Sunday, May 3, 2015

കുടജാദ്രി

കർണാടകത്തിലെ സഹ്യപർവ്വതനിരകളിലെ 1343 മീറ്റർ ഉയരമുള്ള ഒരു കൊടുമുടിയാണ് കുടജാദ്രി (കൊടചാദ്രി). കൊല്ലൂരിലെ പ്രശസ്തമായ മൂകാംബിക ക്ഷേത്രം കുടജാദ്രിയുടെ താഴ്വരയിലാണ്. മൂകാംബിക ദേശീയോദ്യാനത്തിന്റെ നടുവിൽ നിൽക്കുന്ന ഈ മല വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പല സസ്യജാലങ്ങളുടെയും പക്ഷിമൃഗാദികളുടെയും ആവാസ സ്ഥലമാണ്
മലയ്ക്കു ചുറ്റുമുള്ള മഴക്കാടുകൾ എല്ലാ സമയത്തും മഞ്ഞുമൂടിക്കിടക്കുന്നു. മലകയറുന്ന സാഹസികർക്കായി ഒരു ഉത്തമ സ്ഥലമാണ് കുടജാദ്രി.

മൂകാംബിക ക്ഷേത്രവുമായുള്ള ബന്ധം

ഭദ്രകാളി ക്ഷേത്രം കൊടജാദ്രി മലമുകളിൽ.
കൊല്ലൂരിലെ പ്രശസ്തമായ മൂകാംബിക ക്ഷേത്രം കുടജാദ്രിയുടെ താഴ്വരയിലാണ്. കുടജാദ്രി ഗ്രാമത്തിലെ ആദിമൂകാംബിക ക്ഷേത്രം ശ്രീ 'മൂകാംബിക ദേവിയുടെ 'മൂലസ്ഥാനം' ആയി കരുതപ്പെടുന്നു. ശ്രീ ഭദ്രകാളി ക്ഷേത്രം കുടജാദ്രി മലമുകളിൽ കാണാം.

ശങ്കരാചാര്യർ ഇരുന്നു ധ്യാനിച്ച സ്ഥലമാണ് കുടജാദ്രി മലകൾ. മലമുകളിൽ ശങ്കരാചാര്യരുടെ സർവ്വജ്ഞ പീഠം കാ‍ണാം.

ശങ്കരാചാര്യന്റെ സർവ്വജ്ഞ പീഠം കൊടജാദ്രി മലമുകളിൽ.

പേരിനു പിന്നിൽ

സംസ്കൃതത്തിലെ കുടകാചലം എന്ന പേരു ലോപിച്ചാണ് കുടജാദ്രിയായത്.

എത്തിച്ചേരാനുള്ള വഴി

കുടജാദ്രിയിൽ എത്തിച്ചേരാൻ പ്രധാനമായും രണ്ടു വഴികൾ ഉണ്ട്.ഒന്നു റോഡു മാർഗ്ഗം.ഇതു ഏകദേശം നാല്പതു കിലോമീറ്ററോളം വരും.ജീപ്പ് ആണു പ്രധാന വാഹനം.

രണ്ടാമതായി ഉള്ളത് വനപാതയാണ്‌. സീസണിൽ ഇതു വഴി ധാരാളം കാൽനടയാത്രക്കാരുണ്ടാകും കൊല്ലൂരിൽ നിന്നും ഷിമോഗക്കുള്ള വഴിയിൽ ഏകദേശം എട്ടു കിലോമീറ്ററോളം ബസിൽ യാത്ര ചെയ്താൽ വനപാതയുടെ തുടക്കമാവും. അവിടെ നിന്നു ഏകദേശം നാലഞ്ചു മണിക്കൂർ കൊണ്ട് കുടജാദ്രിയുടെ നിറുകയിൽ എത്താം. പ്രകൃതി രമണീയമായ അം‌ബാവനം ഏവരെയും ആനന്ദ ഭരിതരാക്കും. കാനന മധ്യത്തിൽ മാറിപ്പാർത്ത മലയാളി കുടുംബങ്ങളുള്ള ചെറിയ ഗ്രാമം ഉണ്ട്, ഇവിടെ വഴിയരികിലെ ഒരേ ഒരു വിശ്രമകേന്ദ്രം ഈ ഗ്രാമത്തിൽ താമസിക്കുന്ന ഒരു വ്യക്തിയുടെ ചായക്കടയാണ്. വൈവിധ്യമാർന്ന വൃക്ഷങ്ങളും ചെങ്കുത്തായ മലനിരകളും തികച്ചും നയനാനന്ദകരമാണ്‌. ഹിഡുമനൈ വെള്ളച്ചാട്ടം വഴി കൊടജാദ്രിയിലേക്ക് ഒരു കാനന സാഹസികപാത ഉണ്ട്, ഇവ കുത്തനെയുള്ളതും അപകടം നിറഞ്ഞതുമാണ്.

ഏറ്റവും അടുത്തുള്ള പട്ടണം: കൊല്ലൂർ - 20 കിലോമീറ്റർ അകലെ.
മൂകാംബിക പ്രകൃതി കാമ്പ് കൊല്ലൂരിന് 4 കിലോമീറ്റർ തെക്കാണ്

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates