Sunday, August 13, 2017

ദാനം നല്ലകാര്യങ്ങള്‍ക്ക്

*ദാനം നല്ലകാര്യങ്ങള്‍ക്ക്*

*തുഷ്ടി*:- ഭൗതികസുഖം ആഗ്രഹിക്കുന്നതുപോലെ കിട്ടി എന്ന് വരില്ല. അതിനുവേണ്ടി വീണ്ടും വീണ്ടും പ്രവര്‍ത്തിക്കേണ്ട കാര്യമില്ല. കിട്ടിയ സുഖഭോഗങ്ങള്‍ പ്രസാദമാണെന്ന ബോധത്തോടെ സന്തോഷിക്കുക.

*തപസ്സ്*- ശാസ്ത്രങ്ങളില്‍ നിര്‍ദ്ദേശിച്ചപ്രകാരം, നമ്മള്‍ ചെയ്തുകൂട്ടിയ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ചെയ്യുക. *എണ്ണ തേച്ചു കുളി, ഉറക്കം, അലങ്കാരം, ആഹാരം, സുഖോപകരണങ്ങള്‍ ഇവ ഉപേക്ഷിക്കുക. അങ്ങനെ ദേഹത്തെ തപിപ്പിക്കുക*. ഭഗവന്നാമം ഭഗവദ്ധ്യാനം ഇവ മാത്രം ചെയ്യുക.

തണുപ്പുകാലത്ത്, ശൈത്യം സഹിച്ചുകൊണ്ട് തണുത്ത വെള്ളത്തില്‍ കുളിക്കുക, ഉറങ്ങാന്‍ സുഖമുള്ള വെളുപ്പാന്‍ കാലത്ത് ഉറക്കമുണര്‍ന്ന്, മുഖശുദ്ധി ചെയ്ത് കുളിക്കുക, ഏകാദശി മുതലായ വ്രതദിവസങ്ങളില്‍ നിരാഹാരം അനുഷ്ഠിക്കുക, *ഭഗവാനില്‍നിന്ന് വേറിട്ട ഒരു വാക്കും ഉച്ചരിക്കാതെ, ഗീത, ഭാഗവതം തിരുനാമം എന്നിവ മാത്രം പാരായണം ചെയ്യുക എന്നിവയും തപസ്സില്‍ ഉള്‍പ്പെടുന്നുണ്ട്*.

*ആത്മീയ കാര്യങ്ങള്‍ക്കു വേണ്ടിയല്ലാതെ, രാഷ്ട്രീയ സാമൂഹ്യകാര്യ ലാഭത്തിനുവേണ്ടി നിരാഹാരം മുതലായ തപസ്സുകള്‍ ചെയ്യരുത് എന്ന് ഗീതയില്‍ തന്നെ പറയുന്നുണ്ട്*.

*ദാനം*- ഒരാള്‍ തന്റെ സമ്പാദ്യത്തില്‍ പകുതിഭാഗം നല്ല കാര്യങ്ങള്‍ക്കുവേണ്ടി ദാനം ചെയ്യണം എന്നാണ് ശാസ്ത്രങ്ങളുടെ നിര്‍ദ്ദേശം. *ഭഗാവാനാണ് ഏറ്റവും നല്ലവന്‍,ഭഗവാനുവേണ്ടി ചെയ്യുന്ന കര്‍മ്മങ്ങളെല്ലാം നല്ല കാര്യങ്ങളാണ്. ദാനം വാങ്ങാനുള്ള യോഗ്യത പൂര്‍ണ്ണമായി ഭക്തന്മാര്‍ക്കാണ് ഉള്ളത്*. അതുപോലെ പരമപദപ്രാപ്തിക്കുവേണ്ടിയല്ലാതെ ഒരു നിമിഷംപോലും വ്യര്‍ത്ഥമാക്കാതെ ആത്മീയചര്യകള്‍ അനുഷ്ഠിക്കുന്ന ഉത്തമബ്രാഹ്മണരും ഉത്തമ പാത്രങ്ങളാണ്. അവര്‍ക്ക് അവരുടെ ദേഹധാരണത്തിന് ആവശ്യമായ പദാര്‍ത്ഥങ്ങള്‍ കൊടുക്കുന്നതും ഉത്തമദാനമാണ്.

ഹോമം പൂജ മുതലായവ ചെയ്ത് ദക്ഷിണ വാങ്ങി ഉപജീവനം കഴിക്കുന്നവര്‍ ബ്രഹ്മ ബന്ധുക്കളാണ്; രണ്ടാംതരം ബ്രാഹ്മണരാണ്. അവര്‍ക്കു ചെയ്യുന്ന ദാനം രണ്ടാംതരമാണ്.
*അനുകമ്പതോന്നി, യാചകന്മാര്‍ക്കും ദരിദ്രര്‍ക്കും ചെയ്യുന്ന ദാനം മൂന്നാംതരമാണ്. കാരണം, നാം പ്രദാനം ചെയ്യുന്ന ധനം ആ വ്യക്തി എങ്ങനെ ഉപയോഗിക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയില്ല*.

*മദ്യശാലയിലോ വേശ്യാലയത്തിലോ ആണ് ആ ദാനം ചെലവഴിക്കപ്പെടുന്നതെങ്കില്‍, ആ പാപത്തിന്റെ അംശം ദാനം ചെയ്തയാളു കൊടുക്കേണ്ടിവരും*. അതുകൊണ്ടാവണം, പഴയകാലത്ത് ധനം ദാനം ചെയ്യാതെ, ഭക്ഷണസാധനങ്ങള്‍ മാത്രം ദാനം ചെയ്തുവന്നിരുന്നത്. അക്കാലത്ത് ഭക്ഷണ സാധനങ്ങള്‍, വില്‍ക്കാറില്ല, ഹോട്ടലുകളും ഇല്ല.

*തിഥി-തീയതി-മുന്‍കൂട്ടി അറിയിക്കാതെ മധ്യാഹ്ന സമയത്ത്, വിശന്ന് വലഞ്ഞു നമ്മുടെ ഗൃഹത്തില്‍ എത്തിച്ചേരുന്ന വ്യക്തിയാണ് അതിഥി*. അതിഥിയെ നാം ദേവനായിട്ടുതന്നെ- ഭഗവാനായിട്ടുതന്നെ കണക്കാക്കണം.

”അതിഥി ദേവോ ഭവ” എന്ന ഉപനിഷദ് വാക്യം ഓര്‍മ്മിക്കാം. *നമ്മുടെ കഴിവ് അനുസരിച്ച് അതിഥിക്ക് ഭക്ഷണം കൊടുക്കുന്നു*. പൂജിക്കുന്നു. *ഇത് അതിഥി പൂജ എന്ന മഹാദാനമാണ്*.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates