Sunday, August 13, 2017

നവഗ്രഹ സ്തോത്രം

*നമസ്തേ*..... *എല്ലാകൂട്ടുകാര്‍ക്കും സന്ധ്യാവന്ദനം നേരുന്നു*......
*ദീപം.....ദീപം... സന്ധ്യാദീപം*........
            🔥🔔🔥🔔🔥🔔  🔥
*സന്ധ്യയ്ക്കു വിളക്കു കൊളുത്തി ചമ്രം പടിഞ്ഞിരുന്ന് ഉച്ചത്തിൽ നാമം ചൊല്ലിയിരുന്ന ഒരു കാലത്തിന്റെ ഓർമകൾ അയവിറക്കാൻ*
      🔥🔥🔔🔔🚩🔔🔔🔥🔥
*അന്യം നിന്നു പോയേക്കാവുന്ന ഒരു പിടി സ്തോത്രങ്ങളും സ്തുതികളും ശ്ലോകങ്ങളും*
   🔻🔔🔻🔔🔻🔔🔻🔔🔻🔔🔻🔔🔻
*കൊച്ചു കുട്ടികൾക്ക് ഒരു നല്ല ശീലം മുതിർന്നവർക്ക് ചെറുപ്പത്തിലേക്കൊരു മടങ്ങിപ്പോക്ക്*
    🔥🔥🔥🔥🔔🔔🔔🔔🔔🔥🔥🔥🔥
*പാഞ്ഞു തീർക്കുന്ന ഈ ജീവിതത്തിൽ ഒരല്പ സമയം ദൈവവുമായി സംവദിക്കാം*
       🚩🚩       🚩🚩     🚩🚩      🚩🚩   
*എല്ലാവിധത്തിലുമുള്ള ദുഃഖങ്ങളും ഈശ്വരനിൽ സമർപ്പിക്കാം*

  🔔🚩 *ലോകാ സമസ്താ*
             *സുഖിനോഭവന്തു*🚩🔔

*രാമനാമം ജപിച്ചു കൊണ്ട് തുടങ്ങാം ഈ രാമായണ മാസം. ശ്രീരാമചന്ദ്രന്റെയും, സീതാ മാതാവിന്റയും അനുഗ്രഹം എല്ലാവർക്കും ഉണ്ടാകും*

ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ
ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ
ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ
ശ്രീരാമ! രാമ രാമ! ലോകാഭിരാമ! ജയ
ശ്രീരാമ! രാമാ രാമ! രാവണാന്തക രാമ!
ശ്രീരാമ! മമ ഹൃദി രമതാം രാമ രാമ!
ശ്രീരാഘവാത്മാരാമ! ശ്രീരാമ രമാപതേ!
ശ്രീരാമ! രമണീയവിഗ്രഹ! നമോസ്തു തേ.
നാരായണായ നമോ നാരായണായ നമോ
നാരായണായ നമോ നാരായണായ നമഃ
ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ!
ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ.
ശാരികപ്പൈതല്‍ താനും വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമസ്‌മൃതിയോടെ പറഞ്ഞുതുടങ്ങിനാള്‍.

*രാമായണ പാരായണം ഹൈന്ദവ ഭവനങ്ങളിൽ മുഴങ്ങട്ടെ*

*നവഗ്രഹ സ്തോത്രം*

*സൂര്യന്‍*

ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം
തമോരീം സര്‍വ്വപാപഘ്നം പ്രണതോസ്മി ദിവാകരം

*ചന്ദ്രന്‍*

ദധിശംഖതുഷാരാഭം ക്ഷീരോദാര്‍ണവ സംഭവം
നമാമി ശശിനം സോമം ശംഭോര്‍മ്മകുടഭൂഷണം

*ചൊവ്വ ( കുജൻ )*

ധരണീഗര്‍ഭസംഭൂതം വിദ്യുത് കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം തം മംഗളം പ്രണമാമ്യഹം

*ബുധന്‍*

പ്രിയംഗുകലികാശ്യാമം രൂപേണാപ്രതിമം ബുധം
സൗമ്യം സൗമ്യഗുണോപേതം തം ബുധം പ്രണമാമ്യഹം

*വ്യാഴം ( ഗുരു )*

ദേവാനാം ച ഋഷീണാം ച ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം തം നമാമി ബൃഹസ്പതിം

*ശുക്രന്‍*

ഹിമകുന്ദമൃണാലാഭം ദൈത്യാനാം പരമം ഗുരും
സര്‍വ്വശാസ്ത്രപ്രവക്താരം ഭാര്‍ഗ്ഗവം പ്രണമാമ്യഹം

*ശനി*

നീലാഞ്ജനസമാഭാസം രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം

*രാഹു*

അര്‍ദ്ധകായം മഹാവീര്യം ചന്ദ്രാദിത്യവിമര്‍ദ്ദനം
സിംഹികാഗര്‍ഭസംഭൂതം തം രാഹും പ്രണമാമ്യഹം

*കേതു*

പലാശപുഷ്പസങ്കാശം താരകാഗ്രഹ(കാര)മസ്തകം
രൗദ്രം രൗദ്രാത്മകം ഘോരം തം കേതും പ്രണമാമ്യഹം

*നമ: സൂര്യായ സോമായ മംഗളായ ബുധായ ച*
*ഗുരുശുക്രശനിഭ്യശ്ച രാഹവേ കേതവ നമ :*

ഇതി വ്യാസമുഖോദ്ഗീതം യ: പഠേത് സുസമാഹിത:
ദിവാ വാ യദി വാ രാത്രൗവിഘ്നശാന്തിർഭവിഷ്യതി

*നവഗ്രഹ ഗുണഫലങ്ങള്‍* അധികരിക്കാനും , ദോഷഫലങ്ങള്‍ ശമിക്കാനും പല മാര്‍ഗങ്ങളുണ്ട് . ഗ്രഹദോഷകാലത്ത് അതാതു ഗ്രഹങ്ങള്‍ക്ക്‌ യോജിച്ച നിറങ്ങളിലുള്ള വസ്ത്രം ധരിക്കുന്നതും , ആ നിറങ്ങളുള്ള പൂക്കളെ ഉപയോഗിച്ച് പൂജ ചെയ്യുന്നതും ഗുണ പ്രദം ആണ് .സൂര്യനും , ചൊവ്വയ്ക്കും ചുവപ്പ് , ചന്ദ്രനും ശുക്രനും വെളുപ്പ്‌ , ശനിക്കു കറുപ്പ് , വ്യാഴത്തിനു മഞ്ഞ , ബുധന് പച്ച എന്നീ നിറങ്ങള്‍ പ്രധാനം .ഗുണഫലങ്ങള്‍ വര്‍ധിപ്പിക്കാനും ദോഷഫലങ്ങള്‍ ശമിപ്പിക്കുവാനും നവഗ്രഹസ്തോത്രം ദിവസേന ജപിക്കുകില്‍ ആയുരാരോഗ്യ വര്‍ധന , ധനലാഭം , പുത്ര- കളത്ര ഐശ്വര്യം , സര്‍വ ഐശ്വര്യം എന്നിവ ലഭിക്കും . ദിവസേന കുളിച്ചു ശുദ്ധിയായി ഈ സ്തോത്രം ഉപാസിച്ചാല്‍ മതിയാകും .

✨✨✨✨🚩✨🔔✨🚩✨✨✨✨
*ആയിരം തിരികൾക്ക് വെളിച്ചം പകർന്നുകൊടുക്കുന്നത് കൊണ്ട് ഒരു മെഴുകിതിരിയുടെ ആയുസ്സ് കുറയുന്നില്ല.പങ്കുവെയ്ക്ക്പ്പെടുന്ന സന്തോഷവും അത് പോലെയാണ്.* ഗൗതമബുദ്ധൻ...

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates