Saturday, May 2, 2015

ഒന്നിലധികം ദേവതകളെ ഉപാസിയ്ക്കാമോ ? അതിന്റെ ആവശ്യകത ഉണ്ടോ ?

പറയി പെറ്റ പന്തിരുകുലം

ഒരിയ്ക്കൽ പാക്കനാർ തന്റെ മൂത്ത ജേഷ്ഠനായ മേഴത്തൂർ അഗ്നിഹോത്രിയുടെ ഇല്ലത്ത് അദ്ധേഹത്തെ കാണുവാനായി പോയി.പാക്കനാർ ചെന്ന സമയം അദ്ദേഹം കാലത്ത് സന്ധ്യാവന്ദനം ചെയ്യുന്ന സമയം ആയിരുന്നുവത്രെ . പടിയ്ക്കൽ കാത്തുനിന്ന പക്കനാരോട് അകത്ത് നിന്നും വന്ന അന്തർജ്ജനം ഇങ്ങിനെ പറഞ്ഞു . ജേഷ്ഠൻ ഇപ്പോൾ സഹസ്രാവർത്തി ചെയ്തു കൊണ്ടിരിയ്ക്കുകയാണ് . കാത്തിരുന്നാലും . ശരി അങ്ങിനെ ആകട്ടെ എന്ന് പറഞ്ഞു പാക്കനാർ മുറ്റത്ത്‌ ഇരുന്നു ..ഈ സമയം പാക്കനാർ ചെറിയ ഒരു കമ്പെടുത്ത് മണ്ണിൽ ഒരു കുഴിയ്ക്കാൻ തുടങ്ങി .. അങ്ങിനെ കുറച്ചു സമയം കഴിഞ്ഞു .അന്തർജ്ജനം വീണ്ടും പുറത്തുവന്നു ഇങ്ങിനെ പറഞ്ഞു .ജേഷ്ഠന്റെ .സഹസ്രാവർത്തി കഴിഞ്ഞിരിയ്ക്കുന്നു .ഇപ്പോൾ ശിവ പൂജ തുടങ്ങിയിരിക്കുന്നു .കാത്തിരുന്നാലും . അങ്ങിനെ ആവട്ടെ എന്ന് പറഞ്ഞ പാക്കനാർ അതുവരെ കുഴിച്ച കുഴിയുടെ പണി നിർത്തി ആ കുഴിയുടെ സമീപത്തു തന്റെ കയ്യിലുള്ള കമ്പ് കൊണ്ട് വേറെ ഒരു കുഴി കുത്താൻ ആരംഭിച്ചു .. വീണ്ടും സമയം കടന്നു പോയി . അന്തർജ്ജനം വീണ്ടും പുറത്തു വന്നു ഇങ്ങിനെ പറഞ്ഞു . ജേഷ്ഠന്റെ ശിവ പൂജയും കഴിഞ്ഞിരിയ്ക്കുന്നു .ഇപ്പോൾ വിഷ്ണു പൂജ ആരംഭിച്ചു .കാത്തിരുന്നാലും .ഇത് കേട്ട പാക്കനാർ യാതൊരു ഭാവഭേദവും കൂടാതെ അങ്ങിനെ ആവട്ടെ .എന്ന് പറഞ്ഞു വേറെ ഒരു കുഴി കുത്താൻ ആരംഭിച്ചു .. ഇങ്ങിനെ അന്തർജനത്തിന്റെ അറിയിപ്പും പാക്കനാരുടെ കുഴികൾ കുത്തലും കുറച്ചു നാഴികകൾ കൂടി തുടർന്നു..അവസാനം സന്ധ്യാ വന്ദനം കഴിഞ്ഞു അഗ്നിഹോത്രി പുറത്തു വന്നു .പുറത്തു ഇറങ്ങി വന്ന അഗ്നിഹോത്രി കണ്ടത് മുറ്റത്ത്‌ കുഴികൾ കുത്തി കൊണ്ടിരിയ്ക്കുന്ന പക്കനാരെയാണ് . ബുദ്ധിമാനായ തന്റെ അനുജൻ കാരണം കൂടാതെ ഇങ്ങിനെ ഒരു അസാധാരണ പ്രവർത്തി ചെയ്യില്ല എന്ന് ഊഹിച്ചെടുത്ത അഗ്നിഹോത്രി ഇങ്ങിനെ കുഴികൾ കുത്തിയതിന്റെ ഉദ്ദേശം എന്താണ് എന്ന് ചോദിച്ചു . പാക്കനാർ കുറച്ചു നേരം ആലോചിച്ചു ഇങ്ങിനെ മറുപടി നല്കി. ഞാൻ ഇവിടെ എത്തിചെർന്നിട്ടു കുറച്ചു അധികം സമയം ആയിക്കഴിഞ്ഞിരിക്കുന്നു .ഈ കുഴികളെല്ലാം ജേഷ്ഠൻ ഇതുവരെ ചെയ്ത വിവിധ ദേവേ ദേവന്മ്മാരുടെ ഉപാസനകളുടെ സമയം കൊണ്ട് വേറെ വേറെ ആയി കുഴിച്ചതാണ് . എന്നാൽ ഇപ്പോൾ ഞാൻ ചിന്തിയ്ക്കുന്നത് ആദ്യം തന്നെ കുഴിച്ച കുഴിയിൽ തന്നെ വീണ്ടും താഴേയ്ക്ക് കുഴിച്ചിരുന്നെങ്കിൽ ഇപ്പോൾ വെള്ളം കണ്ടേനെ എന്നാണ് .. പാക്കനാരുടെ മറുപടിയിൽ നിന്നും ഗൂഡാർത്ഥം ഗ്രഹിച്ച അഗ്നിഹോത്രി ഇങ്ങിനെ മറുപടി നല്കി ... അനുജന്റെ ഈ ചിന്ത പിഴച്ചിട്ടില്ല ..തെറ്റിയിട്ടുമില്ല. അനുജൻ പറഞ്ഞത് പോലെ ഒരു കുഴി കുഴിചിരുന്നെകിൽ ഇപ്പോൾ വെള്ളം കണ്ടേനെ . എന്നാൽ അനുജൻ ഇപ്പോൾ കുഴിച്ചു കൊണ്ടിരിയ്ക്കുന്ന എല്ലാ കുഴികളും വീണ്ടും കുഴി ച്ചു തുടങ്ങിയാലും എല്ലാ കുഴികളിലും ക്രമേണ വെള്ളം കിട്ടും . ഭൂമിയുടെ അടിയിൽ ഈ കുഴികളിലെ എല്ലാ ഉറവകളും തമ്മിൽ പരസ്പരം ബന്ധം ഉണ്ട് . എല്ലാ കുഴികളിലും വെള്ളം കിട്ടി തുടങ്ങിയാൽ പിന്നെ വെള്ളത്തിന്‌ ഒരു കാലത്തും ക്ഷാമവും വരാൻ ഇടയില്ല . അതുകൊണ്ട് തന്നെ രണ്ടു മാർഗ്ഗവും തെറ്റല്ല ..

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates