വാസ്തു ദോഷം...........
വീട് പണിത് താമസം തുടങ്ങി വാസ്തു ദോഷം കൊണ്ട് അതിൽ താമസിക്കാൻ ബുദ്ധിമുട്ടും പ്രശ്നങ്ങളും ഉണ്ടായാൽ ആചാര്യൻമാർ അതിന് പ്രതിവിധി നിർദ്ദേശിക്കാറുണ്ട്. ഇവിടെയും പ്രതിവിധികൾ നിർദ്ദേശിച്ചു. ഒപ്പം ചില പൊടിക്കൈകളും.
വാസ്തു ദോഷം ഉള്ളതായി കരുതപ്പെടുന്ന വീടിന്റെ പ്രധാന വാതിലിന്റെ കട്ടിളയുടെ നീളവും വീതിയും അളന്ന് ആ അളവിലുള്ള കറുകമാല അതേ കട്ടിളയിൽ ചാർത്തുക (പതിപ്പിക്കുക). ഐശ്വര്യമുണ്ടാകാൻ വെറ്റിലമാലയും ചാർത്തുക . ഈ രണ്ടു മാലയും അടുത്ത ദിവസം രാവിലെ അഴിച്ചെടുത്ത് ഒരു ബക്കറ്റിലെ ശുദ്ധജലത്തിൽ മുക്കി വയ്ക്കുക . ഈ വെള്ളം വീടിനകത്തും പുറത്തും തളിക്കുക അതിനുശേഷം മാലകൾ വൃത്തിയുള്ള വെള്ളത്തുണിയിൽ പൊതിഞ്ഞ് ആറ്റിൽ ഒഴുക്കി കളയുക . ദൃശ്യവും അദൃശ്യവുമായ വാസ്തു ദോഷങ്ങൾ മാറുന്നതാണ്. പൗർണ്ണമിനാളിലാണ് ഇപ്രകാരം മാലകൾ ചാർത്തേണ്ടത്.
0 comments:
Post a Comment