Saturday, May 16, 2015

ആവണപലകയുടെ പ്രാധാന്യം



ഇന്ന് വീടുകളില്‍ വളരെ ദുര്‍ല്ലഭമായിട്ടു മാത്രമേ ആവണപ്പലകകള്‍ കാണാറുള്ളു. പണ്ടുകാലത്ത് ധ്യാനത്തിനും നാമം ജപിക്കുന്നതിനും പൂജയ്ക്കും ആവണപ്പലക ഉപയോഗിച്ചിരുന്നു. കൂര്‍മ്മാകൃതിയിലുള്ളതാണ് ആവണപ്പലക. കൂര്‍മ്മാസനത്തില്‍ ഇരിക്കുകയാണെന്നതാണ് സങ്കല്പം. ആമപ്പലകയെന്നും ഇതിനു പേരുണ്ട്.
ജ്യോതിഷശാസ്ത്രത്തില്‍ പറയപ്പെടുന്ന പൃഥ്വികൂര്‍മ്മചക്രമായും ഇതിന് ബന്ധമുണ്ട്. ലോകത്തെ മുഴുവന്‍ കൂര്‍മ്മമായി സങ്കല്‍പ്പിച്ച്‌ അതിന്റെ ശരീരഭാഗങ്ങളെ ഒമ്പതായി വിഭജിച്ച്‌ ഭാരതത്തിലെ ഓരോ പ്രദേശങ്ങളേയും തിട്ടപ്പെടുത്തിയിരിക്കുന്നു. അതുപോലെ 27 നക്ഷത്രങ്ങളേയും അതില്‍ വിന്യസിച്ചിട്ടുണ്ട്. നക്ഷത്രത്തിന് ഉണ്ടാകുന്ന ഗ്രഹയോഗമനുസരിച്ച്, ആ നക്ഷത്രവുമായി ബന്ധപ്പെട്ട പ്രദേശങ്ങള്‍ക്ക് അനുഭവങ്ങള്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. നക്ഷത്രത്തിന് ഉണ്ടാകുന്ന പാപഗ്രഹയോഗപ്രകാരം പാപഫലവും, ശുഭഗ്രഹയോഗഫലമുണ്ടായാല്‍ ശുഭഫലം അനുഭവപ്പെടും. വരാഹമിഹിരാചാര്യന്‍ നിര്‍വചിച്ച പേരുകള്‍ അടിസ്ഥാനമാക്കി ഭൂപ്രദേശങ്ങള്‍ കണ്ടെത്താന്‍ പ്രയാസമുണ്ട്. എങ്കിലും പല പണ്ഡിതന്മാരും അതിന് ശ്രമം നടത്തിയിട്ടുള്ളതായി ജ്യോതിഷഗ്രന്ഥങ്ങള്‍ പറയുന്നു.
ആവണപ്പലകയില്‍ ഇരുന്ന് സല്‍ക്കര്‍മ്മങ്ങള്‍ ചെയ്‌താല്‍ നാടിന് ശ്രേയസ്സുണ്ടാകും.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates