Monday, July 27, 2015

കീർത്തനം ( നാമസങ്കീർത്തനം)


നവ വിധ ഭക്തിയില് രണ്ടാമത് പറയുന്നത്
നാമസങ്കീർത്തനതെ
ക്കുറിച്ചാണല്ലോ...
ഈ കലിയുഗത്തിൽ ഭക്തിയുടെ
അഭിവൃദ്ധിക്കുള്ള പരമ പ്രദ്ധാനമായ
മാർഗമാണ് നാമസങ്കീർത്തനങ്ങൾ
( ഇഷ്ട ദേവന്റെ/ ദേവതയുടെ ) നാമ
മഹിമകളറിയാതെയുള്ള സംകീർത്തനം
പോലും പാപത്തെ കഴുകിക്കളഞ്ഞ്
മോക്ഷദായകമെന്ന് ശ്രീമദ്
ഭാഗവതത്തിലെ
അജാമിളോപാഖ്യാനത്തിൽ
പറയുന്നുണ്ടല്ലോ.....
"അറിഞ്ഞിടാതാകിലുമീശ കീർത്തനം
നിറഞ്ഞ പാപത്തെയൊടുക്കിടും
ക്ഷണാൽ
മരുന്നു രോഗത്തിനെയെന്നപോൽ, ഭടർ
പറഞ്ഞിതേ തീ വിറകെന്ന
പോലെയും " എന്നത്രേ!
അത് പാപത്തെ മാത്രമല്ല,
പാപവാസനയെപ്പോലു
ം ഇല്ലാതാക്കും.
കലിയുഗത്തിൽ ഇതിന് പ്രാധാന്യം
ഏറും .
ശുദ്ധ-അശുദ്ധങ്ങളും ചിട്ടവട്ടങ്ങളും
ഒക്കെ അനുഷ്ഠിക്കാൻ
ബുദ്ധിമുട്ടായിത്തീരുമെന്ന
കാരണത്താൽ......
അതു കൊണ്ട് തന്നെ യാഗ ,യജ്ഞ,
തപസ്സ് അനുഷ്ഠിക്കുന്നതിന്
തത്തുല്യമായ ഫലപ്രാപ്തി ഇതിനാൽ
വന്നു ചേരുമെന്നാണ് .. ഭഗവാനുo
ഭക്തനുമായി നാമസങ്കീർത്തനത്താൽ
നിത്യ സമ്പർക്കമുണ്ടാവുന്നു..... ഭക്തൻ
ഭഗവാനിൽ നിന്ന് അന്യമല്ലാത്ത
അവസ്ഥയിലെത്തി ക്രമേണ
താദാത്മ്യം പ്രാപിക്കുന്നു.....
ഇത്രയും മഹിമയുള്ളപ്പോൾ എന്തിന്
മടിക്കുന്നു സജ്ജനങ്ങളേ ലജ്ജ വിട്ട്
നാമം ജപിക്കാൻ???
ഭാഗവതം സമർപ്പിക്കുന്നത് തന്നെ
അങ്ങനെയല്ലേ? "നാമസങ്കീർത്തനം
യസ്യ സർവപാപ പ്രണാശനം
പ്രണാമോ ദുഃഖശമനസ്തം നമാമി
ഹരിം പരം "
സർവം ശ്രീകൃഷ്ണാർപ്പണമസ്തു.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates