Friday, June 26, 2015

മൂന്നാംയാമം

രാത്രിയിലെ നാഴികകള്‍ പലതുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് മൂന്നാംയാമം. പുലര്‍ച്ചെ മൂന്നു മണിയാണ് മൂന്നാംയാമം എന്നറിയപ്പെടുന്നത്. മൂന്നാംയാമത്തിന് പ്രസക്തിയേറുന്നത് പ്രേതകഥകളിലൂടെയാണ്. നാം ഏറ്റവും കൂടുതല്‍ ഉറക്കത്തിലേയ്ക്കു വഴുതി വീഴുന്ന ഒരു സമയം. ആത്മാക്കള്‍ എന്ന സങ്കല്‍പ്പമോ, യാഥാര്‍ത്ഥ്യമോ, കൂടുതല്‍ ശക്തരാകുന്ന സമയം.
ശാസ്ത്രത്തിനു പറയാനുള്ളത് വേറൊന്നാണ്. മൂന്നുമണിയ്ക്കാണ് നാം ഗാഢനിദ്രയിലേയ്ക്കു വഴുതി വീഴുന്നത്. റാപിഡ് ഐ മൂവ്‌മെന്റ് സ്ലീപ് സ്‌റ്റേജ് എന്നാണ് ഈ ഘട്ടം അറിയപ്പെടുന്നത്. നാം സ്വപ്‌നങ്ങള്‍ കാണുന്ന ഒരു ഘട്ടം കൂടിയാണിത്. എത്ര നേരം ഉറങ്ങാതിരിയ്ക്കുന്നവരാണെങ്കിലും ഈ സമയത്ത് കഠിനമായ ഉറക്കം വരുന്നതും സ്വാഭാവികമാണ്. ഈ സമയത്ത് തലച്ചോറിന്റെ പ്രവര്‍ത്തനവും അല്‍പം വ്യത്യസ്തമാണ്. ശരീരത്തില്‍ നിന്നും ലഭിയ്ക്കുന്ന സിഗ്‌നലുകളനുസരിച്ചു തലച്ചോര്‍ പ്രവര്‍ത്തിയ്ക്കില്ല. ഇതു തന്നെയാണ് സ്വപ്‌നങ്ങളില്‍ കാണുന്ന പലതിലും ശരീരം പ്രതികരിയ്ക്കാത്തതിനും കാരണം. സ്ലീപ് പാരലൈസിസ് എന്ന പേരു കൊണ്ടു വേണമെങ്കില്‍ ഈ അവസ്ഥയെ വിശേഷിപ്പിയ്ക്കാം. ഈ സമയത്തിനു ശേഷം ശരീരം ഗാഢനിദ്രയില്‍ നിന്നും ഉറക്കത്തിന്റെ സാധാരണ അവസ്ഥയിലേയ്ക്കു വരുന്ന ഒരു ഘട്ടമുണ്ട്. ഈ സമയത്ത് ശരീരം വേണ്ട രീതിയില്‍ അനക്കാന്‍ സാധിയ്ക്കാതിരിയ്ക്കുക, നെഞ്ചില്‍ ഭാരമനുഭവപ്പെടുക, സംസാരിയ്ക്കാന്‍ സാധിയ്ക്കാത്ത അവസ്ഥയുണ്ടാകുക തുടങ്ങിയവയെല്ലാം അനുഭവപ്പെട്ടേക്കും. ഇതാണ് പലപ്പോഴും അദൃശ്യ ശക്തികളുടെ സാന്നിധ്യം എന്നു തോന്നാനും പുലര്‍ച്ചെ മൂന്നു മണിയ്ക്ക് ഇത്ര പ്രാധാന്യം ലഭിയ്ക്കാനും കാരണമാകുന്നത്.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates