Thursday, August 3, 2017

രാമായണത്തിലെ സുന്ദരകാണ്ഡം ഇത്ര സുന്ദരമാകാനെന്താണ് കാരണം?

രാമായണത്തിലെ സുന്ദരകാണ്ഡം ഇത്ര സുന്ദരമാകാനെന്താണ് കാരണം?

സുന്ദരേ സുന്ദരോ രാമഃ, സുന്ദരേ സുന്ദരീ കഥാ
സുന്ദരേ സുന്ദരീ സീതാ, സുന്ദരേ സുന്ദരം വനം
സുന്ദരേ സുന്ദരം കാവ്യം, സുന്ദരേ സുന്ദരഃ കപിഃ
സുന്ദരേ സുന്ദരം മന്ത്രം, സുന്ദരേ കിം ന സുന്ദരം?

രാമൻ സ്വയം സുന്ദരരൂപനാണ്. "പുംസാം മോഹനരൂപായ പുണ്യശ്ലോകായ മംഗളം" എന്നാണ് ഭഗവാനെ പറയുന്നത്. ഒരാൾ പുരുഷനാണെങ്കിൽപ്പോലും രാമനെ കാണുന്ന മാത്രയിൽ ആ മംഗള രൂപത്തിൽ പ്രേമം തോന്നും. ധർമ്മനിഷ്ഠനായ ശ്രീരാമന്റെ അകക്കാമ്പ് അവിടുത്തെ രൂപസൗന്ദര്യത്തേക്കാൾ സുന്ദരമാണ്.
      സുന്ദരകാണ്ഡത്തിൽ അവസാനംവരെ രാമനെ നമുക്ക് ദർശിക്കാൻ കഴിയുകയില്ല. പക്ഷെ ആദ്യാവസാനംവരെ 'രാമ' നാമം നിരവധി തവണ കാണാനും കേൾക്കാനും കഴിയും. അങ്ങനെ രാമശ്ശബ്ദം കൊണ്ട് സുന്ദരമാണ് സുന്ദരകാണ്ഡം.
            സീത എന്ന സുന്ദരിയുടേതാണ് സുന്ദരകാണ്ഡം. 'സുന്ദരി' എന്നാൽ 'ബാലാ ത്രിപുര സുന്ദരി'... അഥവാ മഹാമായ. മരത്തിനു മുകളിലിരിക്കുന്ന ഹനൂമാൻസ്വാമിക്ക് സീതാദേവിയെ മായാരൂപിണിയായി കാണാൻ സാധിച്ചു.പക്ഷെ മുന്നിൽ നിൽക്കുന്ന ദശാനനൻ രാവണന് സാധാരണ സ്ത്രീയായിട്ടും.രാമഭക്തിയും പാതിവ്രത്യവും സീതയെ കൂടുതൽ സുന്ദരമാക്കി.
        സുന്ദരകാണ്ഡം സുന്ദരമാണ്. വാല്മീകിമഹർഷി ലങ്കാനഗരവും അശോകവനവും ഗംഭീരമായി വർണ്ണിക്കുന്നുണ്ട്. അരുവികൾ, പർവതങ്ങൾ, പൂങ്കാവനങ്ങൾ, വൃക്ഷശാഖകൾ, മന്ദിരങ്ങൾ ... എല്ലാം അതിസുന്ദരം... വർണ്ണനാതീതം. ആ സുന്ദരവും അ ശോകവുമായ വനത്തിൽ പരബ്രഹ്മസ്വരൂപിണീയായ സീതാദേവി വസിക്കുന്നു. അതായത് 'അംബ' കദംബവനത്തിൽ വസിക്കുന്നു. ലളിതാസഹസ്രനാമത്തിൽ കാണാം 'കദംബവനവാസിനി ' എന്ന നാമം.
       ഇനി സുന്ദരകാണ്ഡത്തിലുള്ളത് സുന്ദരനായ കപിവരൻ ആഞ്ജനേയസ്വാമിയാണ് .ഒരു വാനരന് സുന്ദരനാകാൻ പറ്റുമോ എന്നാണെങ്കിൽ, മഹർഷി പറയുന്നു.... ഒരുവൻ വാനരനാണെങ്കിൽപ്പോലും തന്റെ കർമ്മങ്ങൾകൊണ്ടും, മനഃശുദ്ധി കൊണ്ടും, പക്വമായ ചിന്താഗതികൊണ്ടും, ഒരാളുടെ ദുഃഖത്തെ ശമിപ്പിക്കാനുതകുന്ന വാക്കുകൾ പറയാൻ കഴിയുന്നതുകൊണ്ടും.... അവൻ സുന്ദരൻ ആകുന്നു. അതുകൊണ്ട് വായുപുത്രൻ തീർച്ചയായും 'സുന്ദരൻ' തന്നെ.
      ഈ കാണ്ഡത്തിലെ മുഴുവൻ ശ്ലോകങ്ങളും മന്ത്രതുല്യമാണ്. അതിനാലവ 'സുന്ദര'മാണ്. ഇങ്ങനെ സുന്ദരമായ നിരവധി  വസ്തുതകളുള്ളതുകൊണ്ട് 'സുന്ദരകാണ്ഡ'ത്തെപ്പോലെ സുന്ദരമായ മറ്റൊന്ന് ഏതാണുള്ളത്? ഇത് വായിക്കുന്നവരേയും ശ്രവിക്കുന്നവരേയും എഴുതുന്നവരേയും ചിന്തിക്കുന്നവരേയും ഭഗവാൻ ശ്രീരാമചന്ദ്രൻ തീർച്ചയായും അനുഗ്രഹിക്കും....

🌹 🌹
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates