Friday, August 11, 2017

ഹരിവരാസനം-അയ്യപ്പന്റെ ഉറക്ക് പാട്ട്



*ശബരിമല അയ്യപ്പന്റെ ഉറക്കുപാട്ടായി പ്രശസ്തമായ 'ഹരിവരാസനം' കീര്ത്തനത്തിന്റെ രചയിതാവ് തമിഴ്നാട്ടിലെ കമ്പക്കുടി കുളത്തൂർ സുന്ദരേശയ്യരാണു എന്നാണ് പരക്കെ പ്രചരിപ്പിക്കപ്പെട്ടിട്ടുള്ളത് .എന്നാല് അയ്യപ്പഭക്തിഗാനത്തിന്റെ യഥാര് രചയിതാവ് ആലപ്പുഴ പുറക്കാട്ട് കോന്നക്കകത്ത് ജാനകിയമ്മയാണ് എന്നു പറയപ്പെടുന്നു. 1923-ല്ജാനകിയമ്മ എഴുതിയതായി പറയപ്പെടുന്ന കീര്ത്തനം വരികളിലെ ഭക്തിപാരമ്യവും ആലാപനസൗന്ദര്യവും ചേര്ത്തുവെച്ചുകൊണ്ടാണ് മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ഭക്തിഗാനങ്ങളിലൊന്നായി മുഴങ്ങിക്കൊണ്ടിരിക്കുന്നത്..തികഞ്ഞ അയ്യപ്പഭക്തയായ അവര്ഗര്ഭിണിയായിരക്കെ തന്റെ മുപ്പതാം വയസ്സിലെഴുതിയ 'ഹരിവരാസനം വിശ്വമോഹനം' എന്ന് തുടങ്ങുന്ന കീര്ത്തനം കാണിയ്ക്കയായി ശബരിമലനടയ്ക്കുവയ്ക്കാന്അച്ഛന്റെ കൈവശം കൊടുത്തയയ്ക്കുകയായിരുന്നു ..കാണിക്കയായതിനാല്സ്വന്തം പേര് എഴുതിച്ചേര്ത്തില്ല. പിറന്ന കുഞ്ഞിന് അയ്യപ്പന്എന്ന് ജാനകിയമ്മ പേരിടുകയും ചെയ്തു.*

*ഇതിനിടെ പുറക്കാട് ക്ഷേത്രത്തിലെ ഭജനസംഘം പാട്ട് ജാനകിയമ്മയില്നിന്ന് പകര്ത്തിയെടുത്ത് പല താളങ്ങളില്പാടി.1930 മുതൽ തന്നെ ഭജനസംഘക്കാർ പാട്ടു പാടി മലകയറിയിരുന്നു ....*
*നാലപ്പതുകളിൽ ശബരിമല വലിയ കാടായിരുന്നു, ഭക്തർ തീരെ കുറവും. ആലപ്പുഴകാരനായ വീ.ആർ.ഗോപാലമേനോൻ എന്നൊരു ഭകതൻ ശബരിമലയിൽ ചെറിയൊരു കുടിൽ കെട്ടി താമസ്സിച്ചിരുന്നു. പുറപ്പെടാശാന്തിയായി അവിടെ കഴിഞ്ഞു കൂടിയിരുന്ന ശബരിമല മേൾശാന്തി ഈശ്വരൻ നമ്പൂതിരിയുടെ ഏക സുഹൃത്ത് മേനോനായിരുന്നു. മേനോൻ ദിവസവും ദീപാരാധനസമയം ഹരിവരാസനം ആലപിച്ചിരുന്നു. ദേവസംബോർഡും തന്ത്രിയും ശബരിമല ഭരണം ഏറ്റെടുത്തപ്പോൾ മേനോനെ കുടിയിറക്കി. വണ്ടിപ്പെരിയാറിലെ മൗണ്ട് എസ്റ്റേറ്റിൽ തൊഴിലാളിയായ മേനോൻ അനാഥനായി മരണമടഞ്ഞു. സുഹൃത്തിൻറെ മരണവാർത്തയറിഞ്ഞു ദുഖിച്ച മേൽശാന്തി അന്നു നടയടക്കുംമുൻപു ഹരിവരാസനം ആലാപിച്ചു മേനോനെ അനുസ്മരിച്ചു. പിന്നെ ആലാപനം പതിവായി..*
  അയ്യപ്പൻ വിശന്നു വലഞ്ഞ്കാട്ടിനുള്ളിൽ കണ്ട ഒരു ചെറുകുടിലിലേക്കു കയറിച്ചെന്നുവെന്നും അവിടെയുണ്ടായിരുന്ന വയസ്സായ പാട്ടി 'കമ്പ്‌' എന്ന ധാന്യം അരച്ച്കഞ്ഞി കുടിക്കാൻ കൊടുത്തുവെന്നും, വിശന്നുവന്ന തനിക്കു കമ്പു പൊടിച്ചു കഞ്ഞി നൽകിയ കുടുംബം മേലിൽ 'കമ്പക്കുടി' എന്നറിയപ്പെടുമെന്നും കുടുംബത്തില്പിന്നീട്ജനിച്ച സന്തതിയാണ് സുന്ദരേശയ്യര്എന്ന ചരിത്രവും അക്കാലത്താണുണ്ടായത്*..

*1975-ല്‍ 'സ്വാമി അയ്യപ്പന്‍' എന്ന സിനിമ പുറത്തിറങ്ങിയതോടെയാണ് അതിലെ ഒരു ഗാനമായി ചേര്ത്ത 'ഹരിവരാസനം' ആസ്വാദക ശ്രദ്ധയാകര്ഷിച്ചത്. ദേവരാജന്റെ സംഗീതവും യേശുദാസിന്റെ ശബ്ദവും ചേര്ന്ന് വരികള്ക്ക് നാദരൂപം കൈവന്നു.'സ്വാമി അയ്യപ്പന്‍' സിനിമ പുറത്തിറങ്ങി പാട്ട് ജനകീയമാകുന്നതിന് മൂന്നുവര്ഷം മുമ്പ് 1972-ല്ജാനകിയമ്മ അന്തരിച്ചു..സിനിമയിലൂടെ പ്രശസ്തമാകും മുമ്പുതന്നെ ശബരിമലയില്അത്താഴപൂജയ്ക്കുശേഷം നടയടയ്ക്കുംമുമ്പായി ഉടുക്കു കൊട്ടി പാടുന്ന കീര്ത്തനമായി വരികള്മാറിയിരുന്നു..* 

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates