Friday, June 12, 2015

അഷ്ടലക്ഷ്മി

ഹിന്ദു പുരാണമനുസരിച്ചു മഹാലക്ഷ്മിയെ എട്ടു രൂപങ്ങളില്‍ആരാധിക്കുന്നു.

ആദിലക്ഷ്മി – വൈകുണ്ഠത്തില്‍ വസിക്കുന്ന ലക്ഷിരൂപം.

ധാന്യലക്ഷ്മി നമ്മ്ള്‍ക്ക് നല്ല ഭക്ഷണവും നല്ല ആരോഗ്യവും നല്കി അനുഗ്രഹിക്കുന്നു.

ധൈര്യലക്ഷ്മി അഥവാ വീരലക്ഷ്മി - ധൈര്യവും ശക്തിയും നല്കി അനുഗ്രഹിക്കുന്നു.

ഗജലക്ഷ്മി - പാലാഴിമഥനസമയത്ത് ഉയര്‍ന്നുവന്ന ലക്ഷ്മിരൂപം. കയ്യില്‍ താമരയും ഇരുവശത്തും ആനകളും

സന്താനലക്ഷ്മി - ദീര്‍ഘായുസ്സും ബുദ്ധിയുമുള്ള സന്താനങ്ങളെ നല്കി അനുഗ്രഹിക്കുന്നു.

വിജയലക്ഷ്മി- ജീവിതപ്രതിസന്ധികളില്‍ വിജയം നേടാന്‍ സഹായിക്കുന്നു

ധനലക്ഷ്മി - സന്പത്ത് നല്കി നമ്മളെ അനുഗ്രഹിക്കുന്നു.

വിദ്യാലക്ഷ്മി- സകല അറിവുകളും നല്കി നമ്മെ അനുഗ്രഹിക്കുന്നു

അഷ്ടലക്ഷ്മി സ്തോത്രം ഈ എട്ടു രൂപങ്ങളിലുള്ള ലക്ഷ്മിദേവിയെ ആരാധിക്കുവാന്‍ വേണ്ടിയുള്ളതാണ്.

അഷ്ടലക്ഷ്മി സ്തോത്രം

1. ധനലക്ഷ്മി
ധിമി ധിമി ധിന്ധിമി ധിന്ധിമി
ദുന്ദുഭിനാദ സുപൂര്‍ണ്ണമയേ
ഘുമഘുമ ഘുംഘുമ ഘുംഘുമ ഘുംഘുമ
ശംഖനിനാദ സുവാദ്യനുതേ
വേദപുരാണേതിഹാസ സുപൂജിത !
വൈദികമാര്‍ഗ്ഗ പ്രദര്‍ശയുതേ
ജയ ജയ ഹേ മധുസൂദന കാമിനി
ധനലക്ഷ്മി രൂപിണി പാലയമാം

2. ആദിലക്ഷ്മി
സുമനസ വന്ദിത സുന്ദരി ! മാധവി !
ചന്ദ്രസഹോദരി ! ഹേമമയേ !
മുനിഗണ മണ്ഡിത മോക്ഷ പ്രദായിനി
മഞ്ജുളഭാഷിണി വേദനുതേ
പംകജവാസിനി ദേവസുപൂജിത
സദ്ഗുണവര്‍ഷിണി ശാന്തിയുതേ
ജയ ജയ ഹേ ! മധുസൂദന കാമിനി
ആദിലക്ഷ്മി ! സദാ പാലയമാം .

3. ധാന്യലക്ഷ്മി
അയികലികല്മഷനാശിനി കാമിനി
വൈദികരൂപിണി വേദമയേ
ക്ഷീരസമുദ്ഭവ മംഗളരൂപിണി
മന്ത്രനിവാസിനി ! മന്ത്രനുതേ !
മംഗളദായിനി അംബുജവാസിനി
ദേവഗണാര്‍ചിത പാദയുതേ
ജയ ജയ ഹേ മധുസൂദന കാമിനി
ധാന്യലക്ഷ്മി സദാ പാലയമാം .

4. ധൈര്യലക്ഷ്മി
ജയവരവാണി ! വൈഷ്ണവി ഭാര്‍ഗ്ഗവി
മന്ത്രസ്വരൂപിണി മന്ത്രമയേ
സുരഗണപൂജിത ശീഘ്രഫലപ്രദ
ജ്ഞാനവികാസിനി ശാസ്ത്രനുതേ
ഭവഭയഹാരിണി ! പാപവിമോചിനി
സാധുജനാര്‍ച്ചിത പാദയുതേ
ജയ ജയ ഹേ ! മധുസൂദന കാമിനി

ധൈര്യലക്ഷ്മി ! സദാ പാലയമാം.5. ഗജലക്ഷ്മി
ജയ ജയ ദുര്‍ഗ്ഗതി നാശിനി കാമിനി
സര്‍വ്വഫലപ്രദ ശാസ്ത്രമയേ
രഥഗജതുരംഗപദാതി സമാവൃത
പരിജന മണ്ഡിത ലോകനുതേ
ഹരിഹര ബ്രഹ്മസുപൂജിത സേവിത
താപനിവാരണ പാദയുതേ
ജയ ജയ ഹേ ! മധുസൂദന കാമിനി
ഗജലക്ഷ്മി രൂപിണി പാലയമാം .

6. സന്താനലക്ഷ്മി
അയികരിവാഹനമോഹിനിചക്രിണി
രാഗവിവര്‍ദ്ധിനി ജ്ഞാനമയേ
ഗുണഗണവാരിധി ലോകഹിതൈഷിണി
സപ്തസ്വര ഭൂഷിതഗാനനുതേ
സകലസുരാസുര ദേവമുനീശ്വര
മാനവ വന്ദിത പാദയുതേ
ജയ ജയ ഹേ ! മധുസൂദന കാമിനി
സന്താനലക്ഷ്മി സദാ പാലയമാം

7.ജയലക്ഷ്മി
ജയ കമലാസിനി ! സദ്ഗതിദായിനി
ജ്ഞാനവികാസിനി ! ഗാനമയേ
അനുദിനമര്‍ച്ചിത കുങ്കുമ ധൂസര
ഭൂഷിത വാസിത വാദ്യനുതേ
കനകധാരസ്തുതി വൈഭവ വന്ദിത
ശങ്കര ദേശിക മാന്യപദേ
ജയ ജയ ഹേ ! മധുസൂദന കാമിനി
വിജയലക്ഷ്മി സദാ പാലയമാം .

8. വിദ്യാലക്ഷ്മി
പ്രണത സുരേശ്വരി ! ഭാരതി ! ഭാര്‍ഗ്ഗവി !
ശോകവിനാശിനി രത്നമയേ
മണിമയ ഭൂഷിത കര്‍ണ്ണവിഭൂഷണ
ശാന്തി സമാവൃത ഹാസ്യമുഖേ
നവനിധിദായിനി ! കലിമലഹാരിണി
കാമിതഫലപ്രദഹസ്തയുതേ
ജയ ജയ ഹേ ! മധുസൂദന കാമിനി
വിദ്യാലക്ഷ്മി സദാ പാലയമാം

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates