Saturday, May 2, 2015

എന്താണ് കുടുംബ പരദേവത ?.കുടുംബ പരദേവത എങ്ങിനെ ഉണ്ടാകുന്നു ?

" കുടുംബ പരദേവത " എന്നാൽ ഒരു കുടുംബക്കാർ ഒന്നിച്ചു കൂടി ആരാധിച്ചു വരുന്ന അല്ലെങ്കിൽ ആരാധിയ്ക്കെണ്ടാതായ ഒരു ദേവത എന്ന അർഥം കല്പിയ്ക്കാം. ഈ കുടുംബ പരദേവത ദേവിയോ ദേവനോ ആയിരിയ്ക്കാം .പൂർവ്വ കാലത്ത് മിക്ക തറവാടുകളിലും ധാരാളം കുട്ടികൾ ഉണ്ടാവും .അവരിൽ ഒരാൾ പൂർവ്വ ജന്മമ വാസന ഹേതുവായി സന്യാസത്തിനും ഭജനത്തിനും ആയി നാട് വിടുന്നു .. വർഷങ്ങൾ നീളുന്ന ആ യാത്രയിൽ അവർ പല ഗുരുക്കന്മാരേയും അറിവുകളെയും നേടിയെടുക്കുന്നു .. ആ യാത്രയിൽ ആ സന്യാസി ഒരു ഉപാസന മൂർത്തിയെ കണ്ടെത്തി ഉപാസിയ്ക്കാൻ തുടങ്ങുന്നു . അവസാനം ആ മൂർത്തിയുടെ ദർശനം ആ സന്യാസിയ്ക്ക് അനുഭവവേദ്യമാകുന്നു .. ഏതു ആപത്തിലും വിളിച്ചാൽ ആ മൂർത്തിയുടെ സംരക്ഷണം ആ സന്യാസിയ്ക്ക് ലഭ്യമാകുന്നു . ഈ അവസ്ഥയിൽ എത്തിയ സന്യാസി വീണ്ടും ആ ദേവതയോട് കൂടി കുടുംബത്തിൽ തിരിച്ചെത്തുന്നു . അദ്ദേഹം ഉപാസിയ്ക്കുന്ന ആ മൂർത്തിയെ തന്റെ കുടുംബത്തിന്റെയും പരമ്പരയുടെയും സംരക്ഷണത്തിനായി ഒരു നിശ്ചിത സ്ഥലത്ത് കുടുംബ ക്ഷേത്രം ഉണ്ടാക്കി കുടിവയ്ക്കുന്നു .ഇങ്ങിനെ കുടിവയ്ക്കുന്ന ആ സന്ദർഭത്തിൽ അന്നുള്ള കുടുംബക്കാരും സന്യാസിയും ആ ദേവതയുടെ മുമ്പിൽ പ്രതിഷ്ടാവസരത്തിൽ ഒരു സത്യ പ്രതിന്ജ ചൊല്ലുന്നു . ഞങ്ങളും ഞങ്ങൾക്ക് ശേഷമുള്ള പരമ്പരയും ഉള്ള കാലം ഈ ദേവതയെ വഴിപോലെ സേവിയ്ക്കുകയും ഭജിയ്ക്കുകയും ചെയ്യാം എന്ന് .. ഇങ്ങിനെ കുടിവച്ചതായ കുടുംബ ക്ഷേത്രങ്ങൾ ആണ് മിക്ക തറവാടുകളിലും ഇന്ന് കണ്ടു വരുന്നത് .ഈ സന്യാസിയുടെ മരണ ശേഷം ആ സന്യാസിയുടെ പ്രേതത്തെയും ദുരിത ശുദ്ധികൾ വരുത്തിയ ശേഷം ഗുരു / മുത്തപ്പൻ എന്ന സങ്കൽപ്പത്തിൽ ഈ കുടുംബ ക്ഷേത്രത്തിൽ തന്നെ കുടിവച്ചു ആരാധിയ്ക്കുന്നു . ചില തറവാടുകളിൽ കുടുംബ ക്ഷേത്രത്തിൽ പൂജകൾ മുടങ്ങുംബോളും ,ക്ഷേത്രം ജീർണ്ണാവസ്ഥയിൽ എത്തും ബോളും പല വിധ അനിഷടങ്ങളും ആപത്തുകളും കണ്ടു വരാറുണ്ട് . ധര്മ്മ ദൈവ കോപം എന്ന് ഇതിനെ പറയാറുണ്ട് . എന്നാൽ അനുഗ്രഹം നല്കേണ്ട ധർമ്മ ദൈവം കൊപിയ്ക്കുമൊ ?.ഇല്ല , അവിടെ മനസിലാക്കേണ്ടത് അനാഥമായ ആ ദേവ സ്ഥാനത്തിന്റെ തുല്യ അവസ്ഥ ആ കുടുംബാദി കൾക്കും ഉണ്ടാകുന്നു എന്ന് മാത്രം . ഇങ്ങിനെ സംഭവിയ്ക്കാൻ കാരണം അവരുടെ പൂർവ്വികർ ഉപസനാ മൂർത്തിയോട് നടത്തിയ ആ സത്യ പ്രതിന്ജ ലംഘനം ആണ് . പൂർവ്വികർ തങ്ങളുടെ എല്ലാ ഐശ്വര്യത്തിനും കാരണം ഈ ദേവത ആണെന്ന് വിശ്വസിച്ചു ആ ദേവതയെ ആ രാധിച്ചു . ആ ദേവതയുടെ അനുഗ്രഹത്താൽ ആ കുടുംബത്തിൽ നല്ല ബുദ്ധിമാന്മാരായ കുട്ടികൾ ജനിച്ചു .സമ്പത്ത് വർദ്ധിച്ചു . എന്നാൽ കഷ്ടപാട് എന്തെന്നറിയാതെ വളർന്ന പിന്നത്തെ തലമുറയിലെ ചിലർക്ക് ഈ ധർമ്മ ദൈവങ്ങൾ ഒരു അധിക പറ്റാ യി.അവർ അതിനെ സൌകര്യ പൂർവ്വം വിസ്മരിച്ചു . ചില തറവാടുകളിൽ ചില കുടുംബങ്ങൾ അവരുടെ ക്ഷേത്രങ്ങൾ നില നിർത്തി. അങ്ങിനെ ഉള്ള പല ക്ഷേത്രങ്ങളിൽ പലതും ഇന്ന് മഹാ ക്ഷേത്രങ്ങൾ ആയി മാറി ക്കഴിഞ്ഞു എന്നും ചരിത്ര സത്യം ...

1 comment:

  1. ഒരു സംശയവും രണ്ട് വസ്തുതകളും.

    കുടുംബദേവത, പരദേവത, ഭരദേവത ഇവയെല്ലാം ഒന്നാണോ?


    1.കുടുംബദേവതയെ നിർണ്ണയിക്കുന്നതിന് ജാതിയനുസരിച്ച് വ്യത്യസ്ത രീതികളാണുള്ളത്.
    ബ്രാഹ്മണ ജാതികളിൽ അച്ഛന്റെ കുടുംബ ദേവതയാണ് മക്കളുടേതും. നായർ സമുദായത്തിൽ അമ്മയുടെ കുടുംബദേവതയാണ് മക്കളുടേത്. എന്നാൽ ഈയിടെയായി നായർ സമുദായക്കാരും അച്ഛൻ വഴി നോക്കാൻ തുടങ്ങിയിട്ടുണ്ട്. അതിന്റെ പ്രധാന കാറ്റലിസ്റ്റുകളായി വർത്തിക്കുന്നത് ജ്യോതിഷികളാണ്. ദോഷപരിഹാരത്തിന് അച്ഛൻ വഴിയുള്ള കുടുംബദേവതയെപ്പോയി കാണണമെന്ന് നിർദ്ദേശിക്കും. (കേരളത്തിൽ ജ്യോതിഷം ഇന്ന് കണിയാനല്ല, നമ്പൂതിരിയും മറ്റുമാണ് കൈകാര്യം ചെയ്യുന്നത്. കുടുംബദേവതാനിർണ്ണയത്തിന് സ്വസമുദായത്തിന്റെ സിസ്റ്റം മറ്റു സമുദായങ്ങൾക്കും നിർദ്ദേശ്ശിക്കുന്നതാകാം കാരണം.)

    2. മധ്യ -തെക്കൻ കേരളത്തിൽ ലേഖനത്തിൽപ്പറഞ്ഞ 'ഗുരു/മുത്തപ്പൻ ' യോഗീശ്വരൻ എന്ന പേരിലാണറിയപ്പെടുന്നത്. തറവാടായിട്ടുള്ള നായർഭവനങ്ങളിൽ യോഗീശ്വരന് ഒരു തറയുമുണ്ടായിരുന്നു. ഒരു ഹോണററി കാരണവനായി യോഗീശ്വരൻ കാണപ്പെട്ടിരുന്നു.എന്നാൽ പിൽക്കാലത്ത് അന്ധവിശ്വാസമെന്ന പേരിൽ അവഗണിച്ച് എന്നെന്നേക്കുമായി വിസ്മരിക്കപ്പെടുകയോ ഒരു വിശ്വാസപരമായ തലവേദനയെന്ന് മുദ്രകുത്തപ്പെട്ട് കുടുംബത്ത് നിന്നുമെടുത്ത് അമ്പലങ്ങളിലോ മറ്റെവിടെയെങ്കിലുമോ കൊണ്ടിരുത്തി കാലാക്രമേണ കുടുംബവുമായുള്ള ബന്ധം വിസ്മരിക്കപ്പെടുകയോ ചെയ്യപ്പെട്ടു.( രണ്ടാമത് പറഞ്ഞ കാരണത്തിന് ജ്യോതിഷികളാണ് കാരണക്കാർ)

    ReplyDelete

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates