Monday, August 7, 2017

ക്ഷേത്രത്തിനുള്ളിൽ പൂജാരി ചെയ്യുന്നതെന്ത്‌

ക്ഷേത്രത്തിനുള്ളിൽ പൂജാരി ചെയ്യുന്നതെന്ത്‌
.
1 . ശ്രീകോവിലും വിഗ്രഹവുമൊക്കെ പഴയതൊക്കെ വാരിക്കളഞ്ഞ്‌ കഴുകി വെടിപ്പാക്കുകയും പുതിയ വസ്ത്രാഭരണങ്ങൾ അണിയിക്കുകയുമാണ്‌ ആദ്യം ചെയ്യുക . പിന്നീട്‌ പൂജാ സാധനങ്ങൾ എല്ലാം എല്ലാം ഒരുക്കി കഴിഞ്ഞാൽ , ഓവിന്‌ എതിർവ്വശത്തുള്ള മൂലയിലിരുന്നാണ്‌ പൂജ ആരംഭിക്കുക .
.
ആദ്യ പടി ദേഹശുദ്ധിയാണ്‌ . ഇതിൽ ഹൃദയസ്ഥനയ ആദിഗുരുവിന്‌ മാനസ പൂജ , 36 അനുലോമ വിലോമ പ്രാണായാമം , ധ്യാനം , 108 മൂല മന്ത്ര ജപം എന്നിവകൊണ്ട്‌ ശകിയാർജ്ജിക്കുകയും , അത്‌ ദേഹം മുഴുവൻ വ്യാപനം ചെയ്ത്‌ താൻ തന്നെ ആ ദേവതാ മയനാകുകയാണ്‌ ചെയ്യുന്നത്‌.
.
2 . ശംഖു പൂരണം - പൂജാവശ്യത്തിനുള്ള തീർത്ഥം തയ്യാറാക്കുന്നു.
.
3 . പീഠ പൂജ - ദേവനുള്ള ഇരിപ്പിടം ശുദ്ധീകരിച്‌ പൂജിച്ച്‌ തയ്യാറാക്കുന്നു .
4 . ആവാഹനം - ലളിതമായി പറഞ്ഞാൽ അഗ്നിമൻഡലത്തിൽ ( ശിരസ്സിനു മുകളിൽ ) നിന്ന് ആവാഹിക്കുന്ന ദേവ ചൈതന്യത്തോട്‌ , മുൻപ്‌ ആർജ്ജിച്ച ശക്തിയെ ജല ഗന്ധ പുഷ്പാക്ഷതങ്ങളിൽ വൽതു മൂക്കിലെ ശ്വാസത്തിലൂടെ ആവാഹിച്ച്‌ യോജിപ്പിച്ച്‌ , വിഗ്രഹത്തിലേക്ക്‌ പകരുന്നു .
5 . മൂർത്തി പൂജ - ദേവതയെ ശിശുവിനെ പോലെ പരിചരിക്കണം എന്നാണ്‌ . ഇരുത്തി കുളിപ്പിച്ച്‌ അതാതു ദേവതകൾക്ക്‌ പറഞ്ഞിട്ടുള്ള മൂർത്തിപൂജാമന്ത്രങ്ങൾ കൊണ്ട്‌ പൂജിക്കുന്നു .
.
6 . മുഖ പൂജ - ഇവിടെ നിവേദ്യം കൊടുക്കുന്നു . ഇവിടെ സാധാരണക്കാർ അറിഞ്ഞിരിക്കേണ്ടുന്ന ഒരു കാര്യമുണ്ട്‌ . തിടപ്പള്ളിയിൽ നിന്ന് നിവേദ്യം എഴുന്നള്ളിച്ചു കഴിഞ്ഞാൽ തിരിച്ചെഴുന്നള്ളിക്കുന്ന വരെ , തൊഴൽ , നാമജപം നാലമ്പലത്തിനുള്ളിൽ പ്രദക്ഷിണം ഇവ പാടില്ല . ഭക്ഷണം കഴിക്കുമ്പോൾ ശല്യപ്പെടുത്തരുതെന്നത്‌ തന്നെ മുഖ്യ കാരണം . മറ്റൊരു പ്രധാന കാരണം കൂടിയുണ്ട്‌ . സാധാരണ തിടപ്പള്ളിയിൽ ഉണ്ടാക്കുന്ന നിവേദ്യത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ്‌ ശ്രീകോവിലിലേക്ക്‌ എടുക്കുക . എന്നാൽ നിവേദിക്കുമ്പോൾ ബാക്കി കൂടി പെടുന്നുണ്ട്‌ . അതായത്‌ തിടപ്പള്ളിക്കും ദേവനുമിടയിൽ ഒരു ബന്ധം വരുന്നുണ്ട്‌ . അത്‌ മുറിയാൻ പാടില്ലാത്തതുകൊണ്ടാൺ ഉള്ളിൽ പ്രദക്ഷിണം പാടില്ല , സോപാനത്തിങ്കൽ പോയി നില്ലരുത്‌ എന്നു പറയുന്നത്‌ . നിവേദ്യം സമർപ്പിച്ച്‌ വെച്ചിട്ട്‌ പൂജാരി നടചാരി പുറത്തിറങ്ങി ഉപദേവന്മാർക്ക്‌ നിവേദ്യവും , അഗ്നിക്കു ബലി തൂവലും കഴിഞ്ഞാൽ നടതുറന്ന് നിവേദ്യം പൂർത്തിയാക്കിയാൽ  നിവേദ്യം തിരിച്ചെഴുന്നള്ളിക്കുകയായി .അതുകഴിഞ്ഞാൽ നടയടച്ച്‌ പ്രസന്ന പൂജയാണ്‌ ഇവിടെ താംബൂലം ഛത്ര ചാമരാദി രാജോപചാരങ്ങൾ , നൃത്തം വാദ്യം ഗീതമൊക്കെ കൊടുത്ത്‌ സന്തോഷിപ്പിക്കുന്നു . ഇപ്പോഴാണ്‌ സോപാനം പാടുക . കൂടെതന്നെ ദേവനു പ്രീതികരങ്ങളായ സ്തോത്രങ്ങൾ മന്ത്രങ്ങൾ , സൂക്തങ്ങൾ ഇവകൊണ്ടൊക്കെ പൂജിക്കുന്നു . ഇക്കൂടെയാണ്‌ പുഷ്പാഞ്ജലി തുടങ്ങിയ വഴിപാടുകൾ സമർപ്പിക്കുന്നത്‌ . അതുകൊണ്ട്‌ പൂജാ സമയത്ത്‌ ചെയ്യുന്ന പുഷ്പാഞ്ജലിക്ക്‌ ഫലം കൂടും . ശേഷം നടതുറന്ന് ദീപാരാധന .തുടർന്ന് അകത്ത്‌ ഗുരുവിനും ദേവന്മാർക്കും അസുരന്മാർക്കും പിതൃക്കൾക്കും തനിക്കും  അകത്തും പുറത്തുമുള്ള ദേവന്റെ പരിചാരകന്മാർക്കും ഭക്തന്മാർക്കും തീർത്ഥം തളിച്ചതിനു ശേഷം അകത്തു കയ്യറി പൂജ സമാപിപ്പിക്കുന്നു. ഇതിന്റെ അവസാനം ഉദ്വസനം എന്ന ക്രിയയാണ്‌ . മുൻപ്‌ സമർപ്പിച്ച്‌ ചൈതന്യതിനെ തിരിച്ചെടുത്ത്‌ തന്നിൽ തന്നെ ലയിപ്പിക്കുകയാണു ചെയ്യുന്നത്‌ . ഇതു ക്ഷേത്രത്തിലെങ്കിൽ 16ൽ ഒരംശം മാത്രവും  ഒരു പൂവെടുത്ത്‌ മണത്ത്കളഞ്ഞും  ( ശ്വാസത്തിലൂടെ സമർപ്പിച്ച ചൈതന്യത്തെ ശ്വാസത്തിലൂടെ തിരിച്ചെടുക്കുന്നു ) പുറത്തു പത്മമിട്ടുള്ള പൂജയാണെങ്കിൽ മുഴുവൻ പൂവും വാരിയെടുത്‌ മണത്ത്‌ ചൈതന്യത്തെ പൂർണ്ണമായും തിരിച്ചെടുത്ത്‌ തന്നിൽ തന്നെ ലയിപ്പിക്കുന്നു . ഇതിനു ലയാംഗം എന്നു പറയും . അതോടെ പൂജ സമാപിക്കുന്നു .
.
മറ്റൊരു കാര്യം പറയാനുള്ളത്‌ , ദേവനും വാഹനത്തിനും ( അതു വിഗ്രഹമൊ , വിളക്കു മാത്രമൊ ആയാലും) ഇടയിൽ ഒരു ബന്ധം ,ചൈതന്യ പ്രവാഹമുണ്ട്‌ . അത്‌ ഒരുകാരണവശാലും മുറിയാൻ പാടില്ലാത്തതാണ്‌ ശ്രീകോവിലിനു തൊട്ടുമുന്നിൽ , ദേവനും വാഹനത്തിനും ഇടയിലൂടെ നടക്കാനോ നിൽക്കാനോ പാടില്ല . അതു ദോഷം ചെയ്യും . നിർഭാഗ്യവശാൽ ശബരിമല , ചോറ്റാനിക്കര പോലുള്ള മഹാക്ഷേത്രങ്ങളിൽ പോലും നട ക്രോസ്സ്‌ ചെയ്ത്‌ ദർശ്ശനം നടത്തുന്ന ഒരു രീതിയാൺ കണ്ടുവരുന്നത്‌ . പോരാത്തതിനു തിക്കും തിരക്കുമുണ്ടാക്കി ദേവന്റെ നേരെ മുൻപിൽ സോപാനത്തിങ്കലിരിക്കുന്ന ബലിക്കല്ലിൽ ചവിട്ടുക പതിവാണ്‌ . മഹാ പാപമെന്നല്ലാതെ എന്തു പറയാൻ ? അറിയാതെ എങ്ങാൻ കാൽ കൊണ്ടാൽ തന്നെ വീണ്ടും തൊട്ടു തൊഴാനൊന്നും നിൽകരുത്‌ , തൊഴുത്‌ മനസ്സുകൊണ്ട്‌ ക്ഷമ പറഞ്ഞു പോവുകയെ പാടുള്ളു .
.
ഇനിയൊരു കാര്യം , ഒരു സ്പർശ്ശനം തന്നെ സാന്ത്വനം തരും എന്ന് കേട്ടിട്ടിലെ ? തൊടുമ്പോൾ , ചുംബിക്കുമ്പോൾ ആലിംഗനം ചെയ്യുമ്പോഴൊക്കെ ശക്തിയുടെ , കർമ്മത്തിന്റെയൊക്കെ ഒരു കൊട്ക്കൽ വാങ്ങൽ നടക്കുന്നുണ്ട്‌ . ഒരാളുടെ കാലിൽ മറ്റൊരാൾ കൈകൊണ്ട്‌ സ്പർശ്ശിക്കുമ്പോൾ അയാൾ ചെയ്ത പാപ കർമ്മങ്ങൾ അങ്ങോട്ടു പകരുകയും തിരിച്ച്‌ തലയി കൈവെച്ച്‌ അനുഗ്രഹിക്കുമ്പോൾ തന്നിലെ പുണ്യ സഞ്ചയ ശക്തി തിരിച്ച്‌ പകരുകയുമാണ്‌ ചെയ്യുന്നത്‌ .ഈശ്വരൻ , ഗുരുസ്ഥാനീയർ - അച്ഛൻ ,അമ്മ , ഗുരുക്കന്മാർ തുടങ്ങ്യവർക്ക്‌ മാത്രമെ അതിനുള്ള ബാദ്ധ്യതയും അവകാശവുമുള്ളു (ചിലർ  "അവനെക്കൊണ്ട്‌ കാലു പിടിപ്പിച്ചു എന്നൊക്കെ പറയുന്നത്‌ കേട്ടിട്ടില്ലെ ? പാവം മറ്റൊറാൾ ചെയ്ത മഹാപാപങ്ങളുടെ ഒരു ഭാഗം ചോദിച്ചു മേടിച്ചെടുത്തിനെയാണ്‌ വലിയ കാര്യമെന്ന മട്ടിൽ എഴുന്നള്ളിക്കുന്നത്‌ എന്ന് അറിയുന്നില്ലല്ലോ ). നാട്ടുകാരുടെ മുഴുവൻ പാപമേറ്റാൽ ശാന്തിയുടെ കാര്യം കഷ്ടത്തിലാവും .കൂടാതെ ദേഹശുദ്ധിയിലൂടെ ദേവമയായി തിർന്ന ശരീരത്തിൽ പാപം കലർന്നാൽ ശാന്തിക്ക്‌ വീണ്ടും കുളി സന്ധ്യാ വന്ദനം മുതൽ ചെയ്താലെ ശ്രീകോവിലിന്‌ അകത്തുകയറാൻ പറ്റു . അതുകൊണ്ട്‌ യാതൊരു കാരണവശാലും ശാന്തിയെ സ്പർശ്ശിക്കാനൊ കാലേ പിടിക്കാനോ പോവരുത്‌ ..🙏🙏

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates