Wednesday, July 29, 2015

ഗണപതി


ഏകദേശം 32 തരത്തിലുള്ള ഗണപതികൾ ഉണ്ട്, ഓരോന്നും ഓരോ പേരിലാണ് അറിയപ്പെടുന്നത്,
1 - ബാലഗണപതി: കുട്ടികളുടേത് മാതിരിയുള്ള മുഖഭാവമുള്ളത്. കൈകളിൽ പഴം, മാമ്പഴം, കരിമ്പ് എന്നിവ ഭൂമിയിലെ സമ്പൽസമൃദ്ധിയെ സൂചിപ്പിക്കുന്നു.
2 - തരുണഗണപതി: യുവത്തം തുളുമ്പുന്ന ഭാവത്തോട് കൂടിയത്‌. എട്ടു കൈകളോടു കൂടിയ ഗണപതി.
3 - ഭക്തിഗണപതി:പൂർണ്ണചന്ദ്രൻറെ തിളക്കത്തോടെയുള്ള മുഖഭാവം പ്രത്യേകിച്ചും കൊയ്തുകാലത്ത്. എപ്പോഴും നല്ല പ്രസന്നവദനനായി. കൈകളിൽ മാമ്പഴം, നാളികേരം, പായസവും
4 - വീരഗണപതി: ഒരു യോദ്ധാവിന്റെ മുഖഭാവത്തോടെയുള്ളത്. 16 കൈകളോടു കൂടിയത് എല്ലാ കൈകളിലും ആയുധങ്ങളുമായി യുദ്ധത്തിനു പുറപ്പെട്ടു നിൽക്കുന്നത്
5 - ശക്തിഗണപതി:4 കൈകളോടെ ഇരിക്കുന്ന രൂപത്തിലാണ്‌ ഈ ഗണപതി.
6 - ദ്വിജഗണപതി:3ശിരസ്സോടുകൂടിയ ഗണപതിയാണ്. കൈകളിൽ ഓലയും, കൂജയും, ജപമണികളും
7 - സിദ്ധിഗണപതി:എല്ലാം നേടിയെടുത്ത ആത്മസംത്രിപ്തിയോടെ ഇരിക്കുന്ന ഗണപതി
8 - ഉച്ചിഷ്ട്ടഗണപതി:സംസ്കാരത്തിന്റെ കാവൽക്കാരനാണ് ഈ ഗണപതി. 6കൈകളിൽ മാതളം,നീലത്താമര,ജപമാല,നെൽക്കതിർ.
9 - വിഘ്നഗണപതി:എല്ലാ തടസ്സങ്ങളും നീക്കുന്ന ഗണപതി.
10 - ക്ഷിപ്രഗണപതി: വളരെ വേഗം പ്രവർത്തിക്കുന്ന ഗണപതിയാണ്.തുമ്പിക്കയ്യിൽ ഒരു കുടം നിറയെ അമൂല്യ രത്നങ്ങൾ ആയിട്ടുള്ളതാണ്.
11 - ക്ഷിപ്രപ്രസാദഗണപതി: പെട്ടെന്ന് പ്രസാദിക്കുന്ന ഗണപതിയാണ്. കുശപ്പുല്ലുകൊണ്ടുള്ളാ സിംഹാസനത്തിൽ ഇരിക്കുന്നു.
12 - ഹെരംബഗണപതി:5 മുഖമുള്ളഗണപതി,വെളുത്ത നിറം,ബലഹീനതരുടെ രക്ഷകൻ എന്നാണ് ഈ ഗണപതി അറിയപ്പെടുന്നത്.ഒരു വലിയ സിംഹത്തിൻറെ മുകളിലാണ് സവാരി
13 - ലക്ഷ്മിഗണപതി: തുവെള്ള നിറമാണ് ഈ ഗണപതിക്ക്‌.കൈകളിൽ തത്ത,മാതളം.
14 - മഹാഗണപതി:തൃക്കണ്ൺ ഉള്ള ഗണപതിയാണ് ഇതു.മാതളം.നീലത്താമര, നെൽക്കതിർ എന്നിവ കൈകളിലേന്തിനിൽക്കുന്നു.
15 - വിജയഗണപതി:എപ്പോഴും വിജയഭാവത്തോടെയുള്ള മുഖഭാവത്തോടെയാണ് ഈ ഗണപതി.
16 -നൃത്തഗണപതി:നൃത്ത രൂപത്തിലാണ് ഈ ഗണപതി.നാലു കൈകളുള്ള ഈ ഗണപതിയുടെ വിരലുകളിൽ മോതിരവും
17 - ഉർധ്വഗണപതി: 6കൈകളിൽ നെൽക്കതിർ,താമര,കരിമ്പ്.
18 - ഏകാക്ഷരഗണപതി:തൃക്കണ്ൺ ഉള്ള ഗണപതി താമരയുടെ ആകൃതിയിൽ മൂഷികന്റെപുറത്താണ് ഇരിക്കുന്നത്.
19 - വരദ ഗണപതി: ഈ ഗണപതി കൈയിൽ തേനുമായി ഇരിക്കുന്നത്.
20 - ത്രയാക്ഷരഗണപതി:ഈ ഗണപതി പൊട്ടിയ കൊമ്പും,തുമ്പിക്കൈയിൽ മോദകവും.
21 - ഹരിന്ദ്രഗണപതി:ഒരു പീഠംത്തിൻറെ മുകളിൽ ഇരിക്കുന്ന രീതിയിൽ ആണ് ഈ ഗണപതി.
22 - ഏകദന്തഗണപതി:ഈ ഗണപതി നീല നിറത്തോടുകൂടിയതാണ്.ലഡ്ഡു ആണ് പ്രസാദം.
23 - സൃഷ്ടിഗണപതി":ഈ ഗണപതി ചുവന്ന നിറത്തോടുകൂടിയ ഉള്ളതാണ്.
24 - ഉദ്ദണ്ടഗണപതി:ധർമത്തിനു വേണ്ടി പൊരുതുന്ന 10 കൈകളുള്ള ഗണപതി ആണ് ഇത്.
25 - റിണമോചനഗണപതി:ഈ ഗണപതിയുടെ ഇഷ്ടപ്പെട്ട ഫലമാണ് റോസ്ആപ്പിൾ.
26 - ധുണ്ടി ഗണപതി:കൈയ്യിൽ രുദ്രാക്ഷമാലയാണ് ഈ ഗണപതിക്ക്‌ ഉള്ളത്.
27 -ദ്വിമുഖഗണപതി:രണ്ടുമുഖമുള്ള ഗണപതി, എല്ലാ ഭാഗത്തേക്കും കാണുന്ന രീതിയിൽ.
28 - ത്രിമുഖഗണപതി:സ്വർണനിറത്തിലുള്ള താമരആണ് ഇരിപ്പിടം.
29 - സിംഹഗണപതി:ഈ ഗണപതി ധീരതയെ സൂചിപ്പിക്കുന്നു.
30 - യോഗഗണപതി:യോഗമുദ്രയിൽ ഇരിക്കുന്ന ഗണപതി ആണിത്.ധ്യാനനിമഗ്നനായി ആണ് ഈ ഗണപതി.
31 - ദുർഗ്ഗഗണപതി:വിജയത്തിൻറെ പ്രതീകമാണ്‌ ഈ ഗണപതി.
32 - സങ്കടഹരഗണപതി:എല്ലാം ദുഖവും ശമിപ്പിക്കുന്ന ഗണപതി ആണിത്.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates