Sunday, July 26, 2015

ക്ഷേത്ര കൌതുകം


ഇടുക്കി ജില്ലയിലെ തൊടുപുഴയ്‌ക്കടുത്തുള്ള ഇടവെട്ടി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തില്‍ എല്ലാവര്‍ഷവും കര്‍ക്കടകം 16-ന്‌ ഔഷധസേവ നടക്കാറുണ്ടെങ്കിലും ഭഗവാന്റെ ധന്വന്തരീ ചൈതന്യപ്രഭാവം ലോകമെങ്ങും അറിയാന്‍ തുടങ്ങിയത്‌ ചിക്കുന്‍ഗുനിയ പടര്‍ന്നുപിടിച്ച വര്‍ഷമായിരുന്നു.
ഔഷധം സേവിച്ച ഒരാള്‍ക്കുപോലും ചിക്കുന്‍ഗുനിയ പിടിപെട്ടില്ല. മാധ്യമങ്ങള്‍ ഇത്‌ വാര്‍ത്തയാക്കിയില്ലെങ്കിലും ഈ അത്ഭുതം ഔഷധം സേവിച്ച നൂറുകണക്കിനാളുകള്‍ വാമൊഴിയായി ലോകമെങ്ങും പടര്‍ത്തി.
വര്‍ഷങ്ങള്‍ക്കുമുമ്പുള്ള സംഭവമാണ്‌. ആദിവാസികള്‍, ഔഷധം തയ്യാറാക്കുന്നതിന്‌ മുമ്പ്‌ അതിനുള്ള പച്ചമരുന്നുകള്‍ പറിച്ച്‌, ഇടവെട്ടി ക്ഷേത്രത്തിന്‌ മുന്നിലെ ചിറയില്‍ മുങ്ങിക്കുളിച്ച്‌, ക്ഷേത്രമണ്ഡപത്തില്‍ കൊണ്ടുവച്ച്‌ പ്രാര്‍ത്ഥിച്ച്‌ കുറച്ചു ദിവസങ്ങള്‍ക്കുശേഷം തിരികെ കൊണ്ടുപോയി ഔഷധം ഉണ്ടാക്കിയിരുന്നു.
പഴമക്കാര്‍ ഇപ്പോഴും അക്കാര്യം ഓര്‍ക്കുന്നു. ക്ഷേത്രത്തിന്‌ മുന്നിലെ ചിറയില്‍ കുളിച്ചുതൊഴുത്‌ കൊടിയ വാതരോഗങ്ങള്‍ ശമിപ്പിച്ച സംഭവവും അവര്‍ മറന്നിട്ടില്ല.
ഇടുക്കി ജില്ലയിലെ തൊടുപുഴയ്‌ക്കടുത്തുള്ള ഇടവെട്ടി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തില്‍ എല്ലാവര്‍ഷവും കര്‍ക്കടകം 16-ന്‌ ഔഷധസേവ നടക്കാറുണ്ടെങ്കിലും ഭഗവാന്റെ ധന്വന്തരീ ചൈതന്യപ്രഭാവം ലോകമെങ്ങും അറിയാന്‍ തുടങ്ങിയത്‌ 'ചിക്കുന്‍ഗുനിയ' പടര്‍ന്നുപിടിച്ച വര്‍ഷമായിരുന്നു.
ഔഷധം സേവിച്ച ഒരാള്‍ക്കുപോലും ചിക്കുന്‍ഗുനിയ പിടിപെട്ടില്ല. മാധ്യമങ്ങള്‍ ഇത്‌ വാര്‍ത്തയാക്കിയില്ലെങ്കിലും ഈ അത്ഭുതം ഔഷധം സേവിച്ച നൂറുകണക്കിനാളുകള്‍ വാമൊഴിയായി ലോകമെങ്ങും പടര്‍ത്തി. തൊട്ടടുത്ത വര്‍ഷത്തെ ഔഷധസേവ മുതലാണ്‌ ഇടവെട്ടി ഔഷധസേവയ്‌ക്ക് സംസ്‌ഥാനത്തിന്‌ പുറത്തുനിന്നും ഭക്‌തജനപ്രവാഹം ഉണ്ടാകാന്‍ തുടങ്ങിയത്‌.
പിന്നീട്‌ സംഭവിച്ചത്‌ അത്ഭുതങ്ങളുടെ നീണ്ട പ്രവാഹമായിരുന്നു. ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോള്‍ തുടങ്ങി, ഹാര്‍ട്ടിന്‌ ബൈപാസിന്‌ തീയതി നിശ്‌ചയിച്ച കേസുവരെ ഓപ്പറേഷന്‍ കൂടാതെ സുഖംപ്രാപിച്ച അനുഭവങ്ങള്‍.
ശാസ്‌ത്രത്തിന്റെ ദൃഷ്‌ടിയില്‍ ഇനിയും വിശദീകരണം നില്‍കുവാന്‍ സാധിക്കാത്ത ഈ അനുഭവങ്ങളെ ഭക്‌തജനങ്ങള്‍ കാണുന്നത്‌ ഭഗവാന്റെ ധന്വന്തരീചൈതന്യപ്രവാഹമായാണ്‌.
ശിലാവിഗ്രഹത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്‌ വൈഷ്‌ണവ ശക്‌തിയായ ധന്വന്തരീമൂര്‍ത്തിയുടെ ചൈതന്യമായതിനാല്‍, ഈ ചൈതന്യം ഏറ്റവും ദീപ്‌തമായ കര്‍ക്കടകം 16-ന്‌ ക്ഷേത്രത്തിലെത്തി ഔഷധം സേവിച്ചാല്‍ രോഗം ശമിക്കുമെന്നുള്ളതാണ്‌ ആയിരക്കണക്കിന്‌ ഭക്‌തജനങ്ങളുടെ അനുഭവസാക്ഷ്യം.
ഒരു നേരത്തെ ഔഷധസേവകൊണ്ട്‌ ഒരുവര്‍ഷം മുഴുവനും സര്‍വ്വരോഗങ്ങള്‍ക്കും ശമനം ലഭിക്കുന്ന പുണ്യദിനമാണ്‌ ഈ വരുന്ന കര്‍ക്കടകം 16 (2015 ഓഗസ്‌റ്റ് 1 ശനിയാഴ്‌ച). രാവിലെ 6 മണി മുതല്‍ ഔഷധസേവ ആരംഭിക്കും.
വളരെ വലുതായി വളര്‍ന്നുനിന്നിരുന്ന രണ്ട്‌ വെട്ടിമരങ്ങള്‍ക്കിടയില്‍ നിന്നാണ്‌ ഈ ചൈത്യപ്രസരണം ഉണ്ടായത്‌ എന്നും, ആ ചൈതന്യമാണ്‌ ബിംബപ്രതിഷ്‌ഠ ചെയ്യപ്പെട്ടത്‌ എന്നും അറിയപ്പെടുന്നു. അതിനാലാണ്‌ ഇടവെട്ടി എന്ന്‌ ഈ ഗ്രാമത്തിന്‌ പേരു വന്നത്‌.
കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമിക്ഷേത്രത്തിന്റെ ഊരാഴ്‌മയിലുള്ള ഈ ക്ഷേത്രത്തിന്റെ തന്ത്രി ബ്രഹ്‌മശ്രീ തരണനല്ലൂര്‍ രാമന്‍ നമ്പൂതിരിപ്പാടാണ്‌.
എല്ലാ ക്ഷേത്രങ്ങള്‍ക്കും അവിടുത്തെ ചൈതന്യം ഏറ്റവും ദീപ്‌തമായി പ്രകാശിക്കുന്ന ഒരു പുണ്യദിനമുണ്ട്‌. ശബരിമലയില്‍ മകരവിളക്കും ഗുരുവായൂര്‍ ഏകാദശിയും, ചോറ്റാനിക്കര മകംതൊഴലും, ആറ്റുകാല്‍ പൊങ്കാലയും, വൈക്കത്ത്‌ അഷ്‌ടമി ദര്‍ശനവും എല്ലാം ഉദാഹരണങ്ങള്‍.
ധന്വന്തരീ ചൈതന്യമുള്ള ഇടവെട്ടി ശ്രീകൃഷ്‌ണഭഗവാന്റെ പുണ്യദര്‍ശനത്തിനും പ്രസാദസേവയ്‌ക്കും ഏറ്റവും ഉത്തമമായി ആചരിച്ചുവരുന്ന പുണ്യദിനം കര്‍ക്കടകം 16-ലെ ഔഷധസേവാദിനമാണ്‌.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates