റൊരർത്ഥത്തിൽ സംരക്ഷിക്കുക എന്നതാണ്. വിദ്യാഭ്യാസം അനിവാര്യമെന്നത് ബോധമാണ്. അതുകൊണ്ട് വിദ്യ അഭ്യസിക്കുന്നത് കർമ്മമാണ്. വിദ്യ അഭ്യസിക്കുമ്പോൾ പുതിയ വിവരങ്ങൾ ലഭിക്കുന്നു അത് അനുഭവമാണ് , വിദ്യ മനുഷ്യനെ ജ്ഞാനത്തിലേക്ക് നയിക്കുന്നു. എന്നതുകൊണ്ട് വിദ്യാലയങ്ങൾ നിലനിൽക്കണമെന്നും അതിനുവേണ്ടിയുള്ള ശ്രമത്തെ നൈരന്തര്യം എന്നും പറയുന്നു.
ഋഗ്വേദം ബോധമാണ്. യജുർവേദം കർമ്മം കൊണ്ട് തത്ത്വങ്ങളും ബോധത്തെ നൽകുന്ന ഋഗ്വേദത്തിലടങ്ങിയിരിക്കുന്ന കർമ്മങ്ങളെ യജ്ഞമാക്കി മാറ്റുന്ന തന്ത്രങ്ങൾ യജുർവേദത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നു. അനുഭവപ്രധാനമാണ് സാമവേദം.മനുഷ്യന് ആവിശ്യമായ പദാർത്ഥത്തെ നിലനിർത്താനുള്ള ഉപായങ്ങൾ അഥർവ്വവേദത്തിൽ പരമർശിച്ചിട്ടുണ്ട് അതാണ് നൈരന്തര്യം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്, വേദങ്ങൾ നാലും പഠിച്ചിരിക്കണം പൂർണമായ ജ്ഞാനം അപ്പോൾ മാത്രമേ ലഭിക്കൂ...
Continue Reading…

ശിവനും വിഷ്ണുവും ഉമയും ഒന്നുതന്നെ..


http://www.hindugodwallpaper.com/images/gods/zoom/1318_lord-shiva-hd-wallpaper-02.jpg
ശൈവം, വൈഷ്ണവം, ശാക്തേയം എന്നിങ്ങനെ മത്സരിക്കുന്ന അല്ജ്ഞന്‍മാര്‍ക്കുള്ള അസന്ദിഗ്ദ്ധമായ മറുപടിയാണ് ഇവിടെ ലഭിക്കുന്നത്. ശിവനും പാര്‍വതിയും വിഷ്ണുവും ഒന്നുതന്നെയാണെന്ന് സ്ഥാപിച്ചിരിക്കുന്ന ഉപനിഷദ് വാക്യമാണ് താഴെ ചേര്‍ത്തിരിക്കുന്നത്. ശുക്രബ്രഹ്മര്‍ഷിയുടെ ചോദ്യത്തിന് തന്റെ പിതാവായ വ്യാസനില്‍നിന്നു ലഭിക്കുന്ന ഉത്തരമാണിത്.

‘സര്‍വദേവാത്മകോ രൂദ്ര:
സര്‍വദേവാ: ശിവാത്മക:
രുദ്രസ്യ ദക്ഷിണേ പാര്‍ശ്വേ:
രവിര്‍ ബ്രഹ്മാ ത്രയോfഗ്നയ:
വാമപാര്‍ശ്വേ ഉമാദേവീ
വിഷ്ണു: സോമോപി തേ ത്രയ:
യാ ഉമാ സാസ്വയം വിഷ്ണുര്‍-
യോ വിഷ്ണു: സ ഹി ചന്ദ്രമാ:
യേ നമസ്യന്തി ഗോവിന്ദം
തേ നമസ്യന്തി ശങ്കരം
യേfര്‍ച്ചയന്തി ഹരിം ഭക്ത്യാ
തേfര്‍ച്ചയന്തി വൃഷധ്വജം
യേ ദ്വിഷന്തി വിരൂപാക്ഷം
തേ ദ്വിഷന്തി ജനാര്‍ദനം
യേ രുദ്രം നാഭിജാനന്തി
തേ ന ജാനതി കേശവം

ശിവനില്‍ സര്‍വ്വദേവന്‍മാരും വസിക്കുന്നു. സര്‍വ്വദേവന്മാരിലും ശിവനും വസിക്കുന്നു. ശിവന്റെ വലതുവശത്ത് സൂര്യനും ബ്രഹ്മമാവും, ഗാര്‍ഹപത്യം, ദക്ഷിണം, ആഹവനീയം എന്നീ മൂന്നഗ്നികളും വസിക്കുന്നു. ഇടതുഭാഗത്ത് ഉമയും വിഷ്ണുവും സോമനും സ്ഥിതിചെയ്യുന്നു. ഇവര്‍ മൂന്നുപേരും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ആരാണോ ഗോവിന്ദനെ നമസ്‌ക്കരിക്കുന്നത് അവര്‍ ശിവനെത്തന്നെയാണ് നമസ്‌കരിക്കുന്നത്. ആരാണോ വിഷ്ണുവിനെ ഭക്തിയോടെ പൂജിക്കുന്നത് അവര്‍ വൃഷധ്വജനായ ശിവനെത്തന്നെയാണ് പൂജിക്കുന്നത്. ശിവനെ ദ്വേഷിക്കുന്നവര്‍ വിഷ്ണുവിനെത്തന്നെയാണ് ദ്വേഷിക്കുന്നത്. ശിവനെ അറിയാത്തവര്‍ വിഷ്ണുവിനെയും അറിയുന്നില്ല.

‘പുല്ലിംഗം സര്‍വമീശാനം
സ്ത്രീലിംഗം ഭഗവത്യുമാ’ (രുദ്രഹൃദയോപനിഷത്ത്)

പുല്ലിംഗത്തിലുള്ള സര്‍വവും ശിവനും, സ്ത്രീലിംഗാത്മകമായ സര്‍വവും ഉയുമാകുന്നു. ഇങ്ങനെ അനേകം ഉദാഹരണങ്ങള്‍കൊണ്ടു സ്ഥാപിച്ചിരിക്കുന്നത് സര്‍വദേവതൈക്യമാണ്. ദേവീസങ്കല്പത്തെ സ്ത്രീസങ്കല്പത്തിലും ദേവസങ്കല്പത്തെ പുരുഷരൂപത്തിലും വ്യത്യസ്തവ്യക്തികളായി ധരിക്കുന്നവര്‍ക്ക് ഈ തത്ത്വം മനസ്സിലാക്കുവാന്‍ പ്രയാസമുണ്ട്. അചഞ്ചലനായ പുരുഷന്റെ വ്യാപാരശക്തിയാണ് ഉമയെന്നും, ദേവിയെന്നും വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു വ്യക്തിയെക്കൂടാതെ ശക്തിയുണ്ടാകുന്നില്ല. ശക്തി വ്യക്തിയില്‍ അടങ്ങിയിരിക്കുന്നു. ഈ ശക്തിക്ക് രൂപകല്പന നടത്തിയതാണ് ദേവീസങ്കല്പം. ഉപാസനാശേഷികൊണ്ട് തപസ്വികളായ ആചാര്യന്‍മാര്‍ക്ക് ഈ വ്യക്തിഭാവത്തിന് സജീവമായ സരൂപത ലഭിച്ചിട്ടുണ്ട്. വിഷ്ണു എന്ന വാക്കിന് വ്യാപനശീലത്തോടുകൂടിയവന്‍ എന്നാണല്ലോ അര്‍ഥം. ശക്തിയും അചഞ്ചലനായ പുരുഷന്റെ വ്യാപനസ്വഭാവമാണ്. ഇക്കാരണത്താല്‍ ഉമയും ശങ്കരനും വിഷ്ണുവും ഒന്നാണെന്നും തെളിയുന്നു.

‘ഉമാശങ്കരയോഗോ യ:
സയോഗോ വിഷ്ണുരുച്യതേ’

പുരുഷനും ശക്തിയും, രുദ്രനും ഉമയും ഒന്നുതന്നെയാണെന്നും, സര്‍വദേവതാഭാവങ്ങളുടെയും ദേവീ സങ്കല്‍പങ്ങളുടെയും തത്ത്വം ശിവശക്തൈ്യക്യമാണെന്നും മേല്‍പറഞ്ഞ ഉപനിഷദ് വാക്യങ്ങളിലൂടെ ധരിക്കേണ്ടതാണ്. ഗന്ധവും പുഷ്പവും പോലെയും അര്‍ഥവും വാക്കും പോലെയും, പകലും രാത്രിയും പോലെയും, നിഴലും വെളിച്ചവും പോലെയും, ശിവനും ശക്തിയും, ദേവനും ദേവിയും അഭേദ്യവ്യക്തിത്വമാണെന്ന് ധരിക്കുന്നതോടുകൂടി നാനാത്വങ്ങളില്‍ തപ്പിത്തടഞ്ഞ് തമ്മില്‍ തല്ലുന്നവര്‍ക്ക് മേല്‍പറഞ്ഞ ഉനിഷദ്‌വാക്യങ്ങളില്‍നിന്ന് ശാന്തിയും സമാധാനവും ലഭിക്കും.

.................................സ്വാമി സത്യാനന്ദ സരസ്വതി
Continue Reading…

സൂര്യദേവന്

 
പ്രത്യക്ഷ ദൈവമായ സൂര്യദേവന്റെ പ്രധാനപ്പെട്ട നാമം ആദിത്യന്‍ എന്നാണല്ലോ...ആദിത്യന്‍ എന്നതിനര്‍ത്ഥം അദിതിയുടെ മകന്‍ ...ആരാണ് അദിതിയുടെ മകന്‍ .....വാമനന്‍ ;മഹാവിഷ്ണുവിന്റെ അവതാരം...അതായത് സൂര്യന്‍ മഹാവിഷ്ണുതന്നെയാണ്..

ഉദയസൂര്യനെ പൂര്‍വ്വികര്‍ വാമനനായി ആരാധിച്ചിരുന്നു..രാവിലെ സൂര്യനെ ആരാധിക്കുന്നവരില്‍ ജാഡ്യം,മടി ഇവ ഇല്ലാതായി ഊര്‍ജം നിറയുന്നു..ആഴ്വാര്‍മാര്‍ വാമനനെ പലതരത്തില്‍ സ്തുതിചിട്ടുണ
്ട്....ആണ്‍ടാള് "ഉലകളന്ന പെരുമാളിനെ " കൊണ്‍ടാടിപ്പാടിയിരിക്കുന്നു...
"അടി അള ഞാന്‍ " എന്നാ 610 - ) കുറലില്‍ തിരുവള്ളൂര്‍ വാമനന്റെ ഗുണങ്ങളെ വര്‍ണ്ണിച്ചിരിക്കുന്നു...ഓരോ ഭരണാധികാരിയും വാമനനെ പോലെ മൂവുലകും കീഴടക്കത്തക്ക ശക്തി ആര്‍ജ്ജിചിരിക്കണമെന്നു ഉദ് ബോധിപ്പിക്കുന്നു...ബോധം കേട്ടുറങ്ങുന്ന,ജാഡ്യം വളര്‍ത്തുന്ന ,ഉന്മേഷമില്ലാത്ത അവസ്ഥകള്‍ ചൈതന്യ നാശത്തെ ഉളവാക്കുന്നു...അതിനെ പുറം തള്ളികഴിഞ്ഞാല്‍ വമാനനെപ്പോലെ മൂവുലകം കീഴടക്കാന്‍ പറ്റുമെന്ന് നമ്മെ തിരുക്കുരുള്‍ അറിയിക്കുന്നു....വാമനന്റെ പ്രത്യക്ഷരൂപമായ സൂര്യനെ ആരാധിക്കുന്നവര്‍ക്ക് അസാധ്യമെന്നു തോന്നുന്നതെന്തും നേടാന്‍ കഴിയുമെന്നത് സത്യമാണ്..

നവഗ്രഹങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹം സൂര്യനത്രേ...എല്ലാ ഗ്രഹങ്ങളേയും നിയന്ത്രിക്കുന്ന സൂര്യനെ ദേവന്മാരും ഗ്രഹങ്ങളും പ്രദിക്ഷണം വെക്കുന്നു...പ്രഭാതത്തില്‍ ഉണര്‍ന്നു സ്നാനം ചെയ്തു സൂര്യാരാധന നടത്തുന്നത് ശരീരത്തിനും മനസ്സിനും ആരോഗ്യവും ഐശ്വര്യവും ജീവിതത്തില്‍ പ്രദാനം ചെയ്യാന്‍ സഹായിക്കും..സൂര്യനെ രാവിലെയും വൈകുന്നേരവും സ്മരിച്ചു സ്തുതിക്കണം..പ്രഭാത സൂര്യനെ വാമാനനായും , പ്രദോഷ സൂര്യനെ വരുണനായും സ്മരിക്കണം,ദര്‍ശിക്കണം...

യമരാജന്‍ യുധിഷ്ടിരനെ പരീക്ഷിക്കാന്‍ ചോദിച്ച ചോദ്യങ്ങളില്‍ സൂര്യനെ കുറിച്ച് ചോദിച്ചത് ഇവയാണ്..
യക്ഷന്‍ - ആരാണ് സൂര്യനെ ഉണര്‍ത്തുന്നത്
യുധിഷ്ടിരന്‍ - പരമമായ ബ്രഹ്മചൈതന്യം
യക്ഷന്‍ - ആരാണ് സൂര്യനെ അസ്തമിപ്പിക്കുന്നത്
യുധിഷ്ടിരന്‍ ...സൂര്യന്‍ സത്യത്തില്‍ അസ്തമിക്കുന്നില്ല...
യക്ഷന്‍ - ദിവസവും സംഭവിക്കുന്നവ എങ്ങനെയാണ്..
യുധിഷ്ടിരന്‍ - മിഥ്യയായ ലോകം ആകാശത്താല്‍ മൂടപ്പെട്ട ഒരുപാത്രമായി കാണപ്പെടുന്നു...രാവും പകലും വിരകുകള്‍ ...ആ വിറകുകളെ ജ്വളിപ്പിക്കുന്നത് സൂര്യന്‍ ... മാസങ്ങളും ഋതുക്കളും ഒരു തവിയായിത്തീര്‍ന്നു ഈ പാത്രത്തിലെ ചരാചര വസ്തുക്കളെയും നിരന്തരം ഇളക്കിക്കൊണ്ടിരിക്കുന്നു...
എന്തായാലും വെളിച്ചത്തിന്റെയും ചൂടിന്റെയും നിയന്താവു സൂര്യന്‍ തന്നെയാണ്..സൂര്യന്റെ ശക്തിയാല്‍ എല്ലാ ജീവരാശികളും നിലനില്‍ക്കുന്നു , വളരുന്നു ,ശക്തി ആര്ജ്ജിക്കുന്നു..സൂര്യനില്‍നിന്നും അടര്‍ന്നുവീണ ഭൂമിയും ,ഭൂമിയിലെ സകല ജീവരാശികളും സൂര്യനെ ആശ്രയിച്ചാണിരിക്കുന്നത് ..ഏത് ആരാധനരീതികളിലും വെച്ച് അത്യുന്നമായ സ്ഥാനം സൂര്യാരാധനയ്ക്ക് തന്നെയെന്നു നിസംശയം പറയാം
Continue Reading…

ശിവശക്തൈ്യക്യം



 
 ദേവിയും ദേവനും ഭിന്നവ്യക്തികളായിട്ടാണ് സാധാരണ മനസ്സിലാക്കുന്നത്. ശിവനും ശക്തിയും അതേമമാതിരി രണ്ടാണെന്ന് പലരും ധരിച്ചിട്ടുണ്ട്. ഇത് തികച്ചും തെറ്റാണെന്നു തെളിയിച്ചുകൊണ്ടാണ് ശൈവസിദ്ധാന്തത്തില്‍ ശിവശക്തൈക്യം സ്ഥാപിച്ചിരിക്കുന്നത്. ത്രിഗുണസമാനത്വമുള്ള പ്രകൃതിയില്‍നിന്നു നാദമുണ്ടായതായിട്ടാണ് ശിവപുരാണകല്പന. അനന്തരം ബിന്ദു ആവിര്‍ഭവിച്ചു. സദാശിവന്‍ ബിന്ദുവില്‍നിന്നു ജനിച്ചു. സദാശിവനില്‍നിന്ന് മഹേശ്വരനും, മഹേശ്വരനില്‍നിന്ന് ശുദ്ധവിദ്യയും മായയില്‍ നിന്ന് കാലം, നിയതി, കല, വിദ്യ, രാഗം, ത്രിഗുണം എന്നിവയുമുണ്ടായി. ശിവന്റെ സഹചാരിണിയായി ഉമയെ വര്‍ണിക്കുമ്പോള്‍ രണ്ടു വ്യത്യസ്ത വ്യക്തികളുടെ ചിന്ത സാധാരണയായി രൂപം കൊള്ളും. എന്നാല്‍ യോഗസിദ്ധാന്തപ്രകാരം ജീവന്‍ സഹസ്രാരപദ്മത്തിലെത്തി അനുഭൂതി നേടുന്ന അനുഭവസിദ്ധാന്തമാണ് ശിവശക്തൈ്യക്യംകൊണ്ട് ലഭിക്കുന്നത്. ഭൗതികമായ ജീവന്റെ ദൈ്വതഭാവങ്ങളെല്ലാം അദൈ്വതമായ ശിവസങ്കല്പത്തില്‍ ലയിക്കുന്നതായണ് ശിവശക്തൈക്യം. ഇത് സമാധിസ്ഥനും ജ്ഞാനവാനുമായ യോഗിയുടെ അവസ്ഥയാണ്. ശിവനും ശക്തിയും വ്യക്തികളല്ല, തത്ത്വമാണെന്ന് ഗ്രഹിക്കുക. ശിവനില്ലാത്ത ശക്തിക്കോ ശക്തിയെ കൂടാതുള്ള ശിവനോ വ്യക്തിത്വമില്ല. മൂല പ്രകൃതിയെന്ന് വര്‍ണിച്ചിരിക്കുന്നതും ശിവനില്‍നിന്ന് ശക്തിയുണ്ടായിയെന്ന് പറഞ്ഞിരിക്കുന്നതും സൃഷ്ടിയുടെ ആദ്യഭാവത്തെ സൂചിപ്പിക്കുന്ന ശിവതത്ത്വത്തില്‍ പ്രകൃതിയും, പ്രകൃതിയില്‍ ശിവതത്ത്വവും അടങ്ങിയിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതിനാണ്.

‘ഏതാവാനസ്യ മഹിമാf തോജ്യായാംശ്ച പുരുഷ:
പാദോസ്യ വിശ്വാഭൂതാനി ത്രിപാദസ്യാമൃതം ദിവി’

പുരുഷസൂക്തഭാഗത്തിലെ പ്രകൃതിപുരുഷഭാവനയും ശിവതത്ത്വത്തിലെ ശിവശക്തൈ്യക്യവും രണ്ടായി കാണാന്‍ സാധിക്കുന്നില്ല. ശിവനും ശക്തിയും തമ്മിലുള്ള അഭേദ്യം സ്ഥാപിച്ചുകൊണ്ടാണ് ശിവമഹിമ വര്‍ണിക്കപ്പെട്ടിരിക്കുന്നത്. സൂര്യചന്ദ്രന്‍മാരും രശ്മികളുമായിട്ടുള്ള ബന്ധം പോലെ അഭേദ്യമാണ് ശിവശക്തിസ്വരൂപം. അവ പരസ്പരം ആശ്രയിക്കപ്പെട്ടിരിക്കുന്നു.
പുരുഷഭാവമാര്‍ന്നതെല്ലാം ശിവനെന്നും, സ്‌ത്രൈണങ്ങളായവ ശക്തിയെന്നും സാധാരണ സങ്കല്പിക്കുക പതിവാണ്. എന്നാല്‍ എല്ലാം പൗരുഷമാണെന്നാണ് ശിവപുരാണമതം. ശിവശക്തൈ്യക്യത്തിന്റെ അനന്യഭാവമാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്. സൃഷ്ടികളെല്ലാം ശിവസങ്കല്പത്തിലുദ്ഭവിക്കുകയും പ്രളയ സങ്കല്പത്തില്‍ വിലയം പ്രാപിക്കുകയും ചെയ്യുന്ന അവസ്ഥാവിശേഷങ്ങളെ സൂചിപ്പിക്കുകയാണ് ശിവശക്തൈ്യക്യം കൊണ്ട് ഉദ്ദേശിക്കുന്നത്. ശക്തിസ്വരൂപിണിയായ പ്രകൃതി ശിവതത്ത്വത്തില്‍ വിലയം പ്രാപിക്കുന്നു. ആദിപുരുഷനായ ശിവനില്‍നിന്ന് വീണ്ടും ഉല്‍പത്തി സംഭവിക്കുകയും ചെയ്യുന്നു. ഇങ്ങനെ സൃഷ്ടി സ്ഥിതിലയഭാവങ്ങളില്‍ ശിവശക്തൈക്യം നിലനില്ക്കുന്നു.
‘ഇച്ഛാശക്തി ജ്ഞാനശക്തി ക്രിയാശക്തിസ്വരൂപിണി’ എന്നിങ്ങനെയുള്ള വര്‍ണനയുടെ രഹസ്യവും ഈ തത്ത്വം വെളിവാക്കുന്നു. മാര്‍ക്കണ്ഡേയപുരാണത്തില്‍ ശക്തിയുടെ അനന്തമായ വൈഭവങ്ങളെ വര്‍ണിക്കുന്ന ഒരേ കാരണത്തിന്റെ സഗുണനിര്‍ഗുണഭാവങ്ങള്‍ തന്നെയാണ് പുരുഷനെന്നും പ്രകൃതിയെന്നും ശിവനെന്നും ശക്തിയെന്നും വര്‍ണിക്കപ്പെട്ടിരിക്കുന്നത്.

‘രുദ്രോ ഗന്ധ: ഉമാ പുഷ്പം
രുദ്രോfര്‍ഥ: അക്ഷര: സോമാ
രുദ്രോ ലിംഗമുമാപീഠം
രുദ്രോ വഹ്നിരുമാ സ്വാഹാ
രുദ്രോ യജ്ഞ ഉമാ വേദി:
രുദ്രോ ദിവാ ഉമാ രാത്രി:
രുദ്ര: സോമ ഉമാ താര
രുദ്ര: സൂര്യ ഉമാച്ഛായാ
തസ്‌മൈ തസൈ്യ നമോ നമ:’ (രുദ്രഹൃദയോപനിഷത്ത്)

എന്നിങ്ങനെ ഉമാമഹേശ്വര മാഹാത്മ്യം വര്‍ണിക്കുന്നിടത്ത് അഭിന്നവും അനന്യവുമായ തത്ത്വമാണ് ശിവനും ശക്തിയുമെന്ന്‌വ്യക്തമാക്കപ്പെട്ടിരിക്കുന്നു.
Continue Reading…

പത്മവ്യൂഹം:


മഹാഭാരതയുദ്ധം പതിന്നാലാം നാള്‍ അവസാനിക്കുമെന്നാണ് കൌരവര്‍ കരുതിയത്‌. കാരണം അന്ന് സൂര്യാസ്തമയത്തിനകം ജയദ്രഥനെ വധിച്ചില്ലാ എങ്കില്‍ താന്‍ അഗ്നി പ്രവേശം ചെയ്യുമെന്നാണല്ലോ അര്‍ജ്ജുനന്‍ ശപഥം ചെയ്തത്. തലേനാള്‍ "ഒന്നരകൃഷ്ണന്‍-ഒന്നരപാര
്‍ത്ഥന്‍" എന്ന് ലോകര്‍ വിലയിരുത്തിയിരുന്ന ബാലനായ അഭിമന്യുവിനെ വെറും 6 മഹാരഥന്‍മാര്‍ ചേര്‍ന്ന് ചക്രവ്യൂഹത്തിനകത്ത് വധിച്ച സ്ഥിതിക്ക് 70 വയസായ പാര്‍ത്ഥനെ 90 ലക്ഷ
ം മഹാവീരന്മാരും അനേകം കോടി ചതുരംഗപ്പടയും ചേര്‍ന്ന് തീര്‍ച്ചയായും വധിക്കനാവും, അധവാ സാധിച്ചില്ലെങ്കില്‍ തന്നെ വേറെ രണ്ട് കാരണങ്ങള്‍ കൊണ്ടും അര്‍ജ്ജുനനു മരണം ഉറപ്പാണ്‌!(1) സൂര്യാസ്തമയം വരെ ജയദ്രഥനെ സംരക്ഷിച്ചാല്‍ മതി. (2) ജയദ്രഥന്‍റെ ശിരസ്സ് നിലത്തിടുന്നവന്‍റെ ശിരസ്സ് നൂറായിത്തകര്‍ന്നുപോകുമെന്ന് വരബലവും ഉണ്ടല്ലോ! അതായത്‌ ഏതു സാഹചര്യത്തിലായാലും പാര്‍ത്ഥനു അന്ത്യമാണ് എന്ന് കൌരവര്‍ കരുതി.

അന്ന് നിലനിന്നിരുന്ന സേനാ വിന്യാസരീതി പ്രകാരം ദേവേന്ദ്രന് പോലും ഒരു പകല്‍ കൊണ്ട് നശിപ്പിക്കാനാവാത്ത ഒരു തരം പുതിയ വ്യൂഹരചനയാണ് ദ്രോണാചാര്യര്‍ ചെയ്തത്. പകുതി ശകടവ്യൂഹവും പകുതി പത്മവും ചേര്‍ന്ന ഒരു മഹാവ്യൂഹം നിര്‍മ്മിച്ചിട്ട് ആ പത്മത്തിന്‍റെ മുകുളത്തില്‍ അഭേദ്യമായ ഒരു ഗര്‍ഭഗൃഹവും ഗര്‍ഭത്തിനുള്ളില്‍ അപ്രാപ്യമായ ഒരു സൂചിവ്യൂഹവും സൂചിയും ഗര്‍ഭവും ചേരുന്ന സന്ധിയില്‍ ഏഴ് കോണുകള്‍ നിര്‍മ്മിച്ച് മദ്ധ്യകോണില്‍ ജയദ്രഥന്‍റെ രഥം നിറുത്തിയിട്ട് നാലുപാടും ആറു കോണുകളില്‍ പാര്‍ത്ഥനു തുല്യരോ മേലെയോ ആയ ആറു മഹാരഥന്മാരെ നിറുത്തി ആ മഹാവ്യൂഹം കണ്ട് ആചാര്യന്‍ സ്വയം മതിമറന്നുപോയി. സാക്ഷാല്‍ ദേവേന്ദ്രനും ദേവസേനയും എത്ര കഠിനമായി പരിശ്രമിച്ചാലും ഒരു പകല്‍ കൊണ്ട് ആ വ്യൂഹം തകര്‍ത്ത്‌ അതിനുള്ളില്‍ നില്‍ക്കുന്ന ജയദ്രഥനെ സ്പര്‍ശിക്കാന്‍ കഴിയില്ലാ എന്ന് വ്യക്തമായിരുന്നു. കൌരവസേന അത് ആഘോഷിക്കുകതന്നെ ചെയ്തു.
12 വിളിപ്പാട് നീളത്തിലും (6 യോജന =48 മൈല്‍) 5 വിളിപ്പാട് വീതിയിലും (രണ്ടര യോജന = 20 മൈല്‍) രചിച്ച ആ വ്യൂഹത്തില്‍ 30 ലക്ഷം മഹാവീരന്മാരും 60 ലക്ഷം മറ്റ് വീരന്മാരും അനേകം കോടി ചതുരംഗ സേനയും നിറഞ്ഞുനിന്നിരുന്നു. ശകട മുഖത്ത്‌ ദ്രോണാചാര്യരും സ്വന്തം സേനയും നിലയുറപ്പിച്ചപ്പോള്‍ ആചാര്യന്‍റെ ഇടത് ഖണ്ഡ ങ്ങളില്‍ ദുശാസനനും ദുര്‍മ്മര്‍ഷണനും വലതില്‍ ദുര്യോധനനും വികര്‍ണ്ണനും അനേകലക്ഷം സേനാബലത്തോടെ നിലയുറപ്പിച്ചു. ദ്രോണരുടെ പിന്നില്‍ ഭോജരാജാകൃതവര്‍മ്മാവും അദ്ദേഹത്തിന്‍റെ ഇടം - വലം വശങ്ങളില്‍ മറ്റനേകായിരം വീര യോദ്ധാക്കളും അണിനിരന്നിരുന്നു. പത്മത്തിന്‍റെ മുകുളത്തിനുള്ളിലെ ഗര്‍ഭഗ്രഹത്തില്‍ പിന്മാറാത്ത 21,000 കാലാള്‍ പടയും അവരെ സംരക്ഷിച്ച് 15,000 അശ്വസേനയും അവരെ കാത്ത്കൊണ്ട് 18,000 മദയാനകളും സദാ ചുറ്റിക്കറങ്ങികൊണ്ടിരുന്നു. അതിനകത്ത്‌ സൂചിഗ്രഹത്തില്‍ ജയദ്രഥന് ചുറ്റുമായി ഇടതു കോണുകള്‍ കാത്ത്‌ അശ്വത്ഥാമാവും, ശല്യരും, കൃപാചാര്യരും നിന്നപ്പോള്‍ വലതു ഭാഗം കാത്തത്, കര്‍ണ്ണനും, ഭൂരിശ്രവസ്സും, വൃഷസേനനുമാണ്. തന്‍റെ മഹാരഥത്തില്‍ അവരുടെ മധ്യത്തിലായി ജയദ്രഥന്‍ സ്വന്തം അംഗരക്ഷകരോടൊപ്പം അര്‍ജ്ജുനനെ കാത്തു നിന്നു.
ദേവേന്ദ്രനും ദേവസേനയും എത്താനാവാത്തിടത്ത് കൃഷ്ണനോടിക്കുന്ന പാര്‍ത്ഥരഥവും അവരെ കാക്കാന്‍ ആദ്യം സാത്യകിയും പിന്നീട് ഭീമസേനനും ഒറ്റത്തേരുകളില്‍ എത്തി! അപ്പോഴാണ് ദ്രോണരും കൌരവസേനയും മനസ്സിലാക്കിയത്‌ കൃഷ്ണന്‍ ദേവേന്ദ്രനും ദേവസേനക്കും മുകളിലാണെന്ന്!! ഈ പ്രപഞ്ചത്തിന്‍റെ സര്‍വേശ്വരനാണെന്ന്!! ബാക്കി 33 കോടി ദേവഗണങ്ങളും ആ പുണ്യാത്മാവിന്‍റെ അംശങ്ങളാണെന്ന്‍!!
സൂര്യാസ്തമയത്തിന് മുമ്പ് തന്നെ പാര്‍ത്ഥന്‍ ജയദ്രഥനെ വധിക്കുകയും ചെയ്തു
Continue Reading…

Thursday, May 28, 2015

ഐശ്വര്യ പൂജ ചെയ്യേണ്ടത് എങ്ങനെ .. ?


ആയുരാരോഗ്യ സൗഖ്യങ്ങള്‍ കൈവരുത്തുന്നതിനും സര്‍വ്വ ഐശ്വര്യങ്ങളും ഉണ്ടാകുന്നതിനും ഏറ്റവും ഫലപ്രദമായ പൂജയാണ്‌ ഐശ്വര്യപൂജ. പൂജയ്‌ക്ക് ദേഹശുദ്ധി, പരിസരശുദ്ധി, മനഃശുദ്ധി, വ്രതശുദ്ധി, അന്തരീക്ഷ ശുദ്ധി ഇവ അത്യാവശ്യമാണ്‌. ദീപപൂജ നടത്താനുളള സ്‌ഥലം വൃത്തിയാക്കി കളമിട്ട്‌ നിലവിളക്കുകള്‍ ഒരുക്കി വയ്‌ക്കണം. വിളക്കില്‍ ഭസ്‌മചന്ദനാദികള്‍കൊണ്ട്‌ കുറിയിട്ട്‌ പൂ ചൂടിയിരിക്കണം.
വിളക്കുകള്‍ എണ്ണയൊഴിച്ച്‌ ഓരോ വിളക്കിലും രണ്ടു തിരികള്‍ വീതമിടുക. വരികള്‍ തമ്മില്‍ ചേരുന്ന മദ്ധ്യഭാഗത്ത്‌ ഒരു വലിയ നിലവിളക്ക്‌ വയ്‌ക്കണം. വാഴയിലയില്‍ നിവേദ്യപ്പായസം, അവല്‍, മലര്‍പഴം, കല്‍ക്കണ്ടം, വെറ്റില, ഭസ്‌മം കളഭം എന്നിവ വയ്‌ക്കണം. ഒരു ഇലയില്‍ ഉതിര്‍ത്ത പൂക്കളും കുങ്കുമവും തയ്യാറാക്കണം. ഒരു കിണ്ടി വൃത്തിയാക്കി ഭസ്‌മചന്ദനങ്ങള്‍ അണിയിച്ച്‌ വെ ളളം നിറച്ച്‌ വിളക്കിനടുത്ത്‌ വയ്‌ക്കണം. സാമ്പ്രാണിത്തിരി കൊളുത്തിവയ്‌ക്കണം. ഒരു ചെറിയ തട്ടത്തില്‍ ഭസ്‌മം വച്ച്‌ അതില്‍ കര്‍പ്പൂരം വയ്‌ക്കുക.
കുളിച്ചു ശുഭ്രവസ്‌ത്രം ധരിച്ച്‌ ഭസ്‌മചന്ദനാദികള്‍ ധരിച്ചുവേണം പൂജ ചെയ്യുവാന്‍. ദീപത്തെ നമസ്‌കരിച്ച്‌ ഇലയുടെ മുന്നില്‍ ചമ്രം പടിഞ്ഞിരിക്കുക. പൂജ നടത്തുന്ന ആചാര്യന്‍ പ്രധാന ദീപത്തിന്‌ (വലിയ വിളക്കിന്‌) മുന്നിലിരിക്കണം.
ആദ്യം ശാന്തിമന്ത്രം, ഗണപതി സ്‌തുതി ദേവീസ്‌തുതികള്‍, ഗുരു സ്‌തുതി ഇവ ചെയ്‌തതിനുശേഷം ക്ഷേത്രത്തില്‍ നിന്നോ, പ്രധാന ചിത്രത്തിന്‌ മുന്നിലെ വിളക്കില്‍നിന്നോ കൊളുത്തിക്കൊണ്ടുവരുന്ന ദീപം കൊണ്ട്‌ പൂജയ്‌ക്കുളള പ്രധാന വിളക്ക്‌ ജ്വലിപ്പിക്കണം. അതില്‍നിന്നും പകരുന്ന തിരികൊണ്ട്‌ എല്ലാവരും അവരവരുടെ മുന്നിലുള്ള ദീപം കത്തിക്കുക.
ദീപം കത്തിക്കുന്ന സമയത്ത്‌ എല്ലാവരും അവരവരുടെ മുന്നിലുളള ദീപം തൊട്ടുവന്ദിച്ച്‌ ഭദ്രദീപസ്‌തുതി ചൊല്ലണം.
അതിനുശേഷം കലശപൂജയാണ്‌. കിണ്ടിയില്‍ നിറച്ചിരിക്കുന്ന ജലത്തില്‍ ഒരു നുള്ള്‌ അക്ഷതവും പുഷ്‌പവുമിട്ട്‌ വലതു കൈകൊണ്ട്‌ പൊത്തിപ്പിടിച്ച്‌ താഴെപ്പറയുന്ന മന്ത്രം ജപിക്കുക.
''ഗംഗേച യമുനേ ചൈവ ഗോദാവരി സരസ്വതീ
നര്‍മ്മദേ സിന്ധു കാവേരി തീര്‍ത്‌ഥേ
സ്‌മിന്‍ സന്നിധിം കുരു''
അല്‌പം തീര്‍ത്ഥം ഉളളം കൈയിലെടുത്ത്‌ കുടിക്കുക. കൈ കഴുകിയിട്ട്‌ തീര്‍ത്ഥം പുഷ്‌പങ്ങളിലും നിവേദ്യത്തിലും തളിക്കുക.
തുടര്‍ന്ന്‌ അര്‍ച്ചന ചെയ്യണം. ആദ്യം ധ്യാനം. സര്‍വ്വശക്‌തയായ ജഗദംബികയെ നല്ലവണ്ണം മനസ്സില്‍ ധ്യാനിച്ചുകൊണ്ട്‌ താഴെപ്പറയുന്ന ധ്യാനശ്ലോകങ്ങള്‍ ചൊല്ലുക.
''ഓം പത്മാസനാം പത്മകരാം പത്മമാലാവിഭൂഷിതാം
ക്ഷീരവര്‍ണ്ണസമം വസ്‌ത്രം ദധാനാം ഹരി വല്ലഭാം.''
അതിനുശേഷം മൗനമായി അമ്മയെ സ്‌മരിക്കണം. ധ്യാനം കഴിഞ്ഞ്‌ അര്‍ച്ചന ചെയ്യണം. പെരുവിരലും മോതിരവിരലുംകൊണ്ട്‌ പുഷ്‌പങ്ങളോ കുങ്കുമമോ എടുത്ത്‌ അര്‍ച്ചിക്കണം. ഇടതുകൈ നെഞ്ചോടു ചേര്‍ത്തുവച്ച്‌ ശ്രീലളിതാഷ്‌ടോത്തരാര്‍ച്ചനയില്‍ ആദ്യത്തെ 54 നാമം പുഷ്‌പംകൊണ്ടും ബാക്കി കുങ്കുമംകൊണ്ടും അര്‍ച്ചിക്കണം. പുഷ്‌പങ്ങളും കുങ്കുമവും എടുത്ത്‌ അര്‍ച്ചിക്കുമ്പോള്‍ നിലവിളക്കിന്റെ ചുവട്‌ അംബികയുടെ തൃപ്പാദങ്ങളായി സങ്കല്‌പിച്ച്‌ അവിടെ വേണം അര്‍ച്ചിക്കുവാന്‍. അര്‍ച്ചന അവസാനിക്കുമ്പോള്‍ മിച്ചമുളള പുഷ്‌പത്തില്‍ കുറച്ചെടുത്ത്‌ നെഞ്ചോടു ചേര്‍ത്തുവച്ച്‌ ''നാനാവിധ മന്ത്രപരിമള പത്രപുഷ്‌പാണി സമര്‍പ്പയാമി'' എന്ന്‌ ജപിച്ച്‌ ദീപത്തിന്‌ ചുവട്ടില്‍ അര്‍പ്പിച്ചതിനുശേഷം സ്‌തുതികള്‍ ചൊല്ലണം.
അതിനുശേഷം നിവേദ്യം സമര്‍പ്പിക്കണം.
സമര്‍പ്പണ മന്ത്രം:-
''ഓം ബ്രഹ്‌മര്‍പ്പണം ബ്രഹ്‌മവീര്‍
ബ്രഹ്‌മാഗ്നൗ ബ്രഹ്‌മണാഹൃതം
ബ്രഹ്‌മൈവ തേനഗന്തവ്യം
ബ്രഹ്‌മ കര്‍മ്മ സമാധിന''
ഒരുക്കിവച്ചിരിക്കുന്ന നിവേദ്യം ആറുപ്രാവശ്യമായി നിവേദിക്കുക. നിവേദ്യം വലതുകൈ വിരലുകളിലെടുക്കുന്നതുപോലെയും ഒരു കുഞ്ഞ്‌ മാതാവിനെ ഊട്ടുകയാണെന്ന ഭാവത്തോടെയും ഭക്‌തിയോടെ സാവധാനം മുദ്രകാണിച്ച്‌ ഊട്ടുക.
ഓരോ തവണയും താഴെക്കാണുന്ന മന്ത്രത്തിന്റെ ഓരോ വരി ചൊല്ലണം.
''ഓം പ്രാണായ സ്വാഹ
ഓം അപാനായ സ്വാഹ
ഓം വ്യാനായ സ്വാഹ
ഓം ഉദാനായ സ്വാഹ
ഓം സമാനായ സ്വാഹ
ഓം ബ്രഹ്‌മണേ സ്വാഹ..''
നിവേദ്യം മാറ്റി അല്‌പം ജലംകൊണ്ട്‌ കൈ ശുദ്ധി ചെയ്യണം. എല്ലാവരും നമസ്‌ക്കരിച്ച്‌ എഴുന്നേറ്റ്‌ ദീപാരാധന ചെയ്യണം. കര്‍പ്പൂരം കൈയിലെടുത്ത്‌ വിളക്കില്‍നിന്ന്‌ കത്തിക്കുക. ക്ഷേത്രത്തില്‍ ദീപാരാധന നടത്തുകയോ, അല്ലെങ്കില്‍ പ്രധാന പൂജാസ്‌ഥലത്ത്‌ ദീപാരാധന നടത്തുകയോ ചെയ്യുമ്പോള്‍ എല്ലാവരും കര്‍പ്പൂരം കത്തിച്ച്‌ വിളക്കിന്‌ മൂന്നുതവണ ആരതി ഉഴിയുക. എന്നിട്ട്‌ കര്‍പ്പൂരത്തട്ട്‌ തലയ്‌ക്കു മുകളില്‍ പിടിച്ച്‌ എല്ലാവരും ചേര്‍ന്ന്‌ ചൊല്ലുക.
''ജ്യോതി ജ്യോതി ജ്യോതി ജ്യോതി ഓം ജ്യോതി ജ്യോതിബ്രഹ്‌മ ജ്യോതി ഓം ജ്യോതി ജ്യോതി ആത്മ ജ്യോതി ഓം ജ്യോതി ജ്യോതി പരം ജ്യോതി ഓം ജ്യോതി ജ്യോതി സ്വയം ജ്യോതി ഓം''
കര്‍പ്പൂരത്തട്ട്‌ താഴെവച്ച്‌ പൂവെടുത്തുഴിഞ്ഞ്‌ ദീപത്തിന്‌ ചുവട്ടിലിടുക. കര്‍പ്പൂരം വന്ദിച്ച്‌ അടുത്തു നില്‍ക്കുന്നവര്‍ക്ക്‌ കൊടുക്കുക. എന്നിട്ട്‌ നമസ്‌ക്കരിച്ച്‌ പ്രദക്ഷിണം വയ്‌ക്കുക. മൂന്നുതവണ വരിയായി പ്രദക്ഷിണം കഴിഞ്ഞ്‌ അവരവരുടെ സ്‌ഥാനത്തുവരുമ്പോള്‍ നമസ്‌ക്കരിച്ച്‌ മംഗളം ചൊല്ലി, ശാന്തി മന്ത്രങ്ങളും ചൊല്ലിയതിനുശേഷം പൂക്കളെടുത്ത്‌ ജപിച്ച്‌ ദീപം കെടുത്തുക. പ്രസാദം അവരവര്‍ എടുക്കുക. കുങ്കുമം സൂക്ഷിച്ചുവച്ച്‌ നിത്യവും നെറ്റിയിലണിയുന്നവര്‍ക്ക്‌ സര്‍വ്വ ഐശ്വര്യങ്ങളും സിദ്ധിക്കും
Continue Reading…

ഭഗവദ്ഗീതയിലെ യാഥാര്‍ത്ഥ്യം.............

മാനവ രാശിയെ സനാതന ധര്‍മ്മത്തിലേയ്ക്ക്‌ നയിക്കുന്ന മഹാഭാരതവും അതിലെ ഭഗവദ്ഗീതയും അതിന്റെ ആത്മാവായ ശ്രീകൃഷ്ണഭഗവാനും സാങ്കല്‍പിക കഥാപാത്രമാണെന്നു പറയുന്നത്‌ പത്മ പുരാണമനുസരിച്ച്‌ നിഷേധ്യവും അപരാധവുമാണ്‌. എന്തെന്നാല്‍ മഹാഭാരതവും അതിന്റെ അമൃതമായ ശ്രീമദ്‌ ഭഗവദ്ഗീതയും, ഭഗവാന്‍ വിഷ്ണുവിന്റെ മുഖപത്മത്തില്‍ നിന്നും നിര്‍ഗളിക്കുന്നതാണെന്ന്‌ ശ്രീപാദ ശങ്കരാചാര്യര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഭാരതാമൃത സര്‍വസ്വം വിഷ്ണുവക്ത്രാദ്‌ വിനിസൃതം (ഗീതാമാഹാത്മ്യം) ന്യൂഡല്‍ഹിയില്‍ നിന്ന്‌ ഏകദേശം നൂറുമെയില്‍ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന കുരുക്ഷേത്രം എന്ന ധര്‍മ്മ ഭൂമിയിലാണ്‌ മഹാഭാരത യുദ്ധം അരങ്ങേറിയത്‌. മഹാഭാരത യുദ്ധത്തിനു മുമ്പേ ഈ പുണ്യഭൂമിയെ ബ്രഹ്മക്ഷേത്രം, ആര്യവര്‍ത്തം, സമന്തപഞ്ചകം എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നു. പാണ്ഡവരുടെ പൂര്‍വികനായ കുരു എന്ന മഹാരാജാവ്‌ സത്യം, യോഗം, ദയ, പരിശുദ്ധി, ധര്‍മ്മം, ത്യാഗം, തപസ്യ, ബ്രഹ്മചര്യം എന്നീ ഏട്ട്‌ മഹാഗുണങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനായി ആരാധനാ കര്‍മ്മം ചെയ്ത ഭൂമി ആയതുകൊണ്ട്‌ പില്‍ക്കാലത്ത്‌ കുരുക്ഷേത്രം എന്ന പേരില്‍ അറിയപ്പെട്ടു. കുരുക്ഷേത്രത്തില്‍ നിന്ന്‌ നാല്‌ മെയിലുകള്‍ അകലെ ജ്യോതിസര്‍ എന്ന സ്ഥലത്തു വച്ച്‌ മോക്ഷദ ഏകാദശി ദിവസത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന്‌ ഗീതോപദേശം ചെയ്തു. സമീപത്തായി അയ്യായിരത്തില്‍പരം വര്‍ഷങ്ങളായി നശിക്കാതെ സാക്ഷിയായി നില്‍ക്കുന്ന ആല്‍മരം ഇന്നും അവിടെ കാണുവാന്‍ സാധിക്കും.

വേദവിജ്ഞാനത്തിന്റെ സാരസര്‍വ്വസ്വമാണ്‌ ശ്രീമദ്‌ ഭഗവദ്ഗീത.
ഭഗവദ്ഗീത എന്നാല്‍ ഭഗവാന്‍ എന്ന പരമമായ വ്യക്തിയുടെ പാട്ട്‌ എന്നര്‍ത്ഥം. ഭൗതിക അസ്തിത്വം എന്ന അവിദ്യയില്‍ നിന്ന്‌ മാനവ സമുദായത്തെ മോചിപ്പിക്കുക എന്നതാണ്‌ ഭഗവദ്്ഗീതയുടെ ലക്ഷ്യം. ഈശ്വരന്‍, ജീവാത്മാവ്‌, പ്രകൃതി, കാലം, കര്‍മ്മം തുടങ്ങിയ അഞ്ച്‌ അടിസ്ഥാന തത്വങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ ശ്രീമദ്‌ ഭഗവദ്്ഗീത. ഭക്തി ഭാവത്തോടെയാണ്‌ ഭഗവദ്ഗീതയെ സമീപിക്കേണ്ടത്‌. ഭഗവാന്‍ ഗീതയില്‍ 4-ാ‍ം അദ്ധ്യായത്തില്‍ ഇപ്രകാരം പറയുന്നു.

ഭക്തോ അസിമേ സഖാ ചേതി രഹസ്യം ഹ്രേദദുത്തമം

അല്ലയോ അര്‍ജ്ജുന നീ എന്റെ ഭക്തനും സുഹൃത്തും ആയതുകൊണ്ടാണ്‌ നിനക്ക്‌ ഞാന്‍ ഈ രഹസ്യജ്ഞാനം ഉപദേശിക്കുന്നത്‌. ഇതില്‍ നിന്ന്‌ നമുക്ക്‌ മനസ്സിലാക്കാം അര്‍ജ്ജുനന്‌ സമാനമായ ഗുണങ്ങളുള്ള, ഭഗവാനോട്‌ നേരിട്ട്‌ ബന്ധമുള്ള ഒരു ഭക്തനു മാത്രമേ ഗീതാരഹസ്യം മനസ്സിലാകുകയുള്ളു.

ന ഹിതേ ഭഗവന്‍ വ്യക്തിം വിദുര്‍ ദേവ ന ദാനവാ

ദേവന്മാര്‍ക്കോ അസുരന്മാര്‍ക്കോ പോലും ഭഗവാന്റെ വ്യക്തിത്വം മനസ്സിലാക്കുവാന്‍ സാധിക്കുന്നില്ല അപ്പോള്‍പ്പിന്നെ മനുഷ്യരായ നമുക്ക്‌ ഭഗവാന്റെ ഭക്തനാകാതെ എങ്ങനെ ഭഗവദ്ഗീത മനസ്സിലാകും. ഭഗവാന്‍ കൃഷ്ണനില്‍ നിന്ന്‌ ആരംഭിക്കുന്ന ഗുരുശിഷ്യ സമ്പ്രദായത്തിലുള്ള ആചാര്യന്മാര്‍ക്ക്‌ മാത്രമാണ്‌ ഭഗവദ്ഗീതയെ വ്യാഖ്യാനിക്കാനുള്ള അധികാരം ഉള്ളത്‌. ബ്രഹ്മ സമ്പ്രദായം, രുദ്ര സമ്പ്രദായം, ശ്രീ സമ്പ്രദായം, കുമാര സമ്പ്രദായം എന്നീ നാല്‌ സമ്പ്രദാങ്ങളാണ്‌ കലിയുഗത്തില്‍ നമുക്ക്‌ ലഭിച്ചിട്ടുള്ളത്‌. വൈഷ്ണവ സമ്പ്രദായത്തിന്റെ ആധികാരികതയെക്കുറിച്ച്‌ പത്മപുരാണം ഇപ്രകാരം ഉദ്ഘോഷിക്കുന്നു

സമ്പ്രദായ വിഹീനാ യേ മന്ത്രാസ്തേ നിഷ്ഫലമത്‌
അഥ കലൗ ഭവിഷ്യന്തി ചാത്വരഃ സംമ്പ്രദായിനഃ

പരിപൂര്‍ണ്ണതയിലേയ്ക്ക്‌ എത്തുന്നതിനു വേണ്ടിയുള്ള വേദജ്ഞാനം, മന്ത്രം, തുടങ്ങിയവ കലിയുഗത്തില്‍ ലഭ്യമായ നാല്‌ സമ്പ്രദായങ്ങള്‍ അനുസരിച്ചിട്ടില്ലാത്തതാണെങ്കില്‍ അവ നിഷ്ഫലമാകുന്നു.
ന ഹി വൈഷ്ണവദാ കുത്ര സമ്പ്രദായ പുരഃ സര
സമ്പ്രദായത്തെ അനുസരിച്ചുള്ള വൈഷ്ണവ ധര്‍മ്മം എവിടെയും കുറവാണ്‌.

ഗുരുശിഷ്യ പരമ്പര വഴി വരുന്ന അറിവ്‌ ഊഹാപോഹങ്ങളില്‍ അധിഷ്ഠിതമല്ല. കാരണം സമ്പ്രദായ ആചാര്യന്മാര്‍ എല്ലാം തന്നെ കൃഷ്ണ ഭക്തന്മാരാണ്‌. ഭക്തന്മാര്‍ അല്ലാതെ ജ്ഞാന, ഉഹാപോഹ മേഖലയില്‍ മാത്രം കറങ്ങുന്നവര്‍ക്ക്‌ തേന്‍കുപ്പിയുടെ പുറം നുണയുവാന്‍ അല്ലാതെ കുപ്പി തുറന്ന്‌ ഭഗവദ്ഗീതയാകുന്ന തേന്‍ രുചിക്കുവാന്‍ സാധ്യമല്ല തന്നെ.
ഇസ്കോണിന്റെ സ്ഥാപകാചാര്യനായ എ. സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദര്‍ ബ്രഹ്മസമ്പ്രദായത്തിലെ മുപ്പത്തിരണ്ടാമത്തെ ഗുരുവാണ്‌. അങ്ങനെ ശ്രീകൃഷ്ണനില്‍ നിന്ന്‌ ആരംഭിക്കുന്ന ഗുരുശിഷ്യസമ്പ്രദായത്തിന്റെ കെട്ടുറപ്പോടെ അദ്ദേഹം ഭഗവദ്ഗീത യഥാരൂപത്തിന്‌ ആന്തരിക അര്‍ത്ഥം നല്‍കുകയുണ്ടായി. ഇത്‌ എഴുപത്തി ഒമ്പത്‌ ഭാഷകളിലൂടെ ലോകപ്രചാരം നേടി. ലോകത്ത്‌ മൊത്തം എഴുന്നൂറ്‌ കോടി ജനം വരുന്നതില്‍ ഏകദേശം നാല്‍പ്പത്തിയെട്ട്‌ കോടിയിലധികം ഭക്തിവേദാന്ത സ്വാമി രചിച്ച ആത്മീയ പുസ്തകങ്ങള്‍ വിറ്റഴിക്കുകയുണ്ടായി. എഴുപത്തിഒമ്പത്‌ ഭാഷകളിലായി വിവര്‍ത്തനം ചെയ്ത ഭഗവദ്ഗീത യഥാരൂപം പത്ത്കോടിയിലധികം വിറ്റഴിച്ച്‌ ഗിന്നസ്‌ ബുക്കില്‍ വരെ സ്ഥാനം നേടുകയുണ്ടായി. ലോക ജനതയുടെ നിത്യ ജീവിതത്തില്‍ ഇത്രയധികം ആത്മീയ സ്വാധീനം ചെലുത്തുവാന്‍ ഇസ്കോണിന്റെ ഭഗവദ്ഗീതയ്ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ജനങ്ങളുടെ ഈ പരിവര്‍ത്തനത്തിന്റെ വെളിച്ചത്തില്‍ ഭീതിയിലാണ്ട റഷ്യന്‍ ക്രിസ്തീയസഭ റഷ്യയില്‍ ഭഗവദ്ഗീത നിരോധിക്കണമെന്നുള്ള വിമര്‍ശനവുമായി എത്തുകയുണ്ടായി. എന്നാല്‍ ഈ കാലയളവില്‍ റഷ്യയിലെ ഇസ്കോണ്‍ അംഗങ്ങളായ കൃഷ്ണ ഭക്തന്മാര്‍ ഒരുലക്ഷത്തില്‍പരം ഭഗവത്ഗീത യഥാരൂപം അവിടെ വിറ്റഴിക്കുകയുണ്ടായി.

Continue Reading…

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates