കര്‍ക്കടക സംക്രാന്തി.(ജൂലൈ 16 )
മിഥുനമാസത്തിന്റെ അവസാനത്തിലാണ് കര്‍ക്കടക സംക്രാന്തി ആചരിക്കുന്നത്. നമ്മുടെ വീടുകളിലെ മാറാലയും പൊടിയും എല്ലാം അടിച്ചുവാരി വൃത്തിയാക്കി ചേട്ടയെ പുറത്താക്കി, ശ്രീ ഭഗവതിയെ അകത്ത് പ്രതിഷ്ഠിക്കുന്നു. ഈ ആചാരം എല്ലാ ഗൃഹങ്ങളിലും മുഖമുദ്രയാണ്. തുടര്‍ന്ന് നടത്തുന്ന ഭക്തിപാരായണമാണ് രാമായണ വായന. ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും വേട്ടയാടുന്ന കര്‍ക്കടക മാസത്തില്‍ മാനസികമായ സ്വസ്ഥ്യത്തിനും ഈശ്വരസാധനയിലൂടെ ശുഭാപ്ത വിശ്വാസം സൃഷ്ടിക്കുവാനും ആണ് നാം രാമായണം പാരയണം ചെയ്യുന്നത്. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ മഹാലക്ഷ്മിയെ- ശ്രീഭഗവതിയെ- വീട്ടില്‍ കുടിയിരുത്തുന്നുവെന്നാണ് വിശ്വാസം. ഇതിന്റെ ഭാഗമായി വീടും മുറ്റവും അടിച്ചുതളിച്ചു ശുദ്ധമാക്കും. കണ്ണാടി, വാല്‍ക്കണ്ണാടി, ദശപുഷ്പം, അഷ്ടമംഗല്യം, നിറപറ, നിറനാഴി, ചാന്ത്, സിന്ദൂരച്ചെപ്പ്, കണ്മഷിക്കൂട്, വെറ്റില, കളിയടയ്ക്ക എന്നിവ ഒരുക്കിവയ്ക്കും. ശ്രീഭഗവതി വീട്ടില്‍ എഴുന്നള്ളി ചന്ദനക്കുറിതൊട്ട്, കണ്ണെഴുതി ദശപുഷ്പം ചൂടി പോകുന്നുവെന്നാണ് സങ്കല്പം.പഞ്ഞക്കര്‍ക്കടകം ഇതോടെ സമ്പല്‍സമൃദ്ധിയുടെ മാസമായി മാറുമെന്നാണ് വിശ്വാസം
0 comments:
Post a Comment