Saturday, May 23, 2015

പാമ്പുംമേക്കാട്ടു മന

സർപ്പ ആരാധനയിൽ കേരളത്തിലെ പ്രമുഖമായ
പാമ്പുംമേക്കാട്ടു മന.... തൃശ്ശൂർ ജില്ലയിലെ ,
മാളയിൽ ആണ്. ഈ മനയിലുള്ളവർ സര്പ്പങ്ങളെ
"പാരമ്പര്യം" എന്നാണ് വിശേഷിപ്പിക്കുന
്നത്.. മനയിൽ ജനനം നടന്നാൽ ഈ ശിശുവിനെ
സ്വീകരിക്കാൻ പാരമ്പര്യമായ നാഗം
എത്തും. അതുപോലെ ഒരു മരണം സംഭവിച്ചാൽ
ഒരു പാരമ്പര്യം നശിക്കും. പറമ്പിൽ
മരിച്ചുകിടക്കുന്ന പാരമ്പര്യമാകുന്ന
നാഗത്തെ ആചാരവിധി പ്രകാരം ദഹിപ്പിച്ച
ശേഷം മാത്രമേ മരിച്ച നമ്പൂതിരിയുടെ
ചിതക്ക് തീ കൊളുത്തൂ... ആയിരക്കണക്കിന്
വർഷം പഴക്കമുള്ള മനയിലെ എട്ടുകെട്ടിലെ
അടുക്കളയിലല്ലാതെ പറമ്പിൽ മറ്റൊരിടത്തും
തീ കത്തിക്കുവാൻ അനുവാദമില്ല. അതിനാൽ
തെക്കെകാവിലെ പറമ്പിലാണ് പാരമ്പര്യ
ത്തിഌം,നമ്പൂതിരിക്കും ചിതയോരുക്കുന്നത്.
ഇവിടത്തെ കിഴക്കിനിയിലെ
കെടാവിളക്കിൽ വെളിച്ചെണ്ണ ആണ്
ഉപയോഗിക്കുന്നത്.. ആ വെളിച്ചെണ്ണ ആണ്
ഭക്തർക്ക് പ്രസാദമായി നല്കുന്നത്.
തലമുറകളായി സർപ്പദോഷം കൊണ്ട ് സന്താന
ദുരിതം അനുഭവിക്കുന്നവർക്കും , സർപ്പദോഷം
കൊണ്ടുള്ള ത്വക് രോഗങ്ങള്ക്കും ഉത്തമ
ഔഷധമാണ് ഈ പ്രസാദം. ഇവിടുത്തെ പ്രധാന
വഴിപാടായ സർപ്പബലി നടക്കുമ്പോൾ 64
കോടി സർപ്പങ്ങളും സംപ്രീതരായി ഭക്തൻ
അപേക്ഷിക്കുന്നതെന്തും സാക്ഷാത്കരിച്ചു
തരുന്നു. കൂടാതെ മംഗല്യ ഭാഗ്യത്തിനും സത്
സന്താന ലബ്ധിക്കും ഇവിടുത്തെ മുതിർന്ന
അന്തർജ്ജനത്തെ (അമ്മ) കണ്ടു നമസ്കരിച്ച്
അനുഗ്രഹം മേടിച്ചാൽ കാര്യസാധ്യം
നിശ്ചയം.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates