Sunday, June 28, 2015

ആദ്യാക്ഷരമായ "ഹരി ശ്രീ ഗണപതയേ നമ "

പരല് സംഖ്യാ പ്രകാരവും അല്ലാതെയും ഈ 10 അക്ഷരങ്ങളുടെ- സംഖ്യ 51 ആണ് ..! (ഹരി :-28 ശ്രീ -2,ഗ -3,പ -1,ത -6,യെ -1 ന -0 ,മ -5 )എന്നിങ്ങനെ മൂന്നു വിധങ്ങളില് ഈ അക്ഷരസംഖ്യ-51 ആയി കണക്കു കൂട്ടുന്നു ..! അൻപത്തിയൊന്ന് അക്ഷരാളിയായ ദേവിയെ സൂചിപ്പിക്കുകയും ,എല്ലാ അക്ഷരങ്ങളെയും പ്രതിനിധീകരിക്കുകയും ചെയ്യുന്ന "ഹരി ശ്രീ ഗണപതയേ നമ " എന്ന് എഴുതിപ്പിക്കുന്നത്
ഇക്കാരണം കൊണ്ട് മാത്രമല്ല അതിനു മറ്റൊരു കാരണം പ്രധാനമായി ഉണ്ട് ..! ഒഴുകുന്ന വിദ്യ വിശേഷേണ ഖരമായി അല്ലങ്കില് വൈഖരീ രൂപത്തില് അല്ലങ്കില് ശബ്ദമായി നമ്മുടെ ഉള്ളില് നിന്നും പുറത്തു വരണം എങ്കില് പരാ ,പശ്യന്തീ ,മധ്യമാ , എന്നീ മൂന്നു ഭാവങ്ങള് കടക്കേണ്ടതുണ്ട് ..! ആദ്യത്തെ ഭാവമായ "പര" തുടങ്ങുന്നത് നട്ടെല്ലിന്റെ ഏറ്റവും അടി ഭാഗത്തായുള്ള മൂലാധാരത്തില് നിന്നുമാണ് ..! അതിന്റെ ദേവത ഗണപതിയാണ് ..! അവിദ്യാ രൂപമായ സംസാരത്തെ ഹരിക്കുന്നവനായ ഹരിയെ (വിഷ്ണുവിനെ ) സ്മരിച്ചതിനു ശേഷം ശ്രീ (ദേവിയെ )യെ സ്മരിച്ച് ,പരാ ദേവനായ ഗണപതിയെ വിരല് തുമ്പില് കുറിച്ചാണ് ആദ്യവിദ്യ പകരുന്നത് ..! ഗണപതീ സാന്നിധ്യമുള്ള ഏതു ദേവതാ ക്ഷേത്രത്തില് വച്ചും കുറിക്കാം എന്നാണ് ..

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates