Friday, August 11, 2017

പഴനിമല മുരുകൻ



പഴനിയിലെ മുരുക വിഗ്രഹം നവപാഷാണ നിര്മ്മിതമാണ്. വിഗ്രഹത്തിന്റെ ഔഷധ മേന്മ വളരെ പ്രസിദ്ധമാണ്. 27 നക്ഷത്രങ്ങളില്ഏതു നക്ഷത്രത്തില്ജനിച്ച ആളായാലും നവഗ്ര ഹങ്ങളില്ഓരോന്നും ഏതൊക്കെ ഭാവങ്ങളില്ആണെങ്കിലും ഭോഗര്എന്ന സിദ്ധനാല്പ്രതിഷ്ഠിക്കപ്പെട്ട നവപാഷാണ വിഗ്രഹത്തെ ഒന്നു ദര്ശിച്ചാല്മാത്രം മതി സര്വ്വ ദോഷങ്ങളും അകന്നു സകല ഐശ്വര്യങ്ങളും ഉണ്ടാകും. പഴനി മുരുകന്റെ വിഗ്രഹത്തെ ഒരു മാത്ര നോക്കി നിന്നാല്തന്നെ നവഗ്രഹ ദോഷങ്ങള്ആക്ഷണം തന്നെ വിട്ടൊഴിയും.

ശിവനോടൊപ്പം ശക്തിയെയും ചേര്ത്തു ഭജിച്ച ഭോഗരുടെ മുന്നില്ശക്തി ദേവിയായ പാര്വതിയുടെ ദര്ശനവും ഉപദേശവും ഭോഗര്ക്ക് ലഭിച്ചു. പൊതികൈമല (പശ്ചിമ ഘട്ട മല)യില്ചെന്ന് തപസ്സനുഷ്ഠിക്കാന്ദേവി നിര്ദേശിച്ചു. പൊതികൈമലയിലത്തി തപസ്സനുഷ്ഠിച്ച ഭോഗര്ക്കു മുന്നില്ബാലമുരുകന്ദര്ശനമരുളി അനുഗ്രഹിച്ചു. താന്കണ്ട ബാലമുരുക രൂപം ശിലയില്വാര്ത്തെടുക്കണമെന്നും അതു ലോകക്ഷേമത്തിന് വേണ്ടി ഉള്ളതായിരിക്കണമെന്നും അദ്ദേഹം തീരുമാനിച്ചു. അപ്രകാരം നവ പാഷാണങ്ങളാല്അദ്ദേഹം വിഗ്രഹം നിര്മ്മിക്കാന്തുടങ്ങി.

നവം -9, പാഷാണംവിഷം ,വിഷം തനിയെയാല്വിഷം തന്നെ, എന്നാല് വിഷം മറ്റൊന്നിനോട് ചേരുമ്പോള്അതു ഔഷധമായി മാറും എന്ന പ്രകൃതി സത്യം അദ്ദേഹം മനസ്സിലാക്കി.

ഉന്നതമായ പാഷാണങ്ങള്ഒന്പതെണ്ണം തിരഞ്ഞെടുത്തു മുരുക ശിലയുണ്ടാക്കാന്അദ്ദേഹം തീരുമാനിച്ചു. ഒരു വൈദ്യന്എങ്ങനെ ഔഷധം (മരുന്ന്‍ ) നിര്ദ്ദേശിച്ചു, അതു കഴിക്കേണ്ട രീതിയും വിശദീകരിക്കുന്നുവോ അതു പോലെ ലോക നന്മയ്ക്കായി പാലിക്കേണ്ട രീതികളും അന്നേ അദ്ദേഹം പറഞ്ഞു വച്ചിരുന്നു.

എത്ര കാലങ്ങള്കഴിഞ്ഞാലും വിഗ്രഹം സംരക്ഷിക്കപ്പെടണമെന്നും അതെല്ലാവരും കാണുകയും ആരാധിക്കുകയും വേണമെന്നും അദ്ദേഹം ഉദ്ദേശിച്ചിരുന്നു. നവ പാഷാണ നിര്മ്മിതമായ ബാല മുരുക വിഗ്രഹത്തെ അല്പ്പ നേരം ഉറ്റു നോക്കിയാല്ശാരീരികവും മാനസികവുമായ ഉന്മേഷവും ആരോഗ്യവും ലഭിക്കും. ശിലയില്നിന്നും വരുന്ന കാറ്റ് നമ്മുടെ ശരീരത്തില്തട്ടുമ്പോള്ശരീരത്തിന്റെ അകവും പുറവും ശുദ്ധമാകുന്നു രശ്മികള്പൂര്ണ്ണമായും നമുക്കു ലഭിക്കണമെന്നതിനാലാണ് പഴനി മുരുകനെ കൗപീന ധാരിയാക്കി ശിലയുണ്ടാക്കിയത് ശിലയില്സ്പര്ശിച്ചു വരുന്ന വസ്തു ഏതായാലും അതുകാറ്റായാലും വെളിച്ചമായാലും അതിനു മാറാവ്യാധികളെ മാറ്റാനുള്ള കഴിവുണ്ട്.

പഴനി മുരുകനായ ദണ്ഡ ആയുധ പാണിയെ ദര്ശിക്കുന്നവര്ക്കു നവഗ്രഹങ്ങളെയും ദര്ശിച്ചഫലം കിട്ടുംഗ്രഹങ്ങളുടെ സ്വഭാവവും  അവയുടെ സഞ്ചാര പഥത്തെക്കുറിച്ചും നല്ലവണ്ണം മനസ്സിലാക്കിയ ഭോഗര്ചൊവ്വഗ്രഹത്തിന്റെ രശ്മികള്നേരിട്ടു പതിക്കുന്ന സ്ഥലമായ പഴനി മലയെത്തന്നെ മുരുക പ്രതിഷ്ഠയ്ക്കായി തിരഞ്ഞെടുത്തു.

 ഭോഗര്തന്റെ പതിനെട്ടു ശിഷ്യന്മാരുമായി കൂടിയാലോചിച്ച് 64 തരം മിശ്രിതങ്ങള്‍ 120 ഉപരസം, 11 തരം ലോഹസത്ത്, 15 തരം എരിവും പുളിയും, 108 തരം മൂലികാച്ചാറുകള്‍, ധാതുക്കള്റെഡ്, ഫോസ്ഫറസ് വൈറ്റ് ഫോസ്ഫറസ് എന്നിവയെല്ലാം ചേര്ത്താണ്  വേല്മുരുകന്റെ നവപഷാണ ശിലയുണ്ടാക്കിയിട്ടുള്ളത്.

ചൂടുകൂടിയ മുരുക ശില തണുപ്പിക്കുന്നതിനായി തിരുമഞ്ജനം, ചന്ദനം, പാല്‍, ഇളനീര്‍, പഞ്ചാമൃതം എന്നിങ്ങനെ തണുത്ത വസ്തുക്കളാല്അഭിഷേകം നടത്തുന്നു ശിലാ വിഗ്രഹം ഔഷധവൈദ്യശാസ്ത്രപ്രകാരം നിര്മ്മിച്ചിട്ടുള്ളതിനാല്നേര്ക്കുനേരെ നിന്നു ദര്ശിച്ചാല്രോഗങ്ങളകലുമെന്നു കാലങ്ങളായി വിശ്വസിക്കുന്നു. ഭക്തിയോടെ മലകയറി വേല്മുരുകനെ ദര്ശിച്ചാല്ശ്വാസവും മനസ്സും ഏകാഗ്രമാകും. സ്വാമിയെ ഒരു വിനാഴിക നോക്കിനിന്നാല്ഔഷധ ശക്തിയാല്ആന്മപീഠം എന്ന പുരിക മധ്യത്തില്ഉത്തേജനമുണ്ടായി രക്തം ശുദ്ധിയാകുകയുംഅതിനാല്ജീവകാന്തശക്തി എന്ന ഊര്ജ്ജം ഉണ്ടായി ആധിയും വ്യാധിയുമകന്ന്ആരോഗ്യവും ആയുസ്സും വര്ദ്ധിക്കുന്നു.


പഴനി മുരുക ശിലയുടെ ശിരസ്സില്രാത്രി വയ്ക്കുന്ന ചന്ദനം രാവിലെ നിറം മാറി കാണപ്പെടുന്നുഇതിനു അത്യധികമായ ഔഷധ ഗുണമുണ്ട് ചന്ദനം സേവിച്ചാല്സര്വ്വ രോഗങ്ങളും മാറുമെന്നാണ് വിശ്വാസം ചന്ദനം രാക്കാല ചന്ദനമെന്നറിയപ്പെടുന്നുശ്രീകോവില്അടയ്ക്കുമ്പോഴുണ്ടാകുന്ന ചൂടുകാരണം ശില വിയര്ത്ത് വെള്ളം വാര്ന്നൊഴുകും വെള്ളത്തെ കൌപീന തീര്ത്ഥംമെന്നു വിശേഷിപ്പിക്കാറുണ്ട് തീര്ത്ഥവും ഔഷധഗുണമുള്ളതാണ്. പ്രത്യേകതകളെല്ലാം ഉള്ളതുകൊണ്ടാണ് ആയുസിലൊരിക്കലെങ്കിലും പളനി മുരുകനെ ദര്ശിക്കാന്കഴിഞ്ഞാല്അതു ജന്മസുകൃതമായിത്തീരുമെന്നു ഭക്തര്വിശ്വസിക്കുന്നത്.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates