Skip to main content

Posts

Showing posts from 2017

സപ്തനദികൾ

** ഹൈന്ദവ വിശ്വാസ പ്രകാരം ഭാരതത്തിലെഏഴു പുണ്യനദികളാണ് സപ്തനദികൾഎന്നറിയപ്പെടുന്നത്. ഗംഗ, യമുന,ഗോദാവരി, സരസ്വതി, നർമദ, സിന്ധു,കാവേരി എന്നിവയാണ് ഈ ഏഴുനദികൾ.രാമാ...

നവഗ്രഹ ഗായത്രി

നവഗ്രഹ ഗായത്രി ചൊല്ലുന്നവനെ രക്ഷിക്കുന്നത് (ഗായന്തം ത്രായതേ ഇതി ഗായത്രി:) എന്നാണ് ‘ ഗായത്രി ‘ എന്ന വാക്കിനര്‍ത്ഥം. ഈ മന്ത്രം വിശ്വാമിത്ര മഹര്‍ഷിയാണ് കണ്ടെത്തിയതെ...

ശുക്ലാംബരധരം വിഷ്ണും ശശി വർണ്ണം ചതുർഭുജം പ്രസന്നവദനം ധ്യായേത് സർവ്വ വിഘ്നോപശാന്തയേഃ

ശുക്ലാംബരധരം വിഷ്ണും ശശി വർണ്ണം ചതുർഭുജം പ്രസന്നവദനം ധ്യായേത് സർവ്വ വിഘ്നോപശാന്തയേഃ ശിവമഹാപുരാണത്തിലേക്ക് കടക്കും മുമ്പ് സഹസ്രനാമാർച്ചനയിലേക്കാണ് പ്രവേശിക്കുന്നത്. വിഷ്ണു സഹസ്രനാമവും ലളിതാസഹസ്രനാമവും ഓരോന്നെ ഉള്ളു. എന്നാൽ ശിവസഹസ്രനാമം മൂന്നെണ്ണമാണ് ഉള്ളത്. ഒന്ന് - ശിവപുരാണംശതരുദ്ര സംഹിതയിൽ സുദർശനചക്രം ലഭിച്ചപ്പോൾ വിഷ്ണു ഭഗവാൻ ചൊല്ലിയ ശിവസഹസ്രനാമം രണ്ട് - പതിനെട്ടു പുരാണങ്ങളിലൊന്നായ പത്മ പുരാണത്തിൽ ഉള്ള വേദസാര ശിവസഹസ്രനാമം മൂന്ന് - മഹാഭാരതം അനുനാസിക പർവ്വത്തിൽ പതിനേഴാമത്തെ അദ്ധ്യായത്തിൽ ഉപമന്യു മഹർഷി ശ്രീകൃഷ്ണന് ഉപദേശിച്ചു കൊടുത്ത ശിവസഹസ്രനാമം. ഇങ്ങിനെ മൂന്നു സഹസ്ര നാമങ്ങൾ ഉണ്ടെങ്കിലും വിഷ്ണുസഹസ്രനാമവും ലളിതാസഹസ്രനാമവും പോലെ പ്രചുരപ്രചാരം നേടിയിട്ടില്ല ശിവസഹസ്ര നാമങ്ങൾ.കലികാലത്തിൽ മനുഷ്യമനസ്സിന് പൊതുവെ ആസുര ഭാവമാണ് കൂടുതൽ കാണുന്നത്.ശിവസഹസ്രനാമം ശ്രവിക്കുന്നതും പഠിക്കുന്നതും മനുഷ്യനെ ദൈവീക ഭാവത്തിലേക്കുയർത്താൻ പര്യാപ്തമായ വിശിഷ്ട സ്തുതിയാണ്. കൂടാതെ കലികാലപാപസഞ്ചയങ്ങളെ നശിപ്പിക്കുകയും മരണഭയത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. മഹാഭാരതം അനുനാസിക പർവ്വത്തിൽ ഭഗവാൻ ശ്രീകൃഷ്ണന് ഉപദേശിച്ചു കൊ...

ഗുരുവായൂരപ്പ മാഹാത്മ്യം

🍀🍀🍀 പ്രജാ വത്സലനായിരുന്നു പാണ്ഡ്യരാജാവ് . ഒരിക്കൽ പാണ്ഡ്യ രാജാവിന്റെ ജാതകം പരിശോധിച്ച ജ്യോതിഷ പണ്ഡിതന് ‍ സര് ‍ പ്പദംശനമേറ്റ് അധികം താമസിയാതെ രാജാവിന് മരണം സംഭവിയ്ക്കുമെന്ന് പ്രവചിച്ചു . അതീവ ദുഖിതനായ രാജാവ് നാമജപവും തീർത്ഥയാത്രകളുമായി ദിവസം തള്ളിനീക്കി . ജ്യോതിഷ പണ്ഡിതന് ‍ പറഞ്ഞ ദിവസം അടുത്തു വരുന്തോറും രാജാവിന് വേവലാതിയായി . ആഹാരാനീഹാരാദികളിൽ രുചി കുറഞ്ഞു .   ഗുരുവായൂരിലെത്തി   ഭജനമിരുന്നാൽ എത്ര വലിയ ആപത്തിൽനിന്നും രക്ഷനേടാമെന്ന് കൊട്ടരത്തിൽ വന്നഒരു സന്യാസി പറഞ്ഞു . അതനുസരിച്ച് രാജാവ് ഗുരുവായൂരപ്പന്റെ മുന്നിലെത്തി ശരണാഗതിചെയ്തു ഭജനമിരുന്നു .  രാജാവിന് ഗുരുവായൂരപ്പന്റെ മുന്നിലെത്തിയതു മുതല് ‍ എന്തെന്നില്ലാത്ത ശാന്തിയും സമാധാനവും കൈവന്നു . ഒരു പൂജയും വിടാതെ തൊഴുതു . നാമജപവും പുരാണപാരായണവുമായി ദിവസങ്ങള് ‍ കടന്നുപോയത് അറിഞ്ഞില്ല . അങ്ങിനെ   പ്രവചനസമയവും കഴിഞ്ഞു . രാജാവിന് ഒന്നും സംഭവിച്ചില്ല .  ഒരാപത്തും കൂടാതെ രാജാവ് സന്തോഷത്തോടെ സ്വദേശത്ത് തിരിച്ചെത്തി . ജ്യോതിഷ പണ്ഡിതനെ വിളിച്ച...

അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ

അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ എന്ന് വിളിക്കാത്തവർ ചുരുങ്ങും .  ഒരു പക്ഷെ ചെറുപ്പം   മുതൽ ഞാനേറ്റവും കൂടുതൽ വിളിച്ച നാമവും ഇപ്പോ വിളിക്കുന്ന നാമവും ഇതു തന്നെയാകും . സാമാന്യരെന്ന് നാം   വിശേഷിപ്പിക്കുന്ന നമ്മുടെ മുത്തശ്ശന്മാരും മുത്തശ്ശിമാരും അറിഞ്ഞോ അറിയാതെയോ നമ്മളെ പഠിപ്പിച്ചു തന്ന ഈ നാമങ്ങളിൽ പോലും ഉപനിഷത് തത്ത്വങ്ങളെ ഒളിപ്പിച്ചു വച്ചിരുന്നു .  ഒരു പക്ഷെ അത് മനസ്സിലാക്കാൻ പറ്റാതെ പോയതാകും ഇന്നത്തെ നമ്മുടെ ഏറ്റവും വലിയ കുറവ് . അമ്മേ നാരായണ   എന്ന നാമത്തെ നോക്കിയാൽ പ്രപഞ്ചത്തിൽ ഏറ്റവും ശ്രേഷ്ഠമായ ഭാവമായി പറയപ്പെടുന്നത് മാതൃഭാവമാണ് . ഒരു സ്ത്രീ അമ്മയെന്നു വിളിക്കപ്പെടുന്നത് അവൾ പരിപൂര്ണഗര്ഭവതിയായിരിക്കുമ്പോഴാണ് . സച്ചിദാനന്ദസ്വരൂപിണിയായ ദേവി തന്നെയാണ് സകലപ്രപഞ്ചത്തിന്റേയും മാതാവായി അവയെ തന്നിൽ തന്നെ ധരിച്ചിരിക്കുന്നത് . പ്രകടമാകാത്ത ജഗത്തിന്റെ അവ്യാകൃതമായ അവസ്ഥയെ ആണ് ഇവിടെ ഗര്ഭാവസ്ഥ എന്നതുകൊണ്ട് അര്ഥമാക്കിയിരിക്കുന്നത് .  ഏകവും സത്തും ആയ ബ്രഹ്മം ...