Tuesday, July 21, 2015

ത്രിശങ്കു

മാന്ധാതാവിന്റെ പുത്രനായ പുരുകുത്സന്‍ ,നര്‍മദ എന്നാ നാഗകന്യകയെയാണ് വിവാഹം ചെയ്തത് ....നര്‍മ്മദ അദേഹത്തെ പാതാളത്തിലേക്ക്‌ കൂട്ടികൊണ്ടുപോയി..അവിടെ നാഗങ്ങളും ഗന്ധര്‍വ്വന്മാരും തമ്മില്‍ മത്സരത്തിലാരുന്നു....

ഭാര്യസഹോദരന്മാരുടെ നിര്‍ദ്ദേശപ്രകാരം പുരുകുത്സന്‍ നാഗങ്ങളുടെ കൂടെ യുദ്ധത്തില്‍ പങ്കെടുത്തു ഗന്ധര്‍വ്വന്മാരെ നിശ്ശേഷം നശിപ്പിച്ചു..ഇതില്‍ സന്തുഷ്ടരായ നാഗങ്ങള്‍ രാജാവിനെ അനുഗ്രഹിച്ചാശീര്‍വദിച്ചു..പുരുകുത്സന്റെ സന്തതി പരമ്പരകളില്‍പ്പെട്ട ത്രിബന്ധനന്റെ പുത്രനായ സത്യവൃതനാണ് ത്രിശങ്കുവെന്നു അറിയപ്പെടുന്നത് .... കുട്ടിക്കാലത്ത് തന്നെ ദുര്‍മ്മാര്‍ഗ്ഗിയാരുന്ന സത്യവ്രതന്‍ ഒരിക്കല്‍ ഒരു വിവാഹ മണ്ഡപത്തില്‍ നിന്ന് വധുവിനെ ബലമായി പിടിച്ചുകൊണ്ടുപോന്നു...വധുവിന്റെ പിതാവായ ബ്രാഹ്മണശ്രേഷ്ടന്‍ രാജാവിനോട് പരാതിപെട്ടു..പുത്രന്റെ പ്രവൃത്തിയില്‍ മനംനൊന്ത അദേഹം സത്യവൃതനെ രാജ്യഭ്രുഷ്ടനാക്കി ...

സത്യവൃതന്‍ രാജ്യമുപേക്ഷിച്ചു യാത്രയായി...ഈ പ്രവര്‍ത്തനങ്ങളില്‍ ദുഖിതനായ രാജാവ് രാജ്യഭാരം കുലഗുരുവായ വസിഷ്ടനെ ഏല്പിച്ചു തപസ്സിനു പുറപ്പെട്ടു....രാജാവാല്‍ ഉപേക്ഷിക്കപ്പെട്ട രാജ്യത്ത് അരാജകാവസ്ഥ വന്നു ചേര്‍ന്നു....ഇങ്ങനെയിരിക്കെ തപ്പസ്സിനുപോയ വിശ്വാമിത്രന്റെ ഭാര്യയും കുട്ടികളും വിഷപ്പടക്കാനാവാതെ കഷ്ടതയില്ലായി...

ഒരു കുട്ടിയെ വിറ്റു ഉപജീവനം നടത്താമെന്ന് വിചാരിച്ചു വിശ്വാമിത്രപത്നി കുട്ടികളെയും കൂട്ടി യാത്രയായി..ഈ സമയത്ത് സത്യവൃതന്‍ അവരെ കണ്ടുമുട്ടി ....വിശ്വാമിത്രന്‍ തിരികയെത്തും വരെ അവര്‍ക്കുള്ള ഭക്ഷണം താന്‍ നല്‍കിക്കൊള്ളാമെന്നേറ്റു..വേട്ടയാടിക്കിട്ടുന്ന വസ്തുക്കള്‍ സത്യവൃതന്‍ ആശ്രമത്തിനു വെളിയില്‍ കൊണ്ടുവെയ്ക്കും....അതെടുത്ത് വിശ്വാമിത്രപത്നി പാകം ചെയ്തു കുട്ടികള്‍ക്ക് കൊടുക്കും....അങ്ങനെയിരിക്കെ ഒരു ദിവസം സത്യവൃതനു ഒന്നും ലഭിച്ചില്ല...അതില്‍ ദുഖിച്ചിരിക്കെ വസിഷ്ടന്റെ പശുവിനെ സത്യവൃതന്‍ കണ്ടെത്തി...ആ പശുവിനെ വധിച്ചു അതിന്റെ മാംസം അവര്‍ക്ക് നല്‍കി...താന്‍ വളര്‍ത്തിപ്പോന്ന പശുവിനെ കൊന്ന സത്യവൃതനെ വസിഷ്ടന്‍ ശപിച്ചു ചണഡാലനാക്കി...

പിതൃകോപം,പരദാരാപഹരണം,ഗോവധംതുടങ്ങിയ പാപകര്‍മ്മങ്ങള്‍ ചെയ്ത സത്യവൃതന്‍ "ത്രിശങ്കു" എന്നറിയപ്പെടാന്‍ തുടങ്ങി...ഇതില്‍ ദുഖിതനായ സത്യവൃതന്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു,,,,എന്നാല്‍ മഹാമായയായ പരാശക്തിയുടെ അനുഗ്രഹത്താല്‍ അദേഹത്തിന് രാജ്യമുള്‍പ്പെടെ സര്‍വ്വ ഐശ്വര്യങ്ങളും ലഭിച്ചു..

വളരെക്കാലം ഐശ്വര്യപൂര്‍ണ്ണമായ രാജ്യഭരണം കാഴ്ചവച്ചതിനുശേഷം പുത്രനായ ഹരിശ്ച്ചന്ദ്രനെ രാജ്യഭാരമെല്പിച്ചു അദേഹം ഉടലോടെ സ്വര്‍ഗം പൂകാനൊരുങ്ങി...അതിനുവേണ്ടി യാഗം നടത്താന്‍ നിശ്ചയിച്ചു..യാഗം നടത്തിതരണമെന്ന് അദേഹം വസിഷ്ടനോട് ആവശ്യപ്പെട്ടു...രാജാവുമായി നേരത്തെ തന്നെ രമ്യതയിലല്ലാത്ത വസിഷ്ടന്‍ രാജാവിനുവേണ്ടി യാഗം നടത്താന്‍ വിസമ്മതിച്ചു...വസിഷ്ടനുമായി ശത്രുതാ മനോഭാവം പുലര്‍ത്തിപോരുന്ന വിശ്വാമിത്രന്‍ ത്രിശങ്കുവിന്റെ ആഗ്രഹം നിറവേറ്റാന്‍ സന്നദ്ധനായി...യാഗപ്പുക ഉയര്‍ന്നുപോങ്ങാന്‍ തുടങ്ങി....ത്രിശങ്കു ഉടലോടെ മുകളിലേക്കുയര്‍ന്നു...ഇതിനനുവദിക്കാതെ ദേവന്മാര്‍ ത്രിശങ്കുവിനെ തലകീഴായി തള്ളിയിട്ടു...ത്രിശങ്കു താഴേക്കു വരാതെ വിശ്വാമിത്രന്‍ ,തന്റെ തപശക്തിയാല്‍ ഒരു പ്രത്യേക സ്വര്‍ഗം നിര്‍മ്മിച്ച്‌ ത്രിശങ്കുവിനെ അവിടെ നിലനിര്‍ത്തി..ആ സ്വര്‍ഗത്തിന് ത്രിശങ്കുസ്വര്‍ഗമെന്ന് നാമവും ലഭിച്ചു..

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates