Wednesday, July 29, 2015

ഗീത ഒരു പഠനം:

യുദ്ധമദ്ധ്യത്തിൽ കൊണ്ട് നിർത്തിയ രഥത്തിന്റെ തട്ടിൽ നിന്ന് അർജ്ജുനൻ താൻ യുദ്ധം ചെയ്യാൻ പോകുന്ന ശത്രു സൈന്യത്തെ ഒന്ന് നോക്കി. പിത്രുതുല്യന്മാർ, സഹോദരങ്ങൾ, സ്യാലന്മാർ,ഗുരുനാഥന്മാർ, ഗുരുതുല്യർ, സ്നേഹിതന്മാർ ,ബന്ധുക്കൾ ശത്രുരൂപത്തിൽ നില്ക്കുന്ന ഇവരോട് യുദ്ധം ചെയ്യുന്നത് അധര്മ്മമാണെന്ന് അർജ്ജുനന് തോന്നി. ഈ ബോധം അദ്ധേഹത്തിന്റെ ധൈര്യത്തിന്റെ ധൈര്യത്തെ ഉലച്ചു . ശക്തിയെ മഥിച്ചു. അർജ്ജുനൻ ക്ഷണനേരം കൊണ്ട് ദുർബലനും പരവശനുമായി, വില്ലും ശരകൂടവും താഴെ വീണു.

ഈ സമയത്താണ് 'നിസ്സഹായതകൾക്കപ്പുറത്ത് നിന്റെ സാദ്ധ്യതകളെ കണ്ടെത്താൻ' ഭഗവാൻ ഉപദേശിക്കുന്നത്. ഭഗവത്ഗീതയിലെ രണ്ടാം അദ്ധ്യായമായ സാംഖ്യയോഗത്തിലെ പതിനൊന്നാം ശ്ലോകം മുതലാണ്‌ ഭഗവാന്റെ ഉപദേശം ആരംഭിക്കുന്നത്.

പ്രവർത്തിക്കേണ്ട സമയം വരുമ്പോൾ നിരുത്സ്സഹപ്പെടുത്തുന്ന ധർമ്മബോധം ആപത്കരവും പരിഹാസ്യവുമാണ് എന്ന് മുന്നറിയിപ്പ് ഭഗവാൻ പാർത്ഥനു നൽകുന്നു. പണ്ഡിതനെപ്പോലെ ശാസ്ത്രസിദ്ധാന്തങ്ങളെ സമർത്ഥിക്കുകയും അതേ സമയം പരമമൂഢനെപ്പോലെ അർഹതയില്ലാത്തവരെപ്പറ്റി വ്യസനിക്കുകയും ചെയ്യുന്ന അർജ്ജുനനെ ഭഗവാൻ കണക്കിന് പരിഹസിക്കുകയും ചെയ്യുന്നു.

അനവസരത്തിൽ ഉണ്ടാകുന്ന വൈകാരികത മൂലം നിർണ്ണായക നിമിഷത്തിൽ ഇതികർത്തവ്യ മൂഢമാകുന്ന ജീവനെ, വൈകാരികമായ പ്രാകൃതത്വത്തിൽ നിന്ന് ഉണർത്തി, കർത്തവ്യ നിരതനാക്കാൻ ഉദ്ദേശിച്ച് ഭഗവാൻ ചെയ്യുന്ന ഉപദേശങ്ങൾ ഇവിടെ തുടങ്ങുന്നു.ഇടയ്ക്കിടയ്ക്ക് അർജ്ജുനൻ തൊടുത്തുവിടുന്ന സംശയങ്ങളും ചോദ്യങ്ങളും ഭഗവാന്റെ വാക് ധോരണിക്ക് കൂടുതൽ കൂടുതൽ ഉത്സുകത'പകരുന്നതേയുള്ളൂ.

ഭഗവാൻ അർജ്ജുനനോട് പറഞ്ഞു :

ഇതെന്തൊരു വിരോധാഭാസമാണ്. മരിച്ചവരെയും ജീവിചിരിക്കുന്നവരേയും കുറിച്ച് അറിവുള്ളവർ ആരും വ്യസനിക്കാറില്ല. കാരണം മരിച്ചുവെന്നും ജീവിചിരിക്കുന്നുവെന്നുള്ള രണ്ട് വ്യവഹാരങ്ങളും ഒരുപോലെ അസത്യങ്ങളാണ്. വാസ്തവത്തിൽ ഞാനോ നീയോ ഈ കാണപ്പെടുന്ന ജനങ്ങളോ ആരും ഒരിക്കലും ഉണ്ടായിട്ടില്ല. ഇനിമേലിൽ ഉണ്ടാകുവാനും പോകുന്നില്ല എന്നുള്ളതാണ് സത്യം. മുൻപ് ഉണ്ടായിട്ടില്ല, മേലിൽ ഉണ്ടാവുകയുമില്ല എന്ന് വരുമ്പോൾ ഭൂതകാലത്തിലും ഭാവികാലത്തിലും ഇല്ലാത്തത് വർത്തമാനകാലത്ത് മാത്രം ഉണ്ടാകുന്നതെങ്ങനെ?

അതിനാൽ ഇപ്പോൾ ഞാനോ നീയോ ഈ കാണപ്പെടുന്ന ജനങ്ങളോ ഇല്ലെന്നുള്ളത് പരമാർത്ഥം. എങ്കിലും ആ പരമാർത്ഥത്തെ അറിയാൻ കഴിയാത്ത ഒരു ഭ്രമത്തിൽ എല്ലാവരും മുഴുകിയിരിക്കുകയാൽ ഇല്ലാത്തവയെങ്കിലും സ്വപ്നദൃഷ്ട്വാ പദാർത്ഥങ്ങൾ എന്നപോലെ ഉള്ളതായി തോന്നപ്പെട്ടുകൊണ്ടിരിക്കുന്നു. അങ്ങനെ തോന്നപ്പെട്ടാലും ഉള്ളത് മാത്രമേ ഉള്ളതായിരിക്കൂ. ഇല്ലാത്തത് എപ്പോഴും ഇല്ലതതുതന്നെയാണ്. ഇല്ലാത്തതിനേയും ഉള്ളതിനേയും വിവേകികൾ തിരിച്ചറിയുന്നു.

ശരീരം തുടങ്ങിയ കാരണങ്ങൾ വാസ്തവത്തിൽ മൂന്നു കാലത്തും ഇല്ലാത്തവയും, അത് ഉള്ളതാണെന്ന് തോന്നുവാൻ'ഹേതുവായ ആത്മാവ് എപ്പോഴും ഉള്ളതുതാണ്. ഭ്രമം കൊണ്ട് ശരീരാദികൾ ഉള്ളവയായി തോന്നപ്പെടുന്നു എന്നുമാത്രം. അങ്ങനെ തോന്നുമ്പോഴും ബാല്യം, കൌമാരം, യവ്വനം,വാർദ്ധക്യം തുടങ്ങിയ ദശാവിശേഷങ്ങൾ ശരീരത്തിന് ഉള്ളതായി അനുഭവപ്പെടുന്നു. അതുപോലെ ദേഹാന്തരപ്രാപ്തി എന്ന ഒരു ദാശാവിശേഷമുണ്ട്. ഇതിനെയാണ് മരണമെന്നും ജനനമെന്നും പറയുന്നത്.

എപ്രകാരം ബാലകൗമാരദികൽ ആപത്കരങ്ങളോ ദുഃഖകാരണങ്ങളോ അല്ലയോ അതുപോലെ ജനനമരണങ്ങളും ദുഃഖിക്കത്തക്ക ആപതുകളല്ല. സത്യത്തെഅറിയുന്ന വിവേകികളായ ധീരന്മാർ അവയെപ്പറ്റി പരിഭ്രമിക്കുകയോ വ്യസനിക്കുകയോ ചെയ്യാറില്ല..........

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates