Saturday, May 9, 2015

മുപ്പത്ത്മുക്കോടി ദൈവങ്ങൾ

ബ്രഹദാരണ്യകോപനിഷത് ഒൻപ്താം ബ്രാഹ്മണത്തിൽ യഞജവല്ക്യ മഹർഷിയോട് ശാകല്യൻ ആവർത്തിചാവർത്തിച്ച് ചോദിക്കുന്നത് മു പ്പത്ത് മുക്കോടി ദേവന്മാരുടേ വിശേഷങ്ങളാണ്, ദേവൻമർ എത്ര മഹർഷിയുടേ ഉത്തരം മൂന്നും മൂന്നും മൂന്നും മൂവായിരം എന്നാണ് പരമാർത്ഥത്തിൽ ദേവന്മാര് എത്ര എന്ന് വീണ്ടും ചോദിച്ചപ്പോൾ 33എന്ന് യഞജവല്ക്യൻ മറുപടി പറഞ്ഞു. മുൻപ് പറഞ്ഞ കോടികളുടെ കണക്ക് 33 ദേവന്മാരുടെ മഹിമകൾ മാത്രമാണെന്നും പറഞ്ഞു. ആ ദേവന്മാർ ഏതെല്ലമാണെന്ന് ശാകല്യൻ വീണ്ടും ചോദിച്ചപ്പോ ൾ, 8 വസുക്കൾ, 11 രുദ്രന്മാർ, 12 ആദിത്യന്മാർ=31, ഇന്ദ്രനും, പ്രജാപതിയും ചേർന്ന് 33 എന്ന് പറഞ്ഞു, ആരെല്ലാമാണ് വസുക്കൾ? അഗ്നി, പ്രദ്വി, വായു, ആകാശം, സൂര്യൻ, ദ്യോവ്, ചന്ദ്രൻ, നക്ഷത്രങ്ങൾ ഇവരാണ് വസുക്കൾ, ഇവരിലാണ് ഈ ജഗത്തെല്ലാം വയ്ക്കപ്പെട്ടിരിക്കുന്നത് അതുകൊണ്ടിവയെ വസുക്കൾ എന്ന് പറയുന്നു. ആരൊക്കെയാണ് രുദ്രൻമാർ? പ്രാണങ്ങൾ 10ഉം [ പ്രാണൻ,അപാനൻ മുതലായവ] ആത്മാവും ചേർന്ന് 11 രുദ്രൻമാർ, ഇവർ ദേഹത്തിൽ നിന്നും വേർപെടുമ്പോൾ പരേതന്റെ ബന്ധുമിത്രാദികൾ കരയുന്നു രോദിപ്പിക്കുന്നതുകൊണ്ട് രുദ്രൻമാർ എന്ന് പറയുന്നു, ആദിത്യൻമാർ ഏതെല്ലാം?? ഒരു സംവത്സരത്തിൽ 12 മാസങ്ങൾ ഉണ്ട് ഇവരാണ് ആദിത്യൻമാർ, ജീവികളുടെ ആയുസ്സിനെയും കർമ്മഫലത്തെയും എടുത്തുകൊണ്ട് പോകുന്നത് ഇവരാണ്, എല്ലാ ജീവനെയും ആദാനം ചെയ്യുന്നതിനാൽ ആദിത്യൻമാർ എന്ന് പറയുന്നു. ഇന്ദ്രൻ ഏത് ? പ്രജാപതി ഏത് ? ഇന്ദ്രൻ ഇടിമിന്നൽ ആണ് പ്രജാപതി യഞ്നം,യാഗം ആണ്, ആദ്യം സൂചിപ്പിച്ച '3' എന്ന സംഖ്യ പ്രകാരം ആ ദേവൻമാർ ആരെല്ലാമാണെന്ന് ശകല്യൻ വീണ്ടും ചോദിച്ചപ്പോൾ '3' ലോകങ്ങള് എന്നായിരുന്നു മഹർഷിയുടെ ഉത്തരം ഭൂമിയും അഗ്നിയും ചേർന്ന് ഒന്നാമത്തെ ദേവനും, അന്തരീക്ഷവും വായുവും ചേർന്ന് രണ്ടാമത്തെ ദേവനും, ദ്യോവും സൂര്യനും ചേർന്ന് മൂന്നാമത്തെ ദേവനും, '2' ആരെല്ലാമാണെന്ന് ചോദിച്ചപ്പോൾ അന്നവും പ്രാണനും എന്ന് ഉത്തരം ഇവരിൽ മുമ്പ് വിശദീകരിച്ച എല്ലാ ദേവൻമാരും അന്തർഭവിച്ചിരിക്കുന്നു ഒരു ദേവൻ ആരാണ്, പ്രാണൻ എന്ന് ഉത്തരം, അതു തന്നെയാണ് സാക്ഷാൽ ബ്രഹ്മം, ഇത്യാദികളായ ഈ 33 പേരുടെ ഉപരശ്മികൾ ഒന്നിച്ചു കൂടിയാണ് ദേവൻമാർ മുപ്പത്തിമുക്കോടി ആയതെന്ന് യാഞ്ജവൽക്യ മഹർഷി പറയുന്നു, അതിന്റെ ശരിയായ സത്ത ഏക ദൈവമായ' ബ്രഹ്മം' തന്നെയാണ്

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates