Tuesday, May 19, 2015

ധന്വന്തരി

ശ്രീ മഹാ വിഷ്ണുവിന്റെ അവതാരവും ദേവന്മാരുടെ വൈദ്യനും ആയുർവേദത്തിന്റെ ദേവനുമാണ് ധന്വന്തരി.
(കേരളത്തില്‍ ആയുര്വേ്ദ ചികിത്സക്ക് പേരുകേട്ട കൊട്ടക്കലുള്ള ധന്വന്തരി ക്ഷേത്രം വളരെ പ്രസിദ്ധമാണ്….തൃശൂര്‍ ജില്ലയിലെ പെരിങ്ങാവിലെയും നെല്ലുവായയിലെയും ധന്വന്തരി ക്ഷേത്രത്തോടൊപ്പം, കണ്ണൂര്‍ – ചിറക്കലും തോട്ടുവായിലും,മാവേലിക്കരയിലും ഉള്ള ധന്വന്തരിക്ഷേത്രങ്ങളും കേരളത്തില്‍ പ്രസിദ്ധമാണ് )
ദിവ്യാമൃതിന്റെ നിര്മ്മിങതിക്കുസഹായിച്ച “കൂര്മ്മാ വതാരം” കഴിഞ്ഞ്, ആ ദിവ്യാമൃതുമായി പ്രത്യക്ഷനായ “ധന്വന്തരിമുനി” യെക്കുറിച്ച് ശ്രീമദ് ഭാഗവതത്തിലും പരാമര്ശിതച്ചിട്ടുണ്ട്- ഭാഗവാന്ടെ 24 അവതാരങ്ങളെ വര്ണ്ണിഗക്കുന്ന അവസരത്തില്‍…
“ധാന്വന്തരം ദ്വാദശമം ത്രയോദശമമേവ ച
അപായയത്സുരാനന്യാന്‍ മോഹിന്യാ മോഹയന്‍ സ്ത്രിയാ….”
(പ്രഥമ സ്കന്ധം, തൃതീയ അധ്യായം, ശ്ലോകം 17)
ഔഷധവിജ്ഞാനത്തെയും പ്രയോഗത്തെയും രണ്ടായി വിഭജിച്ച പ്രാചീന വൈദ്യപ്രതിഭയായിരുന്നു ധന്വന്തരി പ്രമാണം. പ്രത്യക്ഷം, അനുമാനം, ഉപമാനം, ആപ്തോപദേശം എന്നിവയെ അടിസ്ഥാനമാക്കി ആയുർവേദത്തെ ഒരു ശാസ്ത്രമായി ധന്വന്തരി പരിപോഷിപ്പിച്ചു.
ആയുർവേദത്തെ എട്ടുഭാഗങ്ങളായി (അഷ്ടാംഗങ്ങൾ) വിഭജിച്ചു.
ധന്വന്തരിയെ ചതുർബാഹു രൂപത്തിലാണ് പൂജിക്കുന്നത്. ആയൂർവേദചികിത്സ ആരംഭിക്കുന്നതിനു മുൻപ് ധന്വന്തരിയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്ന അനുഷ്ടാനം നിലവിലുണ്ട്.
ഔപധേനവൻ, ഔരദ്രൻ, പൗഷ്കലാവതൻ, കരവീര്യൻ, ഗോപുര രക്ഷിതൻ, വൈതരണൻ, ഭോജൻ, നിമി, കങ്കായണൻ, ഗാർഗ്യൻ, ഗാലവൻ എന്നിവർ ധന്വന്തരിയുടെ ശിഷ്യരായിരുന്നു.
വിവിധതരം ശസ്ത്രക്രിയകളെപ്പറ്റിയും ധന്വന്തരിക്ക് അറിവുണ്ടായിരുന്നു. ഒട്ടേറെ ശസ്ത്രക്രിയോപകരണങ്ങൾ അദ്ദേഹം ഉപയോഗിച്ചിരുന്നു എന്നും കരുതുന്നു.
മൂർച്ചയുള്ള 20 തരവും അല്ലാത്ത 101 തരവും ശസ്ത്രക്രിയോപകരണങ്ങൾ ധന്വന്തരി ഉപയോഗിച്ചിരുന്നു.
ഭഗവാൻ ധന്വന്തരിയുടെ ആരാധിക്കുന്നതിനായി ഒരു ശ്ലോകo ചുവടെ ചേർക്കുന്നു.
ഓം നമോ ഭഗവതേ വാസുദേവായ
ശ്രീ മഹാവിഷ്ണവേ നമ:
“അമൃതകലശ ഹസ്തായ,സര്വ്വാനമയ നാശായ
ത്രൈലോക്യനാഥായ,ധന്വന്തരീ മൂര്ത്ത്യേ നമ :”
രോഗമുക്തിക്കായി ഭഗവാൻ ധന്വന്തരിയെ പ്രാർത്ഥിക്കുന്നതു നല്ലതാണ്.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates