Wednesday, May 20, 2015

പ്രദക്ഷിണം ...........

ദേവന്റെ വലതു ഭാഗത്തേക്ക് ആദ്യം പോകുന്ന തരത്തിലുള്ള ഒരു വര്‍ത്തുള ചലനമാണ് പ്രദക്ഷിണം. പ്രദക്ഷിണം എന്ന വാക്കിന്റെ ഓരോ അക്ഷരത്തിനും പ്രത്യേകം അര്‍ത്ഥമുണ്ട്. 'പ്ര' എന്ന ശബ്ദം എല്ലാ ഭാഗത്തേയും ദൂരീകരിച്ച് മനസ്സിന് ശാന്തിയുണ്ടാക്കുന്നു. 'ദ' മോക്ഷം പ്രദാനം ചെയ്യുന്ന ശബ്ദമാണ് . 'ക്ഷി' എന്ന ശബ്ദം ചെയ്തുപോയ സകല പാപങ്ങളെയും രോഗങ്ങളെയും കഴുകിക്കളയുന്നു.എല്ലാ ഐശ്വര്യങ്ങളെയും പ്രദാനം ചെയ്യുന്ന ശബ്ദമാണ് 'ണ'.

കുളിച്ചു ഭസ്മധാരണം നടത്തി ശുഭ്രവസ്ത്രമോ , വെള്ളത്തില്‍ മുക്കിയെടുത്ത വസ്ത്രമോ ധരിച്ചു അതാതു ദേവന്റെ നാമോച്ചാരണത്തോടെ ക്ഷേത്ര ഗോപുരത്തില്‍ എത്തുന്ന ഭക്തന്‍ ദേവന്റെ പാദമായ ഗോപുരത്തെ വന്ദിച്ച് ഉള്ളില്‍ കടക്കണം. വലിയ ബലിക്കല്ലിന്റെ അടുത്തു എത്തിയ ശേഷം ദേവനെ സ്മരിച്ച് തൊഴുതു ദേവനെ വലത്താക്കിക്കൊണ്ട് നാലമ്പലത്തിനു ചുറ്റുമുള്ള പ്രദക്ഷിണ വഴിയില്‍ കൂടെ പ്രദക്ഷിണം വയ്ക്കണം . ഈ അവസരത്തില്‍ പ്രധാന ദേവന് പുറത്തുകൂടി ചെയ്യുന്ന പ്രദക്ഷിണത്തിന്റെ മൂന്നിരട്ടി ഫലം കിട്ടുന്നതാണ്. ക്ഷേത്രമതില്‍ക്കെട്ടിനു പുറത്തുകൂടി പ്രദക്ഷിണം വച്ചാല്‍ നാലിരട്ടിയും മൈതാനത്തെ പ്രദക്ഷിണം വച്ചാല്‍ അഞ്ചിരട്ടിയും ഫലം ലഭിക്കുമെന്ന് പറയുന്നു. ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഗ്രാമത്തിനു ചുറ്റുമായാല്‍ നൂറിരട്ടിയും ഫലം കിട്ടും. പുറത്തെ പ്രദക്ഷിണം കഴിഞ്ഞ് ബലിക്കല്ലിന്റെ ഇടതുവശത്ത് വന്ന് തോഴുതു വേണം നാലമ്പലത്തിനുള്ളിലേക്ക് പ്രവേശിക്കുവാന്‍.

പ്രദക്ഷിണത്തിന് ഒഴിച്ചുകൂടാന്‍ വയ്യാത്ത നാലംഗങ്ങള്‍ ഉണ്ട്. ഓരോ കാലടി ചേര്‍ത്തുവച്ച് നീളം അളക്കുന്ന മാതിരി നടക്കുക , കൈകള്‍ ചലിപ്പിക്കാതെ ഒരു താമരമൊട്ടു പോലെ മാറോട് ചേര്‍ത്തു വച്ചു തൊഴുക , വാക്കുകള്‍ കൊണ്ട് ദേവനാമം ഉച്ചരിച്ചുകൊണ്ടിരിക്കുക. ഹൃദയത്തില്‍ ദേവനെ ധ്യാനിക്കുക എന്നിവയാണ്‌ ആ നാലംഗങ്ങള്‍. രാവിലെ പ്രദക്ഷിണം ചെയ്യുന്നവര്‍ക്ക് രോഗശമനവും ഉച്ചയ്ക്ക് ചെയ്യുന്നവര്‍ക്ക് സര്‍വ്വാഭീഷ്ട സിദ്ധിയും വൈകുന്നേരം ചെയ്യുന്നവര്‍ക്ക് സര്‍വ്വപാപപരിഹാരവും അര്‍ദ്ധരാത്രി ചെയ്യുന്നവര്‍ക്ക് മോക്ഷവും കൈവരുന്നു. പ്രദക്ഷിണ വേളയിലെല്ലാം ദേവന്‍ നമ്മുടെ
വലതുവശത്തായിരിക്കും . നാം ജന്മാന്തരങ്ങളിലായി ചെയ്തു പോന്നിട്ടുള്ള എല്ലാ പാപങ്ങളും പ്രദക്ഷിണത്തിന്റെ ഓരോ കാലടി വയ്ക്കുമ്പോഴും നശിച്ചുകൊണ്ടിരിക്കും. പ്രദക്ഷിണം കഴിഞ്ഞ് നടയില്‍ വന്ന് കൈകള്‍ കൂപ്പി തൊഴണം. നടയ്ക്കു നേരെ നില്‍ക്കാതെ ഇടത്തോ വലത്തോ ചേര്‍ന്ന് ഏതാണ്ട് മുപ്പത് ഡിഗ്രിചരിഞ്ഞു നിന്നാണ് തോഴേണ്ടത്.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates