Wednesday, December 6, 2017

പ്രേതബാധ, ദൃഷ്‌ടിബാധ, ബാലഗ്രഹ ബാധ



മനുഷ്യജീവിതത്തെ ഏറെ ദുരിതത്തില്ആഴ്ത്തുവാന്കഴിവുള്ള മഹാമാരിയാണ്പ്രേതബാധ. മരിച്ച ബന്ധുക്കള്ക്കോ, പൂര്വ്വികര്ക്കോ സുഹൃത്തുക്കള്ക്കോ ചെയ്യേണ്ട മരണാനന്തര ക്രിയകള്ചെയ്യാത്തതിനാലാണ്പരേതാത്മാക്കള്പിശാച്പ്രാപിച്ച്സ്വജനങ്ങളെ ബാധിക്കുന്നതെന്ന്സ്മൃതികളില്സൂചിപ്പിച്ചിരിക്കുന്നു.പ്രേതബാധ പലരുടേയും ദാമ്പത്യവും ജോലിയും സ്വസ് ജീവിതവും തകരാറിലാക്കുകയും പലപ്പോഴും ഉന്മാദം പോലുളള രോഗങ്ങള്ക്കുപോലും കാരണമാവുകയും ചെയ്യുന്നു.കൂടാതെ പ്രേതബാധ സന്താനനാശത്തിനും കാരണമാകുന്നതാണ്‌. ഗുളികന്ബാധരാശിയിലോ അനിഷ്ടരാശിയിലോ നില്ക്കുമ്പോള്പ്രേതബാധയുണ്ടെന്ന്തിരിച്ചറിയാം.ഏതേതു പാപഗ്രഹങ്ങള്ഗുളികനുമായി ചേര്ന്നിരിക്കുന്നു എന്നതനുസരിച്ച്പരേതന്റെ മരണ കാരണം അഗ്നിമൂലമോ, വിഷം മൂലമോ ജലം മൂലമോ എന്നൊക്കെ മനസ്സിലാക്കാം.ഗുളികനും നാലാം ഭാവവുമായി ബന്ധമുണ്ടായാല്പ്രേതം വീടുമായി ബന്ധപ്പെട്ടതാണെന്ന്മനസ്സിലാക്കാം. പ്രേതപ്രീതിവരുത്താനായി, കാല്കഴുകിച്ചൂട്ട്തുടങ്ങിയ കര്മ്മങ്ങളും പ്രേതത്തിന്സായൂജ്യം നല്കാനുളള കര്മ്മങ്ങളും ചെയ്യണം. കര്മ്മത്തിലൂടെ ആത്മാക്കളെ ബന്ധനത്തില്നിന്ന്മോചിപ്പിച്ച്സ്വര്ഗ്ഗപ്രാപ്തിക്കായി അര്ഹരാക്കാന്കഴിയുമെന്നാണ്സങ്കല്പം.പാര്വ്വണം, അഷ്ടകശ്രാദ്ധം തുടങ്ങിയ ശ്രാദ്ധകര്മ്മങ്ങളും ക്ഷേത്രപിണ്ഡം, ഏകാദശിപിണ്ഡം തുടങ്ങിയ പിണ്ഡകര്മ്മങ്ങളും പരിഹാരമാണ്‌. വിഷ്ണുക്ഷേത്രത്തില്നമസ്ക്കാരം ചെയ്യിക്കുന്നതും ഫലപ്രദമാണ്‌.അനാഥര്ക്ക്അന്നദാനം ചെയ്ത് പ്രേതപ്രീതിക്കും ഗതിയും വരുത്തണം. പ്രേതത്തെ ആവാഹിച്ച്അവരവര്ക്ക്പറഞ്ഞിട്ടുള്ള ക്ഷേത്രത്തില്‍ (ഗോപി, ചന്ദ്രക്കല, താലി മുതലായവ) സമര്പ്പിക്കുന്നതും ദുരിത ശാന്തി നല്കുന്നതാണ്‌. ആവാഹിച്ചു നീക്കാന്കഴിയാത്ത പ്രേതബാധയെ കുടിയിരുത്തേണ്ടതായും വരും.

ദൃഷ്ടിബാധ

ബാധക സ്ഥാനാധിപതി ലഗ്നത്തെയോ, ലഗ്നാധിപനെയോ ദൃഷ്ടി ചെയ്താല്ദൃഷ്ടിബാധാ ദോഷം പറയാം. അഥവാ ഏഴാം ഭാവാധിപതി ബാധക സ്ഥാനത്ത്നില്ക്കുമ്പോഴും ദൃഷ്ടിബാധ കണക്കാക്കണം.ദേവതയുടെ അല്ലെങ്കില്പൈശാചിക ശക്തികളുടെ ദൃഷ്ടിയില്പെടുന്നതിനാല്മനുഷ്യര്ക്ക്ദൃഷ്ടിബാധാ ദോഷം സംഭവിക്കുന്നുവെന്ന്‌ 'സന്താനദീപിക' എന്ന ഗ്രന്ഥത്തില്പറയുന്നു.ഇത്മിക്കപ്പോഴും സംഭവിക്കുന്നത്അസമയങ്ങളില്ഒറ്റയ്ക്ക് വിജനമായ വഴികഴിലൂടെയോ, പറമ്പുകളിലൂടെയോ സഞ്ചരിക്കുന്നവര്ക്കായിരിക്കും. ദൃഷ്ടിബാധ മൂലം പലവിധ മാനസിക അസ്വസ്ഥതകളും ഉണ്ടാകുന്നു.ഇവയില്പലതും ശാരീരിക രോഗങ്ങളായി പ്രത്യക്ഷപ്പെടുന്നു. അസമയങ്ങളില്കഴിയുന്നതും ഒറ്റയ്ക്ക് സഞ്ചരിക്കരുത്‌. ദൃഷ്ടിബാധയും അനുയോജ്യമായ കര്മ്മപദ്ധതിയിലൂടെ ആവാഹിച്ച്ഒഴിവാക്കേണ്ടതാണ്‌.

ബാലഗ്രഹ ബാധ

ബാലകരെ മാത്രം ബാധിക്കുന്ന ഒരു വിഭാഗം ബാധാ ഗ്രഹങ്ങളാണ് ബാധയ്ക്ക് കാരണമാകുന്നത്‌. ശനി, ബുധന്എന്നീ ഗ്രഹങ്ങളോ, മിഥുനം, മകരം രാശികളോ ബാധാ സ്ഥാനത്ത്വന്നാല്ബാലഗ്രഹ പീഡ കണക്കാക്കണം.കുട്ടികള്ക്ക്നിരന്തരമായ അസുഖങ്ങള്വരിക, കുഞ്ഞുങ്ങള്മിക്കപ്പോഴും പേടിച്ചതുപോലെ കരയുക, അവര്ക്ക്ആവശ്യമായ ശാരീരികവും മാനസികവുമായ കഴിവുകള്ഇല്ലാതെ വരിക തുടങ്ങിയ ലക്ഷണങ്ങള്ബാലഗ്രഹബാധയുടേതാകാം.മരുന്നും മന്ത്രവും ചേര്ന്ന ചികിത്സ തന്നെ നല്കിയാല്മാത്രമേ ബാലഗ്രഹ ബാധ പൂര്ണ്ണമായി ഒഴിവാക്കാന്കഴിയൂ. വഴിപാടുകള്ദീര്ഘകാലം തുടരേണ്ടതുമാണ്‌.

0 comments:

Post a Comment

Popular Posts

Categories

Text Widget

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates