Wednesday, May 20, 2015

ഓം ശരവണ ഭവഃ

ഓം ശരവണ ഭവഃ എന്ന മന്ത്രം ജ്ഞാനമൂര്‍ത്തിയായ മുരുകന്‍ എന്ന സുബ്രഹ്മണ്യനെ പ്രതിനിധീകരിക്കുന്നു. അജ്ഞാനമാകുന്ന അന്ധകാരത്തെ ഇല്ലാതാക്കാന്‍ ജ്ഞാനമാകുന്ന പ്രകാശത്തെ ഉദ്ദീപിപ്പിക്കുന്ന മന്ത്രമായാണ് ഇതെവിടെയും അറിയപ്പെടുന്നത്. ഈ ഷഡാക്ഷര മന്ത്രത്തിലെ ഓരോ അക്ഷരത്തെക്കുറിച്ചും നമുക്ക് ചിന്തിക്കാം.
ശ – ധ്യാനത്തിലിരുന്ന് സര്‍വ ജീവജാലങ്ങള്‍ക്കും സുഖത്തെ നല്‍കുന്നത്. ശ എന്ന ബീജാക്ഷരം യഥാര്‍ത്ഥത്തില്‍ ശങ്കരനെ പ്രതിനിധീകരിക്കുന്നതുകൊണ്ടുതന്നെ ഭഗവാന്‍ മുരുകന്‍ ശിവസുബ്രഹ്മണ്യന്‍ എന്നറിയപ്പെടുന്നു. ര – അഗ്നിബീജമാണ്. ഗുരുപദം ജ്ഞാനാഗ്നിയെ പ്രതിനിധീകരിക്കുന്നതുകൊണ്ട് ലോകഗുരുവായവന്‍ അഥവാ പിതാവിനും ഗുരുവായവന്‍ എന്നര്‍ത്ഥം. ഓംകാരത്തിന് മഹാദേവനായ പിതാവിന് വ്യാഖ്യാനം പറഞ്ഞതുകൊണ്ടും ലോകഗുരുസ്ഥാനം ലഭിച്ചു. ശൂരപത്മന്‍ എന്ന അസുരന്‍ യുദ്ധത്തില്‍ ജലപ്രളയമായി വന്നടുത്തപ്പോള്‍ അഗ്നിയായി ആ ജലത്തെ വറ്റിച്ചവന്‍, ദേവസേനാധിപതിയായി എല്ലാ ഉത്തമരേയും കാത്തുരക്ഷിക്കുന്നവന്‍ എന്ന് വ്യാഖ്യാനം. വ – വരുണനെയാണ് ഈ അക്ഷരം പ്രതിനിധീകരിക്കുന്നത്. ജലത്തിനും കാരകമായവന്‍. ഗംഗയടക്കമുള്ള പുണ്യതീര്‍ത്ഥങ്ങളില്‍ ഉണ്ണിയായി രമിക്കുന്നവന്‍. ണ – കര്‍മങ്ങളെല്ലാം ചെയ്തവസാനിപ്പിച്ച് നിഷ്‌ക്രിയത്വം കൈവരിച്ചവന്‍. ജ്ഞാനമൂര്‍ത്തിയായതിനാല്‍ എല്ലാം മുന്‍കൂട്ടി നിശ്ചയിച്ചവന്‍. ഭ – ചതുര്‍വേദങ്ങള്‍, ഉപവേദങ്ങള്‍, വേദാംഗങ്ങള്‍ എന്നിവയ്ക്ക് അധിപന്‍. ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, പന്ത്രണ്ട് രാശികള്‍ എന്നിവയെ തന്നിലൊതുക്കിയവന്‍. വ – രണ്ടാമത്തെ വ എല്ലാം പരിശുദ്ധമാക്കുന്നവന്‍ എന്നത്രെ. ഇവിടെയും ജ്ഞാനാഗ്നി കാരകനാണ്.
ഓം ശരവണ ഭവഃ എന്ന ഷഡാക്ഷര മന്ത്രത്തെ പ്രതിനിധീകരിച്ച സുബ്രഹ്മണ്യന് ആറ് പടൈ വീടുകള്‍ എന്ന പേരില്‍ പ്രസിദ്ധമായ ആറ് ക്ഷേത്രങ്ങളുണ്ട്, പഴനി, തിരുവേരകം(സ്വാമി മല), തിരുപ്പറ കുണ്ഡ്രം, തിരുത്തണി, പഴമുതിര്‍ചോലൈ, തിരുചന്തൂര്‍ എന്നിവയാണവ. തന്റെ സര്‍വവ്യാപിത്വത്തെ വ്യക്തമാക്കിക്കൊണ്ട് പഴനിയില്‍ മുരുകന്‍ മലയിലും തിരുത്തണിയില്‍ കുന്നിലും സ്വാമി മലയില്‍ നദീതീരത്തും തിരുപ്പറ കുണ്ഡ്രത്തില്‍ ഗുഹയിലും പഴമുതിര്‍ച്ചോലയില്‍ കാട്ടിലും തിരുചന്തൂരില്‍ കടല്‍ക്കരയിലും സ്ഥിതി ചെയ്യുന്നു...........
.....................................ഓം ശരവണ ഭവഃ .................................................

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates