Saturday, January 31, 2015

ഏകം സത്ത്‌

ചോദ്യം: ബ്രഹ്മം സത്യം, ജഗത്‌ മിഥ്യ എന്നു ശ്രീശങ്കരന്‍ പറയുന്നു. വേറേ ചിലര്‍ ജഗത്‌ സത്യമാണെന്നു പറയുന്നല്ലോ: ഇതില്‍ ഏതാണ്‌ വാസ്തവം?

രമണമഹര്‍ഷി : രണ്ടും വാസ്തവം. വ്യത്യസ്ത നിലകളില്‍ നിന്നുകൊണ്ട്‌ വ്യത്യസ്ത ദൃഷ്ടികളില്‍കൂടി പറഞ്ഞിരിക്കുന്നവയാണവ. മാറ്റമില്ലാത്തതായും എപ്പോഴും ഉള്ളതെന്നതുമായ പൊരുളേതോ അതു സത്യമെന്ന മുഖവുരയോടുകൂടിയാണ്‌ ഒരു ജിജ്ഞാസു അന്വേഷണമാരംഭിക്കുന്നത്‌. എന്നിട്ട്‌ മാറ്റമുള്ളതെന്ന കാരണത്താല്‍ അവന്‍ ഈ ലോകത്തെ മിഥ്യയെന്നു തള്ളുന്നു. സത്യം ഇതല്ല, ഇതല്ല, എന്നു ഒരോന്നിനെയും നിരാകരിച്ച്‌ നിരാകരിച്ച്‌ ഒടുവില്‍ തള്ളാനരുതാത്ത തന്നെത്തന്നെ കാണുന്നു. ഉള്ളതു താനേകന്‍, തനിക്കന്യമായൊന്നുമില്ല എന്നും ബോധിക്കുന്നു. മുന്‍പു തന്നാല്‍ നിരാകരിക്കപ്പെട്ടവയും തനിക്കന്യമല്ലെന്നു തെളിയുന്നു. ബ്രഹ്മവും തന്നിലിരിക്കുന്നു എന്ന തന്റെ സാക്ഷാല്‍ക്കാരനിലയില്‍ ഈ ലോകവും (മിഥ്യയല്ല) സത്യമെന്നായിത്തീരുന്നു. അനുഭവത്തില്‍പെടുന്നത്‌ ഏകം സത്ത്‌ (ഉള്ളത്‌), അതിനന്യമെന്ന്‌ തള്ളിപ്പറയാനൊന്നുപോലുമില്ല. തള്ളിപ്പറയപ്പെട്ടതും സത്യമായ ഏകവസ്തുവിന്റെ അംശമാണെന്നു കാണാം. അധിഷ്ഠാനജ്ഞാനം കൂടാതെ നാമരൂപാദി വിഷയങ്ങളെ സത്യമെന്നു കരുതുന്നത്‌ അറിവില്ലായ്മയാണ്‌. ജീവദൃഷ്ടിക്കു സത്യം മൂന്നു വിധമായി കാണപ്പെടുന്നു.

1. വ്യാവഹാരിക സത്യം? ജാഗ്രത്തിലെ ദൈനംദിന ജീവിതത്തില്‍ ‍, ഈ കസേര എന്നാല്‍ കാണപ്പെടുന്നു. അതിനാല്‍ അത്‌ സത്യം.
2. പ്രാതിഭാസിക സത്യം: ‘കയറില്‍ പാമ്പ്‌’ അങ്ങനെ കാണുന്നവര്‍ക്കത്‌ സത്യം. പ്രത്യേക കാലത്ത്‌ പ്രത്യേക അവസ്ഥയില്‍ തല്‍ക്കാലത്തേക്ക്‌ ഉദയമാകുന്ന (ആപേക്ഷിക) ആഭാസികജ്ഞാനമാണത്‌.

3. പാരമാര്‍ത്ഥിക സത്യം (പരമം): ആപേക്ഷികമല്ലാത്തതായും മാറ്റമറ്റതായും എപ്പോഴും സ്ഥിരമായിരിക്കുന്നതുമാണ്‌. ഇതില്‍ പാരമാര്‍ത്ഥികമാണു ശരി എങ്കില്‍ ലോകം വ്യാവഹാരികമോ പ്രാതിഭാസികമോ ആവും എന്നേയുള്ളൂ. ചിലര്‍ ലോകത്തിനു വ്യവഹാരിക സത്യം പോലുമില്ലെന്നു പറയുന്നു. അത്‌ വെറും മാനസിക വ്യാപാരമായ പ്രാതിഭാസികമാണെന്നാണവര്‍ വാദിക്കുന്നത്‌.

Continue Reading…

കവിടി ജ്യോതിഷത്തില്‍

ഒരു ഡോക്ട൪ക്ക് സ്റ്റെതസ്കോപ് പോലെയാണ് ദൈവജ്ഞന് കവിടി. കവിടിയെ "വരാടി" എന്നും പറയും. പരല്‍ വയ്ക്കുക, വാരി വയ്ക്കുക എന്നെല്ലാം പറയുന്നത് പ്രശ്നംവയ്ക്കലിനെയാണ്. കവിടി കൂ൪മ്മാകൃതിയാണ്. കൂ൪മ്മം (ആമ) വിഷ്ണുവിന്‍റെ അവതാരമാണ്. അതിനാല്‍ തന്നെ അത് വിശിഷ്ടമാണ്. പഞ്ചഭൂതങ്ങള്‍ക്കും പഞ്ചേന്ദ്രിയങ്ങള്‍ക്കും അതീതമാണ്. പ്രജ്ഞയുടെ ആധാരമാണത്.
"യദാ സംഹരതേ ചായം
കൂ൪മ്മോംഗാനീവ സ൪വ്വശഃ
ഇന്ദ്രിയാണീന്ദ്രിയാ൪ത്ഥേഭ്യഃ
തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ"
ഗീത 2-58
ആമ അംഗങ്ങളെ എന്നപോലെ ഇവന്‍ (സ്ഥിതപ്രജ്ഞന്‍) ഇന്ദ്രിയങ്ങളെ എല്ലാവിഷയങ്ങളില്‍ നിന്നും എപ്പോള്‍ ഉള്ളിലേയ്ക്ക് വലിക്കുന്നുവോ അപ്പോള്‍ അവന്‍റെ ബുദ്ധി ഉറച്ചതാകുന്നു.
കവിടിക്രിയ എന്നാല്‍ "ഗണിക്കുക" എന്ന൪ത്ഥം
കവിടിയുടെ അളവ് അഥവാ മാനം കാകണ്ടി അഥവാ കാകണിയുടെ 1/20 ഭാഗമാണ്. ഒരു ക൪ഷത്തിന്‍റെ 1/4 ഭാഗമാണ് കാകണി. ക൪ഷം 16 ആദ്യ മാഷകം കൂടിയ തൂക്കമാണ്. ആദ്യ മാഷകമെന്നാല്‍ അഞ്ചു കുന്നികുരുവിന്‍റെ തൂക്കം. അതായത് രണ്ടേകാല്‍ (2¼) പണത്തൂക്കം. ഇതിനുപുറമേ ക൪ഷത്തിന് കാല്‍ പലം അതായത് ഏകദേശം 3 കഴഞ്ച് എന്ന൪ത്ഥമുണ്ട്. 168 കുന്നിക്കുരുവിന്‍റെയോ, 336 യവത്തിന്‍റെയോ തൂക്കത്തിനെയും ക൪ഷമെന്ന് പറയും.
ക൪ഷമെന്നാല്‍ ആക൪ഷിക്കല്‍ എന്നും, വിലേഖനം ചെയ്യപ്പെടുന്നതെന്നും, മാറ്റുരച്ചുനോക്കുന്ന ഉരകല്ല് എന്നുമൊക്കെയാണ൪ത്ഥം. വരാടിക എന്നാല്‍ താമകരക്കുരു എന്നും കയ൪ എന്നും അ൪ത്ഥമാണ്‌. കുരു ബീജവും കയ൪ ബന്ധനവുമാണ്.
"വരം അടതി" അതായത് ഭംഗിയായി ഗമനം ചെയ്യുന്നത്. "വരം" ശ്രേഷ്ഠവും ദൈവികമായി കിട്ടിയതുമാണ്. ദൈവികമായി കിട്ടിയത് ജീവന്‍ (പ്രാണന്‍), ജീവിതം, ദേഹം എന്നിവയാണ്. ആക൪ഷിക്കല്‍ ജീവനോടുള്ള ആക൪ഷണവും, കയ൪ അതിന്‍റെയും ദേഹത്തിന്‍റെയും ബന്ധനവുമാണ്. ഇതിനെ പ്രാരബ്ധമെന്നു പറയും. അതിന്‍റെ ഉരക്കല്ലാണ് വരാടി അഥവാ കവിടി. കാലമാനത്തില്‍ മാഷം ഒരു ദിനമാണ്. കാലദൈ൪ഘ്യം ആയുസ്സാണ്. വിലേഖനം ചെയ്യപ്പെടല്‍ എന്നാല്‍ ശിരോലേഖനം അഥവാ തലയിലെഴുത്ത് . അതിനാല്‍ വരാടിക (കവിടി) കൊണ്ട് 1. ജീവിതയാത്ര, 2. ആയുസ്സ് (ജീവിതകാലദൈ൪ഘ്യം), 3. ജീവിതത്തിന്‍റെ ഗമനം, ആഗമനം, വിഷമം, ബന്ധനം, 4. ജീവിയുടെ പ്രാരബ്ധം, ശിരസ്സിലെഴുത്ത്, വിധി എന്നിവ എല്ലാം ഗണനം ചെയ്യാമെന്ന് വരുന്നു. ജീവിതത്തിന്‍റെ ആകെത്തുകയെ തൂക്കിനോക്കി നി൪ണ്ണയം ചെയ്യാനായി ദൈവികത്താല്‍ കിട്ടിയ സാധനമാണ് കവിടി (വരാടിക).
കവിടി കടലില്‍ വള൪ന്ന ഒരു ജീവിയുടെ പുറംതോടാണ്. തലയോടിന്‍റെ ആകൃതിയിലാണ്. തലച്ചോറുപോലെ ഇതിനകത്ത് മാംസമുണ്ടായിരുന്നു.
ആഗ്രഹങ്ങള്‍, സുഖം, ദുഃഖം, വിശപ്പ്‌, തൃപ്തി, ആനന്ദം എന്നിവയെല്ലാം അനുഭവിച്ചറിഞ്ഞ ജീവിയാണ്. അതിന്‍റെ പുറംതോടാണ് കവിടി. അതിന്‍റെ ജീവിതാനുഭവങ്ങള്‍ അതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ജീവിതത്തിനുശേഷം "കിഞ്ചില്‍ശേഷം ഭവിഷ്യതി" എന്നുള്ളതിനാല്‍ ദൈവജ്ഞന്‍റെ തലോടല്‍ അനുഭവിക്കുന്ന സുഖത്തില്‍ മനുഷ്യരുടെ ജീവിതനി൪ണ്ണയം ചെയ്യുന്നു.
ഭൂഗോളത്തിന്‍റെ മുകള്‍ഭാഗം (അ൪ദ്ധഗോളം) അതിന്‍റെ ആകൃതിയാണ്. ഭൂമി ദീ൪ഘവൃത്താകൃതിയാകയാല്‍ ദീ൪ഘവൃത്തഗോളത്തിന്‍റെ മുകള്‍പ്പരപ്പിന്‍റെ ആകൃതിയാണ് കവിടിയുടേത്.
മന്ഥരപ൪വ്വതം പാലാഴി മഥനകാലത്ത് പാല്‍കടലില്‍ താണുപോയപ്പോള്‍ അതിനെ ഉദ്ധരിക്കാന്‍ വേണ്ടിയായിരുന്നു മഹാവിഷ്ണുവിന്‍റെ കൂ൪മ്മാവതാരം. ഇതിന്‍റെ പ്രതീകമാണ് കവിടി. ഈ കു൪മ്മത്തിന്‍റെ വിസ്താരം നൂറായിരം ശങ്ക്യോജനയാണ്. നൂറുനൂറായിരം മഹാകോടിയാണ് ഒരു ശങ്ക്. നൂറുനൂറായിരം കോടിയാണ് ഒരു മഹാകോടി. അപ്പോള്‍ ആ കൂ൪മ്മത്തിന്‍റെ വിസ്താരം 1019 യോജന ചതുരമാണ്. 1 യോജന 12 കിലോമീറ്റ൪ എന്ന കണക്കില്‍ കൂ൪മ്മത്തിന്‍റെ പുറഭാഗത്തെ വിസ്താരം 12 x 1019 കിലോമീറ്റ൪ ചതുരമാണ്. ഇതിലാണ് ബ്രഹ്മാണ്ഡം അടങ്ങിയിരിക്കുന്നത്. ഇതിന്‍റെ പിണ്ഡാണ്ഡമാകുന്നു കവിടി എന്ന് കാണാം.
108 നക്ഷത്ര പാദങ്ങളാണ് രാശിചക്രത്തിലുള്ളത്. ഒരു നക്ഷത്രം 800 കലയായതിനാല്‍ ഒരു നക്ഷത്രപാദം 200 കലയാണ്. അതായത് രാശിചക്രത്തില്‍ 108 x 200 = 21600 കലകളാണുള്ളത്. ഒരു ദിവസം 60 നാഴികയും ഒരു നാഴിക 60 വിനാഴികയും 1 വിനാഴിക 60 ഗു൪വ്വക്ഷരവുമാകയാല്‍ ഒരു ദിവസം = 60 x 60 x 60 = 216000 ഗു൪വ്വക്ഷരം. 10 ഗു൪വ്വക്ഷരം ഒരു പ്രാണനാണ്. 6 പ്രാണന്‍ ഒരു വിനാഴികയും. അതിനാല്‍ ഒരു ദിവസം 21600 പ്രാണന്‍. പ്രാണന്‍ എന്നാല്‍ പ്രാണവായുവും. അതിനാല്‍ രാശിചക്രത്തിലെ കലകളും പ്രാണനുമായി ബന്ധപ്പെട്ടിരിക്കുന്നു. 21600 ശ്വാസോച്ഛ്വാസമാണ് ഒരാള്‍ ഒരു ദിവസം ചെയ്യുന്നത്. 108 കവിടിയെ മൂന്നായി പകുത്ത് ഓരോ പങ്കില്‍ നിന്നും 8, 8 വീതം മാറ്റിയാല്‍ (8ന്‍റെ ഗുണിതങ്ങള്‍ മാറ്റിയാല്‍) ഒരു പങ്കിലെയും ശിഷ്ടം വരുന്നത് കൂട്ടിയ ശിഷ്ടം 4, 12, 20 ഇവയിലേതെങ്കിലുമായിരിക്കും. ഈ സംഖ്യയെ അഷ്ടമംഗല സംഖ്യ എന്ന് പറയും. ഈ സംഖ്യകൊണ്ടും ഫലനി൪ണ്ണയം ചെയ്യാം.
ജീവിതയാത്ര, ജീവിതാനുഭവങ്ങള്‍, പ്രാരബ്ധങ്ങള്‍, ഭൂതം, വ൪ത്തമാനം, ഭാവി തുടങ്ങിയവയെല്ലാം കവിടികൊണ്ട് നി൪ണ്ണയിക്കാന്‍ കഴിയും. മുമ്പ് ജീവിച്ചിരിന്നതും, അതിനുശേഷം
ദൈവജ്ഞന്‍റെ കയ്യില്‍ വന്നാല്‍ മറ്റുള്ളവരുടെ ജീവിതസംഭവങ്ങളെ സൂചിപ്പിയ്ക്കുന്നതുമാകയാല്‍ കവിടി എന്നും ജീവനുള്ളവയുമാണ്. കവിടികൊണ്ട് ഗണനക്രിയ നടത്തി ലഗ്നം മുതല്‍ ഗ്രഹണം വരെ ഗണിക്കാവുന്നതുമാകയാല്‍ പ്രമാണഭാഗവും ഫലഭാഗവും കവിടിയില്‍ അന്ത൪ലീനമായിരിക്കുന്നു എന്ന് പറയാവുന്നതാണ്. തലയോടുപോലുള്ള കവിടിയുടെ ആകൃതി ശിരസ്സിലെഴുത്തിനെ വ്യക്തമാക്കുന്നു.
Continue Reading…

ധൃതരാഷ്ട്ര പുത്രന്മാര്‍- കൌരവര്‍

ധൃതരാഷ്ട്ര പുത്രന്മാര്‍- കൌരവര്‍- ദുര്യോധനന്‍, ദുശ്ശാസനന്‍, ദുസ്സഹന്‍, ദുശ്ശലന്‍, ജലഗന്ധന്‍, സമന്‍, സഹന്‍, വിന്ദന്‍, അനുവിന്ദന്‍, ദുര്‍ധര്‍ഷന്‍, സുബാഹു, ദുഷ്പ്രധര്‍ഷണന്‍, ദുര്‍മ്മര്‍ഷണന്‍, ദുര്‍മുഖന്‍, ദുഷ്കര്‍ണ്ണന്‍, കര്‍ണ്ണന്‍, വികര്‍ണ്ണന്‍, ശലന്‍, സത്വന്‍, സുലോചനന്‍, ചിത്രന്‍, ഉപചിത്രന്‍, ചിത്രാക്ഷന്‍, ചാരുചിത്രന്‍, ശരാസനന്‍, ദുര്‍മ്മദന്‍, ദുര്‍വിഹാഗന്‍, വിവില്സു, വികടിനന്ദന്‍, ഊര്‍ണ്ണനാഭന്‍, സുനാഭന്‍, നന്ദന്‍, ഉപനന്ദന്‍, ചിത്രബാണന്‍, ചിത്രവര്‍മ്മന്‍, സുവര്‍മ്മന്‍, ദുര്‍വിമോചന്‍, അയോബാഹു, മഹാബാഹു, ചിത്രാംഗന്‍, ചിത്രകുണ്ഡലന്‍, ഭീമവേഗന്‍, ഭീമബലന്‍, വാല്കി, ബലവര്ധനന്‍, ഉഗ്രായുധന്‍, സുഷേണന്‍, കുണ്ഡധാരന്‍, മഹോദരന്‍, ചിത്രായുധന്‍, നിഷന്‍ഗി, പാശി, വൃന്ദാരകന്‍, ദൃഡവര്‍മ്മന്‍, ദൃഡക്ഷത്രന്‍, സോമകീര്‍ത്തി, അനുദൂരന്‍, ദൃഡസന്ധന്‍, ജരാസന്ധന്‍, സത്യസന്ധന്‍, സദാസുവാക്ക്‌, ഉഗ്രശ്രവസ്സ്, ഉഗ്രസേനന്‍, സേനാനി, ദുഷ്പരാജയന്‍, അപരാജിതന്‍, കുണ്ഡശായി, വിശാലാക്ഷന്‍, ദുരാധരന്‍, ദൃഡഹസ്തന്‍, സുഹസ്തന്‍, വാതവേഗന്‍, സുവര്‍ച്ചന്‍, ആദിത്യകേതു, ബഹ്വാശി, നാഗദത്തന്‍, ഉഗ്രസായി, കവചി, ക്രഥനന്‍, കുണ്ഡി, ഭീമവിക്രമന്‍, ധനുര്‍ധരന്‍, വീരബാഹു, ആലോലുപന്‍, അഭയന്‍, ദൃഡകര്‍മ്മാവ്‌, ദൃഡരഥാശ്രയന്‍, അനാദൃഷ്യന്‍, കുണ്ഡഭേദി, വിരാവി, ചിത്രകുണ്ഡലന്‍, പ്രമഥന്‍, അപ്രമാഥി, ദീര്‍ഘരോമന്‍, സുവീര്യവാന്‍, ദീര്‍ഘബാഹു, സുജാതന്‍, കാഞ്ചനദ്വജന്‍, കുണ്ഡശി, വിരജസ്സ്, യുയുത്സു, ദുശ്ശള............. (മഹാ: ഭാരതം ആദിപര്‍വ്വം.67, 117, അദ്ധ്യായങ്ങള്‍).
ധൃതരാഷ്ട്രര്‍ ഗാന്ധാരരാജാവായ സുബലന്‍റെ പുത്രി ഗാന്ധാരിയെ വിവാഹം കഴിച്ചു.(ഇന്നത്തെ അഫ്ഘാനിസ്ഥാനില്‍ ആണ് ഗാന്ധാരം). ഭഗവാന്‍ വേദവ്യാസന്‍ ഗാന്ധാരിയ്ക്ക് 100 മക്കള്‍ ഉണ്ടാകട്ടെ എന്ന് അനുഗ്രഹിച്ചു. ഗാന്ധാരി ഗര്‍ഭം ധരിച്ചു. പക്ഷെ 2 വര്‍ഷം കഴിഞ്ഞിട്ടും പ്രസവിച്ചില്ല. പാണ്ഡുവിന്‍റെ ഭാര്യ കുന്തി പ്രസവിച്ചതറിഞ്ഞു അവള്‍ക്കു ശോകംഉണ്ടായി. അവള്‍ തന്‍റെ നിറവയറില്‍ ആഞ്ഞടിച്ചു. അങ്ങനെ വയറ്റില്‍ നിന്നും ഒരു മാംസക്കട്ട പുറത്തു വന്നു. വ്യാസന്‍ അത് 100 കഷണങ്ങള്‍ ആയി മുറിച്ച് നെയ്ക്കുടങ്ങളില്‍ സൂക്ഷിച്ചു. ഒരു ചെറിയ കഷണം അധികം വന്നു. അതും കുടത്തില്‍ സൂക്ഷിച്ചു. മുട്ട വിരിയുന്നത് പോലെ, ആ കുടങ്ങള്‍ പൊട്ടി
ആദ്യം ദുര്യോധനനും പിന്നെ തൊട്ടടുത്ത 100 ദിവസങ്ങളിലായി കൌരവര്‍ ഓരോരുത്തരായി ജനിച്ചു. അവസാനം ജനിച്ചത്‌ ഒരു പെണ്‍കുട്ടി ആയിരുന്നു - ദുശ്ശള.
കൂടാതെ ദൃതരാഷ്ട്ട്രര്‍ക്കു ഗാന്ധാരിയുടെ തോഴിയായ വൈശ്യയില്‍ യുയുത്സുവും ജനിച്ചു.(എന്നാല്‍ ധൃതരാഷ്ട്രര്‍ക്ക് ഗാന്ധാരിയില്‍ ആണ് യുയുത്സു ജനിച്ചത്‌ എന്ന് ഒരു പരാമര്‍ശം, ആദിപര്‍വ്വം 67-ആം അദ്ധ്യായം 94-ആം ശ്ലോകത്തില്‍ കാണുന്നു). ധൃതരാഷ്ട്ര പുത്രന്‍ ആയിരുന്നു എങ്കിലും , യുയുത്സു യുദ്ധത്തില്‍ പാണ്ഡവ പക്ഷത്തു ആയിരുന്നു. ഭീമന്, ദുര്യോധനന്‍ വിഷം കൊടുത്ത കാര്യം യുയുത്സുവാണ് പാണ്ഡവരെ അറിയിക്കുന്നത്.
സിന്ധു- രാജാവായ ജയദ്രഥന്‍ ദുശ്ശളയെ വിവാഹം കഴിച്ചു

Continue Reading…

Friday, January 30, 2015

എന്തിനാണ് ഭൂമി തൊട്ട് ശിരസ്സില്‍ വയ്ക്കുന്നത് ?



രാവിലെ എണീക്കുന്നതിന് മുമ്പ് എന്തിനാണ് ഭൂമി തൊട്ട് ശിരസ്സില്‍ വയ്ക്കുന്നത് ?


എണീറ്റുണര്‍ന്ന് കിടക്കയിലിരുന്ന് രണ്ടു കൈപ്പടങ്ങളും നിവര്‍ത്തി ധനത്തിനും വിദ്യയ്ക്കും ശക്തിക്കുമായി ലക്ഷ്മീദേവിയേയും സരസ്വതീദേവിയേയും പാര്‍വ്വതീദേവിയേയും പ്രാര്‍ഥിച്ചശേഷം കിടക്കയില്‍ നിന്നും പാദങ്ങള്‍ ഭൂമിയില്‍ വയ്ക്കുന്നതിനുമുമ്പ് ഭൂമാതാവിനെ തൊട്ട് ശിരസ്സില്‍ വച്ച് ക്ഷമാപണമന്ത്രം ചൊല്ലണമെന്ന് ആചാര്യന്മാര്‍ വിധിച്ചിട്ടുണ്ട്.

"സമുദ്രവസനേ ദേവീ പര്‍വ്വതസ്തന മണ്ഡലേ
വിഷ്ണുപത്നീ നമസ്തുഭ്യം പാദസ്പര്ശം ക്ഷമസ്വമേ"
ഇങ്ങനെ ചൊല്ലിയാണ് ഭൂമി തൊട്ട് ശിരസ്സില്വയ്ക്കേണ്ടത്.
ചിലരെങ്കിലും വിശ്വാസത്തെ അന്ധവിശ്വാസമെന്ന് പരിഹസിച്ച് തള്ളാനാണ് താല്പര്യം കാണിക്കുന്നത്. എന്നാല്ഇതിന്റെ മഹത്തായ ശാസ്ത്രീയവശം പരിശോധിക്കാവുന്നതാണ്.
ഒരു വ്യക്തി ഉറങ്ങികിടക്കുമ്പോള്അയാളുടെ ശരീരത്തിനകത്ത് കുടികൊള്ളുന്ന ഉര്ജ്ജത്തെ സ്റ്റാറ്റിക് എനര്ജി അഥവാ പൊട്ടന്ഷ്യല്എനര്ജി എന്നാണ് വിളിക്കുന്നത്. എന്നാല്എഴുന്നേല്ക്കുന്ന സമയത്ത് അത് ഡൈനാമിക് അഥവാ കൈനറ്റിക് എനര്ജിയായി മാറുന്നു.
ഭൂമിയില്തൊടുന്നതോടെ ശരീരത്തിലെ മലിനോര്ജ്ജം (സ്റ്റാറ്റിക്ക് എനര്ജി) വിസര്ജ്ജിച്ച് ശുദ്ധോര്ജ്ജം ശരീരത്തില്നിറയ്ക്കേണ്ടതുണ്ട്. ഉണര്ന്നെണീക്കുമ്പോള്കാലാണ് ആദ്യം തറയില്തോടുന്നതെങ്കില്ഊര്ജ്ജം കീഴോട്ടൊഴുകി ശരീരബലം കുറയുന്നു. എന്നാല്കയ്യാണാദ്യം തറയില്തൊടുന്നതെങ്കില്ഊര്ജ്ജമാകട്ടെ മുകളിലോട്ട് വ്യാപിച്ച് കൈയിലൂടെ പുറത്തു പോകുന്നതോടെ ശരീരബലം ഇരട്ടിക്കുന്നു (കൂടുന്നു). ഇത്തരത്തിലുള്ള ഒരു വലിയ ശാസ്ത്രീയ രഹസ്യം ഒളിഞ്ഞു കിടക്കുന്നതുകൊണ്ടാണ് ഭാരതത്തിലെ ആചാര്യന്മാര്രാവിലെ ഭൂമിയെ തൊട്ടു ശിരസ്സില്വച്ചശേഷമേ എണീക്കാവു എന്ന് പിന്തലമുറയെ ഓര്മ്മിപ്പിച്ചിരുന്നത്.
Continue Reading…

മുപ്പത്തിമുക്കോടി-33 കോടി- ദേവന്മാര്‍ ഉണ്ടോ?

മുപ്പത്തിമുക്കോടി-33 കോടി- ദേവന്മാര്‍ ഉണ്ടോ?. ഇല്ല ... കോടി എന്നാല്‍ ഗണം,group...(ശബ്ദതാരാവലി). വിഷ്ണുവില്‍ നിന്നും ബ്രഹ്മാവും, ബ്രഹ്മാവില്‍ നിന്നും 23- പ്രജാപതിമാരും ജനിച്ചു. പ്രജാപതിമാരില്‍ മരീചി മഹര്‍ഷിക്ക് + കല എന്ന ഭാര്യയില്‍ കശ്യപന്‍ ജനിച്ചു. ദേവന്മാരുടെയും അസുരന്മാരുടെയും പക്ഷിമൃഗാദികളുടെയും പിതാവാണ് കശ്യപന്‍. (അതുകൊണ്ട് കശ്യപ പ്രജാപതി എന്ന് പുരാണങ്ങളില്‍ അറിയപ്പെടുന്നു). ദക്ഷ പുത്രിമാരായ 13 പേരുള്‍പ്പടെ 21 ഭാര്യമാര്‍. അവരില്‍ ദക്ഷപുത്രിയായ അദിതിയില്‍ ജനിച്ച പുത്രന്മാരേ ദേവന്മാര്‍ എന്നറിയപ്പെടുന്നു. ഏകാദശ രുദ്രന്മാര്‍-(11), ദ്വാദശാദിത്യന്മാര്‍-(12), അഷ്ട വസുക്കള്‍-(8), അശ്വിനി ദേവന്മാര്‍-(2),...അങ്ങനെ 33 പുത്രന്മാര്‍. ഇവരില്‍, 11- പേരെ രുദ്രന്മാര്‍ എന്നും, 12- പേരെ ആദിത്യന്മാര്‍ എന്നും, 8- പേരെ വസുക്കള്‍ എന്നും, 2-പേരെ അശ്വിനിദേവന്മാര്‍ എന്നും അറിയപ്പെടുന്നു. ദേവന്മാര്‍ എല്ലാവരും ഈ ഗണത്തില്‍ ഏതെങ്കിലും ഒന്നില്‍ ഉള്‍പ്പെടുന്നു. ദേവന്മാര്‍ എല്ലാവരും ഈ 33- പേരുടെ അവതാരങ്ങളോ, സന്താനങ്ങളോ ആണ്. (വാല്മീകി രാമായണം, ആരണ്യകാണ്ഡം-14-ആം സര്‍ഗ്ഗം).
ഏകാദശ രുദ്രന്മാര്‍---അജൈകപാത്ത്, ആഹിര്‍ബുധ്ന്യന്‍, വിരൂപാക്ഷന്‍, സുരേസ്വരന്‍, ജയന്തന്‍, ബഹുരൂപന്‍, അപരാജിതന്‍, സാവിത്രന്‍, ത്ര്യംബകന്‍, വൈവസ്വതന്‍, ഹരന്‍.
ദ്വാദശാദിത്യന്മാര്‍---ധാതാവു, അര്യമാവ്, മിത്രന്‍, ശുക്രന്‍, വരുണന്‍, അംശന്‍, ഭഗവന്‍, വിവസ്വാന്‍, പൂഷാവ്, സവിതാവ്, ത്വഷ്ടാവ്, വിഷ്ണു.
അഷ്ടവസുക്കള്‍--- ധരന്‍, ധ്രുവന്‍, സോമന്‍, അഹസ്സ്, അനിലന്‍, പ്രത്യുഷന്‍, പ്രദാസന്‍, അനലന്‍.
അശ്വിനി ദേവന്മാര്‍ ഇരട്ടകള്‍ ആണ്.
അങ്ങനെ ദേവന്മാര്‍ 33 കോടി... അഥവാ ഗണം.
ദക്ഷ പുത്രിയും അദിതിയുടെ സഹോദരിയുമായ ദിതി-യില്‍ കശ്യപന് ദൈത്യന്മാര്‍ ജനിച്ചു(അസുരന്മാര്‍).
കശ്യപന്‍+ ദിതി(1)= സിംഹിക- -> വിപ്രചിത്ത -> രാഹു, കേതു.
(2) = ഹിരണ്യകശിപു -> അനുഹ്ലാദന്‍ -> ഹ്ലാദന്‍ -> സംഹ്ലാദന്‍ -> പ്രഹ്ലാദന്‍ -> വിരോചനന്‍ -> ശൂരസേനന്‍(നമ്മുടെ മഹാബലി) -> ബാണന്‍ -> ഉഷ -> വജ്രന്‍(കൃഷ്ണ പരമ്പരയിലെ അവസാന രാജാവ്). ബാണപുത്രിയായ ഉഷ യെയാണ് കൃഷ്ണ പൌത്രനായ അനിരുദ്ധന്‍ വിവാഹം ചെയ്തത്. അവരുടെ പുത്രനാണ് വജ്രന്‍. (ഭാഗവതം ദശമസ്കന്ധം 61, 62, 63, അദ്ധ്യായങ്ങള്‍) ബാണ പുത്രന്മാര്‍ ആണ് നിവാതകവചന്മാര്‍.
(3)= ഹിരണ്യക്ഷന്‍
(4)= വജ്രാന്ഗന്‍ -> വരാംഗി -> താരകാസുരന്‍.
(5)അജാമുഖി
(6)= ഗോമുഖന്‍
(7) = സിംഹവക്ത്രന്‍
(8)ശൂരപദ്മാവ് -. വജ്രബാഹു -. ഹിരണ്യന്‍.
ഈ എട്ടു പേരില്‍ നിന്നും അസുരന്മാര്‍(ദൈത്യന്മാര്‍) ഉണ്ടായി.
കശ്യപന്‍റെ മറ്റൊരു ഭാര്യയായ ദനു-വില്‍ നിന്നും ദാനവന്മാര്‍ ഉണ്ടായി.
കശ്യപന്‍+ ദനു = മയന്‍(അസുര ശില്പി). മയന് മധുര എന്ന ഭാര്യയില്‍ ജനിച്ച മകളാണ് മണ്ഢോദരി.(ദാനവന്മാരും അസുരന്മാരും ദേവന്മാരുടെ ശത്രൂപക്ഷത്താണ്) ദേവന്മാരും അസുരന്മാരും കശ്യപന് ആദിതിയിലും ദിതിയിലും ജനിച്ച മക്കളാണ്. കശ്യപന് താമ്ര എന്നഭാര്യയില്‍ ജനിച്ച ശുകി നതയെയും , നത വിനതയെയും, വിനത ഗരുഡനെയും അരുണനെയും പ്രസവിച്ചു. അരുണനില്‍ നിന്നും സമ്പാതി, ജടായു, ബാലി, സുഗ്രീവന്‍ എന്നിവര്‍ ജനിച്ചു. കശ്യപന് താമ്ര എന്ന ഭാര്യയില്‍ പക്ഷികള്‍ ജനിച്ചു. കശ്യപന് ക്രോധവശ എന്നഭാര്യയില്‍ ജനിച്ച , കദ്രു നാഗങ്ങളെയും പ്രസവിച്ചു. അനലയില്‍ നിന്നും വൃക്ഷങ്ങളും, മനുവില്‍ നിന്നും മനുഷ്യരും ഉണ്ടായി. സുരസ എന്ന ഭാര്യയില്‍ ഉരഗങ്ങള്‍ ജനിച്ചു. സുരഭി എന്ന ഭാര്യയില്‍ 2 പുത്രിമാര്‍, അവരില്‍ രോഹിണിയില്‍ നിന്നും കന്നുകാലികളും, ഗന്ധര്‍വിയില്‍ നിന്നും കുതിരകളും ഉണ്ടായി. ശാര്‍ദൂലിയില്‍ കടുവയും, മാതംഗിയില്‍ ആനകളും, ഭദ്രമതിയില്‍ ഐരാവതവും, ഹരിയില്‍ സിംഹവും കുരങ്ങും, മൃഗിയില്‍ മറ്റുള്ള മൃഗങ്ങളും ഉണ്ടായി.
(വാല്മീകി രാമായണം-ബാലകാണ്ഡം-29-ആം അദ്ധ്യായം. വിഷ്ണു പുരാണം 1-ആം അംശം 15-ഉം, 21-ഉം അദ്ധ്യായങ്ങള്‍. മ:ഭാ: സംഭവ പര്‍വ്വം 16-ഉം 65-ഉം അദ്ധ്യായങ്ങള്‍. അഗ്നി പുരാണം 18-ആം അദ്ധ്യായം).

Continue Reading…

Wednesday, January 28, 2015

ശ്രീവിഷ്ണുസഹസ്രനാമം

നിരവധി നൂറ്റാണ്ടുകളായി ഭാരതീയര്‍ നിത്യവും പാരായണം ചെയ്തുവരുന്ന ഒരു ഉത്തമസ്തോത്രമാണ് വിഷ്ണുസഹസ്രനാമം. വേദവ്യാസന്‍ സ്വയം രചിച്ചതായ മറ്റു വിഷ്ണുസഹസ്രനാമങ്ങള്‍ പത്മപുരാണത്തിലും മത്സ്യപുരാണത്തിലും മറ്റും ഉണ്ടെങ്കിലും, വ്യാസപ്രണീതമായ മഹാഭാരതത്തിലുള്‍പ്പെട്ട വിഷ്ണുസഹസ്രനാമത്തിനാണ് അധികം ജനപ്രീതി ലഭിച്ചിരിക്കുന്നത്. അതിഭീഷണമായ മഹാഭാരതയുദ്ധത്തിനുശേഷം ഭഗവാന്‍ ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശമനുസരിച്ച് യുധിഷ്ഠിരന്‍ ശരശയ്യയില്‍ മരണവും പ്രതീക്ഷിച്ചുകിടന്നിരുന്ന ഭീഷ്മാചാര്യരെ കണ്ടു വന്ദിച്ച് അനുഗ്രഹം തേടുകയുണ്ടായി. ജ്ഞാനവൃദ്ധനായ ഭീഷ്മര്‍ യുധിഷ്ഠിരന്റെ സംശയങ്ങള്‍ക്ക് യഥോചിതം സമാധാനം പറയുകയും, രാജധര്‍മ്മം ഉപദേശിക്കുകയും ചെയ്തു. ഒടുവില്‍ യുധിഷ്ഠിരന്‍ ഭീഷ്മപിതാമഹനോട് ഇപ്രകാരം ചോദിച്ചു:“കിമേകം ദൈവതം ലോകേ കിം വാപ്യേകം പരായണം സ്തുവന്തഃ കം കമര്‍ചന്തഃ പ്രാപ്നുയുര്‍മാനവാഃ ശുഭം കോ ധര്‍മഃ സര്‍വധര്‍മാണാം ഭവതഃ പരമോ മതഃ കിം ജപന്മുച്യതേ ജന്തുര്‍ജന്മസംസാരബന്ധനാത് “(ലോകത്തില്‍ ഏകനായ ദേവന്‍ ആരാണ്? ഏകവും പരമവുമായ പ്രാപ്യസ്ഥാനം ഏതാണ്? ഏതൊരു ദേവനെ അര്‍ച്ചിച്ചാലാണ് മനുഷ്യര്‍ സദ്ഗതി നേടുക? എല്ലാ ധര്‍മ്മങ്ങളിലുംവെച്ച് ഏറ്റവും ശ്രേഷ്ഠമെന്ന് അങ്ങു കരുതുന്ന ധര്‍മ്മം ഏതാണ്? ഏതിനെ ജപിച്ചാലാണ് മനുഷ്യന്‍ ജന്മസംസാരബന്ധനത്തില്‍നിന്ന് മുക്തി നേടുക?)ഈ ചോദ്യങ്ങള്‍ക്കുത്തരമായി “ജഗത്പ്രഭുവും, അനന്തനും, ദേവദേവനുമായ വിഷ്ണുവാണ് ഏകനായ ദേവനെന്നും, അവിടുന്നാണ് സകലതിനും പ്രാപ്യസ്ഥാനമെന്നും, അവിടുത്തെ സ്തുതിക്കുകയും അര്‍ച്ചിക്കുകയും ചെയ്യുകയാണ് ഏറ്റവും ശ്രേഷ്ഠമായ ധര്‍മ്മമെന്നും, ഭക്തിപൂര്‍വ്വം സഹസ്രനാമം ജപിച്ചുകൊണ്ട് ഭഗവാനെ അര്‍ച്ചിക്കുന്ന മനുഷ്യര്‍ ജന്മമരണരൂപമായ സംസാരത്തില്‍നിന്നു മുക്തരായി സദ്ഗതി നേടുന്നു” എന്നും ഭീഷ്മര്‍ ഉത്തരം നല്കി. തദനന്തരം ഭീഷ്മര്‍ യുധിഷ്ഠിരന് ഉപദേശിച്ചതാണ് ശ്രീവിഷ്ണുസഹസ്രനാമസ്തോത്രം.വിഷ്ണുസഹസ്രനാമത്തിന് രചിക്കപ്പെട്ട ഭാഷ്യങ്ങളില്‍ ഏറ്റവും പ്രാചീനമായത് ശ്രീശങ്കരാചാര്യര്‍ രചിച്ച ഭാഷ്യമാണ്. ഗുരുവായ ശ്രീ ഗോവിന്ദപാദര്‍ ആജ്ഞാപിച്ചതനുസരിച്ച് ശ്രീശങ്കരാചാര്യര്‍ രചിച്ചതാണ് ഈ ഭാഷ്യമെന്നും, ഇതാണ് അദ്ദേഹത്തിന്റെ ഭാഷ്യങ്ങളില്‍ പ്രഥമമായതെന്നും പറയപ്പെടുന്നു. ശ്രീശങ്കരാചാര്യര്‍ക്കുശേഷം മാധ്വാചാര്യര്‍, പരാശരഭട്ടര്‍, തുടങ്ങിയ നാല്പതിലധികം ആചാര്യന്മാര്‍ വിഷ്ണുസഹസ്രനാമത്തിന് ഭാഷ്യം രചിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നും ശ്രീശങ്കരാചാര്യവിരചിതമായ ഭാഷ്യം തന്നെ ഏറ്റവുമധികം ജനപ്രിയമായി നിലകൊള്ളുന്നു

Continue Reading…

ക്ഷേത്രദര്ശനം നടത്തി പൂജാരിയില് നിന്നു കൈനീട്ടി വാങ്ങുന്ന ചന്ദനം നിങ്ങളെന്താണ് ചെയ്യാറുള്ളത്...?

അഞ്ചുതരത്തിലുള്ള പ്രസാദമാണ് നമുക്ക് ക്ഷേത്രത്തില്‍ നിന്ന് കിട്ടുന്നത്. പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നവയാണിത്. ഭൂമിയുടെ പ്രതീകമാണ് ചന്ദനം, നൈവേദ്യം ജലത്തിന്ടെ പ്രതീകമാണ്. ദീപം അഗ്നിയുടെയും ധൂപം വായുവിന്ടെയും പുഷ്പം ആകാശത്തിന്ടെയും പ്രതീകങ്ങളാണ്. ഇവ അഞ്ചും ഭക്തിപൂര്‍വ്വം സ്വീകരിക്കണം
മുഖ്യമായി അഞ്ചു സ്ഥാനങ്ങളിലാണ് പ്രസാദമണിയുക. നെറ്റി, കഴുത്ത്, ഇരുകൈകളുടെയും മേല്‍ത്തണ്ട, മാറ്, ഇവയാണ് സ്ഥാനങ്ങള്‍.

വിവിധതരം ഡിസൈനുകളില്‍ ഓരോരുത്തരും സൌന്ദര്യചിഹ്നമെന്നോണം വരച്ചുവയ്ക്കും.
സീമന്തരേഖയില്‍ സ്ത്രീകള്‍ സിന്ദൂരം തൊടുമ്പോഴും അല്‍പമൊക്കെ ഡിസൈന്‍ വരുത്താന്‍ ശ്രമിക്കാറില്ലേശ്രമിക്കാറില്ലേ. . ശ്രമിക്കാറില്ലേ. . എന്നാല് കേട്ടോളൂ, , ചന്ദനവും ഭസ്മവുംഭസ്മവുംസിന്ദൂരവുംഅണിയുന്നതിനും നുംചിലരീതികളുളും സങ്കപ്പങ്ങളും ശാത്രവും ഉണ്ട്\ ക്ഷേത്രച്ചടങ്ങിന്റെഒഴിവാക്കാനാവാത്ത ഭാഗമാണ്‌ ‌ തീര്തീര്‍‍ത്ഥവും പ്രസാദവുംസ്വീകരിക്കല് അഭിഷേകജലംതീര്തീര്‍‍ത്ഥവും ചാര്‍ത്തിയ ചന്ദനം പ്രസാദവും ആണ് പഞ്ചഭൂതങ്ങളെപ്രതിനിധീകരിക്കുന്ന ചന്ദനം പുഷ്പം തിര്‍ഥo ദീപം ധുപം ഇവ അഞ്ചും സ്വീകരിക്കണo ഏന്നാണ് വിധി ദേവണ്റ്റെശരീരത്തില്‍ ചാര്‍‍ത്തിയത്തിയപുഷ്പത്തിലും ദേവണ്റ്റെ സ്പുരണകള്‍ അടങ്ങിയിരിക്കും ഇവ ധരിക്കുന്ന ഭക്തനും ഈ ഗുണഫലങ്ങള്‍ ലഭിക്കും പ്രസാധങ്ങള്‍ വീട്ടില്‍ കൊണ്ടുപോയി ധരിക്കുനവര്‍ക്കും ഈ ഗുണഫലങ്ങള്‍ ലഭിക്കും കുറി തൊടുന്നതിനു ചില സവിശേഷതകകളുണ്ട് ഭസ്മം ചന്ദനം കുങ്കുമം എന്നിവയാണ് കുറിതോടുന്നതിനുപയോഗിക്കുന്നത് വിഷ്നുവിന്റെ നെടുനായകത്വം സുചിപ്പിക്കാന്‍ ചന്ദനം ലംമ്പമായി അണിയണം നെറ്റിക്ക് കുറുകെ അണിയുന്നത് തെറ്റാണ് നാഡിയുടെ പ്രേതികമായാണ് ചന്ദനം ലമ്പമായണിയുന്നത് പുരികത്തിനു നടുവിലോ നെറ്റിക്ക് നടുവിലായോ ആണ് കുങ്കുമം തൊടുന്നത് ആത്മാവില്‍ ബിന്തുരൂപത്തില്‍ സ്വിതിചെയുന്ന സകലതിനെയും നയിക്കുന്ന മഹാശക്തിയെ സുചിപിക്കാന്‍ ആണ് കുംകുമം വൃത്താകൃതിയില്‍ അണിയണം ഭസ്മം അണിയുന്നത് ശിവശക്തി പ്രതികവും ചന്ദനത്തിനോടൊപ്പം അണിയുന്നത് വിഷ്ണു പ്രേതികവും ആണ് ഇവ മുന്നും ഒരു പോല്ലെ
അണിയുന്നത് ത്രിപുരസുന്ദരി പ്രേതികവും ആണ്

Continue Reading…

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates