Wednesday, May 20, 2015

മാനവ സേവ മാധവസേവ

ജീവിത ദുരിത ശാന്തിക്ക് ഏറ്റവും നല്ല കർമ്മമാണ് ദാനം . തപസ്സിനു തുല്യമായ വ്രതാനുഷ്ഠാനങ്ങൾ , ഋഷി വര്യന്മാരുടെ സാന്നിദ്ധ്യത്തിൽ പവിത്രമായ പുണ്യഭൂമികളിലെ തീർത്ഥാടനം , പ്രസിദ്ധമായ തീർത്ഥഘട്ടങ്ങളിലെ സ്നാനം , അതി കഠിനമായ ചിട്ടകളോടെ ആചരിക്കുന്ന വ്രതങ്ങൾ , ഇവയെല്ലാം ജീവിത ദുരിതങ്ങളെ വേരോടെ പിഴുത് മാറ്റും
എന്നാല്‍ കർമ്മാനുഷ്ഠാനങ്ങളിലെ ശ്രദ്ധയും , ശുദ്ധിയും , ഭക്തിയും ജീവിത സാഹചര്യങ്ങളിലെ മാറ്റങ്ങള്‍ കൊണ്ട് കുറഞ്ഞു വരുന്ന ഇക്കാലത്ത് സാധാരണക്കാർക്ക് പെട്ടെന്ന് ഫലസിദ്ധി ഉറപ്പാക്കാവുന്ന മാർഗ്ഗമാണ് ദാനം .
ദാനം പ്രധാനമായും രണ്ട് വിധത്തിലുണ്ട് ഒന്ന് ദാരിദ്ര്യം , രോഗദുരിതം , അനാഥത്വം , എന്നിവ കൊണ്ട് കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ ചെയ്യുന്ന ദാനം . അതിലൂടെ അവരുടെ ദുരിതങ്ങൾക്ക് അല്പം ശാന്തിയും , സമാധാനവും ലഭിക്കും . വഴിയില്‍ ആർക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെടുന്നവർക്ക് ഒരു നേരത്തെ ഭക്ഷണവും ,നാണം മറയ്ക്കാൻ വസ്ത്രവും നല്കുന്നതും തീരാ രോഗങ്ങള്‍ ചികിത്സിക്കാൻ മാർഗ്ഗമില്ലാത്തവർക്ക് മരുന്നും , സംരക്ഷണവും നല്കുന്നതും ഏറെ പുണ്യമാണ് .
മറ്റുള്ളവരുടെ ദുഃഖ ദുരിതങ്ങൾ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു ചെയ്യുന്ന മഹായാഗങ്ങൾക്കും , കർമ്മങ്ങൾക്കും യാതൊരു ഫലവും ലഭിക്കുകയില്ല . സാധുജന സേവ ഏറ്റവും മഹത്തായ യാഗമായി തന്നെ കാണണം . എല്ലാ വസ്തുക്കളിലും നിറഞ്ഞു നില്‍ക്കുന്ന ഈശ്വരന്‍ തന്നെയാണ് ദുഃഖിതരിലും , സാധുക്കളിലും കുടികൊള്ളുന്നത് . അവരുടെ ദുഃഖം ഈശ്വരന്റെ ദുഃഖമായി കണ്ട് അവരെ സഹായിക്കുന്നതാണ് ഈശ്വര പൂജ . സാധുക്കളെ സഹായിക്കുന്നത് നമ്മുടെ ഔദാര്യമല്ല മറിച്ച് നമ്മെ ധനികരാക്കി നിർത്തി സാധുക്കളെ സഹായിക്കാന്‍ ഈശ്വരന്‍ അവസരം തരികയാണ് . ഒാരോ സാധുജന സേവയും ദാനകർമ്മവും നമുക്ക് നല്‍കുന്നത് അളവറ്റ ഈശ്വര കടാക്ഷമാണ് .

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates