Wednesday, July 29, 2015

കഥകളി


കേരളത്തിന്റെ തനതായ ശാസ്ത്രീയ ദൃശ്യകലാ രൂപമാണ്‌ കഥകളി. പതിനേഴാം നൂറ്റാണ്ടിലാണ് കേരളത്തിന്റെ ഈ തനത് കലാരൂപം ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു. കൊട്ടാരക്കര തമ്പുരാന്‍ ഇതിഹാസമായ രാമായണത്തെ ‘രാമനാട്ടം’ എന്ന പേരില്‍ എട്ട് ദിവസത്തെ കഥയാക്കി വിഭജിച്ചു. രാമനാട്ടമാണ് പിന്നീട് കഥകളിയി പരിണമിച്ചത്. 1555നും 1605നും ഇടക്കാണ് രാമനാട്ടത്തിന്റെ കാലഘട്ടമെന്ന് ചരിത്രം പറയുന്നു. ഭക്തിപ്രസ്ഥാനമാണ് കഥകളിയുടെ പ്രധാന മുന്നേറ്റത്തിനു കാരണം. പുരുഷപ്രധാന ഭക്തിയായിരുന്നു ഭക്തിപ്രസ്ഥാനത്തില്‍ പ്രാധാന്യം നല്‍കിയിരുന്നത്. മൂര്‍ത്തികളെ ആരാധിക്കുന്ന രീതിയാണ് കൂടുതലും ആ കാലഘട്ടത്തില്‍ നിലനിന്നിരുന്നത്. എന്നാല്‍ ദേവീ /മാതൃഭക്തി പ്രാധാന്യമുള്ള മുടിയേറ്റ്, തെയ്യം തുടങ്ങിയവയില്‍ നിന്നും അനുഷ്ടാന രീതികള്‍ അവലംബിച്ചാണ് രാമനാട്ടം രൂപം കൊണ്ടത്‌.
ഒമ്പത് ഭാങ്ങളാക്കി എട്ടുദിവസങ്ങളില്‍ അവതരിപ്പിക്കുന്ന രാമകഥ മലയാളികള്‍ അങ്ങനെ ആസ്വദിച്ചു തുടങ്ങി. കലാരൂപത്തിനപ്പുറം ആദ്യകാലങ്ങളില്‍ ഭക്തിയുടെയും ആരാധനയുടെയും മതപരമായ പരിവേഷമായിരുന്നു രാമനാട്ടത്തിനുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ സമൂഹത്തിലെ എല്ലാ ആളുകളിലേക്കും കഥകളി എത്തിയിരുന്നില്ല. മഹാകവി വള്ളത്തോള്‍ അടക്കമുള്ളവരുടെ ശ്രമഫലമായിട്ടാണ് ഇന്ന് ലോകശ്രദ്ധ പിടിച്ചുപറ്റിയ ‘കഥകളി’ എന്ന കലാരൂപം ഇരുപതാം നൂറ്റാണ്ടോടെ ജനങ്ങളിലേക്കെത്തിയത് സംഘക്കളി, അഷ്ടപദിയാട്ടം, തെയ്യം, പടയണി, കൂടിയാട്ടം, തെരുക്കൂത്ത്, എന്നിങ്ങനെ പ്രാചീനകലകളില്‍ നിന്നും സ്വാംശീകരിച്ചാണ് ഈ കലാരൂപം ഉടലെടുത്തത്. തികച്ചും അപരിഷ്കൃത അവതരണരീതികളായിരുന്നു ആദ്യഘട്ടത്തില്‍ കഥകളിയില്‍ ഉണ്ടായിരുന്നത്. കപ്ലിങ്ങാടന്‍ നമ്പൂതിരി, വെട്ടത്തുനാടന്‍ എന്നീ തമ്പുരാക്കന്മാരാണ് പിന്നീട് ഇത് പരിഷ്കരിച്ചത്. കല്ലിക്കോടന്‍ സമ്പ്രദായത്തിലാണ് ആട്ടത്തിന് ചിട്ടകള്‍ ഏര്‍പ്പെടുത്തിയതും കൈമുദ്രകള്‍ പരിഷ്കരിച്ചതും. കത്തി, താടി, കരി എന്നിവയ്ക്ക് മൂക്കത്തും നെറ്റിയിലും ചുട്ടിപ്പൂ ഏര്‍പ്പെടുത്തിയതും മുനിമാര്‍ക്ക് മഹര്‍ഷിമുടി നിര്‍ദ്ദേശിച്ചതും, രാവണന്‍, ജരാസന്ധന്‍, നരകാസുരന്‍, എന്നീ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചതും കപ്ലിങ്ങാടന്‍ സമ്പ്രദായമായിരുന്നു.മലബാറിലെ മാനവേദന്‍ രാജാവ് എട്ടുദിവസത്തെ കഥയായ കൃഷ്ണനാട്ടം രൂപപ്പെടുത്തിയെന്നും ഇത് ആസ്വദിക്കാന്‍ കൊട്ടാരക്കരത്തമ്പുരാന്‍ കൃഷ്ണനാട്ടം കലാകാരന്മാരെ തന്റെ അടുത്തേക്കയക്കുവാന്‍ ആവശ്യപ്പെട്ടെന്നും, അയക്കാന്‍ കഴിയില്ല എന്നറിയിച്ച മാനവേദ രാജാവിനുള്ള മറുപടിയായി രാമനാട്ടം നിര്‍മ്മിച്ചുവെന്നും മറ്റൊരൈതിഹ്യം നിലനില്ക്കുന്നുണ്ട്.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates