Sunday, August 13, 2017

അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി

അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി
അതിനുള്ളിലാനന്ദ ദിപം കൊളുത്തി
പരമാണു പൊരുളിലും സ്ഥുരണമായ് മിന്നും
പരമ പ്രകാശമേ ശരണം നീ എന്നും

സുരഗോള ലക്ഷങ്ങൾ അണിയിട്ടു നിർത്തി
അവികല സൗഹൃദ ബന്ധം പുലർത്തി
അതിനൊക്കെ ആധാര സൂത്ര മിണക്കി
കുടി കൊള്ളും സത്യമേ ശരണം നി എന്നും

ദുരിതങ്ങൾ കൂത്താടും ഉലകത്തിൽ നിന്റെ
പരിപൂർണ തേജസ്സു
വിളയാടി കാണ്മാൻ
ഒരു ജാതി ഒരു മതം ഒരു ദൈവമേവും
പരിശുദ്ധ വേദാന്തം സഫലമായ്ത്തീരാൻ

അഖിലാദിനായക തവ തിരുമുമ്പിൽ
അഭയമായ് നിത്യവും പണിയുന്നു ഞങ്ങൾ
സമരാദി തൃഷ്ണകളാകവേ നിങ്ങി സമതയും ശാന്തിയും ക്ഷേമവും തിങ്ങി

ജനതയും ജനതയും കൈകോർത്തിണങ്ങി
ജനതാ സൗഭാഗ്യങ്ങൾ ഗിതം മുഴങ്ങി
ജനലോകം എപ്പോഴും ആനന്ദം തേടി
വിജയിക്ക നിൻ തിരുനാമങ്ങൾ പാടി
               ( അഖിലാണ്ഡ  ....)

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates