Wednesday, December 6, 2017

ദേവകോപം



ധര്മ്മദൈവങ്ങളുടെ പൂജകള്ചെയ്യുന്നതിലുള്ള വൈകല്യം, പൂജ മുടക്കുക, അശുദ്ധിയോടെ പ്രവേശിക്കുക, കുടുംബക്ഷേത്രം സംബന്ധിച്ച്കുടുംബാംഗങ്ങള്തമ്മിലുള്ള അവകാശത്തര്ക്കം, ബിംബത്തിന്റെ വൈകല്യം, അശുദ്ധമായ ജീവികള്ബിംബത്തില്സ്പര്ശിക്കുക, കുടുംബദേവതയുടെ ഇഷ്ടാനിഷ്ടം നോക്കാതെ സ്ഥലം അന്യന്കൈമാറുക തുടങ്ങിയ പല കാരണങ്ങളാല്ധര്മ്മ ദൈവകോപം ഉണ്ടാകാം.സൂര്യന്മുതലായ ഗ്രഹങ്ങളുടെ പന്ത്രണ്ടാം ഭാവത്തില്പാപഗ്രഹങ്ങള്നിന്നാല് ഗ്രഹങ്ങള്ക്ക്പറഞ്ഞിട്ടുള്ള ദേവതകളുടെ ബിംബത്തില്വൈകല്യം ഉണ്ടാകും.രാഹു, ഗുളികന്തുടങ്ങിയവയുടെ യോഗം ഉണ്ടായാല്ബിംബം അശുദ്ധമായി. കുജന്റെ യോഗം കുടുംബാംഗങ്ങള്തമ്മിലുണ്ടാകുന്ന കടുത്ത മത്സരം (വിരോധം) സൂചിപ്പിക്കുന്നു.ഒരു കുടുംബത്തില്എന്തെല്ലാം ശുഭകര്മ്മങ്ങള്ചെയ്താലും പുരോഗതി ഉണ്ടാകാതിരിക്കുക, ഗൃഹത്തില്സമാധാനം ഇല്ലാതിരിക്കുക, സന്താനങ്ങള്പഠനത്തില്മടി കാണിക്കുക, ദുഷ് പ്രവൃത്തികളില്ഏര്പ്പെടുക, കുടുംബത്തിന്റെ പദവിക്ക്ചേരാത്ത പ്രവൃത്തികള്ചെയ്യേണ്ടിവരിക തുടങ്ങിയവ കണ്ടാല്ഉടന്തന്നെ ധര്മ്മ ദൈവത്തിന്റെ കോപമുണ്ടോയെന്ന്പരിശോധിക്കുന്നത്നന്നായിരിക്കും.മതിയായ പരിഹാരങ്ങള്യഥാസമയം ചെയ്യുന്ന പക്ഷം ദുരിതശാന്തി ലഭിക്കുന്നതുമാണ്‌. പലപ്പോഴും ഒരു പട്ടു വാങ്ങി സമര്പ്പിക്കുന്നതുകൊണ്ടോ, പുഷ്പാഞ്ജലി, ധാര, ശംഖാഭിഷേകം തുടങ്ങിയവ ചെയ്യുന്നതിനാലോ മാറേണ്ട ദുരിതമാണ്നാം ലക്ഷക്കണക്കിന്രൂപ ആശുപത്രിയില്ചെലവഴിച്ചിട്ടും മാറാതെ നില്ക്കുന്നത്‌. ആയതിനാല്യഥാസമയം പരിഹാരം നടത്തേണ്ടതാണ്‌.

ബാധകാസ്ഥാനം പതിനൊന്നില്പാപനുമായി ബന്ധപ്പെട്ടാല്അറിഞ്ഞോ, അറിയാതെയോ ദേവസ്വം ധനം നമ്മുടെ കൈയില്പ്പെട്ടു എന്നറിയണം. അല്ലെങ്കില്ഏതെങ്കിലും സന്ദര്ഭത്തില്ദേവതയ്ക്ക് നല്കാമെന്ന്നിശ്ചയിച്ചിരുന്ന ഏതോ വസ്തു കൊടുക്കാനുണ്ട്എന്നും അറിയണം.

അത്പശു മുതലായ ജീവദ്രവ്യമോ അല്ലെങ്കില്ഏതെങ്കിലും വഴിപാടുകളോ ആകാം. മതിയായ പരിഹാരം ചെയ്ത് ദോഷം മാറ്റുന്നതോടെ ദുരിതം ഒഴിയുന്നതാണ്‌.

0 comments:

Post a Comment

Popular Posts

Categories

Text Widget

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates