Friday, August 4, 2017

കർമ്മഫലം

*🌻🐚കർമ്മഫലം*

കുരുക്ഷേത്രയുദ്ധത്തിന് ശേഷം ധൃതരാഷ്ട്രർ കൃഷ്ണനോട് ചോദിച്ചു "എനിക്കു ഉള്ള 100 പുത്രന്മാരും മരിക്കുവാൻ എന്താണ് കാരണം?"

കൃഷ്ണൻ ഉത്തരം പറഞ്ഞു "50 ജന്മങ്ങൾക്ക് മുന്പ് അങ്ങൊരു വേട്ടക്കാരൻ ആയിരുന്നു. വേട്ടക്കിടയിൽ അങ്ങു അമ്പെയ്ത ഒരു കിളി പറന്നു പോയ ദേഷ്യത്തിൽ കൂട്ടിലുണ്ടായിരുന്ന 100 കിളികുഞ്ഞുങ്ങളെയും കൊന്നു കളഞ്ഞു. അച്ഛൻ കിളി നിസ്സഹായതയോടെ ഹൃദയം പൊട്ടിഅതു കണ്ടുകൊണ്ടിരുന്നു. അങ്ങനെ ഒരച്ഛന് 100 മക്കളുടെ മരണം കണ്ടുകൊണ്ടിരിക്കുവാൻ അങ്ങു കാരണമായതാണ് സ്വന്തം മക്കളുടെ മരണം കാണുന്ന വേദന അനുഭവിക്കേണ്ടി വന്നത്."

"അങ്ങനെയോ? പക്ഷെ ഇതനുഭവിക്കാൻ 50 ജന്മങ്ങൾ കാലതാമസം ഉണ്ടാകാൻ എന്തു കാരണം?"
കൃഷ്ണൻ പറഞ്ഞു "കഴിഞ്ഞ 50 ജന്മങ്ങൾ അങ്ങു 100 പുത്രന്മാരുണ്ടാകാനുള്ള പുണ്യം നേടുകയായിരുന്നു".

ഭഗവത് ഗീതയിൽ കൃഷ്ണൻ പറയുന്നു (4.17) - "ഗഹന കർമ്മണാ ഗതി" - കർമ്മവും കർമ്മ ഫലവും ലഭിക്കുന്ന രീതി മനസിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഏതു കർമ്മത്തിനു ഏതു കർമ്മഫലം നൽകണം എന്നു ഭഗവാനാണ് നിശ്ചയിക്കുന്നത്. ചിലപ്പോ കർമ്മഫലം ഈ ജന്മത്തിൽ അനുഭവിച്ചു തീർക്കാം, ചിലപ്പോ വരും ജന്മങ്ങളിലും. ഒരു വാക്യം കേട്ടിട്ടല്ലെ - " The mills of God grind slow; but they grind exceedingly fine " അതായത് ഏതു ചെറിയ കർമ്മമാണെങ്കിലും അതിനൊരു കൃത്യമായ ഒരു ഫലമുണ്ടാകും - നന്മക്കും തിന്മക്കും.

ഗീതയിൽ തന്നെ അതിനുദാഹരണം പറയുന്നു - ഒരു കാലിത്തൊഴുത്തിൽ 1000 കന്നുകളുണ്ടെങ്കിലും ഒരു അമ്മപശു കൃത്യമായി അതിന്റെ കന്നിനെ തന്നെ കണ്ടു പിടിക്കുന്നു. നമ്മുടെ കർമ്മഫലങ്ങളും ഇത്രയും വലിയ പ്രപഞ്ചത്തിൽ നമ്മെ തേടിവരുന്നത് ഇതേ സൂക്ഷ്മതയോടെയാണ് . ശ്രദ്ധിച്ചിട്ടില്ലേ നൂറു കണക്കിനാളുകൾ സഞ്ചരിക്കുന്ന ഒരു റോഡിൽ ഒരു അപകടം ഉണ്ടാകുന്നത് ഒരാൾക്കായിരിക്കും. അതൊരു യാദൃശ്ചികതയല്ല, കർമ്മഫലമാവും.

നമ്മുടെ കർമ്മഫലങ്ങളും - സത്കർമ്മങ്ങളുള്ള സത്കർമ്മ ഫലങ്ങളും , ദുഷ്കർമ്മങ്ങൾക്കുള്ള ദുഷ്കർമ്മ ഫലങ്ങളും, ലേശം വൈകിയാണെങ്കിലും, കൃത്യമായി നമ്മെ തേടിയെത്തും.🌲🌲🌲🌲🌲🌲🌲VS MURRY THANTRI VENDAR

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates