Tuesday, May 26, 2015

കൂടൽ മാണിക്യം ഭരത സ്വാമി ക്ഷേത്രം , തൃശ്ശൂർ


ഭരതന്റെ ‍പ്രതിഷ്ഠയുള്ള ഇന്ത്യയിലെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് കൂടൽമാണിക്യം ക്ഷേത്രം. ക്ഷേത്രത്തിനുള്ളിൽ ഉപദേവതാപ്രതിഷ്ഠ ഇല്ലാതെ മുഖ്യപ്രതിഷ്ഠ മാത്രമേ ഉള്ളൂ എന്നത് ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ക്ഷേത്രത്തിനുള്ളിൽ മറ്റു മഹാക്ഷേത്രങ്ങളെ പോലെ കൂത്തമ്പലമുണ്ട്. നാലമ്പലവും ബലിക്കൽപ്പുരയും രണ്ട്‌ നിലയിലുള്ള വൃത്താകാരത്തിലുള്ള ശ്രീകോവിലും മണ്ഡപവുമെല്ലാം സാമാന്യം വലുതാണ്‌. ശ്രീകോവിലിന്റെ ഭിത്തികളില്‌ ധാരാളം കലാചാതുരിയോടെയുള്ള ശില്പങ്ങളുമുണ്ട്‌. ശീവേലിപ്പന്തൽ വളരെ വലുതാണ്. ബലിക്കൽപ്പുരയും വലിയമ്പലവും എല്ലാം ചെമ്പുമേഞ്ഞവയാണ്‌. മഹാവിഷ്ണുവിന്റെ അംശാവതാരവും ശ്രീരാമന്റെ സഹോദരനുമായ ഭരതനാണ്‌ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഇവിടെ ഉപദേവതകളില്ല. വിഗ്രഹത്തിന് ഏകദേശം ഒരാൾ പൊക്കമുണ്ട്‌. ചതുർബാഹുവാണ്‌. കോദണ്ഡവും അഭയമുദ്രയും ചക്രവും ശംഖും ധരിച്ചിരിക്കുന്നു. കിരീടവും കുറച്ച്‌ ആഭരണങ്ങളും ധരിച്ച്‌ കനത്തിൽ വലിയൊരു പുഷ്പമാല ചാർത്തിയിരിക്കുന്നു. അത്‌ കിരീടത്തിന്റെ മുകളിലൂടെ രണ്ട്‌ വശത്തേക്കുമായി പാദം വരെ നീണ്ടുകിടക്കുന്നു. കിഴക്കോട്ടാണ് ദർശനം. ക്ഷേത്രത്തിൽ ഉപദേവതകളില്ല. തിടപ്പള്ളിയിൽ ഹനുമാനും, വാതിൽ മാടത്തിൽ തെക്കും വടക്കും ദുർഗ്ഗയും ഭദ്രകാളിയും ഉണ്ടെന്നാണ്‌ സങ്കല്പം. ക്ഷേത്രത്തിനു ചുറ്റും നാല് വലിയ കുളങ്ങൾ ഉണ്ട്. ക്ഷേത്രവളപ്പിന് അകത്തുള്ള തീർത്ഥം കുലീപിനി മഹർഷിഇവിടെ ഒരു മഹായജ്ഞം നടത്തിയ ശേഷം പുണ്യനദിയായ ഗംഗ വന്ന് നിറഞ്ഞതായി ആണെന്ന് ഐതിഹ്യം. ഈ കുളം കുലീപിനി തീർത്ഥം എന്ന് അറിയപ്പെടുന്നു. ആറാ‍ട്ടിനും മറ്റ് ക്ഷേത്രാവശ്യങ്ങൾക്കുമുള്ള ജലം ഇവിടെനിന്നാണ് ഉപയോഗപ്പെടുത്തുന്നത്. തീർത്ഥ പ്രദക്ഷിണം പാപ ദോക്ഷത്തിനുള്ള വഴിപാടായി കണക്കാക്കുന്നു. ക്ഷേത്രത്തിൽ പ്രദക്ഷിണം പൂർണ്ണമാകണമെങ്കിൽ തീർത്ഥവും കൂത്തമ്പലവും ക്ഷേത്രത്തോടൊപ്പം പ്രദക്ഷിണത്തിൽ ഉൾപ്പെടുത്തണം എന്നാണ് വിശ്വാസം. ക്ഷേത്ര വളപ്പിനു പുറത്തായി കിഴക്കുവശത്തായി ഉള്ള കുളം കുട്ടൻ കുളം എന്ന് അറിയപ്പെടുന്നു.
വയറുവേദന മാറുന്നതിനു വഴുതനങ്ങ നിവേദ്യവും, സർവ്വ ഉദരരോഗ ശമനത്തിനു മുക്കുടി നിവേദ്യവും,ശ്വാസകോശ രോഗ ശമനത്തിനു മീനൂട്ടും , വിശേഷാവസരങ്ങളില് മഴ തടസം സൃഷ്ടിയ്ക്കാതിരിയ്ക്കാനും അഭിഷ്ടസിദ്ധിയ്ക്കുമായി താമരമാല വഴിപാടും നടത്തപ്പെടുന്നത് ഭാരതത്തിലെ ഒരേയൊരു ഭരത ക്ഷേത്രമായ കൂടൽ മാണിക്യ ക്ഷേത്രത്തിലാണ്.അയ്യായിരത്തോളം വർഷം പഴക്കമുള്ള ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് സംസ്കാരിക കേന്ദ്രമായ
ഇരിഞ്ഞാലക്കുടയിലാണ്. വിഷ്ണുവിന്റെ അവതാരവും , ശ്രീരാമ സഹോദരനുമായ ഭരതനെ ഇവിടെ തന്റെ നാലു തൃക്കൈകളില് ഇടതുഭാഗത്ത് മുകളില് ചക്രവും താഴെ ശംഖും വലതുഭാഗത്ത് മുകളില് ഗദയും താഴെ അക്ഷമാലയും ധരിച്ച് മനസു മുഴുവൻ ശ്രീരാമചന്ദ്രനിൽ സമർപ്പിച്ച് തപസനുഷ്ടിയ്ക്കുന്ന ഭാവത്തില് ഒരാൾ പൊക്കത്തിലുള്ള വിഗ്രത്തിലാണ് പ്രതിഷ്ഠ നടത്തിയിരിയ്ക്കുന്നത്. ഒരൊറ്റ ചിന്തയും ഒരാരാധനമൂർത്തിയും മതിയെന്നു ഭരതന് കരുതിയതിനാലാവാം ഈ ക്ഷേത്രത്തില് ഉപദേവത ക്ഷേത്രങ്ങൾ ഒന്നുമില്ലാത്തത്.കൂടാതെ ഈ ക്ഷേത്രത്തില് വച്ച് മറ്റൊരു ദേവനെയോ , ദേവിയെയോ ഭക്തർ അരാധിയ്ക്കുന്നത് അപ്രിയമാണ് ഇവിടത്തെ ദേവന് അതിനുദാഹരണമാണ് പത്തേക്കറോളം വരുന്ന അതിവിശാലമായ ഈ ക്ഷേത്ര മൈതാനത്തില് ഇന്നുവരെ ഒരു തുളസിച്ചെടി പോലും മുളച്ചിട്ടില്ല എന്ന അത്ഭുതകരമായ കാരൃം .ക്ഷേത്രത്തിനകത്ത് തുളസിചെടി കണ്ടാൽ ഭക്തർ ആരാധനയോടെ കാണുമെന്ന് അറിയുന്നതിനാലാവാം അദ്ദേഹമതു മുളയിലെ
നുള്ളിയത്.കൂടാതെ ഈ ക്ഷേത്രത്തിലെ തീർത്ഥത്തകുളത്തിനുമുണ്ട് പ്രത്യേകത എന്തെന്നാല് ഇവിടത്തെ കുളത്തില് ഗംഗ,യമുന,സരസ്വതി തുടങ്ങിയ നദികളുടെ സാന്നിധ്യമുണ്ടെന്നു കരുതപ്പെടുന്നു . ഈ കുളത്തിലെ വെള്ളമാണ് അഭിഷേകത്തിനും മറ്റു പൂജാ
ആവശ്യങ്ങൾക്കും എടുക്കുന്നത്. ഇതിലെ മത്സ്യങ്ങൾ ഓരോരോ ദേവന്മാരുടെയും അവതാരങ്ങളാണെന്ന് പറയപ്പെടുന്നു. അതിനാല് മീനൊഴികെ പാമ്പ് , തവള,തുടങ്ങിയ മറ്റു ജലജീവികളൊന്നിനെയും ഇതുവരെ ഈ ക്ഷേത്രകുളത്തില് കണ്ടെത്തിയിട്ടില്ല എന്നതും ഒരു വിസ്മയകരമായ കാര്യമാണ്. സമുദ്രത്തില് നിന്നു ലഭിച്ചതായി പറയപ്പെടുന്ന ഇവിടത്തെ വിഗ്രഹം ജലപ്രവാഹമുള്ള'ഇരു ചാലുകൾക്ക് ഇടയില് ഒരു മണൽ തിട്ടയിൽ ക്ഷേത്രം നിർമ്മിച്ചാണ് പ്രതിഷ്ഠ നടത്തിയത്. പുനപ്രതിഷ്ഠയ്ക്കു ശേഷം ഈ വിഗ്രഹത്തില് ഒരു ദിവ്യ ജ്യോതിസ് കാണപ്പെട്ടു . മാണിക്യപ്രഭ പോലെ തോന്നിയതു കാരണം അന്നത്തെ ക്ഷേത്ര ഭരണകർത്താക്കള്ക്ക് അത് യഥാത്ഥ
മാണിക്യമാണോ എന്നറിയണമെന്നു തോന്നി. അതിനായി ഒരു യഥാർത്ഥ മാണിക്യം കൊണ്ടു വന്ന് ഒത്തുനോക്കാൻ തീരുമാനമാനവുമായി. അങ്ങനെ കായംകുളം രാജാവിന്റെ പക്കല് നിന്നും ഒരു യഥാത്ഥ മാണിക്യം കൊണ്ടുവന്നു.ഈ ക്ഷേത്രത്തിലെ പൂജാരി ഈ രണ്ടു പ്രകാശങ്ങളും തമ്മില് ഒത്തുനോക്കാനായി മാണിക്യം വിഗ്രഹത്തോട് ചേർത്തുവച്ചയുടനെ ആ മാണിക്യം അലിഞ്ഞ് ഭരതവിഗ്രഹത്തില്‍ ലയിച്ചു ചേർന്നു.അങ്ങനെ മാണിക്യം വിഗ്രഹത്തോട് കൂടെ ലയിച്ചതിനാലാണ് ഈ
ക്ഷേത്രത്തിനു കൂടൽ മാണിക്യം എന്ന പേര് ലഭിച്ചതെന്നും , ഇരുചാലുകള്ക്കും ഇടയില് പ്രതിഷ്ഠ നടത്തിയതിനാല് ഈ സ്ഥലത്തിനു "ഇരുചാല്ക്കിട'എന്ന പേരു ലഭിച്ചെന്നും ഇതാണ് കാലക്രമേണ "ഇരിഞ്ഞാലക്കുടയായി മാറിയതെന്നും പറയപ്പെടുന്നു.കൂടാതെ ബ്രഹ്മവിഷ്ണു മഹേശ്വരന്മാരുടെ സാന്നിധ്യമുള്ളതിനാൽ ഈ ക്ഷേത്രം"സംഗമേശ്വര ക്ഷേത്രം' എന്നും അറിയപ്പെടുന്നു . ഈ ക്ഷേത്രത്തിൽ തൃശ്ശൂർ പൂരത്തിനു മുന്നോടിയായി പൂരം നടത്തിപ്പുകാരായ പാറമേക്കാവ് , തിരുവമ്പാടി ദേവസ്വക്കാർ ഈ ക്ഷേത്രത്തിലെത്തി താമരമാല വഴിപാടു നടത്തുന്നതിനാലാണ് പൂരത്തിനു മഴപെയ്യാത്തത് എന്നും പറയപ്പെടുന്നു .
ഓം ശ്രീ സംഗമേശായ നമ:
ക്ഷേത്രവിശേഷം's photo.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates