Monday, May 25, 2015

ശയനവിധി

കിഴക്കോട്ടും തെക്കോട്ടും തലവെച്ച് ശയിക്കണമെന്ന് ശാസ്ത്രം പറയുന്നതിന്റെ പിന്നില് ആദ്ധ്യാത്മീയമായും ഭൗതീകമായും കാരണങ്ങളുണ്ട്. ശാസ്ത്രമനുസരിച്ച് കിഴക്ക് ദേവന്മാരും, തെക്ക്പിതൃക്കളും പടിഞ്ഞാറ് ഋഷിമാരും നില്ക്കുന്നു. വടക്കുദിക്ക് ആരുടേയും പ്രത്യേക സ്ഥാനമല്ല. അത് മനുഷ്യദിശയാണ്. കിടക്കുമ്പോള് കാല്വെയ്ക്കാന്വടക്കുവശം നന്നാകുന്നു. കാരണം ആരുടേയുംസ്ഥാനമല്ലായ്കയാല്, തന്നെ നിന്ദിച്ചുവെന്നാരും കരുതുകയില്ലല്ലോ. തെക്കുദിശയില് തല വെച്ചാല് പിതൃക്കളുടെ പ്രീതി സമ്പാദിക്കാം. കിഴക്കുപടിഞ്ഞാറുകളില്, കിഴക്ക് ദേവസ്ഥാനമാകയാല്, അവിടേക്ക് കാല് വെയ്ക്കുന്നത് നിഷിദ്ധമാകുന്നു. പടിഞ്ഞാറേക്ക് കാല് വെച്ച് ശിരസ്സ് കിഴക്കു നല്കുമ്പോള് ദേവന്മാര് പ്രസാദിക്കുകയാല് ഋഷിമാര് ശാന്തരായി വര്ത്തിക്കുന്നു. കൂടാതെ ദിക്പാല വിന്യാസമെടുത്തു നോക്കിയാല് കിഴക്കിന്റെ അധിപനായ ഇന്ദ്രനും, തെക്കിന്റെ അധിപനായ യമനും, നമുക്ക് സത്ബുദ്ധി തരാന് ശക്തിയുള്ള ദേവന്മാരാകയാല്ശിരസ്സ് അവരുടെ സ്ഥാനത്തേക്ക് അര്പ്പിക്കുന്നു. പടിഞ്ഞാറിന്റെ അധിപന് വരുണനും, വടക്കിന്റെ കുബേരനും സത്ബുദ്ധി പ്രദാക്കളോ, ജ്ഞാന ദാതാക്കളോ അല്ല. പകരം ഭോഗചിന്തയും, ഭോഗപ്രാപ്തിയും തരുന്നവരാണ്. ആകയാല് തല അവിടേക്ക് പാടില്ല. ഭൌതികമായി നോക്കിയാല് , പ്രപഞ്ചത്തിലെ സകലതും വലത്തുനിന്നും ഇടത്തേക്ക് സഞ്ചരിക്കുന്നതായി കാണാവുന്നതാണ്.ഇടത്തുനിന്നും വലത്തേക്ക് സഞ്ചരിക്കുന്നത് അപ്രദക്ഷിണമായിക്കാണാറുണ്ട്. അപ്രദക്ഷിണരീതി ശരീരത്തിന്റെ സന്തുലനത്തെ തെറ്റിക്കും എന്നതിനാല് വലത്തേക്കുള്ള പ്രദക്ഷിണ സൂചനയായി കിഴക്ക് തെക്ക് ദിശകള് ശിരസ്സും, പടിഞ്ഞാറ് വടക്ക് ദിശകള് പാദവും ആയി പരിഗണിക്കുന്നു. കൂടാതെ ഭൂമിയുടെ പരിക്രമണം, പടിഞ്ഞാറു നിന്ന് കിഴക്കോട്ടാകയാല്, കിഴക്ക് ശിരസ്സ് വെയ്ക്കുമ്പോള്, ശരീരത്തില് കൂടിയുള്ള ശക്തിസംക്രമണം നേര്ദിശയിലും പടിഞ്ഞാറേക്കുവെച്ചാല് വിപരീതദിശയിലും ആകുന്നു. വിപരീതദിശയില് ശയിച്ചാല് ശിരോദുര്ബ്ബലത സംഭവ്യമാകുന്നു. തലവടക്കാകുമ്പോള്, ഭൌമകാന്തിക തരംഗങ്ങള് വടക്കുനിന്നും തെക്കോട്ട് സഞ്ചരിക്കയാല് കാന്തികശക്തി തലയില്നിന്ന് കാലിലേക്ക് എത്തി ഇതേ അനുഭവം തന്നെ ഉണ്ടാകും.ചെറിയ സംഗതിയെന്നു തോന്നുമെങ്കിലും, ശിരോരോഗങ്ങള്, മാനസികാസ്വാസ്ഥ്യം, ശാരീരിക വിഷമതകള് ഇവ പരിഹരിക്കാന് കിടപ്പിലെ നിയമങ്ങള് സഹായിക്കും. കഴിവതും കിഴക്കോ തെക്കോ ശിരസര്പ്പിച്ച് കിടക്കുക.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates