Monday, August 7, 2017

രക്ഷാ ബന്ധൻ ആഘോഷം

*രക്ഷാ ബന്ധൻ ആഘോഷം*

*ആവണി മാസത്തിലെ അവിട്ടം നാള്‍. ഹിന്ദു ആചാര പ്രകാരം പ്രാധാന്യം അര്‍ഹിക്കുന്നു.ശ്രീകൃഷ്ണ ജയന്തിക്ക് തൊട്ടു മുന്പ് വരുന്ന പൗര്‍ണ്ണമി നാളാണ് ആവണി അവിട്ടം.*

മഹാരാഷ്ട്രയില്‍ ഇത് നാരിയല്‍ പൂര്‍ണിമ എന്ന പേരിലാണ് ആഘോഷിക്കുക. ഈ ദിവസം പൂണൂല്‍ മാറ്റുന്നതോടെ ബ്രാഹ്മണര്‍ ഒരു വര്‍ഷം മുഴുവന്‍ ചെയ്ത പാപങ്ങളില്‍ നിന്ന് രക്ഷ നേടുകയും പുതിയ പൂണൂലിലൂടെ പുതിയൊരു രക്ഷാ കവചം അണിയുകയും ചെയ്യുന്നു എന്നാണ് സങ്കല്‍പ്പം.തെക്കേ  ഇന്ത്യയിലാണ് ആവണി അവിട്ടം എന്നപേരില്‍ അഘോഷം നടക്കറുള്ളത്.
*ആവണി അവിട്ടത്തിന് ഇത്തരമൊരു രക്ഷാ സങ്കല്‍പ്പം ഉള്ളതുകൊണ്ടാവാം ഇതേ ദിവസം ദേശ വ്യാപകമായി രക്ഷാ ബന്ധന്‍ ഉത്സവമായി ആഘോഷിക്കുന്നത്*

വടക്കേ ഇന്ത്യയില്‍ ആവണി അവിട്ടം രക്ഷ, രാഖി എന്നീ പേരുകളിലും അറിയപ്പെടുന്നു. *ഇന്ദ്രന്‍റെ ഭാര്യ സചി ഈ ദിവസം അസുരന്മാരെ തോല്‍പ്പിച്ച് അമരാവതി വീണ്ടെടുത്ത ഇന്ദ്രന്‍റെ കൈത്തണ്ടയില്‍ ഒരു ചരട് കെട്ടിയെന്നും ആണെന്നാണ് സങ്കല്‍പ്പം*

ഉത്തരേന്ത്യയില്‍ പട്ടുനൂലുകൊണ്ടുണ്ടാക്കിയ രക്ഷ കൈയില്‍ കെട്ടുന്പോള്‍ ഏറ്റവും ബലവാനും ഉദാരമതിയുമായ ബലി മഹാരാജാവ് അണിഞ്ഞ ഈ രക്ഷ ഞന്‍ അങ്ങയുടെ കൈയില്‍ കെട്ടുകയാണ്. രക്ഷ ഒരിക്കലും കൈവിടരുതേ ! എന്ന പ്രാര്‍ത്ഥനയോടു കൂടിയാണ് ചെയ്യാറുള്ളത്.

*രക്ഷാബന്ധൻ‘ അഥവാ ‘രാഖി’*
ഹിന്ദുക്കളുടെയിടയിൽ* പവിത്രവും, പാവനവുമായി കരുതപ്പെടുന്ന ഒരു ആഘോഷമാണ്* *ശ്രാവണമാസത്തിലെ, പൌർണ്ണമിദിവസം ആഘോഷിക്കപ്പെടുന്ന ഈ ഉത്സവം വടക്കെ ഇന്ത്യയിൽ ‘ശ്രാവണി’ എന്ന പേരിലും അറിയപ്പെടുന്നു*

*സാഹോദര സ്നേഹത്തിന്റെ പവിത്രത എടുത്ത് കാണിക്കുന്നതാണ് ഇതിന്റെ പ്രത്യേകത.*

*രാഖിയുടെ ഐതിഹ്യം*

ഒരിക്കൽ ദേവന്മാരും അസുരന്മാരും തമ്മിൽ യുദ്ധം നടന്നു.ദേവന്മാർ പരാജയപ്പെടാൻ തുടങ്ങിയപ്പോൾ ഇന്ദ്രന്റെ പത്നിയായ ‘ശചി’ ഇന്ദ്രന്റെ കയ്യിൽ രക്ഷയ്ക്കായി,രാഖി കെട്ടി കൊടുക്കുകയും,ഈ രക്ഷാ സൂത്രത്തിന്റെ ബലത്തിൽ, ഇന്ദ്രൻ ശത്രുക്കളെ പരാജയപ്പെടുത്താൻ ശക്തി നേടി.വിജയവുമായി തിരിച്ച് വന്ന ആ ദിവസം മുതൽ ‘രക്ഷാബന്ധൻ‘ എന്ന ഉത്സവം ആരംഭമായി.പിന്നീട് സഹോദരി സഹോദരന്റെ കൈകളിൽ രാഖി കെട്ടുന്ന ചടങ്ങ് പ്രചാരത്തിൽ വന്നു.

സിക്കന്ദറും പുരുവും തമ്മിലുള്ള ചരിത്രപ്രധാനമായ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ്, സിക്കന്ദറുടെ കാമുകി,പുരുവിനെ സമീപിക്കുകയും,കൈകളിൽ രാഖി കെട്ടിച്ച് സഹോദരനാക്കുകയും ചെയ്ത്,യുദ്ധത്തിൽ സിക്കന്ദറെ വധിക്കുകയില്ല എന്നു ഒരു സത്യവചനവും വാങ്ങി.പുരു,കൊടുത്ത വാക്ക് പാലിക്കുകയും ചെയ്തു.രക്ഷാബന്ധന്റെ മഹത്ത്വം കാണിക്കുന്ന സംഭവമാണ് ഇതു.

*സഹോദരി രക്ഷാബന്ധൻ ദിവസം മധുര പലഹാരങ്ങളും,രാഖിയും,ദീപവും നിറച്ച് വച്ച താലവുമായി,സഹോദരനെ സമീപിച്ച്,ദീപം ഉഴിഞ്ഞ്,തിലകം ചാർത്തി,ദീർഘായുസ്സിനും നന്മയ്ക്കും വേണ്ടി പ്രാർത്ഥിക്കുകയും  കൈയിൽ വർണ്ണ നൂലുകളാൽ അലങ്കരിക്കപ്പെട്ട സുന്ദരമായ രാഖി കെട്ടികൊടുക്കുകയും ചെയ്യുന്നു*
സഹോദരൻ ആജീവാനന്തം അവളെ സംരക്ഷിക്കുവാനും പരിപാലിക്കുവാനും വചനമെടുക്കുന്നു. ഉപഹാരമായി പണമോ വസ്ത്രമോ സഹോദരിക്ക് നൽകുന്നു.

*അന്യ സ്ത്രീയാണെങ്കിലും രാഖി കെട്ടി കഴിഞ്ഞാൽ അവളെ അവർ സഹോദരിയായി അംഗീകരിക്കുന്നു*.

രക്ഷാബന്ധൻ വടക്കേ ഇന്ത്യയിൽ ഹിന്ദുക്കളുടെ ഇടയിലാണ് കൂടുതൽ പ്രചാരമായിട്ടുള്ളത്.

ഭാരതീയ ആദര്‍ശങ്ങളില്‍ അധിഷ്ഠിതമായ ആചാരമാണ് രക്ഷാബന്ധന്‍. *രജപുത്ര സൈനികര്‍ യുദ്ധത്തിന് പുറപ്പെടും മുന്‍പ് രജപുത്ര വനിതകള്‍ യോദ്ധാക്കളുടെ നെറ്റിയില്‍ സിന്ദൂര തിലകം ചാര്‍ത്തിയ ശേഷം വലതു കൈയ്യില്‍ രക്ഷ ബന്ധിക്കുമായിരുന്നു.* ഇത് അവര്‍ക്ക് ശത്രുക്കളെ നിഷ്പ്രയാസം ജയിക്കാനും ആക്രമണങ്ങളില്‍ നിന്ന് രക്ഷ നേടാനും സഹായകമാകുമെന്ന് വിശ്വസിച്ചിരുന്നു.

*രക്ഷ ബന്ധിക്കുന്ന ആരേയും സംരക്ഷിക്കാന്‍ അതു സ്വീകരിക്കുന്ന ആള്‍ക്ക് ബാധ്യതയുണ്ട് എന്നാണ് വിശ്വാസം.*

എല്ലാ മത വിഭാഗങ്ങളുടെയുമിടയില്‍ സ്നേഹ സാഹോദര്യങ്ങള്‍ പുനഃസ്ഥാപിക്കുവാന്‍ വേണ്ടി രവീന്ദ്രനാഥ ടാഗോര്‍ ശാന്തിനികേതനില്‍ രക്ഷാബന്ധനം ആചരിക്കുമായിരുന്നു.

*ഇന്ന് ഭാരതമൊട്ടാകെ ദേശീയ ഉത്സവമായി രക്ഷാബന്ധൻ ആഘോഷിച്ചു വരുന്നു🌺🌹🌺🌹🌺🌹🌺🌹🌺വി എസ്സ് മുരാരി തന്ത്രി           വെണ്ടാർ🌹

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates