Wednesday, July 29, 2015

പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം


കണ്ണൂര്‍ ജില്ലയിലെ പറശ്ശിനിക്കടവില്‍, വളപട്ടണം നദിക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ജില്ലാ ആസ്ഥാനത്തിന് 16 കിലോമീറ്റര്‍ വടക്കായാണ് പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം .
മറ്റ് തെയ്യക്കോലങ്ങള്‍ വര്‍ഷത്തിലെ ചില പ്രത്യേക കാലയളവില്‍ (തുലാം 10 മുതല്‍ ഇടവം വരെ) മാത്രമാണ് കെട്ടിയാടാറുള്ളത്. എന്നാല്‍ പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ എല്ലാ ദിവസവും (ചില പ്രത്യേക ദിവസങ്ങളൊഴികെ തെയ്യം കെട്ടിയാടുന്നു.
ഐതിഹ്യം അനുസരിച്ച് കണ്ണൂര്‍ ജില്ലയിലെ തന്നെ ഏരുവേശ്ശി എന്ന ഗ്രാമത്തിലെ അയ്യങ്കര ഇല്ലത്താണ് മുത്തപ്പന്റെ ബാല്യകാലം. അവിടത്തെ പാടിക്കുറ്റി അന്തര്‍ജനത്തിനും നമ്പൂതിരിക്കും മക്കളില്ലാത്ത ദു:ഖം കൊണ്ട് വഴിപാടുകള്‍ പലതു നടത്തി. ഒടുവില്‍ ഒരു ദിവസം പാടിക്കുറ്റിഅമ്മ കൊട്ടിയൂരിലെ തിരുവഞ്ചിറയില്‍ കുളിച്ചു കൊണ്ടിരിക്കുമ്പോള്‍ അവിടെ നിന്നും ലഭിച്ച കുഞ്ഞാണ്, ഒടുവില്‍ തന്റെ അവതാര ഉദ്ദേശ്യം വ്യക്തമാക്കി നാട് നീളെ നടന്നു, ഒടുവില്‍ ഭക്തര്‍ക്ക് അനുഗ്രഹം നല്‍കുന്നതിനു വേണ്ടി മുത്തപ്പനായി മടപ്പുരകളില്‍ കുടികൊള്ളുന്നത്.
ബാല്യം മുതല്‍ക്കു തന്നെ വിചിത്രമായ രീതികളായിരുന്നു മുത്തപ്പന്റേത്. ഇല്ലത്തെ രീതികള്‍ക്കനുസരിച്ചുള്ള ജീവിതം ആയിരുന്നില്ല മുത്തപ്പന്റെത്.സാധാരണക്കാരായ ആളുകളുടെ കൂടെ നടന്നും നായാടികളുടെ കൂടെ നടന്നു നായാടിയും ഇല്ലത്തിനു പേരുദോഷം കേള്‍പ്പിച്ചു. കാട്ടുമൃഗങ്ങളെ വേട്ടയാടിപിടിച്ചും മത്സ്യ മാംസാദികള്‍ കഴിച്ചും നടന്നിരുന്ന മുത്തപ്പന്‍ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു.
ഇല്ലത്തെ നമ്പൂതിരിക്ക് ഇതിലെല്ലാം എതിര്‍പ്പായിരുന്നെങ്കിലും പുത്രസ്‌നേഹം കാരണം അന്തര്‍ജ്ജനം എല്ലാം പൊറുത്തു മകനെ സ്‌നേഹിച്ചു. ഒടുവില്‍ നിവൃത്തി ഇല്ലാതായപ്പോള്‍ വീടുവിട്ടിറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. അപ്പോള്‍ മുത്തപ്പന്‍ തന്റെ വിശ്വരൂപം കാട്ടിക്കൊടുക്കുകയും അവതാര ഉദ്ദേശ്യം വെളിപെടുത്തുകയും ചെയ്തു. ആ കണ്ണുകളില്‍ നിന്ന് ഉള്ള അഗ്‌നി കണ്ടു ഭയപ്പെട്ടു ആ അമ്മ മകനോട് ഇനി എന്നും പൊയ്ക്കണ്ണ് ധരിക്കണം എന്നാവശ്യപെടുകയും ചെയ്തു .
എല്ലാ ദിവസവും അതിരാവിലെയും വൈകിട്ടും തിരുവപ്പനയും വെള്ളാട്ടവും നടക്കുന്നു. പുത്തരി തിരുവപ്പന അല്ലെങ്കില്‍ വര്‍ഷത്തിലെ ആദ്യത്തെ തിരുവപ്പന വര്‍ഷത്തിലെ ആദ്യത്തെ പുതുനാമ്പുകള്‍ ആഘോഷിക്കുവാന്‍ വൃശ്ചികം 16നു നടക്കുന്നു.
അവസാനത്തെ തിരുവപ്പന നടക്കുന്നത് കന്നി 30നു ആണ്. മുത്തപ്പന്റെ പ്രധാന വഴിപാടുകള്‍ പയംകുറ്റി, വെള്ളാട്ടം, തിരുവപ്പന എന്നിവയാണ്.
ക്ഷേത്രത്തില്‍ നിന്നും ഈ വഴിപാടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും.
മടയന് ഉള്ള വഴിപാടുകള്‍ വെച്ചേരിങ്ങാട്ട് (ഏത്തക്ക, കുരുമുളക്, മഞ്ഞള്‍, ഉപ്പ് എന്നിവയുടെ പുഴുങ്ങിയ ഒരു മിശ്രിതം), നീര്‍ക്കരി (അരിപ്പൊടി, ഉപ്പ്, മഞ്ഞള്‍പ്പൊടി, കുരുമുളക്, എന്നിവയുടെ മിശ്രിതം), പുഴുങ്ങിയ ധാന്യങ്ങള്‍, തേങ്ങാപ്പൂള് എന്നിവയാണ്. കരിച്ച ഉണക്കമീനും കള്ളും നൈവേദ്യമായി അര്‍പ്പിക്കാറുണ്ട്.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates