Wednesday, July 22, 2015

രാമായണത്തിന്റെ എെതീഹ്യം


രാമായണം കാവ്യരൂപത്തിൽ
രചിക്കാനിടയായ സംഭവത്തെ
കുറിച്ചുള്ള ഐതിഹ്യം അനുസരിച്ച്
വാല്മീകി മഹർഷിയുടെ ആശ്രമത്തിൽ വിരുന്നു വന്ന നാരദമുനിയിൽ നിന്നാണ്
വാല്മീകി രാമകഥ
കേൾക്കാനിടയായത്. നാരദനോടുള്ള
വാല്മീകിയുടെ ചോദ്യം ക്വോ നസ്മിൻ സാമ്പ്രതം ലോകേ
ഗുണവാൻ തത്ര വീര്യവാൻ അതായത് ഈ ലോകത്തിൽ ധൈര്യം,
വീര്യം, ശ്രമം, സൗന്ദര്യം, പ്രൗഢി,
സത്യനിഷ്ഠ, ക്ഷമ, ശീലഗുണം, അജയ്യത
എന്നീ ഗുണങ്ങളടങ്ങിയ ഏതെങ്കിലും
മനുഷ്യനുണ്ടോ; ഉണ്ടെങ്കിൽ
അങ്ങേക്കറിയാതിരിക്കാൻ വഴിയില്ലല്ലോ? എന്നായിരുന്നു;
അതിനുള്ള മറുപടിയായാണ് നാരദൻ
രാമകഥ ചൊല്ലിക്കൊടുക്കുന്നത്.
എല്ലാ ഗുണങ്ങളും ഒരു മനുഷ്യനിൽ
സമ്മേളിക്കുക എന്നത് അസംഭവ്യമാണ്
എന്നും എന്നാൽ ഏറെക്കുറെ ഗുണങ്ങൾ ഒത്തുചേർന്ന മനുഷ്യൻ
ദശരഥമഹാരാജാവിന്റെ മൂത്തമകൻ
രാമനാണെന്നും ആയിരുന്നു നാരദന്റെ
മറുപടി. തുടർന്ന് നാരദൻ രാമകഥ മുഴുവനും
വാല്മീകിക്ക് വിസ്തരിച്ച് കൊടുത്തു.
പിന്നീടൊരിക്കൽ ശിഷ്യന്മാരുമൊത്ത് തമസാ നദിയിൽ
സ്നാനത്തിനായി പോവുകയായിരുന്ന
വാല്മീകി ഒരു വേടൻ
ക്രൗഞ്ചമിഥുനങ്ങളിൽ ആൺപക്ഷിയെ
അമ്പെയ്ത് വീഴ്ത്തുന്നതു കണ്ടു. കാട്ടിൽ
വസിക്കുന്ന മുനിമാർക്ക് അത്തരം കാഴ്ചകൾ നിത്യേന
കാണുന്നതാണെങ്കിലും രാമകഥ
വാല്മീകിയുടെ ലോകവീക്ഷണം തന്നെ
മാറ്റി മറിച്ചിരുന്നതിനാൽ,
ആൺപക്ഷിയുടെ ദാരുണമായ അന്ത്യവും
പെൺപക്ഷിയുടെ വിലാപവും ചേർന്ന് ആ കാഴ്ച മഹർഷിയുടെ
മനസ്സലിയിച്ചു. ഉള്ളിൽ
ഉറഞ്ഞുക്കൂടിയ വികാരം "മാ നിഷാദ പ്രതിഷ്ഠാം
ത്വമഗമഃശാശ്വതീ സമാഃ യൽ
ക്രൌഞ്ചമിഥുനാദേകമവധീഃ
കാമമോഹിതം" എന്ന ശ്ലോകരൂപത്തിൽ പുറത്തുവന്നു. ഈ
ശ്ലോകം ചൊല്ലിത്തീർന്നതും
ബ്രഹ്മാവ് അവിടെ പ്രത്യക്ഷനായി.
അതേ രൂപത്തിൽ തന്നെ ശ്രീരാമന്റെ
ജീവിതകഥ രചിക്കുവാൻ വാല്മീകിയെ
ഉപദേശിച്ചു.........

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates